“ഊ​രാ​ക്കു​ടു​ക്കി​ൽ’ ഇ​രി​ട്ടി പാ​ലം; ഭാ​ര​നി​യ​ന്ത്ര​ണ നി​ർ​ദേ​ശം പാ​ലി​ക്കാ​തെ വാ​ഹ​ന​ങ്ങ​ൾ; കൂ​റ്റ​ന്‍ ക​ണ്ടെ​യ്‌​ന​ര്‍ ലോ​റി പാ​ല​ത്തി​ല്‍  കുടങ്ങി ഗതാഗതം തടസപ്പെട്ടു

ഇ​രി​ട്ടി: ഭാ​ര​നി​യ​ന്ത്ര​ണ നി​ര്‍​ദേ​ശം ലം​ഘി​ച്ച് ഇ​രി​ട്ടി പാ​ല​ത്തി​ല്‍ ക​യ​റു​ന്ന ലോ​റി​ക​ള്‍ തു​ട​ര്‍​ച്ച​യാ​യ ഗ​താ​ഗ​ത​കു​രു​ക്കു​ണ്ടാ​ക്കു​ന്നു. ഇ​ന്ന​ലെ രാ​ത്രി ക​ണ്ടെ​യ്‌​ന​ര്‍ ലോ​റി ഇ​രി​ട്ടി പാ​ല​ത്തി​ല്‍ കു​ടു​ങ്ങി. ഇ​തേ തു​ട​ര്‍​ന്ന് ഒ​രു മ​ണി​ക്കൂ​റോ​ളം ത​ല​ശേ​രി-​കു​ട​ക് അ​ന്ത​ർ‌​സം​സ്ഥാ​ന പാ​ത​യി​ല്‍ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ഇ​തേ​ത്തു​ട​ർ​ന്ന് ഇ​രി​ട്ടി- ജ​ബ്ബാ​ര്‍​ക​ട​വ് – കോ​ളി​ക്ക​ട​വ് വ​ഴി വാ​ഹ​ന​ങ്ങ​ തി​രി​ച്ചു​വി​ട്ടു.

ഇ​ന്ന​ലെ രാ​ത്രി ഒ​ന്‍​പ​തേ മൂ​ക്കാ​ലോ​ടെ​യാ​ണ് ടൗ​ൺ ഭാ​ഗ​ത്തു​നി​ന്ന് കൂ​റ്റ​ന്‍ ക​ണ്ടെ​യ്‌​ന​ര്‍ ലോ​റി പാ​ല​ത്തി​ല്‍ ക​യ​റി​യ​ത്. പാ​ല​ത്തി​ന്‍റെ ഇ​രു​മ്പു​ഗ​ര്‍​ഡ​റു​ക​ളി​ൽ ക​ണ്ടെ​യ്‌​ന​റി​ന്‍റെ മു​ക​ള്‍​ഭാ​ഗം ഉ​ട​ക്കി​യ​തോ​ടെ ലോ​റി കു​ടു​ങ്ങി. തു​ട​ര്‍​ന്ന് നാ​ട്ടു​കാ​രും അ​ഗ്‌​നി​ര​ക്ഷാ​നി​ല​യം അ​ധി​കൃ​ത​രും ചേ​ര്‍​ന്ന് ലോ​റി​യു​ടെ ട​യ​റി​ന്‍റെ കാ​റ്റു​ക​ള്‍ അ​ഴി​ച്ചു​വി​ട്ട് ഉ​യ​രം ക്ര​മീ​ക​രി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും പ്ര​യോ​ജ​നം ഉ​ണ്ടാ​യി​ല്ല.

തു​ട​ര്‍​ന്ന് പാ​ല​ത്തി​ന്‍റെ മേ​ൽ​ക്കൂ​ടി​ന്‍റെ ഭാ​ഗം മു​റി​ച്ചു​നീ​ക്കി. ലോ​റി പി​ന്നോ​ട്ടു​മാ​റ്റി​യ​പ്പോ​ള്‍ വീ​ണ്ടും മേ​ല്‍​ക്കൂ​ടി​ന്‍റെ ഇ​രു​മ്പു ഗ​ര്‍​ഡ​റു​ക​ളി​ൽ ഉ​ര​ഞ്ഞ് വ​ലി​യ ശ​ബ്ദ​മു​ണ്ടാ​വു​ക​യും പാ​ലം കു​ലു​ങ്ങു​ക​യും ചെ​യ്ത​ത് കു​റ​ച്ചു​നേ​രം ഭീ​തി​പ​ര​ത്തി.
ത​ക​ര്‍​ച്ച നേ​രി​ടു​ന്ന ഇ​രി​ട്ടി പാ​ല​ത്തി​ലൂ​ട 12 ട​ണ്ണി​ല​ധി​കം ഭാ​ര​മു​ള്ള വാ​ഹ​നം ക​ട​ന്നു​പോ​ക​രു​തെ​ന്ന് ഉ​ത്ത​ര​വു​ള്ള​താ​ണ്.

ഇ​ത് ഉ​റ​പ്പാ​ക്കാ​ന്‍ ഇ​രു​വ​ശ​ത്തും ഹോം​ഗാ​ര്‍​ഡി​നെ​യും നി​യോ​ഗി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​ന്നി​ല്ലെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്. പു​തി​യ പാ​ല​ത്തി​ന്‍റെ നി​ര്‍​മാ​ണം ആ​രം​ഭി​ച്ച​തോ​ടെ പ​ഴ​യ​പാ​ല​ത്തി​ലൂ​ടെ ഒ​രു നി​യ​ന്ത്ര​ണ​വു​മി​ല്ലാ​തെ​യാ​ണ് ഗ​താ​ഗ​തം. അ​ഞ്ചു ദി​വ​സം മു​ന്പും സ​മാ​ന​മാ​യ രീ​തി​യി​ല്‍ പാ​ല​ത്തി​ല്‍ ലോ​റി കു​ടു​ങ്ങി​യി​രു​ന്നു. അ​ന്നും മേ​ല്‍​ക്കൂ​ട് മു​റി​ച്ച് മാ​റ്റു​ക​യാ​യി​രു​ന്നു.

Related posts