തലശേരി: ജനപ്രതിനിധികൾ അധികാരത്തിന്റെ ഗർവ് ഉപേക്ഷിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സിപിഎം തലശേരി ഏരിയാ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോൾ ഭരണത്തിലിരിക്കുന്നവരാണ് നമ്മൾ. പഞ്ചായത്ത് അംഗങ്ങൾ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ അധികാരത്തിന്റെ ഗർവ് പ്രകടിപ്പിക്കരുത്. അധികാരമുള്ളപ്പോഴും ഇല്ലാത്തപ്പോഴും ജനങ്ങൾക്കിടയിൽനിന്ന് പ്രവർത്തിക്കുന്നവരാകണം കമ്യൂണിസ്റ്റുകാർ. നിലവിലുള്ള ദൗർബല്യങ്ങൾ പരിഹരിച്ച് മുന്നോട്ടുപോകാൻ നമുക്ക് സാധിക്കണമെന്നും കോടിയേരി പറഞ്ഞു.യുഡിഎഫിൽ തർക്കം രൂക്ഷമാണെന്നും പലർക്കും അവിടെ നിൽക്കാൻ പറ്റാത്ത സാഹചര്യമാണെന്നും അതുകൊണ്ടു തന്നെ എൽഡിഎഫ് മുന്നണി വിപുലീകരിക്കും. കേരളത്തിൽ സിപിഎമ്മിന് ഒറ്റയ്ക്കു ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിച്ചാലും മുന്നണി സംവിധാനം തുടരും. ഇപ്പോഴും കേരളത്തിൽ ഇടതുപക്ഷത്തിന് 50 ശതമാനം സ്വാധീനമില്ല. ഇടതുപക്ഷം സ്വാധീനം വർധിപ്പിക്കണം. ശത്രുപക്ഷത്ത് പ്രവർത്തിക്കുന്നവരെ ക്ഷമാപൂർവം സമീപിക്കണം. എതിർചേരിയിലുള്ളവരെ ആകർഷിക്കാൻ പാർട്ടിപ്രവർത്തകർക്കു കഴിയണം. പ്രവർത്തിക്കാൻ കഴിയാത്ത പാർട്ടി അംഗങ്ങളെ ഒഴിവാക്കണം. പ്രവർത്തിക്കുന്നവർ രംഗത്തുണ്ടാകണം. വ്യാപകമായ സംഘർഷം സൃഷ്ടിക്കാനാണ്…
Read MoreCategory: Kannur
കൊടിക്കീഴിലെ പ്രണയ വഞ്ചന..! യൂത്ത് കോൺഗ്രസ് നേതാവ് യൂത്ത് കോൺഗ്രസ് വനിതാ നേതാവിനെ വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചു
ചെറുപുഴ: വിവാഹ വാഗ്ദാനം നൽകി യൂത്ത് കോൺഗ്രസ് നേതാവ് വഞ്ചിച്ചതായി കാണിച്ച് യൂത്ത് കോൺഗ്രസ് നേതാവായ യുവതി ചെറുപുഴ പോലീസിൽ പരാതി നൽകി. ചെറുപുഴ മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് മിഥിലാജിനെതിരെയാണ് പരാതി നൽകിയത്. വിവാഹ വാഗ്ദാനം വിശ്വസിച്ച് യുവാവിനൊപ്പം പല സ്ഥലങ്ങളിലും പോയെന്നും പിന്നീട് ഇയാൾ വിവാഹത്തിൽ നിന്നും പിൻമാറിയെന്നുമാണ് പരാതി. യുവാവിനെതിരെ ചെറുപുഴ പോലീസ് കേസെടുത്തു. അതിനിടെ മിഥിലാജിനെ യൂത്ത് കോൺഗ്രസിൽ നിന്നും പുറത്താക്കിയതായി യൂത്ത് കോൺഗ്രസ് പയ്യന്നൂർ നിയോജക മണ്ഡലം സെക്രട്ടറി അറിയിച്ചു.
Read Moreമേലിൽ ആവർത്തിക്കരുത്..! ബിജെപിയുടെ കൊടി നശിപ്പിച്ച സിപിഎം പ്രവർത്തകന് തടവും പിഴയും; സംഭവം തടയാനെത്തിയ പോലീസുകാരനെ ഇവർ ഭീഷണിപ്പെടുത്തിയിരുന്നു
കണ്ണൂർ: ബിജെപിയുടെ കൊടിതോരണങ്ങളും ഫ്ലക്സ് ബോർഡുകളും നശിപ്പിച്ച സംഭവത്തിൽ സിപിഎം പ്രവർത്തകനെ തടവിനും പിഴയടയ്ക്കാനും ശിക്ഷിച്ചു. സിപിഎം പ്രവർത്തകനായ അഴീക്കോട് ചാലിലെ പി.പി. റിജിലിനെയാണ് കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് (രണ്ട്) ഒരു മാസത്തെ തടവിനും 2,000 രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചത്. ഈ കേസിൽ പ്രതിയായ രണ്ടു സിപിഎം പ്രവർത്തകരെ കുറ്റക്കാരനല്ലെന്ന് കാണിച്ച് കോടതി വെറുതെ വിട്ടിരുന്നു. 2008 ഫെബ്രുവരി 10നായിരുന്നു കേസിനാസ്പദമായ സംഭവം. അഴീക്കോട് ചാലിൽ ഹാശ്മി വായനശാലയ്ക്കു സമീപത്തെ റോഡരികിൽ ബിജെപി സ്ഥാപിച്ച കൊടിതോരണങ്ങളാണ് നശിപ്പിച്ചത്. ഇതു തടയാൻ ശ്രമിച്ച പോലീസുകാരനെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. വളപട്ടണം പോലീസാണ് സംഭവത്തിൽ കേസെടുത്തത്.
Read Moreഏഴുവയസിന്റെ ബുദ്ധി മറന്നു; ഇനി എഴുപത്തിയഞ്ചിന്റെ സ്നേഹം; ഇനിയുള്ളകാലം മക്കളോടും ഭാര്യയോടുമൊപ്പം സ്നേഹത്തോടെ കഴിയുമെന്നും ജോസഫ്
ഏഴുവയസിന്റെ ബുദ്ധി മറന്നു; ഇനി എഴുപത്തിയഞ്ചിന്റെ സ്നേഹം; ഇനിയുള്ളകാലം മക്കളോടും ഭാര്യയോടുമൊപ്പം സ്നേഹത്തോടെ കഴിയുമെന്ന് ജോസഫ്
Read Moreനോട്ട് നിരോധനം മുതലയെ കൊല്ലാൻ കുളം വറ്റിച്ചതുപോലെ; മോദിയുടെ സ്വന്തം നാട്ടുകാർ നിലനിൽപ്പിനു വേണ്ടി വെപ്രാളപ്പെടുകയാണെന്ന് തോമസ് ഐസക്ക്
വെള്ളരിക്കുണ്ട്: നരേന്ദ്ര മോദിയുടെ നോട്ട് നിരോധനം മുതലയെ കൊല്ലാൻ കുളം വറ്റിച്ചതു പോലെയെന്ന് ധനമന്ത്രി ടി.എം.തോമസ് ഐസക്ക്. സിപിഎം എളേരി ഏരിയാ സമ്മേളനത്തിന്റെ സമാപന സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിൽ ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും നില പരുങ്ങലിലാണ്. മോദിയുടെ സ്വന്തം നാട്ടിൽ പോലും നിലനിൽപ്പിനു വേണ്ടി വെപ്രാളപ്പെടുകയാന്ന്. ബിജെപിക്കും കോണ്‍ഗ്രസിനുമെതിരായി പുതിയൊരു ബദൽ കെട്ടിപ്പെടുക്കാൻ വരുന്ന പാർട്ടി കോണ്‍ഗ്രസ് ചർച്ച ചെയ്യും. ഇതര സംസ്ഥാനങ്ങളിൽ പാവങ്ങളെ ദുരിതത്തിലേക്ക് വിടുന്പോൾ ഇവിടെ സർക്കാർ പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും കൂടെയാണെന്നും ആരോഗ്യം-വിദ്യാഭ്യാസം സന്പൂർണ ഭവനപദ്ധതി എന്നീ പദ്ധതികൾ ഒരു വർഷംകൊണ്ടു പൂർത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഏരിയാ സെക്രട്ടറി സാബു ഏബ്രഹാം അധ്യക്ഷം വഹിച്ചു. ജില്ലാ സെക്രട്ടറി കെ.പി. സതീഷ്ചന്ദ്രൻ,എം.രാജ ഗോപലൻ എംഎൽഎ, എം.വി. ബാലകൃഷ്ണൻ, ടി.പി. തന്പാൻ, ടി.വി. ഗോവിന്ദൻ എന്നിവർ പ്രസംഗിച്ചു.
Read Moreഇവർ പോലീസോ പട്ടാളമോ ആകട്ടെ..! യുവാക്കൾക്ക് പരിശീലനം നൽകി പോലീസ്; സേനകളിൽ ജോലി ലഭിക്കാൻ പാകത്തിൽ കായികക്ഷമത ഉറപ്പാക്കുകയാണ് പരിശീലനത്തിന്റെ ലക്ഷ്യം
കണ്ണൂർ: കണ്ണൂർ നഗരത്തിലെ യുവാക്കൾക്കായി കായിക ക്ഷമത പരിശീലനവുമായി വീണ്ടും പോലീസ്. നേരത്തെ 26 യുവാക്കൾക്ക് നല്കിയ പരിശീലനം വലിയ വിജയമായതും കൂടുതൽ പേർ സന്നദ്ധരായി മുന്നോട്ട് വരികയും ചെയ്ത സാഹചര്യത്തിലുമാണ് ഈ മാസം 10 മുതൽ വീണ്ടും പോലീസ് കായിക ക്ഷമത പരിശീലനം ആരംഭിക്കുന്നത്. പോലീസുകാരല്ലാത്ത യുവാക്കൾക്കാണ് ഭാവിയിൽ പട്ടാളത്തിലോ, പോലീസിലോ ജോലി ലഭിക്കുക എന്ന ലക്ഷ്യത്തോടെ പരിശീലനം നല്‍കുന്നത്. സേനകളിൽ ജോലി ലഭിക്കാൻ പാകത്തിൽ കായികക്ഷമത ഉറപ്പാക്കുകയാണ് പരിശീലനത്തിന്റെ ലക്ഷ്യം. ആദ്യ ബാച്ചിലെ 26 പേരുടെ പരിശീലനം ഈ മാസം ഒന്നിനാണ് പൂർത്തിയാത്. കണ്ണൂർ ടൗൺ പോലീസാണ് പരിശീലനം നല്‍കുന്നത്. പരിശീലനത്തിന്റെ സമാപനം കണ്ണൂർ പോലീസ് പരേഡ് ഗ്രൗണ്ടിൽ പാസിംഗ് ഔട്ട് പരേഡിനെ അനുസ്മരിപ്പിക്കുന്നചടങ്ങോടെയായിരുന്നു സമാപിച്ചത്. ജില്ലാ പോലീസ് മേധാവി ജി. ശിവവിക്രം ഇവരിൽ നിന്ന് സല്യൂട്ട് സ്വീകരിക്കുകയും ചെയ്തു. പട്ടാളത്തിലും പോലീസിലും ജോലി…
Read Moreഒടുക്കം സമ്മതിക്കേണ്ടി വന്നു. .! നിലപാടുകൾ തിരുത്തി ജിഷ്ണു കേസ് അന്വേഷിക്കാൻ തയാറാണെന്ന് സിബിഐ സുപ്രീം കോടതിയിൽ
ന്യൂഡൽഹി: ജിഷ്ണു പ്രണോയി കേസ് അന്വേഷിക്കാൻ തയാറാണെന്ന് സിബിഐ സുപ്രീംകോടതിയെ അറിയിച്ചു. ഇന്ന് കേസ് പരിഗണനയ്ക്ക് വന്നപ്പോഴാണ് സിബിഐ തങ്ങളുടെ നിലപാട് തിരുത്തിയത്. തങ്ങൾ ഏറ്റെടുക്കാൻ തക്ക പ്രാധാന്യമുള്ള കേസാണിതെന്ന് കരുതുന്നില്ലെന്ന നിലപാടിലായിരുന്നു സിബിഐ. എന്നാൽ കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ കേസ് ഏറ്റെടുക്കുമെന്ന് കേന്ദ്ര സർക്കാർ കൂടി വ്യക്തമാക്കിയ തോടെയാണ് സിബിഐ ഇന്ന് നിലപാട് തിരുത്തിയത്. കേസിൽ സിബിഐ അന്വേഷണത്തിന് കോടതി ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. അതേസമയം കേസ് ഏറ്റെടുക്കുന്നതിൽ ഇത്രയും കാലതാമസം വരുത്തിയ സിബിഐക്കെതിരേ കോടതി രൂക്ഷ വിമർശനം ഉന്നയിച്ചു. ഇത്രയും കാലതാമസം കേസിലെ പ്രധാന തെളിവുകൾ ഇല്ലാതാക്കില്ലേ എന്ന് കോടതി ചോദിച്ചു. കേസിൽ സിബിഐ അന്വേഷണം വേണമെന്ന ഉറച്ച നിലപാടിലായിരുന്നു സംസ്ഥാന സർക്കാർ. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്ത് നൽകിയിട്ടുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചിരുന്നു. ഇതോടെ വിഷയത്തിൽ കോടതി കേന്ദ്രത്തിന്റെ അഭിപ്രായവും…
Read Moreസ്വന്തം ചരമവാർത്ത നൽകിയതിനു ശേഷം മുങ്ങിയ ജോസഫിനെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘം
തളിപ്പറമ്പ്: സ്വന്തം ചരമവാർത്തയും ചരമപരസ്യവും പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചശേഷം സ്ഥലംവിട്ട തളിപ്പറമ്പിലെ മേലൂക്കുന്നേല്‍ ജോസഫിനെ(75) കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. തളിപ്പറന്പ് ഡിവൈഎസ്പി കെ.വി. വേണുഗോപാലിന്റെ നേതൃത്വത്തിലാണ് അന്വേഷണ സംഘം രൂപീകരിച്ചത്. ഇദ്ദേഹം ഉപയോഗിച്ചിരുന്ന രണ്ടു മൊബൈല്‍ നമ്പറുകളും സ്വിച്ച് ഓഫ് ചെയ്തനിലയിലാണ്. വീട്ടുകാരുമായോ മറ്റു ബന്ധുക്കളുമായോ അദ്ദേഹം കഴിഞ്ഞ 30 ന് രാത്രി 11 നുശേഷം ഇതുവരെ ബന്ധപ്പെട്ടിട്ടില്ല. ജോസഫിനെ കണ്ടെത്താന്‍ കര്‍ണാടക, കൊങ്കണ്‍ മേഖലകളിലേക്ക് പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെങ്കിലും അന്വേഷണത്തില്‍ നേരിയ സൂചനപോലും ലഭിച്ചിട്ടില്ല. പയ്യന്നൂര്‍ സെന്‍ട്രല്‍ ബസാറിലെ ടൂറിസ്റ്റ് ഹോമില്‍നിന്ന് 30 ന് രാവിലെ അപ്രത്യക്ഷനായ ജോസഫിനെ കണ്ടെത്തുന്നതിന് തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി.വേണുഗോപാലിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. എഎസ്ഐ ശങ്കരന്റെ നേതൃത്വത്തിൽ മംഗളൂരു നഗരത്തില്‍ അന്വേഷണം നടത്തിയെങ്കിലും കാര്യമുണ്ടായില്ല. ഇന്നലെ കങ്കനാടി ഉള്‍പ്പെടെ കൊങ്കണ്‍ മേഖലയിലെ റെയില്‍വേ സ്റ്റേഷനുകളില്‍ പരിശോധന നടത്തിയെങ്കിലും…
Read Moreപാതിരിയാട് മോഹനൻ വധം: കുറ്റപത്രം സമർപ്പിച്ചു ; 16 ആർഎസ്എസ്, ബിജെപി പ്രവർത്തകർ പ്രതികൾ
കൂത്തുപറമ്പ്: പാതിരിയാട് വാളാങ്കിച്ചാലിലെ സിപിഎം നേതാവ് കുഴിച്ചാൽ മോഹനനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പോലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ഇന്നു രാവിലെ 11.45 ഓടെയാണ് പോലീസ് കൂത്തുപറമ്പ് ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ടു കോടതിയിൽ കുറ്റപത്രം നല്‍കിയത്. 2016 ഒക്ടോബർ 10 ന് രാവിലെയാണ് സിപിഎം പടുവിലായി ലോക്കൽ കമ്മിറ്റി അംഗവും വാളാങ്കിച്ചാൽ ബ്രാഞ്ച് സെക്രട്ടറിയും കള്ളുഷാപ്പ് ജീവനക്കാരനും കൂടിയായ മോഹനനെ (53) ജോലിയ്ക്കിടെ ഒരു സംഘം വെട്ടി കൊലപ്പെടുത്തിയത്. ആർഎസ് എസ്, ബിജെപി പ്രവർത്തകരായ 16 പേരാണ് കേസിലെ പ്രതികൾ. ഇവരിൽ പന്ത്രണ്ട് പേർ ഇതിനകം അറസ്റ്റിലാവുകയും പിന്നീട് ജാമ്യത്തിലിറങ്ങുകയും ചെയ്തു. കുരിയോട്ടെ വി.കെ. രാഹുൽ (23), രൂപേഷ് രാജ് (23), പാതിരിയാട്ടെ നവജിത്ത് (23), മിനീഷ് (32), പടുവിലായിയിലെ സി.സായൂജ് (24), സജേഷ് (36), ഓടക്കാട്ടെ എം.രാഹുൽ (23), പി.വി.പ്രിയേഷ് (24) പാതിരിയാട്ടെ വിപിൻ (37),…
Read Moreരാജ്യത്തെ ഏറ്റവും വലിയ ഒഴുകുന്ന സോളാർപാടം വയനാട്ടിൽ ; 500 കിലോവാട്ട് ശേഷിയുള്ള സൗരോർജ നിലയം ഇന്നു മുതൽ രാജ്യത്ത് പ്രകാശം പരത്തും.
കൽപ്പറ്റ: രാജ്യത്തെ ഏറ്റവും വലിയ ഒഴുകുന്ന സോളാർപാടത്തിൽ നിന്നുള്ള വൈദ്യുതി ഇന്നുമുതൽ രാജ്യത്ത് പ്രകാശം പരത്തും. പടിഞ്ഞാറത്തറ ബാണാസുരസാഗർ അണക്കെട്ടിൽ സ്ഥാപിച്ച 500 കിലോവാട്ട് ശേഷിയുള്ള സൗരോർജ നിലയം പ്രാവർത്തികമാകുന്നതോടെ പുതിയൊരു ചുവടുവയ്പ്പാണ് കെഎസ്ഇബി നടത്തുന്നത്. സൗരോർജ്ജം പരമാവധി ഉപയോഗപ്പെടുത്തണമെന്ന കെഎസ്ഇബിയുടെ ലക്ഷ്യത്തിന്റെ ഭാഗമായാണ് ബാണാസുരസാഗർ പുതിയ പരീക്ഷണങ്ങൾക്ക് വേദിയായത്. രാജ്യത്തെ ഏറ്റവും വലിയ ഫ്ളോട്ടിംഗ് സോളാർ വൈദ്യുതിനിലയം ഇന്ന് വൈകുന്നേരം മൂന്നിന് സംസ്ഥാന വൈദ്യുതിമന്ത്രി എം.എം. മണി നാടിന് സമർപ്പിക്കും. ഇതോടെ പാരന്പര്യേതര ഉൗർജസ്രോതസ്സുകൾ ഉപയോഗിച്ച് ഉൽപാദനച്ചെലവ് കുറയ്ക്കുകയും ഗുണമേ·യുള്ള വൈദ്യുതി ലഭ്യമാക്കുകയും ചെയ്യുകയെന്ന കഐസ്ഇബിയുടെ ലക്ഷ്യമാണ് യാഥാർഥ്യമാകുന്നത്. വയനാട് ബാണാസുര ഡാം റിസർവോയറിൽ 2015 ലാണ് സോളാർ വൈദ്യുതി പദ്ധതി ഉൽപാദനം പരീക്ഷിച്ചത്. 30 ലക്ഷം രൂപ ചെലവഴിച്ച് കമ്മന സ്വദേശികളായ അജയ് തോമസും വി.എം. സുധിനും നടത്തിയ പരീക്ഷണമാണ് വിജയകരമായത്. വെള്ളത്തിന് മുകളിൽ…
Read More