പുതിയതെരു: ജാതിവിവേചനത്തിനെതിരേ സിപിഎം പാർട്ടി ഗ്രാമത്തിൽ സമരം ചെയ്ത ദളിത് വനിതാ ഓട്ടോഡ്രൈവർ ചിത്രലേഖയുടെ അനിശ്ചിതകാല കുടിൽകെട്ടി സമരം തുടങ്ങി. രണ്ടാം ദിവസമായ ഇന്ന് കെ.എം. ഷാജി എംഎൽഎയും ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനിയും സമരപന്തലിൽ എത്തും. ഇന്നലെ പയ്യന്നൂരിലെ മഹിളാകോൺഗ്രസ് പ്രവർത്തകർ ചിത്രലേഖയ്ക്കു പിന്തുണയുമായെത്തി. യുഡിഎഎഫ് സർക്കാരിന്റെ കാലത്ത് ഉമ്മൻചാണ്ടി സർക്കാരാണ് ചിറക്കൽ പഞ്ചായത്തിലെ കാട്ടാന്പള്ളിയിൽ അഞ്ചുസെന്റ് സ്ഥലം അനുവദിച്ചത്. സ്ഥലം ലഭിച്ചിട്ടും പണം ഇല്ലെന്ന കാരണത്താലാണ് കെ.എം.ഷാജി എംഎൽഎയുടെ നേതൃത്വത്തിൽ അബുദാബിയിലെ ഗ്രീൻവോയ്സിന്റെ സഹായം ലഭ്യമാക്കിയത്. നേരത്തെ എടാട്ട് താമസിക്കാനോ തൊഴിലെടുക്കാനോ കഴിയാത്ത സാഹചര്യത്തിൽ 2015ൽ നാലു മാസത്തോളം കണ്ണൂർ കളക്ടറേറ്റിനു മുന്നിൽ കുടിലുകെട്ടി ചിത്രലേഖ രാപകൽസമരം നടത്തിയിരുന്നു. പിന്നീട് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനു മുന്നിലും സമരം നടത്തി. ഇതിനെതുടർന്നാണ് എല്ലാ സാഹചര്യങ്ങളും പരിശോധിച്ചതിനുശേഷം യുഡിഎഫ് സർക്കാർ പ്രത്യേക അധികാരം ഉപയോഗിച്ച് ഭൂമിയും വീടും നിർമിക്കാൻ…
Read MoreCategory: Kannur
പരിയാരം മെഡിക്കല്‍ കോളജില്‍ താത്കാലിക ഭരണസമിതി 23 ന് ചുമതലയേല്‍ക്കും
കെ.പി. രാജീവന് പരിയാരം: പരിയാരം മെഡിക്കല്‍ കോളജില്‍ മൂന്നംഗ കെയര്‍ടേക്കര്‍ ഭരണസമിതി 23 ന് ചാര്‍ജെടുക്കും. ജില്ലാ കളക്ടര്‍ മിര്‍ മുഹമ്മദലി, കോഴിക്കോട് മെഡിക്കല്‍ കോളജിലെ മുന്‍ പ്രിന്‍സിപ്പലും പ്രമുഖ ഭിഷഗ്വരനുമായ ഡോ.സി. രവീന്ദ്രന്, ഡോ.പ്രദീപ്കുമാര്‍ എന്നിവരടങ്ങിയ കമ്മറ്റിയാണ് 23 ന് ചുമതലയേല്‍ക്കുക. ഇവര്‍ ചുമതലയേല്‍ക്കുന്നതോടെ പരിയാരം മെഡിക്കല്‍ കോളജില്‍ നിലവിലുള്ള എല്ലാ അനാവശ്യ തസ്തികകളും ഇല്ലാതാകും. മെഡിക്കല്‍ കോളജ് ഏറ്റെടുത്തുകൊണ്ടുള്ള ഗവര്‍ണര്‍ ഒപ്പിട്ട വിജ്ഞാപനത്തിന്റെ കോപ്പി ഇന്നലെ മെഡിക്കല്‍ കോളജ് എംഡി കെ.രവിക്ക് ലഭിച്ചു. ഇതോടെ നിലവിലുള്ള ഭരണസമിതി ഇല്ലാതായി. 23 ന് ചുമതലയേല്‍ക്കുന്ന കെയര്‍ടേക്കര്‍ സമിതിക്കായിരിക്കും ആശുപത്രിയുടെ പൂര്ണഭരണ ചുമതല. ആറുമാസക്കാലം താത്കാലിക ഭരണസമിതിക്ക് തുടരാമെങ്കിലും അതിന് മുമ്പ് തന്നെ സ്ഥിരം സമിതി നിലവില്‍വരും. കോഴിക്കോട് മെഡിക്കല്‍ കോളജിന്റെ പ്രിന്‍സിപ്പലായി കഴിവ് തെളിയിച്ച ഡോ. സി.രവീന്ദ്രന് മെഡിക്കല്‍ കോളജിന്റെ പ്രഥമ ഡയറക്ടറായി നിയമിതനാകുമെന്നാണ് സൂചന.…
Read Moreകൊള്ള, കൊല, തീവയ്പ്; നൂറുകണക്കിന് ആളുകളെ ഇതിനകം ചോദ്യം ചെയ്തെങ്കിലും പ്രതികളെ കിട്ടാതെ തലശേരി പോലീസ്
നവാസ് മേത്തര്‍ തലശേരി: ഒരു കുടുംബത്തിലെ അംഗങ്ങളും വ്യാപാരികളുമായ സഹോദരങ്ങളില്‍ ഒരുവന് കടയ്ക്കുള്ളില്‍ വെച്ച് കൊല്ലപ്പെടുക, മറ്റൊരാള്‍ സഹോദരന് കൊല്ലപ്പെട്ട കടയ്ക്കു മുന്നില്‍ വെച്ച് തന്നെ കൊള്ളയടിക്കപ്പെടുക. തലശേരി നഗരമധ്യത്തില്‍ പോലീസ് സ്റ്റേഷന് വിളിപ്പാടകലെ നടന്ന ഈ രണ്ട് സംഭവങ്ങളിലേയും പ്രതികള്‍ ഇന്നും കാണാമറയത്ത്. ഇതിനൊപ്പം തന്നെ നഗരമധ്യത്തിലെ ശ്മശാനം തീ വെച്ച് നശിപ്പിച്ച കേസിലെ പ്രതിയെ സംഭവം നടന്ന് ഒരു മാസം പിന്നിടുമ്പോഴും പോലീസിന് പിടിക്കാൻ കഴിഞ്ഞിട്ടില്ല. തലശേരി റെയില്‍വേ സ്റ്റേഷനില്‍ വെച്ച് റിട്ട. വിജിലന്‍സ് സ്പെഷല്‍ ജഡ്ജിയുടെ മുന്നില്‍ വെച്ച് യുവാവ് കൊള്ളയടിക്കപ്പെട്ട സംഭവത്തിനും ഇതുവരെ തുമ്പില്ല. അതിക്രമത്തിനിരയായ യുവാവിന്റെ സങ്കടം കണ്ട് തലശേരി എരഞ്ഞോളി സ്വദേശിയും കോഴിക്കോട് താമസക്കാരനുമായ റിട്ട. ജഡ്ജി യുവാവിനെ കൂട്ടി നേരെ സ്റ്റേഷനിലെത്തുകയും യുവാവിനെ കൊണ്ട് പരാതി എഴുതി കൊടുപ്പിക്കുകയും ചെയ്തിരുന്നു. ഈ പരാതിയില്‍ പോലും ഒരു നടപടിയും…
Read Moreശാരീരിക മാനസിക പ്രശ്നങ്ങളുള്ള വിമലയ്ക്കും ലീലയ്ക്കും കണ്ടന്‍കാളി ഷേണായ് സ്മാരക ഗവ. ഹയര്‍സെക്കൻഡറി സ്കൂള്‍ എന്‍എസ്എസ് യൂണിറ്റിന്റെ സ്നേഹവീടൊരുങ്ങി
പയ്യന്നൂര്‍: കണ്ടങ്കാളിയിലെ കുഞ്ഞി കൈപ്രത്ത് വീട്ടില്‍ വിമലയ്ക്കും ലീലയ്ക്കും സ്നേഹവീടൊരുങ്ങി.കണ്ടന്‍കാളി ഷേണായ് സ്മാരക ഗവ. ഹയര്‍സെക്കൻഡറി സ്കൂള്‍ എന്‍എസ്എസ് യൂണിറ്റാണ് സ്നേഹവീടിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്.ശാരീരിക മാനസിക പ്രശ്നങ്ങളാല്‍ ദുരിത ജീവിതം നയിച്ചിരുന്ന വിമല, ലീല സഹോദരിമാരുടെ പാര്‍പ്പിട പ്രശ്നം പരിഹരിക്കാനുള്ള ദൗത്യമാണ് എന്‍എസ്എസ് യൂണിറ്റ് എറ്റെടുത്തത്. പയ്യന്നൂര്‍ നഗരസഭ ചെയര്മാന് ശശിവട്ടക്കൊവ്വലിന്റെ നേതൃത്വത്തില്‍ എം.ആനന്ദന് ചെയര്‍മാനും എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ വി.വി.ബിജു കണ്‍വീനറുമായ കമ്മിറ്റിയാണ് സ്നേഹവീടിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.പയ്യന്നൂര്‍ നഗരസഭ വീട് നിര്‍മാണത്തിനായി നീക്കിവെച്ച ഫണ്ടും വിവിധ മേഖലയിലെ തൊഴിലാളി സംഘടനകളുടേയും എന്‍എസ്എസ് വോളണ്ടിയർമാരുടെയും സേവനവുമാണ് സ്നേഹവീടിന്റെ പൂര്‍ത്തീകരണത്തിന് വഴിവെച്ചത്. 160 ദിവസം കൊണ്ടാണ് സ്നേഹവീടിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. വിമലയുടേയും ലീലയുടേയും ജീവിതത്തിന് തണലായി മാറുന്ന സ്നേഹവീടിന്റെ താക്കോല്‍ദാനം 22ന് ഉച്ചക്ക് 12ന് കണ്ണൂര്‍ ജില്ലാ കളക്ടര്‍ മിര്‍ മുഹമ്മദലി നിര്‍വഹിക്കും.
Read Moreകൂരാറ വയലിൽ കുമ്പളങ്ങ കൃഷിയിൽ നൂറുമേനി; വിപണി കണ്ടെത്താനാകാതെ കർഷകർ
മൊകേരി: കുമ്പളങ്ങ കൃഷിയിൽ മൊകേരി കൂരാറ വയലിലെ കർഷക കൂട്ടായ്മക്ക് ലഭിച്ചത് നൂറ് മേനി.വിപണി കണ്ടെത്താനാകാതെ കർഷകർ കുഴയുന്നു. സ്ത്രീകളും പുരുഷൻമാരുമടങ്ങിയ എഴുപതോളം പേരുള്ള കർഷക കൂട്ടായ്മ പതിറ്റാണ്ടുകളായി കൃഷിയിൽ സജീവമാണ്. ഓരോ സീസണിലും ഇവിടെ വിളയാത്ത പച്ചക്കറികളില്ല. നാല് മാസക്കാലം ഇത്രയും കുടുംബങ്ങളുടെ ഉപജീവന മാർഗം കൂടിയാണ് പച്ചക്കറി കൃഷി. പ്രധാനപെട്ട കൃഷിയാണ് കുമ്പളങ്ങ കൃഷി. കെ.പി. മോഹനൻ കൃഷി മന്ത്രിയായിരിക്കെ ഹോർട്ടി കോർപ്പ് നേരിട്ട് വയലിലെത്തി കാർഷിക വിളകൾ സ്വീകരിച്ചത് കർഷകർക്ക് ഏറെ ആശ്വാസമായിരുന്നു. 20 ടണ്ണോളം കുമ്പളങ്ങ മുൻ വർഷങ്ങളിൽ ഹോർടികോർപ്പ് മാത്രം സംഭരിച്ചിരുന്നു. അതുകൊണ്ട് തന്നെ വിപണി കണ്ടെത്താൻ പ്രയാസമുണ്ടായിരുന്നില്ല. ഇത്തവണ കുമ്പളങ്ങ കൃഷിയിൽ അമിത ഉല്പാദനമുണ്ടായതോടെ ആഹ്ലാദിച്ചിരുന്ന കർഷകർ ഇപ്പോൾ ആശങ്കയിലാണ്. ഒരു ടണ്ണോളം കുമ്പളങ്ങ മാത്രമാണ് ഹോർട്ടികോർപ്പ് ഈ വർഷം ശേഖരിച്ചത്. ഇനിയും 20 ടണ്ണോളം കുമ്പളങ്ങ വയലിൽ…
Read More തളിപ്പറമ്പ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ പ്രവർത്തനത്തിൽ മനംമടുത്തു; തളിപ്പറമ്പിൽ യൂത്ത് കോൺഗ്രസ് നേതാക്കൾ കൂട്ട രാജിയിലേക്ക്
തളിപ്പറമ്പ്: തളിപ്പറമ്പ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ പ്രവർത്തനത്തിൽ മനംമടുത്തു യൂത്ത് കോൺഗ്രസ് നേതാക്കൾ രാജിക്കൊരുങ്ങുന്നു.രണ്ടു വർഷക്കാലമായി തളിപ്പറമ്പിൽ മണ്ഡലം പ്രസിഡന്റില്ലാത്തതും എന്നാൽ ചാർജ് വഹിക്കുന്ന ആളുകൾ ഇരു വിഭാഗത്തിലെയും ഒരുകൂട്ടം ആളുകളെ വിളിക്കാതെ യോഗം ചേരുന്നതും മുനിസിപ്പാലിറ്റി,ബാങ്ക്, താലൂക്ക് ആശുപത്രി എന്നീ വിഷയങ്ങളിൽ എതിർപാർട്ടികർക്കു സഹായം ചെയ്യുന്നതിൽ ചോദ്യം ചെയ്യാൻ കഴിയാത്തതു ഡിസിസി നേതൃത്വത്തിന്റെ കഴിവ് കേടാണെന്നും ചൂണ്ടിക്കാട്ടിയാണ് രാജി. കെഎസ്യു മുൻ ബ്ലോക്ക് പ്രസിഡന്റും യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയുമായ പ്രജീഷ് കൃഷ്ണനും മണ്ഡലം യൂത്ത് കോൺഗ്രസ് സെക്രട്ടറിയുമായ സി.വരുൺ എന്നിവരാണ് രാജിയുമായ് രംഗത്ത് വന്നത്. തളിപ്പറമ്പ് മണ്ഡലത്തിലെ കോൺഗ്രസ് സഘടനാ സംവിധാനത്തിൽ അടിമുടി മാറ്റം വരുത്തി ചെറുപ്പക്കാരെ ആകർഷിക്കാൻ കഴിയാത്തതു ഇപ്പോഴുള്ള നേതൃത്വത്തിന്റെ കഴിവ് കേടാണ്. അഴിമതിയും കെടുകാര്യസ്ഥതയും കൈമുതലാക്കിയ ഒരു വിഭാഗത്തെ ഡിസിസി പിന്തുണക്കുകയാണ്.ഡിസിസി പ്രസിഡന്റിന്റെ സ്വന്തം ബ്ലോക്ക് ആയിട്ടു പോലും അദ്ദേഹത്തിന്റെ…
Read Moreക്ഷേത്രത്തിന്റെ പേരിൽ അനധികൃത പിരിവ് : സ്ഥലത്തെത്തിയ പോലീസുകാരെ ബന്ദിയാക്കി സംഘത്തിന്റെ അഴിഞ്ഞാട്ടാം; 30 പേർക്കെതിരേ ജാമ്യമില്ലാ കേസെടുത്ത് പോലീസ്
ചക്കരക്കല്ല്: വാഹനങ്ങൾ തടഞ്ഞുപണം പിരിക്കുന്നതറിഞ്ഞ് സ്ഥലത്തെത്തിയ എഎസ്ഐയെയും സംഘത്തെയും മണിക്കൂറോളം ബന്ദിയാക്കിയ സംഭവത്തിൽ 30 പേർക്കെതിരേ ജാമ്യമില്ലാവകുപ്പ് പ്രകാരം ചക്കരക്കൽ പോലീസ് കേസെടുത്തു. ഏച്ചൂർ മാച്ചേരിയിലെ വിനീഷിന്റെ നേതൃത്വത്തിലാണ് പോലീസിനെ തടഞ്ഞതെന്ന് ചക്കരക്കല്ല് എസ്ഐ പി. ബിജു പറഞ്ഞു. പ്രതികൾക്കായി അന്വേഷണ ഊർജിതമാക്കിയതായും അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നും പോലീസ് അറിയിച്ചു. ഇന്നലെ രാത്രി 10.30ഓടെയായിരുന്നു സംഭവം. ഏച്ചൂർ മുത്തപ്പൻ ക്ഷേത്രോത്സവത്തിന്റെ പേരിലാണ് പിരിവ് നടത്തിയത്. ഇതിന്റെ പേരിൽ വ്യാപക പരാതി ലഭിച്ചതിനെ തുടർന്ന് ചക്കരക്കൽ പോലീസ് സ്ഥലത്തെത്തുകയായിരുന്നു. പിരിവ് സംഘത്തിൽപ്പെട്ട നിരവധി പേരെ പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും ക്ഷേത്ര കമ്മിറ്റിക്കാരുമായി നടത്തിയ ചർച്ചയെ തുടർന്ന് ഇവരെ പിന്നീട് വിട്ടയച്ചുവെന്നു പോലീസ് പറഞ്ഞു. ഇപ്രകാരം വിട്ടയച്ചവരുടെ നേതൃത്വത്തിൽ ഏച്ചൂരിൽ വീണ്ടും പിരിവും പോലീസിനെതിരേ വ്യാപക പോസ്റ്റർ പ്രചാരണവും നടക്കുന്നുണ്ടെന്നറിഞ്ഞ് സ്ഥലത്തെത്തിയ എഎസ്ഐ ശശീന്ദ്രനെയും പാർട്ടിയെയുമാണ് സംഘം ഏറെനേരം തടഞ്ഞുവച്ചതെന്ന് എസ്ഐ…
Read Moreപടക്കം പൊട്ടിക്കുന്നതിനെ ചൊല്ലി സംഘർഷം; മട്ടന്നൂരിൽ 3 ബൈക്കുകൾ തകർത്തു
മട്ടന്നൂർ: പടക്കം പൊട്ടിക്കുന്നതിനെ ചൊല്ലി മട്ടന്നൂരിൽ സംഘർഷം. മൂന്ന് ബൈക്കുകൾ തകർത്തു. ഞായറാഴ്ച പുലർച്ചെ ബസ്സ്റ്റാൻഡ് പരിസരത്തായിരുന്നു സംഭവം. ബസ്സ്റ്റാൻഡിൽ വച്ചു പടക്കം പൊട്ടിക്കുന്നതിനിടെ ഏതാനും പേർ ഇരുവിഭാഗങ്ങളായി തിരിഞ്ഞു അക്രമം നടത്തുകയായിരുന്നു. പരസ്പരം കല്ലേറ് നടത്തുകയും ഒരു കടയുടെ മുൻഭാഗത്തു വച്ച സോഡാ കുപ്പികൾ റോഡിലേക്ക് വലിച്ചിടുകയും ചെയ്തു. ഇതിനിടെ മൂന്ന് ബൈക്കുകൾ തകർക്കുകയും ചെയ്തു. സംഘർഷത്തിൽ ഏതാനും പേർക്ക് പരിക്കേറ്റതായാണ് വിവരം. സംഭവം അറിഞ്ഞെത്തിയ മട്ടന്നൂർ പോലീസ് സംഘർഷമുണ്ടാക്കിയവരെ ലാത്തി വീശിയോടിച്ചു. തകർന്ന ബൈക്കുകൾ പോലീസ് കസ്റ്റഡിയിലെടുത്തുവെങ്കിലും ആരെയും പിടികൂടാനായില്ല. അക്രമികളെക്കുറിച്ചു പോലീസ് അന്വേഷണം നടത്തി വരികയാണ്.
Read Moreഊരത്തൂർപറമ്പിലെ മൃതദേഹ അവശിഷ്ടങ്ങൾ: ആസാം സ്വദേശിയായ പത്തൊമ്പതുകാരൻ അറസ്റ്റിൽ
ശ്രീകണ്ഠപുരം: ഊരത്തൂർപറമ്പിൽ നിന്ന് മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ആസാം ബെർപേട്ട ജില്ലയിലെ അലോപ്പതി സാദിഖ് അലി (19) യെയാണ് ഇരിക്കൂർ എസ്ഐ രജീഷ് തെരുവത്ത് പീടികയിൽ, എഎസ്ഐ ഇ.വി. അബ്ദുൾ റഹ്മാൻ എന്നിവർ അറസ്റ്റ് ചെയ്തത്. കാണാതായെന്ന് കരുതുന്ന ഊരത്തൂരിൽ വാടകക്ക് താമസിച്ചിരുന്ന ആസാം സ്വദേശി സെയ്ദാലി (20) യുടെ മൊബൈൽ കവർന്ന കേസിലാണ് ഇയാൾ പിടിയിലായത്. സംഭവത്തിൽ കൂടുതൽ അന്വേഷണത്തിനായി ആസാമിലെത്തിയ പോലീസ് സംഘം ഇവിടെ വെച്ചാണ് അറസ്റ്റ് ചെയ്തത്.ആറുമാസം മുമ്പാണ് സെയ്താലിയെ കാണാതായത്. മൃതദേഹ അവശിഷ്ടങ്ങളുടെ പഴക്കവും സെയ്താലിയെ കാണാതായതും ഒരേ സമയത്ത് തന്നെയാ. ഇതോടെയാണ് സെയ്താലിയുടെ തിരോധാനം സംബന്ധിച്ച് പോലീസ് അന്വേഷണം തുടങ്ങിയത്. ആലുവയിൽ സ്വർണപ്പണി ചെയ്തിരുന്ന സാദിഖ് അലി മറ്റൊരു തൊഴിൽ തേടിയാണ് ഊരത്തൂരിലെത്തിയത്. ഇവിടെ ചെങ്കൽ ക്വാറിയിൽ ജോലി ചെയ്തിരുന്ന ബന്ധുവാണ് ഇയാൾക്ക് സെയ്താലിയോടൊപ്പമുള്ള താമസമേർപ്പാടാക്കിയത്.…
Read Moreഹർത്താലുമായി ലീഗിനു ബന്ധമില്ല; മുസ്ലിംലീഗിന്റെ പിന്തുണ ഉണ്ടെന്നതു വ്യാജവാർത്തയാണെന്ന് കെ.പി.എ മജീദ്
മലപ്പുറം: കാഷ്മീരിലെ കഠുവയിൽ എട്ടു വയസുകാരിയെ മാനഭംഗപ്പെടുത്തി കൊല ചെയ്ത സംഭവവുമായി ബന്ധപ്പെട്ടു സോഷ്യൽ മീഡിയ വഴി ഹർത്താലിനു ആഹ്വാനം ചെയ്തതു സംഘടിതമായതും സമാധാനപരവും ഒറ്റക്കെട്ടായതുമായ പ്രതിഷേധങ്ങളെ വഴി തിരിച്ചുവിടാനുള്ള നീക്കമാണെന്നും ഇന്നത്തെ ഹർത്താലുമായി മുസ്ലിംലീഗിനു ഒരു ബന്ധവുമില്ലെന്നും മുസ്ലിംലീഗ് സംസ്ഥാന ജറൽ സെക്രട്ടറി കെ.പി.എ മജീദ് അറിയിച്ചു. സമാധാനപരമായ സമരങ്ങളിലൂടെയും നിയമപോരാട്ടത്തിലൂടെയും ബാലികയ്ക്കു നീതി ലഭ്യമാക്കാൻ മുസ്ലിംലീഗ് പാർട്ടി മുന്നിലുണ്ടാകും. ഇന്നത്തെ ഹർത്താലിനു മുസ്ലിംലീഗിന്റെ പിന്തുണ ഉണ്ടെന്നതു വ്യാജവാർത്തയാണെന്നും അദ്ദേഹം പറഞ്ഞു. പിഞ്ചുകുഞ്ഞിനെ കൊന്നുതള്ളിയ സംഭവത്തിൽ രാജ്യം ഒറ്റക്കെട്ടായും സമാധാനപരമായും പ്രതിഷേധിച്ചപ്പോൾ മുസ്ലിംലീഗും മുന്നിൽ തന്നെ നിന്നു. കുറ്റവാളികളെ സംരക്ഷിക്കാൻ ശ്രമിച്ച രണ്ടു മന്ത്രിമാർ രാജിവച്ചതും സുപ്രീംകോടതി ശക്തമായി ഇടപെട്ടതും ജനകീയ മുന്നേറ്റങ്ങളുടെ ഫലമാണ്. സംസ്ഥാന വ്യാപകമായി മുസ്ലിംലീഗ് നടത്തിയ പ്രതിഷേധങ്ങളും ശ്രദ്ധേയമായിരുന്നു. ആ കുടുംബത്തിനു നീതി ഉറപ്പാക്കാൻ നിയമ സഹായം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ മുസ്ലിംലീഗ്…
Read More