തലശേരി: ഐഎസ് ബന്ധത്തെ തുടര്‍ന്ന് എന്‍ഐഎ അറസ്റ്റ് ചെയ്ത് റിമാൻഡിൽ കഴിയുന്ന മൂന്ന് പ്രതികളെ ഇന്നലെ തലശേരിയിലെത്തിച്ച് തെളിവെടുപ്പ് നടത്തി,തലശേരി സ്വദേശി അറബി ഹംസ, മുണ്ടേരിമെട്ട സ്വദേശികളായ റാഷിദ് , മിഥ്ലാജ് എന്നിവരെയാണ് എന്‍ഐഎ സംഘം ഇന്നലെ തലശേരിയിലും കണ്ണൂരിലുമെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. ഡിവൈഎസ്പിമാരായ വിക്രം, അബ്ദുള്‍ഖാദര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള എന്‍ഐഎ സംഘമാണ് പ്രതികളുമായി ഇന്നലെ തലശേരിയിലെത്തിയത്. യുധ സേനയുടെ അകമ്പടിയോടെ കനത്ത സുരക്ഷയിലെത്തിച്ച പ്രതികളെ എവികെ നായര്‍ റോഡിലെ സൈബര്‍ കഫെയിലും ചക്കരക്കല്‍ മുണ്ടേരിമെട്ടയിലും കൊണ്ടു പോയി തെളിവെടുപ്പ് നടത്തി.സൈബര്‍ കഫൈയില് നിന്നും ചില വിലപ്പെട്ട രേഖകകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചതായിട്ടാണ് അറിയുന്നത്. ഇന്നലെ പുലര്‍ച്ചെയോടെ എത്തിയ എന്‍ഐഎ സംഘം തെളിവെടുപ്പുകള്‍ പൂര്‍ത്തിയാക്കി വൈകുന്നേരത്തോടെയാണ് തിരിച്ചു പോയത്.അറബി ഹംസ ഉള്‍പ്പെടെയുള്ളവര്‍ പ്രതികളായിട്ടുള്ള കേസിന്റെ അന്വാഷണം അവസാന ഘട്ടത്തിലാണുള്ളതെന്നാണ് അറിയുന്നത്. അടുത്ത ദിവസം തന്നെ അന്വേഷണ സംഘം…
Read MoreCategory: Kannur
കീഴാറ്റൂരിൽ “വയൽക്കിളികളെ പറപ്പിക്കാൻ’ സിപിഎം മാർച്ച്; ”നാടിന് കാവൽ’ എന്ന പേരിലാണ് സിപിഎം സമരവുമായി രംഗത്തെത്തുന്നത്
കണ്ണൂർ: കീഴാറ്റൂരിൽ വയൽക്കിളികളെ പ്രതിരോധിക്കാൻ സിപിഎം ഒരുങ്ങുന്നു. വയൽ നികത്തി നാലുവരിപാത നിർമിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ വയൽക്കിളികൾ കീഴാറ്റൂരിൽ നടത്തുന്ന സമരത്തിനെതിരെ മാർച്ച് 24ന് ”നാടിന് കാവൽ’ എന്ന പേരിൽ സമരവുമായി സിപിഎം രംഗത്തുവരുന്നു. തളിപ്പറന്പിൽനിന്നും കീഴാറ്റൂരിലേക്ക് 3,000 സിപിഎം പ്രവർത്തകർ പങ്കെടുക്കുന്ന മാർച്ചിനും പാർട്ടി നേതൃത്വം നൽകുന്നുണ്ട്. ബൈപാസിനെതിരെ സിപിഎം മൂന്നുതവണ നേരത്തെ സമരം ചെയ്തിരുന്നു. ഇതേതുടർന്നു രണ്ടു തവണ അലൈൻമെന്റ് മാറ്റിവച്ചു. ഇപ്പോൾ വയൽക്കിളികൾ നടത്തുന്ന സമരത്തിലും സിപിഎം പങ്കെടുത്തിരുന്നു. പിന്നീട് സിപിഎം പിൻമാറുകയായിരുന്നു. മാർച്ച് 25നുശേഷം പന്തൽ കെട്ടി സമരം നടത്താനാണ് സിപിഎം നീക്കം. മാർച്ച് 25ന് വയൽക്കിളികൾ പ്രഖ്യാപിച്ചിരിക്കുന്ന രണ്ടാം ഘട്ട സമരത്തിന് മുന്നോടിയയാണ് സിപിഎം നീക്കം. വയൽക്കിളികളുടെ സമരം സർക്കാരിനെ പ്രതിരോധത്തിലാക്കിയ പശ്ചാത്തലത്തിൽകൂടിയാണ് സിപിഎം സമരം. ഞായറാഴ്ച വയൽക്കിളികളുടെ നേതൃത്വത്തിൽ വീണ്ടും സമര പന്തൽ കെട്ടി പ്രതിഷേധം ശക്തമാക്കാനാണ് നീക്കം.…
Read Moreവയൽക്കിളികൾക്ക് സിപിഐ പിന്തുണ; എഐവൈഎഫ് നേതാക്കൾ ബുധനാഴ്ച കണ്ണൂരിൽ
കണ്ണൂർ: കീഴാറ്റൂരിലെ വയൽക്കിളികളുടെ സമരത്തിന് സിപിഐ പിന്തുണ. സിപിഐ യുവജന സംഘടന എഐവൈഎഫ് ആണ് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. എഐവൈഎഫ് നേതാക്കൾ ബുധനാഴ്ച കണ്ണൂരിലെത്തും. എഐവൈഎഫിന്റെ സംസ്ഥാന നേതൃയോഗമാണ് സമരത്തിന് പിന്തുണ നല്കാന് തീരുമാനിച്ചത്. എഐവൈഎഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്തിന്റെ നേതൃത്വത്തിലുള്ള സംഘം കീഴാറ്റൂരിലെത്തി സമരക്കാരെ കാണും. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിർദേശപ്രകാരമാണ് എഐവൈഎഫ് കീഴാറ്റൂരിലെ സമരമുഖത്തേക്ക് എത്തുന്നതെന്നാണ് സൂചന. സമരത്തിന് അനുകൂലമായ നിലപാടാണ് സിപിഐ നേരത്തെ സ്വീകരിച്ചിരുന്നത്. ഇക്കാര്യത്തില്‍ കൂടുതല്‍ ശക്തമായ നിലപാട് സ്വീകരിക്കാനാണ് എഐവൈഎഫ് നേതൃയോഗം തീരുമാനിച്ചത്. കീഴാറ്റൂരില്‍ വയല്‍ നികത്തി നാലുവരിപ്പാത നിർമിക്കുന്നതിനെതിരെയാണ് പ്രദേശവാസികൾ സമരം നടത്തിവരുന്നത്.
Read Moreവ്യാജ ചാരിറ്റബിൾ സൊസൈറ്റിയുടെ തട്ടിപ്പ്: മുഖ്യ ആസൂത്രകൻ കൊല്ലം വടക്കെവിള അയത്തിൽ ഷൗക്കത്ത് പിടിയിൽ
കന്പളക്കാട്: ഇല്ലാത്ത ചാരിറ്റബിൾ സൊസൈറ്റിയുടെ രസീത് നൽകി ജനങ്ങളിൽ നിന്നും പണപ്പിരിവ് നടത്തിയ സംഭവത്തിൽ മുഖ്യ പ്രതിയെ കന്പളക്കാട് പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം വടക്കെവിള അയത്തിൽ റുമൈസ് മൻസിൽ ഷൗക്കത്ത് (43) നെയാണ് കൽപ്പറ്റയിൽ നിന്നും ഇന്നലെ പുലർച്ചെ പിടികൂടിയത്. ഹാൻസ് കടത്തിയതുമായി ബന്ധപ്പെട്ട് തിരുനെല്ലി സ്റ്റേഷനിൽ നിലവിലുള്ള കേസിലെ വാറണ്ട് പ്രതികൂടിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു. വ്യാജ രസീതിയുമായി ബന്ധപ്പെട്ട് കോഴിക്കോട് ഒളവണ്ണ പൊക്കുന്ന് അറുപുറത്ത് അബ്ദുൾ ജബ്ബാർ (48), അന്പലവയൽ ചോയിയത്ത് വീട്ടിൽ സി.എച്ച്. സലീം (20) എന്നിവരെ കഴിഞ്ഞ ദിവസങ്ങളിൽ അറസ്റ്റ് ചെയ്തിരുന്നു. കന്പളക്കാട് ചിത്രമൂലയിൽ കനവ് ചാരിറ്റബിൾ സൊസെറ്റി കാഞ്ഞാവെളി മാനന്തവാടി എന്ന വിലാസത്തിലുള്ള 50 രൂപയുടെയും 20 രൂപയുടെയും രസീതുകൾ നൽകി പണപ്പിരിവ് നടത്തുന്നതിനിടെ സംശയം തോന്നിയ നാട്ടുകാർ പോലീസിൽ അറിയിച്ചതിനെ തുടർന്ന് ആദ്യം ജബ്ബാറാണ് പിടിയിലായത്. ഇയാളിൽ…
Read Moreപള്ളിക്കുന്നിൽ അക്രമം: ബിജെപി നേതാവിന് പരിക്ക്; ആക്രമിച്ചത് മുപ്പതംഗ സിപിഎം സംഘമെന്ന് ബിജെപി
പള്ളിക്കുന്ന്: സിപിഎം പ്രവർത്തകരുടെ അക്രമത്തിൽ ബിജെപി നേതാവിന് പരിക്കേറ്റു. യുവമോർച്ച അഴീക്കോട് മണ്ഡലം മുൻ പ്രസിഡന്റും ബിജെപി പള്ളിക്കുന്ന് ഏരിയ ജനറൽ സെക്രട്ടറിയുമായ പി.കെ.പ്രവീണി (29) നാണ് പരിക്കേറ്റത്. ഇയാളെ ജില്ലാ ആശുപത്രിയിലും പിന്നീട് കണ്ണൂർ കൊയിലി ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി പത്തിനായിരുന്നു സംഭവം. 30 അംഗ സിപിഎം സംഘമാണ് അക്രമം നടത്തിയതെന്ന് പ്രവീൺ പറഞ്ഞു. ആശുപത്രിയിൽ കഴിയുന്ന പ്രവീണിനെ ബിജെപി കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി കെ.കെ. വിനോദ് കുമാർ, ഹിന്ദു ഐക്യവേദി പള്ളിക്കുന്ന് ഡിവിഷൻ കൺവീനർ പി. മഹേഷ്, അജീഷ്, ഷൈജു എന്നിവർ സന്ദർശിച്ചു. സമാധാനം നിലനിൽക്കുന്ന പള്ളിക്കുന്ന്, പന്നേൻപാറ പ്രദേശത്ത് കരുതിക്കൂട്ടി സംഘർഷം സൃഷ്ടിക്കാനും അതുവഴി പാർട്ടിയിലെ അന്തഃഛിദ്രങ്ങൾക്ക് പുകമറ സൃഷ്ടിക്കാനുമുള്ള സിപിഎം നേതൃത്വത്തിന്റെ ആസൂത്രിതശ്രമമാണ് അക്രമമെന്ന് കെ.കെ. വിനോദ്കുമാർ പ്രസ്താവനയിൽ പറഞ്ഞു.
Read Moreആരോഗ്യമന്ത്രി നല്കിയ ഉറപ്പുകൾ നടപ്പാക്കിയില്ല; സമരവുമായി ഹെൽത്ത് നഴ്സുമാർ വീണ്ടും സെക്രട്ടേറിയറ്റ് നടയിലേക്ക്
കണ്ണൂർ: കഴിഞ്ഞ ഡിസംബറിൽ നടത്തിയ രാപ്പകൽ സമരത്തിൽ ആരോഗ്യമന്ത്രി നല്കിയ ഉറപ്പുകൾ പാലിക്കാത്തതിനെത്തുടർന്ന് രാപ്പകൽ സമരവുമായി ജൂണിയർ പബ്ലിക് ഹെൽത്ത് നഴ്സുമാർ (ജെപിഎച്ച്എൻ) വീണ്ടും സെക്രട്ടറിയേറ്റ് പടിക്കലേക്ക്. കേരള സ്റ്റേറ്റ് ജൂണിയർ പബ്ലിക് ഹെൽത്ത് നഴ്സസ് റാങ്ക് ഹോൾഡേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ 22 മുതൽ സെക്രട്ടറിയേറ്റിനു മുന്നിൽ അനിശ്ചിതകാല പ്രതിഷേധ രാപ്പകൽ സമരം ആരംഭിക്കാനാണ് തീരുമാനം. 2017 ജൂലൈ 14നും ഇക്കഴിഞ്ഞ ജനുവരിയിലും ഇറങ്ങിയ ഉത്തരവുകളിലെ പിഴവുകൾമൂലം റാങ്ക് ലിസ്റ്റുകളിൽനിന്നുള്ള നിയമനം തടസപ്പെട്ടതിനെതിരേയും മലയോര മേഖലകളിൽ 3,000 പേർക്കും മറ്റുസ്ഥലങ്ങളിൽ 5,000 പേർക്കും ഒരു ജൂണിയർ പബ്ലിക് ഹെൽത്ത് നഴ്സ് എന്ന നിലയിൽ തസ്തിക സൃഷ്ടിക്കാനുള്ള ആരോഗ്യവകുപ്പ് ഡയറക്ടറുടെ സർക്കുലറിന്റെ അടിസ്ഥാനത്തിൽ സമയബന്ധിതമായി നടപടികൾ ഉണ്ടാകണമെന്നും ആവശ്യപ്പെട്ടാണ് സമരം. ഗ്രേഡ് ഒന്നിൽ ഉണ്ടാകുന്ന എല്ലാ ഒഴിവുകളും ജെപിഎച്ച്എൻ റാങ്ക് ലിസ്റ്റുകളിൽനിന്നും നിയമിച്ചിരുന്ന 2017 ജൂലൈ 14വരെ ഉണ്ടായിരുന്ന…
Read Moreബസ് ഓടിക്കുന്നതിനിടെ മൊബൈൽ ഉപയോഗിച്ച ഡ്രൈവർക്കെതിരേ നടപടി; ലൈസൻസ് മോട്ടോർവാഹന വകുപ്പ് അധികൃതർ റദ്ദാക്കി
തലശേരി: ബസ് ഓടിക്കുന്നതിനിടെ മൊബൈൽ ഫോണിൽ സംസാരിച്ച ഡ്രൈവറുടെ ലൈസൻസ് മോട്ടോർവാഹന വകുപ്പ് അധികൃതർ റദ്ദാക്കി. അണ്ടല്ലൂർ – പെരളശേരി റൂട്ടിൽ സർവീസ് നടത്തുന്ന ശ്രീഹരി ബസ് ഡ്രൈവർ മുതിയങ്ങയിലെ പരിമടത്തിൽ മാറോളി പി. നിഖിലിന്റെ ലൈസൻസാണ് അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എം.പി. റിയാസ് സസ്പെൻഡ് ചെയ്തത്. യാത്രക്കാർ ആവശ്യപ്പെട്ടിട്ടും മൊബൈൽ ഫോണിലെ സംസാരം തുടർന്നപ്പോൾ യാത്രികരിൽ ഒരാൾ ദൃശ്യം പകർത്തി നവമാധ്യമങ്ങളിൽ ഇടുകയായിരുന്നു. പലതവണ ഡ്രൈവറോട് ഫോൺ വിളിച്ച് ബസ് ഓടിക്കരുതെന്ന് പറഞ്ഞിട്ടും ഡ്രൈവർ കൂട്ടാക്കാതെ അപകടകരമാം വിധം ഫോൺ വിളിച്ച് നല്ല സ്പീഡിൽ ഡ്രൈവ് ചെയ്യുകയാണ് ഉണ്ടായതെന്നും കണ്ടക്ടറോട് പരാതിപ്പെട്ടപ്പോൾ ചിരിച്ചു തള്ളിയെന്നും ഉള്ള കുറിപ്പോടെയാണ് ദൃശ്യം നവമാധ്യമത്തിൽ പോസ്റ്റ് ചെയ്തത്.
Read Moreതളിപ്പറമ്പിൽ ആര്‍എസ്എസ് ബസ്ഷെല്‍ട്ടറിൽ വീണ്ടും കരിഓയിൽ ഒഴിച്ചു; പ്രദേശത്ത് സംഘർഷാവസ്ഥ
തളിപ്പറമ്പ്: ആര്‍എസ്എസ് ബസ് ഷെല്‍ട്ടറിന് നേരേ വീണ്ടും കരിഓയില്‍ പ്രയോഗം. പുളിമ്പറമ്പ് സാന്‍ജോസ് റോഡിലെ വിവേകാനന്ദ വെയിറ്റിംഗ് ഷെല്‍ട്ടറിലാണ് വീണ്ടും കരിഓയില്‍ ഒഴിച്ചത്. കഴിഞ്ഞ 15 നും ഇതേ ഷെല്‍ട്ടറിന് നേര്‍ക്ക് കരി ഓയില്‍ ഒഴിച്ചിരുന്നു. ഇത് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പോലീസ് സാന്നിധ്യത്തില്‍ കഴുകി ശുചീകരിച്ചിരുന്നു. സംഭവം സംബന്ധിച്ച് പോലീസില്‍ പരാതിയും നല്‍കിയിരുന്നു. വീണ്ടും കരി ഓയില്‍ ഒഴിച്ചതിനെതുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്. ഒരു സംഘം സിപിഎം പ്രവര്‍ത്തകര്‍ ഇന്നലെ രാത്രിയിലാണ് കരിഓയില്‍ ഒഴിച്ചതെന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പറഞ്ഞു. തളിപ്പറമ്പ് പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.
Read Moreഡ്രൈവിംഗിനിടെ ഫോണിൽ സംസാരിച്ച ബസ് ഡ്രൈവർക്ക് നോട്ടീസ്; ഫോൺ വിളിക്കുന്ന ദൃശ്യം മോട്ടോർ വാഹന വകുപ്പിന്റെ ഔദ്യോഗിക വാട്സ് അപ്പ് നമ്പറിൽ ലഭിച്ചതിനെ തുടർന്നാണ് നടപടി
മട്ടന്നൂർ: മൊബൈൽ ഫോണിൽ സംസാരിച്ചു അശ്രദ്ധമായി ബസ് ഓടിച്ച ഡ്രൈവർക്ക് മോട്ടോർ വാഹന വകുപ്പിന്റെ കാരണം കാണിക്കൽ നോട്ടീസ്. അണ്ടല്ലൂർ – പെരളശേരി റൂട്ടിൽ സർവീസ് നടത്തുന്ന ശ്രീഹരി ബസ് ഡ്രൈവർ മാറോളിയിലെ നിഖിലിലാണ് തലശേരി അഡീഷണൽ ലൈസൻസിംഗ് അതോറിറ്റി കാരണം കാണിക്കൽ നോട്ടീസ് അയച്ചിരിക്കുന്നത്. ഇന്നലെ രാവിലെ പെരളശേരിയിലേക്ക് ബസ് സർവീസ് നടത്തുന്നതിനിടെയാണ് ഡ്രൈവർ നിഖിൽ മൊബൈൽ ഫോണിൽ സംസാരിച്ചത്. പെരളശേരി അമ്പലത്തിലേക്ക് പോകുകയായിരുന്ന യാത്രക്കാർ നിഖിൽ ഫോണിൽ സംസാരിക്കുന്ന ദൃശ്യം മൊബൈൽ ഫോണിൽ പകർത്തി വാട്ട്സ് അപ്പിൽ പ്രചരിപ്പിക്കുകയായിരുന്നു. മോട്ടോർ വാഹന വകുപ്പിന്റെ ഔദ്യോഗിക വാട്സ് അപ്പ് നമ്പറിൽ വീഡിയോ സന്ദേശം ലഭിച്ചതിനെ തുടർന്നാണ് ഡ്രൈവർക്കെതിരെ നടപടിയുണ്ടായിരിക്കുന്നത്. ലൈസൻസ് റദ്ദ് ചെയുന്നതിന്റെ മുന്നോടിയായാണ് കാരണം കാണിക്കൽ നോട്ടീസ് അയച്ചത്. ബസ് ഓടിക്കുമ്പോൾ ഡ്രൈവറുടെ എതിരെയുള്ള സീറ്റിലിരിക്കുന്ന യാത്രക്കാർ നിരവധി തവണ ഡ്രൈവറോട് ഫോണിൽ സംസാരിച്ചു…
Read Moreസിംഹങ്ങളുടെ നാക്ക് പുറത്തേക്ക് ; തളിപ്പറമ്പ് പോലീസ് സ്റ്റേഷന് വളപ്പിലെ അശോകസ്തംഭം മൂടിവച്ചു
തളിപ്പറമ്പ്: സിംഹങ്ങളുടെ നാക്ക് പുറത്തേക്ക് തള്ളിയനിലയിലായതിനാല് തളിപ്പറമ്പ് പോലീസ് സ്റ്റേഷന് വളപ്പിലെ അശോകസ്തംഭം മൂടിവെച്ച നിലയില്‍. ഏറെ കൊട്ടിഘോഷിച്ച് രണ്ട്മാസം മുമ്പ് നിര്‍മാണം പൂര്‍ത്തിയാക്കിയ ജില്ലയിലെ ഏറ്റവും വലുപ്പമേറിയതെന്ന് അവകാശപ്പെട്ട ഈ അശോകസ്തംഭം നിര്‍മാണത്തിന് ഒരുലക്ഷത്തിലേറെ രൂപ ചെലവഴിച്ചിട്ടുണ്ട്. നിര്‍മാണം പൂര്‍ത്തിയായ ശേഷമാണ് അശോകസ്തംഭത്തിലെ സിംഹങ്ങളുടെ നാക്ക് പുറത്തേക്ക് നീണ്ട നിലയിലാണെന്ന് ശ്രദ്ധയില്‍പ്പെട്ടത്. ഇന്ത്യയുടെ ദേശീയചിഹ്നമായ അശോകസ്തംഭം ഉത്തര്‍പ്രദേശിലെ സാരനാഥിലെ മ്യൂസിയത്തിലാണുള്ളത്. ഇതിന്റെ പകര്‍പ്പാണ് ദീനാനാഥ് ഭാര്‍ഗവ രൂപകല്‍പ്പന ചെയ്ത് രാജ്യത്തിന്റെ പലഭാഗങ്ങളിലും സ്ഥാപിച്ചിട്ടുള്ളത്. ഇവയെല്ലാം നാക്ക് പുറത്തേക്ക് തള്ളാതെ ശൗര്യത്തോടെ വാ പിളര്‍ന്നു നില്ക്കുന്ന സിംഹങ്ങളുടെ രൂപമാണ്. ഇവിടെ നാക്ക് കടിച്ചുപിടിച്ച നിലയില്‍ ശ്വാസംകിട്ടാതെ വെപ്രാളപ്പെടുന്ന സിംഹരൂപമാണ്. നിര്‍മാണത്തിലെ ഈ വൈകല്യം ഒഴിവാക്കാതെ ഉദ്ഘാടനം ചെയ്യുന്നത് ദേശീയ ചിഹ്നത്തെ അപമാനിക്കലാവും എന്നതിനാലാണ് ഇത് മൂടിയിട്ടിരിക്കുന്നതെന്നാണ് അറിയുന്നത്.
Read More