കണ്ണൂർ: സർക്കാർ തലത്തിൽ സംഘടിപ്പിച്ച ജയിൽ ക്ഷേമദിനാഘോഷത്തിൽ പി.കെ. ശ്രീമതി എംപി നടത്തിയ രാഷ്ട്രീയപ്രസംഗം വിവാദമാകുന്നു. വധശ്രമക്കേസിൽ പ്രതികളാക്കപ്പെട്ടതിനെ തുടർന്നു ജില്ലയിൽ പ്രവേശനം നിഷേധിക്കപ്പെട്ട സിപിഎം നേതാക്കളായ കാരായി രാജൻ, കാരായി ചന്ദ്രശേഖരൻ എന്നിവർ നിരപരാധികളാണെന്നും ഭരണകൂടത്തിന്റെ തെറ്റായ സമീപനം കൊണ്ടാണ് ഇരുവർക്കും നാടുവിട്ട് പോകേണ്ടിവന്നതെന്നും നാലഞ്ചു വർഷമായി അവർ എറണാകുളത്തു കഴിയുകയാണെന്നുമായിരുന്നു ശ്രീമതിയുടെ പ്രസംഗം. വക്കീലൻമാരുടെ നാവിന്റെ ശക്തി പോലാണ് ഒരാൾ കുറ്റവാളിയാണോ നിരപരാധിയാണോ എന്നു പരിഗണിക്കപ്പെടുന്നതെന്നും ശ്രീമതി അഭിപ്രായപ്പെട്ടു. ജയിൽക്ഷേമ ദിനാഘോഷം കണ്ണൂർ സ്പെഷൽ സബ്ജയിലിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അവർ. ജയിലിൽ കഴിയുന്നവർക്ക് സന്തോഷമാണോ സങ്കടമാണോ എന്നകാര്യം അധികൃതർ ചിന്തിക്കണം. ഏതു ഭീകര കുറ്റവാളികൾക്കുപോലും യാതൊരു മനഃസാക്ഷിക്കുത്തുമില്ലാതെ ഞാനുണ്ടെന്നു പറഞ്ഞു വാദിക്കുന്ന വക്കീലൻമാരുണ്ട്. ഇത്തരക്കാർക്കു പണം മാത്രം കിട്ടിയാൽ മതി. 16 കാരിയെ മാനഭംഗപ്പെടുത്തിയാൽ പോലും പ്രതികൾക്കുവേണ്ടി കേസെടുക്കാൻ വക്കീലന്മാരുണ്ട്. ജയിലിനകത്ത് ഒരു…
Read MoreCategory: Kannur
നാട്ടിലും കാട്ടിലും വിശപ്പിന്റെ വിളി..! വേനൽ ചൂടും കാട്ടുതീയും വന്യജീവികളുടെ ആരോ ഗ്യത്തെ ബാധിക്കുന്നു; തീറ്റയും വെള്ളവും കിട്ടാതെ മൃഗങ്ങൾ മെലിഞ്ഞുതുടങ്ങി
സുൽത്താൻ ബത്തേരി: രൂക്ഷമാകുന്ന ജല ക്ഷാമവും കർണാടകയുടെ ബന്ദിപ്പൂർ വനത്തിലെ കാട്ടുതീയും വയനാടൻ വനത്തിലെ തീറ്റക്കുറവും കാട്ടാന ഉൾപ്പെടെയുളള വന്യജീവികളുടെ ആരോഗ്യത്തേയും ദോഷകരമായി ബാധിച്ചു തുടങ്ങി. കാട്ടാനകൾ മെലിഞ്ഞുതുടങ്ങി. കർണാടകയിലെ നാഗർഹോള, ബന്ദിപ്പൂർ വനങ്ങളിൽ നിന്നും തീറ്റയും വെളളവും തേടി ആനകൾ വയനാട് വന്യജീവി സങ്കേതത്തിലേക്ക് വരുന്നത് ഈ സമയത്താണ്. വനത്തിൽ തീറ്റ കിട്ടാതെ വരുന്നതോടെ വന്യമൃഗങ്ങൾ ജനവാസ കേന്ദ്രത്തിൽ ഇറങ്ങുന്നതും പതിവായിക്കഴിഞ്ഞു.തീറ്റക്കുറവുമൂലം കാട്ടാനകൾ അടക്കമുള്ള വന്യമൃഗങ്ങൾ വയനാടൻ കാടുകളിലേക്ക് എത്തുന്നത് വ്യാപകമായതിനിടയിലാണ് കർണാടക, തമിഴ്നാട് വനങ്ങൾ കാട്ടുതീയിൽ അകപ്പെട്ടത്. ഇതോടെ മൃഗങ്ങളുടെ വരവ് വർധിച്ചു. വനമേഖലയിലുള്ള ദേശീയ പാതയോരത്ത് ആനകൾ അടക്കമുള്ള മൃഗങ്ങളെ കാണാം.
Read Moreആകാശകുടുംബത്തെക്കുറിച്ചറിയാം ..! എയർ മാർഷർ രഘുനാഥ് നമ്പ്യാർ ഇന്ന് ചുമതലയേ ൽക്കും; ഈ പദവിയിലെത്തുന്ന ആദ്യത്തെ മലയാളി; വാനോളം ആഹ്ലാദവുമായി ജന്മനാട്
കണ്ണൂർ: വ്യോമസേനയുടെ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് ആയി എയർ മാർഷൽ രഘുനാഥ് നമ്പ്യാർ ഇന്ന് ചുമതലയേൽക്കുന്പോൾ വാനോളം ആഹ്ലാദവുമായി ജന്മനാട്. ഈ പദവിയിലെത്തുന്ന ആദ്യത്തെ മലയാളിയാണ് കണ്ണൂർ കാടാച്ചിറ മാളികപറമ്പിൽ പരേതനായ സ്ക്വാഡ്രൺ ലീഡർ പത്മനാഭൻ നമ്പ്യാരുടെയും ആയില്യത്ത് രാധാ നനമ്പ്യായാരുടെയും മകനായ രഘുനാഥ് നമ്പ്യാർ. കഴിഞ്ഞവർഷം ഫെബ്രുവരി 29ന് കണ്ണൂർ വിമാനത്താവളത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ ഇറക്കിയ ഡോണിയർ- 228 വിമാനത്തിന്റെ പൈലറ്റ് അദ്ദേഹമായിരുന്നു. ജന്മനാട്ടിൽ ആദ്യമായി വിമാനമിറക്കി കൃത്യം ഒരു വർഷം പിന്നിടുമ്പോൾ വ്യോമസേനയുടെ അത്യുന്നത പദവികളിലൊന്ന് അദ്ദേഹത്തെ തേടിയെത്തിയിരിക്കുകയാണ്. ഷില്ലോംഗിൽ കിഴക്കൻ എയർ കമാൻഡിന്റെ ചുമതലയുള്ള സീനിയർ സ്റ്റാഫ് ഓഫീസർ ആയിരിക്കേയാണ് നിയമനം. വ്യോമസേനയുടെ ബജറ്റ്, ദീർഘകാലാടിസ്ഥാനത്തിലുള്ള ആസൂത്രണം എന്നിവയുടെ ചുമതലയാണ് ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫിന്റേത്. ഏതാണ്ട് ഒരുലക്ഷം കോടി രൂപയുടെ വാർഷിക ബജറ്റാണ് വ്യോമസേനയ്ക്കുള്ളത്. ബംഗളൂരുവിൽ സീനിയർ എയർ സ്റ്റാഫ് ഓഫീസറായും…
Read Moreഇതാണ് ഞങ്ങളുടെ പാലം..! തോടിന് ഇരുകരയിലും ടാർ ചെയ്ത റോഡ് ഉണ്ട്; പക്ഷേ പുഴയ്ക്ക് കുറുകെ പാലമില്ലാത്ത് നാട്ടുകാരെ വലയ്ക്കുന്നു
മാതമംഗലം: ഏഴുംവയൽ കോളനി നിവാസികളുടെ ഏറെക്കാലത്തെ സ്വപ്നമാണ് ആലക്കാട് ജിമ്മിനഗറിൽ പാലം വേണമെന്നത്. ഏര്യം പുഴയുടെ ഇരുസൈഡിലും ടാർ ചെയ്ത റോഡുണ്ടെങ്കിലും പുഴയ്ക്ക് പാലമില്ലാത്തത് കോളനി നിവാസികൾക്കും ആലക്കാട് പ്രദേശവാസികൾക്കും ഏറെ ദുരിതമാണ്. നാട്ടുകാർ വർഷങ്ങൾക്കു മുന്‍പ് നിർമിച്ച നടപ്പാലമാണ് നിലവിലുള്ളത്. വേനൽകാലത്ത് പുഴയിറങ്ങി വാഹനങ്ങൾ ഇരുവശത്തേക്കും കടന്നുപോകുന്നുണ്ടെങ്കിലും മഴക്കാലത്ത് ഇതും സാധ്യമല്ല. ഏറെ ദൂരം സഞ്ചരിച്ച് പറവൂർ വഴി വേണം പരിയാരം ഭാഗത്തേക്ക് എത്തിച്ചേരാൻ. ഇവിടെയുള്ളതും തീരെ വീതി കുറഞ്ഞ പാലമാണ്. കാർ പോലുള്ള ചെറുവാഹനങ്ങൾ മാത്രമേ ഈ പാലം വഴി കടന്നുപോകൂ.ജിമ്മിനഗറിൽ പാലം വേണമെന്ന ആവശ്യവുമായി നാട്ടുകാരുടെ നേതൃത്വത്തിൽ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ശക്തമായ ഇടപെടൽ നടത്തിയിരുന്നെങ്കിലും സർക്കാരിന്റെ സാന്പത്തിക പ്രതിസന്ധി മൂലം നടപ്പാകാതെ പോവുകയായിരുന്നു. ഇപ്പോഴും പാലമെന്ന ആവശ്യവുമായി നാട്ടുകാർ കർമരംഗത്തുണ്ട്. വെള്ളക്കാട്, ഏര്യം, ആലക്കാട് പ്രദേശവാസികൾക്ക് പരിയാരം മെഡിക്കൽ കോളജിലേക്ക് ഏറ്റവും…
Read Moreനിധി കണ്ടാൽ നമ്മൾ ഞെട്ടും..! വീട് നിർമാണത്തിനിടെ ഭൂമിക്കടിയിൽ നിന്ന് പാത്രത്തിൽ കിട്ടിയത് 14 സ്റ്റീൽ ബോംബുകൾ; വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്
നാദാപുരം: തുണേരി മുടവന്തേരിയിൽ വീട് നിർമാണത്തിന് തറയെടുക്കുന്നതിനിടെ കണ്ടെത്തിയ സ്റ്റീൽ ബോംബുകൾ മാരക വിഷ പദാർഥം ചേർത്ത് നിർമ്മിച്ചവയെന്ന് പോലീസ്. ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപത്തെ പുതുശ്ശേരി ചന്ദ്രിയുടെ വീട് നിർമാണത്തിന് തറക്ക് മണ്ണ് നീക്കം ചെയ്യുന്നതിനിടെ തൊഴിലാളികൾ ബക്കറ്റിൽ 14 സ്റ്റീൽ ബോംബുകൾ കണ്ടെത്തിയത്. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. പിക്കാസ് കൊണ്ട് ബോംബ് നിറച്ച ബക്കറ്റിൽ കൊത്തിയെങ്കിലും പൊട്ടാത്തതിനാൽ വൻ അപകടം ഒഴിവായി. അറക്കപൊടിയിൽ സൂക്ഷിച്ച നിലയിലായരുന്നു കണ്ടെടുത്ത ബോംബുകൾ. കാലപ്പഴക്കം കൊണ്ട് ജീർണിച്ച നിലയിലായിരുന്നു. മാരക വിഷാംശമായ സൾഫർ മിശ്രിതവും ബോംബിൽ നിന്ന് കണ്ടെത്തി.കൂടാതെ വെടിമരുന്ന്,കുപ്പിച്ചില്ല്,എന്നിവയും ബോംബുകൾക്കകത്ത് നിന്ന് കണ്ടെത്തി. ബോംബേറിൽ പരിക്കേൽക്കുന്ന ആൾക്ക് മുറിവ് പറ്റിയാൽ ഉണങ്ങാതിരിക്കുന്നതിനാണ് സൾഫർ ഉപയോഗിക്കുന്നത്.അടുത്തടുത്തായി നിരവധി വീടുകൾക്ക് നടുവിലെ മൂന്ന് സെന്റ് ഭൂമിയിലാണ് വീട് നിർമിക്കുന്നത്.നാട്ടുകാർ നിരന്തരം ഇടപഴകുന്ന വീടുകൾക്ക് നടുവിൽ ബോംബുകൾ കണ്ടെത്തിയത് നാട്ടുകാരെ ആശങ്കയിലാക്കിയിട്ടുണ്ട്.കുട്ടികളടക്കം ഈ…
Read Moreഓർക്കുക, കേരളം ഇന്ത്യയുടെ ഭാഗം..! പിണറായി വിജയന് ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ നേതാവെന്നതിനപ്പുറം കേരളത്തിന്റെ മുഖ്യമന്ത്രി യാണെന്ന് ഓർക്കണമെന്ന് ടി. പദ്മനാഭന്
കടമ്പൂർ: രാജ്യത്ത് വളരുന്നത് അസഹിഷ്ണുതയുടെ രാഷ്ട്രീയമാണെന്ന് ചെറുകഥാകൃത്ത് ടി. പദ്മനാഭന്. ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയെ മറ്റൊരു സംസ്ഥാനത്ത് തടയുമെന്ന് പ്രഖ്യാപിക്കുന്നിടത്തോളം വളര്‍ന്നിരിക്കുകയാണ് അസഹിഷ്ണുത. പിണറായി വിജയന് ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ നേതാവെന്നതിനപ്പുറം കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. അദ്ദേഹത്തിന് ഇന്ത്യയിലെവിടെയും പോകാന്‍ ഭരണഘടനാപരമായ അവകാശമുണ്ട്. അതിനെ ചോദ്യം ചെയ്യാനിറങ്ങിയവര്‍ കേരളം ഇന്ത്യയുടെ ഭാഗമാണെന്ന് മറക്കരുതെന്നും അദ്ദേഹം പറഞ്ഞു. കടമ്പൂര് ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ വാര്‍ഷികവും പുതുതായി നിര്‍മച്ച മെഗാ ഹൈടെക് ഓപ്പണ്‍ സ്റ്റേജും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഞാന്‍ പറയുന്നതു മാത്രം ശരി മറ്റുള്ളവരൊന്നും ശരിയല്ലെന്നു കരുതുന്നതും അസഹിഷ്ണുതയാണ്. അയല്‍വാസിയുടെ അടുക്കളയില്‍ എന്താണ് വേവുന്നതെന്ന് എത്തിനോക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നമ്മള് കടന്നുപോകുന്നത്. അയല്‍ക്കാരനായ മുഖ്യമന്ത്രിയെ മംഗളൂരുവില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്നു പ്രഖ്യാപിച്ചവര്‍ വിദ്വേഷം വളര്‍ത്താനാണ് ശ്രമിച്ചതെന്നും പദ്മനാഭൻ പറഞ്ഞു. ലോകഭാഷയെന്ന നിലയില്‍ ഇംഗ്ലീഷ് ഏറെ മഹത്തരമാണെങ്കിലും മലയാളത്തെമറക്കരുതെന്നും ടി.പദ്മനാഭന് ഓര്‍മിപ്പിച്ചു. കുഞ്ഞിരാമന്…
Read Moreആത്ഭുതമായി നീരുറവ..! കടുത്ത ജലക്ഷാമത്തിൽ നാടു വെന്തുരുകുമ്പോൾ പുണ്യമായി വറ്റാത്ത നീരുറവ; കാനത്ത് വനപ്രദേശത്താണ് ഈ അത്ഭുത പ്രതിഭാസം
തളിപ്പറമ്പ് : കടുത്ത ജലക്ഷാമത്തിൽ നാടും നഗരവും വെന്തരുകുമ്പോൾ തളിപ്പറമ്പിന്റെ പുണ്യമായ വറ്റാത്ത ഉറവജലം തേടിയെത്തുന്നത് നൂറുകണക്കിനാളുകൾ. തളിപ്പറമ്പ് ദേശീയപാതയോരത്ത് കാനത്ത് ശിവക്ഷേത്രത്തിന് സമീപത്താണ് ഏവരേയും അൽഭുതപ്പെടുത്തുന്ന ഈ ജലപ്രവാഹം. അരയേക്കറോളം പരന്നുകിടക്കുന്ന മനുഷ്യസ്പർശമേൽക്കാത്ത കാട്ടിനുള്ളിൽ നിന്നാണ് നിരവധി ഒൗഷധ സസ്യങ്ങൾക്കിടയിലൂടെ ഏത് കാലഘട്ടത്തിലും വെള്ളം പ്രവഹിക്കുന്നത്. ഉറഞ്ഞുപൊന്തുന്ന ഈ വെള്ളം കാനത്ത് ക്ഷേത്രച്ചിറയിലേക്കാണ് ഒഴുകിപ്പോകുന്നത്. പ്രദേശവാസികൾക്ക് ഈ ജലപ്രവാഹം ഒരു കാലത്തും നിലച്ചതായി നേരിയ ഓർമ്മപോലുമില്ല. ഇപ്പോൾ നിരവധി അന്യസംസ്ഥാന തൊഴിലാളികളും തദ്ദേശവാസികളും കുളിക്കുന്നതിനും തുണിയലക്കുന്നതിനും ഇവിടെ എത്തിച്ചേരുന്നുണ്ട്. കാനത്ത് ശിവക്ഷേത്രത്തിന് സമീപം ഏക്കർ കണക്കിന് കാടുമൂടിയ ഭൂമിയുണ്ടായിരുന്നുവെങ്കിലും സ്വകാര്യ വ്യക്തികൾ സ്ഥലം വാങ്ങി മരങ്ങൾ മുറിച്ച് വലിയ കുന്ന് ഇടിച്ചുനിരത്തിയതോടെ ഈ ഉറവ ജലത്തിന് ഭീഷണി നേരിട്ടുവെങ്കിലും കാനത്ത് ശിവക്ഷേത്രം അധികൃതരും പൂക്കോത്ത് കൊട്ടാരം ദേവസ്വവും മുന്നിട്ടിറങ്ങി നടത്തിയ പോരാട്ടമാണ് ഈ ജലശേഖരത്തെ…
Read Moreതത്വമല്ല വേണ്ടത് കുടിവെള്ളം..! വീട്ടാവശ്യത്തിന് കുഴൽക്കിണർ നിർമിക്കാമെന്ന നിർദേശം നടപ്പാക്കാൻ ഭരണകൂടം തയ്യാറാക ണമെന്ന് നാട്ടുകാർ
പുൽപ്പള്ളി: കുഴൽകിണർ നിർമാണത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയത് ഭാഗികമായി പിൻവലിച്ചിട്ടും നിർദേശം നടപ്പാക്കാൻ ജില്ലാഭരണകൂടം തയാറാകുന്നില്ലെന്ന് പരാതി. 300 അടിയിൽ താഴെ കുഴൽക്കിണറുകൾ കുഴിക്കാമെന്ന് നിർദേശം വച്ചിട്ടും അനുമതി നൽകാൻ ജില്ലാ ഭരണകൂടം തയാറാകുന്നില്ല. മറ്റു ജില്ലകളിലെല്ലാം കുടിവെള്ള ആവശ്യങ്ങൾക്ക് കുഴൽകിണർ നിര്‍മ്മിക്കുമ്പോഴാണ് വരൾച്ചയും കുടിവെള്ള ക്ഷാമവും രൂക്ഷമായ വയനാട്ടിൽ കുഴൽക്കിണർ നിർമിക്കുന്നതിനുള്ള അനുമതി വൈകുന്നത്. കിണറുകളിലും കുളങ്ങളിലും ജലവിതാനം താഴ്ന്നതോടെ കുടിവെള്ള ആവശ്യങ്ങൾക്ക് കുഴൽകിണർ നിർമിക്കേണ്ട അവസ്ഥയിലാണ് കർഷകർ. പുൽപ്പള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിൽ 100 കണക്കിന് ആളുകളാണ് കുഴൽകിണർ നിർമിക്കുന്നതിനായി സർക്കാരിന്റെ അനുമതിക്കായി കാത്തുനിൽക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ നടപടികൾ വേഗത്തിലാക്കുന്നതിനോ കുടിവെള്ള ക്ഷാമം ജില്ലാ ഭരണകൂടത്തെ ബോധ്യപ്പെടുത്തുന്നതിനോ കഴിയാത്തതാണ് കുഴൽ കിണറുകൾക്കുള്ള നിയന്ത്രണം ഒഴിവാക്കാൻ കാലതാമസമെന്നും ഇതിന് പരിഹാരം കാണാൻ അധികൃകർ തയാറാകണമെന്നുമാണ് ജനങ്ങളുടെ ആവശ്യം.
Read Moreഎന്തുകൊണ്ടെന്ന് അറിയേണ്ടേ..! മന്ത്രി കടന്നപ്പള്ളി വാക്കുപാലിച്ചു, കണ്ടോന്താർ ജയിൽ ഇനി സംരക്ഷിത സ്മാരകം; പുരാവസ്തുവകുപ്പ് 19.5 ലക്ഷം അനുവദിച്ചു
പരിയാരം: മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ജ·നാടിന് നൽകിയ വാഗ്ദാനം പാലിച്ചു. കണ്ടോന്താർ ജയിൽ ഇനി പുരാവസ്തു വകുപ്പിന്റെ സംരക്ഷിത സ്മാരകം. ജയിൽ സ്മാരകമായി സംരക്ഷിക്കുന്നതിന് 19.5 ലക്ഷം രൂപ സംസ്ഥാന പുരാവസ്തു വകുപ്പ് അനുവദിച്ചു. മാർച്ച് 31 മുന്‍പ് തന്നെ പണി ആരംഭിക്കും. മുന്ന് മാസത്തിനുള്ളിൽ പുനർനിർമാണം പൂർത്തിയാക്കും. വണ്ണാത്തിപ്പുഴക്കരയിൽ പുരാവസ്തു വകുപ്പിന്റെ തെയ്യംകലാ മ്യൂസിയം സ്ഥാപിക്കാനും ധാരണയായിട്ടുണ്ട്. ഈ വർഷത്തെ സംസ്ഥാന ബജറ്റിൽ ഇതിനായുള്ള തുക വകയിരുത്തി പ്രഖ്യാപനമുണ്ടാകും. കഴിഞ്ഞ ഡിസംബർ ആറിന് കണ്ടോന്താർ ഇടമന യുപി സ്കൂളിൽ നൽകിയ സ്വീകരണത്തിനിടയിലാണ് കോണ്‍ഗ്രസ്- എസ് കല്യാശേരി മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ടി.രാജനും കടന്നപ്പള്ളി- പാണപ്പുഴ മണ്ഡലം കമ്മിറ്റിയും സബ് രജിസ്ട്രാർ ഓഫീസ് വളപ്പിൽ നശിച്ചുകൊണ്ടിരിക്കുന്ന കണ്ടോന്താർ ജയിൽ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് നിവേദനം നൽകിയകാര്യം മന്ത്രി കടന്നപ്പള്ളി അറിയിച്ചത്. 150 വർഷത്തെ പഴക്കമുണ്ടെന്ന് പുരാവസ്തു വകുപ്പ് തന്നെ കണ്ടെത്തിയ…
Read Moreശിവരാത്രി ആഘോഷത്തിൽ പങ്കെടുക്കാൻ ഫ്രഞ്ചുകാരനും; മുപ്പതുകാരനായ റിനോയാണ് ക്ഷേത്രഭാരവാഹികൾക്കൊപ്പം ചേർന്ന് ആഘോഷത്തിൽ പങ്കെടുത്തത്
കൊയിലാണ്ടി: ശിവരാത്രി ആഘോഷത്തിൽ പങ്കുചേർന്ന് ഫ്രാൻസ് സ്വദേശിയും. ഫ്രഞ്ചുകാരനായ റിനോ ആണ് കൊയിലാണ്ടി കൊരയങ്ങാട് പഴയ തെരു മഹാഗണപതി ക്ഷേത്രത്തിൽ ഇന്നലെ വൈകീട്ട് എത്തിയത്. ദീപാരാധനയ്ക്കായി ദീപസ്തംഭത്തിൽ എണ്ണ നിറയ്ക്കാനും തിരിതെളിയിക്കാനും മുപ്പതു കാരനായ റിനോ ക്ഷേത്ര പ്രവർത്തകരോടൊപ്പം ചേർന്നു. തുടർന്ന് ദീപാരാധന ചടങ്ങിലും പങ്കെടുത്തശേഷം ശിവനന്ദിനി സേതുറാമിന്റെ നേതൃത്വത്തിൽ നടന്ന സംഗീതാർച്ചനയും ശ്രവിച്ച ശേഷം രാത്രി എട്ടുമണിയോടെയാണ് യാത്രപറഞ്ഞത്. കൊയിലാണ്ടിക്കടുത്ത് നന്തിയിൽ എത്തിയതാണ് റിനോ. കൊയിലാണ്ടി മാർക്കറ്റിലെത്തിയപ്പോഴാണ് ക്ഷേത്രം ശ്രദ്ധയിൽപ്പെട്ടത് തുടർന്ന് ക്ഷേത്രത്തിലേക്ക് എത്തുകയായിരുന്നു.
Read More