തിരുവനന്തപുരം: പാറ്റൂരിൽ പതിനാലുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ യുവാവ് അറസ്റ്റിൽ. പാറ്റൂർ സ്വദേശി അമൽ (23) ആണ് പേട്ട പോലീസിന്റെ പിടിയിലായത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി.
പരാതിയെ തുടർന്ന് പേട്ട സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ ഊർജിത അന്വേഷണത്തിനൊടുവിൽ പാറ്റൂരിലെ ഒരു വീട്ടിൽ നിന്ന് ഇരുവരെയും കണ്ടെത്തുകയായിരുന്നു. തുടർന്ന് പ്രതിയെ കസ്റ്റഡിയിലെടുക്കുകയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയും ചെയ്തു. പോലീസിന്റെ നിർദ്ദേശാനുസരണം പെൺകുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.
