ദു​ബാ​യി​ൽ പോകണം; സി​പി​എം അ​നു​കൂ​ല വി​ഭാ​ഗം സം​ഘ​ടി​പ്പി​ക്കു​ന്ന പരിപായിയിൽ കു​ഞ്ഞാ​ലി​ക്കു​ട്ടി പ​ങ്കെ​ടു​ക്കി​ല്ല

ക​ണ്ണൂ​ർ: സി​പി​എം അ​നു​കൂ​ല വി​ഭാ​ഗം സം​ഘ​ടി​പ്പി​ക്കു​ന്ന എം.​വി. രാ​ഘ​വ​ൻ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള അ​നു​സ്മ​ര​ണ സെ​മി​നാ​റി​ൽ മു​സ് ലിം​ ലീ​ഗ് നേ​താ​വ് പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി പ​ങ്കെ​ടു​ക്കി​ല്ല. ദു​ബാ​യി​ൽ മ​റ്റൊ​രു പ​രി​പാ​ടി​യു​ണ്ടാ​യ​തി​നാ​ൽ പ​ങ്കെ​ടു​ക്കാ​നാ​കി​ല്ലെ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം. ക​ണ്ണൂ​ർ ചേം​ബ​ർ ഹാ​ളി​ൽ എം.​വി.​ആ​ർ. മെ​മ്മോ​റി​യ​ൽ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ഇന്ന് സം​ഘ​ടി​പ്പി​ക്കു​ന്ന എം.​വി.​ആ​ർ. ദി​നാ​ച​ര​ണ​ത്തി​ന്‍റെ സെ​മി​നാ​റി​ൽ പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി പങ്കെടുക്കുമെന്നു സംഘാടകർ നേരത്തെ അ​റി​യി​ച്ചിരുന്നു. യുഡിഎഫിൽ ഇ​ത് വി​വാ​ദ​മാ​യി​രു​ന്നു.സി​പി​എം പ​രി​പാ​ടി​യി​ൽ കു​ഞ്ഞാ​ലി​ക്കു​ട്ടി പ​ങ്കെ​ടു​ക്കു​ന്ന​തി​ൽ യു​ഡി​എ​ഫ് ഘ​ട​ക​ക്ഷി​യാ​യ സി​എം​പി​ അ​തൃ​പ്തി അ​റി​ച്ച​താ​യാ​ണ് വി​വ​രം. ഇ​തേ​തു​ട​ർ​ന്ന് വി​വാ​ദ​ങ്ങ​ളി​ലേ​ക്ക് പോ​കേ​ണ്ടെ​ന്ന തീ​രു​മാ​ന​ത്തി​ലാ​ണ് പ​രി​പാ​ടി​യി​ൽ നി​ന്ന് പി​ൻ​മാ​റി​യ​തെ​ന്നാ​ണ് സൂ​ച​ന. സി​പി​എം സം​ഘ​ടി​പ്പി​ക്കു​ന്ന പ​ല​സ്തീ​ൻ ഐ​ക്യ​ദാ​ർ​ഢ്യ പ​രി​പാ​ടി​യി​ൽ ലീ​ഗി​നെ ക്ഷ​ണി​ച്ച​ത് യു​ഡി​എ​ഫി​ൽ ഏ​റെ ച​ർ​ച്ച​യാ​യി​രു​ന്നു. കേ​ര​ള നി​ർ​മി​തി​യി​ൽ സ​ഹ​ക​ര​ണ മേ​ഖ​ല​യു​ടെ പ​ങ്ക് എ​ന്ന വി​ഷ​യ​ത്തി​ൽ ഇന്നു ന​ട​ക്കു​ന്ന സെ​മി​നാ​ർ മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ആണ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​ത്. യു​ഡി​എ​ഫ് ഘ​ട​ക​ക്ഷി​യാ​യ സി​എം​പി…

Read More

സി​പി​എം സെ​മി​നാ​റി​ൽ ലീ​ഗ് പ​ങ്കെ​ടു​ത്താ​ൽ കോ​ൺ​ഗ്ര​സിനു ഭ​യമെന്ന് വി.​എ​ൻ.​ വാ​സ​വ​ൻ

ക​ണ്ണൂ​ർ: എം.​വി.​ആ​റി​ന്‍റെ അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ക്കു​ന്ന സെ​മി​നാ​റി​ൽ കു​ഞ്ഞാ​ലി​ക്കു​ട്ടി പ​ങ്കെ​ടു​ക്കാ​ത്ത​ത് അ​വ​രോ​ട് ചോ​ദി​ക്ക​ണ​മെ​ന്ന് മ​ന്ത്രി വി.​എ​ൻ.​വാ​സ​വ​ൻ. ഇക്കാ​ര്യ​ത്തി​ൽ ഞാ​ൻ എ​ന്തു പ്ര​തി​ക​രി​ക്കാ​നാ​ണ്. ഇ​തി​ൽ രാ​ഷ്ട്രീ​യ​മൊ​ന്നു​മി​ല്ലെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ലീ​ഗി​ന്‍റെ ഒ​രു ഉ​ന്ന​ത നേ​താ​വ് ഞ​ങ്ങ​ളെ സി​പി​എം പ​ല​സ്തീ​ൻ ഐ​ക്യ​ദാ​ർ​ഡ്യ സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ക്കാ​ൻ ക്ഷ​ണി​ച്ചാ​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് പ​റ​ഞ്ഞു, ഞ​ങ്ങ​ൾ ക്ഷ​ണി​ക്കു​ക​യും ചെ​യ്തു. പ​ങ്കെ​ടു​ക്കാ​ത്ത​തി​ന് അ​വ​ർ ചി​ല സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളും പ​റ​ഞ്ഞു. തി​രു​വ​ന​ന്ത​പു​ര​ത്ത് ഞ​ങ്ങ​ൾ ന​ട​ത്തി​യ സെ​മി​നാ​റി​ൽ ലീ​ഗും പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി സ​തീ​ശ​നു​മൊ​ക്കെ പ​ങ്കെ​ടു​ത്തി​ട്ടു​ണ്ട്. കോ​ൺ​ഗ്ര​സി​ലെ ചി​ല നേ​താ​ക്ക​ൾ മു​സ് ലിം ലീ​ഗി​നെ ഭ​യ​ക്കു​ക​യാ​ണ്. ശ​ശി​ത​രൂ​രി​നെ മു​സ് ലിം ലീ​ഗ് റാ​ലി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ ക്ഷ​ണി​ച്ച​തി​ന് സു​ധാ​ക​ര​നും സ​തീ​ശ​നു​മാ​ണ് ഭ​യ​ന്ന​ത്. ഞ​ങ്ങ​ൾ എ​ന്തി​നാ​ണ് മു​സ് ലിം ലീ​ഗി​നെ ഭ​യ​ക്കു​ന്ന​തെ​ന്നും മ​ന്ത്രി വി.​എ​ൻ വാ​സ​വ​ൻ ചോ​ദി​ച്ചു. ലീ​ഗി​ല്ലെ​ങ്കി​ൽ യു​ഡി​എ​ഫി​ല്ല, അ​താ​ണ് കോ​ൺ​ഗ്ര​സ് ഭ​യ​ക്കു​ന്ന​തി​ന് കാ​ര​ണ​മെ​ന്നും വി.​എ​ൻ. വാ​സ​വ​ൻ പ​റ​ഞ്ഞു.

Read More

മാ​വോ​യി​സ്റ്റു​ക​ൾ ക​ണ്ണൂ​ർ മേ​ഖ​ല​യി​ലേ​ക്ക്? വ​നമേ​ഖ​ല​യി​ൽ തെ​ര​ച്ചി​ൽ ശ​ക്തം

ഇ​രി​ട്ടി: വ​യ​നാ​ട്ടി​ലെ പേ​രി​യ​യി​ൽ ഏ​റ്റ അ​പ്ര​തീ​ക്ഷി​ത പ​രാ​ജ​യത്തോടെ മാ​വോ​യി​സ്റ്റു​ക​ളി​ലെ അ​വ​ശേ​ഷി​ക്കു​ന്ന പ്ര​വ​ർ​ത്ത​ക​ർ വ​യ​നാ​ട് വ​ന​മേ​ഖ​ല വി​ട്ട് ക​ണ്ണൂ​ർ ജി​ല്ല​യു​ടെ കേ​ള​കം, ആ​റ​ളം, അ​യ്യ​ൻ​കു​ന്ന് വ​ന​മേ​ഖ​ല​യി​ലേ​ക്ക് മാ​റി​യ​താ​യി ല​ഭി​ച്ച സൂ​ച​ന​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ജി​ല്ല​യി​ലെ എ​ല്ലാ മേ​ഖ​ല​ക​ളി​ലും പോ​ലീ​സ് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി. പ്ര​ത്യേ​ക വാ​ഹ​നം സഹിതം ത​ണ്ട​ർ​ബോ​ൾ​ട്ട് അം​ഗ​ങ്ങ​ൾ കാ​ടു​ക​യ​റി​യു​ള്ള പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​ക്കൊണ്ടി​രി​ക്കു​ക​യാ​ണ്. സാ​ധാ​ര​ണ​യാ​യി യു​ദ്ധ​മു​ഖ​ത്ത് ഉ​പ​യോ​ഗി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള ബു​ള്ള​റ്റ് പ്രൂ​ഫ് വാ​ഹ​ന​മാ​ണ് ക​രി​ക്കോ​ട്ട​ക്ക​രി​യി​ൽ എ​ത്തി​യി​രി​ക്കു​ന്ന​ത്. വ​ള​രെ ദു​ർ​ഘ​ടം പി​ടി​ച്ച വ​ഴി​ക​ളി​ലൂ​ടെ സ​ഞ്ച​രി​ക്കാ​ന്‍ ക​ഴി​യു​ന്ന വാ​ഹ​ന​ത്തി​ൽ ഇ​രു​ന്നു​ത​ന്നെ ശ​ത്രു​ക്ക​ൾ​ക്കുനേ​രെ നി​റ​യൊ​ഴി​ക്കാ​ൻ ക​ഴി​യും. ഏ​റ്റു​മു​ട്ട​ലു​ക​ളി​ൽ  മാ​വോ​യി​സ്റ്റു​ക​ൾ​ക്ക് ന​ഷ്ട​മാ​യ​ത് എ​ട്ടു പേരെക​ഴി​ഞ്ഞ എ​ട്ട് വ​ർ​ഷ​ങ്ങ​ളാ​യി പോ​ലീ​സു​മാ​യി ന​ട​ന്ന ഏ​റ്റു​മു​ട്ട​ലു​ക​ളി​ൽ മാ​വോ​യി​സ്റ്റു​ക​ൾ​ക്ക് ന​ഷ്ട​മാ​യ​ത്‌ എ​ട്ട് ക​മാ​ൻ​ഡ​ർ​മാ​രെ​യാ​ണ്‌. പാ​ല​ക്കാ​ടേ നാ​ല് പേ​രും നി​ല​മ്പൂ​രി​ൽ ര​ണ്ടും പ​ടി​ഞ്ഞാ​റ​ത്ത​റ​യി​ലും വൈ​ത്തി​രി​യി​ലു​മാ​യി ഒ​രോ കേ​ഡ​ർ​മാ​രെ​യു​മാ​ണ് മാ​വോ​യി​സ്റ്റു​ക​ൾ​ക്ക് ന​ഷ്ട​മാ​യി​രി​ക്കു​ന്ന​ത്. പൊ​തു​വി​ൽ ഫോ​ൺ സം​വി​ധാ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കാ​ത്ത മാ​വോ​യി​സ്റ്റു​ക​ളു​ടെ മ​ധ്യ​വ​ർ​ത്തി ആ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ത​മി​ഴ്നാ​ട്…

Read More

കുറുകെചാടിയ പൂ​ച്ച​യെ ര​ക്ഷ​പ്പെ​ടു​ത്താ​ൻ കാർ വെട്ടിച്ചു; പിന്നെ കൂട്ടയിടി; അപകടത്തിൽപ്പെട്ടത് മൂന്ന് കാറുകൾ

മ​ട്ട​ന്നൂ​ർ: വാ​ഹ​ന​ത്തി​ന് കു​റു​കെ ചാ​ടി​യ പൂ​ച്ച​യെ ര​ക്ഷ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കാ​ർ നി​യ​ന്ത്ര​ണം വി​ട്ടു മ​റ്റു ര​ണ്ടു കാ​റു​ക​ളി​ൽ ഇ​ടി​ച്ച് അ​പ​ക​ടം. ഒ​രാ​ൾ​ക്ക് പ​രി​ക്ക്. ഇ​ന്ന​ലെ രാ​ത്രി എ​ട്ടോ​ടെ ഉ​രു​വ​ച്ചാ​ൽ പ​ഴ​ശി യി​ലാ​യി​രു​ന്നു അ​പ​ക​ടം. കൂ​ത്തു​പ​റ​മ്പ് ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ആ​ൾ​ട്ടോ കാ​റാ​ണ് റോ​ഡി​ന് കു​റു​കെ ചാ​ടി​യ പൂ​ച്ച​യെ ര​ക്ഷ​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മ​ത്തി​ൽ നി​യ​ന്ത്ര​ണം വി​ട്ടു മ​ട്ട​ന്നൂ​ർ ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ഇ​ന്നോ​വ കാ​റി​ലും ആ​ൾ​ട്ടോ കാ​റി​ലും ഇ​ടി​ച്ച​ത്. നി​യ​ന്ത്ര​ണം വി​ട്ട കാ​ർ ഡ്രൈ​വ​ർ ചെ​മ്പേ​രി സ്വ​ദേ​ശി നി​ഖി​ൽ ഉ​രു​വ​ച്ചാ​ൽ ഐ​എം​സി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. ചെ​മ്പേ​രി​യി​ൽ നി​ന്നും ത​ല​ശേ​രി​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കാ​റാ​ണ് പൂ​ച്ച​യെ ര​ക്ഷ​പ്പെ​ടു​ത്താ​ൻ വേ​ണ്ടി​യു​ള്ള ശ്ര​മ​ത്തി​ൽ അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. മ​ട്ട​ന്നൂ​ർ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി വാ​ഹ​ന​ങ്ങ​ൾ നീ​ക്കി.

Read More

ഓ​ൺ​ലൈ​ൻ നി​ക്ഷേ​പ ത​ട്ടി​പ്പ്; ചെറിയ തുകയ്ക്ക് വലിയ ലാഭവിഹിതം; 23 കാ​രി​ക്ക് നഷ്ടമായത് ആ​റ് ല​ക്ഷം

ക​ണ്ണൂ​ർ: ബി​റ്റ​റി ഓ​ൺ​ലൈ​ൻ ട്രേ​യ്ഡിം​ഗി​ൽ പ​ണം നി​ക്ഷേ​പി​ച്ചാ​ൽ കൂ​ടു​ത​ൽ ലാ​ഭം ല​ഭി​ക്കു​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് യു​വ​തി​യു​ടെ ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യ​താ​യി പ​രാ​തി. കീ​ഴ​റ സ്വ​ദേ​ശി 23കാ​രി​യു​ടെ പ​രാ​തി​യി​ലാ​ണ് ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ഓ​ക്‌ടോബ​ർ 15 മു​ത​ൽ ഈ​മാ​സം ആ​റ് വ​രെ പ​ല ത​വ​ണ​ക​ളാ​യി 6,61,000 രൂ​പ വാ​ങ്ങി വ​ഞ്ചി​ച്ചെ​ന്നാ​ണ് പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്. ആ​ദ്യം ചെ​റി​യ പൈ​സ നി​ക്ഷേ​പി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടെ​ന്നും അ​തി​ന്‍റെ ലാ​ഭ​വി​ഹി​തം ന​ൽ​കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് ഒ​രു ല​ക്ഷം നി​ക്ഷേ​പി​ക്കാ​ൻ പ​റ​ഞ്ഞു. ആ​ദ്യം ലാ​ഭ​വി​ഹി​തം കി​ട്ടി​യ​ത് കൊ​ണ്ട് യു​വ​തി പ​ണം നി​ക്ഷേ​പി​ച്ചു. തു​ട​ർ​ന്ന്, വീ​ണ്ടും ര​ണ്ട് ല​ക്ഷം നി​ക്ഷേ​പി​ക്കാ​നും എ​ല്ലാ ലാ​ഭ​വി​ഹി​തം കൂ​ടെ ഒ​രു​മി​ച്ച് ന​ൽ​കു​മെ​ന്നും പ​റ​ഞ്ഞ് വി​ശ്വ​സി​പ്പി​ച്ചാ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​യ​തെ​ന്ന് യു​വ​തി ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.

Read More

മാ​വോ​യി​സ്റ്റ് ആക്രമണം; ഇ​രി​ട്ടി​യി​ലെ 3 പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ സു​ര​ക്ഷ ശ​ക്തം

ഇ​രി​ട്ടി: വ​യ​നാ​ട് പേ​രിയയി​ൽ പോ​ലീ​സും മാ​വോ​യി​സ്റ്റു​ക​ളും ത​മ്മി​ലു​ണ്ടാ​യ വെ​ടി​വ​യ്പി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​രി​ട്ടി​യി​ലെ വ​നാ​തി​ർ​ത്തി മേ​ഖ​ല​യി​ലു​ള്ള മൂ​ന്ന് പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ സു​ര​ക്ഷ ശ​ക്ത​മാ​ക്കി. ക​ബ​നി ദ​ള​ത്തി​ന്‍റെ ര​ണ്ട് പ്ര​വ​ർ​ത്ത​ക​ർ പി​ടി​യി​ലാ​യ​തോ​ടെ ക​ണ്ണൂ​ർ ജി​ല്ല​യി​ലെ ആ​റ​ളം, ക​രി​ക്കോ​ട്ട​ക്ക​രി, കേ​ള​കം പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ൽ സു​ര​ക്ഷ വ​ർ​ധി​പ്പി​ക്കു​ക​യും ത​ണ്ട​ർ​ബോ​ൾ​ട്ട് സം​ഘ​ങ്ങ​ൾ നി​ര​ന്ത​ര തെ​ര​ച്ചി​ൽ ന​ട​ത്തി വ​രി​ക​യാ​ണെ​ന്നും ഇ​രി​ട്ടി എ​എ​സ് പി ​ത​പോ​ഷ്‌ ബ​സു​മ​താ​രി രാ​ഷ്‌​ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു. ക​ബ​നീ​ദ​ള​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന മേ​ഖ​ല​കൂ​ടി​യാ​യ ഇ​വി​ട​ങ്ങ​ളി​ൽ മാവോയിസ്റ്റ് സി.​പി.​ മൊ​യ്തീ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പ​ലത​വ​ണ എ​ത്തി​യി​രു​ന്നു. ആ​റ​ളം ഫാം ​വ​ന്യ ജീ​വി സ​ങ്കേ​ത​ത്തി​നു​ള്ളി​ൽ 15 കി​ലോ​മീ​റ്റ​റോ​ളം ഉ​ള്ളി​ൽ മൂ​ന്ന് വ​നം വ​കു​പ്പ് താ​ത്കാ​ലി​ക വാ​ച്ച​ർ​മാ​ർ​ക്ക് നേ​രേ വ​നി​ത​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന മാ​വോ​യി​സ്റ്റ് സം​ഘം ക​ഴി​ഞ്ഞ ദി​വ​സം വെ​ടി ഉ​തി​ർ​ത്ത സം​ഭ​വും ഉ​ണ്ടാ​യി​രു​ന്നു.

Read More

കെ​ട്ടാ​ൻ ന​ല്കി​യ വാ​ച്ച് തി​രി​കെ ചോ​ദി​ച്ച​പ്പോ​ൾ മ​ർ​ദ​നം

ഇ​രി​ക്കൂ​ർ: കെ​ട്ടാ​ൻ ന​ൽ​കി​യ വാ​ച്ച് തി​രി​ച്ചു ചോ​ദി​ച്ച യു​വാ​വി​നെ ഇ​ടി​ച്ച് മൂ​ക്കി​ന് പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വ​ത്തി​ൽ സു​ഹൃ​ത്തി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പെ​രു​വ​ള​ത്തു​പ​റ​മ്പി​ലെ മാ​ച്ചേ​രി റി​യാ​സി (31)നെ ​ആ​ക്ര​മി​ച്ച കേ​സി​ലാ​ണ് സു​ഹൃ​ത്താ​യ ഹു​സൈ​നെ ഇ​രി​ക്കൂ​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം ടൗ​ണി​ൽ വ​ച്ചാ​ണ് ആ​ക്ര​മി​ച്ച​ത്.​ റി​യാ​സി​ന്‍റെ വാ​ച്ച് ഹു​സൈ​ന് ന​ൽ​കി​യി​രു​ന്ന​ത് തി​രി​ച്ചു ചോ​ദി​ച്ച​തി​നാ​ണ് ആ​ക്ര​മി​ച്ച​തെ​ന്ന് പ​രാ​തി ന​ൽ​കി​യി​രു​ന്നു. മൂ​ക്കി​ന് പ​രി​ക്കേ​റ്റ റി​യാ​സ് എ​കെ​ജി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യി​രു​ന്നു.

Read More

സി​പി​എം അ​നു​കൂ​ല വി​ഭാ​ഗം സം​ഘ​ടി​പ്പി​ക്കു​ന്ന എം.​വി.​ആ​ർ. അ​നു​സ്മ​ര​ണ​ദി​ന സെ​മി​നാ​റി​ൽ കു​ഞ്ഞാ​ലി​ക്കു​ട്ടി​

സ്വ​ന്തം ലേ​ഖ​ക​ൻക​ണ്ണൂ​ർ: സി​പി​എം അ​നു​കൂ​ല വി​ഭാ​ഗം സം​ഘ​ടി​പ്പി​ക്കു​ന്ന എം.​വി. രാഘവൻ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള അ​നു​സ്മ​ര​ണ സെമിനാറി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ന്ന​ത് മു​സ്‌​ലിം​ലീ​ഗ് നേ​താ​വ് പി.​കെ.​ കു​ഞ്ഞാ​ലി​ക്കു​ട്ടി. ഈ ​മാ​സം ഒ​ൻ​പ​തി​ന് എം.വി.ആർ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റാ‍ണ് എം.​വി.​ആർ ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. പ​യ്യാ​ന്പ​ല​ത്തെ സ്മൃ​തി മ​ണ്ഡ​പ​ത്തി​ൽ ന​ട​ക്കു​ന്ന പു​ഷ്പാ​ർ​ച്ച​ന​യ്ക്കുശേ​ഷം ന​ട​ക്കു​ന്ന സെ​മി​നാ​റി​ലാ​ണ് കു​ഞ്ഞാ​ലി​ക്കു​ട്ടി പ​ങ്കെ​ടു​ക്കു​ന്ന​ത്. ക​ണ്ണൂ​ർ ചേം​ബ​ർ ഹാ​ളി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി സ​ഹ​ക​ര​ണ മ​ന്ത്രി വി.​എ​ൻ. ​വാ​സ​വ​നാ​ണ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​ത്. കേ​ര​ള നി​ർ​മി​തി​യി​ൽ സ​ഹ​ക​ര​ണ മേ​ഖ​ല​യു​ടെ പ​ങ്ക് എ​ന്ന വി​ഷ​യ​ത്തി​ലാ​ണ് സെ​മി​നാ​ർ.​ പാ​ട്യം രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന സെ​മി​നാ​ർ സി​പി​എം ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി എം.​വി.​ ജ​യ​രാ​ജ​നും പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. സി​പി​എം സം​ഘ​ടി​പ്പി​ക്കു​ന്ന പ​ല​സ്തീ​ൻ ഐ​ക്യ​ദാ​ർ​ഢ്യ പ​രി​പാ​ടി​യി​ൽ ലീ​ഗി​നെ ക്ഷ​ണി​ച്ച​ത് യു​ഡി​എ​ഫി​ൽ ഏ​റെ ച​ർ​ച്ച​യാ​യി​രു​ന്നു. ലീ​ഗ് ആ ​ക്ഷ​ണം നി​ര​സി​ച്ചെ​ങ്കി​ലും ലീ​ഗി​ൽ ഒ​രു അ​ഭി​പ്രാ​യ ഭി​ന്ന​ത സൃ​ഷ്‌​ടി​ക്കാ​ൻ സി​പി​എ​മ്മി​ന് ക​ഴി​ഞ്ഞു. ഇ​തി​നി​ട​യി​ലാ​ണ്…

Read More

ക​ണ്ണൂ​ർ എ​യ​ർ​പോ​ർ​ട്ടി​ൽ മ​ല​ദ്വാ​ര സ്വ​ർ​ണ​ക്ക​ട​ത്തി​ന് ഒ​രു കു​റ​വു​മി​ല്ല; അ​ര​ക്കോ​ടി​യു​ടെ സ്വ​ർ​ണ​വു​മാ​യി കോ​ഴി​ക്കോ​ട് സ്വ​ദേ​ശി പി​ടി​യി​ൽ

മ​ട്ട​ന്നൂ​ർ: ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നും സ്വ​ർ​ണം പി​ടി​കൂ​ടി. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി ആ​ഷി​ഫ് മു​ണ്ട​ക്കൂ​ലി​ൽ നി​ന്നാ​ണ് 49,46,196 രൂ​പ വ​രു​ന്ന 818.5 ഗ്രാം ​സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്. ഇ​ന്നു പു​ല​ർ​ച്ചെ ഷാ​ർ​ജ​യി​ൽ നി​ന്നും എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​ത്തി​ലെ​ത്തി​യ​താ​യി​രു​ന്നു ആ​ഷി​ഫ്. ചെ​ക്കിം​ഗ് ഇ​ൻ പ​രി​ശോ​ധ​ന​യി​ൽ സം​ശ​യം തോ​ന്നി​യ​തി​നെ തു​ട​ർ​ന്നു യാ​ത്ര​ക്കാ​ര​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് സ്വ​ർ​ണം ക​ണ്ടെ​ടു​ത്ത​ത്. പേ​സ്റ്റ് രൂ​പ​ത്തി​ലു​ള​ള സ്വ​ർ​ണം മൂ​ന്ന് ഗു​ളി​ക മാ​തൃ​ക​യി​ലാ​ക്കി മ​ല​ദ്വാ​ര​ത്തി​ൽ ഒ​ളി​പ്പി​ച്ചാ​ണു ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത്. പേ​സ്റ്റ് രൂ​പ​ത്തി​ലു​ള്ള സ്വ​ർ​ണം പി​ടി​കൂ​ടു​മ്പോ​ൾ 876 ഗ്രാം ​ഉ​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും വേ​ർ​തി​രി​ച്ചെ​ടു​ത്ത ശേ​ഷം 818.5 ഗ്രാം ​സ്വ​ർ​ണ​മാ​ണ് ല​ഭി​ച്ച​ത്. ഇ​തി​ന് 49,46,196 രൂ​പ വ​രും.

Read More

ബൈ​ക്ക് കു​ള​ത്തി​ൽ വീ​ണ് യു​വാ​വ് മ​രി​ച്ച സം​ഭ​വം; സി​പി​എ​മ്മി​നെ​തി​രേ ആ​രോ​പ​ണ​വു​മാ​യി കോ​ൺ​ഗ്ര​സ്

ത​ളി​പ്പ​റ​മ്പ്: പ​ട്ടു​വം കാ​വു​ങ്ക​ലി​ൽ ര​ണ്ട​ടി മാ​ത്രം വീ​തി​യു​ള്ള ന​ട​പ്പാ​ത​യ്ക്ക് ചേ​ർ​ന്നു​ള്ള കു​ള​ത്തി​ൽ ബൈ​ക്ക് മ​റി​ഞ്ഞ് ഫ​റാ​സ് (21) മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വ​ത്തി​ൽ രാ​ഷ്‌​ട്രീ​യ പോ​രാ​ട്ടം. പ​ട്ടു​വം പ​ഞ്ചാ​യ​ത്തി​ന്‍റെ കൃ​ത്യ​വി​ലോ​പ​വും സി​പി​എം കാ​വു​ങ്ക​ൽ ബ്രാ​ഞ്ച് ക​മ്മി​റ്റി​യു​ടെ ധാ​ർ​ഷ്ഠ്യ​വു​മാ​ണെ​ന്ന് യു​വാ​വ് മ​രി​ക്കാ​നി​ട​യാ​യ​തി​ന്‍റെ കാ​ര​ണ​മെ​ന്ന് മു​ൻ പ​ട്ടു​വം ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗ​വും ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ അ​ഡ്വ.​രാ​ജീ​വ​ൻ ക​പ്പ​ച്ചേ​രി ആ​രോ​പി​ച്ചു. ആ​രും ഉ​പ​യോ​ഗി​ക്കാ​ത്ത ഈ ​കു​ളം എ​ന്നും ഇ​വി​ടെ അ​പ​ക​ട ഭീ​ഷ​ണി സൃ​ഷ്ടി​ച്ചി​രു​ന്നു. ഒ​ന്നെ​ങ്കി​ൽ ഇ​ത് മൂ​ടാ​നോ അ​ല്ലെ​ങ്കി​ൽ ഇ​തി​ന്‍റെ അ​രി​ക് കെ​ട്ടി അ​പ​ക​ട ഭീ​ഷ​ണി ഇ​ല്ലാ​തെ ഇ​തു വ​ഴി സ​ഞ്ച​രി​ക്കു​വാ​നു​ള്ള സാ​ഹ​ച​ര്യം ഒ​രു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മ​രി​ച്ച എം.​പി.​ഫ​റാ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ നി​ര​വ​ധി ത​വ​ണ പ​ഞ്ചാ​യ​ത്തി​ന് പ​രാ​തി ന​ൽ​കി​യി​രു​ന്നു. 2019 ൽ ​തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ മ​ണ്ണെ​ടു​ത്ത് ന​ട​വ​ഴി​ക്ക് സ​മീ​പം നി​ല​വി​ലു​ള്ള ര​ണ്ട​ടി വ​ഴി നാ​ല​ടി​യാ​ക്കി മ​ണ്ണി​ട്ട് വീ​തി കൂ​ട്ടാ​ൻ ശ്ര​മം തു​ട​ങ്ങി. സ​മീ​പ​വാ​സി​ക​ൾ ആ​വ​ശ്യ​മാ​യ ക​ല്ലു​ക​ൾ സൗ​ജ​ന്യ​മാ​യി…

Read More