യൂത്ത് കോൺഗ്രസ് പ്രവർത്തകനായ സുധീഷിനെ അക്രമിച്ച മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥനെതിരേ നടപടി എടുക്കണമെന്ന് ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്. ഡിസിസി ഓഫീസിൽ വിളിച്ചു ചേർത്ത പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സുരക്ഷാ ഉദ്യോഗസ്ഥൻ വയർലെസ് സെറ്റ് കൊണ്ടാണ് സുധീഷിനെ ആക്രമിച്ചതെന്ന് മാർട്ടിൻ ജോർജ് പറഞ്ഞു. തികച്ചും ആസൂത്രിതമായ അക്രമണമാണ് പോലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. സിപിഎമ്മിന്റെ ചാവേർ അക്രമത്തിന് പോത്സാഹനം നൽകുന്ന സമീപനമാണ് പോലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ യാതൊരു പ്രകോപനവുമില്ലാതെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് പോലീസിന്റെ ഭാഗത്തുനിന്ന് പ്രകോപനപരമായ നിലപാടും ഗുരുതരമായ വീഴ്ചയുമാണ് ഉണ്ടായതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നിരവധി പ്രവർത്തകർ ആശുപത്രിയിൽ ചികിത്സയിലാണ്. യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് റാഹിദിന്റെ ബൈക്ക് അടിച്ചു പൊളിച്ചു. നവകേരള സദസ് സിപിഎം പരിപാടിയായി മാറ്റിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രതിഷേധം സ്വാഭാവികമാണെന്നും തുടരുമെന്നും യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ്…
Read MoreCategory: Kannur
നവകേരളസദസ് കണ്ണൂരിൽ തുടരുന്നു; സുരക്ഷയ്ക്കു തണ്ടർബോൾട്ടും; ഡിവൈഎഫ്ഐ പ്രവർത്തകരുടെ ആക്രമണത്തെ ന്യായീകരിച്ച് മന്ത്രിമാർ
കണ്ണൂർ: മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നവകേരളസദസിന് പ്രതിഷേധ സാധ്യത കണക്കിലെടുത്ത് കണ്ണൂരിൽ കനത്ത സുരക്ഷ. കല്യാശേരി മണ്ഡലത്തിലെ പഴയങ്ങാടിയിൽ കരിങ്കൊടി പ്രതിഷേധമുണ്ടായ സാഹചര്യത്തിലാണ് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും കനത്ത സുരക്ഷ ഏർപ്പെടുത്തിയത്. എഡിജിപി എം.ആർ. അജിത്ത്കുമാർ, നവകേരള സദസ് നോഡൽ ഓഫീസർ എസ്. ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് സുരക്ഷയൊരുക്കിയത്. തണ്ടർബോൾട്ടും സായുധരായ പോലീസും ഇന്നലെ രാത്രിമുതലാണ് സുരക്ഷയ്ക്കെത്തിയത്. കൂടാതെ കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ നിന്നായി രണ്ടായിരത്തോളം പോലീസുകാരെയും വിന്യസിച്ചിരുന്നു. ‘സാന്പിൾ’ എന്നു ഡിവൈഎഫ്ഐ നേതാവ്ഇതിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരേ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി സരിൻ ശശി ഫേസ്ബുക്ക് പോസ്റ്റിട്ടതു വിവാദമായി. കല്യാശേരിയിലേത് സാന്പിളാണെന്നും കനഗോലുന്റെ വാക്ക് കേട്ട് ഇനിയും വിവരക്കേടിനു വന്നാൽ പൊടിപോലും കിട്ടില്ലെന്നും പോസ്റ്റിൽ പരാമർശിച്ചു.സംഭവം വിവാദമായപ്പോൾ പോസ്റ്റ് പിൻവലിക്കുകയും ചെയ്തു. ആക്രമണത്തെ ന്യായീകരിച്ച് സിപിഎം നേതാക്കളുംമന്ത്രിമാരുംകരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ്-കെഎസ്യു പ്രവർത്തകരെ മർദിച്ച സംഭവത്തിൽ…
Read Moreഎത്രവലിയ വെല്ലുവിളികള്‍ വന്നാലും ലൈഫ് പദ്ധതിയിൽനിന്നു പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി
പയ്യന്നൂർ: എത്രവലിയ വെല്ലുവിളികള്‍ വന്നാലും ലൈഫ് പദ്ധതിയുടെ ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂർ ജില്ലയിലെ നവകേരള സദസിന് മുന്നോടിയായി പയ്യന്നൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. എല്ലാവരും സുരക്ഷിതമായ പാര്‍പ്പിടത്തില്‍ ജീവിക്കണം എന്ന ലക്ഷ്യബോധമാണ് ലൈഫ് മിഷന്റെ രൂപീകരണത്തിലേക്കെത്തിച്ചത്. ആ ലക്ഷ്യത്തിലേക്കുള്ള മുന്നേറ്റത്തില്‍ ഉണ്ടാകുന്ന ഓരോ തടസവും ഗൗരവമുള്ളതാണ്. കേരളത്തിലെല്ലാവര്‍ക്കും ഭവനങ്ങള്‍ ലഭ്യമാക്കാനുള്ള ശ്രമത്തിനു പിന്തുണ നല്‍കുക എന്നത് മനുഷ്യത്വപരമായ ഉത്തരവാദിത്തമാണ്. അത് നിറവേറ്റാന്‍ എല്ലാവരും തയാറാകണം. അതിനായി മുന്നോട്ടു വരണം. ലൈഫിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ, പാവങ്ങളുടെ കഞ്ഞിയില്‍ മണ്ണ് വാരിയിടാൻ ശ്രമിക്കരുത്. കേന്ദ്രം കേരളത്തിനുള്ള ഫണ്ട് വിഹിതം നിരന്തരം തടഞ്ഞില്ലെങ്കില്‍ ഈ സമയത്തിനുള്ളില്‍ എല്ലാവര്ക്കും വീട് എന്ന ലക്ഷ്യത്തോട് അടുക്കാന്‍ കഴിയുന്ന സ്ഥിതി വരുമായിരുന്നു. ഫണ്ട് തടഞ്ഞും, അനാവശ്യ നിബന്ധനകള്‍ അടിച്ചേല്‍പ്പിച്ചും…
Read Moreതളിപ്പറമ്പിൽ നവകേരള സദസ് സിപിഐ ബഹിഷ്കരിക്കും; തളിപ്പറമ്പ് ലോക്കൽ കമ്മിറ്റിയാണ് ബഹിഷ്കരിക്കുന്നത്
തളിപ്പറമ്പ്: ഇന്ന് വൈകുന്നേരം തളിപ്പറമ്പ് ഉണ്ടപ്പറമ്പ് മൈതാനത്തിൽ നടക്കുന്ന നവകേരള സദസില്‍നിന്ന് സിപിഐ തളിപ്പറമ്പ് ലോക്കല്‍ കമ്മറ്റി വിട്ടുനില്‍ക്കും. നവകേരള സദസ് സംബന്ധിച്ച് വീട്ടുമുറ്റ സദസും വിളംബര ജാഥകളും മറ്റ് അനുബന്ധ പരിപാടികളും നടത്തിയപ്പോൾ ഇതേക്കുറിച്ചുള്ള ഒരു കാര്യങ്ങളും തളിപ്പറമ്പ് ലോക്കല്‍ കമ്മറ്റിയെ അറിയിച്ചിരുന്നില്ലെന്നും സിപിഎം പരിപാടിയായാണ് നവകേരള സദസിന്റെ അനുബന്ധ പരിപാടികൾ സംഘടിപ്പിച്ചതെന്നും അതുകൊണ്ടുതന്നെ നവകേരള സദസുമായി സഹകരിക്കേണ്ടതില്ലെന്നാണ് കമ്മിറ്റി തീരുമാനിച്ചിരിക്കുന്നതെന്നും സിപിഐ ജില്ലാ കൗണ്‍സില്‍ അംഗം കെ. മുരളീധരന് പറഞ്ഞു. അതേസമയം തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി ഉള്‍പ്പെടെ മറ്റെല്ലാ കമ്മിറ്റികളും നവകേരള സദസുമായി സഹകരിക്കും. കെ. മുരളീധരന് സിപിഎം വിട്ട് സിപിഐയില്‍ ചേര്‍ന്നതിന് ശേഷം ഇവിടെ സിപിഎം-സിപിഐ കക്ഷികള്‍ തമ്മില്‍ നിരന്തരമായി ഏറ്റുമുട്ടല്‍ നടന്നുവരികയാണ്. സിപിഎം പ്രവര്‍ത്തകനെ മര്‍ദിച്ചതായി ആരോപിച്ച് കെ. മുരളീധരന് ഉള്‍പ്പെടെ മൂന്ന് സിപിഐ പ്രവര്‍ത്തകര്‍ക്കെതിരേ പോലീസ് കേസെടുത്തതില്‍ പ്രതിഷേധിച്ച് പോലീസിനെതിരേ…
Read Moreബേക്കറി ഉടമയുടെയും ഓട്ടോ ഡ്രൈവറുടെയും ലക്ഷങ്ങൾ തട്ടി; യുവതിക്കെതിരേ കേസ്
കണ്ണൂർ: ബേക്കറി ഉടമയിൽനിന്നും കുടുംബസുഹൃത്തായ ഓട്ടോ ഡ്രൈവറിൽനിന്നും 20 ലക്ഷം രൂപ വീതം കടംവാങ്ങി വഞ്ചിച്ചെന്ന പരാതിയിൽ യുവതിക്കെതിരേ കോടതി നിർദേശ പ്രകാരം പോലീസ് കേസെടുത്തു. പൊന്ന്യം കുണ്ടുചിറ ഓംകാരത്തിൽ ദീപയ്ക്കെതിരെയാണ് തലശേരി ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി നിർദേശ പ്രകാരം ന്യൂമാഹി, തലശേരി പോലീസ് കേസുകളെടുത്തത്. മൈസൂരുവിൽ ബേക്കറി നടത്തുന്ന വയലളം സ്വദേശി ടി.കെ. വികാസ്, ടെന്പിൾ ഗേറ്റ് സ്വദേശിയും ഓട്ടോ ഡ്രൈവറുമായ ടി. ജനീഷ് എന്നിവരുടെ പരാതിയിലാണ് നടപടി. വികാസിന്റെ പരാതിയിൽ ന്യൂമാഹി പോലീസും ജനീഷിന്റെ പരാതിയിൽ തലശേരി പോലീസുമാണ് യുവതിക്കെതിരേ വിശ്വാസ വഞ്ചന, തട്ടിപ്പ് എന്നിവയ്ക്ക് കേസെടുത്തത്. തന്റെ സഹോദരിക്ക് അധ്യാപികയായി ചേരാൻ വേണ്ടിയാണെന്നും ആറു മാസത്തിനുള്ളിൽ തിരിച്ചു നൽകുമെന്ന ഉറപ്പിലാണ് 20 ലക്ഷം വാങ്ങിയതെന്ന് വികാസ് നൽകിയ പരാതിയിൽ പറയുന്നു. പിന്നീട് പലതവണ പണം തിരിച്ചു തരാൻ ആവശ്യപ്പെട്ടെങ്കിലും തയാറായില്ലെന്നും…
Read Moreപയ്യന്നൂരിലെ കവർച്ച പരമ്പരയ്ക്ക് അറുതിയില്ല; മൊബൈല്‍ ഷോപ്പില്‍ കവര്‍ച്ച; ലക്ഷങ്ങളുടെ നഷ്ടം
പയ്യന്നൂര്‍: നിരവധി കവര്‍ച്ചകള്‍ അരങ്ങേറിയ പയ്യന്നൂരില്‍ വീണ്ടും കവര്‍ച്ച. പയ്യന്നൂര്‍ നഗര ഹൃദയത്തിലെ മൊബൈല്‍ ഷോപ്പിലാണ് കവര്‍ച്ച നടന്നത്. പണവും മൊബൈലുകളുമുള്പ്പെടെ ലക്ഷങ്ങളുടെ നഷ്ടമുണ്ടായി. പയ്യന്നൂര്‍ സംസം മെഡിക്കല്‍സിന് സമീപം പ്രവര്‍ത്തിക്കുന്ന കോറോം സ്വദേശി പി. ശ്രീനിവാസന്റെ ഉടമസ്ഥതയിലുള്ള മൊബൈല്‍ സോണ്‍ എന്ന സ്ഥാപനത്തിലാണ് കവര്‍ച്ച നടന്നത്. രാവിലെയെത്തിയ സമീപത്തെ വ്യാപാരികളാണ് അല്പം തുറന്നു കിടന്ന ഷട്ടര്‍ കണ്ട് ഉടമയെ വിവരമറിയിച്ചത്. ഉടമയെത്തുമ്പോള്‍ ഷോപ്പിനുള്ളില്‍ എല്ലാം വാരിവലിച്ചിട്ട നിലയിലായിരുന്നു. ഷട്ടറിന്റെ പൂട്ടുകള്‍ അറുത്തുമുറിച്ചാണ് കവര്‍ച്ച നടത്തിയിരിക്കുന്നത്. മേശവലിപ്പിലുണ്ടായിരുന്ന അറുപതിനായിരത്തോളം രൂപ നഷ്ടപ്പെട്ടതായി ശ്രീനിവാസന് പറയുന്നു. നാലുലക്ഷത്തോളം രൂപയുടെ വിവിധയിനം മൊബൈലുകളാണ് ഷോപ്പിലുണ്ടായിരുന്നത്. പലതിന്റെയും കൂടുകള്‍ നിലത്ത് കിടപ്പുണ്ട്. വിരലടയാള വിദഗ്ധര്‍ എത്തുമെന്ന് പോലീസ് അറിയിച്ചതിനെ തുടര്‍ന്ന് ഷോപ്പ് അടച്ചിട്ടിരിക്കുകയാണ്. അതിനാല്‍ എത്ര മൊബൈലുകള്‍ മോഷ്ടിക്കപ്പെട്ടുവെന്നതിന്റെ കണക്കുകളെടുക്കാന്‍ ഉടമയ്ക്ക് കഴിഞ്ഞിട്ടില്ല. മൊബൈല്‍ ഷോപ്പിലും സമീപത്തെ സ്ഥാപനങ്ങളിലും നിരീക്ഷണ കാമറകളുള്ളതിനാല്…
Read Moreപരിയാരം കവര്‍ച്ചാക്കേസിലെ രണ്ട് പ്രതികള്‍ ആന്ധ്രയില്‍ പിടിയിൽ; ഇരുവരുടേയും പക്കൽ നിന്ന് കഞ്ചാവും കണ്ടെടുത്തു
പരിയാരം: പരിയാരം കവര്‍ച്ചാക്കേസിലെ രണ്ട് പ്രതികള്‍ ആന്ധ്രാ പോലീസിന്റെ പിടിയിലായി. കേസിലെ പ്രതി സഞ്ജീവ്കുമാര്‍ അറസ്റ്റിലായ വിവരമറിഞ്ഞതോടെ പ്രതികള്‍ തമിഴ്നാട്ടില്‍ നിന്ന് ആന്ധ്രയിലേക്ക് കടന്നതായി വിവരം ലഭിച്ച കേരളാ പോലീസ് ഇവരെ കുറിച്ചുള്ള വിശദ വിവരങ്ങൾ ആന്ധ്രാപോലീസിനെ അറിയിച്ചതിന തുടര്‍ന്നാണ് ഇരുവരേയും പിടികൂടിയതെന്നാണ് വിവരം. സംഘത്തിലെ അംഗങ്ങളായ ജെറാൾഡ്, രഘു എന്നിവരാണ് ആന്ധ്രാ പോലീസിന്റെ പിടിയിലായത്.പിടിയിലാകുമ്പോൾ ഇവരുടെ കൈയിൽ നിന്നു കഞ്ചാവും പിടിച്ചെടുത്തു. അന്വേഷണ സംഘം പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാനായി ആന്ധ്രയിലേക്ക് പോയിട്ടുണ്ട്. ആന്ധ്രാ പോലീസ് ഇവരെ കൈമാറുന്ന മുറയ്ക്ക് ഇവരെ പരിയാരത്തെത്തിക്കും. സംഘത്തലവന് സൊള്ളന്‍ സുരേഷ്, അബു എന്നിവരാണ് ഇനി പിടിയിലാകാനുള്ളത്. ഇവർക്ക് വേണ്ടിയുള്ള അന്വേഷണം ഊർജിതമായി പുരോഗമിക്കുകയാണ്. ചൊവ്വാഴ്ച്ച രാത്രിയാണ് കവര്‍ച്ചാക്കേസിലെ പ്രതി സഞ്ജീവ്കുമാറിനെ പരിയാരം പോലീസ് കോയമ്പത്തൂരില്‍വച്ച് പിടികൂടിയത്.
Read Moreഅന്നത്തെ മത്സരാർഥി, ഇന്നിതാ കാവലാളായി ! കലോത്സവ ഓർമകളുമായി എഎസ്ഐ സദാനന്ദൻ
ബേബി സെബാസ്റ്റ്യൻചെമ്പേരി: നാല് പതിറ്റാണ്ട് മുമ്പ് ശ്രീകണ്ഠപുരം കോട്ടൂർ യുപി സ്കൂളിൽ നടന്ന ഇരിക്കൂർ ഉപജില്ലാ ‘യുവജനോത്സവ’ത്തിൽ മത്സരിച്ച് വിജയം നേടിയ വിദ്യാർഥി ഇന്നിതാ പോലീസ് ഓഫീസറായി നെല്ലിക്കുറ്റിയിലെ കലോത്സവ നഗരിയുടെ സുരക്ഷാ ഡ്യൂട്ടിയിൽ. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഏവർക്കും സുപരിചിതനായിക്കഴിഞ്ഞിട്ടുള്ള സിനിമാ-സീരിയൽ നടൻ കൂടിയായ സദാനന്ദൻ ചേപ്പറമ്പാണ് കലോത്സവത്തിന് സുരക്ഷയൊരുക്കുന്ന പോലീസ് സംഘത്തിന് നേതൃത്വം നൽകുന്നത്. ഇപ്പോൾ കുടിയാന്മല പോലീസ് സ്റ്റേഷനിൽ എഎസ്ഐയായഇദ്ദേഹത്തിന്റെ ബാല്യത്തിൽ ശ്രീകണ്ഠപുരം ചേപ്പറമ്പ് ശ്രീനാരായണ വിലാസം എഎൽപി സ്കൂളിൽ വിദ്യാർത്ഥിയായിരിക്കെ അന്ന് സ്കൂൾ യുവജനോത്സവം എന്നറിയപ്പെട്ടിരുന്ന കലാമത്സരങ്ങളിലെ മിമിക്രി, മോണോ ആക്ട്, ഓട്ടൻ തുള്ളൽ തുടങ്ങിയ ഇനങ്ങളിൽ പങ്കെടുത്ത് മോണോആക്ടിൽ ഒന്നാം സ്ഥാനവും മിമിക്രിക്ക് രണ്ടാം സ്ഥാനവും കരസ്ഥമാക്കിയ കൊച്ചു കലാകാരൻ പിന്നീട് യുപി, ഹൈസ്ക്കൂൾ വിഭാഗങ്ങളിലായി മിമിക്രിയിലും മോണോആക്ടിലും നാടകങ്ങളിലും ജില്ലാ തലത്തിൽ വരെ മത്സരിച്ച് നിരവധി സമ്മാനങ്ങൾ നേടിയിരുന്നു.…
Read Moreതളിപ്പറമ്പിൽ ഭാര്യയുമായി ഒളിച്ചോടിയ കാമുകനെ ഭര്‍ത്താവും സംഘവും മർദിച്ചു
തളിപ്പറമ്പ്: തളിപ്പറമ്പ് കോട്ടക്കുന്നിൽ യുവാവിന് മർദനമേറ്റു. ഭാര്യയുമായി ഒളിച്ചോടിയ കാമുകനെയാണ് ഭര്‍ത്താവും സംഘവും അടിച്ച് പരിക്കേല്‍പ്പിച്ചത്. തളിപ്പറമ്പ് ഹിദായത്ത് നഗറിലെ കെ.ടി. ഹൗസിലെ കെ.ടി. മന്‍സൂറിനാണ് (34) മര്‍ദനമേറ്റത്. ഇക്കഴിഞ്ഞ ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു സംഭവം. നവാസ്, മമ്മദ്, സഫീര്‍, ആഷിഖ്, നിജാസ് എന്നിവരും മറ്റൊരാളും ചേര്‍ന്ന് കോട്ടക്കുന്നിൽ ക്രിക്കറ്റ് സ്റ്റംപും ബിയര്‍കുപ്പികളും കൊണ്ട് മര്‍ദിച്ചതായാണ് പരാതി. കൈവിരല്‍ പിറകോട്ട് വളച്ച് ഒടിക്കുകയും ചെയ്തു. നവാസിന്റെ ഭാര്യ മന്‍സൂറിന്റെ കൂടെ ഒളിച്ചോടിപ്പോയതാണ് കാരണമെന്ന് പോലീസിന് നല്കിയ പരാതിയില്‍ പറയുന്നു.
Read Moreഭർത്താവിനെ മർദിക്കുന്നതു തടയാനെത്തിയ വീട്ടമ്മയെ ആക്രമിച്ച് നഗ്നയാക്കി; ഞെട്ടിക്കുന്ന സംഭവം കണ്ണൂരിൽ
പെരിങ്ങോം (കണ്ണൂർ): വീട്ടില്‍ അതിക്രമിച്ച് കയറി ഭര്‍ത്താവിനെ മര്‍ദിക്കുകയും തന്റെ വസ്ത്രങ്ങൾ വലിച്ചുകീറി നഗ്നയാക്കുകയും ചെയ്തതായി 39കാരിയായ വീട്ടമ്മയുടെ പരാതി. സംഭവത്തിൽ തണ്ടനാട്ടുപൊയിലിലെ മനു, പെരിന്തട്ടയിലെ ചാക്കോ എന്നിവര്‍ക്കെതിരേ പെരിങ്ങോം പോലീസ് കേസ് എടുത്തു. 13ന് രാത്രി ഏഴിനാണ് പരാതിക്കാസ്പദമായ സംഭവം. വീട്ടില്‍ അതിക്രമിച്ച് കയറിയ പ്രതികള്‍ ഭര്‍ത്താവിനെ മര്‍ദിക്കുന്നത് കണ്ട് തടയാനെത്തിയപ്പോള്‍ അടിച്ച് പരിക്കേല്‍പ്പിക്കുകയും ധരിച്ചിരുന്ന വസ്ത്രങ്ങൾ വലിച്ചു കീറുകയുമായിരുന്നു. ഭര്‍ത്താവിന്റെ വീട്ടുകാര്‍ മുമ്പ് പ്രതികളുടെ പേരില്‍ കേസ് കൊടുത്തതിന്റെ വിരോധമാണ് അക്രമത്തിനു കാരണമെന്നും പരാതിയിലുണ്ട്.
Read More