കൂത്തുപറമ്പ്: ഇരട്ടക്കുട്ടികൾ അപൂർവ കാഴ്ചയല്ല. എന്നാൽ ഒരുപാട് ഇരട്ടക്കുട്ടികൾ മിക്ക ദിവസങ്ങളിലും ഒരേ സ്ഥലത്ത് സംഗമിക്കുന്നുണ്ടെങ്കിലോ? എങ്കിലത് കൗതുക കാഴ്ചയാവുമെന്നതിൽ സംശയമില്ല. കൂത്തുപറമ്പ് യുപി സ്കൂളാണ് എട്ട് ഇരട്ടക്കുട്ടികളുടെ ഈ അപൂർവ സംഗമകേന്ദ്രമായിരിക്കുന്നത്. അഞ്ചാം ക്ലാസ് വിദ്യാർഥികളായ സച്ചിൻ, സൗരവ്, എന്നിവരും അഫ്ലസ്, ഉമൈബ എന്നിവരും ഷാന ഷാജി, ഷിയോണ ഷാജി എന്നിവരും ആറാം ക്ലസ് വിദ്യാർഥികളായ സഫൽ, സാനിയ, എന്നിവരും ഏഴാം ക്ലാസ് വിദ്യാർഥികളായ ഭൂമിക, ആദർശ്, എന്നിവരും സ്വാതി പ്രഭാകരൻ, ശ്വേത പ്രഭാകരൻ എന്നിവരുമാണ് ഈ ഇരട്ടകൾ. ഇവരിൽ നാല് ഇരട്ടകളെ അധ്യാപകർക്ക് പോലും തിരിച്ചറിയാൻ സാധിക്കില്ല. ഇത്രയധികം ഇരട്ടക്കുട്ടികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നത് ഭാഗ്യമായാണ് കാണുന്നതെന്ന് അധ്യാപകർ പറയുന്നു. അതേപോലെ ഈ കാര്യത്തിൽ ഏറെ സന്തോഷത്തിലാണ് ഈ കുട്ടികളും. സ്കൂൾ വാർഷികാഘോഷത്തിന്റെ ഭാഗമായി ഇവർക്കായി സംഘടിപ്പിച്ച മത്സരത്തിൽ ഒട്ടും തിരിച്ചറിയാനാവാത്ത ഇരട്ടക്കുട്ടികളായി സ്വാതി…
Read MoreCategory: Kannur
വല്ലാത്തൊരു പണിയായിപ്പോയ്..! റോഡ് നിര്‍മാണം തകൃതിയായി നടക്കുമ്പോള്‍ മരങ്ങള്‍ മുറിച്ചു മാറ്റാൻ നടപടിയായില്ല; അപകട ഭീഷണിയായി മരങ്ങൾ റോഡിന് നടുവിൽ
ഇരിട്ടി: തലശേരി-വളവുപാറ റോഡിന്റെ രണ്ടാം പകുതിയായ കളറോഡ് മുതല്‍ കൂട്ടുപുഴ വരെയുള്ള ഭാഗത്തെ പാലങ്ങളുടെയും റോഡിന്റെയും പ്രവൃത്തി തകൃതിയില്‍ നടക്കുമ്പോഴും റോഡരികിലെ വന്‍ മരങ്ങള്‍ മുറിച്ച് നീക്കാന്‍ നടപടിയായില്ല. ഇതേത്തുടര്‍ന്ന് ഇരിട്ടി പാലം മുതല്‍ കൂട്ടുപുഴ വരെയുള്ള ഭാഗത്തെ പ്രവൃത്തി മരംമുറിച്ചുമാറ്റുന്നതുവരെ നിലച്ചേക്കും. ഇരിട്ടി പാലം മുതല്‍ വളവുപാറ( കൂട്ടുപുഴ) വരെയുള്ള അന്തര്‍ സംസ്ഥാന പാതയോരത്തെ വന്‍ മരങ്ങളാണ് വന്‍ അപകട ഭീഷണി ഉയര്‍ത്തിയിരിക്കുന്നത്. തലശേരി- കുടക് അന്തര്‍ സംസ്ഥാന പാതയായതിനാല്‍ ടൂറിസ്റ്റ് വാഹനമുള്‍പ്പെടെ ചെറുതും വലുതുമായ നൂറുകണക്കിന് വാഹനങ്ങളാണ് ഇത് വഴി കടന്നു പോകുന്നത്. മരങ്ങള്‍ മുറിച്ച് നീക്കാനുള്ള നടപടി ഉടന്‍ ആരംഭിക്കുമെന്ന അധികൃതരുടെ ഉറപ്പിനെ തുടര്‍ന്നാണ് റോഡ് നിര്‍മാണം നടത്തുന്ന കരാറുകാരായ ഇകെകെ ഗ്രൂപ്പ് മരങ്ങള്‍ ഒഴിവാക്കി റോഡരികിലെ കുന്നിടിച്ച് റോഡിന്റെ വീതി കൂട്ടുന്ന പ്രവൃത്തി അതിവേഗം ആരംഭിച്ചത്. എന്നാല്‍ മരങ്ങള്‍ മുറിച്ചു നീക്കാനുള്ള…
Read Moreതീപിടിത്തത്തിൽ രക്ഷകനായി “പാന്തർ’; 80 മീറ്റർ ഉയരത്തിൽ വെള്ളം ചീറ്റും; കരിപ്പൂരിൽ നിന്നും കോഴിക്കോട്ടേക്ക് 25 മിനിറ്റ്; പാന്തറിനെക്കുറിച്ച് കൂടുതലറിയാം
സ്വന്തം ലേഖകൻ കോഴിക്കോട്: ഇവൻ പുലിയാണ് കേട്ടോ… കോഴിക്കോട് മിഠായിത്തെരുവിൽ കട കത്തിയമരുന്പോൾ ആശ്വാസമായി എത്തിയ വിമാനത്താവള അഗ്നിശമന സേനാവിഭാഗത്തിന്റെ പാന്തർ എന്ന വാഹനത്തെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും 25 മിനിറ്റു കൊണ്ടെത്തിയ റോസെൻ ബൗവ്വർ പാന്തർ എന്ന വാഹനമാണ് ഇന്നലെ നഗരത്തിലെ ശ്രദ്ധാകേന്ദ്രമായത്. 80 മീറ്റർ വരെ ഉയരത്തിൽ വെള്ളം ചീറ്റാൻ കഴിയുന്ന വാഹനമാണിത്. മിനിറ്റിൽ 4000 ലിറ്റർ വെള്ളം ചീറ്റാൻ കഴിയുന്നു എന്നതാണ് പ്രധാന പ്രത്യേകത. എട്ടുകോടിയോളം വിലവരും. വിമാനങ്ങളിൽ തീപിടിത്തമുണ്ടാകുന്പോൾ രണ്ടുമിനിറ്റിനുള്ളിൽ തീയണയ്ക്കുക എന്നതാണ് ഇവരുടെ ദൗത്യം.അതിനു പറ്റുന്ന രീതിയിലുള്ള സജ്ജീകരണങ്ങളാണ് വാഹനത്തിലുള്ളത്. വളരെ അടിയന്തരമായ സാഹചര്യത്തിൽ മാത്രമേ ഈ വാഹനം എയർപോർട്ട് പരിധിവിട്ട് പുറത്തേക്ക് കൊണ്ടുപേകാറുള്ളു. ഇന്നലെ തീപിടിത്തമുണ്ടായപ്പോൾ എം.കെ.രാഘവൻ എംപി ഇടപെടുകയും ജില്ലാ കളക്ടർ, ആർഡിഒ എന്നിവരുടെ പ്രത്യേക അനുമതിയോടുകൂടി വാഹനം വിട്ടുതരാൻ അഭ്യർത്ഥിക്കുകയുമായിരുന്നു. ഇൻഷുറൻസ്, നികുതി എന്നിവയൊന്നുമില്ലാത്തതാണ്…
Read Moreനൂറുശതമാനം വിജയത്തിലെ തട്ടിപ്പിങ്ങനെ..! വിജയിക്കാൻ സാധ്യതയില്ലാത്ത കുട്ടികൾക്ക് പഠനവൈകല്യം ഉണ്ടെന്ന് കാട്ടി പരീക്ഷയെഴു താൻ പ്രത്യേക അനുമതി നേടി
തളിപ്പറമ്പ്: പഠനവൈകല്യം കാണിച്ച് പ്രത്യേക പരിഗണനക്ക് അപേക്ഷിക്കുന്ന വിദ്യാർഥികളുടെ എണ്ണത്തിൽ ഈ വർഷവും വർദ്ധനവ്. സർക്കാർ നൽകുന്ന സൗകര്യം ഉപയോഗിച്ച് വളഞ്ഞ വഴിയിലൂടെ മിടുക്കൻമാരെ സൃഷ്ടിക്കാനുള്ള ചില വിദ്യാലയങ്ങളുടെ നീക്കങ്ങളാണ് ഇത്തവണ തളിപ്പറന്പ് ജില്ലാ വിദ്യാഭ്യാസ ഓഫീസിന് കീഴിലുള്ള അപേക്ഷകരുടെ എണ്ണം വർദ്ധിപ്പിച്ചതെന്നാണ് ആക്ഷേപം. വിദ്യാലയങ്ങൾ തമ്മിലുള്ള മത്സരവും എല്ലാവർക്കും എ പ്ലസ് നേടിയെടുക്കണമെന്ന ചിന്തയുമാണ് പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ പഠനവൈകല്യമുണ്ടെന്ന് അപേക്ഷ നൽകി സഹായിയെ വെച്ച് പരീക്ഷയെഴുതിപ്പിച്ച് ഉയർന്ന വിജയം നേടിയെടുക്കാൻ പ്രേരിപ്പിക്കുന്നതെന്നാണ് ആക്ഷേപം. തളിപ്പറന്പ് ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ ഇത്തരം അപേക്ഷകരുടെ എണ്ണം നാനൂറ് കവിഞ്ഞു. കൂടുതൽ പരിശോധനകളൊന്നും നടത്താതെ അപേക്ഷകളിൽ മേൽ തീരുമാനമെടുക്കുന്നതിനെതിരെ വിദ്യാഭ്യാസ പ്രവർത്തകർ തന്നെ മുന്നോട്ടു വന്നിട്ടുണ്ട്. കഴിഞ്ഞ തവണ വഴിവിട്ട രീതിയിൽ ഇത്തരത്തിൽ നിരവധി അപേക്ഷകൾ നൽകിയ ഒരു വിദ്യാലയത്തിനെതിരെ അന്വേഷണം നടന്നിരുന്നു. എന്നാൽ ഇത്തവണയും നിയമം…
Read Moreമൂന്നാം മുറ! ചൊക്ലി പോലീസ് സ്റ്റേഷനിൽ രണ്ട് സിപിഎം പ്രവർത്തകർക്ക് ക്രൂരമർദനം; എസ്ഐക്കെതിരേ മുഖ്യമന്ത്രിക്ക് പരാതി
പാനൂർ: ചൊക്ലി പോലീസ് സ്റ്റേഷനിൽ മൂന്നാം മുറയെന്ന് പരാതി. ക്രൂരമായ മർദനമേറ്റ രണ്ട് സിപിഎം പ്രവർത്തകരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കരിയാട് കിടഞ്ഞിയിലെ മീത്തലെ കോമത്ത് പ്രമോദ് (38), രതീഷ് ബാബു (42) എന്നിവരെയാണ് ചൊക്ലി മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചത്. സംഭവത്തിൽ എസ്ഐക്കെതിരേ മുഖ്യമന്ത്രിയുൾപ്പെടെയുള്ളവർക്ക് പരാതി നൽകി. പരസ്യ മദ്യപാനത്തിനെതിരേ സ്ഥാപിച്ച ബോർഡ് എടുത്തു മാറ്റിയെന്ന പരാതിയെ തുടർന്ന് ഇന്നലെ രാത്രി 9.30 ഓടെ കിടഞ്ഞി റേഷൻ പീടികയ്ക്ക് സമീപത്തുനിന്നും ഇരുവരെയും ചൊക്ലി പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. സ്റ്റേഷനിലെത്തിച്ച ഇവരെ എസ്ഐ ഫായിസലി ക്രൂരമായി മർദിച്ചെന്നാണ് പരാതി. പ്രമോദിനാണ് ഗുരുതരമായി പരിക്കേറ്റത്. നാഭിക്ക് ചവിട്ടിയതായും പുറത്ത് കൈമുട്ട് കൊണ്ട് കുത്തിയതായും മുഖത്തടിച്ചതായും പറയുന്നു. പ്രമോദിനെ മർദിക്കുന്നത് തടഞ്ഞ രതീഷ് ബാബുവും എസ്ഐയുടെ മർദനത്തിനിരയായി. മർദനത്തെ തുടർന്ന് പ്രമോദിന് മൂത്രതടസം നേരിട്ടതായും ദേഹമാസകലം വേദന അനുഭവപ്പെടുന്നതായും പരാതിയിൽ പറയുന്നു. രാത്രി ഒരു…
Read Moreഗോഡൗണില്‍ വസ്ത്രങ്ങള്‍ എടുക്കാന്‍ പോയപ്പോള്‍… പയ്യാവൂരില്‍ സെയില്‍സ് ഗേളിനെ പീഡിപ്പിച്ച വ്യാപാരിക്കെതിരേ കേസ്; പ്രതി മുങ്ങി
ശ്രീകണ്ഠപുരം: പയ്യാവൂരില്‍ 23 കാരിയായ സെയില്‍സ് ഗേളിനെ വ്യാപാരി പീഡിപ്പിച്ചതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് പയ്യാവൂര്‍ ടൗണിലെ വ്യാപാരി ശ്രീകണ്ഠപുരം പഴയങ്ങാടി സ്വദേശി അഷ്റഫിനെതിരെ പോലീസ് കേസെത്തു. കഴിഞ്ഞ 16 നായിരുവന്നു കേസിനാസ്പദമായ സംഭവം. ഗോഡൗണില്‍ വസ്ത്രങ്ങള്‍ എടുക്കാന്‍ പോയ യുവതിയെ അവിടെവച്ച് ഇയാള്‍ പീഡിപ്പിച്ചെന്നാണു പരാതി. പ്രതിക്കായി ഇന്നു പുലര്‍ച്ചെ പയ്യാവൂര്‍ എസ്ഐ പി.ഉഷാദേവിയുടെ നേതൃത്വത്തില്‍ ഇയാളുടെ വീട്ടില്‍ റെയ്ഡ് നടത്തിയെങ്കിലും പിടികൂടാന്‍ കഴിഞ്ഞില്ല. ഇയാള്‍ ഒളിവില്‍ പോയതായാണു സൂചന.
Read Moreആക്ഷൻ..! സിനിമ മേഖലയില്‍ അംഗീകരി ക്കാനാവാത്ത ഒട്ടേറെ പ്രവണതകൾ; നടിയെ അപമാനിച്ച സംഭവത്തിലെ പ്രതികള്‍ എത്രവമ്പന്മാ രാണെങ്കിലും പിടികൂടും
കോഴിക്കോട്: യുവ നടിയെ കാറില്‍ തട്ടിക്കൊണ്ടുപോയി ഉപദ്രവിക്കുകയും അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്ത സംഭവത്തില്‍ പ്രതികള്‍ എത്ര വമ്പന്മാരാണെങ്കിലും പിടികൂടുമെന്ന് സാംസ്കാരിക മന്ത്രി എ.കെ. ബാലന്. സംഭവത്തിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരും. കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളത് എത്ര വലിയവരാണെങ്കിലും അവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരും. അതു ദൈവം ആള്രൂപത്തില് വന്നതാണെങ്കിലും പോലും പിടികൂടുമെന്നും മന്ത്രി കോഴിക്കോട്ട് പറഞ്ഞു. ഉടുന്പിനെ മാളത്തില്‍ നിന്ന് പുറത്തുചാടിക്കുന്നതുപോലെ എല്ലാ പ്രതികളേയും പുറത്തുകൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. അന്വേഷണം ക്വട്ടേഷന്‍ സംഘത്തില്‍ മാത്രം ഒരുങ്ങുന്നില്ല. സിനിമ, രാഷ്ട്രീയ മേഖലയില്‍ നിന്നുള്ളവരേയും അന്വേഷണത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തും. ഇക്കാര്യത്തില്‍ യാതൊരു വീട്ടുവീഴ്ചയും സംഭവിക്കരുതെന്ന് അന്വേഷണ സംഘത്തിന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. സിനിമ മേഖലയില്‍ അംഗീകരിക്കാനാവാത്ത ഒട്ടേറെ പ്രവണതകളുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. വെളിയില്‍ അംഗീകരിക്കാന്‍ പറ്റാത്ത മേഖലയാണ് സിനിമ മേഖല. ചലച്ചിത്ര വകുപ്പിന്റെ ചുമതല ഏറ്റെടുക്കുന്നതിനു മുമ്പുതന്നെ സിനിമാ മേഖലയിലെ…
Read Moreഇനിയും ചലിക്കാതെ സഞ്ചരിക്കുന്ന രക്തബാങ്ക്; ഗ്രാമപ്രദേശങ്ങളിൽ രക്തബാങ്കിന്റെ സേവ നം ലഭ്യമാക്കുന്നതിന് സജ്ജീ കരിച്ച ആംബുല ൻസ് കട്ടപ്പുറത്ത്; ചെലവായത് 9 ലക്ഷം
കണ്ണൂർ: ഗ്രാമപ്രദേശങ്ങളിൽ രക്തബാങ്കിന്റെ സേവനം ലഭ്യമാക്കുന്നതിനായി ആരംഭിച്ച ബ്ലഡ് ഓൺ വീൽ കട്ടപ്പുറത്ത്. കഴിഞ്ഞ ഡിസംബർ ഒന്നിന് ഉദ്ഘാടനം ചെയ്ത സഞ്ചരിക്കുന്ന ബ്ലഡ് ബാങ്ക് മൂന്നുമാസം പിന്നിട്ടിട്ടും ചലിപ്പിക്കാൻ അധികൃതർക്കായില്ല. സംസ്ഥാനത്ത് ആദ്യമായി കണ്ണൂരിലാണ് പദ്ധതി തുടങ്ങിയത്. രക്തം നൽകുന്പോൾ ഈടാക്കേണ്ട ഫീസ് തീരുമാനിക്കാത്തതും പ്രവർത്തനത്തിന് ആവശ്യമായ ടെക്നീഷൻ ഇല്ലാത്തതുമാണ് പ്രതിസന്ധിക്ക് കാരണം. ഒന്‍പതു ലക്ഷം രൂപ ചെലവഴിച്ചാണ് ആംബുലൻസിൽ രക്തബാങ്കിന് ആവശ്യമായ ഉപകരണങ്ങൾ സജ്ജീകരിച്ചത്. അടിയന്തരസഹാചര്യങ്ങളിൽ മലയോര മേഖലകളിൽ ഉൾപ്പെടെ രക്തം എത്തിക്കാനുള്ള സംവിധാനമാണ് സഞ്ചരിക്കുന്ന രക്തബാങ്കിലൂടെ ലക്ഷ്യമിട്ടിരുന്നത്. എല്ലാ ഗ്രൂപ്പുകളിലുള്ള രക്തവും വാഹനത്തിൽ എത്തിച്ച് നൽകാനായിരുന്നു കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്തസംരംഭമായി പദ്ധതി ആരംഭിച്ചത്. എന്നാൽ, ഇതിന്റെ പ്രയോജനം ജില്ലയിൽ ആർക്കും ലഭിച്ചിട്ടില്ല. രാത്രികാലങ്ങളിൽ വാഹനത്തിന്റെ സേവനം ഏറെ ഉപകാരപ്രദമാകുമായിരുന്നു. സംസ്ഥാനത്ത് 167 രക്തബാങ്കുകളാണുള്ളത്. ഇതിൽ 39 എണ്ണം മാത്രമാണ് സർക്കാർ മേഖലയിലുള്ളത്. സ്വകാര്യ മേഖലയിൽ…
Read Moreഒന്നൊന്നായി എണ്ണിയെണ്ണി..! ജനക്ഷേമ പദ്ധതികൾ ഓരോന്നായി നിർത്തലാക്കി, സർക്കാരിനുള്ളത് പ്രഖ്യാപ നങ്ങൾ മാത്രം പിന്നെ രാഷ്ട്രീയ കൊലപാതകങ്ങളും
പുനലൂര്‍: രാഷ്ട്രീയ കൊലപാതകങ്ങള്‍ കേരളത്തിന്റെ ശാപമാണെന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു. എന്‍. കെ. പ്രേമചന്ദ്രന് നയിക്കുന്ന യുഡിഎഫ് മേഖല പ്രചാരണ ജാഥയുടെ സമാപന സമ്മേളനം പുനലൂരില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി. യുഡിഎഫ്സര്‍ക്കാര്‍ നടപ്പിലാക്കിയ ജനക്ഷേമ പദ്ധതികള്‍ ഓരോന്നായി എല്‍ഡിഎഫ് സര്‍ക്കാര്‍ നിര്‍ത്തലാക്കി വരികയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മോദിയും പിണറായിയും മത്സരബുദ്ധിയോടെ യുദ്ധം പ്രഖ്യാപിച്ചിരി ക്കുകയാണെന്ന് ജാഥാ ക്യാപ്റ്റന്‍ കൂടിയായ എന്‍ കെ പ്രേമചന്ദ്രന് പറഞ്ഞു . സര്‍ക്കാരിന്റെ നടപടികളെ വിമര്‍ശിച്ച അദ്ദേഹം പിണറായി സര്‍ക്കാരിന് പ്രഖ്യാപനങ്ങള്‍ മാത്രം പോര ആത്മാര്‍ഥത കൂടി വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുനലൂര്‍ നിയോജകണ്ഡലം ചെയര്മാന് കരിക്കത്തില്‍ പ്രസേനന്‍ അധ്യക്ഷത വഹിച്ചു. എന്‍.കെ.പ്രേമചന്ദ്രന് എംപി, മുന്‍മന്ത്രി വി.സുരേന്ദ്രന്‍പിള്ള, ഭാരതീപുരം ശശി, ബന്നി ബഹനാന്, പുനലൂര്‍ മധു, വാക്കനാട് രാധാകൃഷ്ണന്, ബിന്ദുകൃഷ്ണ, കായിക്കര നജീബ്, എ.പി.ഷാജു, എ.യൂനുസ്കുഞ്ഞ്, സി.മോഹനന്‍പിള്ള തുടങ്ങിയവര്‍ പ്രസംഗിച്ചു.
Read Moreകടലറിയും മക്കൾ വെള്ളിത്തിരയിലേക്ക് ..! കടലിന്റെ പശ്ചാത്തലത്തിൽ അണിയി ച്ചൊരുക്കുന്ന ചിത്രത്തിലേക്ക് കൊയിലാണ്ടി ഗവ.ഫിഷറീസ് സ്കൂളിലെ വിദ്യാർഥികളും
കൊയിലാണ്ടി: കൊയിലാണ്ടി ഗവ.ഫിഷറീസ് സ്കൂളിലെ ഏഴോളം വിദ്യാർഥികൾ വെള്ളിത്തിരയിലേക്ക്. പ്രദീപ് ചൊക്ലി സംവിധാനം ചെയ്യുന്ന സിനിമയിൽ അഭിനയിക്കാനാണ് വിദ്യാർഥികളെ തെരഞ്ഞെടുത്തത്. അശ്വജിത്ത്, സൂരജ്, അനുഗ്രഹ്, അർജുൻ, കാർത്തിക്, മിഥുൻ, പ്രാർത്ഥന എന്നീ വിദ്യാർഥികളാണ് സിനിമയിൽ വേഷമിടുന്നത്. കടലിന്റെ പശ്ചാത്തലത്തിൽ അണിയിച്ചൊരുക്കുന്ന ചിത്രത്തിൽ മുകേഷ്, സുരാജ് വെഞ്ഞാറമൂട്, എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമയിൽ അഭിനയിക്കുന്നതിനായി വിദ്യാർഥികൾ തലശേരിയിലേക്ക് പുറപ്പെട്ടു. തലശേരി ആർട്ട് ഗാലറിയിൽ ഒരു മാസം നീളുന്നതാണ് ചിത്രീകരണം.
Read More