കു​പ്പ​ത്ത് ലോ​റി മ​റി​ഞ്ഞ് ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്;   അ​വ​ശ​രാ​യി​ട്ടും സാ​ധ​ന​ങ്ങ​ൾ സം​ര​ക്ഷി​ച്ച് ഡ്രൈ​വ​റും സ​ഹാ​യി​യും  റോഡിൽതന്നെ 

ത​ളി​പ്പ​റ​മ്പ്: ദേ​ശീ​യ​പാ​ത​യി​ല്‍ നി​യ​ന്ത്ര​ണം​വി​ട്ട് ലോ​റി മ​റി​ഞ്ഞ് ര​ണ്ടു​പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഇ​ന്ന് പുല​ര്‍​ച്ചെ ഒ​ന്ന​ര​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ‌ ഡ​ല്‍​ഹി​യി​ല്‍ നി​ന്നും തു​ക​ല്‍ ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി കൊ​ച്ചി​യി​ലേ​ക്ക് പോ​കു​ന്ന നാ​ഷ​ണ​ൽ പെ​ര്‍​മി​റ്റ് ലോ​റി​യാ​ണ് കു​പ്പം മ​ര​ത്ത​ക്കാ​ട്ട് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. റോ​ഡ​രി​കി​ലെ വ​ള​വി​ല്‍ നി​യ​ന്ത്ര​ണം​വി​ട്ട ലോ​റി മ​റി​യു​ക​യാ​യി​രു​ന്നു.

ലോ​റി​ക്ക​ടി​യി​ല്‍ പെ​ട്ടു​പോ​യ ഡ്രൈ​വ​ര്‍ ഷ​ഹ​റു​ദ്ദീ​ന്‍ (33), സ​ഹാ​യി മോ​സം(19) എ​ന്നി​വ​രെ ഹൈ​വേ പോ​ലീ​സ് ര​ക്ഷ​പ്പെ​ടു​ത്തി പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ എ​ത്തി​ച്ചു. എ​ന്നാ​ല്‍, ലോ​റി​യി​ല്‍ സാ​ധ​ന​ങ്ങ​ളു​ള്ള​തി​നാ​ല്‍ ഇ​രു​വ​രും ആ​ശു​പ​ത്രി​യി​ല്‍ കി​ട​ക്കാ​തെ അ​പ​ക​ട​സ്ഥ​ല​ത്തു​ത​ന്നെ എ​ത്തു​ക​യാ​യി​രു​ന്നു.

ഇ​വ​ര്‍ ലോ​റി​ക്ക് സ​മീ​പം റോ​ഡി​ല്‍ ത​ന്നെ അ​വ​ശ​നി​ല​യി​ല്‍ കി​ട​ക്കു​ന്ന കാ​ഴ്ച ദ​യ​നീ​യ​മാ​ണ്. ഉ​ട​മ​ക​ള്‍ എ​ത്തി​യ​ശേ​ഷം മാ​ത്ര​മേ ലോ​റി ഉ​യ​ര്‍​ത്തു​വാ​നോ സാ​ധ​ന​ങ്ങ​ള്‍ മാ​റ്റു​വാ​നോ സാ​ധി​ക്കു​ക​യു​ള്ളു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

 

Related posts