ഞങ്ങൾക്കും വേണ്ട ആ വിഷജലം..! കേരളത്തിൽ ഇ​നി കൊ​ക്ക കോ​ള, പെ​പ്സി ഉ​ത്പന്ന​ങ്ങ​ൾ വി​ൽ​ക്കി​ല്ല; ജ​ല​ചൂ​ഷ​ണ​ത്തി​നെ​തി​രെ വ്യാ​പാ​രി​ക​ൾ ഒന്നിക്കുന്നു

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്തു​ട​നീ​ള​മു​ള്ള കൊ​ക്ക കോ​ള, പെ​പ്സി വിൽപ്പ​ന നി​ർ​ത്തു​മെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ടി. ​ന​സിറു​ദ്ദീ​ൻ. ജ​ല​ചൂ​ഷ​ണ​ത്തി​നെ​തി​രെ വ്യാ​പാ​രി​ക​ൾ എ​ടു​ക്കു​ന്ന ആ​ദ്യചു​വ​ടാ​യാ​ണ് പെ​പ്സി,കൊ​ക്കകോ​ള ഉ​ത്പന്ന​ങ്ങ​ൾ നി​ർ​ത്ത​ലാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്നും അ​ദ്ദേ​ഹം “രാ​ഷ്ട്ര ദീ​പി​ക’​യോ​ട് പ​റ​ഞ്ഞു. കമ്പനി​ക​ളു​ടെ കു​ടി​വെ​ള്ള​മ​ട​ക്ക​മു​ള്ള എ​ല്ലാ ഉ​ത്പന്ന​ങ്ങ​ളു​ടെ​യും വി​ൽ​പ്പ​ന​യാ​ണ് നി​ർ​ത്താ​ൻ തീ​രു​മാ​നി​ച്ച​ത്. ജ​ല ചൂ​ഷ​ണം നി​ർ​ത്ത​ലാ​ക്കു​ക, സ്വ​ദേ​ശി പാ​നീ​യ​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക എ​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് വ്യാ​പാ​രി​ക​ൾ ഇ​ത്ത​രം തീ​രു​മാ​ന​ത്തി​ലേ​ക്ക് നീ​ങ്ങി​യ​ത്. എ​ന്നാ​ൽ ഇ​ത്ത​രം ഉ​ത്പന്ന​ങ്ങ​ളു​ടെ വി​ൽ​പ്പ​ന നി​ർ​ത്താ​ൻ ത​ങ്ങ​ൾ തീ​രു​മാ​നി​ച്ചി​ട്ടി​ല്ലെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി (ഹ​സ്സ​ൻ​കോ​യ വി​ഭാ​ഗം) സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഹ​സ​ൻ കോ​യ പ​റ​ഞ്ഞു. സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന കാ​ല​ത്ത് ഇ​ത്ത​രം തീ​രു​മാ​ന​ങ്ങ​ൾ വ്യാ​പാ​രി​ക​ളു​ടെ വ​രു​മാ​ന​ത്തെ വ​ലി​യ തോ​തി​ൽ ബാ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.    

Read More

കഴിക്കാൻപു​ഴു, കു​ടി​ക്കാ​ൻ ക​ല​ക്ക​വെ​ള്ളം..! കെഎം​സി​ടി ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​ക​ൾ സ​മ​ര​രം​ഗ​ത്ത്; കോ​ള​ജ് അ​ട​ച്ചു പൂ​ട്ടി​യ​താ​യി എ​സ്എ​ഫ്ഐ

മു​ക്കം: മു​ക്കം ന​ഗ​ര​സ​ഭ​യി​ലെ മ​ണാ​ശേ​രി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ഐം​സി​ടി ന​ഴ്സിം​ഗ് കോ​ള​ജി​നെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളു​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ. ഹോ​സ്റ്റ​ലി​ൽ താ​മ​സി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ന​ൽ​കി​യ ഭ​ക്ഷ​ണ​ത്തി​ൽ പു​ഴു​വി​നെ ക​ണ്ട​ത്തി​യ​തോ​ടെ വി​ദ്യാ​ർ​ഥി​ക​ൾ സ​മ​ര രം​ഗ​ത്തി​റ​ങ്ങു​ക​യാ​യി​രു​ന്നു. ഞാ​യ​റാ​ഴ്ച രാ​ത്രി ഹോ​സ്റ്റ​ൽ കാ​ന്‍റീ​നി​ൽ നി​ന് ല​ഭി​ച്ച ഭ​ക്ഷ​ണ​ത്തി​ലാ​ണ് ച​ത്ത പു​ഴു​വി​നെ ക​ണ്ട​ത്തി​യ​ത്. ഇ​തി​ന് പു​റ​മെ ഇ​ന്ന​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കു​ടി​ക്കാ​ൻ​ന​ൽ​കി​യ വെ​ള്ളം ക​ല​ക്ക​വെ​ള്ള​മാ​യി​രു​ന്ന​ന്നും വി​ദ്യാ​ർ​ഥി​ക​ൾ പ​റ​ഞ്ഞു. നി​ര​വ​ധി ത​വ​ണ പ​രാ​തി ന​ൽ​കി​യി​ട്ടും ഫ​ല​മു​ണ്ടാ​യി​ല്ല​ന്നും വി​ദ്യാ​ർ​ത്ഥി​ക​ൾ പ​റ​യു​ന്നു. കു​ടി​ക്കാ​ൻ ന​ൽ​കി​യ വെ​ള്ള​വും മു​ന്നി​ൽവ​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ ന​ഴ്സിം​ഗ് കോ​ള​ജി​ന് മു​ന്നി​ൽ മു​ദ്രാ​വാ​ക്യം വി​ളി​ക​ളു​മാ​യി കു​ത്തി​യി​രു​ന്നു. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രും ന​ഴ്സിം​ഗ് കോ​ള​ജി​ലെ​ത്തി. വി​ദ്യാ​ർ​ഥി​ക​ൾ ഉ​ന്ന​യി​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ളി​ൽ മാ​നേ​ജ്മെ​ന്‍റ് അ​ടി​യ​ന്തി​ര​മാ​യി ഇ​ട​പെ​ട്ട് പ്ര​ശ്നം പ​രി​ഹ​രി​ച്ചി​ല്ല​ങ്കി​ൽ ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ളു​മാ​യി രം​ഗ​ത്തി​റ​ങ്ങു​മെ​ന്ന് എ​സ്എ​ഫ്ഐ നേ​താ​ക്ക​ൾ പ​റ​ഞ്ഞു. അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​യി 10 ദി​വ​സം കോ​ള​ജ് അ​ട​ച്ചു പൂ​ട്ടി​യ​താ​യി വി​ദ്യാ​ർ​ഥി സം​ഘ​ട​ന നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

Read More

ഓണക്കോടിയോ എങ്കിൽ സെൻട്രൽ ജയിൽ തന്നെ..!ചപ്പാത്തിക്കും ചിപ്സിനും പുറമേ വസ്ത്രങ്ങളും റെഡി; ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ വി​ഷു​വി​ന് ത​യ്യ​ൽ ക​ട ആരംഭിക്കുന്നു

പി. ​ജ​യ​കൃ​ഷ്ണ​ൻ ക​ണ്ണൂ​ർ: ച​പ്പാ​ത്തി​യു​ടെ​യും ചി​പ്സി​ന്‍റേ​യും വി​ജ​യ​ത്തി​നു പി​ന്നാ​ലെ സെ​ൻ​ട്ര​ൽ ജ​യി​ലി​ലെ അ​ന്തേ​വാ​സി​ക​ൾ​ക്കാ​യി ത​യ്യ​ൽ ക​ട​യും ഒ​രു​ക്കു​ന്നു. പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് വി​ഷു മു​ത​ൽ ഇ​വി​ടെ നി​ന്നും വ​സ്ത്ര​ങ്ങ​ൾ ത​യ്യി​ച്ചു കൊ​ടു​ക്കു​ന്ന വി​ധ​ത്തി​ലാ​ണ് പ​ദ്ധ​തി ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. ധ​ർ​മ​ശാ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന നി​ഫ്റ്റി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ത​ട​വു​കാ​ർ​ക്കു പ​രി​ശീ​ല​നം ന​ല്കു​ന്ന​ത്. നി​ല​വി​ൽ 20 ത​ട​വു​കാ​ർ​ക്കാ​ണ് പ​രി​ശീ​ല​നം കൊ​ടു​ക്കു​ന്ന​ത്. ഇ​തി​ൽ ഒ​ന്പ​തു പേ​ർ നി​ല​വി​ൽ ത​യ്യ​ൽ ജോ​ലി അ​റി​യു​ന്ന​വ​രാ​ണ്. അ​വ​ശേ​ഷി​ക്കു​ന്ന 11 പേ​ർ​ക്കാ​ണ് ഇ​പ്പോ​ൾ പ​രി​ശീ​ല​നം ന​ല്കു​ന്ന​ത്. 20 ആ​ധു​നി​ക ത​യ്യ​ൽ മെ​ഷീ​നു​ക​ൾ ഇ​പ്പോ​ൾ ജ​യി​ലി​ലു​ണ്ട്. നി​ല​വി​ലു​ള്ള​തി​ലും കു​റ​ഞ്ഞ കൂ​ലി​ക്ക് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ഇ​വി​ടെ​നി​ന്നും വ​സ്ത്ര​ങ്ങ​ൾ ത​യ്യി​ക്കാം. പാ​ന്‍റ്, ഷ​ർ​ട്ട്, ചൂ​രി​ദാ​ർ, കു​ർ​ത്ത, സ്കൂ​ൾ യൂ​ണി​ഫോം എ​ന്നി​വ​യാ​ണ് ജ​യി​ലി​ൽ​നി​ന്നും ത​യ്യി​ക്കു​ക. തു​ണി​ക​ൾ ത​യ്യി​ക്കു​ന്ന​ത് ജ​യി​ല​ന​ക​ത്തു നി​ന്നാ​ണെ​ങ്കി​ലും പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് തു​ണി​ക​ളും മ​റ്റും എ​ത്തി​ച്ചു ന​ല്കാ​ൻ ജ​യി​ലി​നു പു​റ​ത്ത് പ്ര​ത്യേ​ക കൗ​ണ്ട​ർ ഒ​രു​ക്കു​മെ​ന്ന് സൂ​പ്ര​ണ്ട് അ​ശോ​ക് കു​മാ​ർ പ​റ​ഞ്ഞു. ഇ​തി​നു…

Read More

ഇവൻ പണ്ടേ പ്രശ്നക്കാരനെന്ന് മറുഗ്രൂപ്പ്..! ബിജെപിയിൽ ഗ്രൂപ്പ് പോര് മുറുകുന്നു; ചികി ത്‌സാ പിഴവിന് 5ലക്ഷം രൂപ ആവശ്യപ്പെട്ട നേതാവിനെ പൂട്ടാനൊരുങ്ങി ഗ്രൂപ്പുകാർ

സ്വന്തം ലേഖകന്‍ കോഴിക്കോട്: കോഴിക്കോട് സ്വദേശിയായ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സ്വകാര്യ ആശുപത്രി മാനേജ്‌മെന്‍റി നോട് പണം ആവശ്യപ്പെട്ട വിഷയം പാര്‍ട്ടിക്കുള്ളില്‍ സജീവ ചര്‍ച്ചയാക്കാന്‍ മറുവിഭാഗം. ജില്ലയിലെ ബിജെപി പ്രവര്‍ത്തകന് വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞ മാസം പ്രവേശി പ്പിച്ചിരുന്നത്. ചികിത്സാ പിഴവ് മൂലം ഇയാളെ ഇവിടെനിന്നും മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. പ്രശ്‌നത്തില്‍ ഇടപെട്ട നേതാവ് നഷ്ടപരിഹാരമായി ആദ്യം ഒരു ലക്ഷം രൂപ ആശുപത്രി അധികൃതരോട് ആവശ്യപ്പെടുകയായിരുന്നു. ഈ തുക പ്രവര്‍ത്തകനെ ഏല്‍പ്പിക്കുകയും ചെയ്തു. ഇതിനുശേഷം നേതാവ് വീണ്ടും അഞ്ചുലക്ഷം രൂപ ആവശ്യപ്പെട്ട് ആശുപത്രി അധികൃതരെ വിളിക്കുകയായിരുന്നു. പണം നല്‍കിയില്ലെങ്കില്‍ അതിന്‍റെ ഭവിഷ്യത്ത് ആശുപത്രി അറിയുമെന്ന തരത്തില്‍ ഭീഷണി മുഴക്കിയാണ് പിന്നീട് ഫോണ്‍ വിളികള്‍ വന്നത്. എന്നാല്‍ നേതാവിന്‍റെ ഫോണ്‍ സംഭാഷണമടക്കം റിക്കാര്‍ഡ് ചെയ്ത് ആശുപത്രി അധികൃതര്‍ ആര്‍എസ്എസ് നേതൃത്വത്തിന്…

Read More

ഇനി തിരുവനന്തപുരം പുലി..! കണ്ണൂരുകാരുടെ ഉറക്കം കെടുത്തിയ പുലി തലസ്ഥാനത്തേക്ക്; ഇനി നെയ്യാറിന്‍റെ വനങ്ങളിൽ; പുലി പൂർണ്ണ ആരോഗ്യവാനാണെന്ന് ഡോക്ടർമാർ

ക​ണ്ണൂ​ർ: നാ​ട്ടു​കാ​രെ​യും അ​ധി​കൃ​ത​രെ​യും മു​ൾ​മു​ന​യി​ൽ നി​ർ​ത്തി എ​ട്ടു മ​ണി​ക്കൂ​ർ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ൽ മ​യ​ക്കു​വെ​ടി​വ​ച്ചു പി​ടി​കൂ​ടി​യ പു​ലി പൂ​ർ​ണ ആ​രോ​ഗ്യ​വാ​നാ​ണെ​ന്നു ഫോ​റ​സ്റ്റ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഞാ​യ​റാ​ഴ്ച രാ​ത്രി 10.45 ഓ​ടെ മ​യ​ക്കു​വെ​ടി​വ​ച്ചു പി​ടി​ച്ച പു​ലി​ക്ക് പു​ല​ർ​ച്ചെ ഒ​ന്നോ​ടെ ബോ​ധം തി​രി​ച്ചു​കി​ട്ടി. തു​ട​ർ​ന്നു വ​യ​നാ​ട് വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലെ ഫോ​റ​സ്റ്റ് വെ​റ്റ​റി​ന​റി ഓ​ഫീ​സ​റും മ​യ​ക്കു​വെ​ടി വി​ദ​ഗ്ധ​നു​മാ​യ ഡോ. ​അ​രു​ൺ സ​ഖറി​യ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പു​ലി​യെ വി​ശ​ദ​മാ​യ വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ക്കി. ക​ഴു​ത്തി​നു മ​യ​ക്കു​വെ​ടി​യേ​റ്റ പു​ലി​യ്ക്കു മ​രു​ന്നു​ക​ൾ ന​ൽ​കി. കു​ടി​ക്കാ​ൻ വെ​ള്ള​വും ഭ​ക്ഷ​ണ​വും ന​ൽ​കി​യ​തോ​ടെ പു​ലി പൂ​ർ​ണ ആ​രോ​ഗ്യ​ത്തി​ലേ​ക്കു തി​രി​ച്ചെ​ത്തി. പു​ല​ർ​ച്ചെ ര​ണ്ടോ​ടെ പു​ലി​യു​മാ​യി തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു ഡോ​ക്ട​ർ​മാ​രും ഫോ​റ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​രും അ​ട​ങ്ങു​ന്ന സം​ഘം യാ​ത്ര തി​രി​ച്ചി​രു​ന്നു. ഡി​എ​ഫ്ഒ ഒ. ​സു​നി​ൽ പ​മ​ഠി, സ്രാ​വ​ൺ കു​മാ​ർ വ​ർ​മ, സോ​ള​മ​ൻ തോ​മ​സ് തു​ട​ങ്ങി​യ​വ​രും വെ​റ്റ​റി​ന​റി ഡോ​ക്ട​ർ​മാ​രു​ടെ സം​ഘ​വു​മാ​ണു പു​ലി​യു​മാ​യി യാ​ത്ര തി​രി​ച്ചി​രി​ക്കു​ന്ന​ത്. നെ​യ്യാ​ർ വ​ന​മേ​ഖ​ല​യി​ൽ വി​ട്ട​യ​ക്കാ​നാ​ണു നി​ല​വി​ലെ…

Read More

​പ്രായം അറിയിച്ച് ഡോക്ടർമാർ..!പുതിയ ബോണ്ട് വ്യവസ്ഥയ്ക്കെതിരെ സർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ജൂ​ണി​യ​ർ ഡോ​ക്ട​ർ​മാ​രുടെ നേതൃത്വത്തിൽ നാ​ളെ പ​ണി​മു​ട​ക്ക്

ഗാ​ന്ധി​ന​ഗ​ർ: സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ജൂ​ണി​യ​ർ ഡോ​ക്ട​ർ​മാ​ർ സം​സ്ഥാ​ന​വ്യാ​പ​ക​മാ​യി നാ​ളെ സൂ​ച​ന​പ​ണി​മു​ട​ക്ക് ന​ട​ത്തും. സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന ബോ​ണ്ട് വ്യ​വ​സ്ഥ​യ്ക്കെ​തി​രേ​യാ​ണ് സൂ​ച​നാ​പ​ണി​മു​ട​ക്ക് ന​ട​ത്തു​ന്ന​ത്. യു​ജി ക​ഴി​യു​ന്ന​വ​ർ​ക്കു ഒ​രു വ​ർ​ഷ​വും പി​ജി​യും സൂ​പ്പ​ർ​സ​പെ​ഷ്യാ​ലി​റ്റി ക​ഴി​യു​ന്ന​വ​ർ​ക്കു മൂ​ന്നു​വ​ർ​ഷം വീ​ത​വും ബോ​ണ്ട് വ്യ​വ്സ​ഥ​യി​ൽ ജോ​ലി ചെ​യ്യ​ണ​മെ​ന്നാ​ണ് സ​ർ​ക്കാ​രി​ന്‍റെ പു​തി​യ ഉ​ത്ത​ര​വ്. ഇ​ത് പാ​ലി​ക്ക​പ്പെ​ടു​ന്പോ​ൾ പ്രാ​യം ക​ഴി​ഞ്ഞു​പോ​കു​ന്ന​തി​നാ​ൽ പി​എ​സ്സി പ​രീ​ക്ഷ​ക​ളൊ​ന്നും എ​ഴു​താ​ൻ ക​ഴി​യി​ല്ലെ​ന്ന് ജൂ​ണി​യ​ർ ഡോ​ക്ട​ർ​മാ​ർ പ​റ​യു​ന്നു.    ഇ​തി​നെ​തി​രെ​യാ​ണ് സം​സ്ഥാ​ന വ്യാ​പ​ക​മാ​യി സൂ​ച​ന​പ​ണി​മു​ട​ക്ക് ന​ട​ത്തു​ന്ന​തെ​ന്ന് പി​ജി അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​യാ​യ ക്രി​സ്റ്റ​ഫ​ർ ഉ​ദ​യ​ൻ പ​റ​ഞ്ഞു. അ​ത്യാ​ഹി​ത വി​ഭാ​ഗം, ശ​സ്ത്ര​ക്രീ​യ, തീ​വ്ര​പ​രി​ച​ര​ണ​വി​ഭാ​ഗം, ലേ​ബ​ർ റൂം ​എ​ന്നീ​വി​ഭാ​ഗ​ങ്ങ​ളെ സ​മ​ര​ത്തി​ൽ നി​ന്നും ഒ​ഴി​വാ​ക്കി​യ​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Read More

ഞാനും 20 ശിഷ്യന്മാരും.! നാ​ഷ​ണ​ൽ മൈം ​തി​യ​റ്റ​ർ ഫെ​സ്റ്റി​ൽ ഉ​മേ​ഷ് ക​ല്യാ​ശേ​രിയും; ഇ​ന്ത്യ​ൻ ക്ലാ​സി​ക്കു​ക​ളു​ടെ സ​മ​ന്വ​യം എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കിയാണ് മൈം

ക​ണ്ണൂ​ർ: കൊ​ൽ​ക്ക​ത്ത ഇ​ന്ത്യ​ൻ മൈം ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് സം​ഘ​ടി​പ്പി​ക്കു​ന്ന ഒ​ന്പ​താ​മ​ത് നാ​ഷ​ണ​ൽ മൈം ​തി​യ​റ്റ​ർ ഫെ​സ്റ്റ് -2017 ൽ ​ഉ​മേ​ഷ് ക​ല്യാ​ശേ​രി ഒ​രു​ക്കു​ന്ന മൈം ​അ​ര​ങ്ങേ​റും. ഈ ​മാ​സം 25 മു​ത​ൽ 28വ​രെ ന​ട​ക്കു​ന്ന മൈം ​തി​യ​റ്റ​ർ ഫെ​സ്റ്റി​ൽ അ​വ​ത​ര​ണം ന​ട​ത്താ​നു​ള്ള അ​വ​സ​രം ല​ഭി​ച്ച കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള ഏ​ക​വ്യ​ക്തി​യാ​ണ് ഉ​മേ​ഷ്. ഇ​ന്ത്യ​ൻ ക്ലാ​സി​ക്കു​ക​ളു​ടെ സ​മ​ന്വ​യം എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി 20ഓ​ളം ക​ലാ​കാ​ര​ൻ​മാ​രെ ഉ​ൾ​പ്പെ​ടു​ത്തി​കൊ​ണ്ടു​ള്ള 20 മി​നി​റ്റ് ദൈ​ർ​ഘ്യ​മു​ള്ള മൈ​മാ​ണ് അ​വ​ത​രി​പ്പി​ക്കു​ക. ക​ഥ​ക​ളി, ഓ​ട്ട​ൻ​തു​ള്ള​ൽ, തെ​യ്യം തു​ട​ങ്ങി വ​ട​ക്കേ​യി​ന്ത്യ​ൻ ക​ല​ക​ളെ കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള മൈം ​ആ​ണ് അ​വ​ത​രി​പ്പി​ക്കു​ക എ​ന്ന് ഉ​മേ​ഷ് പ​റ​ഞ്ഞു. നാ​ട​കം, മൈം ​എ​ന്നീ ക​ല​ക​ളി​ൽ ത​ന്‍റേ​താ​യ ക​ഴി​വു തെ​ളി​യി​ച്ച ഉ​മേ​ഷ് ത​നി​ക്കു ല​ഭി​ച്ച അ​വ​സ​രം മി​ക​ച്ച​താ​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണി​പ്പോ​ൾ. തു​ട​ർ​ച്ച​യാ​യി പ​ത്തു വ​ർ​ഷം ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല ക​ലോ​ത്സ​വ​ത്തി​ൽ മൈം ​മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ്ഥാ​നം ഉ​മേ​ഷ് പ​രി​ശീ​ല​നം ന​ൽ​കി​യ ടീ​മി​നാ​യി​രു​ന്നു.

Read More

മാതൃകാ കുടുംബം! വീ​ടി​ന്‍റെ സ്വീ​ക​ര​ണ മു​റി​യി​ലെ തൂ​ക്കു​വി​ള​ക്കി​ൽ വാ​സ സ്ഥ​ലം ഒ​രു​ക്കി​ ’ബു​ൾ ബു​ൾ’ പ​ക്ഷി; രാത്രിയിൽ അമ്മയ്ക്കും കുഞ്ഞുങ്ങൾക്കും കാവലായി ആൺപക്ഷി

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ക്ക​രി​പ്പൂ​ർ: കു​ഞ്ഞു​ങ്ങ​ൾ​ക്കു ഭ​ക്ഷ​ണ​വും സം​ര​ക്ഷ​ണ​വും കൊ​ടു​ക്കു​ന്ന​തി​ൽ മാ​താ​പി​താ​ക്ക​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​വും സ്നേ​ഹ വാ​ത്സ​ല്യ​ങ്ങ​ളും വീ​ടി​നു​ള്ളി​ൽ നി​ന്നു തു​ട​ങ്ങ​ണ​മെ​ന്നു കാ​ണി​ച്ചു വീ​ട്ടി​ലൊ​രു വി​ശി​ഷ്ടാ​തി​ഥി​യു​ടെ കൂ​ടും കു​ഞ്ഞു​ങ്ങ​ളും. വ​ലി​യ​പ​റ​ന്പ് ഇ​ട​യി​ല​ക്കാ​ട്ടി​ലെ ക​ർ​ഷ​ക​ൻ എ​സ്.​തോ​മ​സി​ന്‍റെ വീ​ടി​ന്‍റെ സ്വീ​ക​ര​ണ മു​റി​യി​ലെ തൂ​ക്കു​വി​ള​ക്കി​ൽ വാ​സ സ്ഥ​ലം ഒ​രു​ക്കി​യ ’ബു​ൾ ബു​ൾ’ പ​ക്ഷി സ​ദാ ജാ​ഗ​രൂ​ക​ത​യി​ലാ​ണ്. തോ​മ​സി​ന്‍റെ വീ​ട്ടി​ൽ ഇ​ദ്ദേ​ഹ​വും ഭാ​ര്യ മേ​രി​യും മാ​ത്ര​മാ​ണി​പ്പോ​ൾ താ​മ​സി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ 18ദി​വ​സം കൊ​ണ്ടാ​ണു പ​ക്ഷി​യു​ടെ പു​തി​യ കു​ടും​ബ​ത്തി​ന്‍റെ സ്നേ​ഹ പ്ര​ക​ട​ന​ങ്ങ​ളും ജീ​വി​ത ക​ഥ​യും ഇ​വ​ർ അ​നു​ഭ​വി​ച്ച​റി​ഞ്ഞ​ത്. ആ​ണ്‍​പ​ക്ഷി​യും പെ​ണ്‍​പ​ക്ഷി​യും തോ​മ​സി​ന്‍റെ വീ​ടി​നു​ള്ളി​ലെ അ​ല​ങ്കാ​ര വി​ള​ക്കി​ന്‍റെ മ​ധ്യ​ത്തി​ൽ അ​ട​യ്ക്കാ​നാ​രും ച​കി​രി നാ​രും വെ​ൽ​വ​റ്റ് നൂ​ലു​ക​ളും കൊ​ണ്ടു​ണ്ടാ​ക്കി​യ കൂ​ട്ടി​ൽ മൂ​ന്നാം ദി​വ​സം മു​ട്ട​യി​ട്ടു. അ​ന്നു മു​ത​ൽ കു​ടും​ബാം​ഗ​ത്തെ​പ്പോ​ല​യാ​ണു പ​ക്ഷി​ക​ളു​ടെ പെ​രു​മാ​റ്റ​വും. പു​ല​ർ​ച്ചെ ആ​റു മു​ത​ൽ വീ​ടി​ന്‍റെ മു​ൻ വാ​തി​ലി​നോ​ടു ചേ​ർ​ന്നു​ള്ള ചെ​റി​യ ജ​ന​ലി​ലൂ​ടെ ആ​ദ്യം ആ​ണ്‍​പ​ക്ഷി​യും പി​ന്നീ​ട് പെ​ണ്‍​പ​ക്ഷി​യും ത​ങ്ങ​ളു​ടെ…

Read More

ഞങ്ങളെ ആരും വിളിക്കുന്നില്ല..! പി​ങ്ക് പോ​ലീ​സ് ന​ഗ​ര​ത്തി​ൽ ക​റ​ങ്ങു​ന്നു; സ്ത്രീ സുരക്ഷയ്ക്കായി ആരംഭിച്ച പദ്ധതിയാ ണിതെങ്കിലും ആ​രും വി​ളി​ക്കു​ന്നി​ല്ലെന്ന്

കോ​ഴി​ക്കോ​ട്: സ്ത്രീ​ക​ളു​ടെ സം​ര​ക്ഷ​ണാ​ർ​ഥം ആ​രം​ഭി​ച്ച പി​ങ്ക് പോ​ലീ​സ് പ​ട്രോ​ളിം​ഗ് സം​വി​ധാ​ന​ത്തി​ന് ആ​വ​ശ്യ​ക്കാ​രി​ല്ല.വേ​ണ്ട​ത്ര പ്ര​ചാ​ര​ണം ല​ഭി​ക്കാ​ത്ത​തും പി​ങ്ക് പോ​ലീ​സി​നെ​കു​റി​ച്ചു​ള്ള അ​ജ്ഞ​ത​യു​മാ​ണ് കാ​ര​ണം. പി​ങ്ക് നി​റ​ത്തി​ലു​ള്ള വാ​ഹ​ന​ത്തി​ൽ വ​നി​താ​പോ​ലീ​സ് ന​ഗ​ര​ത്തി​ലൂ​ടെ ക​റ​ങ്ങു​ന്ന​ത് ആ​ളു​ക​ൾ​ക്ക് കൗ​തു​ക​കാ​ഴ്ച​യാ​കു​ന്ന​ത​ല്ലാ​തെ ആ​രും അ​വ​രു​ടെ സേ​വ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്തി തു​ട​ങ്ങി​യി​ല്ല. സ്ത്രീ​സു​ര​ക്ഷ​യ്ക്കാ​യി ആ​രം​ഭി​ച്ച പ​ദ്ധ​തി​യെ​ക്കു​റി​ച്ച് ന​ഗ​ര​ത്തി​ലെ സ്ത്രീ​ക​ൾ പോ​ലും അ​റി​ഞ്ഞി​ട്ടി​ല്ല. പി​ങ്ക് വാ​ഹ​ന​ത്തി​ൽ ന​ഗ​ര​ത്തി​ലെ തി​ര​ക്കു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ പ​ട്രോ​ളിം​ഗി​നെ​ത്തു​ന്ന വ​നി​താ പോ​ലീ​സു​കാ​ർ ത​ന്നെ​യാ​ണ് പി​ങ്ക് പോ​ലീ​സ് എ​ന്തെ​ന്ന് ജ​ന​ങ്ങ​ൾ​ക്ക് വി​ശ​ദീ​ക​രി​ക്കു​ന്ന​ത്. ബ​സ്‌​സ്റ്റാ​ൻ​ഡ്, ബീ​ച്ച് തു​ട​ങ്ങി പ​ല​യി​ട​ങ്ങ​ളി​ലും ആ​ളു​ക​ൾ വാ​ഹ​നം കാ​ണു​ന്പോ​ൾ കാ​ര്യ​മ​ന്വേ​ഷി​ച്ച് എ​ത്താ​റു​ണ്ടെ​ന്ന് വ​നി​താ​പോ​ലീ​സു​കാ​ർ പ​റ​യു​ന്നു. 22 വ​നി​താ​പോ​ലീ​സു​കാ​ർ വ്യ​ത്യ​സ്ത​ഷി​ഫ്റ്റു​ക​ളി​ലാ​യി ദി​വ​സ​ങ്ങ​ളാ​യി പ​ട്രോ​ളിം​ഗ് ന​ട​ത്തി​വ​രി​ക​യാ​ണ് . എ​ന്നാ​ൽ ഈ ​പ​ദ്ധ​തി​യെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ജ​ന​ങ്ങ​ളി​ൽ തു​ട​ങ്ങി​യി​ട്ടേ​യു​ള്ളു​വെ​ന്നും അ​തി​നാ​ൽ കാ​ര്യ​ക്ഷ​മ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളൊ​ന്നും ഇ​ത് വ​രെ ന​ട​ന്നി​ട്ടി​ല്ലെ​ന്നു​മാ​ണ് വ​നി​താ സി​ഐ ഷാ​ന്‍​റി സി​റി​യ​ക് പ​റ​യു​ന്ന​ത്. സി​ഡാ​ക്കി​ൽ നി​ന്നും കം​പ്യൂ​ട്ട​ർ അ​ട​ക്ക​മു​ള്ള സം​വി​ധാ​ന​ങ്ങ​ൾ ല​ഭി​ക്കാ​ൻ…

Read More

ഇവരേക്കൂടി ശ്രദ്ധിക്കണേ..! ​എ​ൻ​ഡോ​സ​ൾ​ഫാ​ൻ ദു​രി​ത​ബാ​ധി​തരുടെ ആനുകൂല്യങ്ങൾ തട്ടിയെടുത്ത് ബാങ്കുകൾ; ഇതുമൂലം മരുന്നു വാങ്ങാൻ പോലും പണമില്ലാതെ ബുദ്ധിമുട്ടുന്നു

കാ​സ​ർ​ഗോ​ഡ്: ​എ​ൻ​ഡോ​സ​ൾ​ഫാ​ൻ ദു​രി​ത​ബാ​ധി​ത​രു​ടെ ക​ട​ങ്ങ​ൾ​ക്ക് സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച മോ​റ​ട്ടോ​റി​യ​ത്തി​ന് പു​ല്ലു​വി​ല. ബാ​ങ്ക് വാ​യ്പ​യെ​ടു​ത്ത എ​ൻ​ഡോ​സ​ൾ​ഫാ​ൻ ദു​രി​ത​ബാ​ധി​ത​ർ​ക്ക് ന​ൽ​കു​ന്ന സ​ർ​ക്കാ​ർ ആ​നു​കൂ​ല്യ​ങ്ങ​ൾ ബാ​ങ്കു​ക​ൾ ന​ൽ​കു​ന്നി​ല്ലെ​ന്നാ​ണ് പ​രാ​തി വ്യാ​പ​ക​മാ​യി​രി​ക്കു​ന്ന​ത്. ബാ​ങ്ക് സ​ബ്സി​ഡി, സ്കോ​ള​ർ​ഷി​പ്പ്, ഗ്രാ​ന്‍​റ്, തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യു​ടെ കൂ​ലി എ​ന്നി​വ ബാ​ങ്ക് അ​ക്കൗ​ണ്ടി​ലെ​ത്തി​യാ​ൽ ബാ​ങ്ക് വാ​യ്പ​യി​ൽ വ​ക​യി​രു​ത്തു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ദു​രി​ത​ബാ​ധി​ത​രു​ടെ അ​നു​മ​തി തേ​ടാ​തെ​യാ​ണ് ഇ​ത്ത​രം വാ​യ്പ​യി​ന​ത്തി​ലേ​ക്കു മാ​റ്റു​ന്ന​ത്. ഇ​തോ​ടെ മ​രു​ന്നി​നും ചി​കി​ത്സ​യ്ക്കു​ള്ള തു​ക ല​ഭി​ക്കാ​തെ വ​ല​യു​ക​യാ​ണ് ദു​രി​ത​ബാ​ധി​ത​ർ. കോ​ടോം സ്വ​ദേ​ശി​നി​യും ഒ​ട​യ​ൻ​ചാ​ലി​ൽ ത​ട്ടു​ക​ട ന​ട​ത്തു​ക​യും ചെ​യ്യു​ന്ന വി​മ​ല ഫ്രാ​ൻ​സി​സി​ന്‍​റെ അ​നു​ഭ​വം ത​ന്നെ ഉ​ദാ​ഹ​ര​ണം. വി​മ​ല​യു​ടെ എ​ൻ​ഡോ​സ​ൾ​ഫാ​ൻ ദു​രി​ത​ബാ​ധി​ത ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട മ​ക​ൾ മി​നി​മോ​ൾ (29) ക്ക് ​ബു​ദ്ധി​ന്യൂ​ന​ത​യും ഹൃ​ദ​യ​ങ്ങ​ളി​ൽ ര​ണ്ടു ദ്വാ​ര​ങ്ങ​ളും കാ​ഴ്ച​ക്കു​റ​വും ശാ​രീ​രി​ക വൈ​ക​ല്യ​വു​മു​ണ്ട്. ക​ടം എ​ഴു​തി​ത്ത​ള്ളാ​നു​ള്ള സ​ർ​ക്കാ​ർ ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട കു​ടും​ബ​വു​മാ​ണ്. വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ് ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് ബാ​ങ്കി​ൽ നി​ന്നും 40,000 രൂ​പ വാ​യ്പ​യെ​ടു​ത്ത​ത് ഇ​പ്പോ​ൾ പ​ലി​ശ…

Read More