വൺ, ടൂ, ത്രീയ്ക്കം കറന്‍റ് വന്നു..!   ബി​ല്ല​ട​ച്ചി​ട്ടും വൈ​ദ്യു​തി വി​ച്ഛേ​ദി​ച്ചു; രാത്രിയിൽ പണം അടച്ച രസീത് കാട്ടിയിട്ടും കണക്ഷൻ നൽകാതെ മടക്കിയച്ചു; ഒടുക്കം മ​ന്ത്രി ഇ​ട​പെ​ട്ടപ്പോൾ ക​ണ​ക്‌ഷൻ പു​നഃ​സ്ഥാ​പി​ച്ചു

ചെ​ർ​ക്ക​ള: ബി​ല്ല​ട​ച്ചി​ട്ടും വൈ​ദ്യു​തി ബ​ന്ധം വി​ച്ഛേ​ദി​ച്ച സം​ഭ​വം മ​ന്ത്രി​യെ വി​ളി​ച്ചുപ​രാ​തി അ​റി​യി​ച്ച​തോ​ടെ വൈ​ദ്യു​തി ഉ​ദ്യോ​ഗ​സ്ഥ​ർ കു​തി​ച്ചെ​ത്തി വൈ​ദ്യു​തി ബ​ന്ധം പു​നഃ​സ്ഥാ​പി​ച്ച് ത​ല​യൂ​രി. ചെ​ങ്ക​ള ബേ​ർ​ക്ക​യി​ലെ ന​ഫീ​സ​യു​ടെ വീ​ട്ടി​ലെ വൈ​ദ്യു​തിയാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​യോ​ടെ ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി വി​ച്ഛേ​ദി​ച്ച​ത്. 25ന് ബി​ല്ല് അ​ട​ച്ചി​രു​ന്നെ​ന്നും ഇ​തി​ന്‍റെ ര​സീ​ത് ഭ​ർ​ത്താ​വി​ന്‍റെ കൈ​യിലാ​ണെ​ന്നും അ​റി​യി​ച്ചി​ട്ടും ഉദ്യോഗസ്ഥർ വൈ​ദ്യു​തി ബ​ന്ധം വി​ച്ഛേ​ദി​ച്ച് പോ​വു​ക​യാ​യി​രു​ന്നു. വൈ​കു​ന്നേ​രം ഏ​ഴോ​ടെ ഭ​ർ​ത്താ​വ് വീ​ട്ടി​ലെ​ത്തി ര​സീ​തുമാ​യി ചെ​ർ​ക്ക​ള വൈ​ദ്യു​തി ഓ​ഫീ​സി​ൽ എ​ത്തി​യെ​ങ്കി​ലും രാ​ത്രി​യാ​യ​തി​നാ​ൽ വൈ​ദ്യു​തി ബ​ന്ധം പു​ന​സ്ഥാ​പി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും പി​റ്റേ ദി​വ​സം എ​ത്താ​മെ​ന്നും അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. വീ​ട്ടു​കാ​ർ സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​രെ വി​വ​ര​മ​റി​യി​ച്ച​തി​നെ​ത്തുട​ർ​ന്ന് വൈ​ദ്യു​തി മ​ന്ത്രി എം.​എം മ​ണി​യെ ബ​ന്ധ​പ്പെ​ടു​ക​യും മ​ന്ത്രി കാ​സ​ർ​ഗോ​ട്ടെ വൈ​ദ്യു​തി വ​കു​പ്പ് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രെ ബ​ന്ധ​പ്പെ​ട്ട് വൈ​ദ്യു​തി ബ​ന്ധം പു​ന​സ്ഥാ​പി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു. ഇ​തേ​ത്തുട​ർ​ന്നു രാ​ത്രി​യോ​ടെ ജീ​പ്പി​ൽ ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി വൈ​ദ്യു​തി ബ​ന്ധം പു​ന​ഃ​സ്ഥാ​പി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വം സം​ബ​ന്ധി​ച്ച് കു​റ്റ​ക്കാ​രാ​യ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തിരേ ന​ട​പ​ടി…

Read More

ര​ക്ത​സാ​ക്ഷി​ക​ളാ​യ ധീ​ര സ​ഖാ​ക്ക​ളു​ടെ വി​പ്ല​വ സ്വ​പ്ന​ങ്ങ​ൾ​ക്ക് മ​ര​ണ​മില്ല​; നി​ല​മ്പൂ​ർ വ​ന​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട മാ​വോ​യി​സ്റ്റ് നേ​താ​ക്ക​ളു​ടെ അ​നു​സ്മ​ര​ണത്തിന്‍റെ പോസ്റ്റർ പ്രത്യക്ഷപ്പെട്ടു

മാ​ന​ന​ന്ത​വാ​ടി: നി​ല​ന്പൂ​രി​ൽ കൊ​ല്ല​പ്പെ​ട്ട മാ​വോ​യി​സ്റ്റ് നേ​താ​ക്ക​ളാ​യ കു​പ്പു​ദേ​വ​രാ​ജ്, അ​ജി​ത, നി​ല​ന്പൂ​ർ നാ​ടു​കാ​ണി വ​ന​ത്തി​ൽ കാ​ട്ടാ​ന​യു​ടെ അ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട ല​ത എ​ന്നി​വ​രു​ടെ അ​നു​സ്മ​ര​ണം 14ന് ​മാ​ന​ന്ത​വാ​ടി ഗാ​ന്ധി പാ​ർ​ക്കി​ൽ ന​ട​ത്തു​മെ​ന്ന് അ റിയിച്ചു​കൊണ്ടുള്ള പോ​സ്റ്റ​റു​ക​ൾ മാ​ന​ന്ത​വാ​ടി ടൗ​ണിൽ പ​തി​ച്ചു. ഇ​ന്ന​ലെ രാ​ത്രി​യാ​ണ് പോ​സ്റ്റ​ർ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. സ​മ്മേ​ള​നം ആ​ന്ധ്ര വി​പ്ല​വ ര​ജ​യ്ത​ലു​സം​ഘം സെ​ക്ര​ട്ട​റി പ്ര​ഫ. വ​ര​ല​ക്ഷ്മി ഉ​ദ്ഘാ​ട​നം​ചെ​യ്യും. ര​ക്ത​സാ​ക്ഷി​ക​ളാ​യ ധീ​ര സ​ഖാ​ക്ക​ളു​ടെ വി​പ്ല​വ സ്വ​പ്ന​ങ്ങ​ൾ​ക്ക് മ​ര​ണ​മി​ല്ലെ​ന്നും പോ​സ്റ്റ​റി​ലു​ണ്ട്. എം.​എ​ൻ. രാ​വു​ണ്ണി ചെ​യ​ർ​പേ​ഴ്സ​ണും എ. ​വാ​സു ക​ണ്‍​വീ​ന​റു​മാ​യ അ​നു​സ്മ​ര​ണ​സ​മ​തി യുടെ പ​രി​പാ​ടി​ക്ക് മൈ​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ട്. നി​ല​ന്പൂ​ർ പോ​ലീ​സ് മാ​വോ​യി​സ്റ്റ് ഏ​റ്റു മു​ട്ട​ലി​ന്‍റെ ഒ​ന്നാം വ​ർ​ഷി​ക​ത്തി​ന് മാ​വോ​യി​സ്റ്റു​ക​ൾ ന​വം​ബ​ർ 24ന് ​തി​രി​ച്ച​ടി​ക്കു​മെ​ന്ന വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് സു​ര​ക്ഷ​ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. മു​ൻ​പ് ഒ​രു​ക്കി​യ സു​ര​ക്ഷ തു​ട​രു​ക​യാ​ണ്. അ​പ​രി​ചി​ത​രെ​യും സം​ശ​യം തോ​ന്നു​വ​രെ​യും ചോ​ദ്യം ചെ​യ്യു​ന്നു​ണ്ട്.

Read More

ആരും കാണത്തുമില്ല, വരിനിൽക്കുകയും വേണ്ട… വീട്ടിൽ വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന 18 കു​പ്പി വി​ദേ​ശ​മ​ദ്യം പി​ടി​കൂ​ടി; പ്രതി ഉണ്ണികൃഷ്ണൻ ഓടി രക്ഷപ്പെട്ടു

ശ്രീ​ക​ണ്ഠ​പു​രം: നി​ടി​യേ​ങ്ങ​യി​ൽ വാ​ട​ക ക്വാ​ർ​ട്ടേ​ഴ്സി​ൽ വി​ൽ​പ​ന​ക്കാ​യി സൂ​ക്ഷി​ച്ച 18 കു​പ്പി വി​ദേ​ശ​മ​ദ്യം ശ്രീ​ക​ണ്ഠ​പു​രം എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ശ്രീ​ക​ണ്ഠ​പു​ര​ത്തെ ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ നി​ടി​യേ​ങ്ങ​യി​ലെ എ.​കെ. ഉ​ണ്ണി​കൃ​ഷ്ണ (44) നെ​തി​രേ കേ​സെ​ടു​ത്തു. ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ പി​പി. ജ​നാ​ർ​ദ്ദ​ന​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ റെ​യ്ഡ് ന​ട​ത്തു​ക​യാ​യി​രു​ന്നു. ബി​ഗ്ഷോ​പ്പ​റി​ൽ ക്വാ​ർ​ട്ടേ​ഴ്സ് മു​റി​യി​ലാ​ണ് മ​ദ്യം സൂ​ക്ഷി​ച്ചി​രു​ന്ന​ത്. പ്ര​തി​യെ പി​ടി​കൂ​ടാ​ൻ ക​ഴി​ഞ്ഞി​ല്ല. എ​ക്സൈ​സ് സം​ഘ​ത്തെ ക​ണ്ട് ഇ​യാ​ൾ ഓ​ടി​ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ പി.​വി. നാ​രാ​യ​ണ​ൻ, കെ.​ജി. മു​ര​ളീ​ദാ​സ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ടി.​വി. വി​നോ​ദ്, ടി.​വി. മ​ധു, എം.​വി. അ​ഷ്റ​ഫ്, നി​ജി​ഷ എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Read More

മീ​ന്‍​കു​ന്നി​ലെ ധ​നേ​ഷ് വ​ധം: വി​ചാ​ര​ണ പൂ​ര്‍​ത്തി​യാ​യി  ഒ​ന്നാം പ്ര​തി ഒ​ളി​വിൽ;  36 സാ​ക്ഷി​ക​ളെ കേ​സി​ല്‍ വി​സ്ത​രി​ച്ചു. 

ത​ല​ശേ​രി: ഡി​വൈ​എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​ന്‍ അ​ഴീ​ക്കോ​ട് മീ​ന്‍​കു​ന്നി​ലെ പു​ളി​ക്കാ​മ്പ്ര​ത്ത് ധ​നേ​ഷി​നെ(21) വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ന്‍റെ വി​ചാ​ര​ണ ത​ല​ശേ​രി അ​ഡീ​ഷ​ണ​ല്‍ ജി​ല്ലാ സെ​ഷ​ന്‍​സ് ജ​ഡ്ജ് രാ​ജ​കു​മാ​ര മു​മ്പാ​കെ പൂ​ര്‍​ത്തി​യാ​യി. കേ​സി​ലെ ഒ​ന്നാം സാ​ക്ഷി​യും സം​ഭ​വ​ത്തി​ല്‍ പ​രി​ക്കേ​റ്റ​യാ​ളു​മാ​യ മ​ട​ക്ക​ര പ്ര​ജീ​ഷ് ഉ​ള്‍​പ്പെ​ടെ 36 സാ​ക്ഷി​ക​ളെ കേ​സി​ല്‍ വി​സ്ത​രി​ച്ചു. കേ​സി​ലെ പ്ര​തി​ക​ളേ​യും കൊ​ല​യ്ക്കു​പ​യോ​ഗി​ച്ച ആ​യു​ധ​ങ്ങ​ളും കൊ​ല്ല​പ്പെ​ട്ട ധ​നേ​ഷി​ന്‍റെ വ​സ്ത്ര​ങ്ങ​ളും ഒ​ന്നാം സാ​ക്ഷി കോ​ട​തി​യി​ല്‍ തി​രി​ച്ച​റി​ഞ്ഞി​രു​ന്നു. വി​ചാ​ര​ണ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പ്ര​തി​ക​ളെ കോ​ട​തി ചോ​ദ്യം ചെ​യ്യു​ക​യും പ്ര​തി​ക​ള്‍ കു​റ്റം നി​ഷേ​ധി​ക്കു​ക​യും ചെ​യ്തി​രു​ന്നു. തു​ട​ര്‍​ന്ന് വാ​ദം ന​ട​ക്കു​ക​യും ചെ​യ്തു. കേ​സ് വി​ധി പ​റ​യു​ന്ന​തി​നാ​യി മാ​റ്റി. രാ​ഷ്‌​ട്രീ​യ വി​രോ​ധം വെ​ച്ച് ആ​ര്‍​എ​സ്എ​സ്-​ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​രാ​യ പ്ര​തി​ക​ള്‍ ധ​നേ​ഷി​നെ കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് പ്രോ​സി​ക്യൂ​ഷ​നും എ​ന്നാ​ല്‍ സി​പി​എം നേ​താ​വ് എം.​പ്ര​കാ​ശ​ന്‍ മാ​സ്റ്റ​റു​ടെ മ​ക​ളു​ടേ​യും കാ​മു​ക​ന്‍റെ​യും മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ഭ​വ​മാ​ണ് കൊ​ല​യ്ക്കു പി​ന്നി​ലെ​ന്ന് പ്ര​തി​ഭാ​ഗ​വും വി​ചാ​ര​ണ വേ​ള​യി​ല്‍ കോ​ട​തി​യി​ല്‍ പ​റ​ഞ്ഞി​രു​ന്നു. 2008 ജ​നു​വ​രി 12 നാ​ണ് ധ​നേ​ഷ്…

Read More

മോ​ഷ്ടി​ച്ച ബൈ​ക്കി​ലെ​ത്തി  വീട്ടമ്മയുടെ മാല പറിച്ചെടുത്ത  രണ്ടംഗ സംഘം അറസ്റ്റിൽ;  പ്രതികളെ കുടുക്കിയത് സമീപത്തെ സിസി ടിവി ദൃശ്യം

പ​യ്യ​ന്നൂ​ര്‍: മോ​ഷ്ടി​ച്ച ബൈ​ക്കി​ലെ​ത്തി മോ​ഷ​ണ​ങ്ങ​ളും പി​ടി​ച്ചു​പ​റി​യും ന​ട​ത്തി​യ കേ​സി​ലെ പ്ര​തി​ക​ളു​ടെ പ​യ്യ​ന്നൂ​രി​ലെ തെ​ളി​വെ​ടു​പ്പ് ഇ​ന്ന് പൂ​ര്‍​ത്തി​യാ​കും. വെ​ങ്ങ​ര​യി​ലെ മൂ​ല​ക്കി​ലി​ലെ സി.​കെ.​യ​ദു​കൃ​ഷ്ണ​ന്‍(25), തൃ​ക്ക​രി​പ്പൂ​ര്‍ സ്വ​ദേ​ശി ബി.​മു​ബാ​റ​ക്ക്(26)​എ​ന്നി​വ​രു​ടെ തെ​ളി​വെ​ടു​പ്പാ​ണ് ഇ​ന്ന് പൂ​ര്‍​ത്തി​യാ​കു​ന്ന​ത്. കു​ട്ടി​യോ​ടൊ​പ്പം ആ​ശു​പ​ത്രി​യി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്ന ചൂ​ര​ലി​ലെ ല​തീ​ഷി​ന്‍റെ ബൈ​ക്ക് ഒ​ന്ന​ര​മാ​സം​മു​മ്പ് മോ​ഷ്ടി​ച്ചി​രു​ന്നു. ഈ ​ബൈ​ക്കി​ല്‍ ഹെ​ല്‍​മ​റ്റ് ധ​രി​ച്ചെ​ത്തി​യ ഇ​രു​വ​രും രാ​മ​ന്ത​ളി ന​ര​മ്പി​ല്‍ കോ​ട്ടം ക്ഷേ​ത്ര​ത്തി​ന് സ​മീ​പം വ​ച്ച് വ​ലി​യ​പ​റ​മ്പി​ലെ വീ​ട്ട​മ്മ​യു​ടെ മാ​ല പൊ​ട്ടി​ക്കാ​ൻ ശ്ര​മി​ച്ചി​രു​ന്നു. മോ​ഷ്ടാ​ക്ക​ളെ ഉ​ന്തി​ത്താ​ഴെ​യി​ട്ടാ​ണ് വീ​ട്ട​മ്മ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. സ​മീ​പ​ത്തെ വീ​ട്ടി​ലെ നി​രീ​ക്ഷ​ണ കാ​മ​റ​യി​ല്‍​നി​ന്നും പ്ര​തി​ക​ളെ കു​റി​ച്ച് മ​ന​സി​ലാ​ക്കി​യ പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് ഇ​വ​രെ പി​ടി​കൂ​ടാ​ന്‍ ശ്ര​മം ന​ട​ത്തു​ന്ന​തി​നി​ട​യി​ൽ മോ​ഷ​ണ​സം​ഘ​ത്തെ പ​ഴ​യ​ങ്ങാ​ടി എ​സ്‌​ഐ പി.​ബി.​സ​ജീ​വ​ന്‍ ആ​ല​ക്കോ​ട്‌ വ​ച്ച് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. മാ​ടാ​യി​ക്കാ​വ് ക്ഷേ​ത്ര​ദ​ര്‍​ശ​ന​ത്തി​നി​ട​യി​ല്‍ അ​തി​യ​ടം വീ​ര​ന്‍​ചി​റ​യി​ലെ സു​മ​തി​യു​ടെ (44) മൂ​ന്ന​ര പ​വ​ന്‍റെ മാ​ല ബൈ​ക്കി​ലെ​ത്തി പൊ​ട്ടി​ച്ചെ​ടു​ത്ത സം​ഭ​വ​ത്തി​ലാ​യി​രു​ന്നു അ​റ​സ്റ്റ്. പ​ഴ​യ​ങ്ങാ​ടി പോ​ലീ​സി​ന്‍റെ ചോ​ദ്യം ചെ​യ്യ​ലി​ല്‍ പ്ര​തി​ക​ള്‍ കു​റ്റം സ​മ്മ​തി​ച്ച​തി​നെ തു​ട​ര്‍​ന്ന്…

Read More

ഐ​ആ​ർ​സി​ടി​സി​യു​ടെ ലൈ​സ​ൻ​സ് ഇ​ല്ലാ​ത്ത  റെ​യി​ൽ​വേ ഇ-​ടി​ക്ക​റ്റ് കേ​ന്ദ്ര​ങ്ങ​ൾ വ്യാ​പ​കം; ക​ർ​ശ​ന ന​ട​പ​ടി​യു​മാ​യി ആ​ർ​പി​എ​ഫ്ആ​ന്‍റി ടൗ​റ്റിം​ഗ് സ്ക്വാ​ഡ്

റെ​നീ​ഷ് മാ​ത്യു ക​ണ്ണൂ​ർ: ഐ​ആ​ർ​സി​ടി​സി​യു​ടെ (ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ) ലൈ​സ​ൻ​സ് ഇ​ല്ലാ​ത്ത ഇ-​ടി​ക്ക​റ്റ് കേ​ന്ദ്ര​ങ്ങ​ൾ വ്യാ​പ​ക​മാ​കു​ന്നു. ക​ർ​ശ​ന ന​ട​പ​ടി​യു​മാ​യി ആ​ർ​പി​എ​ഫി​ന്‍റെ ആ​ന്‍റി ടൗ​റ്റിം​ഗ് സ്ക്വാ​ഡും. സം​സ്ഥാ​ന​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന പ​കു​തി​യോ​ളം ഇ-​ടി​ക്ക​റ്റ് കേ​ന്ദ്ര​ങ്ങ​ൾ അ​നു​മ​തി​യി​ല്ലാ​തെ​യാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നാ​ണ് ആ​ർ​പി​എ​ഫ് അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. ഇ-​ടി​ക്ക​റ്റ് കേ​ന്ദ്ര​ങ്ങ​ൾ തു​ട​ങ്ങ​ണ​മെ​ങ്കി​ൽ ഐ​ആ​ർ​സി​ടി​സി​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. എ​ന്നാ​ൽ ര​ജി​സ്‌​ട്രേ​ഷ​ൻ ഇ​ല്ലാ​തെ​യാ​ണ് മി​ക്ക കേ​ന്ദ്ര​ങ്ങ​ളും പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. റെ​യി​ൽ​വേ ടൗ​റ്റിം​ഗ് സ്ക്വാ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഇ​തു​വ​രെ 30 തോ​ളം വ്യാ​ജ ഇ-​ടി​ക്ക​റ്റ് കേ​ന്ദ്ര​ങ്ങ​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്. വ്യാ​ജ ഐ​ഡി​ക​ൾ രൂ​പീ​ക​രി​ച്ചാ​ണ് ഇ​ത്ത​രം കേ​ന്ദ്ര​ങ്ങ​ളി​ലൂ​ടെ ടി​ക്ക​റ്റു​ക​ൾ ബു​ക്ക് ചെ​യ്യു​ന്ന​ത്. സ്വ​ന്ത​മാ​യു​ള്ള ഐ​ആ​ർ​സി​ടി​സി അ​ക്കൗ​ണ്ടി​ൽ ആ​ധാ​ർ വി​വ​രം ന​ല്കി​യ​വ​ർ​ക്ക് 12 ടി​ക്ക​റ്റു​ക​ൾ​വ​രെ ബു​ക്ക് ചെ​യ്യാം. ആ​ധാ​ർ വി​വ​രം ന​ല്കാ​ത്ത​വ​ർ​ക്ക് ആ​റു ടി​ക്ക​റ്റു​ക​ൾ വ​രെ​യെ ബു​ക്ക് ചെ​യ്യു​വാ​ൻ സാ​ധി​ക്കു​ക​യു​ള്ളൂ. ഇ​തു​പോ​ലെ പ​ല പേ​രു​ക​ളി​ൽ വ്യാ​ജ ഐ​ഡി​ക​ൾ രൂ​പീ​ക​രി​ച്ചാ​ണ് ഇ​ത്ത​രം…

Read More

ഏയ് ഓട്ടോ..! സി​പി​എം സ​മ്മേ​ള​ന​ത്തി​ന്‍റെ  പ്രചാരണ ഓ​ട്ടോ​റി​ക്ഷ കൗ​തു​ക​​മാ​കു​ന്നു;  അടുത്തെത്തി സൂക്ഷിച്ചു നോക്കിയാൽ  കാണുന്നത്…

മ​ട്ട​ന്നൂ​ർ: സി​പി​എം മ​ട്ട​ന്നൂ​ർ ഏ​രി​യാ സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഉ​രു​വ​ച്ചാ​ൽ ടൗ​ണി​ൽ പ്ലൈവു​ഡി​ൽ നി​ർ​മി​ച്ച ഓ​ട്ടോ​റി​ക്ഷ കൗ​തു​ക​മാ​കു​ന്നു. ഉ​രു​വ​ച്ചാ​ൽ മ​ട്ട​ന്നൂ​ർ റൂ​ട്ടി​ൽ ര​ക്ത​സാ​ക്ഷി സ്മാ​ര​ക​ത്തി​നു മു​ന്നി​ലെ റോ​ഡ​രി​കി​ലാ​ണ് ഓ​ട്ടോ​റി​ക്ഷ സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്. ഒ​റ്റ നോ​ട്ട​ത്തി​ൽ ആ​ർ​ക്കും ഒ​രു സം​ശ​യ​വും ഉ​ണ്ടാ​വി​ല്ല. സ​മ്മേ​ള​ന​ത്തി​ന്‍റെ പ്ര​ചാ​ര​ണ​ത്തി​നാ​യി ഓ​ട്ടോ​റി​ക്ഷ നി​ർ​ത്തി​യി​ട്ട​താ​ണേ​ന്നേ ക​രു​തു. അ​ടു​ത്തെ​ത്തി സൂ​ക്ഷി​ച്ചു നോ​ക്കി​യാ​ൽ മാ​ത്ര​മേ ഒ​റി​ജി​ന​ൽ ഓ​ട്ടോ​റി​ക്ഷ​യ​ല്ലെ​ന്ന് മ​ന​സി​ലാ​ക്കു​ക. മു​ള, ഹാ​ർ​ഡ് ബോ​ർ​ഡ്, തെ​ർ​മോ​കോ​ൾ എ​ന്നി​വ ഉ​പ​യോ​ഗി​ച്ചാ​ണ് ഓ​ട്ടോ​റി​ക്ഷ നി​ർ​മി​ച്ച​ത്. പി.​പി. ര​തീ​ഷ്, നാ​ഗ​ത്ത് വ​ള​പ്പി​ൽ കൃ​ഷ്ണ​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഓ​ട്ടോ​റി​ക്ഷ നി​ർ​മി​ച്ച​ത്. അ​ടു​ത്ത മാ​സം നാ​ലു​മു​ത​ൽ ആ​റു​വ​രെ​യാ​ണ് മ​ട്ട​ന്നൂ​ർ ഏ​രി​യാ സ​മ്മേ​ള​നം ഉ​രു​വ​ച്ചാ​ലി​ൽ ന​ട​ക്കു​ന്ന​ത്.

Read More

ഞാൻ കണ്ടതാ..! കു​ന്നോ​ത്ത്പ​റ​മ്പി​ലെ അ​ജ​യ​ൻ വ​ധം; പ്ര​തി​ക​ളെയും ആ​യു​ധ​ങ്ങ​ളും ഒ​ന്നാം സാ​ക്ഷി തി​രി​ച്ച​റി​ഞ്ഞു

ത​ല​ശേ​രി: കു​ന്നോ​ത്ത് പ​റ​മ്പി​ലെ സി​പി​എം പ്ര​വ​ർ​ത്ത​ക​നാ​യ അ​ജ​യ​നെ (29) വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ന്‍റെ വി​ചാ​ര​ണ അ​ഡീ​ഷ​ണ​ൽ ജി​ല്ലാ സെ​ഷ​ൻ​സ് ജ​ഡ്ജ് വി​ജ​യ​കു​മാ​ർ മു​മ്പാ​കെ ആ​രം​ഭി​ച്ചു. ഒ​ന്നാം സാ​ക്ഷി പൊ​ന്ന​മ്പ​ത്ത സു​നി​ലി​നെ വി​സ്ത​രി​ച്ചു. പ്ര​തി​ക​ളേ​യും കൊ​ല​യ്ക്കു​പ​യോ​ഗി​ച്ച കൈ​മ​ഴു, ചു​രി​ക, കൊ​ടു​വാ​ൾ തു​ട​ങ്ങി​യ ആ​യു​ധ​ങ്ങ​ൾ സാ​ക്ഷി കോ​ട​തി​യി​ൽ തി​രി​ച്ച​റി​ഞ്ഞു. 2009 മാ​ർ​ച്ച 11നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. എ​സ്ടി​ഡി ബൂ​ത്ത് ന​ട​ത്തി​യി​രു​ന്ന അ​ജ​യ​നെ ജീ​പ്പി​ലെ​ത്തി​യ അ​ക്ര​മി സം​ഘം ക​ട​യി​ൽ ക​യ​റ്റി​വെ​ട്ടു​ക​യും ര​ക്ഷ​പെ​ടാ​നാ​യി തൊ​ട്ട​ടു​ത്ത വീ​ട്ടി​ൽ ക​യ​റി​യ അ​ജ​യ​നെ ആ ​വീ​ട്ടി​ൽ വെ​ച്ച അ​ക്ര​മി സം​ഘം വെ​ട്ടി കൊ​ല​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു. കു​ണ്ടു​പ​റ​മ്പി​ൽ മ​നോ​ജ് തു​ട​ക്കി ഒ​മ്പ​ത് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രാ​ണ് കേ​സി​ലെ പ്ര​തി​ക​ൾ. പ്ര​തി​ക​ളി​ൽ ഒ​രാ​ളാ​യ പ​തി​നാ​റു​കാ​ര​ൻ ആ​ത്മ​ഹ​ത്യ ചെ​യ്യു​ക​യും മ​റ്റൊ​രു പ്ര​തി കൊ​ല്ല​പ്പെ​ട്ടു​ക​യും ചെ​യ്തി​രു​ന്നു. 40 സാ​ക്ഷി​ക​ളു​ള്ള ഈ ​കേ​സി​ൽ പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി അ​ഡീ​ഷ​ണ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ എ​ൻ.​വി. അ​ജ​യ് കു​മാ​റും പ്ര​തി​ഭാ​ഗ​ത്തി​നു വേ​ണ്ടി അ​ഡ്വ.…

Read More

ജനമൈത്രി പോലീസ് ആയിപ്പോയി..! കേ​സ​ന്വേ​ഷ​ണ​ത്തി​നെ​ത്തി​യെ  എ​സ്ഐ​യേ​യും സം​ഘ​ത്തേ​യും വീട്ടുകാർ ആ​ക്ര​മി​ച്ചു ; എ​സ്ഐ​യ്ക്കും 2 പോ​ലീ​സു​കാ​ർ​ക്കും പ​രി​ക്ക്

ക​ണ്ണൂ​ർ: അ​തി​ർ​ത്തി ത​ർ​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​സ​ന്വേ​ഷ​ണ​ത്തി​നെ​ത്തി​യ എ​സ്ഐ​യേ​യും സം​ഘ​ത്തേ​യും വീ​ട്ടു​കാ​ർ മ​ർ​ദി​ച്ച​താ​യി പ​രാ​തി. ടൗ​ൺ എ​സ്ഐ ഷാ​ജി പ​ട്ടേ​രി, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ പ്ര​കാ​ശ്, ര​ജീ​ഷ് എ​ന്നി​വ​ർ​ക്കാ​ണു മ​ർ​ദേ​ന​റ്റ​ത്. ഇ​ന്നു​രാ​വി​ലെ 10.40 ഓ​ടെ മേ​ലെ​ചൊ​വ്വ​യി​ലെ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് വീട്ടുകാർ ആ​ക്ര​മി​ച്ച​തെന്ന് എ​സ്ഐ ഷാ​ജി പ​ട്ടേ​രി പ​റ​ഞ്ഞു. എ​സ്ഐ​യു​ടെ കൈ​യ്ക്കും മു​തു​ക​ത്തു​മാ​ണ് പ​രി​ക്കേ​റ്റ​ത്. പോ​ലീ​സി​ന്‍റെ ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തി​യ​തി​നും ആ​ക്ര​മി​ച്ച​തി​നും കേ​സെ​ടു​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. നോ​ട്ടീ​സ് ന​ൽ​കി​യി​ട്ടും വീട്ടുകാർ സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​ക​ത്തി​നെ​തു​ട​ർ​ന്നാ​ണ് പോ​ലീ​സ് വീ​ട്ടി​ലെ​ത്തി​യ​ത്.  

Read More

പാ​പ്പി​നി​ശേ​രി മേ​ഖ​ല​യി​ൽ വീ​ണ്ടും ക​ണ്ട​ൽ​ക്കാ​ട് ന​ശി​പ്പി​ക്ക​ൽ;  കണ്ടില്ലെന്ന് നടിച്ച് അധികൃർ ;  പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്

പാ​പ്പി​നി​ശേ​രി: ജി​ല്ല​യി​ലെ സ​മ്പു​ഷ്ട​മാ​യ ക​ണ്ട​ൽ വ​ന​മേ​ഖ​ല​ക​ളി​ലൊ​ന്നാ​യ പാ​പ്പി​നി​ശേ​രി തു​രു​ത്തി​യി​ലും ചു​ങ്ക​ത്തും ക​ണ്ട​ൽ​ക്കാ​ട് ന​ശി​പ്പി​ക്ക​ൽ വീ​ണ്ടും. പ​ത്ത് ഏ​ക്ക​റോ​ളം സ്ഥ​ല​ത്തെ വ​ൻ ക​ണ്ട​ൽ​മ​ര​ങ്ങ​ളാ​ണ് മു​റി​ച്ചു​നീ​ക്കി​യ​ശേ​ഷം ഭൂ​മി കൈ​യേ​റ്റം ന​ട​ക്കു​ന്ന​ത്. പ്ര​ദേ​ശ​ത്ത് നൂ​റു​ക​ണ​ക്കി​ന് ഹെ​ക്ട​ർ സ്ഥ​ല​ത്ത് സ​മ്പു​ഷ്ട​മാ​യി ക​ണ്ട​ൽ​ക്കാ​ടു​ക​ൾ ഏ​താ​നും വ​ർ​ഷം മു​ന്പു വ​രെ ഉ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ, പ​ഞ്ചാ​യ​ത്ത് ത​ന്നെ ക​ണ്ട​ൽ വ​ന​മേ​ഖ​ല വെ​ട്ടി​നി​ര​ത്തി റോ​ഡു നി​ർ​മി​ച്ച​തോ​ടെ​യാ​ണ് ക​ണ്ട​ൽ​ന​ശീ​ക​ര​ണ​ത്തി​ന് ആ​ക്കം കൂ​ട്ടി​യ​ത്. ഇ​പ്പോ​ൾ തു​രു​ത്തി​യി​ൽ നി​ന്നും വ​ന​ത്തി​ലൂ​ടെ നി​ർ​മി​ച്ച റോ​ഡി​ന്‍റെ ഇ​രു​വ​ശ​ത്തും മാ​ലി​ന്യം​ത​ള്ള​ൽ, ക​ണ്ട​ൽ​വെ​ട്ടി മ​ണ്ണി​ട്ട് നി​ക​ത്ത​ൽ, വ​ന​ന​ശീ​ക​ര​ണം എ​ന്നി​വ ത​കൃ​തി​യാ​യി ന​ട​ക്കു​ക​യാ​ണ്.​റ​വ​ന്യു​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ സ്വാ​ധീ​നം ചെ​ലു​ത്തി ഭൂ​നി​കു​തി​യും ഒ​ടു​ക്കാ​ൻ തു​ട​ങ്ങി​യ​തി​നാ​ൽ പ​ഞ്ചാ​യ​ത്തി​ന് പ​രി​മി​തി​ക​ളു​ണ്ടെ​ന്ന് ഒ​രു​വി​ഭാ​ഗം പ​റ​യു​ന്നു.​ക​ല്ലി​ട്ട് അ​തി​ർ​ത്തി തി​രി​ച്ച​നി​ല​യി​ലാ​ണ്. ആ​ഴ്ച​ക​ളാ​യി ക​ണ്ട​ലു​ക​ൾ വ്യാ​പ​ക​മാ​യി വെ​ട്ടി​ന​ശി​പ്പി​ച്ചി​ട്ടും റ​വ​ന്യൂ, പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ തി​രി​ഞ്ഞു​നോ​ക്കി​യി​ട്ടി​ല്ല. പ്ര​കൃ​തി​സം​ര​ക്ഷ​ണ​ത്തി​ന്‍റെ പ്രാ​ധാ​ന്യം ലോ​ക​മെ​ങ്ങും അം​ഗീ​ക​രി​ച്ച കാ​ല​ഘ​ട്ട​ത്തി​ൽ പാ​പ്പി​നി​ശേ​രി​യി​ൽ ന​ട​ക്കു​ന്ന ന​ശീ​ക​ര​ണ​ത്തി​നെ​തി​രേ നി​യ​മ​ങ്ങ​ൾ ന​ട​പ്പാ​ക്കേ​ണ്ട അ​ധി​കൃ​ത​ർ ഇ​ക്കാ​ര്യ​ത്തി​ൽ കാ​ണി​ക്കു​ന്ന…

Read More