നവാസ് മേത്തര്‍ തലശേരി: മേല്‍നോട്ടം വഹിക്കാനുള്ള അധികാരം സിഐമാരില്‍ നിന്നും എടുത്തു മാറ്റിയതോടെ വാഹനാപകട മരണവും ഗാര്‍ഹിക പീഡനവും ഉള്‍പ്പെടെയുള്ള കേസുകളില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത് അനിശ്ചിതമായി നീളുന്നു. സംസ്ഥാനത്തെ നിരവധി പോലീസ് സ്റ്റേഷനുകളില്‍ ഇത്തരത്തില്‍ നൂറു കണക്കിന് കേസുകളാണ് കെട്ടിക്കിടക്കുന്നത്. വാഹനാപകട മരണങ്ങള് സംബന്ധിച്ച കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിക്കാതിരിക്കുന്നത് ആശ്രിതര്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിന് തടസമായി മാറിയിട്ടുണ്ട്. ഗൃഹനാഥന്മാര് അപകടത്തില്‍ മരണമടഞ്ഞ കേസുകളില്‍ നഷ്ടപരിഹാരത്തിന് വഴിയൊരുങ്ങാത്തത് നിരവധി കുടുംബങ്ങളെ ദുരിതത്തിലാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്കാന് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സാധിക്കുന്നില്ല.304 എ വകുപ്പ് പ്രകാരം രജിസ്റ്റര്‍ ചെയ്യുന്ന കേസുകളില്‍ സിഐമാരാണ് വെരിഫിക്കേഷന് നടത്തുന്നത്. അന്വേഷണം പൂര്‍ത്തിയാക്കുന്ന ഉദ്യോഗസ്ഥന് കേസ് ഫയല്‍ സിഐക്ക് സമര്‍പ്പിക്കും .സിഐ വെരിഫിക്കേഷന് നടത്തിയ ശേഷം ഫയല്‍ തിരിച്ച് സ്റ്റേഷനിലേക്ക് അയക്കുകയും തുടര്‍ന്ന് കുറ്റപത്രം സമര്‍പ്പിക്കുകയുമാണ് പതിവ്. എന്നാല്‍ പുതിയ ഉത്തരവ്…
Read MoreCategory: Kannur
വാഹനാപകടത്തിൽ പരിക്കേറ്റയാൾക്ക്നഷ്ടപരിഹാരം നൽകിയില്ല; കെഎസ്ആർടിസി ബസ് ജപ്തി ചെയ്തു
കണ്ണൂർ: വാഹനാപകടത്തിൽ പരിക്കേറ്റയാൾക്ക് നഷ്ടപരിഹാരം നൽകാത്ത സംഭവത്തിൽ കണ്ണൂരിൽ കെഎസ്ആർടിസി ബസ് ജപ്തി ചെയ്തു. തളിപ്പറന്പ് മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണൽ കോടതിയാണ് ബസ് ജപ്തിചെയ്യാനുള്ള ഉത്തരവുമായി ഇന്നു രാവിലെ കണ്ണൂർ കെഎസ്ആർടിസി ഡിപ്പോയിലെത്തിയത്. കണ്ണൂർ ഡിപ്പോയിലെ കെഎൽ 15 എ 327 നന്പർ ബസിടിച്ച് മാതമംഗലം സ്വദേശിയായ കെ. ജിജിക്ക് പരിക്കേറ്റിരുന്നു. നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജിജി നൽകിയ പരാതിയിൽ 35,673 രൂപ നഷ്ടപരിഹാരം വിധിച്ചിരുന്നു. എന്നാൽ ഇതുവരെ തുക നൽകാത്തതിനെ തുടർന്നാണ് കോടതി അധികൃതർ കണ്ണൂർ കെഎസ്ആർടിസി ഡിപ്പോയിൽ ബസ് ജപ്തി ചെയ്യാനെത്തിയത്.
Read Moreനാലുകൊല്ലം ഇന്ത്യ ഭരിച്ച ബിജെപിയുടെ ഭരണനേട്ടം എട്ടുനില പാർട്ടി ഓഫീസെന്ന് അബ്ദുള്ളക്കുട്ടി
തളിപ്പറന്പ്: നാലുകൊല്ലം ഇന്ത്യ ഭരിച്ച ബിജെപിയുടെ ഏറ്റവും വലിയ നേട്ടം ഡൽഹി ദീനദയാൽ മാർഗിൽ10,000 കോടി രൂപയ്ക്ക് എട്ടുനില പാർട്ടി ഓഫീസ് ഉണ്ടാക്കിയതാണെന്ന് മുൻ എംഎൽഎ എ.പി.അബ്ദുള്ളക്കുട്ടി. ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി നയിക്കുന്ന നവദർശൻ യാത്രയ്ക്ക് തളിപ്പറന്പിൽ നൽകിയ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ലോകത്തിലെ ഏറ്റവും വലിയ പാർട്ടി ഓഫീസ് ഉണ്ടാക്കിയെന്ന് അഭിമാനിക്കുന്ന മോദിയും അമിത്ഷായും ഒരു കാര്യം മനസിലാക്കണം. ലോകത്തിലെ ഏറ്റവും വലിയ പാർട്ടിയായ കോൺഗ്രസ് അറുപത് വർഷം നാട് ഭരിച്ചപ്പോൾ ഉണ്ടാക്കിയത് പാർട്ടി ഓഫീസല്ല ആധുനിക ഇന്ത്യയാണ്. കോൺഗ്രസിന് ഇപ്പോഴും ഡൽഹിയിൽ സ്വന്തമായ ഓഫീസില്ല. 24 അക്ബർ റോഡിലെ ഒരു എംപിയുടെ വസതിയിലാണ് എഐസിസി ഓഫീസ് പ്രവർത്തിക്കുന്നത്. ഭക്രാനംഗൽ അണക്കെട്ടും കൂടങ്കുളം തെർമൽ പ്ലാന്റും നിർമിക്കാനാണ്. കൃഷിയും വ്യവസായവും വളർത്താനാണ്. ഡൽഹിയിൽ രണ്ടാമത്തെ പഞ്ചനക്ഷത്ര ഓഫീസ് ഉണ്ടാക്കിയ പാർട്ടി സിപിഎമ്മാണ്. മൂന്നു സംസ്ഥാനത്തെ…
Read Moreകീഴാറ്റൂരിൽ സമരം നടത്തുന്ന വയൽക്കിളികൾ വയൽകഴുകന്മാർ മാത്രമല്ല, എരണ്ടകൾ കൂടിയാണെന്ന് മന്ത്രി സുധാകരൻ
തിരുവനന്തപുരം: കീഴാറ്റൂരിൽ ബൈപ്പാസിനെതിരേ സമരം നടത്തുന്ന വയൽക്കിളി പ്രവർത്തകരെ ആക്ഷേപിച്ച് വീണ്ടും മന്ത്രി ജി. സുധാകരൻ. കീഴാറ്റൂരിൽ സമരം നടത്തുന്നവർ വയൽകഴുകന്മാർ മാത്രമല്ല, എരണ്ടകൾ കൂടിയാണെന്ന് സുധാകരൻ നിയമസഭയിൽ പറഞ്ഞു. എരണ്ടകൾ വന്ന് കർഷകരെ ഇല്ലാതാക്കുകയാണ്. എരണ്ടകൾ വയലിൽ ഇറങ്ങിയാൽ നെല്ല് മുഴുവൻ കൊത്തികൊണ്ടു പോകും. കർഷകർ ആത്മഹത്യ ചെയ്യേണ്ട സ്ഥിതിയാവുമെന്നും മന്ത്രി പറഞ്ഞു. ബൈപ്പാസിന്റെ അലൈൻമെന്റിൽ ഒരു മാറ്റവും വരുത്തില്ല. ശരിയായ നഷ്ടപരിഹാരം നൽകിയിട്ടുണ്ട്. കേന്ദ്ര സർക്കാരാണ് ദേശീയപാതയുടെ അലൈൻമെന്റ് തീരുമാനിച്ചത്. മാറ്റം വേണമെങ്കിൽ കേന്ദ്ര സർക്കാരിനോട് പോയി വാങ്ങിച്ചെടുക്കണമെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
Read Moreകീഴാറ്റൂരിലെ വയൽക്കിളി സമരത്തോടു താൽപര്യമില്ല; ശ്രദ്ധ പിടിച്ചുപറ്റാൻ നടത്തുന്ന സമരക്കാർ തൊഴിലാളികളല്ലെന്ന് ഐഎൻടിയുസി
കോഴിക്കോട്: കീഴാറ്റൂരിൽ വയൽനികത്തിയുള്ള ദേശീയപാത ബൈപ്പാസ് നിർമാണത്തിനെതിരായ വയൽക്കിളികളുടെ സമരത്തിനോടു ഐഎൻടിയുസിക്ക് താൽപര്യമില്ലെന്ന് ഐഎൻടിയുസി ദേശീയ വൈസ് പ്രസിഡന്റും സംസ്ഥാന അധ്യക്ഷനുമായ ആർ. ചന്ദ്രശേഖരൻ. ശ്രദ്ധ പിടിച്ചുപറ്റാൻ വികസനവിരുദ്ധ സമരം നടത്തുന്നവർ തൊഴിലാളികളല്ല. തൊഴിൽ പ്രശ്നം ഉന്നയിച്ചല്ല കീഴാറ്റൂരിൽ സമരം നടത്തുന്നത്. അവർക്ക് അവരുടേതായ താൽപര്യങ്ങളുണ്ടെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. വികസനത്തിന് റോഡുകൾ അത്യാവശ്യമാണെന്നിരിക്കെ അതിനായി ഭൂമി ഏറ്റെടുക്കേണ്ടിവരുന്നത് സ്വാഭാവികമാണ്. റോഡ് വരുന്നതിനെ തടസപ്പെടുത്തി ഒരു കൂട്ടം ആളുകൾ ചേർന്ന് സമരം നടത്തുന്നതിനോട് യോജിക്കുന്നില്ല. അത്തരം സമരങ്ങളെ പിന്തുണച്ചുകൊണ്ട് ഒരു സംഘടനയ്ക്കും മുന്നോട്ടുപോവാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
Read Moreശമ്പളകുടിശിക; ആരോഗ്യ വകുപ്പിലെ ജീവനക്കാരൻ ജഗദീശൻ ജീവനൊടുക്കിയിട്ട് ഒരു വർഷം ; വാഗ്ദാനങ്ങൾ പാലിക്കാതെ സർക്കാർ
തൃക്കരിപ്പൂർ: ശമ്പള കുടിശിക വരുത്തിയതിൽ മനംനൊന്ത് ജീവനൊടുക്കിയ തൃക്കരിപ്പൂർ പേക്കടത്തെ ജഗദീശൻ ഓർമയായിട്ട് ഇന്ന് ഒരു വർഷം. ആരോഗ്യ വകുപ്പിലെ താൽക്കാലിക ജീവനക്കാരനായിരുന്ന പേക്കടത്തെ കോണ്‍ഗ്രസ് സജീവ പ്രവർത്തകന്റെ കുടുംബത്തിന് ആരോഗ്യ മന്ത്രി നൽകിയ ഉറപ്പ് പാഴ് വാക്കായി. കുടുംബത്തിലൊരാൾക്ക് ജോലിയും സർക്കാർ സാന്പത്തിക സഹായവുമെന്ന പ്രതീക്ഷയിൽ ജഗദീശന്റെ കുടുംബം കാത്തിരിക്കാൻ തുടങ്ങിയിട്ട് മാസങ്ങൾ കഴിഞ്ഞു. പേക്കടം കുറുവാപ്പള്ളി അറയുടെ വടക്കുഭാഗത്തെ വീട്ടിൽ മകന്റെ ഓർമകളുമായി കഴിയുന്ന മാതാവ് എഴുപത്തിയഞ്ച് കഴിഞ്ഞ ടി. കുഞ്ഞിപാറു മകന്റെ വേർപാടിന്റെ വേദനയിൽ നിന്നും ഇനിയും മുക്തയായിട്ടില്ല. കുടുംബത്തിന് വേണ്ടി ജീവിച്ച മകനായിരുന്നു അവിവാഹിതനായിരുന്ന ജഗദീശൻ. അഞ്ചര വർഷം കാസർഗോഡ് വെക്ടർ കണ്ട്രോൾ യൂണിറ്റിലെ താൽക്കാലിക ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടറായിരുന്ന ജഗദീശൻ. 2017 മാർച്ച് 22നാണ് തിരുവനന്തപുരം ടൂറിസ്റ്റ് ഹോമിൽ ജഗദീശൻ ജീവനൊടുക്കിയത്. ജഗദീനുൾപ്പെടെ കേരളത്തിലെ അഞ്ഞൂറോളം വരുന്ന ആരോഗ്യ വകുപ്പിലെ…
Read Moreകീഴാറ്റൂർ സമരത്തിൽനിന്നു പിന്തിരിയണം; സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചാൽ ചെറുക്കുമെന്ന് കോടിയേരി ബാലകൃഷ്ണൻ
കണ്ണൂർ: കീഴാറ്റൂരിൽ ബൈപ്പാസിനെതിരേ സമരം നടത്തുന്നവർ പിന്തിരിയണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പരിസ്ഥിതി സംരക്ഷിച്ചുക്കൊണ്ടുള്ള വികസനമാണ് സർക്കാർ നയം. സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചാൽ ചെറുക്കുമെന്നും അദ്ദേഹം പറഞ്ഞു. കീഴാറ്റൂരിലേത് സർക്കാർ വിരുദ്ധ സമരമാക്കാൻ ആർഎസ്എസ് ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബൈപ്പാസ് അലൈൻമെന്റ് തീരുമാനിച്ചത് ദേശീയ പാത അഥോററ്റിയാണ്. ഭൂമി വിട്ടുകൊടുക്കാൻ തയാറായവരെപ്പോലും പിന്തിരിപ്പിക്കുന്നുവെന്നും കേന്ദ്രസർക്കാർ തീരുമാനമനുസരിച്ച് ഭൂമി ഏറ്റെടുക്കുന്ന ഉത്തരവാദിത്തം മാത്രമാണ് സംസ്ഥാനത്തിനുള്ളതെന്നും കോടിയേരി പറഞ്ഞു.
Read Moreതലശേരിയിലെ സ്വകാര്യ ആശുപത്രിയിൽ മർദനമേറ്റ കുട്ടിയുടെ നില ഗുരുതരം; കുട്ടിയെ മർദിച്ചവരെ തിരിച്ചറിഞ്ഞു
തലശേരി: സ്വകാര്യആശുപത്രിയിൽ ഡോക്ടറെ കാണാനെത്തിയ കുട്ടിയെ മർദിച്ച സംഭവത്തിൽ രണ്ടുപ്രതികളെ തിരിച്ചറിഞ്ഞു. തലശേരി, കണ്ണൂക്കര സ്വദേശികളെയാണ് തിരിച്ചറിഞ്ഞത്. മർദനമേറ്റ കുട്ടിയുടെ നില അതീവഗുരുതരമായി തുടരുകയാണ്. ന്യൂമാഹി അഴീക്കൽ ബിച്ച് കോട്ടക്കുന്നുമ്മൽ പി. ഫൗജറിന്റെ മകൻ ഹസൻ ഷാക്കിബിനാണ് (12) മർദനമേറ്റത്. ന്യൂറോ സംബന്ധമായ അസുഖത്തിനു ഡോക്ടറെ കാണാൻ മാതാവിനൊപ്പം എത്തിയതായിരുന്നു ബാലൻ. ഇതിനിടയിൽ ഇതേ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബന്ധുവിനെ സന്ദർശിക്കാൻ ആശുപത്രിയിലെ മൂന്നാം നിലയിൽ എത്തി. സമീപത്തുകണ്ട ലിഫ്റ്റിന്റെ ബട്ടണിൽ കുട്ടി അമർത്തുന്നതുകണ്ടു മുകളിൽ നിന്ന് ഇറങ്ങിവന്ന മധ്യവയസ്കരായ രണ്ടുപേർചേർന്നു കുട്ടിയുടെ കഴുത്തിനും മുഖത്തും അടിച്ചുവെന്നാണ് പരാതി. അടിയേറ്റു തളർന്നുപോയ ബാലനെ ഉടനെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാക്കി. കഴിഞ്ഞദിവസം ഉച്ചകഴിഞ്ഞ് മൂന്നിനാണ് സംഭവം. ആശുപത്രിയിൽ കഴിയുന്ന രോഗിക്കു കൂട്ടിരിക്കാൻ എത്തിയ രണ്ടുപേരാണ് അക്രമികളെന്നു കുട്ടിയുടെ ബന്ധുക്കൾ പറഞ്ഞു. കുട്ടി അവശനായതു കണ്ടതോടെ അക്രമികൾ ആശുപത്രിയിൽനിന്നു സ്ഥലംവിട്ടു.…
Read Moreഓടിത്തുടങ്ങിയ ട്രെയിനിൽനിന്നു ചാടിയിറങ്ങിയ യുവാവ് മരിച്ചു; തിക്കോടി സ്വദേശി അർജുനാണ് മരിച്ചത്
കണ്ണൂർ: ഓടിത്തുടങ്ങിയ ട്രെയിനിൽനിന്നു ചാടിയിറങ്ങിയ യുവാവ് മരിച്ചു. കോഴിക്കോട് തിക്കോടി സ്വദേശി അർജുൻ (21) ആണ് മരിച്ചത്. കണ്ണൂർ പാപ്പിനിശേരി റെയിൽവേ സ്റ്റേഷനിലായിരുന്നു അപകടം. മംഗളുരു ലോക്കൽ ട്രെയിനിൽനിന്ന് ഇറങ്ങവേയാണ് അപകടമുണ്ടായത്.
Read Moreതലശേരിയിൽ ഡ്രൈവിംഗ് ടെസ്റ്റിന് സ്ഥലമില്ലാതെ മോട്ടോർ വാഹന വകുപ്പ്; ഇരിട്ടി സബ് ആർടി ഓഫീസ് വൈകുന്നതും ദുരിതമാകുന്നു
തലശേരി: തലശരിയിൽ ഡ്രൈവിംഗ് ടെസ്റ്റ് നടത്താൻ അനുയോജ്യമായ സ്ഥലം കണ്ടെത്താൻ കഴിയാതെ മോട്ടോർ വാഹന വകുപ്പ്. പതിറ്റാണ്ടുകളായി ഡ്രൈവിംഗ് ടെസ്റ്റും വാഹന രജിസ്ട്രേഷനും ഫിറ്റ്നസ് പരിശോധനയും ഉൾപ്പെടെ നടത്തിയിരുന്ന ധർമടത്തെ ബ്രണ്ണൻ കോളേജിന്റെ അധീനതയിലുള്ള സ്ഥലത്ത് സിന്തറ്റിക് സ്റ്റേഡിയം നിർമാണം ആരംഭിച്ചതാണ് മോട്ടോർ വാഹന വകുപ്പിന് ഇരുട്ടടിയായത്. .വിശാലമായ ഗ്രൗണ്ട് മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനകൾക്ക് ഏറെ അനുയോജ്യമായിരുന്നു. എന്നാൽ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ധനസഹായത്തോടെയുള്ള സിന്തറ്റിക് സ്റ്റേഡിയം നിർമാണം ആരംഭിച്ചതോടെ മോട്ടോർ വാഹന വകുപ്പിന് സ്റ്റേഡിയം പൂർണമായും ഒഴിഞ്ഞ് കൊടുക്കേണ്ടതായി വന്നു .2017 ഒക്ടോബറിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ സ്റ്റേഡിയത്തിന് തറക്കല്ലിട്ടത്. അന്ന് തന്നെ സ്റ്റേഡിയം ഒഴിയാൻ ആവശ്യപ്പെട്ട് മോട്ടോർ വാഹന വകുപ്പധികൃതർക്ക് ബ്രണ്ണൻ കോളജ് അധികൃതർ നോട്ടീസ് നൽകിയിരുന്നു . എന്നാൽ ബദൽ സ്ഥലം കണ്ടെത്താനാവശ്യമായ നടപടികൾ ഊർജിതമാക്കാൻ ബന്ധപ്പെട്ടവർ ശ്രമിച്ചില്ല .തലശേരിയിലും…
Read More