കണ്ണൂർ: ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദി ചായ വിറ്റ് നടന്നതു പോലെയാണ് പൊതുമേഖല സ്ഥാപനങ്ങളെ വിറ്റുകൊണ്ടിരിക്കുന്നത് ഐഎൻടിയുസി ദേശീയ സെക്രട്ടറി കെ. സുരേന്ദ്രൻ. രാജ്യത്ത് പൊതുമേഖലയെ കോർപറേറ്റുകൾക്ക് അദ്ദേഹം പണയം വയ്ക്കുകയാണ്. യുപിഎ സർക്കാർ രാജ്യം ഭരിച്ചപ്പോൾ ടെക്സ്റ്റൈൽ മേഖലകൾക്ക് വേണ്ടി ചെലവഴിച്ചത് 5500 കോടി രൂപയാണ്. ടെക്സ്റ്റൈൽ വ്യവസായം നവീകരണത്തിനും ടെക്സ്റ്റൈൽ തൊഴിലാളികളുടെ ക്ഷേമ പ്രവർത്തനങ്ങൾക്ക് വേണ്ടിയാണു ചെലവഴിച്ചത് . എന്നാൽ നരേന്ദ്ര മോദി അധികാരത്തിൽ വന്നതിന് ശേഷം ടെക്സ്റ്റൈൽ മേഖലകൾക്ക് ഒരു ഫണ്ടും നീക്കി വച്ചിട്ടില്ലെന്നു മാത്രമല്ല ടെക്സ്റ്റൈൽ സ്ഥാപനങ്ങളുടെ കൈവശമുള്ള ഭൂമി വിൽപ്പന നടത്തുന്നതിനാണ് തയാറായത് . തൊഴിലാളികളുടെ ദീർഘകാല കരാർ കാലവധി കഴിഞ്ഞ് വർഷങ്ങളായിട്ട് പുതുക്കുന്നതിന് ആവശ്യമായിട്ടുള്ള നടപടികൾ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ തയാറാകുന്നില്ല . സംസ്ഥാന സർക്കാർ ആകട്ടെ സംസ്ഥാനത്തെ പൊതുമേഖലാ ടെക്സ്റ്റൈൽ സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ ശന്പള കരാർ പുതുക്കേണ്ടതില്ലെന്നാണ് തീരുമാനിച്ചത്.…
Read MoreCategory: Kannur
ഇടതുപക്ഷ സർക്കാരിന്റെ വികസനം ഉമ്മൻചാണ്ടി സർക്കാരിന്റെ തുടർച്ചമാത്രം; പിണറായിയുടെ പെരുമാറ്റം ഇപ്പോഴും പാർട്ടി സെക്രട്ടരറിയുടേതെന്ന് കെ.മുരളീധരൻ
ഇരിട്ടി: ഉമ്മൻചാണ്ടി സർക്കാരിന്റെ ഭരണനേട്ടങ്ങളുടെ തുടർച്ചയല്ലാതെ കഴിഞ്ഞ ഒന്നരവർഷം കൊണ്ട് ഇടതുപക്ഷ സർക്കാർ കേരളത്തിൽ യാതൊരു വികസനവും കൊണ്ടുവന്നില്ലെന്ന് കെ. മുരളീധരൻ എംഎൽഎ. കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാസമ്മേളനം ഇരിട്ടി ഫാൽക്കൻ പ്ലാസ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തോമസ് ചാണ്ടിയുടെ വിഷയത്തിലും ജോയിസ് ജോർജ് എംപിയുടെ വിഷയത്തിലും തെറ്റ് ചൂണ്ടിക്കാട്ടി റിപ്പോർട്ട് നൽകിയ ഉദ്യോഗസ്ഥരെ സംരക്ഷിക്കാതെ കള്ളന്മാരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന നിലപാടാണ് പിണറായിയുടേത്. പിണറായി ഇപ്പോഴും പാർട്ടി സെക്രട്ടറിയുടെ നിലയിലാണ് പെരുമാറുന്നത്. തനിക്കൊപ്പം നിൽക്കാതെ ഉദ്യോഗസ്ഥരെ രണ്ടാംകിട പൗരന്മാരായാണ് കാണുന്നത്. ഇതിനുദാഹരണമാണ് റവന്യു വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെ വകുപ്പ്മന്ത്രി തത് സ്ഥാനത്ത് നിന്നു മാറ്റണമെന്ന് പറഞ്ഞിട്ടും പിണറായി അംഗീകരിക്കാത്തത്. കേന്ദ്രത്തിലും സംസ്ഥാനത്തും ജനവിരുദ്ധ നയങ്ങളാണ് സർക്കാരുകൾ അടിച്ചേൽപ്പിക്കുന്നത്. നോട്ട് നിരോധനവും ജിഎസ്ടിയും ജനങ്ങളെ ദുരിതത്തിലാക്കിയിരിക്കുകയാണ്. വർഗീയത വിതച്ച് ഭരണത്തുടർച്ചയുണ്ടാക്കാമെന്ന വ്യാമോഹമാണ് നരേന്ദ്രമോദി…
Read Moreആരും തിരിഞ്ഞുനോക്കിയില്ല! വാഹനാപകടത്തില്‍ പരിക്കേറ്റ പെണ്‍കുട്ടി റോഡില്‍ കിടന്നത് അരമണിക്കൂറിലേറെ; രക്ഷകരായത് കരിന്തളത്തേക്കു പോവുകയായിരുന്ന സഹോദരങ്ങള്‍
കാഞ്ഞങ്ങാട്: വാഹനാപകടത്തിൽ പരിക്കേറ്റ പെണ്‍കുട്ടി ഏറെനേരം ദേശീയപാതയിൽ കിടന്നു. ഒടുവിൽ രക്ഷകരായി എത്തിയത് കരിന്തളത്തെ സഹോദരങ്ങൾ. ഇന്നലെ വൈകുന്നേരം 6.30നാണ് പുല്ലൂരിനും കേളോത്തിനുമിടയിൽ പെണ്‍കുട്ടി ഓടിച്ചിരുന്ന സ്കൂട്ടറിൽ നിന്നും തെറിച്ച് നടുറോഡിലേയ്ക്കു വീണത്. റോഡിൽകിടന്ന പെണ്‍കുട്ടിയെ ഇതുവഴി വന്ന വാഹനയാത്രക്കാരൊന്നും ഗൗനിക്കാതെ വഴിമാറി പോവുകയായിരുന്നു. ഈ സമയം പെരിയയിൽ കട അടച്ചു കരിന്തളത്തേക്കു പോവുകയായിരുന്ന സഹോദരങ്ങളായ രാമകൃഷ്ണൻ, ചന്ദ്രകുമാരി എന്നിവർ പെണ്‍കുട്ടിയുടെ അവസ്ഥ കണ്ടു ഓട്ടോറിക്ഷയിൽ കയറ്റി മാവുങ്കാലിലെ സഞ്ജീവനി ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആദ്യം അത്രയൊന്നും ഓർമയില്ലാതിരുന്ന പെണ്‍കുട്ടിയോടു ആശുപത്രി അധികൃതർ വിവരങ്ങൾ ആരാഞ്ഞെങ്കിലും ഒന്നും മിണ്ടിയില്ല. പിന്നീട് ബാഗിൽ നിന്നും ആധാർ കാർഡ് കണ്ടെത്തി വിലാസം മനസിലാക്കുകയും മാതാവുമായി ബന്ധപ്പെടുകയുമായിരുന്നു. പൊയിനാച്ചിയിൽ താമസിക്കുന്ന ബേഡഡുക്ക തുന്പടുക്കയിലെ രാഘവയുടെ മകൾ ആർ.അനുഷയാണ് അപകടത്തിൽപെട്ടത്. മുഖത്തും കൈ കാലുകൾക്കും പരിക്കേറ്റ അനുഷയെ ആശുപത്രിയിൽ നിരീക്ഷണത്തിൽ വച്ചിരിക്കുകയാണ്. ഈ സമയം അതുവഴി…
Read Moreഓട്ടത്തിനിടെ ഓട്ടോ ഡ്രൈവർ അപമര്യാദയായി പെരുമാറി; രക്ഷപ്പെടാനായി ഓട്ടോയിൽ നിന്നും ചാടിയ വീട്ടമ്മയ്ക്ക് വീണ് പരിക്ക്
ചെറുവത്തൂർ: ഡ്രൈവർ അപമര്യാദയോടെ സംസാരിച്ചപ്പോൾ യുവതി ഓടുന്ന ഒാട്ടോറിക്ഷയിൽ നിന്നും പുറത്തേക്കേയ്ക്കു ചാടി. പിലിക്കോട് തോട്ടം ഗേറ്റിലെ സന്തോഷിന്റെ ഭാര്യ ടി.വി. കവിതയാണ് രക്ഷപ്പെടാനുള്ള വ്യഗ്രതയിൽ ഓട്ടോയിൽ നിന്നും ചാടിയത്. സാരമായി പരിക്കേറ്റ ഇവരെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയാണ് സംഭവം. മകളുടെ ക്ലാസ് പിടിഎ യോഗത്തിന് പങ്കെടുക്കാൻ തോട്ടംഗേറ്റിൽ നിന്നാണ് ഇവർ ഒാട്ടോറിക്ഷയിൽ കയറിയത്. മാന്യമല്ലാത്ത വാക്കുകൾ ഡ്രൈവർ പറഞ്ഞപ്പോൾ വണ്ടി നിർത്താൻ യുവതി ആവശ്യപ്പെട്ടു.എന്നാൽ ഡ്രൈവർ തയാറാകാതിരുന്നപ്പോഴാണ് ഒാട്ടോറിക്ഷയിൽ നിന്നും ചാടിയത്. ചന്തേര പോലീസ് കേസെടുത്തു.
Read Moreസ്ത്രീ സുരക്ഷയുടെ കാര്യത്തിൽ സംസ്ഥാനം ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ല; കുട്ടികളെ കാണാതാകുന്ന സംഭവങ്ങളിൽ കർശന നടപടിയെന്ന് മുഖ്യമന്ത്രി
തളിപ്പറമ്പ്: കുട്ടികളെ കാണാതാകുന്ന സംഭവങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ കർശനമായ നടപടികളും അന്വേഷണങ്ങളും വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാങ്ങാട്ടുപറമ്പ് കെഎപി നാലാം ബറ്റാലിയൻ പരേഡ് ഗ്രൗണ്ടിൽ ഇന്നു രാവിലെ നടന്ന പാസിംഗ്ഔട്ട് പരേഡിൽ സല്യൂട്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീ സുരക്ഷയുടെ കാര്യത്തിൽ സംസ്ഥാനം ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ല. ജനങ്ങളോട് നല്ലബന്ധം സ്ഥാപിക്കാൻ ഉതകുന്ന നിരവധി പുതിയ പരിഷ്കാരങ്ങൾ പോലീസ് സേനയിൽ നടപ്പാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെഎപി നാലാം ബറ്റാലിയനിലെ 113 പോലീസുകാരും മലബാർ സ്പെഷൽ പോലീസിലെ 183 പോലീസുകാരും ഉൾപ്പടെ 296 പേരാണ് പാസിംഗ് ഔട്ട് പരേഡിൽ പങ്കെടുത്തത്. കെഎപി നാലാം ബറ്റാലിയനിൽ നിന്നും പരിശീലനം കഴിഞ്ഞ പോലീസുകാരുടെ ഇരുപത്തിയാറാമത് ബാച്ചാണിത്. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, എംഎൽഎ മാരായ ജയിംസ് മാത്യു, ടി.വി.രാജേഷ്, സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ, ആംഡ് ബറ്റാലിയൻ എഡിജിപി സുധേഷ്…
Read Moreആദ്യം നന്നായി പഠിക്ക് മക്കളേ..! സഹപാഠിക്കൊപ്പം നാടുവിട്ട വിദ്യാര്‍ഥിനിയെ കണ്ടെത്തി; 19കാരായ ഇരുവരെയും ഹൈദരാബാദിലുള്ള ബന്ധുവീട്ടില്‍ നിന്നുമാണ് കണ്ടെത്തിയത്
പയ്യന്നൂര്‍: സഹപാഠിക്കൊപ്പം നാടുവിട്ട വിദ്യാര്‍ഥിനിയെ അന്വേഷകസംഘം ഹൈദരാബാദില്‍ കണ്ടെത്തി. പയ്യന്നൂരിലെ എന്‍ജിനിയറിംഗ് സ്ഥാപനത്തിലെ വിദ്യാര്‍ഥിനിയായ രാമന്തളി കുരിശുമുക്കിലെ 19 കാരിയെയാണ് ദിവസങ്ങള്‍ക്ക് മുമ്പ് കാണാതായത്. ഹൈദരാബാദില്‍ കണ്ടെത്തിയ വിദ്യാര്‍ഥിനിയെ നാളെ പയ്യന്നൂരിലെത്തിച്ച് കോടതിയില്‍ ഹാജരാക്കും. സഹപാഠിയായ തായിനേരിയിലെ 19 കാരനോടൊപ്പമാണ് വിദ്യാര്‍ഥിനി പയ്യന്നൂരിൽ നിന്നും യശ്വന്ത്പൂര്‍ എക്സ്പ്രസില്‍ യാത്രയായതെന്ന് അന്വേഷകസംഘത്തിന് ആദ്യംതന്നെ വിവരം ലഭിച്ചിരുന്നു. പോലീസ് അന്വേഷിക്കുന്ന വിവരം മനസിലാക്കിയ ഇവര്‍ അവിടെനിന്നും ഹൈദരാബാദിലേക്ക് കടക്കുകയായിരുന്നു. വിദ്യാര്ഥിനിയോടൊപ്പമുള്ള കൂട്ടുകാരന് ഹൈദരാബാദിലേക്കുള്ള യാത്രയെപറ്റി നാട്ടിലുള്ള സുഹൃത്തിനോട് വിളിച്ചു പറഞ്ഞതായുള്ള സൂചനയില്‍ സൈബര്‍സെല്ലിന്റെ സഹായത്തോടെയാണ് തുടരന്വേഷണം ഹൈദരാബാദിലേക്ക് നീങ്ങിയത്.പയ്യന്നൂര്‍ സിഐ എം.പി.ആസാദിന്റെ നേതൃത്വത്തില്‍ വനിതാപോലീസുള്പ്പെടെയുള്ള അഞ്ചംഗസംഘം തായിനേരിക്കാരന്റെ ഹൈദരാബാദിലുള്ള ബന്ധുവീട്ടില്‍ നിന്നുമാണ് ഇവരെ കണ്ടെത്തിയത്.
Read Moreഈ കളി പോലീസ് മന്ത്രിക്കറിയാമോ..! കൂത്തുപറമ്പിൽ സിഐമാരുടെ കസേരകളി; ഒന്നരവർഷത്തിനുള്ളിൽ ചുമതലയേറ്റത് മൂന്നുപേർ
കൂത്തുപറമ്പ്: ഒന്നരവർഷം പൂർത്തിയാവുന്നതിനിടയിൽ കൂത്തുപറമ്പിൽ സിഐമാരായി ചുമതലയേറ്റത് മൂന്നു പേർ. നിലവിലെ സിഐ ടി.വി.പ്രദീഷ് സ്ഥലം മാറി പോകുന്നത് ചുമതലയേറ്റ് നാലു മാസം പോലും തികയ്ക്കാതെ. ഇക്കഴിഞ്ഞ ഓഗസ്റ്റ് രണ്ടിനാണ് ഇദ്ദേഹം ഇവിടെ സിഐയായി ചുമതലയേറ്റത്. പുതിയ സിഐയായി ജോഷി ജോസ് അടുത്ത ദിവസം ചുമതലയേറ്റേക്കും. 2016 ഓഗസ്റ്റ് മാസം മുതലാണ് വിവിധ കാലയളവിലായി സിഐമാരായ കെ.പി. സുരേഷ് ബാബു, യു.പ്രേമൻ, ടി.വി.പ്രദീഷ് എന്നിവർ സേവനമനുഷ്ഠിച്ചത്.സിഐയായ യു.പ്രേമൻ ഡി വൈ എസ് പി യായി പ്രമോഷൻ ആയതോടെയാണ് സ്ഥലം മാറിപ്പോയത്. ഇതോടെ പുതിയ സിഐ ചാർജെടുക്കും വരെ പത്ത് ദിവസത്തോളം തലശേരി തീരദേശസ്റ്റേഷൻ സിഐയായിരുന്ന പ്രദീപൻ കണ്ണിപ്പൊയിലും കൂത്തുപറമ്പ് സി ഐ യുടെ ചുമതല വഹിച്ചിരുന്നു. ആറു മാസം പോലും തികയ്ക്കാതെയുള്ള സിഐമാരുടെ സ്ഥലംമാറ്റം കേസന്വേഷണത്തേയും ബാധിക്കും. കൊലപാതകം,വധശ്രമം, സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള പീഡനം തുടങ്ങിയ അതീവഗൗരവമാർന്ന…
Read Moreനൃത്തവേദിയിലെ പ്രിയകൂട്ടുകാരിയെ കാണാൻ മഞ്ജു എത്തി; വിവാദങ്ങൾക്കെല്ലാം അവധി നൽകിയാണ് ബാല്യകാല സുഹൃത്ത് സംഘമിത്രയെ കാണാൻ ബക്കളത്തെത്തിയത്
തളിപ്പറമ്പ്: നൃത്തപഠനത്തിന്റെ ആദ്യചുവടുകളില്‍ കൂടെയുണ്ടായിരുന്ന ബാല്യകാല സുഹൃത്തിനെ തേടി നടി മഞ്ജുവാര്യര്‍ ബക്കളത്തെത്തി. ഇന്നലെരാത്രി എട്ടരയോടെയാണ് വിവാദങ്ങൾക്കെല്ലാം അവധി നൽകി ബക്കളത്തെ കൂട്ടുകാരി സംഘമിത്ര ബിജുവിന്റെ വീട്ടില്‍ മഞ്ജു എത്തിയത്. നൃത്താധ്യാപകനും പ്രിയ ഗുരുനാഥനുമായ പയ്യന്നൂര്‍ മഹാദേവഗ്രാമത്തിലെ എന്‍.വി. കൃഷ്ണന് മാസ്റ്ററെ കണ്ടശേഷം തൃക്കരിപ്പൂരില്‍ നടന്ന നാടകോത്സവത്തിലും പങ്കെടുത്തശേഷമാണ് മഞ്ജുവാര്യർ സംഘമിത്രയുടെ വീട്ടിലെത്തിയത്. മഞ്ജുവാര്യരും കൃഷ്ണന് മാസ്റ്ററുടെ കുടുംബവുമായി വര്‍ഷങ്ങളായുള്ള അടുപ്പമാണുള്ളത്. മഞ്ജു അദ്ദേഹത്തോടും മകളോടുമൊപ്പം അനവധി നാട്യാഞ്ജലികള് അവതരിപ്പിച്ചിട്ടുണ്ട്. സംഘമിത്രയുടെ ബക്കളത്തെ ഭര്‍തൃഗൃഹത്തില്‍ എത്തിയ മഞ്ജുവാര്യർ രാത്രി പത്തരവരെ ബാല്യകാല സുഹൃത്തിനും കുടുംബത്തിനുമൊപ്പം ചെലവഴിച്ച ശേഷമാണ് തിരിച്ചുപോയത്.
Read Moreഇനി ലിങ്ക് ചെയ്യാൻ അതും കൂടി..! കുട്ടികൾ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ എന്നിവർക്കുള്ള പോഷകാഹാരം ആധാറുമായി ലിങ്ക് ചെയ്യണമെന്ന് സർക്കാർ
കണ്ണൂർ: അങ്കണണവാടികളിൽ നിന്നുള്ള ആനുകൂല്യങ്ങൾക്കും ആധാർ നിർബന്ധമാക്കി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. ഇതുമായി ബന്ധപ്പെട്ട നിർദേശം ഐസിഡിഎസ് ഓഫീസുകളിൽ എത്തി. അങ്കണവാടികൾ മുഖേന കുട്ടികൾ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, കൗമാര പെൺകുട്ടികൾ എന്നിവർക്കു ലഭിച്ചു പോന്ന പോഷകാഹാരം ഉൾപ്പെടെയുള്ള കാര്യങ്ങൾക്കാണ് ആധാർ കാർഡ് നിർബന്ധമാക്കിയത്. ഇനി മുതൽ പോഷകാഹാരം ഉൾപ്പെടെയുള്ളവ ലഭിക്കുന്നതിന് ആധാർ കാർഡിന്റെ കോപ്പി അങ്കണവാടികളിൽ നേരിട്ട് എത്തിക്കണമെന്നാണ് സർക്കാർ ഐസിഡിഎസ് ഓഫീസുകൾക്കു നൽകിയ ഉത്തരവിൽ പറഞ്ഞിരിക്കുന്നത്.
Read Moreആറാം തവണയും റഷ്യക്കാരൻ സ്വാമി മല ചവിട്ടാൻ അഴിയൂരിലെത്തി; കുടുംബക്കാരെ കൂട്ടാതെ ഇത്തവണ എത്തിയത് ഒറ്റയ്ക്ക്
ന്യൂമാഹി: റഷ്യക്കാരനായ എൻജിനിയർ മിഹായേൽ ശബരിമല ചവിട്ടാൻ ആറാം തവണയും അഴിയൂരിലെത്തി. അഴിയൂർ വേണുഗോപാല ക്ഷേത്രത്തിൽ നിന്നാണ് 2010 മുതൽ മല ചവിട്ടാൻ പോവുന്നത്. ക്ഷേത്രത്തിന് സമീപത്തെ വാടക വീട്ടിലാണ് താമസം. കുടുംബസമേതമാണ് മിഹായേൽ എല്ലാ വർഷവും എത്താറുള്ളത്. എന്നാൽ ഇത്തവണ തനിച്ചാണ്. കഴിഞ്ഞ വർഷം മിഹായേലും അമ്മയും ഒരുമിച്ചാണ് മല ചവിട്ടിയത്. ആറുവർഷം മുമ്പ് ഇന്ത്യ കാണാനും ആയുർവേദ ചികിത്സക്കുമായി എത്തിയ മിഹായേൽ അഴിയൂരിലെ വേണുഗോപാല ക്ഷേത്രത്തിലെത്തിയതോടെയാണ് ആത്മീയ വഴിയിലെത്തിയത്. ക്ഷേത്രത്തിലെ ഗുരുസ്വാമി കെ.പി.രാജന്റെ നേതൃത്വത്തിലുള്ള സംഘത്തോടൊപ്പമാണ് മല ചവിട്ടൽ. പെരിങ്ങാടി കാഞ്ഞിരമുള്ളപറമ്പ് ഭഗവതി ക്ഷേത്രത്തിലെ മണ്ഡലമഹോത്സവത്തിന്റെ ഭാഗമായി റഷ്യൻ എൻജിനിയർ മിഹായേല്‍ സ്വാമിക്ക് സ്വീകരണം നല്കി. സി.വി.രാജൻ പെരിങ്ങാടി അധ്യക്ഷത വഹിച്ചു. ഗുരുസ്വാമിമാരായ ടി.പി.ബാലന്, കെ.പി.രാജന്, മിഹായേൽ, പി.കെ.സതീഷ് കുമാര്‍, മിഹായേലിന്റെ സഹായിയും പരിഭാഷകരമായ ടി.പി.രാവിദ്, ഒ.വി. ജയന്, സി.ടി.കെ. ഷാജീഷ് എന്നിവര്‍ സംസാരിച്ചു.…
Read More