മ​ട്ട​ന്നൂ​ർ പ​ഴ​ശി​യി​ൽ  സ്വകാര്യ ബസ് ഇടിച്ച്   സ്കൂ​ൾ​ബ​സ് വ​യ​ലി​ലേ​ക്ക് മ​റി​ഞ്ഞു; കു​ട്ടി​ക​ളെ ക​യ​റ്റാ​ൻ പോ​കു​ന്ന​തി​നി​ടെ​ അ​പ​ക​ടമുണ്ടായതിനാൽ ഒഴിവായത് വൻദുരന്തം

മ​ട്ട​ന്നൂ​ർ: മ​ട്ട​ന്നൂ​ർ പ​ഴ​ശി​യി​ൽ സ്കൂ​ൾ ബ​സ് നി​യ​ന്ത്ര​ണം വി​ട്ട് വ​യ​ലി​ലേ​ക്ക് മ​റി​ഞ്ഞു. ഇ​ന്നു രാ​വി​ലെ 9.45ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. പ​ഴ​ശി വെ​സ്റ്റ് യു​പി സ്കൂ​ളി​ന്‍റെ ബ​സ് കു​ട്ടി​ക​ളെ ക​യ​റ്റാ​ൻ പോ​കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. ത​ല​ശേ​രി​യി​ൽ​നി​ന്ന് ഇ​രി​ട്ടി​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ ബ​സ് കാ​റി​നി​ടി​ക്കു​ക​യും തു​ട​ർ​ന്ന് സ്കൂ​ൾ ബ​സി​ൽ ഇ​ടി​ക്കു​ക​യു​മാ​യി​രു​ന്നു.

അ​പ​ക​ട​ത്തി​ൽ നി​യ​ന്ത്ര​ണം​വി​ട്ട സ്കൂ​ൾ ബ​സ് വ​യ​ലി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. ഡ്രൈ​വ​റും ആ​യ​യും മാ​ത്ര​മാ​ണ് ബ​സി​ലു​ണ്ടാ​യി​രു​ന്ന​ത്. മ​ട്ട​ന്നൂ​ർ പോ​ലീ​സ് സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി.

Related posts