കണ്ണൂർ: കേരളം കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായ ഓഖി ചുഴലിക്കാറ്റ് ദേശീയ ദുരന്തമായി പ്രഖ്യാപിച്ച് സംസ്ഥാനത്തിന് അടിയന്തര സാന്പത്തിക സഹായം ലഭ്യമാക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ എംപി ലോക്സഭയിൽ ആവശ്യപ്പെട്ടു. ദുരന്തത്തിൽ മരിച്ച 66 പേരുടെ മൃതദേഹങ്ങൾ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. ഔദ്യോഗിക കണക്കനുസരിച്ച് നൂറിലേറെ പേരെ ഇനിയും കണ്ടെത്താനുണ്ട്. കേരളത്തിന്റെ തീരപ്രദേശങ്ങളിൽ വ്യാപക നാശം വിതച്ച ചുഴലിക്കാറ്റ് ഈ മേഖലയെ ആശ്രയിച്ച് കഴിയുന്നവരുടെ നിലനില്പു തന്നെ അപകടത്തിലാക്കിയിരിക്കുകയാണ്. നാശനഷ്ടങ്ങൾ നേരിടുന്നതിനും പുനരധിവാസത്തിനുമായി സംസ്ഥാന സർക്കാർ കേന്ദ്രത്തോട് സാന്പത്തിക സഹായം അഭ്യർഥിച്ചിട്ടുണ്ട്. ഇത് സർക്കാർ അനുഭാവപൂർവം പരിഗണിക്കണം. പ്രകൃതി ദുരന്തങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പു സംവിധാനം കൂടുതൽ കാര്യക്ഷമമാക്കണമെന്നും തീരപ്രദേശങ്ങളിലെ വാർത്താവിനിമയ സൗകര്യം കൂടുതൽ മെച്ചപ്പെടുത്തണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
Read MoreCategory: Kannur
മട്ടന്നൂരിൽ ഇന്ന് ബിജെപി ഹർത്താൽ..! അഞ്ച് ബിജെപി പ്രവർത്തകർക്കും ആർഎസ്എസ് പ്രവർത്തകനും വെട്ടേറ്റതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ
കണ്ണൂർ: മട്ടന്നൂർ നിയോജക മണ്ഡലത്തിൽ ബിജെപി ആഹ്വാനം ചെയ്ത ഹർത്താൽ ആരംഭിച്ചു. മാലൂരിൽ അഞ്ച് ബിജെപി പ്രവർത്തകർക്കും കതിരൂരിൽ ഒരു ആർഎസ്എസ് പ്രവർത്തകനും വെട്ടേറ്റതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. ചൊവ്വാഴ്ച വൈകിട്ട് മാലൂർ പോലീസ് സ്റ്റേഷനിൽ പോയി മടങ്ങുന്പോഴാണ് ബിജെപി പ്രവർത്തകർക്ക് നേരെ ആക്രമണമുണ്ടായത്. ഇവർ സഞ്ചരിച്ചിരുന്ന കാർ അടിച്ചു തകർത്ത ശേഷം വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. കതിരൂരിൽ ആർഎസ്എസ് പ്രവർത്തകൻ പ്രവീണിനാണ് വെട്ടേറ്റത്. ബൈക്കിൽ സഞ്ചരിക്കവേ കതിരൂർ പുല്യോട് വച്ച് മുഖംമൂടി ധരിച്ച സംഘം പ്രവീണിനെ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. തലക്കും കാലിനും ഗുരുതരമായി പരിക്കേറ്റ പ്രവീണിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Read Moreശ്രീലങ്കന്‍ യുവതിയെ പീഡിപ്പിച്ച കേസ്: ആദ്യഭര്‍ത്താവ് 700 കോടിയുടെ തട്ടിപ്പു കേസിലെ പ്രതി; കാമുകനും പങ്കെന്നു സൂചന
നവാസ് മേത്തര്‍ തലശേരി: ശ്രീലങ്കന്‍ യുവതിയെ ചൊക്ലി സ്വദേശിയായ യുവാവ് പീഡിപ്പിച്ച കേസ് വഴിത്തിരിവിലേക്ക്. പീഡനത്തിനിരയായ യുവതിയുടെ ആദ്യ ഭര്‍ത്താവുമായി ബന്ധപ്പെട്ട മറ്റൊരു കേസിന്റെ അന്വേഷണത്തിനായി തമിഴ്നാട്ടില്‍ നിന്നുള്ള സിബിഐ സംഘം തലശേരിയിലെത്തും. പീഡനത്തിനിരയായ യുവതിയുടെ ആദ്യ ഭര്‍ത്താവ് തമിഴ്നാട്ടില്‍ നടന്ന 700 കോടിയുടെ രൂപയുടെ തട്ടിപ്പ് കേസില്‍ സിബിഐ അന്വേഷിക്കുന്ന പ്രതിയാണെന്ന് കേരള പോലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. ഈ കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണങ്ങള്ക്കായിട്ടാണ് സിബിഐ സംഘം തലശേരിയിലെത്തുന്നത്. ടൗണ്‍ സിഐ കെ.ഇ. പ്രേമചന്ദ്രന്റെ നേതൃത്വത്തില്‍ തലശേരി പോലീസ് തമിഴ്നാട്ടിലെ കോയമ്പത്തൂരില്‍ നടത്തിയ അന്വേഷണത്തിലാണ് യുവതിയുടെ ആദ്യഭര്‍ത്താവ് സിബിഐ കേസിലെ പ്രതിയാണെന്ന് വ്യക്തമായിട്ടുള്ളത്. ഇയാള്‍ ഒളിവിലാണെന്നാണ് പോലീസിന് ലഭിച്ച വിവരം. തലശേരി പോലീസ് തമിഴ്നാട് സിബിഐ സംഘവുമായി ബന്ധപ്പെടുകയും യുവതിയുടെ ആദ്യ ഭര്‍ത്താവിനെ കുറിച്ചുള്ള വിവരങ്ങള്‍ ആരായുകയും തലശേരിയിലെ കേസിന്റെ വിവരങ്ങള്‍ സിബിഐയെ അറിയിക്കുകയും…
Read Moreപുലിപ്പേടിയിൽ പ്രദേശവാസികൾ..! തിരുമേനി മുതുവത്ത് ആട്ടിന്‍കുട്ടിയെ അഞ്ജാതജീവി പിടിച്ചു; കഴിഞ്ഞ ദിവസം പുലിയെ കാണ്ടിരുന്നതായി നാട്ടുകാർ
ചെറുപുഴ: തിരുമേനി മുതുവത്ത് ആട്ടിന്‍കുട്ടിയെ അഞ്ജാത ജീവി പിടിച്ചു. പുലിയാണ് പിടിച്ചതെന്ന ആശങ്കയിലാണ് നാട്ടുകാര്‍. കഴിഞ്ഞ ദിവസം വിറകു പെറുക്കാന്‍ പോയ സ്ത്രീകള്‍ പുലിയെ കണ്ടതായി പറഞ്ഞിരുന്നു. ഇന്ന് പുലര്‍ച്ചെ നാലരയോടെയാണ് മുതുവത്തെ കൈത്തോട്ടുങ്കല്‍ ബോബിയുടെ ആറ് കിലോയോളം തൂക്കം വരുന്ന ആട്ടിന്‍കുട്ടിയെ കാണാതാകുന്നത്. പുലര്‍ച്ചെ നാലിന് റബര്‍ വെട്ടാന്‍ ബോബി പോകുമ്പോള്‍ ആട്ടിന്‍ കുട്ടിയെ കൂട്ടില്‍ കണ്ടിരുന്നു. തിരിച്ചു വരുമ്പോഴാണ് ഇതിനെ കാണാതാകുന്നത്. കൂട്ടില്‍ രക്തം കാണപ്പെട്ടു. കയര്‍ പൊട്ടിച്ചു കൊണ്ടുപോകുകയായിരുന്നുവെന്ന് കരുതുന്നു. ഇതോടെ പ്രദേശവാസികള്‍ ഭീതിയിലായിരിക്കുകയാണ്.
Read Moreകണ്ണൂർ കോൺഗ്രസ് പൊട്ടിത്തെറിയിലേക്ക്..! ഡിസിസി യോഗത്തിൽ വിമർശനം ഉന്നയിച്ച നേതാവിന് കാരണം കാണിക്കൽ നോട്ടീസ്; ഗ്രൂപ്പുകളിയുടെ ഭാഗമായുള്ള ഒതുക്കലാണ് നോട്ടീസിന് പിന്നിലെന്ന് പാർട്ടി പ്രവർത്തകർ
കണ്ണൂർ: കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയിലെ ഭിന്നത പൊട്ടിത്തെറിയിലേക്ക്. കഴിഞ്ഞ നവംബറിൽ നടന്ന ഡിസിസി യോഗത്തിൽ നേതൃത്വത്തിന്റെ നിലപാടുകൾക്കെതിരേ വിമർശനം ഉന്നയിച്ച ജില്ലാ ഭാരവാഹിയായ നേതാവിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയത് പാർട്ടിക്കകത്ത് പുതിയ ചർച്ചയാകുന്നു. പാർട്ടികമ്മിറ്റിയിൽ ഒന്നിൽ കൂടുതൽ പേർ നേതൃത്വത്തെ വിമർശിച്ചിരുന്നെങ്കിലും ഒരാൾക്കു മാത്രമാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുന്നത്. കണ്ണൂർ ജില്ലാ കോൺഗ്രസിനകത്തെ ഗ്രൂപ്പ് കളിയുടെ ഭാഗമായി ചിലരെ ഒതുക്കാനുള്ള ഗൂഢതന്ത്രമാണ് കാരണം കാണിക്കൽ നോട്ടീസിനു പിന്നിലെന്നും പാർട്ടി പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. കണ്ണൂർ ഡിസിസി ഓഫീസ് നിർമാണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ചയയായപ്പോഴാണ് നേതൃത്വത്തിന്റെ നിലപാടുകളെ ഒരു ജില്ലാ നേതാവ് വിമർശിച്ചത്. നേരത്തെയുണ്ടായിരുന്ന ഡിസിസിയുടെ സ്വന്തം സ്ഥലത്തെ ഓഫീസ് കെട്ടിടം പൊളിച്ചിട്ട് വർഷങ്ങളായിട്ടും പുതിയ ഓഫീസ് യാഥാർഥ്യമാകാത്തതിനെ കുറിച്ചായിരുന്നു പാർട്ടി യോഗത്തിൽ വിമർശനം ഉയർന്നത്. വ്യാപാര സമുച്ഛയവും ഓഫീസും നിർമിക്കാനവായിരുന്നു നേരത്തെ ഡിസിസി തീരുമാനിച്ചത്.…
Read Moreവന്യമൃഗങ്ങളെ തുരത്താൻ ഷാജിയുടെ സ്വന്തം സ്റ്റൈൽ..! നൈലോൺ കയറും ഫൈബർ റീപ്പറും ഉപയോഗിച്ചുള്ള പുത്തൻ തന്ത്രം കർഷകർക്ക് ആശ്വാസമാകുന്നു
കൂത്തുപറമ്പ്: വന്യമൃഗശല്യം കാരണം കാർഷിക മേഖലയെ കൈയൊഴിയുന്ന കർഷകർക്ക് ആശ്വാസമായി യുവാവിന്റെ കണ്ടുപിടിത്തം. കർഷകർ നേരിടുന്ന വന്യമൃഗ ശല്യത്തിന് ഒരു ശാശ്വത പരിഹാരം കണ്ടെത്തിയിരിക്കുകയാണ് കൂത്തുപറമ്പിനടുത്ത കൈതേരി തേമ്പിളിയിലെ വളയങ്ങാടൻ ഷാജി. വന്യമൃഗശല്യം തടയാൻ കർഷകർ സാധാരണ പ്രയോഗിക്കുന്ന പൊടികൈയ്യൊന്നുമല്ല ഷാജിയുടേത്. കൃഷിയിടത്തിനു ചുറ്റും നൈലോൺ കയറും ഫൈബർ റീപ്പറും ഉപയോഗിച്ചുള്ള വേലിയും പന്ത്രണ്ട് വോൾട്ടിന്റെ മോട്ടോറും സൗണ്ട് സിസ്റ്റവും എൽഇഡി ലൈറ്റുകളും ഉപയോഗിച്ചുള്ള സംവിധാനമാണ് മൂന്നു വർഷത്തെ പരിശ്രമത്തിലൂടെ ഷാജി ഇതിനായി വികസിപ്പിച്ചെടുത്തിരിക്കുന്നത്. വന്യമൃഗങ്ങൾ വേലിയിൽ തട്ടിയാൽ ഒട്ടോമാറ്റിക്കായി ഓണാവുന്ന സൗണ്ട് സിസ്റ്റവും ലൈറ്റുകളും ഒരു മണിക്കൂർ പ്രവർത്തിച്ച് ഓട്ടോമാറ്റിക്കായി തന്നെ ഓഫാകുന്നതാണ് ഇതിന്റെ പ്രവർത്തന രീതി. കൃഷിയിടത്തിലേക്ക് ഇറങ്ങുന്ന വന്യമൃഗം കൃഷിയിടത്തിനും ചുറ്റും കെട്ടിയിരിക്കുന്ന വേലിയിൽ സ്പർശിക്കുമ്പോൾ സൗണ്ട് ബോക്സിൽ നിന്നും അത്യുച്ഛത്തിൽ നേരത്തെ ക്രമീകരിച്ചു വെച്ചിരിക്കുന്ന ശബ്ദം പുറത്തേക്ക് വരികയും ഒപ്പം എൽഇഡി…
Read Moreനിങ്ങൾ ചിരിക്കരുത്..! പെട്ടെന്ന് അക്രമമുണ്ടായാൽ ആംബുലൻസിനെ ഉപയോഗിക്കാമല്ലോ; സമ്മേളന പ്രചാരണത്തിനിടെ ആംബുലൻസ് ഉപയോഗിച്ച സാഹചര്യം വ്യക്തമാക്കി സിപിഎം
പാനൂർ: ഏരിയാ സമ്മേളനത്തിന്റെ പ്രചാരണവേളയിൽ ആംബുലൻസ് ഉപയോഗിച്ചതു വിവാദമാക്കുന്നവർ അതിന്റെ സാഹചര്യം കൂടി മനസിലാക്കണമെന്നു സിപിഎം ജില്ലാകമ്മിറ്റിയംഗം പി.ഹരീന്ദ്രൻ. പാനൂർ ഏരിയാ സമ്മേളനത്തിന്റെ പ്രചാരണത്തിനിടെ ആംബുലൻസ് സേവനം ഉപയോഗപ്പെടുത്തിയെന്നതിനെയാണ് ചിലർ രാഷ്ട്രീയമായി ഉപയോഗപ്പെടുത്താൻ ശ്രമിക്കുന്നത്. പാർട്ടി പ്രവർത്തകർക്കു നേരെ തുടർച്ചയായി അക്രമങ്ങൾ നടക്കുന്ന സാഹചര്യമാണ് ഇന്നുള്ളത്. ഏതു സമയത്തും പ്രവർത്തകർക്കു നേരേ അക്രമം ഉണ്ടായേക്കാമെന്ന അവസ്ഥയാണ് പാനൂരിൽ. ഇത്തരം ഒരു സാഹചകര്യം ഉണ്ടായാൽ ഉപയോഗപ്പെടുത്താനാണ് ആംബുലൻസ് സേവനം ഉറപ്പാക്കിയത്. പാർട്ടിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് ആംബുലൻസ് ഉപയോഗിക്കാൻ പാടില്ലെന്നോ ബുലൻസ് ഉപയോഗപ്പെടുത്തുന്നത് രാജ്യദ്രോഹ കുറ്റമാണോ എന്നും ഹരീന്ദ്രൻ ചോദിച്ചു. ആംബുലൻസിന്റെ പേരുപയോഗിച്ച് പാർട്ടിയെ കടന്നാക്രമിക്കാനുള്ള ചിലരുടെ ഗുഢനീക്കത്തിന്റെ ഭാഗമായാണ് വിവാദങ്ങൾ ഉയർത്തുന്നതെന്നും ഹരീന്ദ്രൻ പറഞ്ഞു. ഏരിയാ സമ്മേളനത്തോടനുബന്ധിച്ചു നടത്തിയ പോരാളി സഹനസംഗമത്തിലാണ് ഇതു സംബന്ധിച്ച് പി. ഹരീന്ദ്രൻ ഇക്കാര്യം വ്യക്തമാക്കിയത്.
Read Moreഎന്റേ പേരിൽ കുറ്റമില്ല..! ഏതുനേരവും തകർന്ന് വിഴാറായ കെട്ടിയത്തിൽ റേഷൻ കടയും ബാങ്കും; കെട്ടിടം തകർന്നു വീണാൽ അതിന് താൻ ഉത്തരവാദിയല്ലെന്ന ബോർഡ് വെച്ച് കടയുടമയും
പിലാത്തറ: റേഷന്‍ കടയും വ്യാപാര സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്ന പഴക്കം ചെന്ന കെട്ടിടത്തിന്റെ അവസ്ഥ അപകട ഭീഷണിയാകുന്നു. പിലാത്തറ ജംഗ്ഷനോട് ചേര്‍ന്ന് പഴയങ്ങാടി റോഡരികിലുള്ള കെട്ടിടവും അതിലെ കടകളുമാണ് സുരക്ഷാ മുന്നറിയിപ്പ് ഭീഷണിയിലുള്ളത്. അരനൂറ്റാണ്ടോളം പഴക്കമുള്ള ഈ കോണ്‍ക്രീറ്റ് കെട്ടിടത്തില്‍ ഇരുനിലകളിലായി 25 ഓളം മുറികളിലായി വിവിധ സ്ഥാപനങ്ങളുണ്ടായിരുന്നു.ബാങ്ക്, പോസ്റ്റാഫീസ് അടക്കമുള്ളവ കെട്ടിടത്തിന്റെ അപകടാവസ്ഥ കാരണം മാറിപ്പോയി. എന്നാല്‍ റേഷന്‍ കട, സഹകരണ പ്രിന്റിംഗ് പ്രസ് അടക്കം നിരവധി വ്യാപാര മുറികള്‍ ഇപ്പോഴും പ്രവര്‍ത്തിച്ച് വരുന്നുണ്ട്. ഈ കെട്ടിടത്തിന്റെ തൂണുകളും സ്ലാമ്പുകളും പല സ്ഥലത്തും അടര്‍ന്ന് വീണ നിലയിലാണ്. കെട്ടിടത്തിന്റെ അപകട ഭീഷണി ചൂണ്ടിക്കാട്ടി ഉടമസ്ഥര്‍ മുന്നറിയിപ്പ് ബോര്‍ഡും സ്ഥാപിച്ചിട്ടുണ്ട്. കാലപ്പഴക്കം കൊണ്ട് സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നതിനാല്‍ കെട്ടിടം പൊളിച്ച് മാറ്റാന്‍ ഫയര്‍ഫോഴ്സ് അറിയിച്ചതായാണ് ബോര്‍ഡ്. എന്തെങ്കിലും അപകടം ഉണ്ടായാല്‍ ഉടമസ്ഥര്‍ക്ക് ഉത്തരവാദിത്വമില്ല എന്നാണ് ചൂണ്ടിക്കാട്ടിക്കുള്ളത്. ഈ അവസ്ഥയില്‍…
Read Moreമരണത്തിലേക്ക് നയിച്ചതെന്ത്..! പരിചയക്കാരിയായ യുവതിയുടെ വീട്ടുവരാന്തയിൽ യുവാവ് മരിച്ച സംഭവം; വീട്ടുകാരെ പോലീസ് ചോദ്യം ചെയ്യും; ഫോണിൽ ഒരു സ്ത്രീയുമായി സ്ഥിരം വഴക്കെന്ന് ബന്ധുക്കൾ
പരിയാരം(കണ്ണൂർ): കോഴിക്കോട് മുക്കം സ്വദേശിയായ യുവാവിനെ പരിയാരം ഔഷധിക്ക് സമീപത്തെ പരിചയക്കാരായ യുവതിയുടെ വീട്ടു വരാന്തയില്‍ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ട സംഭവത്തില്‍ വീട്ടുകാരെ പോലീസ് ചോദ്യം ചെയ്യും. മുക്കം കുമാരനെല്ലൂരിലെ മാന്തറ നാരായണന്റെ മകന് ടൂറിസ്റ്റ് ബസ് ഡ്രൈവറായ എം.നിതീഷിനെ (26) യാണ് ഇന്നലെ ഉച്ചക്ക് പന്ത്രണ്ടരയോടെ മരിച്ച നിലയില്‍ കണ്ടത്. ഇന്നലെ വൈകുന്നേരം തന്നെ നീതീഷിന്റെ ബന്ധുക്കള്‍ പരിയാരത്ത് എത്തിയിട്ടുണ്ട്. സ്ഥിരമായി നിതീഷ് ഒരു യുവതിയെ ഫോണില്‍ വിളിക്കുകയും കയര്‍ത്ത് സംസാരിക്കുകയും ചെയ്തിരുന്നത് കേട്ടിട്ടുണ്ടെന്ന് ബന്ധുക്കള്‍ പോലീസിനോട് പറഞ്ഞു. എല്ലാ പ്രശ്നങ്ങള്‍ക്കും ഇന്നലെ തീര്‍പ്പാക്കുമെന്ന് അടുത്ത സുഹൃത്തിനോട് പറഞ്ഞാണ് നിതീഷ് ഇന്നലെ പരിയാരത്ത് എത്തിയതെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇന്നലെ തന്നെ പരിയാരം മെഡിക്കല്‍ കോളജ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. യുവാവ് മരിച്ചുകിടന്ന വീട്ടിലെ താമസക്കാരേയും പരിചയക്കാരിയായ യുവതിയേയും പോലീസ് ചോദ്യം…
Read Moreവെറും വ്യാമോഹം മാത്രം..! വിപ്ലവ രാഷ്ട്രീയത്തെ കേരളത്തിൽ അവസാനിപ്പിച്ചെന്ന ഭരണവർഗത്തിന്റെ അഹങ്കാരത്തിനേറ്റ പ്രഹരമാണ് നിലമ്പൂർ സംഭവമെന്ന് വരലക്ഷ്മി
മാനന്തവാടി: വിപ്ലവങ്ങളെ അടിച്ചമർത്താമെന്നത് ഭരണകൂടത്തിന്റെ വ്യാമോഹമാണെന്ന് എഴുത്തുകാരിയും ആന്ധ്ര വിപ്ലവ രജയ്തലു സംഘം സെക്രട്ടറിയുമായ പ്രഫ.വരലക്ഷമി. നിലന്പൂരിൽ പോലീസ് വെടിവയ്പ്പിൽ കൊല്ലപ്പെട്ട കുപ്പുദേവരാജ്, അജിത, കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച ലത എന്നിവരുടെ അനുസ്മരണ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അവർ. ഉന്നത വിദ്യാഭ്യാസവും മെച്ചപ്പെട്ട ജീവിതസാഹചര്യവും ഉണ്ടായിട്ടും രാജ്യത്തെ അടിസ്ഥാന വിഭാഗങ്ങളുടെ മോചനം സ്വപ്നംകണ്ട് പുതിയ സാമൂഹിക വ്യവസ്ഥ സൃഷ്ടിക്കാൻ പ്രയത്നിക്കുന്നവർ ചിന്തിയ രക്തം വെറുതെയാവില്ല. വിപ്ലവ രാഷ്ട്രീയത്തെ കേരളത്തിൽ അവസാനിപ്പിച്ചെന്ന ഭരണവർഗത്തിന്റെ അഹങ്കാരത്തിനേറ്റ പ്രഹരമാണ് നിലന്പൂർ സംഭവം. രാജ്യത്ത് ഫാസിസ്റ്റുകൾ ഭക്ഷണത്തിന്റെയും മതത്തിന്റെയും പേരിൽ ആയുധമേന്തി കൊലവിളി നടത്തുന്പോൾ വിപ്ലവത്തിന് ഇനിയും സമയമായില്ലെന്ന് പറയുന്ന കമ്യൂണിസം വേണമോ സായുധ വിപ്ലവം വേണമോ എന്നാണ് ജനങ്ങൾ ചിന്തിക്കേണ്ടത്. നിലവിലെ ജനാധിപത്യം വോട്ടു നൽകി ഭരണകൂടത്തെ അധികാരത്തിലേറ്റാൻ മാത്രം കഴിയുന്നതാണ്. കൊല്ലപ്പെടുന്ന വിപ്ലവകാരികളുടെ മൃതദേഹങ്ങൾ പോലും വാചാലമാണ്. അതുകൊണ്ടാണ് ഭരണകൂടം കുപ്പുദേവരാജിന്റെയും…
Read More