ആ​ൾ​ക്കൂ​ട്ട ആ​ക്ര​മ​ണ​ത്തി​നി​ടെ ബ​സ് ഡ്രൈ​വ​ർ ‌ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച സം​ഭ​വം; 4 പേ​ർ അ​റ​സ്റ്റി​ൽ

ന്യൂ​മാ​ഹി: ദേ​ശീ​യ പാ​ത​യി​ൽ പു​ന്നോ​ൽ പ്പെ​ട്ടി​പ്പാ​ല​ത്തി​ന് സ​മീ​പം കാ​ൽ​ന​ട യാ​ത്ര​ക്കാ​ര​നെ ബ​സി​ടി​ച്ച​തി​നെ തു​ട​ർ​ന്ന് ആ​ൾ​ക്കൂ​ട്ട ആ​ക്ര​മ​ണ​ത്തി​ൽ നി​ന്നും ര​ക്ഷ​പ്പെ​ട്ട് ഓ​ടു​ന്ന​തി​നി​ടെ ബ​സ് ഡ്രൈ​വ​ർ ട്രെ​യി​നി​ടി​ച്ച് മ​രി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്ത്രീ​യ​ട​ക്കം നാ​ലു പേ​ർ അ​റ​സ്റ്റി​ൽ. ബ​സ് കാ​ൽ​ന​ട​യാ​ത്രി​ക​നെ ഇ​ടി​ച്ച​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ ഓ​ടി ര​ക്ഷ​പ്പെ​ടു​ന്ന​തി​നി​ടെ ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച ബ​സ് ഡ്രൈ​വ​ർ ജി​ജി​ത്ത്, ക​ണ്ട​ക്ട​ർ ബി​ജീ​ഷ് എ​ന്നി​വ​രെ മ​ർ​ദി​ച്ച​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. അ​പ​ക​ടം ന​ട​ന്ന പെ​ട്ടി​പ്പാ​ല​ത്തി​നു സ​മീ​പ​ത്തെ കോ​ള​നി​യി​ലെ റ​ഹ്മ​ത്ത് (44), കെ.​വി.​ഷ​ജീ​ർ (21), വെ​ങ്ക​ടേ​ഷ് (22), കെ.​അ​പൂ​ർ​വ​ൻ (25) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ണ്ട​ക്ട​ർ ബി​ജീ​ഷി​ന്‍റെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.​ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച്ച വൈ​കു​ന്നേ​ര​മാ​ണ് വ​ട​ക​ര ഭാ​ഗ​ത്ത് നി​ന് ത​ല​ശേ​രി​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ശ്രീ ​ഭ​ഗ​വ​തി ബ​സ് ത​ട്ടി കോ​ള​നി​യി​ലെ മു​നീ​റി​ന് പ​രി​ക്കേ​റ്റ​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ അ​ക്ര​മ​ത്തി​നി​ടെ​യാ​യി​രു​ന്നു ഡ്രൈ​വ​ർ മ​നേ​ക്ക​ര​യി​ലെ ജി​ജി​ത്ത് ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച​ത്.

Read More

ത​ല​ശേ​രി  ന​ഗ​ര​ത്തി​ലെ ക​വ​ർ​ച്ച; അ​റ​സ്റ്റി​ലാ​യ​ത് അ​ന്ത​ർ​സം​സ്ഥാ​ന മോ​ഷ​ണ​സം​ഘം; കേ​ര​ള​ത്തി​ലെ 200 കേ​സു​ക​ളി​ലെ പ്ര​തി​യും പി​ടി​യി​ൽ

ത​ല​ശേ​രി: ന​ഗ​ര​മ​ധ്യ​ത്തി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ കൊ​ള്ള​യ​ടി​ച്ച കേ​സി​ൽ അ​റ​സ്റ്റി​ലാ​യ​ത് അ​ന്ത​ർ സം​സ്ഥാ​ന ക​വ​ർ​ച്ചാ​സം​ഘം. ത​ല​ശേ​രി പു​തി​യ ബ​സ്‌​സ്റ്റാ​ൻ​ഡി​ന​ടു​ത്ത ഉ​സ്‌​നാ​സ്‌ ട​വ​റി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ൽ കൊ​ച്ചി​യി​ൽ നി​ന്നു പി​ടി​യി​ലാ​യ തൊ​ട്ടി​ൽ​പാ​ലം മൊ​യി​ലോ​ത്ത​റ​യി​ലെ നാ​ര​യു​ള്ള​പ​റ​മ്പ​ത്ത്‌ ഷൈ​ജു എ​ന്ന വി.​കെ. ഷി​ജു, കാ​ഞ്ഞ​ങ്ങാ​ട്‌ ഉ​ദ​യ​ന​ഗ​ർ അ​രു​പു​രം ക​ര​ക്ക​ക്കു​ണ്ട്‌ ഹൗ​സി​ൽ മു​ഹ​മ്മ​ദ്‌ റ​ഫീ​ഖ്‌ എ​ന്നി​വ​ർ അ​ന്ത​ർ സം​സ്ഥാ​ന ക​വ​ർ​ച്ചാ സം​ഘ​ത്തി​ലെ അം​ഗ​ങ്ങ​ളാ​ണെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.’ ഷൈ​ജു കേ​ര​ള​ത്തി​ൽ മാ​ത്രം 200 ക​വ​ർ​ച്ചാ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. റ​ഫീ​ക്ക് പി​ടി​ച്ചു​പ​റി കേ​സി​ൽ അ​ഞ്ചു​വ​ർ​ഷം ജ​യി​ൽ ശി​ക്ഷ​യും അ​നു​ഭ​വി​ച്ചി​ട്ടു​ണ്ട്. ത​ല​ശേ​രി​യി​ലെ ക​വ​ർ​ച്ച​യ്ക്കു​ശേ​ഷം കൂ​ത്തു​പ​റ​മ്പ്, വ​യ​നാ​ട്, കോ​ഴി​ക്കോ​ട് വ​ഴി​യാ​ണ് ഇ​രു​വ​രും കൊ​ച്ചി​യി​ലേ​ക്ക് ക​ട​ന്ന​ത്. മു​ഖം​മൂ​ടി ധ​രി​ച്ചാ​ണ് സം​ഘം ക​വ​ർ​ച്ച ന​ട​ത്തി​യ​ത്. ക​വ​ർ​ച്ച​യ്ക്കു​ശേ​ഷം കൂ​ത്തു​പ​റ​മ്പു​വ​രെ ഇ​രു​വ​രും സ​ഞ്ച​രി​ച്ച​ത് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ​നി​ന്നു മ​ന​സി​ലാ​ക്കി​യ പോ​ലീ​സ് സം​ഘം ഇ​രു​വ​രെ​യും തി​രി​ച്ച​റി​യു​ക​യാ​യി​രു​ന്നു. കൊ​ച്ചി​യി​ൽ​നി​ന്നു പി​ടി​യി​ലാ​യ ഇ​രു​വ​രെ​യും ത​ല​ശേ​രി…

Read More

കണ്ണൂർ ആ​ല​ക്കോ​ട്; ബ​സ്‌​സ്റ്റാ​ൻ​ഡി​ൽ യു​വാ​വ് കു​ത്തേ​റ്റ് മ​രി​ച്ചു

ആ​ല​ക്കോ​ട് (കണ്ണൂർ): ആ​ല​ക്കോ​ട് ബ​സ്‌​സ്റ്റാ​ൻ​ഡി​ൽ യു​വാ​വ് കു​ത്തേ​റ്റ് മ​രി​ച്ചു.​സു​ഹൃ​ത്ത് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ. അ​ര​ങ്ങം വ​ട്ട​ക്ക​യം സ്വ​ദേ​ശി വ​ട​ക്കേ​ട​ത്ത് ജോ​ഷി മാ​ത്യു​വാ​ണ് (39) മ​രി​ച്ച​ത്. സു​ഹൃ​ത്ത് ആ​ല​ക്കോ​ട് മോ​റാ​നി​യി​ലെ മാ​വോ​ടി​യി​ൽ ജ​യേ​ഷ് മാ​ർ​ക്കോ​സി​നെ (39) ആ​ല​ക്കോ​ട് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെടുത്തു.ഇ​ന്ന​ലെ രാ​ത്രി 10.15 ഓ​ടെ ആ​ല​ക്കോ​ട് ബ​സ്‌​സ്റ്റാ​ൻ​ഡിൽ മ​ദ്യ​പാ​ന​ത്തി​നി​ടെ​യു​ണ്ടാ​യ വാ​ക്കുത​ർ​ക്ക​മാ​ണ് ക​ത്തി​ക്കു​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് ആ​ല​ക്കോ​ട് പോ​ലീ​സ് പ​റ​യു​ന്ന​ത്. മേ​സ്തി​രി പ​ണി​ക്കാ​രാ​യ ഇ​രു​വ​രും സു​ഹൃ​ത്തു​ക്ക​ളാ​യി​രു​ന്നു. ജോ​ഷിയുടെ നെ​ഞ്ചി​ലും വ​യ​റ്റി​ലു​മാ​യി ആ​റോ​ളം കു​ത്തേ​റ്റി​രു​ന്നു. ഇയാളെ ത​ളി​പ്പ​റ​ന്പ് സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ പ്ര​ഥ​മ ശു​ശ്രൂ​ഷ ന​ല്കി​യശേ​ഷം പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചു. ആ​ല​ക്കോ​ട് എ​സ്ഐ ഷി​ബു എ​സ്.​ പോ​ൾ, എ​എ​സ്ഐ സ​നീ​ഷ് പ്ര​കാ​ശ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം ര​ണ്ടു​മ​ണി​ക്കൂ​റി​നു​ള്ളി​ൽ ത​ന്നെ പ്ര​തി​യെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു.

Read More

എന്നാലും എന്‍റെ പത്മനാഭ… വി​ദേ​ശ​ത്തേ​യ്ക്ക് വീസ വാ​ഗ്ദാ​നം നൽകി തട്ടിയത് 14 ലക്ഷം; പ്രധാന പ്ര​തി ബം​ഗ​ളൂ​രു​വി​ൽ പി​ടി​യി​ൽ

പ​ഴ​യ​ങ്ങാ​ടി: യൂ​റോ​പ്പി​ലേ​ക്കും, സ്പെ​യി​ലേ​ക്കും അ​ട​ക്കം വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ജോ​ലി വാ​ഗ്ദാ​നം ന​ൽ​കി ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ പ്ര​ധാ​ന പ്ര​തി പി​ടി​യി​ൽ. പ​ഴ​യ​ങ്ങാ​ടി​യി​ൽ ജിം ​ന​ട​ത്തു​ന്ന മാ​ടാ​യി തി​രു​വ​ർ​കാ​ട്ട്കാ​വി​ന് സ​മീ​പ​മു​ള്ള സ​ജി​ത്ത് പ​ത്മ​നാ​ഭ​നെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. സ​ജി​ത്തി​നെ കൂ​ടാ​തെ ഇ​രി​ട്ടി സ്വ​ദേ​ശി​നി​യാ​യ സ്മി​ത (27) ക്കെ​തി​രെ​യും പ​രാ​തി​യു​ണ്ട്. പ​രി​യാ​ര​ത്ത് വ​ള​യാ​ങ്കോ​ട് സ്വ​ദേ​ശി ര​തി​ഷ്, ര​ണ്ട് സു​ഹൃ​ത്തു​ക്ക​ൾ എ​ന്നി​വ​രി​ൽ നി​ന്ന് ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് 14 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്തു വ​ഞ്ചി​ച്ചു എ​ന്ന പ​രാ​തി​യി​ലാ​ണ് സ​ജി​ത്ത്, സ്മി​ത എ​ന്നി​വ​രു​ടെ പേ​രി​ൽ വ​ഞ്ച​ന കു​റ്റ​ത്തി​ന് കേ​സെ​ടു​ത്ത​ത്. സ്പെ​യി​നി​ലെ ആ​ശു​പ​ത്രി​യി​ൽ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രാ​നാ​യി ജോ​ലി വാ​ഗ്ദാ​നം ന​ൽ​കി 2020 മു​ത​ൽ ബാ​ങ്ക് വ​ഴി​യും നേ​രി​ട്ടും അ​ഞ്ച് ല​ക്ഷ​ത്തി മു​പ്പ​ത്തി ആ​റാ​യി​രം രൂ​പ കൈ​പ​റ്റു​ക​യും, തു​ട​ർ​ന്ന്‌ ജോ​ലി​ക്കു​ള്ള വി​സ​യോ പ​ണ​മോ തി​രി​ച്ചു ന​ൽ​കാ​തെ വ​ഞ്ചി​ച്ചു എ​ന്ന പ​രാ​തി​യി​ലാ​ണ് കേ​സ്. വി​ദേ​ശ​ങ്ങ​ളി​ലേ​ക്ക് ജോ​ലി വാ​ഗ്ദാ​നം ന​ൽ​കി ല​ക്ഷ​ങ്ങ​ൾ…

Read More

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടിയുടെ ചിത്രം കൈക്കലാക്കി;​ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണ​വും സ്വ​ർ​ണ​വും ത​ട്ടി​യെ​ടു​ക്കാ​ൻ ശ്ര​മം

ത​ളി​പ്പ​റ​മ്പ്: സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട 14 വ​യ​സു​കാ​രി​യു​ടെ ന​ഗ്ന​ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​യും കൈ​ക്ക​ലാ​ക്കി​യ ശേ​ഷം ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണ​വും സ്വ​ർ​ണ​വും ത​ട്ടി​യെ​ടു​ക്കാ​ൻ ശ്ര​മി​ച്ച ര​ണ്ടു പേ​ർ പി​ടി​യി​ൽ. ബാ​വു​പ്പ​റ​മ്പി​ലെ ആ​ദി​ത്യ​ൻ (18) നെ​യും പ്രാ​യ​പൂ​ർ​ത്തി​യെ​ത്താ​ത്ത മ​റ്റൊ​രാ​ളെ​യു​മാ​ണ് ത​ളി​പ്പ​റ​മ്പ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്തു. ഇ​ക്ക​ഴി​ഞ്ഞ ഒ​ക്‌​ടോ​ബ​ർ ആ​ദ്യം മു​ത​ൽ 20 വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. സ്നാ​പ്പ് ചാ​റ്റ് വ​ഴി പ​രി​ച​യ​പ്പെ​ട്ട പെ​ൺ​കു​ട്ടി​യെ പാ​ട്ടി​ലാ​ക്കി ന​ഗ്ന ഫോ​ട്ടോ​യും വീ​ഡി​യോ​യും കൈ​വ​ശ​പ്പെ​ടു​ത്തി​യ പ്ര​തി​ക​ൾ ഇ​ത് മ​റ്റു​ള്ള​വ​ർ​ക്ക് അ​യ​ച്ചു കൊ​ടു​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണ​വും സ്വ​ർ​ണ ബ്രേ​സ്‌​ല​റ്റും ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പെ​ൺ​കു​ട്ടി വീ​ട്ടി​ല​റി​യി​ക്കു​ക​യും പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യു​മാ​യി​രു​ന്നു.

Read More

പ്രായം 35, കവർച്ച കേസ് 250; എറണാകുളത്ത് മോഷണത്തിനെത്തിയ തൊ​ട്ടി​ല്‍​പ്പാലം ഷൈ​ജു പോലീസ് വലയിൽ

കൊ​ച്ചി: സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ​യി​ട​ങ്ങ​ളി​ലാ​യി 250ഒാ​ളം ക​വ​ര്‍​ച്ചക്കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യ ഷൈ​ജു (തൊ​ട്ടി​ല്‍​പ്പാലം ഷൈ​ജു-54) എ​റ​ണാ​കു​ള​ത്ത് പി​ടി​യി​ല്‍. ക​വ​ര്‍​ച്ച ന​ട​ത്തു​ന്ന​തി​ന് കൊ​ച്ചി​യി​ലെ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു അ​റ​സ്റ്റ്. ഇ​യാ​ളു​ടെ കൂ​ട്ടാ​ളി​യും നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​യു​മാ​യ കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി മു​ഹ​മ്മ​ദ് റ​ഫീ​ഖി​നെ​യും(37) എ​റ​ണാ​കു​ളം നോ​ര്‍​ത്ത് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പ​ട്രോ​ളിം​ഗി​നി​ടെ എ​റ​ണാ​കു​ളം നോ​ര്‍​ത്ത് റെ​യി​ല്‍​വേ സ്റ്റേ​ഷ​ന് സ​മീ​പ​ത്തു​നി​ന്നു​മാ​ണ് ഇ​രു​വ​രും പി​ടി​യി​ലാ​യ​ത്. സം​ശ​യാ​സ്പ​ദ​മ​യി ക​ണ്ട​തി​നെ​ത്തു​ട​ര്‍​ന്ന് പോ​ലീ​സ് ചോ​ദ്യം ചെ​യ്യു​ക​യാ​യി​രു​ന്നു. ത​ല​ശേ​രി​യി​ല്‍ മൊ​ബൈ​ല്‍ ക​ട​യി​ല്‍ മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ല്‍ പോ​ലീ​സ് അ​ന്വേ​ഷി​ച്ച് വ​രു​ന്ന​തി​നി​ടെ​യാ​ണ് ഷൈ​ജു പി​ടി​യി​ലാ​യ​ത്. ത ​ല​ശേ​രി​യി​ലെ ഒ​രു ബേ​ക്ക​റി​യി​ല്‍​നി​ന്നു ര​ണ്ട് ല​ക്ഷ​ത്തോ​ളം രൂ​പ ക​വ​ര്‍​ന്ന കേ​സി​ല​ട​ക്കം വി​വി​ധ​യി​ട​ങ്ങ​ളി​ലാ​ണ് 250 ഓ​ളം മോ​ഷ​ണ​ക്കേ​സു​ക​ള്‍ ഇ​യാ​ളു​ടെ പേ​രി​ലു​ള്ള​ത്. പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Read More

പോലീ​സും മാ​വോ​യി​സ്റ്റു​ക​ളും ത​മ്മി​ൽ വീ​ണ്ടും വെ​ടി​വ​യ്പ്

ഇ​രി​ട്ടി: വ​യ​നാ​ട്ടി​ലെ വെ​ടി​വ​യ്പി​നുശേ​ഷം ക​ണ്ണൂ​ർ ജി​ല്ല​യി​ലെ കാ​ടു​ക​ളി​ലേ​ക്ക് ഒ​തു​ങ്ങി​യ മാ​വോ​യി​സ്റ്റ് സം​ഘ​വും പോ​ലീ​സും ത​മ്മി​ൽ വീ​ണ്ടും വെ​ടി​വ​യ്പ്. ര​ണ്ടു പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യും ആ​യു​ധ​ശേ​ഖ​രം പി​ടി​കൂ​ടി​യ​താ​യും സൂ​ച​ന​യു​ണ്ട്. പ​രി​ക്കേ​റ്റ​ത് മാ​വോ​യി​സ്റ്റു​ക​ൾ​ക്കാ​ണോ​യെ​ന്ന് സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. അ​യ്യ​ൻ​കു​ന്ന് പ​ഞ്ചാ​യ​ത്തി​ലെ ഉ​രു​പ്പും​കു​റ്റി ആ​യാം​കു​ടി ഭാ​ഗ​ത്താ​ണ് വെ​ടി​വ​യ്പ് ന​ട​ന്ന​താ​യി പ​റ​യ​പ്പെ​ടു​ന്ന​ത്. ക​രി​ക്കോ​ട്ട​ക്ക​രി ടൗ​ണി​ല​ട​ക്കം വെ​ടി​ഒ​ച്ച കേ​ട്ട​താ​യും വ​ന​ത്തി​ൽനി​ന്ന് പു​ക ഉ​യ​രു​ന്ന​താ​യും നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ഏ​ക​ദേ​ശം 25 റൗ​ണ്ട് ഓ​ളം വെ​ടി​ഒ​ച്ച കേ​ട്ട​ത​യാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​മാ​യി ഈ ​മേ​ഖ​ല​ക​ളി​ൽ പോ​ലീ​സി​ന്‍റെ​യും ത​ണ്ട​ർ​ബോ​ൾ​ട്ടി​ന്‍റെ​യും തെര​ച്ചി​ൽ ശ​ക്ത​മാ​യി​രു​ന്നു. ഇ​തി​നി​ട​യി​ലാ​ണ് വാ​ള തോ​ടി​ലെ വീ​ടു​ക​ളി​ൽ എ​ത്തി മാ​വോ​യി​സ്റ്റ് സം​ഘം ഭ​ക്ഷ​ണ​വും മ​റ്റും ശേ​ഖ​രി​ച്ച് തി​രി​കെ പോ​യ​ത്.

Read More

വ​യോ​ധി​ക​യെ പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി​ മ​രി​ച്ച നി​ല​യി​ൽ

ഇ​രി​ട്ടി: വ​യോ​ധി​ക​യെ പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ഇ​രി​ട്ടി പ​യ​ഞ്ചേ​രി വി​കാ​സ് ന​ഗ​റി​ലെ എ​ഴു​പ​തു​കാ​രി ലൈം​ഗി​ക പീ​ഡ​ന​ത്തി​നി​ര​യാ​യ​തി​നെ തു​ട​ർ​ന്ന് ആ​ത്മ​ഹ​ത്യ ചെ​യ്‌​ത സം​ഭ​വ​ത്തി​ൽ വി​ചാ​ര​ണ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യിരി​ക്കു​മ്പോ​ഴാ​ണ് പ്ര​തി ആ​റ​ളം പ​ന്നി​മൂ​ല സ്വ​ദേ​ശി പി.​എം. രാ​ജീ​വ​നെ (50)​ വീ​ടി​നു സ​മീ​പ​ത്ത് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. 2017 മാ​ർ​ച്ച്‌ 30നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പീ​ഡ​ന​ത്തി​നി​ര​യാ​യ വ​യോ​ധി​ക​യു​ടെ മ​ക​ന് പു​തി​യ​താ​യി നി​ർ​മി​ക്കു​ന്ന വീ​ടി​ന്‍റെ വ​യ​റിം​ഗ് ജോ​ലി​ക്കെ​ത്തി​യ പ്ര​തി വി​കാ​സ് ന​ഗ​റി​ലു​ള്ള വീ​ട്ടി​ലെ​ത്തി​യ സ്ത്രീ​യെ പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​നുശേ​ഷം ഓ​ട്ടോ​യി​ൽ മു​ഴ​ക്കു​ന്നി​ലെ ആ​രു​മി​ല്ലാ​ത്ത ത​റ​വാ​ട് വീ​ട്ടി​ലെ​ത്തി​യ വ​യോ​ധി​ക മ​നോ​വി​ഷ​മ​ത്തി​ൽ അ​വി​ടെ വ​ച്ച് ആ​ത്മ​ഹ​ത്യ ചെ​യ്തിരുന്നു. പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ സ്ത്രീ ​ക്രൂ​ര​മാ​യ ലൈം​ഗി​ക പീ​ഡ​ന​ത്തി​നി​ര​യാ​യ​താ​യി ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി അ​റ​സ്റ്റി​ലാ​യ​ത്. ഡി​എ​ൻ​എ ഫ​ല​വും പ്ര​തി​ക്കെ​തി​രാ​യി. അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്ന സി​ഐ സു​നി​ൽ കു​മാ​റി​ന്‍റെ സ്ഥ​ലംമാ​റ്റ​മ​ട​ക്കം ഒ​ട്ട​ന​വ​ധി സ​മ്മ​ർ​ദങ്ങ​ൾ നേ​രി​ട്ട…

Read More

പ​യ്യ​ന്നൂ​രി​ലെ ജ്വ​ല്ല​റി ക​വ​ര്‍​ച്ച: കൂ​ട്ടു​പ്ര​തി​യും പി​ടി​യി​ല്‍

പ​യ്യ​ന്നൂ​ര്‍: ന​ഗ​ര​ത്തി​ലെ പ​ഞ്ച​മി ജ്വ​ല്ല​റി കു​ത്തി​ത്തു​റ​ന്ന് ക​വ​ര്‍​ച്ച ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ കൂ​ടി അ​റ​സ്റ്റി​ൽ. ക​വ​ർ​ച്ചാ​ക്കേ​സി​ലെ കൂ​ട്ടു​പ്ര​ത ത​മി​ഴ്‌​നാ​ട് കു​ലൂ​ര്‍ ജി​ല്ല​യി​ലെ വി​രു​ദാ​ച​ലം സ്വ​ദേ​ശി ക​ണ്മ​ണി​രാ​ജ​യെ(37)​യാ​ണ് പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് ത​മി​ഴ്നാ​ട്ടി​ൽ വ​ച്ച് അ​റ​സ്റ്റ് ചെ​യ്ത​ത്. നി​ര​വ​ധി മോ​ഷ​ണ​ക്കേസുകളി​ലെ പ്ര​തി​യാ​ണ് ഇ​യാ​ളെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​യെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. ക​വ​ർ​ച്ചാ​ക്കേ​സി​ൽ ത​മി​ഴ്നാ​ട് ത​ഞ്ചാ​വൂ​ര്‍ പാ​പ​നാ​ശം സ്വ​ദേ​ശി​യാ​യ ജ​ഗ​ദു​ല്‍ സാ​ദി​ഖി​നെ(40) പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ക​ഴി​ഞ്ഞ മാ​ര്‍​ച്ച് ഏ​ഴി​ന് പു​ല​ര്‍​ച്ചെ ഒ​ന്നേ കാ​ലോ​ടെ​യാ​യി​രു​ന്നു പ​യ്യ​ന്നൂ​ര്‍ ടെ​മ്പി​ള്‍ റോ​ഡി​ല്‍ താ​മ​സി​ക്കു​ന്ന ഗം​ഗോ​ത്രി​യി​ല്‍ അ​ശ്വി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പ​യ്യ​ന്നൂ​ര്‍ സെ​ന്‍​ട്ര​ല്‍ ബ​സാ​റി​ലെ പ​ഞ്ച​മി ജ്വ​ല്ല​റി​യി​ല്‍ ക​വ​ര്‍​ച്ച ന​ട​ന്ന​ത്. ജ്വ​ല്ല​റി​യു​ടെ പു​റ​ത്തു​ള്ള നി​രീ​ക്ഷ​ണ കാ​മ​റ​ക്കും മു​ന്‍​വ​ശ​ത്തെ ലൈ​റ്റി​നും പ​ച്ച സ്പ്രേ ​പെ​യി​ന്‍റ​ടി​ച്ച ശേ​ഷം ഷ​ട്ട​റി​ന്‍റെ പൂ​ട്ട് ഗ്യാ​സ്‌​ക​ട്ട​ര്‍ ഉ​പ​യോ​ഗി​ച്ച് മു​റി​ച്ചാ​യി​രു​ന്നു ക​വ​ർ​ച്ച. ജ്വ​ല്ല​റി​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ഒ​ന്ന​ര ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന വെ​ള​ളി…

Read More

ത​ല​ശേ​രി​യി​ൽ വീ​ണ്ടും അ​ജ്ഞാ​തരോ​ഗം, 22 വി​ദ്യാ​ർ​ഥി​നി​ക​ൾ ആ​ശു​പ​ത്രി​യി​ൽ; സ്കൂ​ളി​ന് അ​വ​ധി

ത​ല​ശേ​രി: സി​ക്ക വൈ​റ​സ് ഭീ​തി വി​ട്ടൊ​ഴി​യും മു​മ്പ് ത​ല​ശേ​രി​യി​ൽ വീ​ണ്ടും അ​ജ്ഞാ​ത രോ​ഗം. അ​ല​ർ​ജി​ക്ക് സ​മാ​ന​മാ​യ ദേ​ഹാ​സ്വാ​സ്ഥ്യ​ത്തെ തു​ട​ർ​ന്ന് 22 വി​ദ്യാ​ർ​ഥി​നി​ക​ൾ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ തേ​ടി. ഇതിൽ 15 വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ ര​ക്ത-സ്ര​വ സാ​മ്പി​ളു​ക​ൾ ശേ​ഖ​രി​ച്ച് പ​രി​ശോ​ധ​ന​യ്ക്ക് അ​യച്ചു. ത​ല​ശേ​രി ഗ​വ.​ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്കാ​ണ് ദേ​ഹ​മാ​സ​ക​ലം ചൊ​റി​ച്ചി​ലും വേ​ദ​ന​യു​ം അ​നു​ഭ​പ്പെ​ട്ടത്. സ്കൂ​ളി​ന് ഇ​ന്ന് അ​ധി​കൃ​ത​ർ അ​വ​ധി ന​ൽ​കി. ഇ​ന്ന​ലെ പ​ക​ൽ സ​മ​യ​ങ്ങ​ളി​ൽ അ​സ്വ​സ്ഥ​ത നേ​രി​ട്ട 20 വി​ദ്യാ​ർ​ഥി​നി​ക​ളെ അ​ധ്യാ​പ​ക​രാ​ണ് വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ എ​ത്തി​ച്ച​ത്. ര​ണ്ട് കു​ട്ടി​ക​ളെ രാ​ത്രി ര​ക്ഷി​താ​ക്ക​ളും ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ അ​ഞ്ച് വി​ദ്യാ​ർ​ഥി​നി​ക​ളും ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലും ന​ഗ​ര​ത്തി​ലെ ര​ണ്ട് സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​ക​ളി​ലു​മാ​യി പ​ന്ത്ര​ണ്ട് വി​ദ്യാ​ർ​ഥി​നി​ക​ളു​മാ​ണ് ഇ​പ്പോ​ൾ ചി​കി​ത്സ​യി​ലുള്ള​ത്. ആ​രോ​ഗ്യ വി​ഭാ​ഗം ഇ​ന്ന​ലെ ത​ന്നെ സ്കൂ​ളി​ൽ എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. കൊ​തു​ക് ന​ശീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ക്കു​ക​യും ചെ​യ്തു.…

Read More