ഇത്തവണ ലക്ഷ്മണ രേഖ കടക്കുമോ..! ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി നേ​താ​വ് ലക്ഷ്മണനെ ക​ള്ള​ക്കേ​സി​ൽ കു​ടു​ക്കി​യെന്ന പരാതി; എ​സ്ഐ​യെ വി​ചാ​ര​ണ ചെ​യ്യാ​ൻ സ​ർ​ക്കാ​ർ അ​നു​മ​തി

ക​ണ്ണൂ​ർ: ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി നേ​താ​വി​നെ ക​ള്ള​ക്കേ​സി​ൽ കു​ടു​ക്കി 24 മ​ണി​ക്കൂ​ർ ലോ​ക്ക​പ്പി​ലി​ട്ടു​വെ​ന്ന പ​രാ​തി​യി​ൽ എ​സ്ഐ​യെ വി​ചാ​ര​ണ ചെ​യ്യാ​ൻ സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി.    ക​ണ്ണൂ​ർ ടൗ​ൺ സ്റ്റേ​ഷ​നി​ലെ മു​ൻ എ​സ്ഐ പി.​ആ​ർ മ​നോ​ജി​നെ​തി​രേ സ്വ​ത​ന്ത്ര ഓ​ട്ടോ​റി​ക്ഷാ തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി എ​ൻ. ല​ക്ഷ്മ​ണ​ൻ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണു വി​ചാ​ര​ണ അ​നു​വ​ദി​ച്ച് ആ​ഭ്യ​ന്ത​ര വ​കു​പ്പ് ഉ​ത്ത​ര​വി​ട്ട​ത്. 2011ൽ ​ന​ട​ന്ന സം​ഭ​വ​ത്തി​ൽ എ​സ്ഐ​യെ വി​ചാ​ര​ണ ചെ​യ്യാ​ൻ അ​നു​മ​തി തേ​ടി അ​ക്കാ​ല​ത്തു ത​ന്നെ പ​രാ​തി​ക്കാ​ര​ൻ അ​പേ​ക്ഷ ന​ൽ​കി​യെ​ങ്കി​ലും സ​ർ​ക്കാ​ർ പ്ര​തി​ക​രി​ച്ചി​രു​ന്നി​ല്ല.ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ തു​ട​ർ​ന്നാ​ണ് ഇ​പ്പോ​ൾ അ​നു​മ​തി ന​ൽ​കി​യ​ത്. പ​രാ​തി​ക്കാ​ര​നു​മേ​ൽ ക​ടു​ത്ത വ​കു​പ്പു​ക​ൾ ചു​മ​ത്തി കേ​സെ​ടു​ക്കാ​ൻ പോ​ലീ​സ് ക​ള്ള​ക്ക​ഥ​ക​ൾ കെ​ട്ടി​ച്ച​മ​ച്ച​താ​യി ക​രു​താ​വു​ന്ന​താ​ണെ​ന്ന് ആ​ഭ്യ​ന്ത​ര വ​കു​പ്പി​ലെ അ​ണ്ട​ർ സെ​ക്ര​ട്ട​റി എ​സ്. ഉ​ദ​യ​കു​മാ​റി​ന്‍റെ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. 2011 ഫെ​ബ്രു​വ​രി ര​ണ്ടി​നു ക​ണ്ണൂ​ർ ജെ​എ​സ് പോ​ൾ കോ​ർ​ണ​റി​ൽ നി​ന്നാ​ണു ല​ക്ഷ്മ​ണ​നെ ഓ​ട്ടോ സ​ഹി​തം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. പാ​ർ​ക്കിം​ഗ്…

Read More

ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളാ​യി വേ​ഷം മാ​റി​യെ​ത്തിയ എ​ക്സൈ​സ് സം​ഘം അനധി കൃത മദ്യവിൽപന പിടികൂടി; പ്രതികളിലൊ രാളായ ത​ട്ടാ​ന്‍​വീ​ട്ടി​ല്‍ പ്ര​സാ​ദ് ഓടി രക്ഷപ്പെട്ടു

ത​ളി​പ്പ​റ​മ്പ്: അ​ന​ധി​കൃ​ത മ​ദ്യ​വി​ല്പ​ന പി​ടി​കൂ​ടാ​ന്‍ എ​ക്‌​സൈ​സ് സം​ഘം വേ​ഷം മാ​റി​യെ​ത്തി. ത​ളി​പ്പ​റ​മ്പ് എ​ക്‌​സൈ​സ് സ​ര്‍​ക്കി​ള്‍ ഓ​ഫീ​സി​ലെ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍ കെ.​പി.​മ​ധു​സൂ​ദ​ന​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ​ന്ന് തോ​ന്നി​പ്പി​ക്കു​ന്ന രീ​തി​യി​ല്‍ വേ​ഷം മാ​റി​യെ​ത്തി മ​ദ്യ​വി​ല്‍​പ​ന പി​ടി​കൂ​ടി​യ​ത്. പെ​രു​മ്പ​ട​വ് ഭാ​ഗ​ത്ത് ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് വി​ദേ​ശ​മ​ദ്യം വി​ല്പ​ന ന​ട​ത്തു​ക​യാ​യി​രു​ന്ന കോ​ച്ചേ​രി​ക്കു​ന്നേ​ല്‍ ആ​ന്‍റ​ണി​യെ(52)  നാ​ല് ലി​റ്റ​ര്‍ ഇ​ന്ത്യ​ന്‍ നി​ര്‍​മി​ത വി​ദേ​ശ​മ​ദ്യം സ​ഹി​തം അ​റ​സ്റ്റ് ചെ​യ്ത​ത്.   മ​റ്റൊ​രു സം​ഭ​വ​ത്തി​ല്‍ മ​ദ്യ​വി​ല്‍​പ​ന​യി​ല്‍ ഏ​ര്‍​പ്പെ​ട്ട ത​ട്ടാ​ന്‍​വീ​ട്ടി​ല്‍ പ്ര​സാ​ദ് എ​ക്‌​സൈ​സ് സം​ഘ​ത്തെ ക​ണ്ട ഉ​ട​നെ മ​ദ്യം ഉ​പേ​ക്ഷി​ച്ച് ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ഇ​യാ​ള്‍​ക്കെ​തി​രെ കേ​സെ​ടു​ത്തു. ഇ​രു​വ​രു​ടേ​യും പേ​രി​ല്‍ അ​ബ്കാ​രി ആ​ക്ട് 55 (ഐ) ​പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്ത​ത്.  ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ എ​ക്‌​സൈ​സ് സം​ഘം ആ​വ​ശ്യ​ക്കാ​രെ​ന്ന വ്യാ​ജേ​ന സ്ഥ​ല​ത്തെ​ത്തി​യ​ത്.     പെ​രു​മ്പ​ട​വ് ഭാ​ഗ​ത്ത് വ്യാ​പ​ക​മാ​യി മ​ദ്യ​വി​ല്പ​ന ന​ട​ക്കു​ന്ന​താ​യി വി​വ​രം ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ന്ന​ത്. റെ​യ്ഡ് പാ​ര്‍​ട്ടി​യി​ല്‍ സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ…

Read More

കൈവിട്ട് പോയോന്നൊരു സംശയം..! പയ്യന്നൂരിൽ സംഘർഷം തുടരുന്നു; ബിജെപി ഹർത്താൽ പൂർണം; രണ്ടു ദിവസങ്ങളിലായി 22 അക്രമസംഭവങ്ങൾ രജിസ്റ്റർ ചെയ്തെന്ന് പോലീസ്

പ​യ്യ​ന്നൂ​ർ: രാ​മ​ന്ത​ളി ക​ക്കം​പാ​റ​യി​ൽ ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ​ക്കു നേ​രേ​യു​ണ്ടാ​യ ബോം​ബേ​റി​നു പി​ന്നാ​ലെ​യു​ണ്ടാ​യ സം​ഘ​ർ​ഷം പ​യ്യ​ന്നൂ​രി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും തു​ട​രു​ന്നു. ചൊവ്വാഴ്ച വൈ​കു​ന്നേ​രം മു​ത​ൽ ഇ​ന്ന് പു​ല​ർ​ച്ചെ​വ​രെ പ​യ്യ​ന്നൂ​രി​ലും പ​രി​സ​ര​ങ്ങ​ളി​ലു​മാ​യി 22 അ​ക്ര​മ​സം​ഭ​വ​ങ്ങ​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. ഇ​ന്നു പു​ല​ർ​ച്ചെ ഒ​ന്നി​ന് ശേ​ഷം എ​ട്ടി​ക്കു​ള​ത്ത് നാ​ല് സി​പി​എം പ്ര​വ​ർ​ത്ത​ക​രു​ടെ വീ​ടി​നു​നേ​രേ​യു​ണ്ടാ​യ ബോം​ബേ​റു​ക​ൾ ഉ​ൾ​പ്പെ​ടെ സി​പി​എം പ്ര​വ​ർ​ത്ത​ക​രു​ടെ ഒ​ൻ​പ​ത് വീ​ടു​ക​ൾ​ക്കു​നേ​രേ​യാ​ണ് അ​ക്ര​മ​മു​ണ്ടാ​യ​ത്. ആ​ർ​എ​സ്എ​സ്-​ബി​ജെ​പി ഓ​ഫീ​സു​ക​ൾ​ക്കും ഒ​രു പീ​ടി​ക​യ്ക്കും വാ​ഹ​ന​ങ്ങ​ൾ​ക്കും ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രു​ടെ വീ​ടു​ക​ൾ​ക്കും ഉൾപ്പടെ 13 അ​ക്ര​മ​ങ്ങ​ളാ​ണ് അ​ര​ങ്ങേ​റി​യ​ത്. ഈ ​അ​ക്ര​മ​സം​ഭ​വ​ങ്ങ​ളി​ൽ കൃ​ത്യ​മാ​യ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി കേ​സെ‌​ടു​ക്കു​മെ​ന്ന് പ​യ്യ​ന്നൂ​ർ സി​ഐ എം.​പി. ആ​സാ​ദ് പ​റ​ഞ്ഞു. ഇ​ന്ന് പു​ല​ർ​ച്ചെ ഒ​ന്നി​ന് ശേ​ഷ​മാ​ണ് സി​പി​എം കു​ന്ന​രു​ ലോ​ക്ക​ൽ ക​മ്മി​റ്റി​യം​ഗം എ​ട്ടി​ക്കു​ള​ത്തെ പ​ര​ത്തി ദാ​മോ​ദ​ര​ന്‍റെ വീ​ട് ബോം​ബെ​റി​ഞ്ഞ് ത​ക​ർ​ത്ത​ത്. സ​മീ​പ​ത്തെ ടി.​പി. ശ​കു​ന്ത​ള, എം. ​ഷൈ​ജു എ​ന്നി​വ​രു​ടെ വീ​ടു​ക​ളും ബോം​ബെ​റി​ഞ്ഞ് ത​ക​ർ​ത്തു. മറ്റൊരു സിപിഎം പ്രവർത്തകനായ കെ.യു.രാ​ധാ​കൃ​ഷ്ണ​ന്‍റെ വീ​ട്…

Read More

എല്ലാത്തിനും പിന്നിൽ യൂത്തിന്‍റെ കൈ..! ക​ണ്ണൂ​രി​ലെ ഡി​സി​സി ഓ​ഫീ​സ് ആ​ക്ര​മ​ണ വി​വാ​ദം; കോൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ന്‍റെ പ​രാ​തി മു​ൻ യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വി​നെ​തി​രേ; വിവാദ നേതാവിനെക്കുറിച്ചറിയാം

ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ൽ ഡി​സി​സി ഓ​ഫീ​സി​നു​നേ​രേ​യു​ണ്ടാ​യ ആ​ക്ര​മ​ണം പു​തി​യ ച​ർ​ച്ച​ക​ൾ​ക്കും വി​വാ​ദ​ങ്ങ​ൾ​ക്കും വ​ഴി​തു​റ​ക്കു​ന്നു. ഡി​സി​സി ഓ​ഫീ​സ് ആ​ക്ര​മി​ച്ച​തി​നു​പി​ന്നി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് ക​ണ്ണൂ​ർ ലോ​ക്സ​ഭാ മ​ണ്ഡ​ലം മു​ൻ പ്ര​സി​ഡ​ന്‍റ് റി​ജി​ൽ മാ​ക്കു​റ്റി​യും സം​ഘ​വു​മാ​ണെ​ന്ന ആ​രോ​പ​ണ​മാ​ണ് പു​തി​യ വി​വാ​ദ​ങ്ങ​ൾ​ക്ക് ഇ​ട​യാ​ക്കി​യി​രി​ക്കു​ന്ന​ത്. ക​ണ്ണൂ​ർ ന​ഗ​ര​സ​ഭ മു​ൻ കൗ​ൺ​സി​ല​റും കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നു​മാ​യ എം.​പ്ര​ശാ​ന്ത് ബാ​ബു​വാ​ണ് ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി ഡി​വൈ​എ​സ്പി​ക്കു പ​രാ​തി ന​ല്കി​യ​ത്. നേ​ര​ത്തേ കെ.​സു​ധാ​ക​ര​ന്‍റെ അ​ടു​ത്ത അ​നു​യാ​യി​യാ​യി​രു​ന്ന പ്ര​ശാ​ന്ത് ബാ​ബു അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ളെ​ത്തു​ട​ർ​ന്ന് കോ​ൺ​ഗ്ര​സി​ൽ​നി​ന്ന് അ​ക​ലു​ക​യാ​യി​രു​ന്നു. കോ​ൺ​ഗ്ര​സി​ൽ നി​ന്ന് ഒ​രു വ​ർ​ഷ​ത്തോ​ളം സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്ന പ്ര​ശാ​ന്ത് ബാ​ബു ഏ​റെ​ക്കാ​ല​മാ​യി പൊ​തു​രം​ഗ​ത്തും സ​ജീ​വ​മാ​യി​രു​ന്നി​ല്ല. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ പ​രാ​തി​യാ​ണ് കോ​ൺ​ഗ്ര​സി​നു​ള്ളി​ലും പു​റ​ത്തും പു​തി​യ ച​ർ​ച്ച​ക​ൾ​ക്കും വി​വാ​ദ​ങ്ങ​ൾ​ക്കും തി​രി​കൊ​ളു​ത്തി​യി​രി​ക്കു​ന്ന​ത്. ഡി​സി​സി ഓ​ഫീ​സി​നു നേ​രേ​യു​ണ്ടാ​യ ആ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​തു​വ​രെ ആ​രേ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ല. സ​മീ​പ​ത്തെ ക​ട​ക​ളി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന മൂ​ന്നു നി​രീ​ക്ഷ​ണ കാ​മ​റ​ക​ളി​ലെ ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സ് പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്. ബൈ​ക്കി​ലെ​ത്തി​യ സം​ഘ​മാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന്…

Read More

കണ്ണൂർ മെഡിക്കൽ കോളജിലെ പ്രവേശനം റദ്ദാക്കിയ വിധിയിൽ മാറ്റമില്ല; പ്രവേശന നടപടി സുതാര്യമല്ലെന്നും സുപ്രീംകോടതി വിധി ലംഘിച്ചെന്നും കാട്ടിയാണ് ഹർജി സുപ്രീം കോടതി തള്ളിയത്

ന്യൂഡൽഹി: കണ്ണൂർ മെഡിക്കൽ കോളജിലെ പ്രവേശനം റദ്ദാക്കിയ വിധിയിൽ മാറ്റമില്ലെന്നു സുപ്രീം കോടതി. വിധിയിൽ മാറ്റം വേണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥികൾ സമർപ്പിച്ച ഹർജി കോടതി തള്ളി. കണ്ണൂർ മെഡിക്കൽ കോളജിലെ150 എംബിബിഎസ് സീറ്റുകളിലേക്കു മാനേജ്മെന്‍റ് നടത്തിയ പ്രവേശനമാണു കോടതി റദ്ദാക്കിയിരുന്നത്. പ്രവേശന നടപടി സുതാര്യമല്ലെന്നും സുപ്രീംകോടതി വിധി ലംഘിച്ചെന്നും ചൂണ്ടിക്കാട്ടിയാണു പ്രവേശനം റദ്ദാക്കിയത്. 2016-17 അധ്യയനവർഷം നടത്തിയ പ്രവേശനമാണ് സമിതി റദ്ദാക്കിയിരുന്നത്.

Read More

എന്നെ വെട്ടിയത് രാജേഷ്..! വീട്ടിലേക്ക് നടന്നുപോകുകയായിരുന്ന കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നെ മൂന്നംഗ സംഘം വെട്ടിപരിക്കേൽപ്പിച്ചു; തന്നെ വാളിന് വെട്ടിയത് രാജേഷെന്ന് പ്രതിയുടെ മൊഴി

മ​ട്ട​ന്നൂ​ർ: വീ​ട്ടി​ലേ​ക്ക് ന​ട​ന്നു പോ​കു​ക​യാ​യി​രു​ന്ന കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു. ശ​രീ​ര​ത്തി​ലും കാ​ലി​നും പ​രി​ക്കേ​റ്റ കോ​ൺ​ഗ്ര​സ് ന​ടു​വ​നാ​ട് ബൂ​ത്ത് പ്ര​സി​ഡ​ന്‍റ് ചാ​ള​ക്ക​ണ്ടി​യി​ലെ കെ.​പി.​ഉ​ണ്ണി​കൃ​ഷ്ണ​നെ (30) ത​ല​ശേ​രി ഇ​ന്ദി​രാ​ഗാ​ന്ധി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.   ഇ​ന്ന​ലെ രാ​ത്രി 8.30 ഓ​ടെ ചാ​ള​ക്ക​ണ്ടി വീ​ടി​ന് സ​മീ​പ​ത്ത് വ​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം. ബൈ​ക്കി​ലെ​ത്തി​യ മൂ​ന്നം​ഗ സം​ഘ​ത്തി​ലെ രാ​ജേ​ഷ് എ​ന്ന​യാ​ളാ​ണ് വാ​ളു​മാ​യി ഓ​ടി​യെ​ത്തി വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച​തെ​ന്ന്  പ​രി​ക്കേ​റ്റ  ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി. മ​ദ്രാ​സി​ൽ ബേ​ക്ക​റി​യി​ൽ ജോ​ലി ചെ​യ്യു​ന്ന ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ ഒ​രാ​ഴ്ച മു​മ്പാ​ണ്  നാ​ട്ടി​ലെ​ത്തി​യ​ത്. സം​ഭ​വം  അ​റി​ഞ്ഞ് മ​ട്ട​ന്നൂ​ർ എ​സ് ഐ ​എ.​വി.​ദി​നേ​ശി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് സം​ഘം സ്ഥ​ല​ത്ത്  എ​ത്തി​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഇ​ന്നു വൈ​കു​ന്നേ​രം ന​ടു​വ​നാ​ട് കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ക​ട​നം ന​ട​ത്തും. 21-ാം മൈ​ൽ കേ​ന്ദ്രീ​ക​രി​ച്ചു നി​ര​ന്ത​ര​മാ​യി സം​ഘ​ർ​ഷം സൃ​ഷ്ടി​ക്കു​ന്ന  ക്വ​ട്ടേ​ഷ​ൻ സം​ഘ​ത്തി​നെ​തി​രേ  പോ​ലീ​സ് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ്  ന​ടു​വ​നാ​ട് ബൂ​ത്ത്  ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ കെ.​വി.​പ​വി​ത്ര​ൻ, പി.​വി.​മോ​ഹ​ന​ൻ, കെ.​സു​മേ​ഷ്…

Read More

സൈ​ക്കി​ളി​നു​വേ​ണ്ടി​യു​ള്ള കു​ട്ടി​യു​ടെ വാ​ശി പോ​ലീ​സി​നെ​യും നാ​ട്ടു​കാ​രെ​യും വ​ട്ടം​ക​റ​ക്കി; ഒടുവിൽ കുട്ടിയെ സ്ത്രീയോടൊപ്പം പറഞ്ഞയച്ച പോലീസിന്‍റെ തന്ത്രം ഇങ്ങനെ…

ത​ളി​പ്പ​റ​മ്പ്: സൈ​ക്കി​ളി​നു​വേ​ണ്ടി പി​ടി​വാ​ശി പി​ടി​ച്ച 12 വ​യ​സു​കാ​രി ഒ​രു​മ​ണി​ക്കൂ​റോ​ളം പോ​ലീ​സി​നെ​യും നാ​ട്ടു​കാ​രെ​യും വ​ല​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടോ​ടെ ത​ളി​പ്പ​റ​മ്പ് ദേ​ശീ​യ​പാ​ത​യോ​ര​ത്താ​യി​രു​ന്നു സം​ഭ​വം. പെ​ണ്‍​കു​ട്ടി റോ​ഡി​ല്‍​വ​ച്ചു കൂ​ടെ​യു​ണ്ടാ​യി​രു​ന്ന പ്രാ​യ​മാ​യ സ്ത്രീ​യു​ടെ മു​ഖ​ത്ത് അ​ടി​ക്കു​ന്ന​തു ക​ണ്ടാ​ണ് നാ​ട്ടു​കാ​ര്‍ ഇ​വ​രെ വ​ള​ഞ്ഞ​ത്. കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​കു​ക​യാ​ണെ​ന്നാ​ണ് ആ​ദ്യം ക​രു​തി​യ​ത്. എ​ന്നാ​ല്‍ കു​ട്ടി ത​ന്‍റെ അ​നു​ജ​ത്തി​യു​ടെ മ​ക​ളാ​ണെ​ന്നും സൈ​ക്കി​ള്‍ വാ​ങ്ങാ​ന്‍ വ​ന്ന​താ​ണെ​ന്നും ഇ​വ​ർ പ​റ​ഞ്ഞു. കു​ട്ടി ആ​ഗ്ര​ഹി​ച്ച ത​ര​ത്തി​ലു​ള്ള സൈ​ക്കി​ൾ വാ​ങ്ങി​ക്കാ​ൻ പ​ണം തി​ക​യാ​ഞ്ഞ​തി​നാ​ൽ തി​രി​ച്ചു​പോ​കു​ക​യാ​ണെ​ന്നും ഇ​വ​ർ ക​ര​ഞ്ഞു​കൊ​ണ്ട് നാ​ട്ടു​കാ​രോ​ടു പ​റ​ഞ്ഞു. സ്ത്രീ​യു​ടെ അ​വ​സ്ഥ ക​ണ്ട് ദ​യ തോ​ന്നി​യ നാ​ട്ടു​കാ​ര്‍ കു​ട്ടി​യെ അ​നു​ന​യി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ചു​വെ​ങ്കി​ലും സൈ​ക്കി​ള്‍ കി​ട്ടാ​തെ പോ​കി​ല്ലെ​ന്ന് കു​ട്ടി വാ​ശി​പി​ടി​ക്കു​ക​യും സ്ത്രീ​യെ മ​ർ​ദി​ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ നാ​ട്ടു​കാ​ർ പോ​ലീ​സി​നെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞ് ത​ളി​പ്പ​റ​മ്പ് പ്രി​ന്‍​സി​പ്പ​ല്‍ എ​സ്ഐ പി.​എ.​ബി​നു​മോ​ഹ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വ​നി​താ​പോ​ലീ​സ് ഉ​ള്‍​പ്പെ​ടെ​യു​ള്ള സം​ഘം സ്ഥ​ല​ത്തെ​ത്തി. എ​സ്ഐ​യും പോ​ലീ​സു​കാ​രും പ​ഠി​ച്ച​പ​ണി പ​തി​നെ​ട്ടും നോ​ക്കി​യി​ട്ടും…

Read More

നീ ചെയ്തത് തെറ്റുതന്നെ..! യുവതിക്ക് മോശം വാട്സാപ് സന്ദേശമയച്ച സിപിഎം നേതാവി നെതിരേ അച്ചടക്ക നടപടി; പാർട്ടിയുടെ യശ സിനു നിരക്കാത്ത പ്രവർത്തിചെയ്ത വിനോദി നെ എല്ലാ സ്ഥാനമാനങ്ങളിൽ നിന്നും മാറ്റി

തൃക്കരിപ്പൂർ: പിഎസ്സി കോച്ചിംഗ് സെന്‍ററിലെ യുവതിക്ക് വാട്സ് ആപ് സന്ദേശമയച്ച സിപിഎം ലോക്കൽ നേതാവിനെ അച്ചടക്ക നടപടികളുടെ ഭാഗമായി പാർട്ടി സ്ഥാനങ്ങളിൽ പുറത്താക്കി. നോർത്ത് തൃക്കരിപ്പൂർ ലോക്കൽ കമ്മറ്റിയംഗവും ഡിവൈഎഫ്ഐ ജില്ലാ നേതാവുമായ ആയിറ്റിയിലെ പി.കെ. വിനോദിനെതിരെയാണു അച്ചടക്ക നടപടി. പാർട്ടിയുടെ യശസിനു നിരക്കാത്ത പ്രവർത്തനത്തിൽ ഏർപ്പെട്ടതിനാണു തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽ നിന്നും ഒഴിവാക്കാൻ തീരുമാനിച്ചതെന്നു സിപിഎം തൃക്കരിപ്പൂർ ഏരിയാ സെക്രട്ടറി ഇ.കുഞ്ഞിരാമൻ അറിയിച്ചു.വിനോദിന്‍റെ നേതൃത്വത്തിൽ തൃക്കരിപ്പൂർ കേന്ദ്രീകരിച്ചു നടത്തിവന്ന പിഎസ് സി കോച്ചിംഗ് സെന്‍ററിലെ ജീവനക്കാരിയുടെ മൊബൈൽ ഫോണിലേക്ക് വാട്ട്സ് ആപ് സന്ദേശമയച്ച സംഭവവുമായി ബന്ധപ്പെട്ടു യുവതിയും ബന്ധുക്കളും സിപിഎം നേതൃത്വത്തിനു നൽകിയ പരാതിയെത്തുടർന്നാണു ദിവസങ്ങളോളം സിപിഎമ്മിൽ പുകഞ്ഞ പ്രശ്നത്തിൽ നടപടിയുണ്ടായത്. കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ സാന്നിധ്യത്തിൽ ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ പ്രശ്നം ചർച്ച ചെയ്യുകയും നടപടി വേണമെന്നു…

Read More

അമ്മായിക്ക് എവിടേയുമാകാം..! ഷാഫിയുടെ കല്യാണത്തിന് ഷംസീർ പോയത് എതിർക്കു ന്നത് മനുഷ്യത്വരഹിതം; മണ്ഡലത്തിലെ എംഎൽഎ എന്ന നിലയിൽ ക്ഷണിച്ചിട്ടു പോയാൽ തെറ്റില്ലെന്ന് പി.ജയരാജൻ

കണ്ണൂർ: ടി.പി.ചന്ദ്രശേഖരൻ വധക്കേസിൽ മുഖ്യപ്രതികളിൽ ഒരാളായ മുഹമ്മദ് ഷാഫിയുടെ വിവാഹത്തിന് എ.എൻ.ഷംസീർ എംഎൽഎ പോയതിനെ എതിർക്കുന്നത് മനുഷ്യത്വരഹിതമാണെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജൻ. മണ്ഡലത്തിലെ എംഎൽഎ എന്ന നിലയ്ക്ക് ക്ഷണിച്ചതിനാലാണ് ഷംസീർ അവിടെ പോയത്. അതിൽ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. നെഹ്റു ഗ്രൂപ്പ് ചെയർമാൻ പി.കൃഷ്ണദാസ് ഇടപെട്ട കേസിൽ മധ്യസ്ഥ ചർച്ചയ്ക്ക് പോയ കോണ്‍ഗ്രസ് നേതാവ് കെ.സുധാകരൻ മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസിൽ സുധാകരനെ കോടതി മധ്യസ്ഥ ചർച്ചയ്ക്ക് നിയോഗിച്ചിരുന്നോ എന്നും പി.ജയരാജൻ ചോദിച്ചു.

Read More

മരണത്തെ കാത്തിരിക്കാൻ ഒരു ഇരിപ്പിടം..! ദേശീയ പാതയോരത്ത് നി​ന്ന് ഒ​രു മീ​റ്റ​ര്‍ പോ​ലും വി​ടാ​തെ ബസ് കാത്തിരിപ്പുകേന്ദ്രം പണിയുന്നു; പിന്നിലോട്ട് നീക്കി പണിയെണമെന്ന ആവശ്യവുമായി നാട്ടുകാർ

പ​രി​യാ​രം: വീ​തി​കൂ​ട്ടി നി​ര്‍​മ്മി​ച്ച പ​രി​യാ​രം ദേ​ശീ​യ​പാ​ത​ക്ക് സ​മീ​പം നി​ര്‍​മ്മി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തി​നെ​തി​രേ പ​രാ​തി​ക​ള്‍ വ്യാ​പ​കമാകുന്നു. റോ​ഡ​രി​കി​ല്‍ നി​ന്ന് ഒ​രു മീ​റ്റ​ര്‍ പോ​ലും വി​ടാ​തെ നി​ര്‍​മ്മി​ച്ചി​രി​ക്കു​ന്ന ഷെ​ല്‍​ട്ട​ര്‍ വ​ലി​യ അ​പ​ക​ട​ങ്ങ​ള്‍​ക്ക് ഇ​ട​യാ​ക്കു​മെ​ന്ന​തി​നാ​ല്‍ മാ​റ്റി സ്ഥാ​പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് ഉ​ള്‍​പ്പെ​ടെ പ​രാ​തി​ക​ള്‍ ന​ല്‍​കി​യി​ട്ടു​ണ്ട്. റോ​ഡ് വീ​തി കൂ​ട്ടു​ന്ന​തി​ന് മു​മ്പ് ഇ​വി​ടെ ബ​സ്‌​ബേ നി​ര്‍​മ്മി​ച്ചി​രു​ന്നു​വെ​ങ്കി​ലും ഇന്‍റ​ര്‍​ലോ​ക്ക് ചെ​യ്ത് നി​ര്‍​മ്മി​ച്ച  ​ബ​സ്‌​ബേ പൊ​ളി​ച്ചു​മാ​റ്റി​യാ​ണ് വീ​തി കൂ​ട്ടി ടാ​ര്‍ ചെ​യ്ത​ത്. ഓ​രോ മി​നു​ട്ടി​ലും ചു​രു​ങ്ങി​യ​ത് 25 ആ​ളു​ക​ളെ​ങ്കി​ലും ബ​സ് ക​യ​റാ​നെ​ത്തി​ച്ചേ​രു​ന്ന ഇ​വി​ടെ ഷെ​ല്‍​ട്ട​ര്‍ നി​ര്‍​മ്മി​ക്കേ​ണ്ട​ത് ആ​വ​ശ്യ​മാ​ണെ​ങ്കി​ലും അ​ത് റോ​ഡി​ല്‍ നി​ന്ന്  ചു​രു​ങ്ങി​യ​ത് ര​ണ്ട​ര​മീ​റ്റ​റെ​ങ്കി​ലും മാ​റ്റി പ​ണി​യ​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. നി​ല​വി​ല്‍ ഇ​രു​മ്പ് ഉ​പോ​യോ​ഗി​ച്ച് പ​ണി​ത ഷെ​ല്‍​ട്ട​റി​ന് ദേ​ശീ​യ​പാ​ത വ​കു​പ്പി​ല്‍ നി​ന്നും അ​നു​മ​തി വാ​ങ്ങി​യി​ട്ടി​ല്ലെ​ന്ന് ദേ​ശീ​യ​പാ​ത വി​ഭാ​ഗം അ​സി.​എ​ഞ്ചി​നീ​യ​ര്‍ എം.​വി.​യ​മു​ന പ​റ​ഞ്ഞു. പ​രാ​തി​ക​ള്‍ ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഷെ​ല്‍​ട്ട​റി​ന്‍റെ പ​ണി നി​ര്‍​ത്തി​വെ​ച്ചി​രി​ക്ക​യാ​ണ്. ഇ​ത് പി​റ​കി​ലേ​ക്ക് മാ​റ്റി സ്ഥാ​പി​ക്കു​ന്ന​ത​ത്…

Read More