പെരുമ്പടവ്: കണ്ണൂർ-കാസർഗോഡ് ജില്ലകളിലെ മലയോര മേഖലയെ ബന്ധിപ്പിച്ച് കെഎസ്ആർടിസി മംഗളൂരു സർവീസ് ആരംഭിച്ചു. മലയോര മേഖലയിൽ കൂടി മംഗളൂരുവിലേക്ക് സർവീസ് ആരംഭിച്ച കെഎസ്ആർടിസി ബസിന് വിവിധ സ്ഥലങ്ങളിൽ നാട്ടുകാർ ഊഷ്മളമായ സ്വീകരണം നൽകി. ചപ്പാരപ്പടവ്, എടക്കോം, തലവിൽ, പെരുമ്പടവ്, പച്ചാണി, തിമിരി, ചെറുപാറ എന്നിവിടങ്ങളിലാണ് വ്യാപാരികളുടെയും ജനപ്രതിനിധികളുടെയും സാമൂഹ്യ സംഘടനകളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ സ്വീകരണം ഒരുക്കിയത്. ജയിംസ് മാത്യു എംഎൽഎ ഇടപെട്ടാണ് ദീർഘദൂര ബസ് സർവീസ് അനുവദിച്ചത്. ചപ്പാരപ്പടവിൽ നടന്ന സ്വീകരണ യോഗം പഞ്ചായത്ത് പ്രസിഡന്റ് എം.മൈമൂനത്ത് ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ.സത്യൻ അധ്യക്ഷത വഹിച്ചു. പെരുമ്പടവിൽ നടന്ന സ്വീകരണ യോഗം എരമം -കുറ്റൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.സത്യഭാമ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗങ്ങളായ കെ.പി.കുഞ്ഞികൃഷ്ണൻ, ജോസഫ് കോട്ടത്തറ, ടി.വി.അനീഷ്, മലയോര ബസ് പാസഞ്ചേഴ്സ് അസോസിയേഷൻ കൺവീനർ എം.വി.രാജു എന്നിവർ പ്രസംഗിച്ചു. ജയിംസ്…
Read MoreCategory: Kannur
കണ്ണൂരിൽ അക്രമ രാഷ്ട്രീയത്തിന് തുടക്കമിട്ടത് പിണറായി; രാഷ്ട്രീയ കൊലപാതക പരമ്പര ആരംഭിച്ചിട്ട് 40 വര്ഷത്തേളമായെന്ന് മുല്ലപ്പള്ളി
തലശേരി: കണ്ണൂര്‍ ജില്ലയിലെ അക്രമ രാഷ്ട്രീയത്തിന് തുടക്കമിട്ടത് മുഖ്യമന്ത്രി പിണറായി വിജയനെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്. ഇത് ആര്‍ക്കും തന്നെ നിഷേധിക്കാനാവില്ല. അതുകൊണ്ട് അദ്ദേഹം തന്നെസമാധാനത്തിന് മുന്കകൈയെക്കണമെന്നും അദ്ദേഹം പറഞ്ഞു. തലശേരിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ ആത്മ സുഹൃത്തായ കുമ്മനം രാജശേഖരനുമായി ഫോണില്‍ ബന്ധപ്പെട്ടാലും ഈ പ്രശ്നത്തിന് പരിഹാരം കാണാന്‍ സാധിക്കും. എന്നിട്ടും തീരുന്നില്ലെങ്കില്‍ കമ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റു പാര്‍ട്ടിയുടെയും ബിജെപിയുടെയും പശ്ചിമ ബംഗാള്‍ ഘടകവുമായി ബന്ധപ്പെട്ടാല്‍ സാധി ക്കുമെന്നും മുല്ലപ്പള്ളി പരിഹസിച്ചു. കണ്ണൂര്‍ ജില്ല തികച്ചും രാഷ്ട്രീയ ക്രിമിനലുകളുടെ കേന്ദ്രമായി മാറിയിരിക്കുകയാണ്. കൊലപാതകത്തെക്കുറിച്ച് സംസാരിക്കുന്ന സിപിഎമ്മും ബിജെപിയും ഒരു പോലെ ഉത്തരവാധികളാണ്. രണ്ടു പാര്‍ട്ടികളെയും ഒരു നാണയത്തിന്റെ ഇരു വശങ്ങളായി മാത്രമെ കാണാന്‍ സാധിക്കുകയുള്ളൂവെന്നും മുല്ലപ്പള്ളി പറഞ്ഞു. ഇനിയെങ്കിലും ആയുധമെടുത്തുള്ള രാഷ്ട്രീയം ഇരു വരും അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. ഇരു പാര്‍ട്ടിയിലും പെട്ട നേതാക്കളുടെ കുടുംബത്തിലെ കുട്ടികള്‍…
Read Moreഉഭയകക്ഷി സമാധാന ചർച്ച ജനങ്ങളെ വിഢികളാക്കുന്ന പൊറാട്ട് നാടകം: സതീശൻ പാച്ചേനി
കണ്ണൂർ: മാഹിയിലെ ഇരട്ടക്കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ ജില്ലാ കളക്ടർ വിളിച്ച് ചേർക്കുന്ന ഉഭയകക്ഷി സമാധാന ചർച്ച ജനങ്ങളെ വിഢികളാക്കുന്ന വെറും പൊറാട്ട് നാടകമാണെന്ന് ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി. കൊലപാതകം നടക്കുമ്പോഴൊക്കെ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ഈ നാടകം ഭരണകൂടത്തിന്റെ ഭാഗത്ത് നിന്ന് വഴിപാട് പോലെ ഉണ്ടായിക്കൊണ്ടിരിക്കുന്നു. കൊലപാതകങ്ങൾക്ക് മാത്രം യാതൊരു ശമനവുമില്ല. സിപിഎമ്മിനെയും ആർഎസ്എസിനെയും കൊണ്ട് ആയുധം ഉപേക്ഷിപ്പിക്കാൻ ഇത്തരം ഗിമ്മിക്കുകൾ കൊണ്ടൊന്നും സാധ്യമാവുന്നുമില്ല.ജില്ലാ കളക്ടർ തന്റെ അധികാരം ഉപയോഗിച്ച് കില്ലർ സംഘങ്ങളെയും കൊലപാതകത്തിന് നിർദ്ദേശം നല്കുന്ന കില്ലർ സംഘങ്ങളുടെ സംരക്ഷകരെയും ജയിലിടക്കാൻ നിയമത്തിന്റെ വഴി ഉപയോഗിക്കുന്നതാണ് കൂടുതൽ അഭികാമ്യമായിട്ടുള്ളത്. ക്രിമിനലുകളെ അമർച്ച ചെയ്യാൻ സ്വതന്ത്രമായി പ്രവർത്തിക്കാൻ പോലീസിനെ വിടാതെ കില്ലർ സ്ക്വാഡുകളുടെ സംരക്ഷകരെന്ന് ജനം വിശ്വസിക്കുന്നവരെ ഉഭയകക്ഷി സമാധാനത്തിന് വിളിക്കുന്ന സമയത്ത് ക്രിമിനലുകളെ പിടികൂടാനും പാർട്ടി ഗ്രാമങ്ങളിലെ ആയുധസംഭരണ കേന്ദ്രങ്ങൾ റെയ്ഡ് ചെയ്യാനും പോലിസിന് നിർദ്ദേശം…
Read Moreബാബുവിനെ കൊന്നത് പുതുച്ചേരി പോലീസിന്റെ ഒത്താശയോടെ: കോടിയേരി ബാലകൃഷ്ണൻ
മാഹി: പുതുച്ചേരി പോലീസിന്റെ ഒത്താശയോടെയാണ് ബാബുവിനെ കൊന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പള്ളൂരിൽ കൊല്ലപ്പെട്ട സിപിഎം ലോക്കൽ കമ്മിറ്റിയംഗം കണ്ണിപ്പൊയിൽ ബാബുവിന്റെ വീട് സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കോടിയേരി. കണ്ണൂരിൽ തുടരുന്ന സംഘർഷാവസ്ഥ മാഹിയിലേക്കും വ്യാപിപ്പിക്കാൻ ആർഎസ്എസ് ശ്രമം നടത്തുകയാണെന്നും കോടിയേരി പറഞ്ഞു. ഇതിനെതിരേ സർക്കാർ ശക്തമായ നടപടി സ്വീകരിക്കണം. സിപിഎം നേതാക്കന്മാരുടെ വീടുകൾക്കുനേരേ വ്യാപകമായ അക്രമം ആർഎസ്എസുകാർ നടത്തുകയാണ്. ഇത് നൽകുന്ന സന്ദേശം നേതാക്കന്മാർപോലും സുരക്ഷിതരല്ലയെന്നതാണ്. എത്രതന്നെ പ്രകോപനം ഉണ്ടായാലും വീടുകൾക്കുനേരേ അക്രമമുണ്ടാകാൻ പാടുള്ളതല്ല. അത് ഏത് പാർട്ടി നടത്തിയാലും തെറ്റാണ്. മാഹി മേഖലയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയ്ക്ക് ചർച്ച നടത്തി ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കണം. അതിന് സിപിഎം മുൻകൈയെടുക്കും. പുതുച്ചേരി ഗവർണറെ തങ്ങൾക്ക് വിശ്വാസമില്ല. അവിടെ നടക്കുന്നത് ഗവർണർ ഭരണമല്ല. പുതുച്ചേരി മുഖ്യമന്ത്രി നാരായണസ്വാമി പ്രശ്നത്തിൽ ഇടപെട്ട് സമാധാനത്തിന് പരിഹാരം…
Read Moreഅഡ്മിറ്റാവുന്ന രോഗികളുടെ കുറവ് ; പരിയാരം മെഡിക്കല്‍ കോളജില്‍ എംബിബിഎസ് അഡ്മിഷന് തുലാസിൽ
പരിയാരം: പരിയാരം മെഡിക്കല്‍ കോളജില്‍ എംബിബിഎസ് അഡ്മിഷന് തുലാസില്‍. ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ (ഐഎംസി) അഡ്മിറ്റാവുന്ന രോഗികളുടെ കുറവ് മൂലം രണ്ട് തവണ നിഷേധിച്ച അംഗീകാരം പുനഃസ്ഥാപിച്ചു കിട്ടുന്നതിന് മെഡിക്കല്‍ കോളജ് അധികൃതര്‍ ഇതുവരെ യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ലെന്ന് ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ പറഞ്ഞു. രോഗികളുടെ കുറവ് പരിഹരിക്കുന്നതിന് ഒരവസരം കൂടി ഐഎംസി നല്‍കിയിട്ടുണ്ടെങ്കിലും അത് സംബന്ധിച്ച് വ്യക്തമായി ഒരു കത്ത് നല്കാന് പോലും മെഡിക്കല്‍ കോളജ് അധികൃതര്‍ ഇതുവരെ തയാറായിട്ടില്ല. ഉടന്‍ ഐഎംസി അംഗീകാരം ലഭിക്കാത്തപക്ഷം ഈ വര്‍ഷം ജൂണില്‍ 100 സീറ്റുകളിലേക്കുള്ള എംബിബിഎസ് അഡ്മിഷന് നടക്കില്ലെന്നാണ് സൂചന. കഴിഞ്ഞ രണ്ടുതവണയും ഐഎംസി പ്രതിനിധികള്‍ പരിശോധനക്ക് എത്തിയപ്പോള്‍ ഉണ്ടായിരുന്നതിനേക്കാള്‍ രോഗികളുടെ കുറവാണ് ഇപ്പോള്‍ ആശുപത്രിയില്‍ അനുഭവപ്പെടുന്നത്. സര്‍ക്കാര്‍ ഏറ്റെടുത്തു എന്ന് പ്രഖ്യാപനം നടത്തിയെങ്കിലും യാതൊരുവിധ ചികിത്സാ ആനുകൂല്യങ്ങളും ലഭിക്കാത്തതിനാല്‍ രോഗികള്‍ ആശുപത്രിയെ കൈയൊഴിയുന്ന അവസ്ഥയാണിപ്പോള്‍. നേരത്തെ പരാതികള്‍…
Read Moreലേഡീസ് കംമ്പാർട്ടുമെന്റിൽ പുരുഷൻമാർ; പരശുറാമിൽ വാക്കേറ്റം; വാതിൽപ്പടിയിൽ നിന്ന് കയറുകയും ഇറങ്ങുകയും ചെയ്യുന്ന സ്ത്രീകളെ ശല്യം ചെയ്യുന്നത് സ്ഥിരം പരിപാടിയെന്ന് സ്ത്രീകൾ
കണ്ണൂർ: പരശുറാം എക്സ്പ്രസിലെ സ്ത്രീകളുടെ കന്പാർട്ടുമെന്റിൽ പുരുഷൻമാർ കയറിയതിനെ തുടർന്ന് വാക്കേറ്റവും ബഹളവും. ഇന്ന് രാവിലെയാണ് സംഭവം. തിരുവനന്തപുരത്തേക്ക് പുറപ്പെട്ട ട്രെയിൻ കണ്ണൂരിൽ എത്തിയപ്പോൾ 10 യാത്രക്കാർ ഏഴാമത്തെ കോച്ചിൽ കയറുകയായിരുന്നു. ഇതേത്തുടർന്ന് യാത്രക്കാരായ സ്ത്രീകൾ തലശേരിയിൽ എത്തിയപ്പോൾ പരാതി പറഞ്ഞു.എന്നിട്ടും യാത്രക്കാർ കന്പാർട്ട്മെന്റിൽ നിന്ന് മാറാൻ തയ്യാറായില്ല. ഇതോടെ സീസൺ യാത്രക്കാരായ പുരുഷൻമാർ രംഗത്തെത്തി മാഹി റെയിൽവെ സ്റ്റേഷൻ മാസ്റ്ററോട് പരാതിപ്പെട്ടു. ഇതോടൊപ്പം സ്ത്രീകൾ ഒറ്റക്കെട്ടായി പ്രതിഷേധം ഉയർ ത്തുകയും ചെയ്തതോടെ പുരുഷൻമാർ ഓരോരുത്തരായി കന്പാർട്ടുമെന്റിൽ നിന്നും മാറി. വിവരമറിഞ്ഞ് റെയിൽവേ പോലീസ് എത്തി പരിശോധന നടത്തി. ട്രെയിൻ പുറപ്പെടുന്ന നേരംനോക്കി ലേഡീസ് കന്പാർട്ടുമെന്റിൽ കയറുകയും സോറി പ്രകടിപ്പിച്ച് തൊട്ടടുത്ത സ്റ്റേഷൻ വരെ യാത്ര ചെയ്യുകയും ഇപ്പോൾ പതിവാണെന്ന് യാത്രക്കാർ പറഞ്ഞു. വാതിൽപ്പടിയിൽ കയറി നിന്ന് കയറുകയും ഇറങ്ങുകയും ചെയ്യുന്ന സ്ത്രീ യാത്രക്കാരെ ശല്യപ്പെടുത്തുന്നതും പതിവാണ്.
Read Moreമാഹിയിലെ ഇരട്ടക്കൊലപാതകം; ബാബുവിനെ കൊലപ്പെടുത്തിയത് “കണ്ണൂർ സംഘം; ഷമേജിന്റെ കൊലയാളികൾ കസ്റ്റഡിയിൽ
മാഹി: സിപിഎം മാഹി ലോക്കൽ കമ്മിറ്റിയംഗം പള്ളൂർ നാലുതറ കണ്ണിപ്പൊയിൽ ബാബു (45), ആർഎസ്എസ് പ്രവർത്തകൻ പെരിങ്ങാടി ഈച്ചി ഉന്പാറക്കചെള്ളയിൽ ഷമേജ് (41) എന്നിവർ കൊല്ലപ്പെട്ട സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. ഇരുവരെയും കൊലപ്പെടുത്തിയത് വിദഗ്ധ പരിശീലനം നേടിയവരെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് നൽകുന്ന സൂചനകൾ. സിപിഎം നേതാവ് കണ്ണിപ്പൊയിൽ ബാബുവിന്റെ മരണകാരണമായ ആഴത്തിലുള്ള രണ്ട് മുറിവുകളാണ് വിദഗ്ധ പരിശീലനം നേടിയവരിലേക്ക് വിരൽചൂണ്ടുന്നത്. കൊലപ്പെടുത്തണമെന്ന ഉദ്യേശത്തോടെ കൃത്യമായതും ആഴത്തിലുള്ളതുമായ പ്രധാനമായ രണ്ട് വെട്ടുകളാണ് ബാബുവിന്റെ ശരീരത്തിലുള്ളതായാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളത്. കണ്ണൂരിൽ നിന്നുള്ള രാഷ്ട്രീയ ക്രിമിനൽസംഘങ്ങളിലേക്കാണ് അന്വേഷണം. പുതുച്ചേരി ഡിജിപി സുനിൽ കുമാർ ഗൗതം, എസ്എസ്പി അപൂർവ ഗുപ്ത എന്നിവർ ഇന്ന് മാഹിയിൽ എത്തുന്നുണ്ട്. മാഹി സിഐ ഷൺമുഖത്തിനാണ് അന്വേഷണ ചുമതല. എട്ടംഗ ആർഎസ്എസ് പ്രവർത്തകർക്കെതിരേയാണ് നിലവിൽ കേസെടുത്തിരിക്കുന്നത്. മാഹി എസ്പി ആർ.രാധാകൃഷ്ണ അവധിയിൽ ആയതിനാൽ പകരക്കാരനായി പുതുച്ചേരിയിൽ നിന്ന…
Read Moreമാഹിയില്‍ കൊലയ്ക്കു പകരം കൊല ഇതു രണ്ടാംതവണ; സമാന കൊലപാതകം നടന്നത് ഒന്‍പത് വര്‍ഷങ്ങള്‍ക്ക് മുമ്പ്; 2009 ജനുവരി 18 നായിരുന്നു ആ സംഭവം….
മാഹി: ഒൻപത് വർഷങ്ങൾക്ക് മുന്‍പു നടന്ന രാഷ്ട്രീയ ഇരട്ടക്കൊലയ്ക്കു സമാന കൊലപാതകം നടന്നതിന്റെ ഞെട്ടലിലാണ് മാഹിയും പരിസരവും. കൊലയ്ക്കു പകരം കൊലയെന്ന രീതി മാഹിയിൽ ഇതു രണ്ടാം തവണയാണ് നടക്കുന്നത്. സിപിഎം പ്രവർത്തകനായ കണ്ണിപ്പൊയിൽ ബാബുവിനും ബിജെപി പ്രവർത്തകനായ ഷമേജിനും ജീവൻ നഷ്ടപ്പെട്ടതിനു സമാനമായിരുന്നു ഒൻപതു വർഷം മുന്‍പ് നടന്ന കൊലപാതകങ്ങളും. 2009 ജനുവരി 18നായിരുന്നു ആ സംഭവം. മാഹി പന്തക്കലിലെ സിപിഎം പ്രവർത്തകൻ ഇ.പി. രവീന്ദ്രൻ, ബിജെപി പ്രവർത്തകനായ പന്തക്കാട്ടിൽ പറന്പത്ത് സുരേഷ് ബാബു എന്നിവർക്കായിരുന്നു അന്നു ജീവൻ നഷ്ടപ്പെട്ടത്. ഹോട്ടൽ വ്യാപാരിയായിരുന്ന ഇ.പി. രവീന്ദ്രനെ രാത്രി 7.30ഓടെ ഹോട്ടലിൽ കയറി ഒരു സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഇതിനു പകരമെന്നോണമാണ് മണിക്കൂറുകൾക്കകം സുരേഷ് ബാബുവിനെ കൊലപ്പെടുത്തിയത്. രാത്രി 9.30 ഓടെ സുരേഷ് ബാബുവിന്റ വീട്ടിൽ എത്തിയ അക്രമിസംഘം വാതിലുകൾ തകർത്ത് അകത്തുകടന്ന് വെട്ടിക്കൊല്ലുകയായിരുന്നു. ഈ കേസിന്റെ വിചാരണ…
Read Moreകണ്ണൂരിൽ ബിജെപി ഓഫീസിന് തീവച്ചു; പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് ബിജെപി
കണ്ണൂർ: മാഹിക്ക് സമീപം പള്ളൂരിൽ ബിജെപി ഓഫീസിന് നേരെ അജ്ഞാതരുടെ ആക്രമണം. ഓഫീസ് കെട്ടിടത്തിന് അക്രമി സംഘം തീവച്ചു. ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു. ഓഫീസിന് മുന്നിൽ നിർത്തിയിട്ടിരുന്ന പോലീസ് ജീപ്പും അക്രമി സംഘം അടിച്ചു തകർത്തു. സംഭവത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് ബിജെപി പ്രാദേശിക നേതാക്കൾ ആരോപിച്ചു. തിങ്കളാഴ്ച രാത്രി കൊല്ലപ്പെട്ട സിപിഎം നേതാവ് ബാബുവിന്റെ വിലാപയാത്രയ്ക്കെത്തിയ സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്. സ്ഥലത്ത് പോലീസ് സംഘം ക്യാന്പ് ചെയ്യുന്നുണ്ട്.
Read Moreബാബുവിനെ വെട്ടിയത് പത്തംഗ ആർഎസ്എസ് സംഘം; പ്രതികാരത്തിനിറങ്ങിയത് സിപിഎമ്മിന്റെ എട്ടംഗ സംഘം
മാഹി: സിപിഎം നേതാവ് പള്ളൂർ നാലുതറ കണ്ണിപ്പൊയിൽ ബാബുവിനെ വെട്ടിയത് പത്തംഗ ആർഎസ്എസ് സംഘമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇതിൽ നാല് ആർഎസ്എസ് പ്രവർത്തകരുടെ പേര് വിവരങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. ഒ.പി.രജീഷ്, രാജേഷ്, മകനീഷ്, കരിക്കുന്നിൽ സുനി എന്നിവരെയാണ് പോലീസ് തിരിച്ചറിഞ്ഞത്. ഇവരെ കണ്ടെത്താനും ബാക്കിയുള്ളവരെ തിരിച്ചറിയാനുമുള്ള ഊർജിത അന്വേഷണമാണ് പുരോഗമിക്കുന്നത്. 2010-ൽ പെരിങ്ങാടിയിൽ രണ്ടു ആർഎസ്എസ് പ്രവർത്തകർ കൊല്ലപ്പെട്ട സംഭവത്തിന് പിന്നിൽ ഗൂഢാലോചന നടത്തിയത് ബാബുവാണെന്ന് ആരോപിച്ചാണ് കൊലപാതകമെന്ന് പോലീസ് പറഞ്ഞു. ഒരു വർഷം മുൻപും ബാബുവിനെതിരേ വധശ്രമമുണ്ടായെങ്കിലും രക്ഷപെടുകയായിരുന്നു. തിങ്കളാഴ്ച രാത്രി വീട്ടിലേക്ക് പോവുകയായിരുന്ന ബാബുവിനെ വീടിന് തൊട്ടടുത്ത് വച്ച് പതുങ്ങിയിരുന്ന് പത്തംഗ സംഘം ആക്രമിക്കുകയായിരുന്നു. കഴുത്തിന് ആഴത്തിൽ വെട്ടേറ്റ ബാബു ആശുപത്രിയിൽ എത്തുന്നതിന് മുൻപ് മരണത്തിന് കീഴടങ്ങി. ബാബുവിനെ വെട്ടി വീഴ്ത്തിയ ശേഷം അക്രമി സംഘം ബൈക്കുകളിലാണ് രക്ഷപെട്ടതെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ബാബു…
Read More