ഇരിട്ടി: പുതുതായി കിട്ടിയ റേഷൻകാർഡ് കണ്ട അന്നമ്മ ഞെട്ടി. ഇതുവരെ അടുക്കളയുടെ ഭരണം മാത്രമുണ്ടായിരുന്ന അന്നമ്മ ജഡ്ജി! ഇരിട്ടി താലൂക്കിൽപ്പെട്ട എടപ്പുഴയില്‍ പുതുതായി അനുവദിച്ച റേഷന്‍ കാര്‍ഡിലാണ് വീട്ടമ്മയെ അധികൃതര്‍ ജഡ്ജിയാക്കിയത്. എടപ്പുഴയിലെ മങ്കത്താനത്ത് അന്നമ്മയുടെ പേരിലുള്ള റേഷന്‍ കാര്‍ഡിലാണ് വ്യാപക തെറ്റുകൾ കടന്നുകൂടിയത്. വീട്ടുപേരും തെറ്റിച്ചാണ് കാർഡിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഭര്‍ത്താവ് എം.എം. ഇമ്മാനുവലിന്റെ വയസായ 62 അന്നമ്മയ്ക്കാണ് കാർഡിൽ രേഖപ്പെടുത്തിയിരിക്കുന്നത്. അന്നമ്മയുടെ വയസായ 58 ഭര്‍ത്താവിനും നല്കി. മങ്കത്താനത്ത് എന്നുള്ള വീട്ടുപേരിലും അക്ഷരത്തെറ്റുണ്ടാക്കി. തെറ്റുകൾ തിരുത്താൻ എന്തുചെയ്യണമെന്നറിയാതെ കുഴങ്ങിയിരിക്കുകയാണ് ഈ വീട്ടമ്മയും കുടുംബവും.
Read MoreCategory: Kannur
ഭർത്താവിൽ കൊലക്കുറ്റം തെളിഞ്ഞു; ഭർതൃമാതാവിൽ ഗാർഹിക പീഡനവും! കാട്ടാമ്പള്ളി രമ്യ വധക്കേസില്‍ ഭർത്താവും ഭർതൃമാതാവും കുറ്റക്കാർ; ഭർതൃസഹോദരനെ വെറുതേവിട്ടു
തലശേരി: കാട്ടാമ്പള്ളിയിലെ അമ്പന്‍ ഹൗസില്‍ രവീന്ദ്രന്റെ മകള്‍ രമ്യയെ(26) പയ്യന്നൂരിലെ സ്വകാര്യ ലോഡ്ജിലെ മുറിയില്‍ കൊലപ്പെടുത്തിയ കേസില്‍ ഭർത്താവും ഭർതൃമാതാവും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. കേസിലെ രണ്ടാം പ്രതിയായ ഭർതൃസഹോദരനെ വെറുതെവിട്ടു. ശിക്ഷാ ഇന്ന് ഉച്ചകഴിഞ്ഞ് പറയും. രമ്യയുടെ ഭര്‍ത്താവ് കണ്ണൂര്‍ അഴീക്കോട്ടെ പാലോട്ട് വയലില്‍ ഷമ്മികുമാര്‍ (40), മാതാവ് പത്മാവതി (70) എന്നിവരെയാണ് തലശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് ശ്രീകലാ സുരേഷ് കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. ഭർത്താവ് ഷമ്മികുമാറിൽ 498 എ വകുപ്പുപ്രകാരം ഗാര്‍ഹിക പീഡനം, 302ാം വകുപ്പു പ്രകാരം കൊലപാതകം, 201ാം വകുപ്പു പ്രകാരം തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങളും മാതാവ് പത്മാവതിയിൽ 498 പ്രകാരം ഗാര്‍ഹിക പീഡനകുറ്റവുമാണ് തെളിഞ്ഞിട്ടുള്ളത്. രണ്ടാംപ്രതി ലതീഷ്കുമാറിൽ ഗാർഹികപീഡനം കുറ്റം ചുമത്തിയിരുന്നെങ്കിലും തെളിയിക്കാൻ പ്രോസിക്യൂഷന് സാധിക്കാത്തതിനാൽ വെറുതെവിടുകയാണെന്ന് കോടതി പറഞ്ഞു. ശിക്ഷയെക്കുറിച്ച് എന്തെങ്കിലും പറയാനുണ്ടോയെന്ന കോടതിയുടെ ചോദ്യത്തിന് കുറ്റം…
Read Moreയുവതിയെ പീഡിപ്പിച്ച കേസിൽ മട്ടന്നൂരിൽ നാലുപേർ കസ്റ്റഡിയിൽ; പീഡനം വീട് നിർമിക്കാൻ പണം വാഗ്ദാനം ചെയ്ത്; പിടിയിലായത് കൂത്തുപറന്പ്, മട്ടന്നൂർ സ്വദേശികൾ
മ ട്ടന്നൂർ: വീട് നിർമിക്കാൻ പണംനൽകാമെന്ന് പറഞ്ഞ് യുവതിയെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചുവെന്ന പരാതിയിൽ നാലുപേരെ മട്ടന്നൂർ പോലീസ് കസ്റ്റഡിയിലെടുത്തു. മട്ടന്നൂർ, കൂത്തുപറമ്പ് സ്വദേശികളായ നാലുപേരെയാണ് മട്ടന്നൂർ സിഐ എ.വി.ജോൺ, പ്രിൻസിപ്പൽ എസ്ഐ എ.വി.ദിനേശ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തത്. വ്യാപാരിയും റിയൽ എസ്റ്റേറ്റ് ബിസിനസുകാരുമാണ് പിടിയിലായതെന്നാണ് സൂചന. മൂന്ന് മാസം മുമ്പാണ് പീഡനം നടന്നതെന്ന് തലശേരി സ്വദേശിനിയായ 30കാരിയുടെ പരാതിയിൽ പറയുന്നു. സ്വന്തമായി വീട് നിർമിക്കുന്നതിന് പള്ളിക്കമ്മിറ്റിയുടെ കത്തുമായി വീടുകളിൽ കയറി സഹായം ചോദിക്കുന്നതിനിടെയാണ് പ്രതികളുമായി യുവതി പരിചയത്തിലായതെന്ന് പോലീസ് പറഞ്ഞു. വീട് നിർമിക്കാൻ പണം നൽകാമെന്ന് പറഞ്ഞ് നരയമ്പാറ, മാനന്തവാടി, കണ്ണൂർ എന്നിവിടങ്ങളിലെ വീടുകളിലും റിസോർട്ടുകളിലും കൊണ്ടുപോയി നാലുപേരും പലതവണ പീഡിപ്പിച്ചുവെന്ന് കാണിച്ച് യുവതി മട്ടന്നൂർ പോലീസിൽ പരാതി നൽകുകയായിരുന്നു. പിന്നീട് പ്രതികൾ ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. ഇതേത്തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥർ നാലുപേരെയും…
Read Moreനേതാക്കന്മാരെ സുരക്ഷിതരാക്കി..! കണ്ണൂരിൽ നേതാക്കൾക്കും പാർട്ടി ഓഫീസുകൾക്കും സുരക്ഷ ഏർപ്പെടുത്തി; തിരുവനന്തപുരത്ത് സിപിഎം ബിജെപി അണികൾ തമ്മിൽ ഏറ്റുമുട്ടിയതിനെ തുടർന്നാണ് സുരക്ഷ
കണ്ണൂർ: തിരുവനന്തപുരത്ത് സിപിഎം-ബിജെപി സംഘർഷവുമായി ബന്ധപ്പെട്ട് കണ്ണൂരിൽ നേതാക്കൾക്കും പാർട്ടി ഓഫീസുകൾക്കും സുരക്ഷ ഏർപ്പെടുത്തി. ഇന്നലെ രാത്രി മുതലാണ് തിരുവനന്തപുരത്ത് സംഘർഷം അരങ്ങേറിയത്. ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്റേതടക്കമുള്ള വാഹനങ്ങൾ സംഘർഷത്തിൽ തകർത്തിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ വീടിനുനേരേയും ആക്രമണമുണ്ടായി. ഈ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് ജില്ലാ പോലീസ് മേധാവി ജി. ശിവവിക്രം പോലീസ് ഉദ്യോഗസ്ഥർക്ക് പാർട്ടി ഓഫീസുകൾക്ക് സുരക്ഷ ഒരുക്കാൻ നിർദേശം നൽകിയത്. ജില്ലയിലെ പ്രധാനപ്പെട്ട സിപിഎം-ബിജെപിയുടെ പാർട്ടി ഓഫീസുകൾക്കാണ് പോലീസ് സുരക്ഷ ഏർപ്പെടുത്തിയത്. സിപിഎം-ബിജെപി നേതാക്കളുടെ വീടുകൾക്ക് പോലീസ് കാവൽ ഏർപ്പെടുത്തുന്നതിനോടൊപ്പം ഇവരുടെ വീടിന്റെ പരിസരങ്ങളിൽ പട്രോളിംഗും ശക്തമാക്കിയിട്ടുണ്ട്. പാർട്ടി നേതാക്കൾക്കു പുറമെ മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, സിപിഎമ്മിന്റെ എംഎൽഎമാർ, ജില്ലയിലെ മറ്റു മന്ത്രിമാർ എന്നിവരുടെ വീടുകൾക്കും പോലീസ് കാവൽ…
Read Moreദുർമന്ത്രവാദ കുംഭം കൗതുകമാകുന്നു..! ശത്രുസംഹാരത്തിനായി അടയ്ക്കാത്തോട്ടിൽ “ദുർമന്ത്രവാദ ക്രിയകൾ’; തോട്ടത്തിൽ കണ്ടെത്തിയ കുംഭത്തിൽ പച്ചക്കറിനിറച്ച് അതിൽ അക്ഷരങ്ങൾ എഴുതിയ നിലയിൽ
അടയ്ക്കാത്തോട്: ശത്രു സംഹാരത്തിനും ഉദിഷ്ട കാര്യപ്രാപ്തിക്കും വേണ്ടി ദുർമന്ത്രവാദ ക്രിയകൾ ചെയ്യുന്നത് അടയ്ക്കാത്തോട്ടിലും പരിസരങ്ങളിലും പെരുകുന്നു. കഴിഞ്ഞ ദിവസം നാരങ്ങാത്തട്ടിൽ റോഡ് കവലയിൽ കണ്ടെത്തിയ കൂടോത്ര കുംഭം പ്രദേശവാസികളിൽ കൗതുകവും പ്രതിഷേധവും ഉളവാക്കി. മൂന്നിടങ്ങളിൽ ചട്ടിയിൽ പച്ചക്കറി നിറച്ച് എഴുതി കുത്തിയ കുംഭങ്ങൾ ആണ് പുലർച്ചെ നാട്ടുകാർ കണ്ടത്. ബുധനാഴ്ച അർദ്ധരാത്രിയിലാണ് വാഹനത്തിലെത്തി ഇത് സ്ഥാപിച്ചത് എന്നാണ് സൂചന. സംഭവത്തെക്കുറിച്ച് കേളകം പോലീസ് അന്വേഷണം ആരംഭിച്ചു.
Read Moreപേരിൽ തന്നെ പ്രശ്നക്കാരൻ..!10 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച 70 കാരൻ അറസ്റ്റിൽ; സ്കൂൾ വീട്ട് വീട്ടിലേക്ക് വരുകയായി രുന്ന കുട്ടിയെ ഇടവഴിയിൽ വച്ച് കയറിപ്പി ടിക്കുകയായിരുന്നുവെന്ന് കുട്ടി പറയുന്നു
പാനൂർ: 10 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച 70 കാരൻ അറസ്റ്റിൽ. കണ്ണങ്കോട്ടെ കുഞ്ഞിക്കണ നെയാണ് പോക്സോ പ്രകാരം കേസെടുത്ത് കൊളവല്ലൂർ എസ്ഐ നാരായണൻ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 24 നാണ് കേസിനാസ്പദമായ സംഭവം. വൈകുന്നേരം 4.30 ഓടെ സ്കൂൾ വിട്ട് വീട്ടിലേക്ക് പോകുമ്പോൾ വീട്ടിനടുത്തുള്ള ഇടവഴിയിലാണ് അഞ്ചാം ക്ലാസുകാരിയെ പ്രതി പീഡിപ്പിക്കാൻ ശ്രമം നടത്തിയത്.കരഞ്ഞ് കൊണ്ട് വീട്ടിലെത്തിയ കുട്ടി വീട്ടുകാരോട് കാര്യങ്ങൾ വിശദീകരിക്കുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ തലശേരി കോടതിയിൽ ഹാജരാക്കി. കോടതി പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
Read Moreകിട്ടാത്തവർക്ക് കൊടുക്കാൻ വേണ്ടിയാ സാറേ…! വീട്ടിൽ സൂക്ഷിച്ച 408 കുപ്പി വിദേശ മദ്യം പിടികൂടി; വ്യാജമദ്യം വില്‍പ്പന നടത്തുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് പരിശോധന നടത്തിയത്
ഇരിട്ടി: വീട്ടില്‍ കട്ടിലിനടിയില്‍ കെയ്സുകളിലായി സൂക്ഷിച്ച 408 കുപ്പി വിദേശ മദ്യവുമായി യുവിവാനെ പോലീസ് അറസ്റ്റ് ചെയ്തു. വള്ളിത്തോട് സാലസ്പുരം സ്വദേശി വി. ബിനോയി തോമസി (40) നെയാണ് ഇരിട്ടി എസ്ഐ പി.സി. സജ്ഞയ്കുമാര്‍ അറസ്റ്റ് ചെയ്തത്. വ്യാജമദ്യം വില്‍പ്പന നടത്തുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് വീട്ടില്‍ റെയ്ഡ് നടത്തിയത്. എസ്ഐക്ക് പുറമെ പോലീസ് ഉദ്യോഗസ്ഥരായ സതീശന്, ഷംസുദ്ദീന്, ഷാജി തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
Read Moreഇവൻമാരാണ് സാറേ..! കണ്ണൂരിൽ തീയേറ്ററിൽ ഗുണ്ടാവിളയാട്ടം; നൂറിന്റെ ടിക്കറ്റെടുത്ത് 300 രൂപയുടെ സീറ്റിൽ ഇരുന്നത് ചോദ്യം ചെയ്തതിനാണ് മാനേജരെയും ജീവനക്കാരെയും മർദ്ദിച്ചത്
കണ്ണൂർ: കണ്ണൂർ നഗരത്തിൽ ഗുണ്ടകളുടെ വിളയാട്ടം. കഴിഞ്ഞ ദിവസം നഗരത്തിലെ സിനിമാ തീയേറ്ററിലാണ് നാലംഗസംഘം മണിക്കൂറോളം അഴിഞ്ഞാടിയത്. കണ്ണൂർ പിവിഎസ് ഫിലിം സിറ്റിയിൽ രാത്രി പത്തിന് സിനിമ കാണാനെത്തിയ സംഘമാണ് തീയേറ്ററിനുള്ളിലും തീയേറ്ററിന് പുറത്തും സംഘർഷാവസ്ഥ സൃഷ്ടിച്ചത്. 100 രൂപ ടിക്കറ്റെടുത്ത് സിനിമ കാണാൻ തീയേറ്ററിൽ കയറിയ ഇവർ 150 രൂപ ടിക്കറ്റിന്റെ സീറ്റിലേക്ക് ചാടിക്കയറുകയും പിന്നീട് 300 രൂപ ടിക്കറ്റിൽ വന്നിരിക്കുകയും ചെയ്തു. ഇതു ചോദ്യം ചെയ്ത് മാനേജരെയും ജീവനക്കാരെയും നാലംഗസംഘം കൈയേറ്റം ചെയ്യുകയും ചെയ്തു. ജീവനക്കാരെയും മാനേജരെയും ആക്രമിച്ച സംഘം കൗണ്ടറിൽ നിന്നും 6500 രൂപ മോഷ്ടിച്ചതായും പറയുന്നു. തീയേറ്റർ മാനേജരുടെ പരാതിയിൽ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തിട്ടുണ്ട്.
Read Moreഹൃദയം തകർന്ന് നാട്ടുകാർ…! ഹാർട്ട് സേഫ് ഡോക്ടർ വെറും വ്യാജൻ; ഡോക്ടറുടെ വിദ്യാഭ്യാസം പത്താം ക്ളാസ്; ഡോക്ടറുടെ കൈയിലെ വിലങ്ങ് കണ്ട് ചികിത്സ തേടിയ രോഗികൾ ഞെട്ടി
ചങ്ങരംകുളം: ഹൃദയാഘാതത്തിനു ചികിത്സ നടത്തി വന്ന കേസിൽ പിടിയിലായ വ്യാജഡോക്ടറെ ഇന്ന് കോടതിയിൽ ഹാജരാക്കും. തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി തരുപടികയിൽ റഹീമിനെയാണ് (47) ആണ് ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തത്. പത്താംതരം വിദ്യാഭ്യാസം മാത്രമുള്ള പ്രതി കഴിഞ്ഞ മൂന്ന് മാസമായി വ്യാജ രേഖകൾ ചമച്ച് എടപ്പാൾ അണ്ണക്കന്പാട് ഹാർട്ട് സേവ് എന്ന പേരിൽ ക്ലിനിക് നടത്തി വരികയായിരുന്നു. കാർഡിയോളജി വിഭാഗത്തിൽ ബിരുദമുണ്ടെന്ന രീതിയിൽ ഡോക്ടർ റഹീം എന്ന ബോർഡ് വച്ചാണ് രോഗികളെ പരിശോധിച്ച് വന്നിരുന്നത്. സംശയം തോന്നിയതിനെ തുടർന്ന് നാട്ടുകാർ ആരോഗ്യവകുപ്പിന് നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് ഡോക്ടർ വ്യാജനാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് ചങ്ങരംകുളം പോലീസിന് ഡിഎംഒ നൽകിയ നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ചങ്ങരംകുളം എസ്ഐ കെ.പി.മനേഷിന്റെ നേതൃത്വത്തിൽ സ്ഥാപനത്തിൽ റെയ്ഡ് നടത്തി വ്യാജ ഡോക്ടറെ കസ്റ്റഡിയിൽ എടുത്തത്. പരിശോധനക്കായി ഉപയോഗിച്ച മറ്റു ഉപകരണങ്ങളും പോലീസ് കസ്റ്റഡിയിൽ എടുത്തു.…
Read Moreഎടിഎം കൗണ്ടറിൽ ഒളികാമറ സ്ഥാപിച്ച് പണം തട്ടാനുള്ളശ്രമം; മതിലകം സ്വദേശി എബിയെ നാട്ടുകാർ പിടികൂടി പോലീസിൽ ഏർപ്പിച്ചു; മുൻപും ഇയാൾ ഇത്തരം തട്ടിപ്പുകൾ നടത്തിയിട്ടുണ്ടെന്ന് പോലീസ്
കാഞ്ഞങ്ങാട്: എടിഎം കൗണ്ടറിൽ ഒളികാമറ സ്ഥാപിച്ചു പണം തട്ടാൻ നീക്കം നടത്തി അറസ്റ്റിലായ യുവാവിനെ ഹൊസ്ദുർഗ് കോടതി റിമാൻഡു ചെയ്തു.പെരുന്പാവൂർ മതിലകം സ്വദേശി എബി(26)യെയാണു ഇന്നലെ വൈകുന്നേരം നാട്ടുകാരുടെ സഹായത്തോടെ പോലീസ് പിടികൂടിയത്. കാഞ്ഞങ്ങാടിനടുത്ത മഡിയനിലെ ഗ്രാമീണ്‍ ബാങ്ക് എടിഎമ്മിലാണു ഒളികാമറ സ്ഥാപിക്കാൻ ശ്രമം നടത്തിയതെന്നു പോലീസ് പറഞ്ഞു. കാമറ സ്ഥാപിച്ചു ഇടപാടുകാരുടെ പാസ് വേഡ് കണ്ടെത്തി തട്ടിപ്പു നടത്താനുള്ള നീക്കമായിരുന്നു പിന്നിലെന്നാണ് നിഗമനം. എടിഎം കൗണ്ടറിലൊരാൾ മുഖംമൂടിയും ഹെൽമറ്റും ധരിച്ചു കയറുന്നതു കണ്ട നാട്ടുകാരിൽ ചിലരാണു വിവരം പോലീസിൽ അറിയിച്ചത്. ഇടപാടുകാരുടെ പാസ് വേഡ് കണ്ടെത്തി വ്യാജ എടിഎം കാർഡ് ഉപയോഗിച്ചു പണം തട്ടാനാണു ഒളി കാമറ സ്ഥാപിച്ചതെന്നു പ്രതി പോലീസിനോടു സമ്മതിച്ചു. വ്യാജ ക്രെഡിറ്റ് കാർഡ് നിർമിച്ചു നിരവധി പേരുടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്നു ലക്ഷങ്ങളുടെ തട്ടിപ്പു നടത്തിയ സംഘത്തിലെ മുഖ്യപ്രതി കാസർഗോഡ് തളങ്കര…
Read More