മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ വിജയം ഉറപ്പിക്കാന്‍ ആത്മവിശ്വാസം കൈവിടാതെ അവസാനവട്ട പ്രചാരണവുമായി സ്ഥാനാര്‍ഥികള്‍ തിരക്കില്‍. നാളെ 1.70 ലക്ഷം വോട്ടര്‍മാര്‍ പോളിംഗ് ബൂത്തിലെത്തും. ഇന്നു നിശബ്ദപ്രചാരണം. ആറുസ്ഥാനാര്ഥികളാണ് മത്സരരംഗത്തുള്ളത്. യുഡിഎഫിനായി കെ.എന്‍.എ.ഖാദര്‍, എള്ഡിഎഫിനായി പി.പി.ബഷീര്‍, എന്‍ഡിഎക്കായി കെ.ജനചന്ദ്രന്, എസ്ഡിപിഐക്കായി കെ.സി.നസീര്‍ സ്വതന്ത്രരായി കറുമണ്ണില്‍ ഹംസ, ശ്രീനിവാസ് എന്നിവരാണ് മത്സരിക്കുന്നത്. പ്രചാരണത്തിലെ മുന്നേറ്റവും ജനപങ്കാളിത്തവും കൊണ്ട് ഇടതുപാളയം അട്ടിമറി പ്രതീക്ഷയിലാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ പി.കെ.കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം നിലനിര്‍ത്താനാണ് യുഡിഎഫിന്റെ ശ്രമം. പഞ്ചായത്തുകള്‍ തോറും നടത്തിയ റോഡ് ഷോകളിലും മുഖ്യമന്ത്രി പിണറായി വിജയന്, കോടിയേരി ബാലകൃഷ്ണന്, വി.എസ്. അച്യുതാനന്ദന് തുടങ്ങിയവര്‍ പങ്കെടുത്ത പൊതുപരിപാടികളിലും സംഘാടകരുടെ കണക്കുകൂട്ടല്‍ തെറ്റിച്ച് ജനപ്രവാഹമുണ്ടായത് ഇടതുപക്ഷത്തിന്റെ അട്ടിമറി പ്രതീക്ഷയ്ക്ക് ബലമേകുന്നു. അതേസമയം, പി.കെ.കുഞ്ഞാലിക്കുട്ടിക്ക് മണ്ഡലത്തിലുള്ള സ്വാധീനവും കഴിഞ്ഞകാല വികസന പ്രവര്‍ത്തനങ്ങളും വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് നേതൃത്വം. അതിനായി പി.കെ.കുഞ്ഞാലിക്കുട്ടിയെ തന്നെ റോഡ് ഷോയുമായി കളത്തിലിറക്കിയായിരുന്നു…
Read MoreCategory: Kannur
എല്ലാവർക്കും വോട്ട് ചെയ്യാൻ അവസരം..! വേങ്ങര ഉപതെരഞ്ഞെടുപ്പായ 11ന് മണ്ഡലത്തില്‍ പൊതു അവധി
തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വേങ്ങര നിയമസഭാ മണ്ഡലത്തില്‍ 11 ന് സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പൊതു അവധി പ്രഖ്യാപിച്ചു. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വാണിജ്യ സ്ഥാപനങ്ങള്‍ക്കും വേതനത്തോടുകൂടിയ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ദൂരസ്ഥലത്ത് ജോലിചെയ്യുന്ന മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്കും അവധി നല്‍കണം.
Read Moreചേകനൂര്‍ മൗലവിയുടെ തിരോധാന കേസില്‍ പുനരന്വേഷണം നടത്തണം: ജനരക്ഷായാത്രയ്ക്കിടെ മൗലവിയുടെ വീട് സന്ദർശിച്ചശേഷമാണ് ഇക്കാര്യം കുമ്മനം രാജശേഖരന് ഉന്നയിച്ചത്
ചങ്ങരംകുളം: ചേകനൂര്‍ മൗലവിയുടെ തിരോധാന കേസില്‍ പുനരാന്വേഷണം നടത്തണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് പറഞ്ഞു. ജനരക്ഷാ യാത്രയ്ക്കിടെ എടപ്പാളിലെത്തിയ കുമ്മനം ചേകനൂരിലെ മൗലവിയുടെ വീട്ടില്‍ സന്ദര്‍ശനത്തിനിടെയാണ് ആവശ്യം ഉന്നയിച്ചത്. ഭീകരവാദത്തിനന്റെ മറ്റൊരു മുഖമാണ് ചേകനൂരിന്റെ തിരോധാനം എന്നും മൃതദേഹം പോലും കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ കേസ് പുതിയ അന്വേഷണ ഏജന്‍സിയെ കൊണ്ട് അന്വേഷിക്കണമെന്ന് കുമ്മനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ജനരക്ഷാ യാത്രക്കിടെ വഴിയിലുട നീളം വൈദ്യുതി തടസപ്പെടുത്താന്‍ സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ചതായും കുമ്മനം പറഞ്ഞു. രാവിലെ പത്തരയോടെയാണ് ചേകനൂര്‍ മൗലവിയുടെ വീട് പ്രവര്‍ത്തകര്‍ക്ക് ഒപ്പം കുമ്മനം സന്ദര്‍ശിച്ചത്. വി. മുരളീധരനും കുമ്മനത്തിനൊപ്പമുണ്ടായിരുന്നു.
Read Moreമലബാർ ലഹള കേരളത്തിലെ ആദ്യ ജിഹാദി കൂട്ടക്കുരുതി; സ്വാതന്ത്ര്യസമരം എന്നു വിശേഷിപ്പിച്ച് ഈ കൂട്ടക്കൊലയെ മഹത്വവൽക്കരിക്കുന്നത് അവസാനിപ്പിക്കണമെന്ന് കുമ്മനം രാജശേഖരൻ
മലപ്പുറം: മലബാർ ലഹള എന്നറിയപ്പെടുന്ന 1921ലെ കലാപം കേരളത്തിലെ ആദ്യ ജിഹാദി കൂട്ടക്കുരുതിയാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. ഏകപക്ഷീയമായി ഹിന്ദുക്കളെ കൊന്നൊടുക്കിയ സംഭവത്തെ സ്വാതന്ത്ര്യ സമരം എന്നു വിശേഷിപ്പിക്കുന്നതു ചരിത്രത്തെയും ഭൂരിപക്ഷ സമുദായത്തെയും അവഹേളിക്കുന്നതിനു തുല്യമാണെന്നും അദ്ദേഹം പറഞ്ഞു. ബ്രിട്ടീഷുകാർക്കെതിരായ സമരമായിരുന്നു അതെങ്കിൽ എന്തിനാണ് ആയിരക്കണക്കിനു നിരപരാധികളെ കൊന്നൊടുക്കുകയും ക്ഷേത്രങ്ങൾ തകർക്കുകയും ചെയ്തതെന്നും കുമ്മനം ചോദിച്ചു. സ്വാതന്ത്ര്യസമരം എന്നു വിശേഷിപ്പിച്ച് ഈ കൂട്ടക്കൊലയെ മഹത്വവൽക്കരിക്കുന്നത് അവസാനിപ്പിക്കണമെന്നും ശരിയായ ചരിത്രം വരുംതലമുറയെ പഠിപ്പിക്കാൻ ചരിത്രകാരൻമാരും സർക്കാരും തയാറാകണമെന്നും കുമ്മനം ആവശ്യപ്പെട്ടു. ജനരക്ഷാ യാത്രയ്ക്കിടെ ചേകന്നൂർ മൗലവിയുടെ വീട് സന്ദർശിച്ചശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read Moreപ്രതികള്‍ കണ്ടുപരിചയമുള്ളവര്‍! സോപ്പ് വാങ്ങാനായി കടയില്‍ പോയ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടു പോയത് ഊട്ടിയിലേക്ക്; തുടര്‍ന്ന് നടന്ന സംഭവങ്ങള്‍ ഇങ്ങനെ…
മഞ്ചേരി: ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ വ്യക്തമായ സൂചന ലഭിച്ചിട്ടും പ്രതികളെ പിടികൂടാന്‍ പോലീസിനായില്ല. പ്രതികളില്‍ നിന്നു രക്ഷപ്പെട്ടു നാട്ടിലെത്തിയ പെണ്‍കുട്ടി മാതാവിനോടൊപ്പം പാണ്ടിക്കാട് പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. സെപ്റ്റംബര്‍ 30ന് രാവിലെ 8.45നാണ് സംഭവം. സോപ്പ് വാങ്ങാനായി ചൂരക്കാവിലെ കടയില്‍ പോയി മടങ്ങി വരവെ പാണ്ടിക്കാട് പിഎച്ച്സിക്ക് സമീപത്തു വച്ചാണ് രണ്ടു പേര് കുട്ടിയെ കാറില്‍ കയറ്റിക്കൊണ്ടുപോയത്. വീട്ടിലെത്തിച്ചു തരാമെന്ന് പറഞ്ഞാണ് നേരത്തെ കണ്ടു പരിചയമുള്ള പന്തല്ലൂര്‍ സ്വദേശികളായ പ്രതികള്‍ കുട്ടിയെ കാറില്‍ കയറ്റിയത്. എന്നാല്‍ കാര്‍ നേരെ ഊട്ടിയിലേക്കു വിടുകയായിരുന്നു. വൈകുന്നേരം ഏഴു മണിയോടെ നിലമ്പൂരില്‍ എത്തിയ ഇവര്‍ കുട്ടിയെ കൊല്ലത്തേക്ക് തീവണ്ടിയില്‍ കയറ്റി അയച്ചു. കൊല്ലത്തെത്തിയ പെണ്‍കുട്ടിയെ പ്രതികളുടെ സുഹൃത്തും മറ്റൊരു യുവതിയും കാത്തു നിന്നിരുന്നു. മൂന്നു ദിവസം ഇവരോടൊപ്പം കഴിഞ്ഞ കുട്ടി ഇവിടെ നിന്ന് രക്ഷപ്പെട്ടു ഷൊര്‍ണൂരില്‍…
Read Moreഇനി പ്ലാസ്റ്റിക്കിനെ ഭയക്കേണ്ട; മാർഗവുമായി ശുചിത്വമിഷൻ! പിവിസി പൈപ്പുകൾ പോലുള്ള ദൃഢമായ പ്ലാസ്റ്റിക്കുകൾ ഒഴികെയുള്ളവ പൊടിച്ച് പുനരുപയോഗിക്കാനാകും
കണ്ണൂർ: കേരള ശുചിത്വമിഷന്റെ നേതൃത്വത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലൂടെ പ്ലാസ്റ്റിക്കുകൾ ശേഖരിക്കാനും സംസ്കരിക്കാനും പദ്ധതി തയാറാക്കുന്നു. ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിച്ച ‘മാലിന്യത്തിൽനിന്നു സ്വാതന്ത്ര്യം’ സംസ്ഥാനതല പ്രദർശനത്തിലാണ് പ്ലാസ്റ്റിക് പൊടിയാക്കുന്ന ഷ്രെഡിംഗ് മെഷീൻ പരിചയപ്പെടുത്തിയത്. ഇതിന്റെ ഭാഗമായി പഞ്ചായത്തുകളിലും കോർപറേഷനിലും പത്തു ലക്ഷം രൂപ ചെലവഴിച്ച് ഈ ഷ്രെഡിംഗ് മെഷീൻ സ്ഥാപിക്കാനും പരിചയപ്പെടുത്താനുമുള്ള ശ്രമത്തിലാണ് ശുചിത്വ മിഷൻ. വീടുകളിലും കടകളിലുമുള്ള പ്ലാസ്റ്റിക് കവറുകൾ ശുചീകരിച്ച് അതത് പഞ്ചായത്തുകളിലോ കോർപറേഷനുകളിലോ എത്തിച്ചാൽ അവ ഷ്രെഡിംഗ് മെഷീൻ ഉപയോഗിച്ചു നേരിയ തരികളാക്കി മാറ്റും. ഇത്തരത്തിലുള്ള പ്ലാസ്റ്റിക് പൊടി പിന്നീട് ടാറിംഗിന് ഉപയോഗിക്കുകയും ചെയ്യാം. പിവിസി പൈപ്പുകൾ പോലുള്ള ദൃഢമായ പ്ലാസ്റ്റിക്കുകൾ ഒഴികെയുള്ളവ പൊടിച്ച് പുനരുപയോഗിക്കാനാകും. അലൂമിനിയം ഫോയിലുകൾ പോലുള്ളവ 30 ശതമാനവും പൊടിക്കാൻ സാധിക്കും. ഈ പ്ലാസ്റ്റിക് പൊടി 162 ഡിഗ്രി സെന്റിഗ്രേഡിൽ ചൂടാക്കിയതിനു…
Read Moreഎല്ലാം പെട്ടെന്നായിരുന്നു! വിവാഹവാഗ്ദാനം നൽകി നഴ്സിനെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ; കാസര്‍ഗോട്ട് നടന്ന സംഭവം ഇങ്ങനെ…
കാസർഗോഡ്: വിവാഹ വാഗ്ദാനം നൽകി നഴ്സിനെ പീഡിപ്പിച്ചുവെന്ന പരാതിയിൽ കരുനാഗപ്പള്ളി സ്വദേശിയെ പോലീസ് അറസ്റ്റ്ചെയ്തു. കൊല്ലം കരുനാഗപ്പള്ളി തറയിൽ മുക്കിലെ കെ.എസ്. മുഹമ്മദ് റിയാസ്(26)നെയാണ് കാസർഗോഡ് സിഐ സി.എ.അബ്ദൾ റഹീമിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം മൂന്നിനാണ് കേസിനാസ്പദമായ സംഭവം. ഗൾഫിലുള്ള റിയാസ് നാട്ടിലെത്തിയ ശേഷം മാതാവിന്റെ അസുഖത്തെത്തുടർന്നു തീർഥാടന കേന്ദ്രം സന്ദർശിച്ചുവരികയായിരുന്നു. ഇതിനിടയിലാണ് മാതാവിന് രോഗം മൂർച്ഛിച്ചതിനെത്തുടർന്ന് ഒരു സ്വകാര്യ ആശുപത്രിയിൽ ഡോക്ടറെ കണ്ടു പരിശോധിപ്പിക്കുകയും ഡോക്ടറുടെ നിർദേശത്തേ തുടർന്ന് അഡ്മിറ്റാക്കുകയുമായിരുന്നു. പിന്നീട് ഇവിടുത്തെ 20കാരിയായ നഴ്സുമായി റിയാസ് അടുപ്പത്തിലാവുകയും ചെയ്തു. വിവാഹ വാഗ്ദാനം നൽകി ആശുപത്രിയിലെ മുറിയിൽ വച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. എന്നാൽ പിന്നീട് വിവാഹ വാഗ്ദാനത്തിൽ നിന്നും ഇയാൾ പിൻമാറി. ഇതേത്തുടർന്നാണ് യുവതി പോലീസിൽ പരാതി നൽകിയത്.
Read Moreഞങ്ങടെ തൊണ്ടിയിൽ പാലം ആരാണ്ടോ കട്ടോണ്ടു പോയി… പാലം പണി വൈകി, ജിമിക്കി കമ്മലിട്ട് പ്രതിഷേധം
” ഞങ്ങടെ തൊണ്ടിയിൽ പാലം ആരാണ്ടോ കട്ടോണ്ടു പോയി… ഞങ്ങക്ക് അക്കരെയെത്താൻ മാറ്റൊരു മാർഗമില്ലേ…. ‘ തലശേരി-കൊട്ടിയൂർ റൂട്ടിലെ തൊണ്ടിയിൽ പാലത്തിന്റെ നിർമാണം വൈകുന്നതിനെതിരേ നാട്ടുകാരായ യുവസംഘം പുറത്തിറക്കിയ ജിമിക്കി കമ്മൽ പതിപ്പ് വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ അനുഭവിക്കുന്ന യാത്രാദുരിതവും പഴയ പാലം പൊളിച്ചതിനെത്തുടർന്ന് സമാന്തരമായി ഏർപ്പെടുത്തിയ കാഞ്ഞിരപ്പുഴ- തൊണ്ടിയിൽ റോഡ് പൊട്ടിപ്പൊളിഞ്ഞതിന്റെ ദൃശ്യങ്ങളും അക്കരെയിക്കരെയായി പോയ നാടിന്റെ ദയനീയാവസ്ഥയും മൂന്നരമിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിലുണ്ട്. പലവട്ടം പരാതികളും നിവേദനങ്ങളും നൽകിയിട്ടും ഫലമില്ലാതെ വന്നപ്പോഴാണ് സമൂഹമാധ്യമത്തിന്റെ സാധ്യത പ്രയോജനപ്പെടുത്താൻ തീരുമാനിച്ചതെന്ന് വീഡിയോയുടെ സംവിധാനവും ഗാനരചനയും ഛായാഗ്രഹണവും നിർവഹിച്ച ജോമി ജെ. മുതുകുളം പറഞ്ഞു. തകർന്നുകിടക്കുന്ന തൊണ്ടിയിൽ-കാഞ്ഞിരപ്പുഴ റോഡിലൂടെ ബൈക്കിൽ സഞ്ചരിച്ചപ്പോൾ ജോമി വെറുതെ മൂളിയ വരികളാണ് ഇപ്പോൾ ആറംഗസംഘത്തിന്റെ കൂട്ടായ്മയിൽ നാടിന്റെ സ്വരമായി മാറുന്നത്. ആദിത്യൻ കെ. ജനാർദനനാണ് ഗാനം ആലപിച്ചത്. അമൽ സ്കറിയ എഡിറ്റ്…
Read Moreപോലീസ് വാഹനം തടഞ്ഞ് ചീത്തവിളി; 2 ബിജെപി പ്രവർത്തകർ കസ്റ്റഡിയിൽ; കൂത്തുപറന്പിൽ 4 പേർക്കെതിരേ കേസ്
കൂത്തുപറമ്പ്: പോലീസ് വാഹനം തടഞ്ഞ് പോലീസിനെ ചീത്തവിളിക്കുകയും ഔദ്യോഗിക ഡ്യൂട്ടി തടസപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ നാലുപേർക്കെതിരെ പോലീസ് കേസെടുത്തു. രണ്ടു പേരെ സംഭവസ്ഥലത്തുവെച്ച് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇന്നലെ രാത്രി 10 ഓടെ പടുവിലാക്കാവ് ക്ഷേത്രപരിസരത്ത് വെച്ചാണ് സംഭവം. സിപിഎം സ്ഥാപിച്ച പ്രചാരണ ബോർഡുകൾ നശിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് സ്ഥലത്തെത്തിയ പാനൂർ കൺട്രോൾ റൂം അഡീഷണൽ എസ്ഐ റനി സ്റ്റീഫൻ, സിവിൽ ഓഫീസർ ശ്രീജിത്ത് എന്നിവരുടെ പരാതിയിലാണ് കൂത്തുപറമ്പ് പോലീസ് കേസെടുത്തത്.സംഭവവുമായി ബന്ധപ്പെട്ട് ബിജെപി പ്രവർത്തകരായ രണ്ടു പേരാണ് പോലീസ് കസ്റ്റഡിയിലുള്ളത്.
Read Moreആശുപത്രി കച്ചവടത്തിനെത്തി, അന്യസംസ്ഥാനക്കാർ 20 ലക്ഷം തട്ടിയെടുത്ത് മുങ്ങി; സംഭവം മണ്ണാർക്കാട്
മണ്ണാർക്കാട്: സ്വകാര്യ ആശുപത്രിയുടെ കച്ചവടവുമായി ബന്ധപ്പെട്ട് അന്യസംസ്ഥാനക്കാരായ രണ്ടുപേർ 20 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. കുമരംപുത്തൂർ കല്യാണക്കാപ്പിലെ ഡോ.അമൃത് ഗുപ്തയുടെ പരാതിയിൽ മണ്ണാർക്കാട് പോലീസ് കേസെടുത്തു. മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രി വാങ്ങുന്നതിനായി അമൃതിന്റെ കൂടെ രാജസ്ഥാൻ സ്വദേശികളായ സുഖ് നന്ദർ സിംഗ്, വികാസ് പട്ടേൽ എന്നിവർ സ്ഥലത്തെത്തിയിരുന്നു. കഴിഞ്ഞ 29ന് നഗരത്തിലെത്തിയ ഇവർ പ്രമുഖ ലോഡ്ജ് വാടകയ്ക്ക് എടുക്കുകയും ആശുപത്രി ചുറ്റിക്കാണുകയും ചെയ്തത്രേ. തുടർന്ന് ഡോ. അമൃതിനോട് ആദ്യപടിയായി 20 ലക്ഷം രൂപ നൽകണമെന്ന് ആവശ്യപ്പെടുകയും അമൃത് ഈ തുക അക്കൗണ്ട് വഴി കൈമാറുകയും ചെയ്തു. പണം കിട്ടിയപ്പോൾ സംഘം സ്ഥലം വിട്ടു. ലോഡ്ജിന്റെ വാടക 15, 000 രൂപ ഇവർ നൽകിയിട്ടില്ലെന്നും പോലീസ് പറയുന്നു.
Read More