ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ​പ്പെ​ട്ട​യാ​ളു​ടെ ജീ​വ​ൻ ര​ക്ഷി​ച്ചു; മ​ല​യാ​ളി ന​ഴ്സു​മാ​രെ പ്ര​ശം​സി​ച്ച് വ്യ​വ​സാ​യി, സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി യു​വ​തി​ക​ൾ

എ​റ​ണാ​കു​ളം കാ​ല​ടി പാ​ല​ത്തി​ന് സ​മീ​പ​മു​ണ്ടാ​യ ഗ​താ​ഗ​ത​ക്കു​രു​ക്കി​നി​ട​യി​ൽ ഹൃ​ദ​യാ​ഘാ​തം സം​ഭ​വി​ച്ച അ​പ​രി​ചി​ത​നാ​യ യാ​ത്ര​ക്കാ​ര​ന് സി​പി​ആ​ർ ന​ൽ​കി ജീ​വ​ൻ ര​ക്ഷി​ച്ച ര​ണ്ട് മ​ല​യാ​ളി ന​ഴ്സു​മാ​രെ പ്ര​ശം​സി​ച്ച് വ്യ​വ​സാ​യി ഹ​ർ​ഷ് ഗോ​യ​ങ്ക. അ​ങ്ക​മാ​ലി എ​ൽ​എ​ഫ് ആ​ശു​പ​ത്രി​യി​ലെ ന​ഴ്സാ​യ അ​ഞ്ജ​ലി ബൈ​ജു, ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​നി​യാ​യ ആ​ർ​ദ്ര രാ​ജ് എ​ന്നി​വ​രെ​യാ​ണ് അ​ദ്ദേ​ഹം സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ അ​ഭി​ന​ന്ദി​ച്ച​ത്. ബ​സ്സി​ൽ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന ഇ​രു​വ​രും കാ​റി​നു​ള്ളി​ൽ ഒ​രാ​ൾ കു​ഴ​ഞ്ഞു​വീ​ഴു​ന്ന​ത് ക​ണ്ട് ഉ​ട​ൻ ത​ന്നെ പു​റ​ത്തി​റ​ങ്ങി അ​ദ്ദേ​ഹ​ത്തി​ന്‍റെ ര​ക്ഷ​യ്‌​ക്കെ​ത്തു​ക​യാ​യി​രു​ന്നു.

ആം​ബു​ല​ൻ​സ് സ്ഥ​ല​ത്തെ​ത്തു​ന്ന​ത് വ​രെ​യു​ള്ള നി​ർ​ണാ​യ​ക നി​മി​ഷ​ങ്ങ​ളി​ൽ ഇ​രു​വ​രും ചേ​ർ​ന്ന് കൃ​ത്യ​സ​മ​യ​ത്ത് സി​പി​ആ​ർ ന​ൽ​കി​യ​താ​ണ് രോ​ഗി​യു​ടെ ജീ​വ​ൻ നി​ല​നി​ർ​ത്താ​ൻ സ​ഹാ​യി​ച്ച​ത്. ഈ ​സം​ഭ​വ​ത്തെ​ക്കു​റി​ച്ച് എ​ക്സി​ൽ കു​റി​ച്ച ഹ​ർ​ഷ് ഗോ​യ​ങ്ക, ഇ​ന്ത്യ​യ്ക്ക് ഇ​ത്ത​രം ആ​ളു​ക​ളെ​യാ​ണ് ആ​വ​ശ്യ​മെ​ന്നും അ​ഞ്ജ​ലി​യു​ടെ​യും ആ​ർ​ദ്ര​യു​ടെ​യും ധൈ​ര്യ​ത്തെ​യും ക​രു​ണ​യെ​യും സ​ല്യൂ​ട്ട് ചെ​യ്യു​ന്നു​വെ​ന്നും വ്യ​ക്ത​മാ​ക്കി. സ​മ​യ​ബ​ന്ധി​ത​മാ​യി ന​ൽ​കി​യ ഈ ​പ്ര​ഥ​മ​ശു​ശ്രൂ​ഷ വ​ലി​യൊ​രു ദു​ര​ന്തം ഒ​ഴി​വാ​ക്കി​യെ​ന്ന് അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു.

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വെ​ച്ച ഈ ​കു​റി​പ്പ് വ​ൻ​തോ​തി​ൽ പ്ര​ച​രി​ക്കു​ക​യും നി​ര​വ​ധി​യാ​ളു​ക​ൾ ഇ​രു​വ​രു​ടെ​യും സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​നെ പ്ര​ശം​സി​ക്കു​ക​യും ചെ​യ്തു. കേ​ര​ള​ത്തി​ലെ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​ടെ ഉ​യ​ർ​ന്ന നി​ല​വാ​ര​ത്തെ​യും സേ​വ​ന​മ​നോ​ഭാ​വ​ത്തെ​യും പ്ര​കീ​ർ​ത്തി​ച്ച ഉ​പ​യോ​ക്താ​ക്ക​ൾ, ഡോ​ക്ട​ർ​മാ​രെ​പ്പോ​ലെ ത​ന്നെ ന​ഴ്സു​മാ​രും സ​മൂ​ഹ​ത്തി​ന് അ​ത്യാ​വ​ശ്യ​മാ​ണെ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ട്ടു. അ​ടി​സ്ഥാ​ന ജീ​വ​ൻ​ര​ക്ഷാ മാ​ർ​ഗ്ഗ​മാ​യ സി​പിആ​ർ എ​ല്ലാ​വ​രും പ​ഠി​ച്ചി​രി​ക്കേ​ണ്ട​തി​ന്‍റെ  പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ചും ആ​ളു​ക​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ച​ർ​ച്ച ചെ​യ്തു.

Related posts

Leave a Comment