ഇരിട്ടി: പർദ ധരിച്ച് വേഷം മാറി വന്ന് ബന്ധുവിന്റെ വീട്ടിൽ നിന്നു സ്വർണാഭരണങ്ങൾ കവർന്ന പ്രതിയെ വീരാജ്പേട്ട പോലീസ് അറസ്റ്റ് ചെയ്തു. വീരാജ്പേട്ട സ്വദേശി ഹാരീസാണ് അറസ്റ്റിലായത്. കഴിഞ്ഞ മേയ് 21 നാണ് കേസിനാസ്പദമായ സംഭവം. വീരാജ്പേട്ട കെഎസ്ആർടിസി ബസ്സ്റ്റാൻഡിന് സമീപത്തെ സഹോദരന്റെ വീട്ടിൽ തനിച്ചായിരുന്ന വയോധികയുടെ പക്കൽ നിന്നു മൂന്ന് പവനോളം വരുന്ന സ്വർണാഭരണങ്ങൾ കവർന്ന് പ്രതി കടന്നുകളയുകയായിരുന്നു. പർദ അണിഞ്ഞു സ്ത്രീ വേഷത്തിലാണ് പ്രതി വീട്ടിനുള്ളിൽ കയറിക്കൂടിയത്. മോഷണത്തിനുശേഷം കടന്നുകളഞ്ഞ പ്രതി വീരാജ്പേട്ട ടൗണിൽനിന്നു കാറിലാണ് രക്ഷപ്പെട്ടത്. സിസി ടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പിടിയിലാകുന്നത് . മോഷണം നടത്തിയ സ്വർണം ഇരിട്ടിയിലെ സ്വർണാഭരണ കടയിൽ വിറ്റ് പേരക്കുട്ടികൾക്ക് രണ്ടുപവനോളം വരുന്ന സ്വർണാഭരണം വാങ്ങിയതായും പ്രതി മൊഴി നൽകിയതായി പോലീസ് പറയുന്നു.
Read MoreCategory: Kannur
മാഹി ബൈപാസിൽ സിഗ്നലിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ച് ഒരുമരണം; 3 പേർക്ക് പരിക്ക്
മാഹി: മുഴപ്പിലങ്ങാട് – മാഹി ബൈപാസ് റോഡിലെ ഈസ്റ്റ് പള്ളൂർ സിഗ്നലിൽ സിഗ്നൽ ലഭിക്കാനായി നിർത്തിയിട്ട ലോറിക്ക് പിന്നിൽ നിയന്ത്രണം വിട്ട കാറിടിച്ച് കാറിലുണ്ടായിരുന്ന ആലപ്പുഴ സ്വദേശി മരിച്ചു. കാർ ഓടിച്ചിരുന്ന ശിവപ്രസാദാണ് (39) മരിച്ചത്. കാറിലുണ്ടായിരുന്ന യുവതിക്കും രണ്ട് പെൺകുട്ടികൾക്കും പരിക്കേറ്റിട്ടുണ്ട്. ഇന്ന് പുലർച്ചെ 3.30 നായിരുന്നു സംഭവം. കാസർഗോഡ് സുള്ള്യക്കടുത്ത് പുത്തൂരിൽനിന്ന് മരം കയറ്റി മലപ്പുറത്തേക്ക് പോകുകയായിരുന്നു ലോറി പിന്നിൽ ഇതേ ദിശയിൽനിന്നു വന്ന കാറാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ലോറി അല്പം മുന്നോട്ട് നീങ്ങിയതായി ലോറി ഡ്രൈവർ പറഞ്ഞു. കർണാടക ഭാഗങ്ങളിലെ ക്ഷേത്രങ്ങളിൽ ദർശനം നടത്തി ആലപ്പുഴയിലേക്ക് പോകുകയായിരുന്ന കുടുംബമാണ് അപകടത്തിൽപെട്ടത്. യുവതിക്ക് കാലിനാണ് പരിക്ക്. യുവതി മുന്നിലും പെൺകുട്ടികൾ പിന്നിലുമാണ് ഇരുന്നത്. തലശേരി അഗ്നിരക്ഷാസേനയും തലശേരി പോലീസുമാണ് ആദ്യം അപകട സ്ഥലത്തെത്തിയത്. അപകടത്തിൽപ്പെട്ടവരെ കാർ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ഡ്രൈവർ സംഭവ സ്ഥലത്ത്…
Read Moreമഴ നനയാതിരിക്കാൻ പെട്ടിക്കടയിൽ കയറിയയാളെ കടക്കാരൻ സർജിക്കൽ ബ്ലേഡ് കൊണ്ട് ആക്രമിച്ചു; ഗുരുതര പരിക്ക് വധശ്രമത്തിനു കേസ്
പയ്യന്നൂര്‍: മഴ നനയാതിരിക്കാനായി പെട്ടിപ്പീടികയില്‍ കയറിയ ആളെ സര്‍ജിക്കല്‍ ബ്ലേഡ് കൊണ്ട് മാരകമായി മുറിവേല്‍പ്പിച്ച സംഭവത്തില്‍ വധശ്രമമുള്‍പ്പെടെയുള്ള വകുപ്പുകളില്‍ പോലീസ് കേസെടുത്തു. രാമന്തളി എട്ടിക്കുളം അമ്പലപ്പാറയിലെ കെ.എ. മുഹമ്മദ്കുഞ്ഞിയുടെ പരാതിയിലാണ് തളിപ്പറമ്പ് സ്വദേശിയും എട്ടിക്കുളത്തെ താമസക്കാരനുമായ മജീദിനെതിരേ കേസെടുത്തത്. കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം നാലേമുക്കാലോടെ എട്ടിക്കുളം ബീച്ചിലാണ് പരാതിക്കാസ്പദമായ സംഭവം. പെട്ടെന്നുള്ള മഴ വന്നപ്പോള്‍ നനയാതിരിക്കാനായി ബീച്ചിലുള്ള മജീദിന്റെ പെട്ടിപ്പീടികയില്‍ പരാതിക്കാരന് കയറിയതാണ് സംഭവത്തിന് കാരണമായത്. പീടികക്കാരനായ മജീദിന് ഇതിഷ്ടമാകാത്തതിനാല് ചോദ്യം ചെയ്തു. ഇതോടെ ഇരുവരും തമ്മില്‍ വാക്കേറ്റമായി. ഇതിനിടയില്‍ അശ്ലീലഭാഷയില്‍ ചീത്ത വിളിച്ച് മുഖത്തടിച്ചശേഷം കൊല്ലുമെന്ന ഭീഷണിയോടെ സര്‍ജിക്കല്‍ ബ്ലേഡ്കൊണ്ട് മുഹമ്മദ്കുഞ്ഞിയുടെ കഴുത്തിനും മുഖത്തും മാരകമായി മുറിവേല്പ്പിക്കുകയുമായിരുന്നുവെന്നാണ് പരാതി. കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജിലെ അടിയന്തര ചികിത്സക്ക് വിധേയമാക്കിയ പരാതിക്കാരന് മുപ്പത്തിമൂന്നോളം സ്റ്റിച്ചുകളിടേണ്ടിവന്നു. ചികിത്സയില്‍ കഴിയുന്ന പരാതിക്കാരനില്‍നിന്നു മൊഴിയെടുത്തശേഷമാണ് വധശ്രമമുള്‍പ്പെടെയുള്ള വകുപ്പുകളില്‍ പോലീസ് പ്രതിക്കെതിരേ കേസെടുത്തത്. ഈ…
Read Moreവീരാജ്പേട്ട ബസ്സ്റ്റാൻഡിലെ കൊലപാതകം കൗമാരക്കാരനടക്കം നാല് പേർ അറസ്റ്റിൽ
ഇരിട്ടി: വീരാജ്പേട്ട ബസ്സ്റ്റാൻഡിൽ മരിച്ച നിലയിൽ കണ്ടെത്തിയ കുടക് സ്വദേശി രമേശിന്റെ (39 ) കൊലപാതകവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയടക്കം നാലു പേരെ വിരാജ്പേട്ട പോലീസ് അറസ്റ്റ് ചെയ്തു. കുടക് സ്വദേശികളായ ലോകേഷ് (30), കൃഷ്ണ (20), ഹരീഷ് , പ്രായപൂർത്തിയാകാത്ത ആൺകുട്ടി എന്നിവരാണ് പിടിയിലായത്. മേയ് 22 ന് രാത്രി ആയിരുന്നു സംഭവം. കൊല്ലപ്പെട്ട രമേശും നാല് കുറ്റാരോപിതരും വീരാജ്പേട്ട ടൗണിൽ മേയ് 22 ന് രാവിലെ മുതൽ നൃത്തം ചെയ്ത് ആളുകളിൽ നിന്നും കടയുടമകളിൽ നിന്നും പണം പിരിച്ചെടുത്തിരുന്നു. വൈകുന്നേരം മദ്യപിച്ച ശേഷം പണം വീതം വയ്ക്കുന്നതിൽ ഉണ്ടായ തർക്കമാണ് പിന്നീട് കൊലപാതകത്തിലേക്ക് നയിച്ചത്. കുറ്റാരോപിതരായ നാലുപേരും ചേർന്ന് സ്വകാര്യ ബസ് സ്റ്റോപ്പിൽ വച്ച് രമേശിനെ ആക്രമിച്ചതും പിന്നീട് അദ്ദേഹം രക്തം വാർന്ന് മരിച്ചതും. മേയ് 23 ന് രാവിലെയാണ് വീരാജ്പേട്ട പ്രൈവറ്റ് ബസ്…
Read Moreമലിനജലം ഒഴുക്കുന്നതിനെച്ചൊല്ലി തർക്കം; കണ്ണൂരിൽ ഗൃഹനാഥനെ അടിച്ചുകൊന്ന അയൽവാസികൾ കസ്റ്റഡിയിൽ
കണ്ണൂർ: അയൽവാസികൾ തമ്മിലുണ്ടായ തർക്കത്തെത്തുടർന്ന് ഗൃഹനാഥനെ കല്ലും ഹെൽമറ്റും ഉപയോഗിച്ച് അടിച്ചുകൊലപ്പെടുത്തിയ സംഭവത്തിൽ അയൽവാസികൾ ഉൾപ്പെടെ നാലുപേർ കസ്റ്റഡിയിൽ. കക്കാട് നന്പ്യാർമൊട്ടയിലെ അജയകുമാർ (63) കൊല്ലപ്പെട്ട സംഭവത്തിൽ നമ്പ്യാർമൊട്ടയിലെ ഓട്ടോ ഡ്രൈവറായ ടി. ദേവദാസൻ, മക്കളായ സഞ്ജയ് ദാസ്, സൂര്യദാസ് എന്നിവരെയും ഇതരസംസ്ഥാന തൊഴിലാളിയായ ഒരു യുവാവിനെയും കണ്ണൂർ ടൗൺ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി ഒന്പതോടെയായിരുന്നു സംഭവം. ദേവദാസിന്റെ വീട്ടിൽനിന്നു സ്ഥിരമായി മലിനജലം റോഡിലേക്ക് ഒഴുകുന്നുണ്ടായിരുന്നു. ഇത് അജയകുമാർ ചോദ്യം ചെയ്യുമായിരുന്നു. ഇന്നലെ വൈകുന്നേരം ഇതുസംബന്ധിച്ച് തർക്കം നടന്നു. തുടർന്ന് രാത്രി ദേവദാസ് ആളുകളെ കൂട്ടി വന്ന് കല്ല്, ഹെൽമെറ്റ്, ഫൈബർ കസേര എന്നിവ കൊണ്ട് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തടയാനെത്തിയ അജയകുമാറിന്റെ സുഹൃത്ത് വി.കെ. പ്രവീണിനും (50) പരിക്കേറ്റു. പ്രവീണിന്റെ പരാതിയിലാണ് കണ്ണൂർ ടൗൺ പോലീസ് കേസെടുത്തത്. കാറ്ററിംഗ് ജോലിക്ക് പോയ സമയത്ത് പരിചയപ്പെട്ട ഇതര…
Read Moreകണ്ണൂർ വിമാനത്താവളത്തിന്റെ ചുറ്റുമതിൽ തകർന്ന; വെള്ളം കുത്തിയൊഴുകി വീടുകളിൽ കയറി
മട്ടന്നൂർ: കനത്ത മഴയിൽ കണ്ണൂർ വിമാനത്താവളത്തിന്റെ ചുറ്റുമതിൽ തകർന്നു വെള്ളം കുത്തിയൊഴുകി വീടുകളിൽ വെള്ളം കയറി. ഇന്നലെ അർധരാത്രി 12 ഓടെ കല്ലേരിക്കരയിൽ വിമാനത്താവള കവാടത്തിന് സമീപത്തായിരുന്നു സംഭവം. ശക്തമായ മഴയിൽ വിമാനത്താവളത്തിൽ നിന്ന് ഒഴുകിയെത്തിയ വെള്ളത്തിന്റെ സമ്മർദം കാരണം ചെങ്കല്ല് കൊണ്ട് നിർമിച്ച ചുറ്റുമതിൽ തകരുകയായിരുന്നു. മതിൽ തകർന്ന സ്ഥലത്തിലൂടെ വെള്ളം കുത്തിയൊഴുകി സമീപത്തെ വീടുകളിലും ബൈക്ക് വർക്ക് ഷോപ്പിലും വെള്ളം കയറി. ഓട്ടോ ഡ്രൈവർ കെ. മോഹനന്റെ വീട്ടിനുള്ളിലേക്ക് വെള്ളം ഇരച്ചു കയറിയതിനാൽ വീട്ടുപകരണങ്ങളും വീട്ടുമുറ്റത്ത് പാകിയ ഇന്റർ ലോക്ക് അടക്കം നശിച്ചു. വീട്ടുമുറ്റത്ത് നിർത്തിയിട്ട ഓട്ടോയ്ക്കും കാറിനും കേടുപാടുകളുണ്ടായി. സമീപത്തെ കെ.സുമേഷിന്റെ വീട്ടിലും വെള്ളം കയറി. റോഡരികിലെ ബിജുവിന്റെ ബൈക്ക് വർക്ക് ഷോപ്പിൽ വെള്ളം കയറിയതിനാൽ സാധനങ്ങൾ ഒഴുകിപ്പോവുകയും പിൻഭാഗത്തെ ചുറ്റു മതിൽ തകരുകയും ചെയ്തു. വർഷങ്ങൾക്കുമുമ്പും ഇതേ സ്ഥലത്ത് ചുറ്റുമതിൽ തകർന്നതിനാൽ…
Read Moreപയ്യന്നൂരില്‍ വീട് കുത്തിത്തുറന്ന് 75 പവന് കവര്‍ന്നു;അന്വേഷണം ആരംഭിച്ച് പോലീസ്
പയ്യന്നൂർ: പയ്യന്നൂരില്‍ വീട് കുത്തിത്തുറന്ന് അലമാരിയില്‍ സൂക്ഷിച്ചിരുന്ന 75 പവനോളം സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. പെരുമ്പ ജുമാ മസ്ജിദിനു സമീപത്തെ ചെക്കിന്റകത്ത് സുഹ്റയുടെ വീട്ടിലാണു നാടിനെ ഞെട്ടിച്ച കവര്‍ച്ച അരങ്ങേറിയത്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. ഇന്നുരാവിലെ 6.15 ഓടെ ഉണര്‍ന്നെഴുന്നേറ്റ വീട്ടുകാരാണ് ഇന്നലെ അടച്ചുപൂട്ടിയിട്ടിരുന്ന വീടിന്റെ മുന്‍വാതില്‍ അല്പം തുറന്നു കിടക്കുന്നതായി കണ്ടത്. തുടര്‍ന്ന് നോക്കിയപ്പോഴാണു വാതില്‍ കുത്തിപ്പൊളിച്ചതാണെന്നു മനസിലായത്.അകത്തെ രണ്ടു മുറികളിലെ അലമാരകള്‍ തുറന്നുകിടക്കുന്ന നിലയിലായിരുന്നു. അലമാരകളില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാനില്ലായിരുന്നു. ഉടന്‍തന്നെ അയല്‍വാസിയായ അഡ്വ. വിനീഷിന്റെ വീട്ടിലെത്തി വിവരം അറിയിച്ചതോടെയാണു നാട്ടുകാര്‍ കവര്‍ച്ച നടന്നതായി അറിഞ്ഞത്.സുഹറയും ഭര്‍ത്താവ് ആമുവും കണ്ണൂര്‍ പരിയാരം ഗവ. മെഡിക്കല്‍ കോളജില്‍ ചികിത്സയ്ക്കായി പോയിരിക്കുകയായിരുന്നു. സുഹ്റയുടെ മകന് റഫീക്കും മകള്‍ ഹസീനയും ഗള്‍ഫിലാണുള്ളത്. അടുത്തനാളില്‍ ഗള്‍ഫില്‍ നിന്നുമെത്തിയ മറ്റൊരു മകളായ സാജിതയും റഫീഖിന്റെ മക്കളും വീടിന്റെ മുകള്‍നിലയില്‍ കിടന്നുറങ്ങുമ്പോഴായിരുന്നു താഴത്തെ…
Read Moreപയ്യന്നൂരിൽ വിവാഹം നിശ്ചയിച്ച വിദ്യാർഥിനി തൂങ്ങിമരിച്ച നിലയില്‍; അന്വേഷണം ആരംഭിച്ചു
പയ്യന്നൂര്‍: പ്രതിശ്രുത വധുവായ വിദ്യാര്‍ഥിനി തൂങ്ങിമരിച്ച നിലയില്‍. പയ്യന്നൂരിലെ സ്വകാര്യ കോളജിലെ ബിഎ അവസാന വര്‍ഷ വിദ്യാര്‍ഥിനി കിഴക്കേ കണ്ടങ്കാളി അങ്കണവാടിക്ക് സമീപത്തെ എന്‍. നയന (20) യെയാണ് വീടിന്റെ കിടപ്പുമുറിയിലെ ജനലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ പുലര്‍ച്ചെ പന്ത്രണ്ടരയോടെയായിരുന്നു സംഭവം. വൈകുന്നേരം മുതല്‍ വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് വാതില്‍ ചവിട്ടിപ്പൊളിക്കുകയായിരുന്നു. അസ്വാഭാവിക മരണത്തിന് കേസെടുത്ത പയ്യന്നൂര്‍ പോലീസ് യുവതിയുടെ മൊബൈല്‍ ഫോണ്‍ ഇന്ന് ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കും. കൂടുതല്‍ പരിശോധനകള്‍ക്കായി യുവതിയുടെ കിടപ്പുമുറി പൂട്ടി പോലീസ് സീല്‍ ചെയ്തിട്ടുണ്ട്. മരണകാരണം കണ്ടെത്താനുള്ള ഊര്‍ജിത ശ്രമത്തിലാണ് പയ്യന്നൂര്‍ എസ്ഐ കെ. രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ്. യുവതിയുമായി അടുപ്പമുണ്ടായിരുന്ന പയ്യന്നൂരിന് സമീപത്തെ യുവാവുമായുള്ള വിവാഹം നിശ്ചയിച്ചിരുന്നു. പ്രകാശന് -ബീന ദമ്പതികളുടെ മകളാണ്.
Read Moreകണ്ണൂർ വിമാനത്താവളത്തിൽ സ്വർണവുമായി രണ്ട് യാത്രക്കാർ പിടിയിൽ
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ 42 ലക്ഷം രൂപയുടെ സ്വർണവുമായി രണ്ടു യാത്രക്കാർ പിടിയിൽ. കാസർഗോഡ് സ്വദേശികളായ മുഹമ്മദ് റിയാസ്, മുഹമ്മദ് നിസാർ എന്നിവരിൽ നിന്നാണു സ്വർണം പിടികൂടിയത്. ഡിആർഐ കണ്ണൂർ യൂണിറ്റിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്നു ഡിആർഐയും കസ്റ്റംസും നടത്തിയ സംയുക്ത പരിശോധനയിലാണു കള്ളക്കടത്തു പിടികൂടിയത്. ഇന്നലെ ഉച്ചകഴിഞ്ഞ് 2.30 ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ഷാർജയിൽ നിന്നും കണ്ണൂരിൽ എത്തിയതായിരുന്നു ഇരുവരും. മുഹമ്മദ് റിയാസിൽ നിന്നും 479 ഗ്രാം സ്വർണം ഫുഡ് പ്രോസസറിൽ സ്വർണ കട്ടിയായും തലയിണ കവറിൽ പേസ്റ്റ് രൂപത്തിലും ഒളിപ്പിച്ചു കടത്താൻ ശ്രമിക്കുമ്പോഴാണു പിടികൂടിയത്. മുഹമ്മദ് നിസാറിൽ നിന്നും 97 ഗ്രാം സ്വർണം ചോക്കലേറ്റിന്റെയും കളിപ്പാട്ടത്തിന്റെയും ഹാർഡ് ബോർഡ് കവറുകൾക്കിടയിൽ പേസ്റ്റ് രൂപത്തിൽ ഒളിപ്പിച്ചാണു സ്വർണം കടത്താൻ ശ്രമിച്ചത്. നീണ്ട ഇടവേളയ്ക്കുശേഷമാണു സ്വർണക്കടത്ത് പിടികൂടുന്നത്.
Read Moreഉറങ്ങിക്കിടന്ന പെൺകുട്ടിയെ തട്ടിയെടുത്തു പീഡിപ്പിച്ച സംഭവം; പ്രതി നാട്ടുകാരൻതന്നെ? അന്വേഷണത്തിന് പ്രത്യേകസംഘം
കാഞ്ഞങ്ങാട്: വീട്ടിൽ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയും സ്വർണാഭരണം കവരുകയും ചെയ്ത സംഭവത്തിൽ അന്വേഷണത്തിന് കാഞ്ഞങ്ങാട് ഡിവൈഎസ്പി വി.വി. ലതീഷിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ചു. കണ്ണൂർ മേഖലാ ഡിഐജി തോംസൺ ജോസ്, കാസർഗോഡ് ജില്ലാ പോലീസ് മേധാവി പി. ബിജോയ് എന്നിവർക്കാണ് അന്വേഷണത്തിന്റെ ഏകോപന ചുമതല. നാട്ടുകാരനായ ആൾ തന്നെയാണ് സംഭവത്തിനു പിന്നിലെന്ന് മിക്കവാറും ഉറപ്പിച്ചിട്ടുണ്ട്. പെൺകുട്ടിയോട് മലയാളത്തിൽ സംസാരിച്ചതും സംഭവത്തിനു ശേഷം വീട്ടിലേക്കുള്ള വഴി പറഞ്ഞുകൊടുത്തതുമെല്ലാം ഇക്കാര്യം ഉറപ്പിക്കുന്നു. കുട്ടിയുടെ വല്യച്ഛൻ അതിരാവിലെ വീടുതുറന്ന് പശുവിനെ കറക്കാൻ പോകാറുണ്ടെന്നും വല്യമ്മ സ്ഥലത്തില്ലെന്നും അച്ഛനമ്മമാർ മറ്റൊരു മുറിയിലാണ് കിടക്കാറുള്ളതെന്നുമുള്ള വിവരങ്ങൾ പോലും ഇയാൾക്കറിയാമെന്നതിൽ നിന്നും കുടുംബത്തെ അടുത്തറിയാവുന്ന ആൾ തന്നെയാണെന്ന് വ്യക്തമാണ്. പുലർച്ചെ മൂന്നുമണിയോടെയാണ് വല്യച്ഛൻ തൊഴുത്തിലേക്ക് പോയത്. നാലുമണിയോടെ തിരിച്ചെത്തിയപ്പോഴാണ് കുട്ടി മുറിയിലില്ലെന്ന് അറിയുന്നത്. തുടർന്നു തെരച്ചിൽ നടത്തുന്നതിനിടെയാണ് അര കിലോമീറ്ററോളം അകലെയുള്ള വീട്ടിൽനിന്ന്…
Read More