ഗാനമേളക്കിടെ കണ്ണൂർ മേയർ അഡ്വ. ടി.ഒ മോഹനന് മർദനം

ക​ണ്ണൂ​ർ മേ​യ​ർ അ​ഡ്വ. ടി ​ഒ മോ​ഹ​ന​ന് നേ​രെ മ​ർ​ദ്ദ​നം. ക​ണ്ണൂ​ർ ദ​സ​റ ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വെ​ള്ളി​യാ​ഴ്ച രാ​ത്രി ക​ണ്ണൂ​ർ ഷെ​രീ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ഗാ​ന​മേ​ള​യ്ക്കി​ടെ​യാ​യി​രു​ന്നു സം​ഭ​വം.   ഗാ​ന​മേ​ള​ക്കി​ടെ കാ​ണി​ക​ളി​ൽ ഒ​രാ​ൾ വേ​ദി​യി​ൽ ക​യ​റി നൃ​ത്തം ചെ​യ്യാ​ൻ തു​ട​ങ്ങി. ഇ​യാ​ളെ മാ​റ്റാ​ൻ ശ്ര​മി​ച്ച​പ്പോ​ഴാ​ണ് മേ​യ​ർ​ക്ക് നേ​രെ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.‌ പ്ര​കോ​പി​ത​നാ​യ യു​വാ​വ് മേ​യ​റെ പി​ടി​ച്ചു ത​ള്ളി. സം​ഭ​വ​ത്തി​ൽ ക​ണ്ണൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്തു. പ്ര​തി​യു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു.

Read More

പോ​ലീ​സ് ച​മ​ഞ്ഞു യു​വ​തി​യു​ടെ ബാ​ഗ് പ​രി​ശോ​ധി​ക്കാ​ൻ ശ്ര​മം; 4 പേ​ർ അ​റ​സ്റ്റി​ൽ

തി​ല്ല​ങ്കേ​രി: പോ​ലീ​സ് ച​മ​ഞ്ഞു യു​വ​തി​യു​ടെ ബാ​ഗ് പ​രി​ശോ​ധി​ക്കാ​ൻ ശ്ര​മി​ച്ച നാ​ലു​പേ​ർ അ​റ​സ്റ്റി​ൽ. തി​ല്ല​ങ്കേ​രി ടൗ​ണി​ൽ ഇ​ന്ന​ലെ ഉ​ച്ച​ക്ക് 12.30 ഓ​ടെ​യാ​ണ് സം​ഭ​വം. തി​ല്ല​ങ്കേ​രി സ്വ​ദേ​ശി​ക​ളാ​യ സു​വി​ൻ (26), വൈ​ഷ്ണ​വ് ( 24), അ​ഭി​ഷേ​ക് (25), മി​ഥു​ൻ (26) എ​ന്നി​വ​രെ യു​വ​തി​യു​ടെ പ​രാ​തി പ്ര​കാ​രം മു​ഴ​ക്കു​ന്ന് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. തി​ല്ല​ങ്കേ​രി ടൗ​ണി​ൽ വ​ച്ച് ത​ന്നെ പോ​ലീ​സ് ആ​ണെ​ന്ന് പ​റ​ഞ്ഞെ​ത്തി​യ നാ​ലു യു​വാ​ക്ക​ൾ ബ​ല​മാ​യി ത​ട​ഞ്ഞു​വെ​ച്ചു ബാ​ഗ് പ​രി​ശോ​ധി​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്നാ​ണ് യു​വ​തി മു​ഴ​ക്കു​ന്ന് പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്. യു​വ​തി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് നാ​ലു​പേ​രും പി​ടി​യി​ലാ​കു​ന്ന​ത്.

Read More

പ​യ്യ​ന്നൂ​രി​ലെ മൂ​ന്ന് ക​ട​ക​ളി​ൽ മോ​ഷ​ണം; വേഷങ്ങൾ മാറിമാറി മോഷണംനടത്തിയത് ഒരാൾ; സിസിടിവി ദൃശ്യം പുറത്ത് വിട്ട്  പോലീസ്

പ​യ്യ​ന്നൂ​ര്‍: പ​യ്യ​ന്നൂ​രി​ല്‍ മൂ​ന്നി​ട​ങ്ങ​ളി​ല്‍ ക​ട​ക​ള്‍ കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം. പ​യ്യ​ന്നൂ​ര്‍ സെ​ന്‍​ട്ര​ല്‍ ബ​സാ​റി​ലെ സു​ല്‍​ഫ​ക്സ് മാ​ട്ര​സ് ആ​ൻ​ഡ് ഫ​ര്‍​ണി​ച്ച​ര്‍, ഐ ​മാ​ക്സ് ഫൂ​ട്ട്‌​വെ​യ​ര്‍ ആ​ൻ​ഡ് ബാ​ഗ്, മൈ​ത്രി ഹോ​ട്ട​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. മോ​ഷ​ണ​ങ്ങ​ള്‍​ക്ക് പി​ന്നി​ല്‍ പ​യ്യ​ന്നൂ​രി​ലെ സ്‌​കൈ​പ്പ​ര്‍ സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റ് ക​വ​ര്‍​ച്ച​യി​ലെ പ്ര​തി​യെ​ന്ന് സൂ​ച​ന. വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ പോ​ലീ​സ് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു. ഞാ​യ​റാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. സു​ല്‍​ഫ​ക്സി​ല്‍ നി​ന്ന് പ​തി​ന​യ്യാ​യി​ര​ത്തോ​ളം രൂ​പ ന​ഷ്ട​പ്പെ​ട്ടു. ഗോ​ഡൗ​ണി​ന്‍റെ ഷീ​റ്റ് ഇ​ള​ക്കി​മാ​റ്റി​യാ​ണ് മോ​ഷ്ടാ​വ് അ​ക​ത്തു​ക​ട​ന്ന​ത്. തി​ങ്ക​ളാ​ഴ്ച സ്ഥാ​പ​നം തു​റ​ന്നി​രു​ന്നി​ല്ല. ഇ​ന്ന​ലെ തു​റ​ന്ന​പ്പോ​ഴാ​ണ് മോ​ഷ​ണം ന​ട​ന്ന​താ​യി ക​ണ്ടെ​ത്തി​യ​ത്. ഇ​തി​നോ​ടു ചേ​ര്‍​ന്നു​ള്ള പ​ഴ​യ​ങ്ങാ​ടി ബീ​വി റോ​ഡി​ലെ നൗ​ഫ​ലി​ന്‍റെ ഐ ​മാ​ക്‌​സ് ഫൂ​ട്ട്‌​വെ​യ​ര്‍ ക​ട​യി​ല്‍ നി​ന്ന് 51,000 രൂ​പ ന​ഷ്ട​മാ​യി. കൂ​ടാ​തെ ഒ​രു ബാ​ഗും ഒ​രു ജോ​ഡി ഷൂ​സും മോ​ഷ്ടാ​വ് അ​പ​ഹ​രി​ച്ചു. സ്ഥാ​പ​ന​ത്തി​ന്‍റെ പി​റ​കി​ലെ വെ​ന്‍റി​ലേ​ഷ​നി​ലൂ​ടെ മോ​ഷ്ടാ​വ് നു​ഴ​ഞ്ഞു​ക​യ​റു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് അ​നു​മാ​നം. മൈ​ത്രി ഹോ​ട്ട​ലി​ല്‍ നി​ന്ന് 300 രൂ​പ​യു​ടെ…

Read More

ക​ണ്ണൂ​രി​ൽ പോ​ലീ​സ് ജീ​പ്പ് പെ​ട്രോ​ൾ പമ്പി​ലേക്ക് ഇ​ടി​ച്ചു ക​യ​റി; വാ​ഹ​ന​മോ​ടി​ച്ച​ത് യൂ​ണി​ഫോ​മി​ൽ അ​ല്ലാ​ത്ത​വ​ർ ; വാ​ഹ​ന​ഭാഗങ്ങൾ ക​യ​റുപ​യോ​ഗി​ച്ച് കെ​ട്ടി​വ​ച്ചനി​ല​യിൽ

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ൽ നി​യ​ന്ത്ര​ണം വി​ട്ട പോ​ലീ​സ് ജീ​പ്പ് പെ​ട്രോ​ൾ പ​ന്പി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി ഇ​ന്ധ​നം നി​റ​ച്ചു കൊ​ണ്ടി​രു​ന്ന കാ​റി​ലി​ടി​ച്ചു. അ​പ​ക​ട​ത്തി​ൽ ഇ​ന്ധ​നം നി​റ​യ്ക്കാ​നു​പ​യോ​ഗി​ക്കു​ന്ന മെ​ഷീ​ൻ ത​ക​ർ​ന്നു. ജീ​പ്പി​ടി​ച്ച കാ​റി​ലു​ണ്ടാ​യി​രു​ന്ന​യാ​ൾ​ക്ക് നി​സാ​ര പ​രി​ക്കേ​റ്റു. ഇ​ന്നു രാ​വി​ലെ 6.45നാ​യി​രു​ന്നു അ​പ​ക​ടം. അ​പ​ക​ട​സ​മ​യ​ത്ത് പ​ന്പി​ൽ കൂ​ടു​ത​ൽ വാ​ഹ​ന​ങ്ങ​ളി​ല്ലാ​ത്ത​തും തീ​പി​ടി​ത്ത​മു​ണ്ടാ​കാ​ത്ത​തും വ​ൻ ദു​ര​ന്തം ഒ​ഴി​വാ​ക്കി. ഇ​ൻ​ഷ്വ​റ​ൻ​സ് കാ​ല​വ​ധി ക​ഴി​ഞ്ഞ വാ​ഹ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. വാ​ഹ​ന​ത്തി​ന്‍റെ അ​ടി​ഭാ​ഗ​ത്ത് പ​ല​യി​ട​ങ്ങ​ളും ക​യ​റും മ​റ്റു​മു​പ​യോ​ഗി​ച്ച് കെ​ട്ടി​വ​ച്ച നി​ല​യി​ലായിരുന്നു. കണ്ണൂർ എആർ ക്യാന്പിലേക്ക് ഭക്ഷണസാധനങ്ങൾ എത്തിക്കുന്ന വാഹനമാണിത്. അ​പ​ക​ട​സ​മ​യ​ത്ത് പോ​ലീ​സ് യൂ​ണി​ഫോ​മി​ല​ല്ലാ​ത്ത ര​ണ്ടു പേ​രാ​ണ് വാ​ഹ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. അ​പ​ക​ടം ന​ട​ന്ന​യു​ട​ൻ​ത​ന്നെ ഇ​രു​വ​രും സ്ഥ​ല​ത്തു​നി​ന്നു മു​ങ്ങി. അ​പ​ക​ടം ന​ട​ന്ന​ത് ടൗ​ൺ പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ ഏ​താ​നും മീ​റ്റ​റു​ക​ൾ മാ​ത്രം ദൂ​രെ​യു​ള്ള പ​ന്പി​ലാ​യി​ട്ടും പോ​ലീ​സ് ഏ​റെ​നേ​രം ക​ഴി​ഞ്ഞാ​ണ് സം​ഭ​വ​സ്ഥ​ല​ത്ത് എ​ത്തി​യ​ത് എ​ന്ന​ത് ദു​രൂ​ഹ​ത​യ്ക്കി​ട​യാ​ക്കി​യി​ട്ടു​ണ്ട്. അ​തേ​സ​മ​യം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട വാ​ഹ​നം നീ​ക്കാ​ൻ ചി​ല​ർ ന​ട​ത്തി​യ ശ്ര​മം…

Read More

ലോ​ൺ കു​ടി​ശി​ക വാ​ങ്ങാ​ൻ വീ​ട്ടി​ലെ​ത്തി​യ ബാ​ങ്ക് ജീ​വ​ന​ക്കാ​ര​ൻ യു​വ​തി​യു​ടെ ഫോ​ട്ടോ​യെ​ടു​ത്തു

കൂ​ത്തു​പ​റ​മ്പ്: ബാ​ങ്കി​ൽ അ​ട​യ്ക്കേ​ണ്ട ലോ​ൺ കു​ടി​ശി​ക വാ​ങ്ങാ​ൻ വീ​ട്ടി​ലെ​ത്തി​യ ബാ​ങ്ക് ജീ​വ​ന​ക്കാ​ര​ൻ വീ​ട്ടി​ലെ സ്ത്രീ​യു​ടെ ഫോ​ട്ടോ മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തി​യെ​ന്ന പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു. കൂ​ത്തു​പ​റ​മ്പ് കോ-​ഓ​പ്പ​റേ​റ്റീ​വ് അ​ർ​ബ​ൻ ബാ​ങ്ക് ജീ​വ​ന​ക്കാ​ര​ൻ കൈ​വേ​ലി​ക്ക​ൽ സ്വ​ദേ​ശി​യു​ടെ പേ​രി​ലാ​ണ് കൂ​ത്തു​പ​റ​മ്പ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ഇ​ന്ന​ലെ പ​ഴ​യ നി​ര​ത്തി​ലെ വീ​ട്ടി​ൽ എ​ത്തി​യ​പ്പോ​ൾ ജാ​മ്യ​ക്കാ​ര​ൻ എ​ന്ന നി​ല​യി​ൽ ഭ​ർ​ത്താ​വി​ന്‍റെ പേ​രി​ൽ വ​ന്ന നോ​ട്ടീ​സ് ഒ​പ്പി​ട്ടു കൈ​പ്പ​റ്റു​ന്ന​തി​നി​ടെ സ്ത്രീ​യു​ടെ ഫോ​ട്ടോ എ​ടു​ത്തു​വെ​ന്നാ​ണ് പ​രാ​തി.

Read More

ത​ല​ശേ​രി​യി​ൽ പ​ട്ടാ​പ്പ​ക​ൽ കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മം; അ​ക്ര​മി​യെ സ​ഹ​പാ​ഠി​ക​ൾ പി​ന്തു​ട​ർ​ന്ന് പി​ടി​കൂ​ടി

ത​ല​ശേ​രി: കോ​ള​ജി​ലേ​ക്കു പോ​വു​ക​യാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​നി​യെ പ​ട്ടാ​പ്പ​ക​ൽ ക​ട​ന്നു​പി​ടി​ച്ച് പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മം. അ​തി​ക്ര​മ​ത്തെ സാ​ഹ​സി​ക​മാ​യി നേ​രി​ട്ട് പെ​ൺ​കു​ട്ടി അ​വി​ടെ നി​ന്നു ര​ക്ഷ​പ്പെ​ട്ടു. പി​ന്നീ​ട് ര​ണ്ടു​ത​വ​ണ ബോ​ധ​ര​ഹി​ത​യാ​യ പെ​ൺ​കു​ട്ടി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. അ​ക്ര​മി​യെ സ​ഹ​പാ​ഠി​ക​ൾ പി​ന്തു​ട​ർ​ന്ന് പി​ടി​കൂ​ടി പോ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ചു. പേ​യിം​ഗ് ഗ​സ്റ്റാ​യി താ​മ​സി​ക്കു​ന്ന പെ​ൺ​കു​ട്ടി കോ​ള​ജി​ലേ​ക്കു പോ​കാ​ൻ ഇ​റ​ങ്ങ​വെ​യാ​ണ് അ​ക്ര​മി പെ​ൺ​കു​ട്ടി​യെ ക​ട​ന്നു​പി​ടി​ച്ച​ത്. വാ​യ പൊ​ത്തി​പ്പി‌​ടി​ച്ച് പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ​യാ​ണ് അ​ക്ര​മി​യി​ൽ നി​ന്നും പെ​ൺ​കു​ട്ടി ര​ക്ഷ നേ​ടി​യ​ത്. സ​മീ​പ​ത്തെ സി​സി​ടി​വി കാ​മ​റ​യി​ൽ നി​ന്നു​മാ​ണ് പ്ര​തി​യെ സ​ഹ​പാ​ഠി​ക​ൾ തി​രി​ച്ച​റി​ഞ്ഞ​തും പി​ന്തു​ട​ർ​ന്ന് പി​ടി​കൂ​ടി​യ​തും. ക​സ്റ്റ​ഡി​യി​ലു​ള്ള പ്ര​തി​യെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്. അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്ന് ധ​ർ​മ​ടം പോ​ലീ​സ് പ​റ​ഞ്ഞു.  

Read More

ഫോ​ണി​ല്‍ ക​ളി​ക്ക​ല്ലേയെന്ന ഗുണദോഷം പിടിച്ചില്ല;  ഭാ​ര്യാ​മാ​താ​വി​നെ മുറ്റത്തിട്ടു ചവിട്ടി മരുമകൻ

ത​ളി​പ്പ​റ​മ്പ്: ഫോ​ണി​ല്‍ ക​ളി​ക്ക​ല്ലേ എ​ന്ന് ചെ​റു​മ​ക​നോ​ട് പ​റ​ഞ്ഞ​ത് ത​ന്നോ​ടാ​ണെ​ന്ന് തെ​റ്റി​ദ്ധ​രി​ച്ച് ഭാ​ര്യാ​മാ​താ​വി​നെ മു​റ്റ​ത്തി​ട്ട് ച​വി​ട്ടു​ക​യും അ​ടി​ക്കു​ക​യും ചെ​യ്ത​തി​ന് മ​രു​മ​ക​ൻ സു​നി​ല്‍​കു​മാ​റി​ന്‍റെ പേ​രി​ല്‍ ത​ളി​പ്പ​റ​മ്പ് പോ​ലീ​സ് കേ​സെ​ടു​ത്തു. കു​പ്പം മ​ര​ത്ത​ക്കാ​ട്ടെ പു​തി​യ​പു​ര​യി​ൽ ലീ​ല​യ്ക്കാ​ണ്(67)​മ​രു​മ​ക​ന്‍റെ മ​ര്‍​ദന​ത്തി​ല്‍ പ​രി​ക്കേ​റ്റ​ത്. സെ​പ്റ്റം​ബ​ര്‍ 14ന് ​രാ​വി​ലെ 11 നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. വീ​ട്ടി​ല്‍ വ​ച്ച് ചെ​റു​മ​ക​നോ​ട് ഫോ​ണി​ല്‍ ക​ളി​ക്ക​ല്ലേ എ​ന്ന് ലീ​ല ഗു​ണ​ദോ​ഷി​ച്ച​ത് ത​ന്നോ​ടാ​ണെ​ന്ന് തെ​റ്റി​ദ്ധ​രി​ച്ച് അ​ശ്ലീ​ല​ഭാ​ഷ​യി​ല്‍ ചീ​ത്ത​വി​ളി​ക്കു​ക​യും കൈ​കൊ​ണ്ട് മു​ഖ​ത്ത​ടി​ക്കു​ക​യും ച​വി​ട്ടു​ക​യും ചെ​യ്തു​വെ​ന്നാ​ണ് പ​രാ​തി.

Read More

വി​ഷ്ണു​പ്രി​യ വ​ധം; 35 സാ​ക്ഷി​ക​ളു​ടെ വി​സ്താ​രം പൂ​ർ​ത്തി​യാ​യി

ത​ല​ശേ​രി: പാ​നൂ​ർ വ​ള​ള്യാ​യി​യി​ലെ വി​ഷ്ണു​പ്രി​യ കൊ​ല​ക്കേ​സി​ൽ വി​ചാ​ര​ണ അ​വ​സാ​നഘ​ട്ട​ത്തി​ലേ​ക്ക്. 35 സാ​ക്ഷി​ക​ളു​ടെ വി​സ്താ​രം ത​ല​ശേ​രി അ​ഡീഷ​ണ​ൽ ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി​യി​ൽ പൂ​ർ​ത്തി​യാ​യി. വി​ഷ്ണു പ്രി​യ​യു​ടെ മാ​താ​വും സ​ഹോ​ദ​രി​ക​ളും ഫോ​റ​ൻ​സി​ക് സ​ർ​ജ​നും ഉ​ൾ​പ്പെ​ടെ​യു​ള്ള സാ​ക്ഷി​ക​ളു​ടെ വി​സ്താ​ര​മാ​ണ് പൂ​ർ​ത്തി​യാ​യി​ട്ടു​ള്ള​ത്. 2022 ഒ​ക്ടോ​ബ​ർ 22 നാ​യി​രു​ന്നു കൊ​ല​പാ​ത​കം ന​ട​ന്ന​ത്. കേ​സി​ൽ 90 ദി​വ​സ​ത്തി​ന​കം അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ൻ കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചി​രു​ന്നു. മാ​ന​ന്തേ​രി സ്വ​ദേ​ശി എ. ​ശ്യാം​ജി​ത്താ​ണ് കേ​സി​ലെ പ്ര​തി. സം​ഭ​വ​ദി​വ​സം വി​ഷ്ണു​പ്രി​യ​യു​ടെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി​യ ഇ​യാ​ൾ കൈ​യി​ൽ ക​രു​തി​യ മാ​ര​കാ​യു​ധ​ങ്ങ​ളു​പ​യോ​ഗി​ച്ച് കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. കൊ​ല ന​ട​ന്ന​തി​ന്‍റെ പി​റ്റേ​ന്ന് ത​ന്നെ അ​റ​സ്റ്റി​ലാ​യ ഇ​യാ​ൾ ഇ​പ്പോ​ഴും ജു​ഡീ​ഷ​ൽ ക​സ്റ്റ​ഡി​യി​ലാ​ണു​ള്ള​ത്. കേ​സി​ൽ 73 സാ​ക്ഷി​ക​ളാ​ണു​ള്ള​ത്. പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ കെ.​അ​ജി​ത്താ​ണ് ഹാ​ജ​രാ​കു​ന്ന​ത്.  

Read More

വ​ള​ര്‍​ത്തു​നാ​യ​യെ ഉ​പ​ദ്ര​വി​ച്ചെ​ന്നാ​രോ​പി​ച്ച്  വീട്ടിൽ കയറി ആക്രമിച്ച് യുവാവ്; വയോധികയ്ക്കും ഭർത്താവിനും പരിക്ക്

ത​ളി​പ്പ​റ​മ്പ്: വ​ള​ര്‍​ത്തു​നാ​യ​യെ ഉ​പ​ദ്ര​വി​ച്ചെ​ന്നാ​രോ​പി​ച്ച് വീ​ട്ടി​ല്‍ ക​യ​റി വ​യോ​ധി​ക​യെ മ​ര്‍​ദ്ദി​ക്കു​ക​യും അ​ക്ര​മം ന​ട​ത്തു​ക​യും ചെ​യ്ത യു​വാ​വി​ന്‍റെ പേ​രി​ല്‍ കേ​സ്. പ​ട്ടു​വം സ്വ​ദേ​ശി സു​ജി​ന്‍റെ പേ​രി​ലാ​ണ് ത​ളി​പ്പ​റ​മ്പ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. പ​ട്ടു​വം കോ​ണ്‍​വ​ന്‍റി​ന് സ​മീ​പ​ത്തെ പി.​പ​ത്മാ​വ​തി​യു​ടെ(62)​പ​രാ​തി​യി​ലാ​ണ് കേ​സ്. സു​ജി​ന്‍റെ വീ​ട്ടി​ല്‍ വ​ള​ര്‍​ത്തു​ന്ന പ​ട്ടി​ക്കു​ട്ടി​യെ പ​ത്മാ​വ​തി​യു​ടെ മ​ക​ന്‍ ഉ​പ​ദ്ര​വി​ച്ചെ​ന്നാ​രോ​പി​ച്ച് ക​ഴി​ഞ്ഞ അ​ഞ്ചി​ന് വൈ​കു​ന്നേ​രം ആ​റ​ര​യോ​ടെ പ​ത്മാ​വ​തി​യു​ടെ വീ​ട്ടി​ലെ​ത്തി​യ സു​ജി​ന്‍ വ​രാ​ന്ത​യി​ല്‍ നി​ല്‍​ക്കു​ക​യാ​യി​രു​ന്ന ഇ​വ​രെ മാ​ക്‌​സി​യി​ല്‍ പി​ടി​ച്ചു​വ​ലി​ച്ച് മു​റ്റ​ത്തി​ട്ട് വ​ടി​കൊ​ണ്ട് അ​ടി​ക്കു​ക​യും ത​ട​യാ​ന്‍ വ​ന്ന ഭ​ര്‍​ത്താ​വ് ഭാ​സ്‌​ക​ര​നെ ത​ള്ളി​യി​ടു​ക​യും മ​ക​നെ വെ​ട്ടു​മെ​ന്ന് ഭീ​ഷ​ണി​മു​ഴ​ക്കു​ക​യും ചെ​യ്ത​തെ​ന്നാ​ണ് പ​രാ​തി.

Read More

പാ​ർ​ട്ടി​യു​ടെ ഒ​രു കോ​ടി​യോ​ളം അ​ടി​ച്ചു​മാ​റ്റി; കു​ഞ്ഞി​മം​ഗ​ല​ത്തെ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ​ക്കെ​തി​രേ കേ​സ്

പ​യ്യ​ന്നൂ​ര്‍: കോ​ണ്‍​ഗ്ര​സ് വാ​ര്‍​ഡ് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളെ​ന്ന വ്യാ​ജ​രേ​ഖ​യു​ണ്ടാ​ക്കി മ​ണ്ഡ​ലം ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ള്‍ ഒ​രു​കോ​ടി​യോ​ളം രൂ​പ​യു​ടെ വ​ഞ്ച​ന ന​ട​ത്തി​യെ​ന്ന പ​രാ​തി​യി​ല്‍ കോ​ട​തി നി​ര്‍​ദ്ദേ​ശ പ്ര​കാ​രം പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്തു. കു​ഞ്ഞി​മം​ഗ​ലം എ​ടാ​ട്ടെ എം.​പി. മ​ധു​സൂ​ദ​ന​ന്‍റെ പ​രാ​തി​യെ തു​ട​ര്‍​ന്നാ​ണ് എ​ടാ​ട്ട് ചെ​റാ​ട്ട് താ​മ​സി​ക്കു​ന്ന കെ.​വി​ജ​യ​ന്‍, എ​ടാ​ട്ടെ സി.​പി.​ജ​യ​രാ​ജ​ന്‍ എ​ന്നി​വ​ര്‍​ക്കെ​തി​രേ വ​ഞ്ച​നാ​കു​റ്റം, വ്യാ​ജ​രേ​ഖ ച​മ​യ്ക്ക​ല്‍ തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ള്‍ ചു​മ​ത്തി കേ​സെ​ടു​ത്ത​ത്. കു​ഞ്ഞി​മം​ഗ​ലം മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റാ​യ വി​ജ​യ​നും വൈ​സ് പ്ര​സി​ഡ​ന്‍റാ​യ ജ​യ​രാ​ജും ചേ​ര്‍​ന്നാ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​യ​താ​യി പ​രാ​തി​യി​ലു​ള്ള​ത്. ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​നാ​യി നാ​ഷ​ണ​ല്‍ ഹൈ​വേ അ​ഥോ​റി​റ്റി​ക്ക് എ​ട​നാ​ട് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ 17 സെ​ന്‍റ് സ്ഥ​ലം വി​ട്ടു​കൊ​ടു​ത്തി​രു​ന്നു. ഈ ​വ​ക​യി​ല്‍ ന​ഷ്ട​പ​രി​ഹാ​ര​മാ​യി ല​ഭി​ച്ച 93,52,274 രൂ​പ പ്ര​തി​ക​ള്‍ എ​ട​നാ​ട് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ പ്ര​സി​ഡ​ന്‍റും വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ണെ​ന്ന വ്യാ​ജ​രേ​ഖ​യു​ണ്ടാ​ക്കി ഇ​വ​രു​ടെ പേ​രി​ല്‍ കേ​ര​ള ബാ​ങ്കി​ന്‍റെ പ​യ്യ​ന്നൂ​ര്‍ ശാ​ഖ​യി​ല്‍ ആ​രം​ഭി​ച്ച ജോ​യി​ന്‍റ് അ​ക്കൗ​ണ്ടി​ലേ​ക്ക് മാ​റ്റി വ​ഞ്ച​ന…

Read More