കണ്ണൂർ: ശ്രീകണ്ഠപുരത്ത് എസ്എഫ്ഐ നേതാക്കളെ ആക്രമിച്ച കേസിൽ എംഎസ്എഫ് പ്രവർത്തകൻ കസ്റ്റഡിയിൽ. ശ്രീകണ്ഠപുരം എസ്ഇഎസ് കോളജ് വിദ്യാർഥിയായ ഫവാസി (19) നെയാണ് ശ്രീകണ്ഠപുരം എസ്ഐ ഇ.നാരായണന്റെ നേതൃത്വത്തിൽ ഇന്ന് പുലർച്ചെ ചെങ്ങളായിയിൽ പിടികൂടിയത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. എസ്എഫ്ഐ ശ്രീകണ്ഠപുരം ഏരിയ പ്രസിഡന്റ് കെ.എ. സഹീർ (23), സെക്രട്ടറി എ. ശ്രീജിത്ത് (24) എന്നിവർക്ക് നേരേയാണ് അക്രമമുണ്ടായത്. കേസിൽ മുസ്ലിം ലീഗ് പ്രവർത്തകർ ഉൾപ്പെടെ ഒൻപത് പ്രതികളാണുള്ളത്. പ്രതികൾ എത്തിയ കാറും ബൈക്കും കണ്ടെത്താനുള്ള ശ്രമവും പോലീസ് ഊർജിതമാക്കിയിട്ടുണ്ട്.
Read MoreCategory: Kannur
ദുർമന്ത്രവാദത്തിനായി..! മാൻകൊമ്പുകളും വെള്ള ആമകളുമായി നാലംഗസംഘം കാസർഗോട്ട് അറസ്റ്റിൽ; 5 ലക്ഷം രൂപയ്ക്ക് വിലപറഞ്ഞ് ഉറപ്പിച്ചശേഷം വിൽപനയ്ക്ക് കൊണ്ടുവന്നപ്പോളാണ് അറസ്റ്റിലായത്
കാസർഗോഡ്: മൂന്നു മാൻ കൊന്പുകളും സംരക്ഷിത ഇനത്തിൽപ്പെട്ട 11 ആമകളുമായി നാലംഗസംഘത്തെ കാസർഗോഡ് ഫോറസ്റ്റ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. മൊഗ്രാലിലെ മുഹമ്മദ് അബ്ദുള്ള മൊയ്തീൻ(46), മൊഗ്രാൽ-പുത്തൂരിലെ വി. ഇമാം അലി(49), മായിപ്പാടിയിലെ കരീം(40), മൊഗ്രാൽ കൊപ്രബസാറിലെ ബി.എം. കാസിം(55) എന്നിവരെയാണ് ഡിഎഫ്ഒ എം. രാജീവൻ, കാസർഗോഡ് ഫോറസ്റ്റ് റേഞ്ച് ഓഫീസർ എൻ. അനിൽ കുമാർ എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. അകമ്പടിയായി ബൈക്കിൽ പോയ സംഘത്തിലെ ചിലർ രക്ഷപ്പെട്ടു. ഇവർക്കുവേണ്ടി അന്വേഷണം നടന്നുവരികയാണ്. ഇന്നലെ ഉച്ചയോടെ കുമ്പള പേരാൽകണ്ണൂരിൽ വച്ചാണ് രണ്ട് ആൾട്ടോ കാറുകളിലായി കലമാൻ കൊമ്പുകളും ആമകളുമായി പ്രതികൾ പിടിയിലായത്. രണ്ടു കാറുകളും പോലീസ് കസ്റ്റഡിയിലെടുത്തു. മുംബൈയിലെ ഒരു സംഘത്തിന് കൈമാറാനായി മാൻ കൊമ്പുകളും ആമകളും സുരക്ഷിത സ്ഥലത്തേക്ക് മാറ്റുന്നതിനിടയിലാണ് വനംവകുപ്പ് പിടികൂടിയത്. അഞ്ചു ലക്ഷം രൂപയ്ക്കാണ് ഇവ വില പറഞ്ഞുറപ്പിച്ചതെന്ന് പ്രതികൾ ഉദ്യോഗസ്ഥരോട് പറഞ്ഞു.…
Read Moreറാഗിംഗിനി ഇരയായ മകനൊപ്പം പരാതി നൽകാനെത്തിയ രക്ഷിതാവിനും സഹോദരനും മർദ്ദനം; ഒന്നാം വർഷ ബി എസ് സി വിദ്യാർഥി നിസാമാണ് റാഗിംഗിന് ഇരായായത്; സംഭവം കല്ലിക്കണ്ടി കോളജിൽ
പാനൂർ: റാഗിംഗിനിരയായ വിദ്യാർഥി പ്രിൻസിപ്പാലിന് പരാതി നൽകാനെത്തിയപ്പോൾ രക്ഷിതാവിനും വിദ്യാർഥിക്കും സഹോദരനും മർദ്ദനം. ഇന്നലെ വൈകുന്നേരം കല്ലിക്കണ്ടി എൻഎഎം കോളജിലാണ് സംഭവം.കോളജിൽ വെച്ച് റാഗിംഗിനിരയായ ഒന്നാം വർഷ ബി എസ് സി വിദ്യാർഥി കവിയൂരിലെ നിസാമിനെയും പിതാവിനെയും സഹോദരനെയുമാണ് സീനിയർ വിദ്യാർഥികൾ മർദിച്ചത്. ബുധനാഴ്ച വൈകുന്നേരമാണ് നിസാം കോളജിൽ വെച്ച് സീനിയർ വിദ്യാർഥികളുടെ റാഗിംഗിനിരയായത്. ഇത് സംബന്ധിച്ച് സീനിയർ വിദ്യാർഥികൾക്കെതിരെ പ്രിൻസിപ്പാലിന് പരാതി നൽകാനെത്തിയപ്പോഴാണ് കോളജ് കോമ്പൗണ്ടിൽ വെച്ച് നിസാമിനെയും സഹോദരനെയും മർദിച്ചത്. ഇത് കണ്ട സംഭവസ്ഥലത്ത് പിതാവ് ഓടിയെത്തിയെങ്കിലും ഇയാളെയും കയേറ്റം ചെയ്തു.ഇവരെ അക്രമത്തിൽ നിന്ന് പിന്തിരിപ്പിക്കാനെത്തിയ കോളജിലെ വിദ്യാർത്ഥി എംഎസ്എഫ് നേതാവ് ഷർബാസിനെ നിസാമും പിതാവും സഹോദരനും ചേർന്ന് മർദിച്ചതായും പരാതിയുണ്ട്. മൂക്കിന് സാരമായി പരിക്കേറ്റ ഷർബാസിനെ തലശേരി ഇന്ദിരാഗാന്ധി സഹകരണാശുപത്രിയിൽ പ്രവേശിപ്പിച്ചു. നിസാമിനെ റാഗിംഗ് ചെയ്തതിന് സീനിയർ വിദ്യാർഥികളായ 4 പേർക്കെതിരെ കൊളവല്ലൂർ…
Read Moreപിണറായി സർക്കാർ കേസെടുക്കുന്നത് വിശ്വാസമില്ലാത്തവളുടെ വാക്ക് കേട്ട്; മന്ത്രിസഭയിലെ അവസാന വിക്കറ്റ് നഷ്ടപ്പെട്ടതെങ്ങനെന്ന് ഓർക്കണമെന്ന് എന്‍.എ. നെല്ലിക്കുന്ന്
തളിപ്പറമ്പ്: വഴിയേ പോകുന്നവരുടെ വാക്ക് കേട്ട് കേസെടുക്കുന്ന സമ്പ്രദായം തുടങ്ങിയാല്‍ പിണറായി മന്ത്രിസഭയിലെ മുഴുവന്‍ പേര്‍ക്കെതിരെയും കേസെടുക്കേണ്ടി വരുമെന്ന് എന്‍.എ. നെല്ലിക്കുന്ന് എംഎല്‍എ. ജനങ്ങള്‍ക്ക് വിശ്വാസമില്ലാത്തവളുടെ വാക്ക് കേട്ടാണ് യുഡിഎഫ് നേതാക്കള്‍ക്കെതിരെ ഇപ്പോള്‍ പിണറായി സര്‍ക്കാര്‍ കേസെടുക്കുന്നത്. അങ്ങനെ ഒരു സമ്പ്രദായം നടപ്പിലാക്കിയാല്‍ കേസില്ലാത്ത ഒരു സിപിഎം നേതാവ് പോലും കേരളത്തില്‍ ഉണ്ടാകില്ല. പിണറായി സ്വന്തം മന്ത്രിസഭയിലെ അവസാനവിക്കറ്റ് തെറിച്ചത് എന്ത് കാരണത്താല്‍ ആണെന്ന കാര്യം ഓര്‍ക്കണം. കേരളത്തിലെ ജനങ്ങള്‍ അത് മറന്നിട്ടില്ല. കേള്‍ക്കാന്‍ അറയ്ക്കുന്ന അശ്ലീല സംഭാഷണം മന്ത്രി നടത്തുന്നത് തെളിവ് സഹിതമാണ് ജനം സോഷ്യല്‍ മീഡിയകളിലൂടെ അടക്കം കേട്ടത്. അയാള്‍ക്കെതിരെ വസ്തുനിഷ്ഠമായ അന്വേഷണം നടത്താത്ത സര്‍ക്കാരാണ് ഇപ്പോള്‍ മാന്യമാര് ചമഞ്ഞ് ഇല്ലാക്കഥയുടെ പേരില്‍ യുഡിഎഫ് നേതാക്കള്‍ക്കെതിരെ കേസെടുക്കുന്നതെന്നും എന്‍.എ. നെല്ലിക്കുന്ന് കുറ്റപ്പെടുത്തി. കുറുമാത്തൂര്‍ പൊക്കുണ്ടില്‍ മുസ്ലിം ലീഗ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശിഹാബ്…
Read Moreനാട്ടിൽ പാട്ടായ തിരിച്ചുവരവ്..! സ്കൂൾ മുറ്റത്തുനിന്ന് കാണാതായ തേക്ക് നാട്ടുകാർ സംഘടിച്ചപ്പോൾ തിരിച്ചെത്തി; തിരിച്ചു വന്ന വഴിയിങ്ങനെ…
ഉരുവച്ചാൽ: ശിവപുരം ഗവ. എൽപി സ്കൂൾ കോമ്പൗണ്ടിൽനിന്നു മുറിച്ചിട്ട തേക്ക് മരം കാണാത്തതിനെ തുടർന്നു നാട്ടുകാർ പ്രതിഷേധവുമായി സ്കൂളിലെത്തി. നാട്ടുകാർ സംഘടിച്ചതോടെ കാണാതായ തേക്ക് മരങ്ങൾ സ്കൂൾ മുറ്റത്തേക്ക്തിരിച്ചെത്തി. സ്കൂൾ നവീകരണത്തിന്റെ ഭാഗമായി മരങ്ങൾ സ്കൂളിന് പിറകിലുള്ള സ്ഥലത്തേക്ക് മാറ്റിയതാണെന്നും മരങ്ങൾ ലേലത്തിന് വച്ചതാണെന്നും പിന്നീട് സ്കൂൾ അധികൃതർ അറിയിക്കുകയായിരുന്നു. ഒരുവർഷംമുമ്പാണ് സ്കൂൾ കോമ്പൗണ്ടിലെ തേക്ക് മുറിച്ചിട്ടത്. അര ലക്ഷത്തോളം രൂപ വിലമതിക്കുന്ന തേക്ക് സ്കൂൾ കെട്ടിടത്തിൽ സൂക്ഷിച്ചിരുന്നു. ഇവ രണ്ടു ദിവസം മുമ്പ് കാണാനില്ലെന്ന് പറഞ്ഞാണ് നാട്ടുകാർ രംഗത്തെത്തിയത്. സ്കൂൾ പിടിഎയുടെ അറിവോടെയാണ് സ്കൂളിൽ നിന്ന് മാറ്റിയതെന്ന് ചിലർ ആരോപണവും ഉന്നയിച്ചു. സ്കൂൾ കെട്ടിടത്തിന് തേക്ക് മരം ഭീഷണിയായതിനെ തുടർന്നാണ് അധികൃതരുടെ നിർദേശ പ്രകാരം തേക്ക് മുറിച്ചതെന്നു പറയുന്നു. സംഭവം അറിഞ്ഞ് മാലൂർ എസ്ഐ ഷിജുവുംസംഘവും സ്ഥലത്ത് എത്തി. നാട്ടുകാർ സംഘടിച്ചതോടെഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെ കാണാതായ…
Read Moreസോളാറിൽ ഗണേഷിനെയും പ്രതിയാക്കണം; ഗണേശിനെതിരേ സിഡിയുള്‍പ്പെടെ തെളിവുകള്‍ തന്റെ പക്കലുണ്ടെന്ന് ബിജു രാധാകൃഷ്ണൻ
മലപ്പുറം: സോളാര്‍ കേസില്‍ എംഎല്‍എ ഗണേഷ് കുമാറിനെയും പ്രതിയാക്കണമെന്ന് ബിജു രാധാകൃഷ്ണൻ. ഗണേശിനെതിരേ സിഡിയുള്‍പ്പെടെ തെളിവുകള്‍ തന്റെ പക്കലുണ്ട്. ഇവ അന്വേഷണ സംഘത്തിന് കൈമാറാന്‍ തയാറാണ്. കേസില്‍ ഉമ്മന്‍ ചാണ്ടി തന്നെ ബലിയാടാക്കിയെന്നും ബിജു പറഞ്ഞു. മറ്റൊരു കേസില്‍ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് ബിജു രാജാധാകൃഷ്ണന് ഇക്കാര്യം പറഞ്ഞത്. തന്റെ ആവശ്യം അഭിഭാഷകന് വശം ബിജു രാധാകൃഷ്ണന് എഴുതി അറിയിക്കുകയായിരുന്നു.
Read Moreസമാധാനപരമായ കനത്ത പോളിംഗ്..! വേങ്ങര ഉപതെരഞ്ഞെടുപ്പ് ചരിത്രത്തിലേക്ക് ; മണ്ഡലം നിലവില്‍ വന്നതിനു ശേഷം നടന്ന ഏറ്റവും ഉയർന്ന പോളിംഗ്
മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ റിക്കാര്‍ഡ് പോളിംഗ്. മണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പോളിംഗ് രേഖപ്പെടുത്തിയാണ് ഇന്നലെ വോട്ടെടുപ്പ് പൂര്‍ത്തിയായത്.ഇന്നലെ രാത്രിയോടെ ലഭ്യമായ ഔദ്യോഗിക കണക്കു പ്രകാരം 71.99 ശതമാനമാണ് വേങ്ങരയിലെ പോളിംഗ്. മണ്ഡലം നിലവില്‍ വന്നതിനു ശേഷം നടന്ന നിയമസഭാ, ലോക് സഭാ തെരഞ്ഞെടുപ്പുകളില്‍ രേഖപ്പെടുത്തിയതിനേക്കാള്‍ കൂടിയ പോളിംഗാണ് ഇത്തവണത്തേത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 70.77 ആയിരുന്നു പോളിംഗ് ശതമാനം. 2011 ല്‍ മലപ്പുറം, കോട്ടക്കല്‍ മണ്ഡലങ്ങള്‍ വിഭജിച്ച് നിലവില്‍ വന്ന വേങ്ങര മണ്ഡലത്തില്‍ നടന്ന പ്രഥമനിയമസഭാ തെരഞ്ഞെടുപ്പില്‍ 68.9 ആയിരുന്നു പോളിംഗ് ശതമാനം. ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മലപ്പുറം പാര്‍ലമെന്റെ മണ്ഡലത്തിലെ വേങ്ങര നിയമസഭാ മണ്ഡലപരിധിയില്‍ 67.76 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. പോളിംഗ് ശതമാനത്തിലുണ്ടായ വര്‍ധന ഇരുമുന്നണികള്‍ക്കും ആത്മവിശ്വാസം പകര്‍ന്നിട്ടുണ്ട്. സമാധാനപരമായാണ് വേങ്ങരയില്‍ പോളിംഗ് സമാപിച്ചത്. വോട്ടെണ്ണല്‍ 15 നു തിരൂരങ്ങാടി പിഎസ്എംഒ കോളജില്‍ നടക്കും.…
Read Moreറിട്ട.ഡെപ്യൂട്ടി രജിസ്ട്രാർ ബാലകൃഷണൻ വധം:ആക്ഷൻ കമ്മിറ്റി കൺവീനറെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം; രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വീണ് പരിക്ക്
തളിപ്പറമ്പ്: ബാലകൃഷ്ണൻ വധക്കേസിലെ ആക്ഷൻ കമ്മിറ്റി കൺവീനർ പത്മൻ കോഴൂരിനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതായി പരാതി. ഒരാൾക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. വീണു പരിക്കേറ്റ നിലയിൽ പത്മനെ പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ പാൽ വാങ്ങുന്നതിന് നടന്നു പോകവെ മനോജ് എന്നയാൾ ഓടിച്ച കാർ പത്മനെ ഇടിച്ചു വീഴ്ത്താൻ ശ്രമിച്ചപ്പോൾ ഓടിമാറുന്നതിനിടയിലാണ് വീണ് പരിക്കേറ്റതെന്ന് തളിപ്പറമ്പ് ഡിവൈഎസ്പിക്ക് നൽകിയ പരാതിയിൽ പറയുന്നു. കാറോടിച്ച മനോജിനെതിരെ പോലീസ് കേസെടുത്തു. കഴിഞ്ഞ ഒരാഴ്ചയോളമായി കാർ പത്മനെ പിന്തുടരുന്നതായും പരാതിയിൽ പറയുന്നുണ്ട്.
Read Moreവിദ്യാർഥിനിയെ ശീതളപാനീയത്തില്‍ മയക്കുമരുന്ന് നല്കി പീഡിപ്പിച്ച സംഭവം; പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ; എല്ലാത്തിനും പിന്നിൽ പിതാവിന്റെ സഹോദരിയും
തലശേരി: തലശേരിയിൽ എട്ടാം ക്ലാസ് വിദ്യാർഥിനിയെ ശീതളപാനീയത്തില്‍ മയക്കുമരുന്ന് നല്കി പീഡിപ്പിച്ച സംഭവത്തിൽ പീഡനത്തിനിരയായ പെൺകുട്ടിയിൽ നിന്നും മജിസ്ട്രേട്ട് മൊഴി രേഖപ്പെടുത്തി. അന്വേഷണംസംഘം നൽകിയ ഹർജിയെ തുടർന്ന് പയ്യന്നൂർ ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ടാണ് പെൺകുട്ടിയിൽനിന്നും മൊഴി രേഖപ്പെടുത്തിയത്. ഇതിൽനിന്നും പെൺകുട്ടി പീഡനത്തിനിരയായതായി മെഡിക്കൽ പരിശോധനയിൽ തെളിഞ്ഞു. തലശേരി ജനറൽ ആശുപത്രിയിൽ നടന്ന പരിശോധനയിലാണ് പീഡനം നടന്നിട്ടുള്ളതായി തെളിഞ്ഞിട്ടുള്ളത്. പെൺകുട്ടിയെ പീഡിപ്പിക്കുന്നതിനു കൂട്ടുനിന്നുവെന്ന് സംശയിക്കുന്ന പിതൃസഹോദരിയും പോലീസ് നിരീക്ഷണത്തിലാണ്. ഇന്നലെ ഈ യുവതിയിൽ നിന്നും പോലീസ് മൊഴി രേഖപ്പെടുത്തിയിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വലയിലാക്കി പീഡിപ്പിക്കുന്ന വന്‍ സെക്സ് റാക്കറ്റിനെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് പോലീസ് അന്വേഷണത്തിൽ പുറത്തുവരുന്നത്. രണ്ടു വര്‍ഷമായി തുടരുന്ന പീഡനവിവരം വിദേശത്തു നിന്നും നാട്ടിലെത്തിയ പിതാവിനോട് പെണ്‍കുട്ടി പങ്കുവച്ചതോടെയാണ് വടക്കേ മലബാര്‍ കേന്ദ്രീകരിച്ചുള്ള വന്‍ സെക്സ് റാക്കറ്റിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടുള്ളത്. മകളേയും കൂട്ടി ചൈല്‍ഡ് ലൈന്‍…
Read Moreഅവശനിലയിലായ വയോധികയെ പോലീസും നാട്ടുകാരും ചേർന്ന് ആശുപത്രിയിലെത്തിച്ചു
പരിയാരം: അവശനിലയിലായ വയോധികയെ പരിയാരം പോലീസും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചു. പിലാത്തറ പഴിച്ചിയില്‍ വാടകവീട്ടില്‍ താമസിക്കുന്ന എഴുപത്തിയഞ്ചുകാരിയായ കല്യാണിയെയാണ് പ്രിന്‍സിപ്പല്‍ എസ്ഐ സി. അമല്‍, പഞ്ചായത്ത് അധികൃതര്‍, നാട്ടുകാര്‍ എന്നിവര്‍ ചേര്‍ന്ന് പയ്യന്നൂര്‍ ഗവ. താലൂക്ക് ആശുപത്രിയിലെത്തിച്ചത്. ആറ് മാസം മുമ്പാണ് കല്യാണിയും മകളും പേരമകളും ഇവിടെ താമസം തുടങ്ങിയത്. വാടക കൊടുക്കാത്തതിനാല്‍ കെട്ടിടമുടമ പോലീസില്‍ പരാതി നല്‍കിയത് പ്രകാരം അന്വേഷണത്തിനെത്തിയ പോലീസുകാരാണ് അവശനിലയില്‍ മലമൂത്ര വിസര്‍ജ്യത്തില്‍ കഴിയുകയായിരുന്ന കല്യാണിയെ കണ്ടത്.പോലീസ് വിവരമറിയിച്ചത് പ്രകാരം എത്തിയ പഞ്ചായത്ത് അംഗം കെ. ഷാജി ജോസിന്റെ നേതൃത്വത്തിലാണ് ഇവരെ കുളിപ്പിച്ച ശേഷം താലൂക്ക് ആശുപത്രിയിലെത്തിച്ചത്. ഏഴിലോട് അറത്തിപ്പറമ്പ് സ്വദേശിനിയായ ഇവര്‍ വീടും സ്ഥലവും വില്‍പ്പന നടത്തിയ ശേഷം മകളോടും ചെറുമകളോടുമൊപ്പം നരീക്കാംവള്ളിയില്‍ താമസിച്ച ഇവരെ വാടക നല്‍കാത്തതിനെ തുടര്‍ന്ന് ഒഴിപ്പിച്ചതിനാലാണ് പഴച്ചിയില്‍ താമസം തുടങ്ങിയത്.
Read More