തളിപ്പറമ്പ്: പോലീസ് പിന്തുടര്ന്നപ്പോള് മണല്‍കടത്തുകാര്‍ ഉപേക്ഷിച്ച് രക്ഷപ്പെട്ട മിനിലോറി കത്തിച്ച ശേഷം ആക്രികച്ചവടക്കാര്‍ക്ക് വിറ്റ സംഭവത്തില്‍ തളിപ്പറമ്പ് പോലീസ് സ്റ്റേഷനിലെ എഎസ്ഐ ഉള്‍പ്പെടെ അഞ്ച് പോലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഡിവൈഎസ്പി ജില്ലാ പോലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്കി. ഇക്കഴിഞ്ഞ മൂന്നിന് പറപ്പൂലില്‍ വെച്ചായിരുന്നു സംഭവം. രാത്രി കുപ്പം കടവില്‍ നിന്ന് ശേഖരിച്ച മണല്‍കടത്തുന്ന മിനിലോറിയെ പോലീസ് കൈകാണിച്ചിട്ടും നിര്‍ത്താത്തതിനെ തുടര്‍ന്നാണ് എഎസ്ഐയുടെ നേതൃത്വത്തില്‍ പിന്തുടര്ന്നത്. പോലീസ് പിന്തുടരുന്നതറിഞ്ഞ് ഡ്രൈവര്‍ വാഹനം ആളൊഴിഞ്ഞ സ്ഥലത്തെ കാട്ടിനുള്ളിലേക്ക് കയറ്റിവെച്ച് രക്ഷപ്പെടുകയായിരുന്നു. ഡ്രൈവറെ കിട്ടാത്തതിനാല്‍ വിവരം ഉന്നതരെ അറിയിച്ച ശേഷം ലോറി പോലീസ് കത്തിച്ചു. കത്തിയ ലോറി പിന്നീട് കുപ്പം ഖലാസികളെ ഉപയോഗിച്ച് സ്ഥലത്തുനിന്ന് മാറ്റിയശേഷം ആക്രികച്ചവടക്കാര്‍ക്ക് വില്‍ക്കുകയായിരുന്നു. കത്തിച്ച വാഹനം കുപ്പത്തെ ആക്രികച്ചവടക്കാരന്റെ ഗോഡൗണില്‍ നിന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവം പുറത്തായതോടെ ഇതേപ്പറ്റി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സിപിഎം തളിപ്പറമ്പ് ഏരിയാ സെക്രട്ടറി…
Read MoreCategory: Kannur
അന്തരിച്ച എ.അച്യുതക്കുറുപ്പ് ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച വോളി കോച്ച്
വടകര: ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച വോളിബോൾ കോച്ചാണ് ഇന്നലെ അന്തരിച്ച എ.അച്യുതക്കുറുപ്പ്. വോളിബോളിൽ ഇന്ത്യയെ ഉന്നതിയിൽ എത്തിക്കുന്നതിൽ അച്യുതക്കുറപ്പിന്റെ അശ്രാന്ത പരിശ്രമമുണ്ടായിരുന്നുവെന്നത് കായികലോകം സമ്മതിക്കുന്ന വസ്തുതയാണ്. 1986 ൽ സോൾ ഏഷ്യൻ ഗെയിംസിൽ ഇന്ത്യ വെങ്കലം നേടിയപ്പോൾ അച്യുതക്കുറുപ്പായിരുന്നു കോച്ച്. ഈ നേട്ടത്തിനു ശേഷം ഇന്ത്യക്ക് ഏഷ്യൻ ഗെയിംസിൽ മെഡൽ നേടാൻ കഴിഞ്ഞില്ലെന്നത് അദ്ദേഹത്തിന്റെ മികവ് എടുത്തു കാണിക്കുന്നു. ചൈനക്കും ദക്ഷിണകൊറിയക്കും പിന്നിൽ തിളക്കമേറിയ മൂന്നാം സ്ഥാനം ഇന്ത്യ നേടിയപ്പോൾ ജിമ്മി ജോർജ്, അബ്ദുൾബാസിത്, സുഖ്പാൽസിംഗ്, കെ.ഉദയകുമാർ, സിറിൽ സി.വള്ളൂർ തുടങ്ങിയ അതികായന്മാരാണ് കളിക്കാരുടെ പട്ടികയിലുണ്ടായിരുന്നത്. ചൈനയോടും ദക്ഷിണ കൊറിയയോടും അടിയറവു പറഞ്ഞെങ്കിലും ജപ്പാനെ തോൽപിക്കാൻ കഴിഞ്ഞതാണ് മൂന്നാം സ്ഥാനത്തിനു അർഹമാക്കിയത്. ഹോങ്കോങ്ങ്, ബഹറിൻ, സൗദി അറേബ്യ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളെ പ്രാഥമിക റൗണ്ടിൽ തോൽപിക്കാൻ ഇന്ത്യക്കു സാധിച്ചത് പ്രഭത്ഭരായ താരങ്ങളും മികച്ച കോച്ചിന്റെ തന്ത്രങ്ങളും…
Read Moreപാനൂർ ചെറുപ്പറമ്പിൽ യൂത്ത് ലീഗ് പ്രവർത്തകന് വെട്ടേറ്റു; സിപിഎം പ്രവർത്തകരാണ് അക്രമിച്ചതിന് പിന്നിലെന്ന് മുഹമൂദിൻ
പാനൂർ: ചെറുപ്പറമ്പ് ചിറ്റാരിതോടിൽ ലീഗ് പ്രവർത്തകനെ കാറ് തടഞ്ഞുനിർത്തി വെട്ടി ക്കൊല്ലാൻ ശ്രമം. യൂത്ത് ലീഗ് പ്രവർത്തകനായ പറമ്പഞ്ചേരി മഹമൂദിന് ( 36 ) നേരെയാണ് ആക്രമണമുണ്ടായത്. ഇന്നലെ രാത്രി 10.15 ഓടെ വീട്ടിൽ നിന്ന് ടൗണിലേക്ക് ഇന്നോവ കാറിൽ പോകുമ്പോൾ കല്ലിടുക്ക് പള്ളിക്ക് സമീപം വച്ച് മഹമൂദ് സംഞ്ചരിച്ച കാറിന് നേരെ ഒരു സംഘം ബോംബെറിയുകയും കാറിൽ നിന്ന് വലിച്ചിറക്കി മഹമൂദിനെ വെട്ടുകയുമായിരുന്നു. ഇദ്ദേഹം സഞ്ചരിച്ച കാറും അക്രമിസംഘം അടിച്ചുതകർത്തിട്ടുണ്ട്. കൈക്കും മുഖത്തും വെട്ടേറ്റ മഹമൂദിനെ തലശേരിയിൽ നിന്ന് പ്രാഥമികശുശ്രുഷ നൽകി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിപിഎം പ്രവർത്തകരാണ് അക്രമിച്ചതെന്ന് മഹമൂദ് പറഞ്ഞു. കല്ലിടുക്ക് ജുമാ മസ്ജിദുമായി ബന്ധപ്പെട്ട് കാന്തപുരം വിഭാഗത്തിനെതിരെ മഹമൂദ് സംസ്ഥാന വഖഫ് ബോർഡിൽ പരാതി നൽകിയിരുന്നു.കഴിഞ്ഞ ദിവസം ഈ പരാതിയിന്മേൽ ഹിയറിംഗ് നടന്നിരുന്നു.
Read Moreഎരഞ്ഞോളിയിലെ സുധീര്‍ വധം: ആ കൈപ്പത്തി എവിടെ…? കൈപ്പത്തി ബന്ധുക്കൾക്ക് വിട്ടുനല്‍കാത്തത് മനുഷ്യാവകാശലംഘനം
നവാസ് മേത്തര്‍ തലശേരി: സിപിഎം പ്രവര്ത്തകന് എരഞ്ഞോളി കൊടക്കളം മൂന്നാംകണ്ടി വീട്ടില്‍ കെ.എം. സുധീര്‍കുമാറിനെ വെട്ടിക്കൊലപ്പെടുത്തുകയും കൈപ്പത്തി വെട്ടിമാറ്റുകയും ചെയ്ത കേസില്‍ പോലീസ് കണ്ടെടുത്ത കൈപ്പത്തി എവിടെയെന്ന് ചോദ്യത്തിന് ഉത്തരമില്ല. കൈപ്പത്തി വിവാദം രൂക്ഷമായ സാഹചര്യത്തില്‍ കേസില്‍ പുനരന്വേഷണ സാധ്യത തേടുകയാണ് പ്രോസിക്യൂഷന്. കൈപ്പത്തി എവിടെയെന്നും ഡിഎന്‍എ ഫലം വിപരീതമായതിനെകുറിച്ചുമുള്ള പ്രോസിക്യൂഷന്റെ ചോദ്യത്തിന് വ്യക്തമായ മറുപടി നല്കാന് അന്വേഷണ ഉദ്യോഗസ്ഥനും സാധിച്ചിട്ടില്ല. ഇതിനിടയില്‍ സുധീറിന്റെ കൈപ്പത്തി തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് ബന്ധുക്കള്‍ പ്രോസിക്യൂഷനെ അറിയിച്ചു. കൈപ്പത്തി ബന്ധുക്കള്‍ക്ക് പോലീസ് വിട്ടു കൊടുക്കാതിരുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമായിട്ടാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. മനുഷ്യ ശരീരത്തിലെ അവയവങ്ങള്‍ ഇത്തരം സാഹചര്യങ്ങളില്‍ സംസ്കരിക്കണമെന്ന സാമാന്യ നീതി പോലും ഇവിടെ നടപ്പിലാക്കിയിട്ടില്ലെന്നത് ഏറെ ഗൗരവത്തോടെയാണ് അധികൃതര്‍ കാണുന്നത്. മൃതദേഹത്തോടുള്ള കടുത്ത അനാദരവായിട്ടാണ് ഈ സംഭവം വിലയിരുത്തപ്പെടുന്നത്. കൈപ്പത്തി ബന്ധുക്കള്‍ക്കും ലഭിക്കാത്ത സാഹചര്യത്തില്‍ ആ കൈപ്പത്തി എവിടെയാണെന്ന്…
Read Moreഎളുപ്പം പണം കൈയിലെത്തും ..! ബൈക്കിൽ കറങ്ങിനടന്ന് വീട്ടമ്മമാരുടെ മാലകവരും; സ്വർണം വിറ്റുകിട്ടുന്ന പണം കൊണ്ട് ആർഭാട ജീവിതവും ;പ്രതികൾ പോലീസിനോട് പറഞ്ഞത്
പഴയങ്ങാടി: മാടായിക്കാവ് ക്ഷേത്രദർശനം കഴിഞ്ഞ് വരികയായിരുന്ന അതിയടം വീരഞ്ചിറയിലെ ചേണിച്ചേരി സുമതി (49) യുടെ മൂന്നരപവൻ താലിമാല പൊട്ടിച്ച് കടന്നുകളഞ്ഞ സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ. മൂലക്കീൽ വെളളച്ചാലിലെ സി.കെ.യദുകൃഷ്ണൻ (25), തൃക്കരിപ്പൂർ സ്വദേശി ബി.മുബാറക് (26) എന്നിവരെയാണ് പഴയങ്ങാടി എസ് ഐ പി.ബി.സജീവ് ആലക്കോട് വച്ച് പിടികൂടിയത്. ആലക്കോട്ടുള്ള വാടകവീട് കേന്ദ്രീകരിച്ചാണ് സംഘം മോഷണം ആസൂത്രണം ചെയ്യുന്നത്. ബൈക്കിൽ ചുറ്റിത്തിരിയുകയും ആർഭാടജീവിതം നയിക്കുകയുമാണ് ഇവരുടെ രീതി. ശ്രീകണ്ഠപുരം, ആലക്കോട്, പയ്യന്നൂർ, പരിയാരം, തളിപ്പറമ്പ്, പഴയങ്ങാടി, കണ്ണപുരം സ്റ്റേഷൻ പരിധികളിൽ മോഷണം പിടിച്ചുപറി എന്നീ കേസുകളിലും യദുകൃഷ്ണൻ പഴയങ്ങാടിയിൽ കഞ്ചാവ് കേസിലും പ്രതിയാണ്. പിടിച്ചുപറി നടത്തിയ മാല പയ്യന്നൂരിലെ പ്രമുഖ ജ്വല്ലറിയിൽ വിറ്റതായി പ്രതികൾ കുറ്റസമ്മതം നടത്തിയെന്ന് എസ്ഐ പി.ബി.സജീവ് പറഞ്ഞു.പ്രതികളെ ഇന്ന് പയ്യന്നൂർ കോടതിയിൽ ഹാജരാക്കും.
Read Moreനല്ല പോലീസ്..! കളഞ്ഞുകിട്ടിയ പേഴ്സ് ഉടമയ്ക്ക് നൽകി പോലീസ് ഉദ്യോഗസ്ഥന് പി.കെ. അക്ബറിനാണ് മറ്റുള്ളവർക്ക് മാതൃകയായത്
കൂത്തുപറമ്പ്: യാത്രയ്ക്കിടെ റോഡിൽ നിന്നും കളഞ്ഞുകിട്ടിയ പണവും രേഖകളുമടങ്ങിയ പേഴ്സ് പോലീസ് ഉദ്യോഗസ്ഥൻ പോലീസ് സ്റ്റേഷനിൽ ഏല്പിച്ചതിനെ തുടർന്ന് ഉടമസ്ഥനെ കണ്ടെത്താനായി. ഇരിക്കൂർ പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസറും മട്ടന്നൂർ കട്ടൻകവർ സ്വദേശിയുമായ പി.കെ. അക്ബറിനാണ് കഴിഞ്ഞ ദിവസം മട്ടന്നൂരിൽ നിന്നും കൂത്തുപറമ്പിലേക്കുള്ള ബൈക്ക് യാത്രയ്ക്കിടെ മൂന്നാംപീടികയിൽ നിന്നും എടിഎം കാർഡുകൾ, ഐഡികാർഡ്, ലൈസൻസ്,ആധാർകാർഡ്, പണം എന്നിവ അടങ്ങിയ പേഴ്സ് വീണു കിട്ടിയത്. പേഴ്സ് കൂത്തുപറമ്പ് പോലീസ് സ്റ്റേഷനിൽ ഏല്പിച്ചതിനെ തുടർന്നാണ് ഉടമസ്ഥനെ കണ്ടെത്താനായത്. നീർവേലിയിലെ റഹ്നാസ് കഴിഞ്ഞദിവസം സ്റ്റേഷനിലെത്തി പേഴ്സ് ഏറ്റുവാങ്ങി.
Read Moreതലശേരിയിൽ സിപിഎം-ബിജെപി സംഘർഷം; സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസ് ആക്രമിച്ചു; മഹിളാ മോർച്ച നേതാവിന്റെ കാർ തകർത്തു
തലശേരി: തലശേരി മേഖലയിൽ സിപിഎം-ബിജെപി സംഘർഷം കൂടുതൽ മേഖലകളിലേക്ക് വ്യാപിക്കുന്നു. സിപിഎം ബ്രാഞ്ച് കമ്മറ്റി ഓഫീസിനു നേരേ അക്രമം. മഹിളാ മോർച്ച നേതാവിന്റെ വീട്ടിലെ ഇന്നോവ കാറും അക്രമിസംഘം തകർത്തു. ഇന്ന് പുലർച്ചെ ഒന്നോടെയാണ് മഹിള മോർച്ച മണ്ഡലം പ്രസിഡന്റ് സ്മിത ജയമോഹനന്റെ വീട്ടിലെ കാറ് തകർത്തത്. രണ്ടാം ഗേറ്റിനുസമീപത്തെ കൗസ്തുഭം വീട്ടിനു മുന്നിൽ നിർത്തിയിട്ടിരുന്ന സ്മിതയുടെ ഭർത്താവിന്റെ ഉടമസ്ഥതയിലുള്ള ഇന്നോവ കാറിന്റെ ഗ്ലാസുകൾ അടിച്ചു തകർക്കകയായിരുന്നു. ശബ്ദം കേട്ട് സ്മിതയും ഭർത്താവും ഇറങ്ങി വരുമ്പോഴേക്കും അക്രമികൾ ഓടി രക്ഷപെട്ടു. സിപിഎമ്മുകാരാണ് അക്രമത്തിനു പിന്നിലെന്ന് ബിജെപി ആരോപിച്ചു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. ബിജെപി ജില്ലാ സെക്രട്ടറി എന്ന ഹരിദാസ്, കെ.എൽ. മോഹനൻ, ലിജേഷ്, കെ.അജേഷ്. എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു. പുന്നോൽ താഴെവയലിൽ സിപിഎം ബ്രാഞ്ച് കമ്മറ്റി ഓഫീസ് പ്രവർത്തിക്കുന്ന കെ.വി.ബാലൻ സ്മാരക മന്ദിരത്തിനു നേരെയാണ്…
Read Moreപയ്യന്നൂർ മാവിച്ചേരിയിലെ വയോധികയുടെ തിരോധാനം: ഉത്തരം കിട്ടാതെ ബന്ധുക്കൾ; പോലീസിന്റെ അനാസ്ഥയ്ക്കെിരേ പ്രതിഷേധം
പയ്യന്നൂർ: പയ്യന്നൂർ മാവിച്ചേരിയിലെ എണ്‍പതുകാരിയുടെ ദുരൂഹത നിറഞ്ഞ തിരോധാനത്തെ തുടർന്നുയർന്ന ചോദ്യങ്ങൾക്കുള്ള ഉത്തരം കണ്ടെത്താനാവാതെ ബന്ധുക്കൾ. വയോധികയ്ക്ക് എന്താണ് സംഭവിച്ചതെന്ന് പറയാൻ മൂന്നുവർഷം കഴിഞ്ഞിട്ടും പോലീസിനുമാകുന്നില്ല. മാവിച്ചേരി ആംഗൻവാടിക്ക് സമീപത്തെ പരേതനായ കുഞ്ഞിരാമന്റെ ഭാര്യ നായത്തൂർ ദേവകി (70) യുടെ തിരോധാനത്തിനാണ് മൂന്നുവർഷം കഴിഞ്ഞിട്ടും ഉത്തരം കണ്ടെത്താനാകാത്തത്. ഒന്‍പത് മക്കളുള്ള ദേവകിയെ 2014 നവംന്പർ മൂന്നിന് രാവിലെ മുതലാണ് കാണാതായത്. ദേവകിയുടെ മകൻ ശ്രീധരന്റെ ഭാര്യ നന്ദിനി പുലർച്ചെ അഞ്ചിന് എഴുന്നേറ്റപ്പോൾ വീടിന്റെ മുൻവാതിൽ തുറന്നുകിടക്കുന്നതാണ് കണ്ടത്. വീട്ടിലും പരിസരങ്ങളിലും അന്വേഷിച്ചിട്ടും ദേവകിയെ കണ്ടെത്താനാകാതെ വന്നതിനെ തുടർന്നാണ് മക്കൾ പയ്യന്നൂർ പോലീസിൽ പരാതി നൽകിയത്. പതിവുപോലെ ഉറങ്ങുന്നതിന് മുന്‍പ് ഊരിവെച്ച മാല വീട്ടിൽ തന്നെയുണ്ടായിരുന്നു. കമ്മലും മൂക്കൂത്തിയും ദേവകിയുടെ ദേഹത്തുണ്ടായിരുന്നു. പണമോ വസ്ത്രങ്ങളോ എടുത്തിരുന്നില്ല. സംഭവ ദിവസം മകൻ ശ്രീധരനും ഭാര്യയും രണ്ടുകുട്ടികളും ശ്രീധരന്റെ രണ്ട് അനുജൻമാരും…
Read Moreകലി അടങ്ങുന്നില്ല..! കണ്ണൂരിൽ രണ്ട് സിപിഎം പ്രവർത്തകരേ ഓടിച്ചിട്ട് വെട്ടിപ്പരിക്കേൽപ്പിച്ചു; സംഭവത്തിനു പിന്നിൽ ആർഎസ്എസ് പ്രവർത്തകരാണെന്ന് സിപിഎം
മട്ടന്നൂർ: കണ്ണൂർ നെല്ലൂന്നിയിൽ രണ്ട് സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു. പി.ജിതേഷ് (27), പി.സൂരജ് (26) എന്നിവർക്കാണ് വെട്ടേറ്റത്. കൈക്കും കാലുകൾക്കും വെട്ടേറ്റ ഇരുവരെയും കണ്ണൂർ എ.കെ.ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നു രാവിലെ ഒൻപതരയോടെയായിരുന്നു സംഭവം. രണ്ട് ബൈക്കുകളിലായി എത്തിയ മൂന്നംഗസംഘമാണ് സൂരജിനെ വെട്ടിയത്. അക്രമികൾ ഓടിക്കയറുന്നത് കണ്ട് ഷാപ്പിലുണ്ടായിരുന്നവർ ഓടി രക്ഷപ്പെടുകയായിരുന്നു. ഇവർ എത്തിയ ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ജിതേഷിനെ നടുറോഡിൽ വെട്ടിയത്. സംഭവത്തിനു പിന്നിൽ ആർഎസ്എസ് പ്രവർത്തകരാണെന്ന് സിപിഎം ആരോപിച്ചു. മട്ടന്നൂർ എസ്ഐ കെ.രാജീവ്കുമാറിന്റെ നേതൃത്വത്തിൽ സ്ഥലത്ത് വൻ പോലീസ് സന്നാഹത്തെ നിയോഗിച്ചിട്ടുണ്ട്. കുറച്ചു മാസങ്ങളായി നെല്ലൂന്നി മേഖലയിൽ സിപിഎം-ആർഎസ്എസ് സംഘർഷം നിലനിൽക്കുകയാണ്. ഇരുവിഭാഗങ്ങളിലെയും പ്രവർത്തകർക്ക് വെട്ടേൽക്കുകയും ഓഫീസുകളും വാഹനങ്ങളും തകർക്കുകയും ചെയ്തിട്ടുണ്ട്.
Read Moreപിന്നെവിടെപ്പോയ്..! ഭാര്യമാരെ കാണ്മാനില്ലെന്ന പരാതിയുമായി ഭർത്താക്കന്മാർ; പയ്യന്നൂർ പോലീസ് അന്വേഷണം തുടങ്ങി
പയ്യന്നൂര്‍: ഭാര്യമാരെ കാണ്മാനില്ലെന്ന ഭര്ത്താക്കന്മാരുടെ പരാതിയില്‍ പയ്യന്നൂര്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.നാലുവയസുള്ള മകളുമായി കാണാതായ കരിവെള്ളൂര്‍ പാലത്തറയിലെ മുപ്പത്തിരണ്ടുകാരിയുടെയും എച്ചിലാംവയലിലെ ഇരുപത്താറുകാരിയുടെയും തിരോധാനത്തിലാണ് അന്വേഷണം. എട്ടിന് ഉച്ചയോടെയാണ് മകളെ ഡോക്ടറെ കാണിക്കണമെന്ന് പറഞ്ഞ് കുട്ടിയേയുംകൂട്ടി മുപ്പത്തിരണ്ടുകാരി വീട്ടില്‍ നിന്നിറങ്ങിയത്. തിരിച്ചെത്താതിരുന്നതിനെ തുടര്‍ന്നാണ് ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കിയത്. പയ്യന്നൂരിലെ ടെക്സ്റ്റൈല്‍ ഷോപ്പിലെ ജീവനക്കാരിയാണ് കാണാതായ ഇരുപത്താറുകാരി.ഏഴാം തിയതി രാവിലെ എട്ടോടെ ഷോപ്പിലേക്കെന്ന് പറഞ്ഞിറങ്ങിയ യുവതിയെ കാണാതായതിനെ തുടര്‍ന്നാണ് ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കിയത്.
Read More