തളിപ്പറമ്പ്: വീതി കൂട്ടാനിരിക്കുന്ന റോഡില്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് പിഡബ്ല്യുഡിയുടെ ഡ്രൈനേജ് നിര്‍മാണം. തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാന പാതയില്‍ കരിമ്പത്താണ് പിഡബ്ല്യുഡി അധികാരികള്‍ തല തിരിഞ്ഞ വികസനം നടപ്പിലാക്കുന്നത്. പാതയുടെ ഇരുഭാഗങ്ങളിലായി മുന്നൂറ് മീറ്റര്‍ നീളത്തില്‍ 25 ലക്ഷം രൂപ ചെലവിലാണ് നിര്‍മാണ പ്രവൃത്തികള്‍ പുരോഗമിക്കുന്നത്. സംസ്ഥാന പാതയില്‍ സ്ഥിരം അപകട മേഖലയായ കരിമ്പം പാലത്തിനും ഫാം ഓഫീസിനും ഇടയിലുളള ഭാഗം വീതികൂട്ടുന്നതിനുളള നിര്‍ദ്ദേശം സര്‍ക്കാരിനു സമര്‍പ്പിച്ചിരുന്നു. കാലപ്പഴക്കം കൊണ്ട് തകര്‍ച്ചാ ഭീഷണിയുളളതും വീതി കുറഞ്ഞതിനാല്‍ അപകടം പതിയിരിക്കുന്നതുമായ പാലം ഉള്‍പ്പെടെ പുനര്‍നിര്‍മിച്ച് കുറഞ്ഞത് പതിനഞ്ചു മീറ്റര്‍ വീതിയില്‍ റോഡു വീതികൂട്ടുന്നതിന് 50 കോടി ചെലവു പ്രതീക്ഷിക്കുന്ന പദ്ധതി നടപ്പാക്കുന്നതിന് അനുകൂലമായ നിലപാടാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ളതെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു. നിലവില്‍ 12 മീറ്ററാണ് ഇവിടെ കൂടിയ വീതിയുള്ളത്. രണ്ടു ഭാഗവും ഡ്രൈനേജ് വരുന്നതോടെ ഇത് ഒന്‍പത് മീറ്ററായി കുറയും. ഇത്…
Read MoreCategory: Kannur
പാനൂരിൽ സിപിഎം-ബിജെപി സംഘർഷം: 2 പേർക്ക് പരിക്ക്; പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
പാനൂർ: പാനൂരിനടുത്ത എലാങ്കോട് സിപിഎം- ബിജെപി സംഘർഷം. പരിക്കുകളോടെ രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിപിഎം പ്രവർത്തകനായ എലാങ്കോട്ടെ അനുപം (25)നെ തലശേരി സഹകരണ ആശുപത്രിയിലും ബിജെപി പ്രവർത്തകനായ ആദർശി (31) നെ പാനൂർ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 10 ഓടെയായിരുന്നു സംഭവം. എലാങ്കോട് സാന്ത്വന സ്പർശം സംഘടിപ്പിച്ച ഗ്രാമോത്സവത്തിന്റെ പരിപാടിക്കിടയിലുണ്ടായ വാക്ക് തർക്കമാണ് മർദനത്തിൽ കലാശിച്ചത്. ഇതിനിടെ ഒരു സംഘം സി പി എം പ്രവർത്തകർ രാത്രി 11 ഓടെ എലാങ്കോടിനടുത്ത കണ്ണംവള്ളിയിൽ മഹാത്മ വായനശാലക്കടുത്തുള്ള ജനതാദൾ (യു) പ്രവർത്തകനായ മൂലച്ചേരാൻറവിട ബൈജു നിവാസിൽ ബാലനെ വീട്ടിൽ കയറി അക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ബാലന്റെ മകൻ ബൈജു ബിജെപി പ്രവർത്തകനാണ്.ഗൾഫിലായിരുന്ന ബൈജു രണ്ട് ദിവസം മുമ്പാണ് നാട്ടിലെത്തിയത്.അക്രമ സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്.
Read Moreവിശ്രമജീവിതം നയിക്കേണ്ട പ്രായത്തിൽ തേൻകൃഷിയിൽ വിജയമധുരവുമായി മുഹമ്മദ്കുട്ടി
ജിജേഷ് ചാവശേരി മട്ടന്നൂർ: വിശ്രമജീവിതം നയിക്കേണ്ട പ്രായത്തിൽ തേനീച്ചകളെ പരിപാലിക്കുകയാണ് ശിവപുരം പാങ്കളം റോഡിലെ കുണ്ടന്റവീട്ടിൽ എ.പി.മുഹമ്മദ്കുട്ടി. ചികിത്സയ്ക്കും ആരോഗ്യത്തിനും ഉന്മേഷത്തിനും ഫലപ്രദമായ തേൻ അന്യമാകുന്നതായുള്ള കണ്ടെത്തലാണ് 64കാരനെ തേനീച്ച കൃഷിയിലേക്ക് നയിച്ചത്. 40 വർഷം മുംബൈയിൽ നിർമാണ മേഖലയിൽ ജോലി ചെയ്തിരുന്ന മുഹമ്മദ് കുട്ടി ഹൃദയസംബന്ധമായ അസുഖത്തെ തുടർന്നാണ് മൂന്നുവർഷം മുമ്പ് ജോലി ഒഴിവാക്കി നാട്ടിലെത്തിയത്. ചികിത്സയ്ക്കുശേഷം വീട്ടിലിരിക്കുമ്പോഴാണ് തേനീച്ച കൃഷിയെ കുറിച്ച് ആലോചിക്കുന്നത്. പരീക്ഷണമെന്ന നിലയിൽ വീട്ടുപറമ്പിൽ 20 പെട്ടി തേനീച്ച കൂടൊരുക്കി. ഇതു വിജയം കണ്ടതോടെ കരൂഞ്ഞി, വെളിയമ്പ്ര, ചാവശേരി, പത്തൊൻമ്പതാം മൈൽ, ഇരിട്ടി എന്നിവിടങ്ങളിലെ റബ്ബർ തോട്ടത്തിലും തൈപറമ്പുകളിലുമായി തേനീച്ചകൂട് സ്ഥാപിക്കുകയായിരുന്നു. ഇപ്പോൾ 300 പെട്ടികളുണ്ട്. സ്വന്തമായി സ്ഥലമില്ലാത്തതിനാൽ സുഹൃത്തുക്കളുടെയും മറ്റും പറമ്പുകളിലാണ് തേനീച്ച കൃഷി നടത്തുന്നത്. സ്കൂൾ പഠനകാലത്ത് തേനീച്ചയെ പിടിക്കാൻ പോയിരുന്ന പരിചയമാണ് തേനീച്ചകൃഷി തെരഞ്ഞെടുക്കാൻ കാരണമെന്ന് മുഹമ്മദ്കുട്ടി…
Read Moreസിപിഎമ്മിനോട് സിപിഐ, മുട്ട പൊട്ടിക്കാതെ ഓംലറ്റ് ഉണ്ടാക്കാനാകില്ല; കോണ്‍ഗ്രസുമായി യാതൊരു സഖ്യവും പാടില്ലെന്ന നിലപാട് നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ യോജിച്ചതല്ല
നീലേശ്വരം(കാസര്‍ഗോഡ്): സിപിഎമ്മിനെതിരേ രൂക്ഷ വിമര്‍ശനവുമായി സിപിഐ ദേശീയ എക്സിക്യൂട്ടീവംഗം ബിനോയ് വിശ്വം. കൊല്ലത്തു നടക്കുന്ന സിപിഐ പാർട്ടി കോൺഗ്രസിലേക്കുള്ള പതാകജാഥയ്ക്കു നീലേശ്വരത്ത് നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓംലറ്റ് ഉണ്ടാക്കണമെങ്കില്‍ ആദ്യം മുട്ട പൊട്ടിക്കണം. പിന്നീടാണ് ഉപ്പും കുരുമുളകും ചേര്‍ത്തു ചേരുവ ഉണ്ടാക്കുന്നത്. ഈ യാഥാര്‍ഥ്യം സിപിഎം തിരിച്ചറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ശാപമായ ബിജെപിയും ആര്‍എസ്എസുമാണ് മുഖ്യശത്രുവെന്ന കാര്യത്തില്‍ സിപിഎമ്മില്‍ തര്‍ക്കമില്ല. എന്നാല്‍, അധികാരത്തില്‍നിന്നു ബിജെപിയെ പുറത്താക്കാന്‍ വിശാല മതേതര ജനാധിപത്യ വേദിയുണ്ടാക്കണമെന്നാണ് സിപിഐയുടെ നിലപാട്. കോണ്‍ഗ്രസുമായി യാതൊരു സഖ്യവും പാടില്ലെന്ന നിലപാട് നിലവിലെ ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തില്‍ യോജിച്ചതല്ല. ഈ യാഥാര്‍ഥ്യത്തെ മറച്ചുപിടിച്ചു സിപിഎമ്മിന് അധികകാലം മുന്നോട്ടുപോകാനാവില്ലെന്നും ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി.
Read Moreവന്യജീവികളുടെ ആക്രമണം; കൊല്ലപ്പെടുന്നവരുടെ ആശ്രിതര്‍ക്ക് 10 ലക്ഷം; അംഗവൈകല്യം സംഭവിക്കുന്നവർക്ക് രണ്ടുലക്ഷം
തളിപ്പറമ്പ്: വന്യജീവികളുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ ആശ്രിതര്‍ക്കുള്ള നഷ്ടപരിഹാരത്തുക 10 ലക്ഷം രൂപയായി ഉയര്‍ത്തി. നേരത്തെ ഇത് അഞ്ചുലക്ഷം രൂപയായിരുന്നു. വനത്തിനുപുറത്തു പാമ്പുകടിയേറ്റു മരിക്കുന്നവരുടെ ആശ്രിതര്‍ക്കുള്ള നഷ്ടപരിഹാരം ഒരു ലക്ഷം രൂപയില്‍നിന്ന് രണ്ടു ലക്ഷം രൂപയായി ഉയര്‍ത്തി. വന്യമൃഗങ്ങളുടെ ആക്രമണംമൂലം സ്ഥായിയായ അംഗവൈകല്യം സംഭവിക്കുന്നവര്‍ക്കു നല്കുന്ന നഷ്ടപരിഹാരം 75,000 രൂപയില്‍നിന്ന് രണ്ടു ലക്ഷമായി ഉയര്‍ത്തി. കന്നുകാലികള്‍, കുടിലുകള്‍, കൃഷി എന്നിവ വന്യജീവി ആക്രമണം മൂലം നശിച്ചാല്‍ ഓരോന്നിന്റെ നഷ്ടത്തിനും കണക്കാക്കപ്പെടുന്ന തുകയുടെ 100 ശതമാനം എന്ന കണക്കില്‍ പരമാവധി ഒരു ലക്ഷം രൂപ നല്‍കും. വന്യജീവി ആക്രമണത്തില്‍ പരിക്കേൽക്കുന്നവര്‍ക്കു ചികിത്സയ്ക്ക് ഒരു ലക്ഷം രൂപ അനുവദിക്കും. നേരത്തെ ഇത് 75,000 രൂപയായിരുന്നു. പട്ടികവര്‍ഗക്കാര്‍ക്കു ചികിത്സയ്ക്കു ചെലവാകുന്ന മുഴുവന്‍ തുകയും നല്‍കും. വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ മനുഷ്യര്‍ക്കു ജീവഹാനി സംഭവിച്ചാല്‍, അതത് റേഞ്ച് ഓഫീസറുടെ ശിപാര്‍ശ പ്രകാരം 15 ദിവസത്തിനകം ഡിഎഫ്ഒ…
Read Moreപയ്യന്നൂര്‍ നഗരത്തില്‍ സിനിമ നടനും ഓട്ടോക്കാരും തമ്മില്‍ കൈയ്യാങ്കളി, കുരുമുളക് സ്പ്രേയുമായി ആക്രമിച്ചെന്ന് ഡ്രൈവര്‍മാര്‍, പ്രശ്നക്കാര്‍ അവരെന്ന് നടനും, സംഭവം ഇങ്ങനെ
കാറിൽ സഞ്ചരിക്കുകയായിരുന്ന സിനിമാ നടനേയും കുടുംബത്തേയും ഓട്ടോ ഡ്രൈവർമാർ ആക്രമിച്ചെന്ന പരാതിയുമായി സിനിമാ നടന്റെ കുടുംബം ചികിത്സ തേടിയിത്തി. സിനിമാ നടനും സോഫ്റ്റ്വെയർ എൻജിനിയറുമായ പയ്യന്നൂർ സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപത്തെ എ.പി .പ്രവീൺ കുമാർ (33), ഭാര്യ രാധിക, രണ്ടു വയസുള്ള മകൾ സമാന എന്നിവരാണ് പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ളത്. അതേസമയം പ്രവീൺ കുമാർ കണ്ണിൽ കുരുമുളക് സ്പ്രേ അടിച്ചെന്നാരോപിച്ച് ഓട്ടോ ഡ്രൈവർമാരായ അനിൽകുമാർ, ശൈലേഷ് എന്നിവരും സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയെത്തി. ഇന്നലെ ഉച്ചക്ക് 12.30 ഓടെ പയ്യന്നൂർ അമ്പലം റോഡിലാണ് സംഭവം. സുഹൃത്തിനെ റെയിൽവേ സ്റ്റേഷനിലാക്കി വീട്ടിലേക്ക് തിരിച്ചു പോകുകയായിരുന്നു പ്രവീൺ കുമാറും കുടുംബവും. ഇവർ സഞ്ചരിച്ചിരുന്ന കെ എൽ 07 സി എം 13 22 കോംപസ് ജീപ്പ് എതിരെ വന്ന ലോറി മൂലം മുന്നോട്ടെടുക്കാൻ പറ്റിയില്ലെന്നും ഇതിൽ പ്രകോപിതരായ ഓട്ടോ…
Read Moreക്വാറി, രാഷ്ട്രീയ മാഫിയ ഇടപെട്ടു; കൊളവല്ലൂർ എസ്ഐ ടി.വി. ധനഞ്ജയദാസിന് കോഴിക്കോട്ടേക്ക് മാറ്റം
പാനൂർ: അനധികൃത ക്വാറികൾക്കെതിരെ ശക്തമായ നടപടിയെടുത്ത കൊളവല്ലൂർ എസ്ഐ ടി.വി. ധനഞ്ജയദാസിന് സ്ഥലം മാറ്റം. ചുമതലയേറ്റ് ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ സ്റ്റേഷൻ പരിധിയിലെ അനധികൃത ക്വാറികൾക്കെതിരെ ശക്തമായ നടപടിയെടുത്തിരുന്നു. ധനഞ്ജയദാസിന്റെ നേതൃത്വത്തിൽ ക്വാറിയിൽ നടത്തിയ റെയ്ഡിൽ നിരവധി വാഹനങ്ങൾ പിടിച്ചെടുത്തിരുന്നു. ക്വാറി മാഫിയയാണ് സ്ഥലം മാറ്റത്തിന് പിന്നിൽ. കോഴിക്കോടേക്കാണ് സ്ഥലം മാറ്റിയത്. പകരം പത്തനംതിട്ട റാന്നി സ്റ്റേഷനിലെ എസ്ഐ ബി. രാജഗോപാൽ കൊളവല്ലൂർ എസ്ഐയായി ചുമതലയേറ്റു. അടൂർ സ്വദേശിയാണ്. കണ്ണപുരത്ത് നിന്നാണ് എസ്ഐ ധനജ്ഞയദാസ് കൊളവല്ലൂരിലേക്ക് വന്നത്. കൊളവല്ലൂർ സ്റ്റേഷൻ പരിധിയിൽ എസ്ഐ ധനജ്ഞയദാസിന്റെ നേതൃത്വത്തിൽ നിരവധി ആകർഷമായ പ്രവർത്തനങ്ങളും ചെറിയ കാലയളവിനിടെ സംഘടിപ്പിച്ചു. രാഷ്ട്രീയ ക്രിമിനലിസത്തിൽ നിന്നും പുതുതലമുറയെ മാറ്റി നിർത്തുകയെന്ന ലക്ഷ്യത്തോടെ കുട്ടികളെയും യുവാക്കളെയും ഉൾപ്പെടുത്തി 100 പേർക്ക് സൗജന്യ വോളിബോൾ ക്യാമ്പ് സംഘടിപ്പിച്ചു. കൂടാതെ രാഷ്ട്രീയ കേസിൽ പ്രതികളായവരെ ഉൾപ്പെടുത്തി മലബാർ കാൻസർ…
Read Moreപ്രായപൂർത്തിയാകാത്ത കാമുകനോടൊപ്പം യുവതിയെ കോടതി ഒപ്പം വിട്ടില്ല; യുവതി നിരാഹാരം തുടങ്ങി
പാനൂർ: പ്രായപൂർത്തിയാകാത്ത കാമുകനോടൊപ്പം ഒളിച്ചോടിയ കമിതാക്കളെ പിടികൂടി. കാമുകനോടൊപ്പം പോകാൻ അനുവദിക്കാത്ത കോടതി നിലപാടിൽ പ്രതിഷേധിച്ച് യുവതി നിരാഹാരം തുടങ്ങി. ചെറുവാഞ്ചേരി സ്വദേശിനിയായ യുവതിയും കുന്നോത്ത് പറമ്പ് സ്വദേശിയായ 19 കാരനുമാണ് കഴിഞ്ഞ ദിവസം ഒളിച്ചോടിയത്. മടിക്കേരി പൊലീസ് പിടികൂടിയ കമിതാക്കളെ കൊളവല്ലൂർ പോലീസ് സ്റ്റേഷനിലെ പരാതി പ്രകാരം തലശേരി കോടതിയിൽ ഹാജരാക്കുകയായിരുന്നു. നേരത്തെ വിവാഹം കഴിഞ്ഞ കാമുകിക്ക് പ്രായപൂർത്തിയായെങ്കിലും കാമുകന് പ്രായപൂർത്തിയാകാത്തതിനാൽ ഇരുവരേയും ഒന്നിച്ച് താമസിക്കാൻ അനുവദിക്കില്ലെന്ന് കോടതി നിർദ്ദേശിക്കുകയായിരുന്നു. ഇതേ തുടർന്ന് ബന്ധുക്കളോടൊപ്പം പോകാൻ തയാറാകാത്ത യുവതിയെ മഹിളാമന്ദിരത്തിലേക്ക് മാറ്റിയെങ്കിലും അവിടെ വെച്ച് യുവതി നിരാഹാരമാരംഭിക്കുകയായിരുന്നു. വിദ്യാർഥിയായ കാമുകനെ ബന്ധുക്കൾക്കൊപ്പം വിട്ടു.
Read Moreദേശീയപാത വികസനം: കനത്ത സുരക്ഷയാണ് സർവേ നടപടി ആരംഭിച്ചു; മലപ്പുറത്ത് ഇന്നും നാട്ടുകാരുടെ പ്രതിഷേധം
മലപ്പുറം: ദേശീയപാത വികസനത്തിനത്തിന്റെ ഭാഗമായി ഭൂമിയേറ്റെടുക്കുന്നതിനുള്ള സർവേ നടപടികളിൾക്കിടെ മലപ്പുറത്ത് നാട്ടുകാരുടെ പ്രതിഷേധം. മലപ്പുറം ഇടിമൂഴിക്കലിലാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. കനത്ത സുരക്ഷയാണ് സർവേ നടപടികൾക്ക് ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം പൊന്നാനിയിൽനിന്നുമാണ് സർവേയുടെ രണ്ടാം ഘട്ടനടപടികൾ ആരംഭിച്ചത്. കുറ്റിപ്പുറം മുതൽ പൊന്നാനിവരെയുള്ള 24 കിലോമീറ്ററിലാണ് സർവേ നടക്കുന്നത്.
Read Moreമട്ടന്നൂർ ആശുപത്രി മുറ്റത്ത് കൃഷിയിറക്കി ഡോക്ടർമാരും ജീവനക്കാരും ശ്രദ്ധേയരാകുന്നു
മട്ടന്നൂർ: ആശുപത്രി മുറ്റത്ത് കൃഷിയിറക്കി മാതൃകയാവുകയാണ് മട്ടന്നൂരിലെ ഡോക്ടർമാരും ജീവനക്കാരും. മട്ടന്നൂർ സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിലാണ് കൃഷിയിൽ നൂറ് മേനി വിളയിക്കാൻ ഒരുങ്ങുന്നത്. ആശുപത്രി കെട്ടിടത്തിനോടു ചേർന്നു ഒഴിഞ്ഞു കിടക്കുന്ന 30 സെന്റോളം വരുന്ന സ്ഥലത്താണ് കൃഷിയൊരുക്കിയത്. കാടുകയറി മൂടിയ സ്ഥലം വൃത്തിയാക്കിയാണ് കൃഷിയിറക്കിയത്. കയ്പ, പയർ, മുളക്, മരച്ചീനി, വാഴ തുടങ്ങിയ കൃഷികളാണ് ഇറക്കിയത്. ആശുപത്രി പരിസരത്ത് ഒഴിഞ്ഞു കിടക്കുന്ന സ്ഥലം കാടുകയറി മൂടുന്നത് ഒഴിവാക്കാനും പരിസരം വൃത്തിയായി സൂക്ഷിക്കാനുമാണ് ഡോക്ടറും ജീവനക്കാരും കൃഷിയിറക്കാൻ ഇറങ്ങിയത്. കൃഷിയുടെ നടീൽ ഉദ്ഘാടനം മെഡിക്കൽ ഓഫീസർ കെ. സുഷമ നിർവഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ ടി.ടി.സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ആശുപത്രിയിലെ നേഴ്സുമാരും മറ്റു ജീവനക്കാരും ചടങ്ങിൽ പങ്കെടുത്തു.
Read More