കാഞ്ഞങ്ങാട്: സ്ത്രീധനത്തിനു വേണ്ടി ഭാര്യയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവെന്ന പരാതിയിൽ ഭർത്താവിനും ഭർതൃബന്ധുക്കൾക്കുമെതിരേ പോലീസ് കേസെടുത്തു. കാഞ്ഞങ്ങാട് മീനാപ്പീസ് കടപ്പുറത്തെ ഹസൈനാറിന്റെ മകൾ ആരിഫയുടെ (27) പരാതിയിൽ ഭർത്താവ് അജാനൂർ മുട്ടുന്തലയിലെ റഫീക്ക് (30), മാതാവ് അലീമ, പിതാവ് അബ്ദുള്ള, സഹോദരി സുമയ്യ, ബന്ധുക്കളായ മുഹമ്മദ് കുഞ്ഞി, അബ്ദുള്ള എന്നിവർക്കെതിരേയാണ് കേസ്. 2008 ഡിസംബർ 14 നാണ് ഇവർ വിവാഹിതരായത്. വിവാഹസമയത്ത് 35 പവൻ സ്വർണവും രണ്ടരലക്ഷം രൂപയും 60,000 രൂപ വിലവരുന്ന ബൈക്കും നൽകിയിരുന്നുവത്രെ. ഇപ്പോൾ വീണ്ടും പണവും സ്വർണവും ആവശ്യപ്പെട്ട് ഭർത്താവും ഭർത്താവിന്റെ വീട്ടുകാരും നിരന്തരം പീഡിപ്പിക്കുന്നതായാണ് പരാതി. പീഡനത്തെ തുടർന്ന് ആരിഫ കൈഞരന്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്.
Read MoreCategory: Kannur
സിനിമാഭ്രമം തലയ്ക്കു പിടിച്ചു! പാതിരാത്രിയില് സിനിമ കാണാനിറങ്ങിയ മുത്തശി കുടുങ്ങി; നഗരത്തിലെത്തിയപ്പോഴേക്കും സെക്കന്ഡ് ഷോയും കഴിഞ്ഞു; ഒടുവില്…
കണ്ണൂർ: സിനിമാഭ്രമം തലയ്ക്കു പിടിച്ചതോടെ മുത്തശി പാതിരാത്രിയാണെന്നൊന്നും നോക്കിയില്ല. നഗരത്തിലേക്കു വച്ചുപിടിച്ചു. മുത്തശി നഗരത്തിലെത്തിയപ്പോഴേക്കും സെക്കൻഡ് ഷോയും കഴിഞ്ഞ് ആളുകളൊക്കെ വീടു പിടിച്ചിരുന്നു. ഇതോടെ പരിഭ്രാന്തിയിൽ നഗരം ചുറ്റിയ മുത്തശിയെ ഒടുവിൽ വനിതാ പോലീസ് കണ്ടെത്തി കൂട്ടക്കൊണ്ടുപോയി. വ്യാഴാഴ്ച രാത്രിയിൽ കണ്ണൂർ നഗരത്തിലാണു സംഭവം. ചെറുപുഴ സ്വദേശിനിയായ എൺപത്താറുകാരിയാണ് കഥാപാത്രം. സിനിമാഭ്രമം തലയ്ക്കുപിടിച്ച ഇവർ ഇടയ്ക്കിടെ സിനിമ കാണാൻ പോകാറുണ്ടായിരുന്നു. അങ്ങനെ ഒരു ദിവസം രാത്രിയിൽ സിനിമ കാണണമെന്നു തോന്നി നഗരത്തിലേക്കു വച്ചുപിടിക്കുകയായിരുന്നു. രാത്രി പയ്യന്നൂരിൽനിന്നു കണ്ണൂരിലേക്കു വരുന്ന സ്വകാര്യ ബസിൽ കയറി കണ്ണൂർ പഴയ ബസ്സ്റ്റാൻഡിൽ എത്തുകയായിരുന്നു. എന്നാൽ, നഗരത്തിലെ സിനിമാ തിയേറ്ററുകളിൽ അവസാന ഷോയുടെ സമയവും കഴിഞ്ഞിരുന്നു. പഴയ ബസ്സ്റ്റാൻഡിൽ പട്രോളിംഗിനെത്തിയ പോലീസുകാരാണു പരിഭ്രാന്തയായ നിലയിൽ വയോധികയെ കാണുന്നത്. തുടർന്നു വനിതാ പോലീസ് കൂട്ടിക്കൊണ്ടുപോയി. ഇവർ വിവരങ്ങൾ ആരാഞ്ഞപ്പോഴാണു വയോധികയുടെ സിനിമാഭ്രമത്തെക്കുറിച്ച് അറിയുന്നത്. തുടർന്നു…
Read Moreഅമ്മുമ്മയുടെ സിനിമ ഭ്രമം..! സിനിമ കാണാൻ രാത്രിയിലിറങ്ങി തിരിച്ച അമ്മൂമ്മ ഒടുക്കം പോലീസ് സ്റ്റേഷനിലായി; 86 കാരിയാ അമ്മൂമ്മയുടെ സിനിമാ ഇഷ്ടത്തെക്കുറിച്ച് മകൻ പറയുന്നതിങ്ങനെ…
കണ്ണൂർ: സിനിമകാണാനെത്തിയ വയോധികയെ വനിതാപോലീസ് പിടികൂടി മകനു കൈമാറി. ഇന്നലെ രാത്രിയിൽ കണ്ണൂർ നഗരത്തിലാണ് സംഭവം. ചെറുപുഴ സ്വദേശിനിയായ 86കാരിയാണ് കഥാപാത്രം. സിനിമാ ഭ്രമംമൂത്ത വയോധിക ഇടയ്ക്കിടെ സിനിമകാണാൻ പോകാറുണ്ടായിരുന്നു. അങ്ങനെയാണ് ഇന്നലെ രാത്രി പയ്യന്നൂരിൽനിന്ന് കണ്ണൂരിലേക്കു വരുന്ന സ്വകാര്യ ബസിൽ കണ്ണൂർ പഴയ ബസ് സ്റ്റാൻഡിൽ വയോധിക എത്തിയത്. എന്നാൽ നഗരത്തിലെ സിനിമ തിയേറ്ററുകളിൽ സിനിമയുടെ അവസാന ഷോയുടെ സമയവും കഴിഞ്ഞിരുന്നു. ഇതിനെ തുടർന്ന് പഴയ ബസ് സ്റ്റാൻഡിൽ പട്രോളിംഗിനെത്തിയ പോലീസുകാരാണ് പരിഭ്രാന്തിയിലായ വയോധികയെ കാണുന്നത്. തുടർന്ന് പോലീസ് കസ്റ്റഡിയിലെടുത്ത് വയോധികയെ വനിതാപോലീസിനു കൈമാറുകയായിരുന്നു. വനിതാ പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് വയോധികയുടെ സിനിമാഭ്രമത്തെ കുറിച്ചറിയുന്നത്. തുടർന്ന് വീട്ടുകാരെ വിവരമറിയിക്കുകയും ഇന്നു രാവിലെ മകൻ സ്റ്റേഷനിലെത്തി വയോധികയെ വീട്ടിലേക്കു കൊണ്ടുപോവുകയുമായിരുന്നു. ു
Read Moreബിജെപിയുടെ കോഴ കളി തീരുന്നില്ല: ബാങ്കി ൽ ജോലി നൽകാമെന്ന് പറഞ്ഞ് നേതാവ് വാങ്ങിയത് 10 ലക്ഷം; ലിസ്റ്റിൽ പേര് വരാത്ത തിനെ തുടർന്ന് മലപ്പുറത്തെ നേതാവിനെതി രേ ഉദ്യോഗാർഥിയുടെ പിതാവ് പരാതി നൽകി
മലപ്പുറം: ബാങ്ക് നിയമനത്തിലും ബിജെപി നേതാക്കളുടെ കടന്നുകയറ്റം. മലപ്പുറത്ത് ബാങ്ക് പരീക്ഷാ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്താമെന്നു വാഗ്ദാനം ചെയ്തു ബിജെപി നേതാവ് ലക്ഷങ്ങൾ കോഴ വാങ്ങി. ജില്ലാ ജനറൽ സെക്രട്ടറി രശ്മിൽ നാഥാണ് കോഴ വാങ്ങിയത്. പത്ത് ലക്ഷം രൂപയാണ് ഇയാൾ ഉദ്യോഗാർഥിയുടെ പിതാവിൽനിന്നു വാങ്ങിയത്. രശ്മിൽ നാഥിനുവേണ്ടി മഞ്ചേശ്വരം സ്വദേശി സേതുമാധവൻ എന്നയാളുടെ അക്കൗണ്ടിലേക്ക് മാർച്ച് പത്തിനു ഉദ്യോഗാർഥിയുടെ പിതാവ് പണം കൈമാറി. എന്നാൽ ഏപ്രിൽ ഒന്നിനു പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിൽ ഉദ്യോഗാർഥിയുടെ പേര് ഇല്ലായിരുന്നു. ഇതേതുടർന്നു പിതാവ്, രശ്മിൽ നാഥിനെ സമീപിച്ചപ്പോൾ പണം സേതുമാധവനു നൽകിയെന്നായിരുന്നു മറുപടി. പിന്നീട് ഉദ്യോഗാർഥി മഞ്ചേശ്വരം പോലീസിൽ പരാതി നൽകി. ഇതിനു പിന്നാലെ പണം തിരികെ നൽകി കേസ് ഒത്തു തീർപ്പാക്കി. പണം തിരികെ നൽകിയതായി മഞ്ചേശ്വരം സിഐ പിന്നീട് സ്ഥിരീകരിച്ചു. മെഡിക്കല് കോളജിനു കേന്ദ്രാനുമതി വാങ്ങി നല്കാമെന്നു…
Read Moreറേഷൻ കാർഡ് വന്നു കൃഷ്ണനും കുടുംബവും സമ്പന്നന്..! ദാരിദ്ര്യത്തിന്റെ പടുകുഴിയിൽ കഴിയുന്ന വികലാംഗനായ കൃഷ്ണൻ എപിഎൽ ആയതോടെ ഇതിവരെയുണ്ടായിരുന്ന കഞ്ഞികുടിയും മുട്ടി
രാജപുരം: പുതിയ റേഷൻ കാർഡ് കണക്കിൽ കൃഷ്ണനും കുടുംബവും ’സമ്പന്നരുടെ’ പട്ടികയിൽ. പനത്തടി പഞ്ചായത്തിലെ കുറിഞ്ഞിയിൽ താമസിക്കുന്ന കണിയാപുരയ്ക്കൽ കൃഷ്ണനും ഭാര്യയും രണ്ടു മക്കളും അടങ്ങുന്ന കുടുംബവും ദാരിദ്ര്യത്തിന്റെ പടുകുഴിയിലാണ്. പുതിയ റേഷൻ കാർഡിലാണ് ഇവർ എപിഎല്ലുകാരായത്. എന്തുചെയ്യണമെന്നറിയാതെ കുടുംബം നെടുവീർപ്പെടുകയാണ്. ഇവരുടെ റേഷൻ കാർഡ് മുന്പ് ബിപിഎൽ ആയിരുന്നു കുറിഞ്ഞി എസ്ടി കോളനിയിൽ താമസിക്കുന്ന ഇവരെക്കാൾ കഴിവുളളവർ പോലും ബിപിഎൽ ലിസ്റ്റിലുണ്ട്.ഇവർക്ക് ബിപിഎൽ കാർഡ് നൽകണമെന്നാണു നാട്ടുകാരുടെ ആവശ്യം. കാർഡിന്റെ കരടു പട്ടിക കൊടുക്കേണ്ട സമയത്തു വിവരങ്ങൾ കൃതമായി നൽകിയിരുന്നതായി കൃഷ്ണന്റെ ഭാര്യ ഭവാനി പറഞ്ഞു. എന്നിട്ടും എങ്ങനെ ഇതുമാറിയെന്നും ഇവർക്ക് ഒരു അറിവുമില്ല. വികലാംഗനായ കൃഷണന് മറ്റു വരുമാനങ്ങളൊന്നുമില്ല. 10 സെന്റ് ഭൂമി മാത്രമാണുളളത്. കൃഷണന്റെ പെട്ടിക്കടയിൽ നിന്നും കിട്ടുന്നതാണു കുടുംബത്തിന്റെ ആകെയുളള വരുമാനം. ബിപിഎൽ കാർഡിൽ ലഭിച്ചിരുന്ന അരിയും ഗോതന്പും നിലച്ചതോടെ ദുരിതം…
Read Moreഎംഎസ്എഫ് നേതാവിനെ യുവതിക്കൊപ്പം നിർത്തി ഫോട്ടോയും വീഡിയോയും എടുത്ത് പ്രചരിപ്പിച്ച സംഭവത്തിൽ യുവതി പോലീസിൽ പരാതി നൽകി; പണം നൽകാത്തതിനാലാ ണ് വീഡിയോ പ്രചരിപ്പിച്ചതെന്ന് യുവതി
കാസർഗോഡ്: എംഎസ്എഫ് നേതാവിനെ യുവതിക്കൊപ്പം നിർത്തി ഫോട്ടോയും വീഡിയോയുമെടുത്ത് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവത്തിൽ യുവതിയുടെ പരാതിയിൽ അഞ്ചുപേർക്കെതിരെ കാസർഗോഡ് പോലീസ് കേസെടുത്തു. കുന്പള, മൊഗ്രാൽ-പുത്തൂർ സ്വദേശികളായ സമദ് (27), മനാഫീർ (29), ജവാദ് (23), സാദിഖ് (26), അഞ്ജു (27) എന്നിവർക്കെതിരെയാണ് കേസ്. ഫോട്ടോയും വീഡിയോയും കൈയിൽ വെച്ച് 10 ലക്ഷം രൂപ ആവശ്യപ്പെട്ട് ബ്ലാക്ക്മെയിൽ ചെയ്യുന്നുവെന്നും ഇതിന് വഴങ്ങാതിരുന്നതോടെയാണ് വീഡിയോയും ഫോട്ടോയും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതെന്നാണ് പരാതി.
Read Moreനാളെ മുതൽ ക്ളാസിൽ കയറും..! 144 റദ്ദാക്കുമെന്ന് കളക്ടറുടെ ഉറപ്പ്; കണ്ണൂരിൽ നഴ്സിംഗ് വിദ്യാർഥികളുടെ സമരം പിൻവലിച്ചു; അടിയന്തിര സാഹചര്യമുണ്ടായാൽ പഠിക്കുന്ന ആശുപത്രിയിൽ കയറണമെന്ന് കളക്ടർ
കണ്ണൂർ: നഴ്സുമാരുടെ സമരം നേരിടാൻ കണ്ണൂരിൽ കളക്ടർ പ്രഖ്യാപിച്ച നിരോധനാജ്ഞ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സ്റ്റുഡന്റ്സ് നഴ്സസ് അസോസിയേഷൻ മൂന്നുദിവസമായി നടത്തിവരുന്ന സമരം പിൻവലിച്ചു. ഇന്നു രാവിലെ കണ്ണൂർ കളക്ടറുമായി സ്റ്റുഡന്റ്സ് നഴ്സസ് അസോസിയേഷൻ നേതാക്കാൾ നടത്തിയ ചർച്ചയിലാണ് സമരം പിൻവലിക്കാൻ തീരുമാനിച്ചത്. ചർച്ചയുടെ അടിസ്ഥാനത്തിൽ കളക്ടർ പ്രഖ്യാപിച്ച 144 ാം വകുപ്പ് മരവിപ്പിച്ചതായി വിദ്യാർഥി നേതാക്കൾ അറിയിച്ചു. സമരം നടത്തിയ വിദ്യാർഥികൾക്കെതിരേ നടപടി എടുക്കില്ലെന്നും കളക്ടർ അറിയിച്ചു. നഴ്സിംഗ് വിദ്യാർഥികൾ പഠിക്കുന്ന അതാത് ആശുപത്രികളിൽ അടിയന്തര സാഹചര്യമുണ്ടായാൽ ഹെഡ് നഴ്സുമാരെ സഹായിക്കാൻ വിദ്യാർഥികൾ തയാറാവണമെന്നും കളക്ടർ നിർദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് നഴ്സിംഗ് വിദ്യാർഥികൾ സമരം പിൻവലിച്ചത്. എസ്എൻഎ, യുഎൻഎസ്എ, കെജിഎസ്എൻഎ എന്നീ വിദ്യാർഥി സംഘടനകളാണ് സമരരംഗത്ത് ഉണ്ടായിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ നാളെമുതൽ ക്ലാസിൽ കയറാൻ വിദ്യാർഥികൾ തീരുമാനിച്ചു.
Read Moreസദാനന്ദന്റെ സമയം..! ജീവിതത്തിൽ പോലീസുകാരനായ സദാനന്ദൻ സിനിമയിലും പോലീസായി കൈയടി നേടുകയാണ്; തൊണ്ടിമുതലും ദൃക്സാക്ഷിയിലെ മികച്ച വേഷത്തിലൂടെ സിനിമയിൽ സജീവമാകുകയാണ്സദാനന്ദൻ
ചെന്പേരി: ജീവിതത്തിൽ പോലീസുകാരനായ സദാനന്ദൻ സിനിമയിലും പോലീസായി കൈയടി നേടുകയാണ്. കണ്ണൂർ ജില്ലയിലെ കുടിയാൻമല പോലീസ് സ്റ്റേഷനിൽ സീനിയർ സിവിൽ പോലീസ് ഓഫീസറായി ജോലി ചെയ്യുന്ന ശ്രീകണ്ഠപുരം ചേപ്പറന്പ് സ്വദേശി സദാനന്ദനാണ് സിനിമയിലും പോലീസ് വേഷമണിഞ്ഞ് ജനശ്രദ്ധനേടികൊണ്ടിരിക്കുന്നത്. അടുത്തനാളിൽ പുറത്തിറങ്ങിയ തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന മലയാള സിനിമയിൽ ഒരു പ്രധാന കഥാപാത്രമായ പോലീസുകാരന്റെ പേരും സദാനന്ദൻ എന്നാണെന്നതും ശ്രദ്ധേയമാണ്. സിനിമയിലെ കഥാപാത്രങ്ങൾക്ക് അനുയോജ്യരായവരെ കണ്ടെത്താൻ പോലീസുകാർ അടക്കമുള്ള നിരവധി പേരെ ഉൾപ്പെടുത്തി നടത്തിയ ഓഡിഷനിലൂടെയാണ് സദാനന്ദൻ തെരഞ്ഞെടുക്കപ്പെട്ടത്. ഈ ചിത്രം പൂർത്തിയാകുന്നതിനിടയിൽ തന്നെ സദാനന്ദന് മറ്റു രണ്ടു ചിത്രങ്ങളിൽ കൂടി അവസരം ലഭിക്കുകയുണ്ടായി. പ്രശസ്ത സംവിധായകനും നടനുമായ ലാൽ നായകനാകുന്ന മോഹൻ കുപ്ലേരിയുടെ ചന്ദ്രഗിരി, സൈജു കുറുപ്പിനെ നായകനാക്കി അൻഷാദ് സംവിധാനം ചെയ്യുന്ന കാഴ്ചക്കപ്പുറം എന്നിവയാണ് സദാനന്ദൻ വേഷമിടുന്ന പുതിയ ചിത്രങ്ങൾ. മികച്ച പോലീസ് ഉദ്യോഗസ്ഥനെന്ന നിലയിൽ…
Read Moreപതുക്കെ പതുക്കെ ശാന്തതയിലേക്ക്..!പയ്യന്നൂർ അക്രമ സംഭവങ്ങളിൽ രണ്ട് കോടി രൂപയുടെ നഷ്ടം; അക്രമക്കേസിൽ 200 ഓളം പ്രതികൾ; 8 പേർ കസ്റ്റഡിൽ; പ്രതികളിൽ കൂടുതൽ പേരും ഒളിവിലെന്ന് പോലീസ്
പയ്യന്നൂർ: കക്കമ്പാറയിലെ ഡിവൈഎഫ്ഐ പ്രവർത്തകർക്ക് നേരേയുണ്ടായ ബോംബേറിനെ തുടർന്ന് അക്രമ സംഭവങ്ങൾ അരങ്ങേറിയ പയ്യന്നൂരും പരിസരങ്ങളും ശാന്തതയിലേക്ക് തിരിച്ചു വരുന്നു. ഇന്നലെ ഈ പ്രദേശങ്ങളിൽ നിന്ന് ഒരക്രമ സംഭവവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. രണ്ട് പാർട്ടി ഓഫീസുകളും ഒരു പീടികയും ഇരുപതോളം വീടുകളും ഒമ്പതോളം വാഹനങ്ങളും ബോംബെറിഞ്ഞും അഗ്നിക്കിരയാക്കിയും അടിച്ചും തകർക്കപ്പെട്ട സംഭവങ്ങളിൽ പയ്യന്നൂർ പോലീസ് ഇന്നു രാവിലെ വരെ 20 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മറ്റു അക്രമ സംഭവങ്ങളിൽ പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം ഇന്ന് കേസെടുക്കും. എല്ലാ അക്രമ സംഭവങ്ങളുലുമായി ഇരുന്നുറോളം പ്രതികളുണ്ടാകുമെന്നാണ് പോലീസിന്റെ കണക്കുകൂട്ടൽ. ഇതിൽ ഒരേസംഘം തന്നെയാണ്പല അക്രമങ്ങളും നടത്തിയതെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിനാൽ കേസിൽ പ്രതികളാകുന്ന വ്യക്തികളുടെ എണ്ണം നൂറോളം വരുമെന്നും പയ്യന്നൂർ എസ് ഐ കെ.പി.ഷൈൻ പറഞ്ഞു. ഇന്നലെ രാത്രിയിലും പ്രതികൾക്കായി വ്യാപക തെരച്ചിൽ നടത്തിയെങ്കിലും കാര്യമായ ഫലം കണ്ടില്ല.…
Read Moreകഷ്ടം മുതലാളി..! സ്കൂൾ കലണ്ടറിലെ എംഎൽഎയുടെ ചിത്രം വിവാദമാകുന്നു; സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ഇറക്കുന്ന കലണ്ടറിലാണ് സ്ഥലം എംഎൽഎ ചിത്രം പതിച്ചിരിക്കുന്നത്
തലശേരി: സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ പൊതുവിദ്യാലയങ്ങളിൽ വിതരണം ചെയ്ത കലണ്ടറിലെ എംഎൽഎയുടെ ചിത്രം വിവാദമാകുന്നു. എ.എൻ. ഷംസീർ എംഎൽഎയുടെ ചിത്രമുള്ള കലണ്ടറാണ് തലശേരി മണ്ഡലത്തിലെ സ്കൂളുകളിൽ വിതരണം ചെയ്തത്. ഓരോ മാസത്തെയും പ്രധാന പരിപാടികൾ ഉൾപ്പെടെ അക്കാദമിക് പ്രാധാന്യത്തോടെയാണ് കലണ്ടർ തയാറാക്കിയത്. ബിആർസി മുഖേനയാണ് ഇതിന്റെ വിതരണം. ചില സ്കൂളുകളിൽ കലണ്ടർ പ്രദർശിപ്പിക്കാൻ തുടങ്ങി. പൊതുവെ സ്കൂളുകളിൽ ദേശീയ നേതാക്കളുടെ ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നതെന്ന് അധ്യാപകർ പറഞ്ഞു.
Read More