അ​ധി​ക നി​കു​തി​യി​ലെ കു​റ​വ് : മാ​ഹി​യി​ൽ ഇ​ന്ധ​ന വി​ല്പ​ന കു​റ​ഞ്ഞു; പെട്രോളിന് മാ​ഹി​യി​ൽ 74.24 രൂ​പ

മാ​ഹി: ക​ർ​ണാ​ട​ക​ത്തി​ന് പി​ന്നാ​ലെ ജൂ​ൺ ഒ​ന്നു മു​ത​ൽ കേ​ര​ള സ​ർ​ക്കാ​രും ഇ​ന്ധ​ന വി​ല​യി​ലെ അ​ധി​ക നി​കു​തി​യി​ൽ കു​റ​വു വ​രു​ത്തി​യ​തോ​ടെ മാ​ഹി​യി​ൽ ഡീ​സ​ൽ വി​ല്പ​ന കു​റ​ഞ്ഞു തു​ട​ങ്ങി. ഡീ​സ​ലി​ന് 3.50 രൂ​പ മാ​ഹി​യി​ൽ കു​റ​വു​ണ്ടാ​യി​രു​ന്ന​ത് കേ​ര​ളം വി​ല കു​റ​ച്ച​തോ​ടെ 2.50 രൂ​പ​യാ​യി . ക​ർ​ണാ​ട​കയി​ൽ ഒ​രു വ​ർ​ഷം മു​ന്പേ സി​ദ്ധ​രാ​മ​യ്യ സ​ർ​ക്കാ​ർ ഇ​ന്ധ​ന വി​ല​യി​ലെ അ​ധി​ക നി​കു​തി ഒ ​ഴി​വാ​ക്കി​യപ്പോ​ഴും മാ​ഹി​യി​ൽ വി​ല്പ​ന​യി​ൽ മാ​ന്ദ്യം അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു.

മാ​ഹി ദേ​ശീ​യ പാ​ത​യി​ലു​ടെ പോ​കു​ന്ന ച​ര​ക്ക് ലോ​റി​ക​ൾ മാ​ഹി​യി​ൽ ക്യു ​നി​ന്ന് ഇ ​ന്ധ​ന​ത്തി​ന് ക​ത്ത് നി​ൽ​ക്കാ​തെ മം​ഗ​ലാ​പു​ര​ത്തെ പ​മ്പു​ക​ളെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്. മാ​ഹി​യി​ലെ ഉ​ൾ​പ്ര​ദേ​ശ​മാ​യ പ​ള്ള​രി​യി​ലേ​യും, പ​ന്ത​ക്ക​ലി​ലും പ​മ്പു​ക​ളി​ൽ ഡീ​സ​ൽ വി​ല്പ​ന ഗ​ണ്യ​മാ​യി കു​റ​ഞ്ഞി​ട്ടു​ണ്ട്.

ഇ​ന്ന​ത്തെ ക​ണ്ണു​രി​ലെ ഡീ​സ​ൽ വി​ല 71.66 രൂ​പ​യും, മാ​ഹി​യി​ൽ 69.16 രൂ​പ​യും, ക​ർ​ണാ​ട​ക യി​ൽ 69.22 രൂ​പ​യു​മാ​ണ് .പെ​ട്രോ​ളി​ന്‍റെ വി​ല ക​ണ്ണൂ​ർ 78. 48 രൂ​പ​യും, മാ​ഹി​യി​ൽ 74.24 രൂ​പ, ക​ർ​ണാ​ട​ക യി​ൽ 79.83 രൂ​പ​യു​മാ​ണ് വി​ല

ക​ഴി​ഞ്ഞ മേ​യ് 31 ന് ​ശേ​ഷം എ​ണ്ണ​ക്ക​മ്പ​നി​ക​ൾ ഇ​ന്ധ​ന വി​ല കു​റ​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പെ​ട്രോ​ളി​ന് 1.93 രൂ​പ​യും, ഡീ​സ​ലി​ന് 1.49 രൂ​പ​യു കു​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്. മേ​യ് 31 ന് ​ക​ണ്ണു​രി​ലെ ഡീ​സൽ ​വി​ല 73.15 രൂ​പ​യാ​യ​ത് 71.66 രൂ​പ​യാ​യും പെ​ട്രോ​ൾ 80.41 രൂ​പ​യു​ള്ള​ത് 78. 48 ആ​യും കു​റ​ഞ്ഞ​പ്പോ​ൾ മാ​ഹി​യ​ൽ യ​ഥാ​ക്ര​മം 70.65 എ​ന്ന​ത് 69.16 ആ​യും, 76.17 രൂ​പ​യു​ള്ള​ത് 74.24 രൂ​പ​യും കു​റ​ഞ്ഞു. ക്രു​ഡ് ഓ​യി​ൽ വി​ല​യി​ലെ ഇ​ടി​വി​ൽ വ​രും ദി​വ​സ​ങ്ങ​ളി​ൽ വി​ല കു​റ​യു​മെ​ന്നാ​ണ് സൂ​ച​ന . 2017 ജൂ​ണി​ലാ​ണ് എ​ണ്ണ​ക്ക​മ്പ​നി​ക​ൾ നി​ത്യേ​ന വി​ല മാ​റ്റം കൊ​ണ്ടു​വ​ന്ന​ത്

Related posts