കണ്ണൂർ:പണം നിക്ഷേപിച്ചാൽ കൂടുതൽ ലാഭം ലഭിക്കുമെന്ന വാട്സാപ് സന്ദേശത്തിന് പുറകെ പോയ 71 കാരനായ ഡോക്ടർക്ക് ഒരു കോടി നഷ്ടമായി. ഈ വർഷം ജനുവരി രണ്ട് മുതൽ മാർച്ച് മാസം വരെ 1,08,97,000 രൂപ തട്ടിയെടുത്തെന്നാണ് പരാതിയിൽ പറയുന്നത്. പണം നിക്ഷേപിച്ചാൽ കൂടുതൽ ലാഭം ലഭിക്കുമെന്ന് പറഞ്ഞ് വാട്സാപ്പിൽ ഒരു സന്ദേശം എത്തുകയായിരുന്നു. അതിൽ നൽകിയ ലിങ്കിൽ ക്ലിക്ക് ചെയ്തപ്പോൾ ആദ്യം കുറച്ച് പണം നിക്ഷേപിക്കാൻ ആവശ്യപ്പെട്ടു. അതിന്റെ ലാഭവിഹിതം തിരിച്ച് നൽകി. പിന്നീട് ഇരട്ടി തുക നിക്ഷേപിക്കാൻ ആവശ്യപ്പെടുകയായിരുന്നു. പണം വാങ്ങി മാസങ്ങൾ കഴിഞ്ഞിട്ടും നിക്ഷേപിച്ച പണമോ ലാഭവിഹിതമോ ലഭിച്ചില്ലെന്ന് പരാതിയിൽ പറയുന്നു.
Read MoreCategory: Kannur
തലശേരിയിൽ ബോംബ് പൊട്ടി വയോധികന്റെ മരണം: പ്രത്യേകസംഘം അന്വേഷിക്കും; കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ ബോംബുകൾക്കായി റെയ്ഡ്
തലശേരി: എരഞ്ഞോളി കുടക്കളത്ത് ആൾതാമസമില്ലാത്ത വീട്ടുപറമ്പിൽ നിന്ന് തേങ്ങ പെറുക്കുന്നതിനിടെ ബോംബു പൊട്ടി വയോധികൻ മരിച്ച സംഭവം പ്രത്യേകസംഘം അന്വേഷിക്കും. ഇന്നലെ ഉച്ചയ്ക്ക് 12.45 ഓടെ എരഞ്ഞോളി പഞ്ചായത്ത് ഓഫീസിനടുത്ത് നിടുംവോട്ടുംകാവിനു സമീപം ആയനിയാട്ട് മീത്തൽ വീട്ടിൽ വേലായുധൻ (90) ആണ് മരിച്ചത്. തലശേരി എഎസ്പി കെ.എസ്. ഷഹൻഷായുടെ നേതൃത്വത്തിലാണ് അന്വേഷണം. ബോംബ് പൊട്ടിയ സ്ഥലത്തിന്റെ സമീപപ്രദേശങ്ങളിൽ ഇന്നലെ പോലീസ് തെരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ആളൊഴിഞ്ഞ വീട്ടുപറന്പിൽ എങ്ങനെ ബോംബ് വന്നുവെന്നാണ് പ്രാഥമിക അന്വേഷണം. ഈ പറന്പിന്റെ നാലഞ്ച് വീടുകൾക്കപ്പുറത്താണ് വേലായുധന്റെ വീട്. ആളൊഴിഞ്ഞ പറന്പിൽ തേങ്ങയും വിറകും ശേഖരിക്കാനായി വേലായുധൻ പതിവായി വരാറുണ്ടെന്ന് അയൽവാസികൾ പറഞ്ഞു. പൊട്ടിയ സ്റ്റീൽ ബോംബ് അടുത്തിടെ ഉപേക്ഷിച്ചതെന്നാണ് പോലീസ് വിലയിരുത്തുന്നത്.പരേതനായ മോഹൻദാസിന്റെ വർഷങ്ങളായി പൂട്ടിക്കിടക്കുകയായിരുന്ന വീട്ടുപറമ്പിലാണ് സ്ഫോടനം ഉണ്ടായത്. കൂലിപ്പണിക്കാരനാണ് മരിച്ച വേലായുധൻ. വേലായുധന്റെ സംസ്കാരം ഉച്ചകഴിഞ്ഞ് രണ്ടിന്…
Read Moreഎഐ ആപ്പ് വഴി യുവതികളുടെ നഗ്നചിത്രം നിർമിച്ച് പ്രചരിപ്പിച്ചു; മൂന്നുപേർ അറസ്റ്റിൽ
ചിറ്റാരിക്കാൽ (കാസർഗോഡ്): ബന്ധുക്കളും പരിചയക്കാരുമായ നൂറ്റന്പതോളം സ്ത്രീകളുടെ നഗ്നചിത്രങ്ങൾ എഐ ആപ്പ് വഴി സൃഷ്ടിച്ച് പ്രചരിപ്പിച്ച സംഭവത്തിൽ മൂന്നു യുവാക്കൾ അറസ്റ്റിൽ. ചിറ്റാരിക്കൽ സ്വദേശികളായ സിബിൻ ലൂക്കോസ് (21), എബിൻ ടോം ജോസഫ് (18), ജസ്റ്റിൻ ജേക്കബ് (21) എന്നിവരാണ് അറസ്റ്റിലായത്. സാമൂഹിക മാധ്യമങ്ങളിൽ നിന്നും ശേഖരിച്ച യുവതികളുടെ ചിത്രങ്ങൾ എഐ ആപ്പ് ഉപയോഗിച്ച് നഗ്നചിത്രങ്ങളാക്കി മാറ്റിയെടുത്താണ് ഇവർ പ്രചരിപ്പിച്ചത്. ഇതിലൊരാളുടെ സുഹൃത്തായ മറ്റൊരു വിദ്യാർഥി അവിചാരിതമായി സുഹൃത്തിന്റെ ഫോണെടുത്തു നോക്കിയപ്പോൾ തന്റെ അടുത്ത ബന്ധുവായ യുവതിയുടെ നഗ്നചിത്രം കണ്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഏതാനും ചിത്രങ്ങൾ ഈ വിദ്യാർഥി തന്റെ ഫോണിലേക്ക് പകർത്തിയെടുത്ത് ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു.വിവരം നാട്ടിൽ പ്രചരിച്ചതോടെ പോലീസെത്തുന്നതിനു മുമ്പ് യുവാക്കൾ തങ്ങളുടെ ഫോണിൽ നിന്ന് ചിത്രങ്ങൾ ഡിലീറ്റ് ചെയ്തിരുന്നു. പോലീസ് പിടിച്ചെടുത്ത ഫോണുകൾ സൈബർ സെല്ലിന്റെ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ചിത്രങ്ങൾ ഡിലീറ്റ് ചെയ്ത കാര്യം…
Read Moreകണ്ണൂരിൽ സ്പോർട്സ് ഹോസ്റ്റലിൽ 18 പേർക്കു ഭക്ഷ്യവിഷബാധ; അഞ്ചുപേർ ഇപ്പോഴും ചികിത്സയിൽ
കണ്ണൂർ: തളാപ്പിലെ ഡയറക്ടറേറ്റ് സ്പോർട്സിന്റെ നിയന്ത്രണത്തിലുള്ള ജി.വി. രാജയുടെ സ്പോർട്സ് ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ. 18 പേരെ ഭക്ഷ്യവിഷബാധയേറ്റ് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.13 പേർ പ്രാഥമിക ചികിത്സയ്ക്ക് ശേഷം മടങ്ങിയെങ്കിലും അഞ്ച് പേർ ഇപ്പോഴും ചികിത്സയിലാണ്. ദിയ ദാസ്, മിഷൈൻ, സ്നിയ, സാന്ദ്ര, ഗോപിക എന്നിവരാണ് ചികിത്സയിൽ കഴിയുന്നത്. ഇന്നലെ രാത്രിയിൽ ഭക്ഷണം കഴിച്ചശേഷമാണ് കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം തുടങ്ങിയത്. 18 കുട്ടികൾക്ക് കൂട്ടത്തോടെ വയറുവേദനയും തലവേദനയും തുടങ്ങിയതോടെആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഹോസ്റ്റലിലുള്ള ബാക്കിയുള്ള കുട്ടികൾക്കും പ്രശ്നങ്ങളുണ്ടായിരുന്നു. ഇന്ന് രാവിലെയും കുട്ടികൾ ജില്ലാ ആശുപത്രിയിൽ ചികിത്സതേടിയെത്തി. രാത്രിയിൽ ഫ്രൈഡ് റൈസും ഗോബി മഞ്ചൂരിയുമാണ് കുട്ടികൾക്ക് കഴിക്കാൻ നൽകിയത്. 200 ഓളം പേരാണ് നിലവിൽ ഇവിടെ താമസിക്കുന്നത്. കഴിഞ്ഞ വർഷംവരെ കോച്ചുമാരുടെയും ഹോസ്റ്റൽ അധികൃതരുടെയും നേതൃത്വത്തിലായിരുന്നു ഫുഡ് വിതരണം നടത്തിയിരുന്നത്. എന്നാൽ, ഈ അധ്യയന വർഷം മുതൽ ഫുഡ് വിതരണം ഏജൻസിയെ ഏൽപ്പിക്കുകയായിരുന്നു.…
Read Moreദേശീയപാത നിർമാണം; കലുങ്ക് കുഴിയിലെ വെള്ളക്കെട്ടിൽ വീണ് യുവാവിന് ദാരുണാന്ത്യം
പരിയാരം: ദേശീയപാതയ്ക്ക് വേണ്ടി നിര്‍മിക്കുന്ന കലുങ്കിനായി എടുത്ത കുഴിയിലെ വെള്ളക്കെട്ടില്‍ വീണ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. തളിപ്പറമ്പ് ആലിങ്കീല്‍ തിയേറ്ററിന് സമീപം താമസിക്കുന്ന കുഞ്ഞിമംഗലം ആണ്ടാംകൊവ്വല്‍ പോസ്റ്റ് ഓഫീസിനടുത്ത ബാവു വളപ്പില്‍ റിയാസ് വാബു (34) ആണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. പിലാത്തറ വിളയാംങ്കോട് എംജിഎം കോളജിലേക്ക് പോകുന്ന ജംഗ്ഷനില്‍ ഹൈവേ വികസനത്തിന്റെ ഭാഗമായി നിര്‍മിച്ച സര്‍വീസ് റോഡിലായിരുന്നു അപകടം. അതുവഴി വന്ന ഒരു ഇരുചക്ര വാഹനക്കാരനാണ് എന്‍ഫീല്‍ഡ് ബുള്ളറ്റ് മറിഞ്ഞുകിടക്കുന്നത് കണ്ട് വാഹനം നിര്‍ത്തി പരിശോധിച്ചത്. ഒരാള്‍ കുഴിയിൽ വെള്ളക്കെട്ടില്‍ കിടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് ഉടന്‍ പരിയാരം പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തി ഇയാളെ മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പരേതനായ കാനത്തില്‍ മൊയ്തീന്-ഖദീജ ദമ്പതികളുടെ മകനാണ് മരിച്ച റിയാസ് വാബു. ഭാര്യ: ജാസ്മിൻ (കുഞ്ഞിമംഗലം). മക്കള്‍: ഷിയാ ഫാത്തിമ, ആയിഷ ജന്ന. സഹോദരങ്ങൾ:…
Read Moreകൂട്ടുപുഴയിൽ എക്സൈസിനെ വെട്ടിച്ചുകടന്ന വാഹനവും പ്രതിയും കസ്റ്റഡിയിൽ; പിടിയിലായത് മലപ്പുറത്തുനിന്ന്
ഇരിട്ടി: കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിൽ വാഹനം പരിശോധിക്കവേ എക്സൈസ് ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ടു പോവുകയും വഴിയരികിൽ ഉപേക്ഷിക്കുകയും ചെയ്ത സംഭവത്തിൽ വാഹനവും പ്രതിയും പിടിയിൽ. ബേപ്പൂർ സ്വദേശി യാസർ അറഫാത്തിനെയും കെഎല്‍ 45 എം 6300 നമ്പര്‍ രജിസ്ട്രേഷനിലുള്ള വാഹനവും കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്നായി കണ്ടെത്തുകയായിരുന്നു. എക്സൈസ് കമീഷ്ണർ സ്ക്വാഡും ഇരിട്ടി പോലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് വാഹനവും പ്രതിയേയും കണ്ടെത്തി കസ്റ്റഡിയിലെടുത്തത്. പ്രതി കടത്തികൊണ്ടു വന്ന മയക്കുമരുന്നുകൾ കണ്ടെത്തുന്നതിനും കൂട്ടു പ്രതികളെ കണ്ടെത്തുന്നതിനും എക്സൈസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. അന്വേഷണത്തിൽ എക്സൈസ് കമീഷ്ണർ സ്ക്വാഡ് അംഗങ്ങളായ കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റ് ഇൻസ്പെക്ടർ പി.കെ. മുഹമ്മദ് ഷഫീഖ്, കണ്ണൂർ സ്ക്വാഡ് ഇൻസ്പെക്ടർ ടി. ഷിജുമോൻ, പ്രിവന്റീവ് ഓഫീസർ കെ . പ്രദീപ്കുമാർ, സിഇഒമാരായ സച്ചിൻദാസ്, നിതിൻ ചോമാരി എന്നിവരും പോലീസ് പാർട്ടിയിൽ എസ്ഐ സനീഷ്, സീനിയർ സിപിഒമാരായ…
Read Moreപാവന്നൂരിൽ മുങ്ങിമരിച്ച വിദ്യാർഥികളുടെ സംസ്കാരം കഴിഞ്ഞു; ദുഖം താങ്ങാനാകാതെ വീട്ടുകാരും നാട്ടുകാരും
മയ്യിൽ: പാവന്നൂരിൽ മുങ്ങി മരിച്ച മൂന്ന് വിദ്യാർഥികളുടെ സംസ്കാരം ഇന്ന്. കണ്ണൂർ ഗവ.മെഡിക്കൽ കോളജിൽ നിന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് പാവന്നൂർമെട്ട ബാങ്കിന് സമീപം പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് കുറ്റ്യാട്ടൂർ പൊറോളം പൊതുശ്മശാനത്തിൽ സംസ്കരിക്കും. പാവന്നൂര്‍മെട്ട വള്ളുവ കോളനിയിലെ എ.വി. സത്യൻ- പ്രിയ ദമ്പതികളുടെ മകൻ നിവേദ് (21), സത്യന്റെ സഹോദരൻ എ.വി.സജിത്ത്- രമ്യ ദമ്പതികളുടെ മകൻ ജോബിൻ ജിത്ത് (17), ഇവരുടെ ബന്ധു കൂടിയായ കെഎസ്ആർടിസി ഡ്രൈവർ ബാലകൃഷ്ണൻ-ബിന്ദു ദമ്പതികളുടെ മകൻ അഭിനവ് (21) എന്നിവരാണ് മരിച്ചത്. പാവന്നൂർമെട്ട ചീരാച്ചേരി പുഴയിൽ ഇന്നലെ വൈകുന്നേരം നാലോടെയിരുന്നു അപകടം. ബന്ധുക്കളായ വിദ്യാർഥികൾ പുഴയിൽ മുങ്ങിമരിച്ചതിന്റെ നടുക്കത്തിലാണ് വള്ളുവകോളനിയും പാവന്നൂർ ഗ്രാമവും. അപ്രതീക്ഷിത ദുരന്തത്തിൽ കോളനി ഒന്നാകെ തേങ്ങുകയാണ്. പുഴയരികിലൂടെ നടന്നുപോകുന്നതിനിടെ കരയിടിഞ്ഞ് ഇവർ പുഴയിലേക്ക് വഴുതിവീഴുകയായിരുന്നു. കനത്തമഴയിൽ പുഴയിൽ വെള്ളം കൂടിയിരുന്നു. ചെളിയും…
Read Moreഅബുദാബിയിൽ കണ്ണൂർ സ്വദേശിനിയുടെ മരണം; കൊലപാതകമെന്ന് ബന്ധുക്കൾ
കണ്ണൂർ: അലവിൽ സ്വദേശിയായ യുവതിയെ അബുദാബിയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് ബന്ധുക്കൾ. അലവിൽ കുന്നാവിന് സമീപത്തെ മൊട്ടമ്മൽ ഹൗസിൽ പരേതനായ സുബ്രഹ്മണ്യന്റെയും സുമയുടെയും ഏകമകൾ എം.പി. മനോഗ്നയെ(31)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഭർത്താവ് ലിനോകിനെ അബുദാബി പോലീസ് കസ്റ്റഡിയിലെടുത്തു.ഞായറാഴ്ചമുതൽ ബന്ധുക്കൾ മനോഗ്നയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല. തുടർന്ന് രണ്ട് ദിവസം കഴിഞ്ഞപ്പോൾ അബുദാബിയിലെ ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. അവർ അന്വേഷിച്ചെത്തിയപ്പോഴാണ് മരണവിവരം അറിയുന്നത്. ലിനേക് അപ്പോഴും ഫ്ലാറ്റിൽ ഉണ്ടായിരുന്നു. ഇതാണ് ബന്ധുക്കളിൽ സംശയത്തിന് ഇടയാക്കിയത്. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. കൈ ഞെരന്പ് മുറിച്ച നിലയിലായിരുന്നു മനോഗ്ന. ഞായറാഴ്ച രാത്രി ഫ്ലാറ്റിൽ നിന്ന് ബഹളംകേട്ടതായി അയൽവാസികളും പോലീസിന് മൊഴി നൽകിയെന്നാണ് വിവരം. 2021 ഏപ്രിൽ 17നാണ് മേലെ ചൊവ്വ സ്വദേശി ലിനേകും മനോഗ്നയും വിവാഹിതരായത്. ഒന്നരവർഷം മുമ്പ് അബുദാബിയിലെത്തിയ മനോഗ്ന…
Read Moreആശിക്കാത്ത കണ്‍വീനര്‍ പദവി; തോല്‍വിയുടെ പേരുപറഞ്ഞ് തന്ത്രത്തില്‍ ഒഴിയാൻ ഇപി
കണ്ണൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം എൽഡിഎഫിന് തിരിച്ചടിയായ സ്ഥിതിക്ക് കൺവീനർ സ്ഥാനം ഇ.പി.ജയരാജൻ ഒഴിക്കുമെന്നു റിപ്പോർട്ടുകൾ. സംസ്ഥാനത്ത് ഒരു സീറ്റ് മാത്രം ലഭിച്ച സ്ഥിതിക്ക് ഇടതുമുന്നണി കണ്‍വീനര്‍ സ്ഥാനത്ത് തുടരേണ്ടെന്നാണ് ഇപിയുടെ തീരുമാനം. ഇത്തരം കീഴ്വഴക്കങ്ങള് സിപിഎമ്മിലില്ലെങ്കിലും താന്‍ ആശിക്കാത്ത കണ്‍വീനര്‍ പദവി തോല്‍വിയുടെ പേരുപറഞ്ഞ് തന്ത്രത്തില്‍ ഒഴിയാനാണ് ഇപിയുടെ ആലോചന. 2004ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് രണ്ടു സീറ്റിലൊതുങ്ങിയതിനു പിന്നാലെ ധാര്‍മിക ഉത്തരവാദിത്തമേറ്റെടുത്ത് മുഖ്യമന്ത്രി എ.കെ.ആന്റണി രാജിവച്ചതിനു സമാനമല്ലെങ്കിലും തന്റെ രാജിവഴി സിപിഎം നേതൃത്വത്തെ സമ്മര്ദത്തിലാക്കാമെന്നാണ് ഇപിയുടെ കണക്കുകൂട്ടല്‍.
Read Moreആര്‍എസ്എസ് പ്രവർത്തകന്റെ വാഹനം കത്തിച്ച കേസ്; പ്രോസിക്യൂഷൻ പരാജയം, സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വെറുതെ വിട്ടു
പയ്യന്നൂര്‍: ആര്‍എസ്എസ് പയ്യന്നൂര്‍ മണ്ഡലം കാര്യവാഹകിന്റെ വാഹനം കത്തിച്ച കേസില്‍ പ്രതിയായ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കോടതി വെറുതെ വിട്ടു. പ്രോസിക്യൂഷന്റെ തെളിവുകള്‍ അപര്യാപ്തമെന്ന് കണ്ടതിനെ തുടര്‍ന്നാണ് കരിവെള്ളൂര്‍ പെരളത്തെ പി.വി. രമേശനെ കോടതി വെറുതെ വിട്ടത്. ആര്‍എസ്എസ് മണ്ഡലം കാര്യവാഹക് ആയിരുന്ന പേരളം ചീറ്റയിലെ എം.വി. സത്യന്റെ വീട്ടുപറമ്പില്‍ രാത്രി അതിക്രമിച്ചു കയറി വീടിനു മുന്നില്‍ നിര്‍ത്തിയിട്ട അംബാസിഡര്‍ കാര്‍ രമേശനും മറ്റൊരാളും ചേര്‍ന്ന് കത്തിച്ചുവെന്നും ഇതിനുശേഷം ഇവര്‍ ഓടിപ്പോകുന്നത് കണ്ടുവെന്നുമായിരുന്നു പരാതി. രമേശനാണ് കാര്‍ കത്തിച്ചതെന്നു കണ്ടെത്തുന്നതിനു പ്രോസീക്യൂഷന് നിര്‍ത്തിയ തെളിവുകള്‍ അപര്യാപ്തമാണെന്നും രാഷ്ട്രീയ വൈരാഗ്യം കൊണ്ട് മാത്രമാണ് ബ്രാഞ്ച് സെക്രട്ടറിയും പഞ്ചായത്ത് മെംബറുമായ രമേശനെ പ്രതി ചേര്‍ത്തതെന്നുമുള്ള പ്രതിഭാഗം വാദം സ്വീകരിച്ച് പയ്യന്നൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് പ്രതിയെ വെറുതെ വിടുകയായിരുന്നു. പ്രതിഭാഗത്തിനായി അഡ്വ. ടി.വി. വിനീഷ് ഹാജരായി.
Read More