എം​എ​ല്‍​എ​യു​ടെ വി​വാ​ദ​പാ​ര്‍​ക്ക്: അ​ന​ധി​കൃ​ത ത​ട​യ​ണ​ നി​ര്‍​മാ​ണ​ത്തി​നെതിരെ തു​ട​ര്‍​ന​ട​പ​ടി​ക​ളു​ണ്ടാ​യി​ല്ല ജി​ല്ലാ ഭ​ര​ണ​കൂ​ടം റി​പ്പോ​ര്‍​ട്ട് പൂ​ഴ്ത്തി​യെ​ന്ന് ആ​ക്ഷേ​പം

മ​ല​പ്പു​റം: നി​ല​മ്പൂ​ര്‍ എം​എ​ല്‍​എ പി.​വി.​അ​ന്‍​വ​റി​ന്റെ ക​ക്കാ​ടം​പൊ​യി​ലി​ലെ വി​വാ​ദ​പാ​ര്‍​ക്കി​നു സ​മീ​പം നി​ര്‍​മി​ച്ച അ​ന​ധി​കൃ​ത​ത​ട​യ​ണ സം​ബ​ന്ധി​ച്ച റി​പ്പോ​ര്‍​ട്ടി​ല്‍ തു​ട​ര്‍​ന​ട​പ​ടി​ക​ളി​ല്ല. ത​ട​യ​ണ​ക്കെ​തി​രെ ഏ​റ​നാ​ട് ത​ഹ​സി​ല്‍​ദാ​ര്‍ ഒ​ന്ന​ര​വ​ര്‍​ഷം മു​ന്‍​പ് ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ടി​ല്‍ ജി​ല്ലാ ഭ​ര​ണ​കൂ​ടം തു​ട​ര്‍​ന​ട​പ​ടി​ക​ളെ​ടു​ത്തി​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പം. റി​പ്പോ​ര്‍​ട്ട് പൂ​ഴ്ത്തി​യെ​ന്നാ​ണ് ആ​രോ​പ​ണം ഉ​യ​ര്‍​ന്നി​രി​ക്കു​ന്ന​ത്.

ത​ട​യ​ണ​ക്കാ​യി മ​ല​യി​ടി​ച്ചു മ​ണ്ണ് നീ​ക്കം ചെ​യ്‌​തെ​ന്നു റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​ഞ്ഞി​രു​ന്നു ആ​ദി​വാ​സി​ക​ളു​ടെ ഭൂ​മി കൈ​യേ​റി എം​എ​ല്‍​എ ത​ട​യ​ണ നി​ര്‍​മി​ച്ചു​വെ​ന്നും ആ​ദി​വാ​സി​ക​ളു​ടെ കു​ടി​വെ​ള്ള സ്രോ​ത​സ് ത​ട​സ​പ്പെ​ടു​ത്തി ത​ട​യ​ണ നി​ര്‍​മാ​ണം ന​ട​ത്തി​യ​തെ​ന്നും പ​രാ​തി​യു​ണ്ടാ​യി​രു​ന്നു. ത​ട​യ​ണ​യു​ള്ള ഭൂ​മി​യി​ല്‍ കു​ള​മു​ണ്ടാ​യി​രു​ന്നു​വെ​ന്നും തൂ​ര്‍​ന്ന കു​ളം ജ​ല​സം​ര​ക്ഷ​ണ​ത്തി​ന് മ​ണ്ണു​നീ​ക്കി ആ​ഴം​കൂ​ട്ടു​ക​യാ​ണ് ചെ​യ്ത​തെ​ന്നു​മാ​ണ് സ്ഥ​ല​മു​ട​മ പ​റ​യു​ന്ന​ത്.

Related posts