കണ്ണൂർ: സംസ്ഥാനത്തെ വസ്ത്രവില്പനശാലകളിൽ സ്ത്രീകൾ ഉൾപ്പെടെയുള്ള ജീവനക്കാർ നേരിടേണ്ടിവരുന്ന മനുഷ്യാവകാശ ലംഘനങ്ങൾ അവസാനിപ്പിക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. ജീവനക്കാർ നേരിടുന്ന ദുരവസ്ഥയ്ക്ക് അടിയന്തരമായി പരിഹാരം കാണണമെന്ന് തൊഴിൽ, സാമൂഹ്യനീതി വകുപ്പ് സെക്രട്ടറിമാർ, ജില്ലാതല തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർക്ക് കമ്മീഷൻ ആക്ടിംഗ് അധ്യക്ഷൻ പി.മോഹനദാസ് ഉത്തരവിട്ടു. സ്വീകരിച്ച നടപടികൾ ഒരു മാസത്തിനകം കമ്മീഷനെ അറിയിക്കണം. കേസ് ജനുവരി 15 ന് കണ്ണൂരിൽ നടക്കുന്ന സിറ്റിംഗിൽ പരിഗണിക്കും. കണ്ണൂർ നഗരസഭാ കൗണ്‍സിലർ തൈക്കണ്ടി മുരളീധരൻ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. സംസ്ഥാനത്തെ വസ്ത്രവില്പന ശാലകളിൽ നടക്കുന്നത് മനുഷ്യാവകാശ ലംഘനങ്ങളാണെന്ന് കമ്മീഷൻ ഉത്തരവിൽ ചൂണ്ടിക്കാട്ടി. കട തുറക്കുന്നതു മുതൽ അടയ്ക്കുന്നതുവരെ സ്ത്രീ ജീവനക്കാരെ ഒരേ നിൽപ്പ് നിർത്തുന്നത് ക്രൂരതയാണെന്നും പി.മോഹനദാസ് ഉത്തരവിൽ പറഞ്ഞു.
Read MoreCategory: Kannur
ഇ.പി.ജയരാജനോടു പിണറായി കാണിച്ചതു മര്യാദകേട്; കുടുംബത്തിൽ ഒരാൾക്കു ജോലി കൊടുക്കുന്നതു അത്രയും വലിയ തെറ്റൊന്നുമല്ലെന്ന് കെ സുധാകരൻ
കണ്ണൂർ: തോമസ് ചാണ്ടിക്കു മന്ത്രി സ്ഥാനം തിരിച്ചുനല്‍കാമെന്ന് ഉറപ്പുനല്‍കിയ പിണറായി വിജയനും സിപിഎമ്മും ഇ.പി.ജയരാജനോടു കാണിച്ചതു മര്യാദകേടാണെന്നു കെ. സുധാകരൻ. ഇ.പി. ജയരാജൻ അത്ര വലിയ കുറ്റമൊന്നും ചെയ്തിട്ടില്ല. കുടുംബത്തിൽ ഒരാൾക്കു ജോലി കൊടുക്കുന്നതു അത്രയും വലിയ തെറ്റൊന്നുമല്ല. ഇത്രയും വർഷം ചോരയും നീരും അധ്വാനവും നൽകി പാർട്ടിക്കും പിണറായിക്കും വേണ്ടി പ്രവർത്തിച്ച ജയരാജനോടു തെറ്റാണ്. മുഖ്യമന്ത്രിയെ ബ്ലാക്ക് മെയിൽ ചെയ്താണ് തോമസ് ചാണ്ടി കുറ്റവിമുക്തനായ തിരിച്ചുവരാമെന്ന കരാറുണ്ടാക്കിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ ജില്ലാ സമ്മേളനം കണ്ണൂർ പോലീസ് സൊസൈറ്റി ഹാളിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കിളിരൂർ സംഭവം നടന്നത് തോമസ് ചാണ്ടിയുടെ റിസോർട്ടിൽ വച്ചാണെന്നായിരുന്നു വാർത്ത. ഇതു ചൂണ്ടിക്കാട്ടി ബ്ലാക്ക് മെയിൽ ചെയ്താണ് തോമസ് ചാണ്ടി രാജിക്കത്ത് നൽകിയത്. പിണറായി വിജയന് ഇരട്ടച്ചങ്ക് പോയിട്ട് ഓട്ടച്ചങ്ക് പോലുമില്ല. ഒന്നര വർഷത്തെ…
Read Moreകണ്ണൂർ വിമാനത്താവളത്തിന് സമീപത്തെ കോടികൾ വിലവരുന്ന ഭൂമി തട്ടിയെടുത്ത് മറിച്ചു വിറ്റ കേസിലെ പ്രതികൾ പോലീസ് പിടിയിൽ; ഉടമസ്ഥന്റെ ഡ്രൈവറും കാര്യസ്ഥനുമായി കൂടിനിന്നാണ് തട്ടിപ്പ് നടത്തിയതെന്ന് പോലീസ്
മട്ടന്നൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്തെ കോടികൾ വിലമതിക്കുന്ന സ്ഥലം തട്ടിയെടുത്ത സംഭവത്തിൽ അറസ്റ്റിലായ മുഖ്യ സൂത്രധാരകനെ ഇന്നു മട്ടന്നൂർ ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. മുഖ്യ സൂത്രധാരനായ കാസർഗോഡ് ഹോസ്ദുർഗിലെ ലക്ഷ്മി നഗറിൽ കുന്നുമ്മൽ വീട്ടിൽ അബ്ദുൾ റസാഖ് (53) എന്ന ചിറാകുട്ടി റസാഖ്, ചെറുവത്തൂർ റെയിൽവേ സ്റ്റേഷന് സമീപത്തെ പണ്ഡിറ്റ് നിവാസിൽ അനിൽ രാഘവൻ (53) എന്നിവരെയാണ് അന്വേഷണ ഉദ്യോഗസ്ഥനായ മട്ടന്നൂർ പ്രിൻസിപ്പൽ എസ് ഐ കെ.രാജീവ് കുമാറിന്റെ നേതൃത്വത്തിൽ ഇന്നലെ എഎസ്ഐ വിനോദ്, സിവിൽ പോലീസ് ഓഫീസർമാരായ ടി.പി.സജീഷ്, രതീഷ് എന്നിവർ ചേർന്നു അറസ്റ്റ് ചെയ്തത്. അനിൽ രാഘവനെ കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തു വച്ചും അബ്ദുൾ റസാഖിനെ കാഞ്ഞങ്ങാട് വച്ചുമാണ് പിടികൂടിയത്. മട്ടന്നൂർ കോടതിയിൽ ഹാജരാക്കിയ അനിൽ രാഘവനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പ്രവാസി വ്യവസായിയും…
Read Moreജിഷ്ണു കേസിൽ സിബിഐ അന്വേഷണം: രണ്ടു ദിവസത്തിനകം നിലപാടെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ
ന്യൂഡൽഹി: ജിഷ്ണു പ്രണോയ് കേസിൽ സിബിഐ അന്വേഷണം സംബന്ധിച്ച വിഷയത്തിൽ രണ്ടു ദിവസത്തിനകം തീരുമാനം അറിയിക്കാമെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. കോടതി ഇന്ന് കേസ് പരിഗണിച്ചപ്പോഴാണ് കേന്ദ്രം നിലപാട് അറിയിച്ചത്. കേന്ദ്രത്തിന്റെ നിലപാട് അറിയുന്നതിനായി കേസ് ഡിസംബർ രണ്ടിലേക്ക് കോടതി മാറ്റി. കേസിൽ സിബിഐ അന്വേഷണം സംബന്ധിച്ച് എത്രയും വേഗം നിലപാടറിയിക്കാൻ കോടതി കഴിഞ്ഞ ദിവസം തന്നെ വ്യക്തമാക്കിയിരുന്നു. ജിഷ്ണു കേസിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന നിലപാട് സ്വീകരിച്ചതിനെയും കോടതി വിമർശിച്ചിരുന്നു.
Read Moreപാളയത്തിൽ പട രൂക്ഷമാകുന്നു..! സിപിഎം സംസ്ഥാന സെക്രട്ടറിയുടെ തട്ടകത്തിൽ 1000 പ്രവർത്തകർ പാർട്ടി വിടുന്നു; സിപിഎം വിടുന്നവരെ പിടിക്കാൻ സിപിഐ, നട്ടെല്ല് പണയം വയ്ക്കില്ലെന്ന് പിണറായിയോട് നസീര്‍
തലശേരി: സിപിഎം സംസ്ഥാന സെക്രട്ടറിയുടേയും മുഖ്യമന്ത്രിയുടേയും തട്ടകത്തില്‍ പാളയത്തിലെ പട രൂക്ഷമാകുന്നു.സിപിഎം തലശേരി ഏരിയാ സമ്മേളനം നടക്കാനിരിക്കെ നഗരത്തിലെ ആയിരത്തിലധികം പാര്‍ട്ടി അനുഭാവികളും പ്രവര്‍ത്തകരുമായ യുവാക്കള്‍ പാര്‍ട്ടി വിടാന്‍ ഒരുങ്ങുന്നു. സിപിഐയിലെ പ്രമുഖ നേതാക്കളുമായി ഈ വിഭാഗം പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയതായി അറിയുന്നു. നാലായിരത്തോളം യുവാക്കള്‍ സജീവമായി പ്രവര്‍ത്തിക്കുന്ന കിവീസ് ക്ലബിന്റെ സ്ഥാപകനും നാല് വര്‍ഷക്കാലം പാര്‍ട്ടി ലോക്കല്‍ കമ്മറ്റി അംഗവും അഞ്ച് വര്‍ഷം സിപിഎമ്മിന്റെ നഗരസഭാ കൗണ്‍സിലറുമായിരുന്ന സി.ഒ.ടി നസീറിനെതിരേ പാര്‍ട്ടിയിലെ ചില നേതാക്കള്‍ നടത്തുന്ന ഗൂഢ നീക്കമാണ് പാര്‍ട്ടിക്കുള്ളില്‍ ചേരിതിരിവ് രൂക്ഷമാക്കിയിട്ടുള്ളത്. പാര്‍ട്ടി വിടുന്നതിനെകുറിച്ചും സിപിഐയില്‍ ചേരുന്നതിനെകുറിച്ചുള്ള ചോദ്യങ്ങളോട് ഒന്നും തള്ളിക്കളയാന്‍ കഴിയില്ലെന്ന മറുപടിയാണ് സി.ഒ.ടി നസീര്‍ രാഷ്ട്രദീപികയ്ക്ക് നല്‍കിയത്. രാഷ്ട്രീയ പ്രവര്‍ത്തനവും പൊതു പ്രവര്‍ത്തനവും രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നതാണ്. അത് ഒഴിവാക്കില്ല. ചില ബാധ്യതകളുണ്ട്. അത് കഴിഞ്ഞാൽ ഉചിതമായ തീരുമാനമെടുക്കുമെന്നും യുവ സംരഭകന്…
Read Moreജനപ്രതിനിധി ധൃതിയിലാണേ..! മോർച്ചറി ഉദ്ഘാടനത്തിന് ശേഷം ആശുപത്രിയിൽ കയറാതെ ആരോഗ്യമന്ത്രി മടങ്ങി; നിരാശരായി രോഗികളും ജീവനക്കാരും
കണ്ണൂർ: ജില്ലാ ആശുപത്രിയിലെ നവീകരിച്ച മോർച്ചറിയുടെ ഉദ്ഘാടനം നിർവഹിക്കാൻ എത്തിയ ആരോഗ്യമന്ത്രി കെ.കെ.ശൈലജ ജില്ലാ ആശുപത്രിയിൽ കയറാതെ മടങ്ങിയത് പ്രതിഷേധത്തിന് ഇടയാക്കി. രോഗികളും ആശുപത്രി ജീവനക്കാരും മന്ത്രിയെ കാത്തുനിന്നെങ്കിലും മോർച്ചറി ഉദ്ഘാടനത്തിനുശേഷം മന്ത്രി ധൃതിയിൽ മടങ്ങുകയായിരുന്നു. ആശുപത്രിയിലെ ഡോക്ടർമാരുടെ പതിവായുള്ള മുങ്ങലും വാർഡുകളുടെ ശോച്യാവസ്ഥയും മന്ത്രിയുടെ ശ്രദ്ധയിലെത്തിക്കുന്നതിനാണ് രോഗികളും കൂട്ടിരിപ്പുകാരും മന്ത്രിയെ കാത്തുനിന്നത്. ഡോക്ടർമാരും ആശുപത്രി ജീവനക്കാരും ആവശ്യങ്ങളും പരാതികളും മന്ത്രിയുമായി പങ്കുവയ്ക്കുന്നകാര്യവും ആഴ്ചകൾക്ക് മുന്‍പേ തീരുമാനിച്ചിരുന്നെങ്കിലും അതിനുള്ള അവസരവും ലഭിച്ചില്ല. മോർച്ചറി ഉദ്ഘാടനം ചെയ്ത് സൗകര്യങ്ങൾ വിലയിരുത്തിയ മന്ത്രി സമീപം ഒരുക്കിയ വേദിയിൽ 10 മിനിറ്റോളം പ്രസംഗിച്ചശേഷം മടങ്ങുകയായിരുന്നു.
Read Moreരാധയെ ഭയപ്പെടുത്താനാ..! ഒരുമാസത്തെ അന്വേഷണം വിജയം കണ്ടു; ബൈക്കില്‍ പിന്തുടര്ന്ന് കാറിന്റെ ഗ്ലാസ് എറിഞ്ഞു തകര്‍ത്ത യുവാവ് അറസ്റ്റില്‍
പയ്യന്നൂര്‍: ബൈക്കില്‍ പിന്തുടര്ന്ന് കാറിന്റെ ഗ്ലാസ് എറിഞ്ഞു തകര്‍ത്ത സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. രാമന്തളിയിലെ കിഴക്കിനിയില്‍ വിജേഷിനെ (26)യാണ് പയ്യന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞമാസം ഒമ്പതിനാണ് സംഭവം. മയ്യില്‍ എട്ടാം മൈലില്‍ താമസിക്കുന്ന രാധയുടെ കാറിനു നേരെ കുഞ്ഞിമംഗലം വൈദ്യുതി ഓഫീസിന് സമിപത്ത് വെച്ചാണ് ബൈക്കില്‍ പിന്തുടര്ന്നെത്തിയ അപരിചിതനായ യുവാവ് കല്ലെറിഞ്ഞത്. സ്വത്ത് സംബന്ധമായ നിയമ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി പയ്യന്നൂരും രാമന്തളിയിലുമെത്തിയ രാധ തിരിച്ചു പോകുമ്പോഴായിരുന്നു അക്രമം. രാധയുടെ പരാതിയില്‍ കേസെടുത്ത പോലീസിന് അക്രമത്തിന് ശേഷം ബൈക്കില്‍ തിരിച്ചുപോയ യുവാവിനെ തിരിച്ചറിയാനുമായില്ല. പിന്നീട് സംഭവ സ്ഥലത്തെ കെട്ടിടത്തിലെ നിരീക്ഷണ കാമറയിലെ ദൃശ്യങ്ങളും മൊബൈല്‍ ടവറിലെ വിവരങ്ങളും പരിശോധിച്ചാണ് ഒരുമാസത്തിന് ശേഷം കുറ്റവാളിയെ കണ്ടെത്തിയത്. രാമന്തളിയിലെ സുഹൃത്ത് പറഞ്ഞിട്ടാണ് കല്ലെറിഞ്ഞതെന്ന് ഇയാള്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. സംഭവസമയത്തെ വിജേഷിന്റെ മൊബൈല്‍ ഫോണിലെ നിരവധി കോളുകളുംകേസന്വേഷണ ചുമതലയുള്ള പയ്യന്നൂര്‍…
Read Moreഎംഎല്‍എയുടെ വിവാദപാര്‍ക്ക്: അനധികൃത തടയണ നിര്‍മാണത്തിനെതിരെ തുടര്‍നടപടികളുണ്ടായില്ല ജില്ലാ ഭരണകൂടം റിപ്പോര്‍ട്ട് പൂഴ്ത്തിയെന്ന് ആക്ഷേപം
മലപ്പുറം: നിലമ്പൂര്‍ എംഎല്‍എ പി.വി.അന്‍വറിന്റെ കക്കാടംപൊയിലിലെ വിവാദപാര്ക്കിനു സമീപം നിര്‍മിച്ച അനധികൃതതടയണ സംബന്ധിച്ച റിപ്പോര്‍ട്ടില്‍ തുടര്‍നടപടികളില്ല. തടയണക്കെതിരെ ഏറനാട് തഹസില്‍ദാര്‍ ഒന്നരവര്‍ഷം മുന്‍പ് നല്കിയ റിപ്പോര്‍ട്ടില്‍ ജില്ലാ ഭരണകൂടം തുടര്നടപടികളെടുത്തില്ലെന്നാണ് ആക്ഷേപം. റിപ്പോര്‍ട്ട് പൂഴ്ത്തിയെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. തടയണക്കായി മലയിടിച്ചു മണ്ണ് നീക്കം ചെയ്തെന്നു റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു ആദിവാസികളുടെ ഭൂമി കൈയേറി എംഎല്‍എ തടയണ നിര്‍മിച്ചുവെന്നും ആദിവാസികളുടെ കുടിവെള്ള സ്രോതസ് തടസപ്പെടുത്തി തടയണ നിര്‍മാണം നടത്തിയതെന്നും പരാതിയുണ്ടായിരുന്നു. തടയണയുള്ള ഭൂമിയില്‍ കുളമുണ്ടായിരുന്നുവെന്നും തൂര്‍ന്ന കുളം ജലസംരക്ഷണത്തിന് മണ്ണുനീക്കി ആഴംകൂട്ടുകയാണ് ചെയ്തതെന്നുമാണ് സ്ഥലമുടമ പറയുന്നത്.
Read Moreഎഎസ്ഐയുടെ ആ സംശയം കളളനെ കുടുക്കി; ക്ഷേത്രത്തിൽ നിന്ന് നഷ്ടപ്പെട്ട പണവും ബൈക്കും ആയുധവും പോലീസ് കണ്ടെടുത്തു
പരിയാരം: ക്ഷേത്ര ഭണ്ഡാരം പിഴുതെടുത്ത് പൊളിച്ച് കവര്‍ച്ച നടത്തിയ മോഷ്ടാവ് ഒളിച്ചുവെച്ച ആയിരക്കണക്കിന് രൂപയുടെ ചില്ലറനാണയങ്ങളും മോഷ്ടിച്ച ബൈക്കും ഭണ്ഡാരം തകര്‍ക്കാനുപയോഗിച്ച പിക്കാസും പരിയാരം പോലീസ് കണ്ടെടുത്തു. കഴിഞ്ഞ 16 ന് രാവിലെയാണ് കൈതപ്രം തൃക്കുറ്റ്യേരി ശിവക്ഷേത്രത്തിലെ ഭണ്ഡാരം കവര്‍ച്ച ചെയ്യപ്പെട്ടത്. കാസര്‍ഗോഡ് ബളാല്‍ സ്വദേശിയും കടന്നപ്പള്ളി ചെറുവിച്ചേരിയിലെ ഭാര്യവീട്ടില്‍ താമസക്കാരനുമായ അത്തിക്കടവ് ഹരീഷ്കുമാറിനെയാണ്(44) പരിയാരം എഎസ്ഐ സാംസണ് സംഭവസ്ഥലത്തിന് തൊട്ടടുത്ത കടയില്‍ ഇരിക്കവെ പിടികൂടിയത്. അന്വേഷണത്തില്‍ ക്ഷേത്രത്തിനടുത്ത പറമ്പില്‍ ഭണ്ഡാരം പൊളിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. പോലീസ് പരിശോധന നടത്തി തിരിച്ചുപോകുന്നതിനിടയിലാണ് പരിസരത്തെ കടയില്‍ ഇരിക്കുകയായിരുന്ന ഹരീഷ്കുമാറിനെ കണ്ട എഎസ്ഐക്ക് സംശയം തോന്നി ചോദ്യം ചെയ്തപ്പോള്‍ പ്രതി ഇയാള്‍ തന്നെയാണെന്ന് വ്യക്തമായത്. നേരത്തെ ബളാലിലും ഭീമനടിയിലും നടന്ന നിരവധി കവര്‍ച്ച കേസുകളില്‍ പ്രതിയായ ഹരീഷിനെ വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷനില്‍ മുമ്പ് ജോലി ചെയ്ത എഎസ്ഐ സാംസണ് മുഖപരിചയം…
Read Moreസോഷ്യൽ മീഡിയയിൽ വാടാ പോടാ..! സിപിഐ-സിപിഎം സൈബർ പോരാട്ടം; കാനത്തിനും കോടിയേരിക്കും അണികളുടെ പൊങ്കാലയിടൽ
റെനീഷ് മാത്യു കണ്ണൂർ: സിപിഎം-സിപിഐ സംസ്ഥാന സെക്രട്ടറിമാരുടെ ഫെയ്സ് ബുക്ക് പേജിൽ അണികളുടെ പൊങ്കാലയിടലും വെല്ലുവിളികളും. മന്ത്രി സഭായോഗത്തിൽ സിപിഐ മന്ത്രിമാർ പങ്കെടുക്കാത്തതിന്റെ കാരണം വിശദീകരിച്ചു കൊണ്ട് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിൽ ഇന്നലെ മറുപടി നല്‍കിയിരുന്നു. ഇതിന്റെ മറുപടിയായാണ് കാനം രാജേന്ദ്രന്റെ ഫെയ്സ്ബുക്ക് പേജിൽ ചീത്തവിളിയും വെല്ലുവിളികളും നടത്തിയത്. സിപിഎമ്മിന്റെ പ്രവർത്തകരെന്ന് പ്രഖ്യാപിച്ചാണ് ചീത്തവിളി. റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരനെതിരേയും അസഭ്യവർഷം നടത്തുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന് കട്ട സപ്പോർട്ട് നല്കുന്ന പോസ്റ്റുകളിൽ സിപിഐയേയും നേതൃത്വത്തെയും നിസാരവത്കരിക്കുന്ന പോസ്റ്റുകളും ഉണ്ട്. സിപിഐ പ്രതിനിധികള്‍ വിട്ടുനിന്ന നടപടി അസാധാരണവും ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതുമായിരുന്നുവെന്ന സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഫെയ്സ്ബുക്ക് പേജിലും ചീത്തവിളിയും വെല്ലുവിളികളുമായി സിപിഐ-സിപിഎം പ്രവർത്തകർ പൊങ്കാലയിട്ടിട്ടുണ്ട്. പാർട്ടി സെക്രട്ടറിമാരുടെ ഫെയ്സ്ബുക്ക് പേജിലെ പൊങ്കാലയിടൽ മാത്രമല്ല, സിപിഎം-സിപിഐ ഫെയ്സ്ബുക്ക്, വാട്സാപ്പ്…
Read More