കാസര്‍ഗോഡ്: പരീക്ഷാപ്പേടിയില്‍ തട്ടിക്കൊണ്ടുപോകല്‍ തിരക്കഥ തയാറാക്കിയ എട്ടാംക്ലാസ് വിദ്യാര്‍ഥി പോലീസിന്റെ തന്ത്രപരമായ നീക്കത്തിനൊടുവില്‍ സത്യം വെളിപ്പെടുത്തി. സിനിമാക്കഥകളെ പോലും വെല്ലുന്ന തരത്തിലുള്ള നാടകീയ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയാണ് വിദ്യാനഗര്‍ പോലീസ് സ്റ്റേഷന് പരിധിയില്‍പ്പെട്ട വിദ്യാര്‍ഥി കഥ അവതരിപ്പിച്ചത്. ബുധനാഴ്ച രാവിലെ ഇംഗ്ലീഷ് പരീക്ഷ എഴുതാന്‍ വീട്ടില്‍ നിന്നും പുറപ്പെട്ടതായിരുന്നു വിദ്യാര്‍ഥി. ഇതിനിടെ വിദ്യാര്‍ഥി സ്കൂളിലേക്ക് പോകാതെ കൈക്കും ദേഹത്തും മുറിവുമായി ഇളയമ്മയുടെ വീട്ടിലെത്തുകയും തന്നെ ചിലര്‍ ഓമ്നി വാനില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടത്തിയതായി വെളിപ്പെടുത്തുകയും ചെയ്തു. വിദ്യാര്‍ഥിയുടെ ഷര്‍ട്ട് കീറിപ്പറിഞ്ഞ നിലയിലായിരുന്നു. ഇതേത്തുടര്‍ന്ന് ഇളയമ്മ കുട്ടിയുടെ വീട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. പിതാവ് കുട്ടിയെയും കൂട്ടി സ്കൂളിലെത്തി മുഖ്യാധ്യാപകനോട് കാര്യം പറഞ്ഞു. സ്കൂളില്‍ നിന്നും വിവരമറിയിച്ചതിനെ തുടര്‍ന്ന് വിദ്യാനഗര്‍ സിഐ ബാബു പെരിങ്ങേത്ത് എസ്ഐ വിനോദ്കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്കൂളിലെത്തുകയും കുട്ടിയോട് വിവരമന്വേഷിക്കുകയും ചെയ്തു. സ്കൂളിനു സമീപത്ത് വച്ച്…
Read MoreCategory: Kannur
നിങ്ങൾക്ക് വേണ്ട ഞങ്ങൾ കൊണ്ടുപോകും..! ആറളത്തെ കൊലക്കൊമ്പനെ വനംവകുപ്പിന് വേണ്ട; കൊണ്ടുപോകാൻ കാട്ടാനക്കൂട്ടം രണ്ടാം വട്ടവുമെത്തി
സി.ആര്. സന്തോഷ് ഇരിട്ടി: ആറളത്തെ കൊലകൊമ്പനെ കൂട് തകര്‍ത്ത് വനത്തിലേക്ക് കൊണ്ടുപോകാന്‍ ഇന്ന് പുലര്‍ച്ചെയും കാട്ടാനക്കൂട്ടം എത്തി. ആനയുടെ നിത്യ ചെലവിന് പണം കണ്ടെത്താന്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്വന്തം കൈയില്‍ നിന്നും പണം എടുക്കുന്നു. എന്നിട്ടും കാട്ടാനയെ നാട്ടാന പരിശീലന കേന്ദ്രമായ മുത്തങ്ങയിലേക്ക് മാറ്റാന്‍ വനം വകുപ്പ് ഉന്നതര്‍ അനുമതി നല്‍കുന്നില്ല. ആറളം വന്യജീവി സങ്കേതത്തിലും ജനവാസ കേന്ദ്രത്തിലും ഫാമിലുമായി അഞ്ചോളം ജിവനെടുത്ത ചുള്ളികൊമ്പനെ മയക്കു വെടിവെച്ച് സംരക്ഷിച്ചിരിക്കുന്ന ഫാം പ്രധാന ഓഫീസിന് സമീപത്തെ യൂക്കാലി മരം ഉപയോഗിച്ച് നിര്‍മിച്ച പ്രത്യേക കൂട് തകര്‍ക്കാനാണ് കാട്ടാനകൂട്ടമെത്തുന്നത്. കഴിഞ്ഞ രണ്ടാഴ്ചക്കുള്ളില്‍ രണ്ടാം തവണയാണ് കാട്ടാനകള്‍ ഇവിടെയെത്തുന്നത്. ഇന്നു പുലര്‍ച്ചെയെത്തിയ മൂന്ന് കാട്ടാനകള്‍ പടക്കം പൊട്ടിച്ചിട്ടും ചിന്നം വിളിച്ച് കൂടിനടുത്തേക്ക് എത്താന്‍ ശ്രമിച്ചത് ആശങ്കക്കിടയാക്കിയിരുന്നു. കഴിഞ്ഞ മെയ് 28ന് വൈകുന്നേരം മയക്ക് വെടിവെച്ച കൊലകൊമ്പനെ മുത്തങ്ങയില്‍ നിന്നെത്തിച്ച കുങ്കിയാനകള്‍…
Read Moreപെരിന്തൽമണ്ണയിൽ ആനക്കൊമ്പുകളുമായി നാലുപേർ അറസ്റ്റിൽ; ഏഴു ലക്ഷം രൂപയ്ക്ക് കച്ചവടം ഉറപ്പിച്ച് വിൽപനയ്ക്ക് കൊണ്ടുവരുന്നതിനിടെയാണ് ഇവർ അറസ്റ്റിലായത്
പെരിന്തൽമണ്ണ: അനധികൃതമായി കടത്തിക്കൊണ്ടു വന്ന ആനക്കൊന്പുകളുമായി പെരിന്തൽമണ്ണയിൽ നാല് പേർ പിടിയിൽ. പാലക്കാട് അഗളി ചിറവൂർ വക്കുകടവ് സ്വദേശി സുബ്രഹ്മണ്യൻ (51), കോയന്പത്തൂർ പെരിനായ്ക പാളയം പാലമട സ്വദേശികളായ വീരഭദ്രൻ (37), രംഗസ്വാമി (57), മണ്ണാർക്കാട് പള്ളിക്കുറുപ്പ് കോഴിശേരി വീട്ടിൽ അഷ്റഫ് (40) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. രണ്ട് ആനക്കൊന്പുകളാണ് ഇവരിൽ നിന്നു പിടിച്ചെടുത്തത്. ആനയെ വേട്ടയാടി കൊന്പുകളെടുത്തു വിൽക്കുന്ന സംഘമാണിതെന്ന് സംശയിക്കുന്നു. തൂതയിലുള്ള ഒരാൾക്കു വിൽക്കാനായി കോയന്പത്തൂർ പെരിനായ്കപാളയത്തെ പാലമട കോളനിയിൽ നിന്നു ആനക്കൊന്പുകൾ കൊണ്ടു വരുന്നതിനിടെയാണ് ഇവർ പിടിയിലായത്. ഏഴു ലക്ഷം രൂപയ്ക്കാണ് കച്ചവടം ഉറപ്പിച്ചിരുന്നത്. ഇതുസംബന്ധിച്ച് രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് പോലീസ് പിടികൂടിയത്.
Read Moreഅൻവറിന് വീണ്ടും തിരിച്ചടി: തടയണ പൊളിക്കാൻ എസ്സിഎസ്ടി കമ്മീഷൻ ഉത്തരവ്; ആദിവാസികളുടെ കുടിവെള്ള സ്രോതസ് തടസപ്പെടുത്തിയെന്ന പരാതിയിലാണ് നടപടി
മലപ്പുറം: പി.വി. അൻവർ എംഎൽഎ ചീങ്കണ്ണിപ്പാലയിൽ അനധികൃതമായി നിർമിച്ച തടയണ പൊളിക്കാൻ എസ്സിഎസ്ടി കമ്മീഷന്റെ ഉത്തരവ്. ആദിവാസികളുടെ കുടിവെള്ള സ്രോതസ് തടസപ്പെടുത്തി തടയണ കെട്ടിയെന്ന പരാതിയിലാണ് നടപടി. വിരമിച്ച ജസ്റ്റീസ് പി.എൻ. വിജയകുമാറിന്റേതാണ് ഉത്തരവ്. തടയണ പൊളിച്ചു നീക്കാൻ കമ്മീഷൻ മലപ്പുറം ജില്ലാ കളക്ടർക്ക് നിർദേശം നൽകി. കാളിദാസ് എന്നയാളുടെ പരാതിയിലാണ് കമ്മീഷന്റെ നടപടി. തടയണ പൊളിക്കാൻ കഴിഞ്ഞ തിങ്കളാഴ്ച ദുരന്തനിവാരണ വിഭാഗവും ഉത്തരവിറക്കിയിരുന്നു. തടയണ രണ്ടാഴ്ചയ്ക്കകം തടയണ പൊളിക്കണമെന്നായിരുന്നു ഉത്തരവ്. ഇതിനായി ചെറുകിട ജലസേചന വിഭാഗത്തെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.
Read Moreകേസുമില്ല കൊണ്ടു നടക്കാൻ എളുപ്പവും ..!അക്രമികളുടെ ഇഷ്ട ആയുധമായി സർജിക്കൽ ബ്ലേഡ്; ആയുധ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടില്ലാത്തതുകാരണം കേസിൽ നിന്ന് എളുപ്പത്തിൽ രക്ഷപ്പെടാനകും
കണ്ണൂർ: വാരം കടാങ്കോട് കരിക്കൻചിറയിൽ യൂത്ത് ലീഗ് പ്രവർത്തകൻ ഷരീഫിനെ (27) വെട്ടി പരിക്കേൽപ്പിച്ച സംഭവത്തിൽ രണ്ട് എസ്ഡിപിഐ പ്രവർത്തകർ അറസ്റ്റിൽ.പള്ളിപ്രം സ്വദേശികളായ മുഹമ്മദ് ഫസീം (22), ഷുഹൈബ് (23) എന്നിവരാണ് അറസ്റ്റിലായത്. സിറ്റി സിഐ കെ.വി. പ്രമോദിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഒരാളെകൂടി പിടികിട്ടാനുണ്ടെന്നു പോലീസ് പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയായിരുന്നു ഷെരീഫിനു കുത്തേറ്റത്. കുത്തേറ്റു ഷരീഫിന്റെ കുടൽമാല പുറത്തായനിലയിലായിരുന്നു. ഷെരീഫിന്റെ വയറിനു രണ്ടു വെട്ടും പുറത്ത് ഒരു വെട്ടും ഏറ്റിരുന്നു. പരിയാരം മെഡിക്കൽ കോളജിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ ഷെരീഫ് അപകടനില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. മുഹമ്മദ് വസീം നേരത്തെ ഒരു ബിജെപി പ്രവർത്തകന്റെ ബൈക്ക് കത്തിച്ച കേസിലും പ്രതിയാണെന്നു പോലീസ് പറഞ്ഞു. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. ശസ്ത്രക്രിയയ്ക്ക് ഡോക്ടർമാർ ഉപയോഗിക്കുന്ന സർജിക്കൽ ബ്ലേഡ് ഉപയോഗിച്ചാണ്…
Read Moreഎല്ലാം ഞാൻ കണ്ടതാ..! ബിജെപി പ്രവര്ത്തകന് നിഖില്‍ കൊല്ലപ്പെട്ട കേസ്; വെട്ടുന്നതും രക്തം പുരണ്ട ആയുധങ്ങളുമായി തിരിച്ചു പോകുന്നതും കണ്ടതായി രണ്ടാം സാക്ഷി
തലശേരി: ബിജെപി പ്രവര്‍ത്തകനും ലോറി ക്ലീനറുമായിരുന്ന വടക്കുമ്പാട് പാറക്കെട്ടിലെ മാലയാട്ട് നിഖിലി (23) നെ വെട്ടിക്കൊലപ്പെടുത്തിയ കേസിന്റെ വിചാരണയും വിചാരണയുടെ അടിസ്ഥാനത്തിലുള്ള പ്രോസിക്യൂഷന് വാദവും അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് മുമ്പാകെ പൂര്‍ത്തിയായി. ഇത് മൂന്നാമത്തെ ജഡ്ജിയാണ് ഈ കേസ് പരിഗണിക്കുന്നത്. കേസില്‍ വിസ്തരിച്ച 44 സാക്ഷികളില്‍ ദൃക്സാക്ഷികളുള്‍പ്പെടെ പതിനാറ് പേര് കൂറു മാറി. വിദേശത്തുണ്ടായിരുന്ന രണ്ടാം സാക്ഷി നിട്ടൂര്‍ കൈതേരിപറമ്പത്ത് ലിഷിന്‍ നാട്ടില്‍ തിരിച്ചെത്തുകയും കോടതിയിലെത്തി മൊഴി നല്‍കുകയും ചെയ്തു. പ്രതികള്‍ നിഖിലിന്റെ പിന്നാലെ ആയുധങ്ങളുമായി പായുന്നതും വെട്ടുന്നതും കൊലയ്ക്കു ശേഷം ചോര പുരണ്ട ആയുധങ്ങളുമായി തിരിച്ചു പോകുന്നത് കണ്ടതായും ലിഷിന്‍ കോതിയില്‍ നല്കിയ മൊഴിയില്‍ പറഞ്ഞു. കേസിലെ ആറ് പ്രതികളേയും തിരിച്ചറിഞ്ഞ ലിഷിന്‍ പ്രതികള്‍ കൊലയ്ക്കുപയോഗിച്ച ആയുധങ്ങളും തിരിച്ചറിഞ്ഞിരുന്നു. നിഖില്‍ ക്ലീനറായിരുന്ന ലോറിയുടെ ഡ്രൈവറുള്‍പ്പെടെയുള്ള സാക്ഷികളാണ് കൂറുമാറിയതായി പ്രോസിക്യൂഷന് വിചാരണ വേളയില്‍ പ്രഖ്യാപിച്ചിരുന്നത്. കേസിന്റെ…
Read Moreവെടിപൊട്ടുമോ? നിലമ്പൂർ വനമേഖലയിൽ മരിച്ച മാവോയിസ്റ്റുകളുടെ അനുസ്മരണ പോസ്റ്ററുകൾ തെളിഞ്ഞു തുടങ്ങി; മാനന്തവാടി സമ്മേളനത്തിന് എസ്പിയുടെ അനുമതി
നിലന്പൂർ: നിലന്പൂർ വനമേഖലയിൽ മരിച്ച മാവോയിസ്റ്റുകളുടെ അനുസ്മരണം സംബന്ധിച്ചു നിലന്പൂരിൽ പോസ്റ്ററുകൾ. ഇന്നലെ രാവിലെ ജില്ലാ ആശുപത്രിയിലേക്കു പോകുന്ന റോഡിന്റെ വശത്തുള്ള ഗവണ്മെന്റ് മോഡൽ യുപി സ്കൂളിന്റെ മതിലിലാണ് അനുസ്മരണം നടത്തുന്ന തിയതി വച്ചുള്ള പോസ്റ്ററുകൾ കണ്ടെത്തിയത്. ഇവിടെ ഭാഗത്ത് പോസ്റ്ററുകൾ വ്യാപകമായി പതിച്ചിട്ടുണ്ട്. ലത, കുപ്പുദേവരാജ്, അജിത എന്നി പേരുകൾ മുകളിൽ കൊടുത്തതിനുശേഷം മൂന്നു പേരുടെയും ചിത്രവും കൊടുത്തിട്ടുണ്ട്. 2017 ഡിസംബർ 14നു വൈകുന്നേരം അഞ്ചിനു മാനന്തവാടി ഗാന്ധി പാർക്കിലാണ് പരിപാടിയെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ആന്ധ്രയിലെ വിപ്ലവ രജയ്തലു സംഘം സെക്രട്ടറി പ്രഫ.വരലക്ഷ്മിയാണ് ഉദ്ഘാടനം ചെയ്യുക എന്നും കുറിച്ചിട്ടുണ്ട്. അനുസ്മരണ സമിതിയുടെ പേരിലാണ് പോസ്റ്റർ. കഴിഞ്ഞ വർഷം നവംബർ 24നാണ് നിലന്പൂർ ഉൾവനത്തിലെ വരയൻ മലയുടെ താഴ്വാരത്തിൽ പോലീസിന്റെ വെടിയേറ്റു മാവോയിസ്റ്റ് കേന്ദ്രക്കമ്മിറ്റി അംഗം കുപ്പുദേവരാജും സംസ്ഥാന നേതാവ് അജിതയും വെടിയറ്റ് മരിച്ചത്.കാട്ടാനയുടെ ആക്രമണത്തിൽ ലത(മീര)യും മരിച്ചതായി…
Read Moreആരായിരിക്കും ആ ഭാഗ്യവാൻ..! ഒരു ദിവസം പരാതികളുമായി കളക്ടറെ കാണാനെത്തുന്നത് നൂറുകണക്കിന് പേർ; സന്ദർശന സമയമാകട്ടെ വെറും അരമണിക്കൂർ മാത്രം; കണ്ണൂർ കളക്ടറേറ്റിലെ രീതികളിങ്ങനെയൊക്കെ…
കണ്ണൂർ: പൊതുജനങ്ങൾക്ക് ജില്ലാ കളക്ടറെ കണ്ടു പരാതി സമർപ്പിക്കാൻ കടന്പകൾ ഏറെയെന്ന് പരാതി.കളക്ടറെ സന്ദർശിച്ചു പരാതി പറയുന്നതിനും പ്രശ്ന പരിഹാരത്തിനു വേണ്ടിയും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും മണിക്കുറുകൾ യാത്രചെയ്ത് കളക്ട്റേറ്റിൽ എത്തുന്നവർക്ക് നിരാശയാണ് ഫലം.കളക്ടർ പൊതുജനങ്ങൾക്ക് അനുവദിച്ച സന്ദർശന സമയം വെറും മുപ്പത് മിനിറ്റുകൾ മാത്രമാണ്.2.30 മുതൽ മൂന്ന് വരെയാണ് സന്ദർശകർക്ക് പരാതി ബോധിപ്പിക്കാനുള്ള അവസരം. വെള്ളി,ശനി,ഞായർ ദിവസങ്ങളിൽ സന്ദർശകരെ അനുവദിക്കുകയുമില്ല.അനുവദിച്ച സമയങ്ങളിൽ കളക്ടർ മിക്ക ദിവസങ്ങളിലും മീറ്റിങ്ങിലും മറ്റു പൊതുപരിപാടികളിലുമാണ്.മലയോര മേഖലകളിൽ നിന്നും ജില്ലയിലെ അതിർത്തി പ്രദേശങ്ങളിൽ നിന്നും വന്നെത്തുന്നവർക്കാണ് കൂടുതൽ പ്രയാസം അനുഭവിക്കുന്നത്. ഇവർ പലപ്പോഴും സന്ദർശന സമയം അറിയാതെ രാവിലെ മുതൽ കളക്ടറുടെ ഓഫീസ് കവാടത്തിനു മുന്നിൽ മണിക്കൂറുകൾ കാത്തുനിൽക്കുന്നത് നിത്യകാഴ്ചയാണ്. മീറ്റിങ്ങും മറ്റു ഔദ്യോഗിക പരിപാടിയും കാരണം കളക്ടർ സന്ദർശകരെ കാണുന്നില്ലെന്ന അറിയിപ്പാകും പലപ്പോഴും ലഭിക്കുക.കളക്ട്റേറ്റിലെ പ്രധാന ഗെയിറ്റിനു സമീപം…
Read Moreകണ്ണൂരിൽ ബസ് പുഴയിലേക്ക് മറിഞ്ഞു; ഒരു സ്ത്രീയടക്കം മൂന്നു പേർ മരിച്ചു; ബംഗളൂരുവിൽ നിന്ന് തലശേരിയിലേക്ക് വന്ന ബസാണ് പുലർച്ചെ അപകടത്തിൽപ്പെട്ടത്
കണ്ണൂർ: പാനൂർ പെരിങ്ങത്തൂരിൽ ടൂറിസ്റ്റ് ബസ് പുഴയിലേക്ക് മറിഞ്ഞ് ഒരു സ്ത്രീയടക്കം മൂന്നു പേർ മരിച്ചു. ബസിലെ ജീവനക്കാരനായ കൂത്തുപറമ്പ് സ്വദേശി പ്രജിത്തും യാത്രക്കാരായ ജിതേഷ്, ഹേമലത എന്നിവരുമാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ ഡ്രൈവർ കതിരൂർ സ്വദേശി ദേവദാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബംഗളൂരുവിൽ നിന്ന് തലശേരിയിലേക്ക് വന്ന ബസാണ് രാവിലെ അഞ്ചരയോടെ അപകടത്തിൽപ്പെട്ടത്. ബസ് പാലത്തിന്റെ കൈവരി തകർത്ത് പുഴയിലേക്ക് മറിയുകയായിരുന്നു. യാത്രക്കാരെ മുഴുവൻ ഇറക്കിയ ശേഷം ജീവനക്കാർ ബസ്സുമായി തലശ്ശേരി ഭാഗത്തേക്ക് വരുമ്പോഴാണ് അപകടമുണ്ടായത്. അപകടം ഉണ്ടാകാനുള്ള കാരണം വ്യക്തമല്ല. ബസ് ഉയര്‍ത്തുന്നതിനുള്ള ശ്രമങ്ങൾ നാട്ടുകാരുടെ സഹായത്തോടെ നടന്നു വരികയാണ്. രക്ഷാ പ്രവർത്തനത്തിനായി അഗ്നിശമന സേന സ്ഥലത്തെത്തിയിട്ടുണ്ട്. അപകടത്തിന്റെ പശ്ചാത്തലത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
Read Moreസ്കൂട്ടറില്‍ ജീപ്പിടിച്ചു പരിക്കേറ്റ ദമ്പതികളെ ആശുപത്രിയിലെത്തിച്ചു; പുറകേ ജീപ്പുകാരുമെത്തി; പിന്നെ ആശുപത്രിയിൽ നടന്നത് കൂട്ടത്തല്ല്; ഒടുക്കം സംഭവിച്ചത്…
പയ്യന്നൂര്‍: ദമ്പതികള്‍ സഞ്ചരിച്ചിരുന്ന സ്കൂട്ടറില്‍ ജീപ്പിടിച്ചതിനെ തുടര്‍ന്ന് ദമ്പതികള്‍ക്ക് പരിക്കേറ്റു.ഏഴിലോട് പുറച്ചേരിയിലെ ആര്യനിലയത്തില് പ്രകാശൻ, ഭാര്യ ജിഷ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതേ തുടര്‍ന്ന് ഇരുകൂട്ടരുടേയും ആളുകള്‍ തമ്മില്‍ ആശുപത്രിയില്‍ സംഘട്ടനവും അരങ്ങേറി. ഇന്നലെ രാത്രി 8.45ന് ഏഴിലോട് ചക്ലിയ കോളനിക്ക് സമീപമാണ് സംഭവങ്ങള്‍ക്ക് തുടക്കം.പിലാത്തറയില്‍നിന്നും പുറച്ചേരിയിലെ വീട്ടിലേക്ക് പോകുകയായിരുന്ന ദമ്പതികള്‍ സഞ്ചരിച്ചിരുന്ന സ്കൂട്ടറില്‍ പിന്നില്‍ നിന്നെത്തിയ ജീപ്പിടിച്ചാണ് അപകടമുണ്ടായത്. സമീപത്തെ വീട്ടുകാര്‍ ചേര്‍ന്ന് ഇവരെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. അല്പസമയത്തിനകം ജീപ്പുകാരും ആശുപത്രിയിലെത്തി.ഇരുകൂട്ടരും വിളിച്ചുവരുത്തിയ സുഹൃത്തുക്കളും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും കയ്യാങ്കളിയിലെത്തുകയുമായിരുന്നു.ആശുപത്രി അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നെത്തിയ പയ്യന്നൂര്‍ പോലീസാണ് ഇരുകൂട്ടരേയും പറഞ്ഞുവിട്ടത്.
Read More