പ​ട്ടാ​പ്പ​ക​ല്‍ മോ​ഷ​ണം; ക​ന്യാ​കു​മാ​രി സ്വ​ദേ​ശി പി​ടി​യി​ൽ, കൂ​ട്ടാ​ളി ഒ​ളി​വി​ല്‍

പ​യ്യ​ന്നൂ​ര്‍: പ​ട്ടാ​പ്പ​ക​ല്‍ മോ​ഷ​ണം ന​ട​ത്ത​വേ ക​ന്യാ​കു​മാ​രി കൊ​ട്ടാ​രം വി​ല്ലേ​ജി​ലെ ടി. ​ശി​വ​കു​മാ​ർ (38) പി​ടി​യി​ൽ. ഇ​ന്ന​ലെ രാ​വി​ലെ ഒ​മ്പ​തോ​ടെ കേ​ളോ​ത്തെ ബി​എ​സ്എ​ന്‍​എ​ല്‍ കോ ​ആ​ക്‌​സി​ല്‍ കെ​ട്ടി​ട​ത്തി​ലാ​ണ് സം​ഭ​വം. കെ​ട്ടി​ട​ത്തി​ന്‍റെ താ​ഴ​ത്തെ നി​ല​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന പ​തി​നാ​യി​രം രൂ​പ​യോ​ളം വി​ല​വ​രു​ന്ന ബി​എ​സ്എ​ല്‍​എ​ല്‍ ട​വ​റി​ന്‍റെ ഇ​രു​മ്പു സാ​ധ​ന​ങ്ങ​ളാ​ണ് ശി​വ​കു​മാ​റും കൂ​ട്ടാ​ളി​യും ചേ​ര്‍​ന്ന് മോ​ഷ്ടി​ച്ച​ത്. ഷ​ട്ട​റി​ന്‍റെ പൂ​ട്ട് ത​ക​ര്‍​ത്താ​യി​രു​ന്നു മോ​ഷ​ണം. സ​മീ​പ​ത്ത് താ​മ​സി​ക്കു​ന്ന സ്ഥാ​പ​ന​ത്തി​ലെ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി കെ. ​ഗീ​ത​യും ഭ​ര്‍​ത്താ​വ് മോ​ഹ​ന​നും ചേ​ർ​ന്നാ​ണ് മോ​ഷ്ടാ​വി​നെ പി​ടി​കൂ​ടി​യ​ത്. കൂ​ട്ടാ​ളി ഓ​ടി​ ര​ക്ഷ​പ്പെ​ട്ടു. വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്നെ​ത്തി​യ പോ​ലീ​സി​ന് മോ​ഷ്ടാ​വി​നെ കൈ​മാ​റി. ഗീ​ത​യു​ടെ പ​രാ​തി​യി​ല്‍ കേ​സെ​ടു​ത്ത പോ​ലീ​സ് കൂ​ട്ടാ​ളി​യെ ക​ണ്ടെ​ത്താ​നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്. മാ​സ​ങ്ങ​ള്‍​ക്ക് മു​മ്പ് ഇ​തേ സ്ഥാ​പ​ന​ത്തി​ല്‍​നി​ന്നു ബി​എ​സ്എ​ന്‍​എ​ല്ലി​ന്‍റെ ബാ​റ്റ​റി​ക​ളും ചെ​മ്പു കേ​ബി​ളും മോ​ഷ്ടി​ച്ച സം​ഭ​വ​മു​ണ്ടാ​യി​രു​ന്നു. സ​മാ​ന രീ​തി​യി​ല്‍ കെ​ട്ടി​ട​ത്തി​ന്‍റെ പൂ​ട്ട് ത​ക​ര്‍​ത്താ​യി​രു​ന്നു മോ​ഷ​ണം. പ​വ​ര്‍ എ​ഞ്ചി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന 22 ബാ​റ്റ​റി​യും 25 മീ​റ്റ​റോ​ളം വ​രു​ന്ന…

Read More

പോ​ക്സോ കേ​സി​ൽ അ​റു​പ​തു​കാ​ര​നായ ക​ണ്ട​ക്‌​ട​ർ അറസ്റ്റി​ൽ; പ​രാ​തി​ക്കാ​ർ സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​ക​ൾ, ക​ള്ള​ക്കേ​സെ​ന്ന് ബ​സ് ജീ​വ​ന​ക്കാ​ർ

ത​ല​ശേ​രി: അ​റു​പ​തു​കാ​ര​നാ​യ ബ​സ് ക​ണ്ട​ക്ട​റെ പോ​ക്സോ കേ​സി​ൽ അ​റ​സ്റ്റ് ചെയ്തത് ക​ള്ള​ക്കേ​സി​ൽ കു​ടു​ക്കി​യാ​ണെന്നാരോ​പി​ച്ച് ത​ല​ശേ​രി മേ​ഖ​ല​യി​ൽ ബ​സ് ജീ​വ​ന​ക്കാ​ർ മി​ന്ന​ൽ പ​ണി​മു​ട​ക്ക് തു​ട​ങ്ങി.​ പു​ല​ർ​ച്ചെ തു​ട​ങ്ങി​യ പ​ണി​മു​ട​ക്ക് ഉ​ച്ച​യോ​ടെ ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​ച്ചു. ത​ല​ശേ​രി-​കൂ​ത്തു​പ​റ​മ്പ്, ത​ല​ശേ​രി-​ക​ണ്ണൂ​ർ, ത​ല​ശേ​രി-​വ​ട​ക​ര, ത​ല​ശേ​രി-​പാ​നൂ​ർ, ത​ല​ശേ​രി-​ക​രി​യാ​ട് എ​ന്നീ റൂ​ട്ടു​ക​ളി​ലാ​ണ് പ​ണി​മു​ട​ക്ക് ന​ട​ക്കു​ന്ന​ത്. ചൊ​ക്ലി പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത പോ​ക്സോ വ​കു​പ്പു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള കേ​സി​ലാ​ണ് ക​ണ്ണൂ​ർ-ക​രി​യാ​ട് റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന സീ​ന ബ​സി​ലെ ക​ണ്ട​ക്ട​ർ ച​ക്ക​ര​ക്ക​ൽ മൗ​വ്വ​ഞ്ചേ​രി​യി​ലെ സ​ത്യാ​ന​ന്ദ​നെ (60) അറസ്റ്റ് ചെയ്തത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്കാ​ണ് ചൊ​ക്ലി പോ​ലീ​സ് ഇ​യാ​ളെ പിടികൂടിയത്. ഇയാൾ റിമാൻഡിലാണ്. അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്ന സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ പ​രാ​തി​യിലായിരുന്നു അറസ്റ്റ്. 10 സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​ക​ളാ​ണ് ക​ണ്ട​ക്ട​ർ ദേ​ഹ​ത്ത് സ്പ​ർ​ശി​ച്ച​താ​യി കാ​ണി​ച്ച് സ്കൂ​ൾ അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി ന​ൽ​കി​യ​ത്. പ​രാ​തി സ്കൂ​ൾ അ​ധി​കൃ​ത​ർ പോ​ലീ​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു. പ​രാ​തി​ക്കാ​രി​ൽ ര​ണ്ട് പെ​ൺ​കു​ട്ടി​ക​ളു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ…

Read More

ഹൈ​റി​ച്ചി​നെ​തി​രെ​യു​ള്ള പ​രാ​തി; കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണ​മെ​ന്ന് ഡി​ജി​പി

പ​യ്യ​ന്നൂ​ര്‍: ഹൈ​റി​ച്ചി​ന്‍റെ പേ​രി​ല്‍ നി​യ​മ വി​രു​ദ്ധ​മാ​യ സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് ന​ട​ക്കു​ന്ന​താ​യു​ള്ള പ​രാ​തി​യി​ല്‍ ഉ​ട​ന​ടി കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ​ത് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് ഡി​ജി​പി​യു​ടെ ഉ​ത്ത​ര​വ്. ഹൈ​റി​ച്ചി​ന്‍റെ പേ​രി​ല്‍ സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് ന​ട​ക്കു​ന്ന​താ​യി വി​വ​രാ​വ​കാ​ശ പ്ര​വ​ര്‍​ത്ത​ക​നും പൊ​തു പ്ര​വ​ര്‍​ത്ത​ക​നു​മാ​യ കെ.​പി.​ മു​ര​ളീ​ധ​ര​ന്‍ ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് ഡി​ജി​പി​യു​ടെ ഉ​ത്ത​ര​വ്. ഹൈ​റി​ച്ച് ക​മ്പ​നി​യു​ടെ പ്രൊ​മോ​ട്ട​ര്‍​മാ​രാ​യ ചി​ല​രെ ഉ​ള്‍​പ്പെ​ടു​ത്തി ഈ ​മാ​സം 13നാ​ണ് കാ​ഞ്ഞ​ങ്ങാ​ട് ഡി​വൈ​എ​സ്പി​ക്ക് പ​രാ​തി ന​ല്‍​കി​യി​രു​ന്ന​ത്. ഇ​തോ​ടൊ​പ്പം ഉ​ന്ന​ത പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ര്‍​ക്കും പ​രാ​തി ന​ല്‍​കി​യി​രു​ന്നു. എ​ന്നാ​ല്‍ ര​ണ്ടാ​ഴ്ച​ ക​ഴി​ഞ്ഞി​ട്ടും ന​ട​പ​ടി കാ​ണാ​തി​രി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് കാ​സ​ര്‍​ഗോ​ഡ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യോ​ട് ഉ​ട​ന​ടി അ​ന്വേ​ഷ​ണം ന​ട​ത്താ​നു​ള്ള ഉ​ത്ത​ര​വ് ന​ല​കി​യി​രി​ക്കു​ന്ന​ത്. കാ​സ​ര്‍​ഗോ​ഡ് കു​ണ്ടം​കു​ഴി കേ​ന്ദ്ര​മാ​യി പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന ജി​ബി​ജി നി​ധി​യു​ടെ പേ​രി​ല്‍ സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് ന​ട​ത്തു​ന്നു​വെ​ന്ന പ​രാ​തി ന​ല്‍​കി​യി​രു​ന്ന​തും മു​ര​ളീ​ധ​ര​നാ​ണ്.

Read More

സി​ബി​ഐ ച​മ​ഞ്ഞ് 56 ല​ക്ഷം ത​ട്ടി​യെ​ടു​ത്തു; തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യു​ടെ പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു

ത​ളി​പ്പ​റ​മ്പ്: മും​ബൈ പോ​ലീ​സും സി​ബി​ഐ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​ണെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി 56 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത സം​ഭ​വ​ത്തി​ൽ ത​ളി​പ്പ​റ​മ്പ് പോ​ലീ​സ് കേ​സെ​ടു​ത്തു. തി​രു​വ​ന​ന്ത​പു​രം പാ​റോ​ട്ടു​കോ​ണം ടെ​മ്പി​ൾ റോ​ഡ് ശ്രീ​ശൈ​ല​ത്തി​ലെ എ​സ്.​ഗ​ണേ​ഷ് കു​മാ​റി​ന്‍റെ (64) പ​രാ​തി​യി​ലാ​ണ് അ​ജ്ഞാ​ത സം​ഘ​ത്തി​ന്‍റെ പേ​രി​ൽ കേ​സെ​ടു​ത്ത​ത്. ഇ​ന്ത്യ​ൻ സെ​ക്യൂ​രി​റ്റി ആ​ക്‌​ട് പ്ര​കാ​രം അ​റ​സ്റ്റ് വാ​റ​ണ്ട് നി​ല​വി​ലു​ണ്ടെ​ന്ന് സം​ഘം ഭീ​ഷ​ണി മു​ഴ​ക്കി​യ​താ​യി പ​രാ​തി​യി​ൽ പ​റ​യു​ന്നു. ഗ​ണേ​ഷ് കു​മാ​ർ മൊ​റാ​ഴ​യി​ലെ വൈ​ദേ​ഹം ആ​യു​ർ​വേ​ദ റി​സോ​ർ​ട്ടി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ഒ​ക്ടോ​ബ​ർ 19 മു​ത​ൽ 25 വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ, എ​ച്ച്ഡി​ഫ്സി എ​ന്നീ ബാ​ങ്കു​ക​ളി​ലെ അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് 56 ല​ക്ഷം രൂ​പ ഭീ​ഷ​ണി​പ്പെ​ടു​ത്തി ട്രാ​ൻ​സ്ഫ​ർ ചെ​യ്യി​ച്ച​താ​യാ​ണ് പ​രാ​തി. ഗ​ണേ​ഷ് കു​മാ​റി​ന്‍റെ സിം ​കാ​ർ​ഡ് എ​ടു​ത്ത​യാ​ൾ രാ​ഷ്‌​ട്ര​സു​ര​ക്ഷ​യെ ബാ​ധി​ക്കു​ന്ന വി​ധ​ത്തി​ൽ ദു​രു​പ​യോ​ഗം ചെ​യ്ത​തി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ലാ​ണെ​ന്നും കേ​സി​ൽ ഒ​ന്നാം പ്ര​തി​യാ​ക്കു​മെ​ന്നും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​ണ് പ​ണം ട്രാ​ൻ​സ്ഫ​ർ ചെ​യ്തു വാ​ങ്ങി​യ​തെ​ന്നാ​ണ് ഗ​ണേ​ഷ്…

Read More

പോളിടെക്നിക് വി​ദ്യാ​ര്‍​ഥി​ക​ളെ മർദിച്ച കേസ്; ദേ​ശീ​യ​പാ​ത നി​ർ​മാ​ണ ക​മ്പ​നി​യി​ലെ ഡ്രൈ​വ​ർ​മാ​ർ പിടിയിൽ

പ​രി​യാ​രം: ദേ​ശീ​യ​പാ​ത നി​ര്‍​മാ​ണ പ്ര​വൃ​ത്തി​ക്കെ​ത്തി​യ ക​രാ​ര്‍​ക​മ്പ​നി തൊ​ഴി​ലാ​ളി​ക​ളും വി​ള​യാ​ങ്കോ​ട് എം​ജി​എം പോ​ളി​ടെ​ക്‌​നി​ക്ക് കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ളും ത​മ്മി​ൽ ഏ​റ്റു​മു​ട്ടി. മൂ​ന്ന് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ​രി​ക്കേ​റ്റു. സം​ഭ​വ​ത്തി​ല്‍ മേ​ഘ ക​ണ്‍​സ്ട്ര​ക്ഷ​ന്‍ ക​മ്പ​നി​യി​ലെ മൂ​ന്ന് താ​ത്കാ​ലി​ക ഡ്രൈ​വ​ര്‍​മാ​ർ പോ​ലീ​സ് പി​ടി​യി​ലാ​യി. വി​ള​യാ​ങ്കോ​ട് സ്വ​ദേ​ശി​ക​ളാ​യ ഫെ​ബി​ന്‍, റോ​ബി​ന്‍, പു​ത്തൂ​ര്‍​ക്കു​ന്നി​ലെ സ​ഞ്ജ​യ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത് ജാ​മ്യ​ത്തി​ൽ വി​ട്ടു. അ​ഭി​ന​വ് (19), യ​ദു(19), വി​നാ​യ​ക് (19) എ​ന്നീ വി​ദ്യാ​ര്‍​ഥി​ക​ളെ പ​രി​ക്കു​ക​ളോ​ടെ ക​ണ്ണൂ​ര്‍ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ വൈ​കിട്ട് നാ​ല​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. കോ​ള​ജി​നു സ​മീ​പ​ത്താ​ണ് ദേ​ശീ​യ​പാ​ത നി​ര്‍​മാ​ണ ക​രാ​റു​കാ​രാ​യ മേ​ഘ ക​ണ്‍​സ്ട്ര​ക്ഷ​ന്‍ ക​മ്പ​നി​യു​ടെ ഓ​ഫീ​സ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. നൂ​റു​ക​ണ​ക്കി​നു തൊ​ഴി​ലാ​ളി​ക​ളും ഇ​വി​ടെ താ​മ​സി​ക്കു​ന്നു​ണ്ട്. ഉ​ച്ച​യോ​ടെ നി​ര്‍​മാ​ണ​ക​മ്പ​നി​യു​ടെ ലോ​റി​ക​ള്‍ ക​ട​ന്നു​പോ​കു​മ്പോ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ റോ​ഡി​ല്‍ കൂ​ട്ടം​കൂ​ടി നി​ന്ന​തു ചോ​ദ്യം ചെ​യ്ത​പ്പോ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ കൈ​യേ​റ്റം ചെ​യ്ത​താ​യി ക​മ്പ​നി അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. ഇ​തി​ന്‍റെ പ്ര​തി​കാ​ര​മാ​യി കോ​ള​ജ് വി​ട്ട്…

Read More

കണ്ണൂർ വിമാനത്താവളത്തിൽ 61 ല​ക്ഷത്തിന്‍റെ സ്വ​ർ​ണ​വു​മാ​യി കോ​ഴി​ക്കോ​ട് സ്വ​ദേ​ശി പി​ടി​യി​ൽ

മ​ട്ട​ന്നൂ​ർ: ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വ​ർ​ണ​വേ​ട്ട. 61 ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണ​വു​മാ​യി കോ​ഴി​ക്കോ​ട് സ്വ​ദേ​ശി പി​ടി​യി​ൽ. റി​യാ​ദി​ൽനി​ന്ന് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​ത്തി​ൽ ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി അ​ബ്ദു​ൾ റി​ഷാ​ദി​ൽ നി​ന്നാ​ണ് 61 ല​ക്ഷം രൂ​പ വ​രു​ന്ന 995 ഗ്രാം ​സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്. ക​ണ്ണൂ​രി​ൽ നി​ന്നെ​ത്തി​യ ഡി​ആ​ർ​ഐ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സ്വ​ർ​ണം ക​ണ്ടെ​ത്തി​യ​ത്. ചെ​ക്കിം​ഗ് ഇ​ൻ പ​രി​ശോ​ധ​ന​യി​ൽ സം​ശ​യം തോ​ന്നി​യ​തി​നെത്തു​ട​ർ​ന്നു യാ​ത്ര​ക്കാ​ര​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് സ്വ​ർ​ണം ക​ണ്ടെ​ത്തി​യ​ത്. പേ​സ്റ്റ് രൂ​പ​ത്തി​ലു​ള്ള സ്വ​ർ​ണം നാ​ല് ഗു​ളി​ക മാ​തൃ​ക​യി​ലാ​ക്കി മ​ലദ്വാ​ര​ത്തി​ൽ ഒ​ളി​പ്പി​ച്ചാ​ണ് ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത്. പേ​സ്റ്റ് രൂ​പ​ത്തി​ലു​ള്ള സ്വ​ർ​ണം പി​ടി​കൂ​ടു​മ്പോ​ൾ 1071 ഗ്രാം ​ഉ​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും വേ​ർ​തി​രി​ച്ചെ​ടു​ത്ത​പ്പോ​ൾ 995 ഗ്രാം ​സ്വ​ർ​ണ​മാ​ണു ല​ഭി​ച്ച​ത്.

Read More

ഓ​ൺലൈ​ൻ ത​ട്ടി​പ്പി​ൽ കു​റു​മാ​ത്തൂ​ർ‌ സ്വ​ദേ​ശി​യു​ടെ 2.25 ല​ക്ഷം ന​ഷ്ട​മാ​യി; അന്വേഷണം ആരംഭിച്ച് പോലീസ്

ത​ളി​പ്പ​റ​മ്പ്: ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പി​ൽ കു​ടു​ങ്ങി​യ കു​റു​മാ​ത്തൂ​ര്‍ പൊ​ക്കു​ണ്ട് സ്വ​ദേ​ശി​യു​ടെ 2,22,400 രൂ​പ ന​ഷ്ട​മാ​യി. ടി.​വി.​രാ​മ​ച​ന്ദ്ര​നാ​ണ് പ​ണം ന​ഷ്ട​പ്പെ​ട്ട​ത്. കോ​മ​ണ്‍ സ​ര്‍​വീ​സ് സെ​ന്‍റ​ർ​ഹെ​ല്‍​പ്പ് ഡെ​സ്‌​ക്കാ​ണെ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന മൊ​ബൈ​ല്‍ ആ​പ്പു​ക​ള്‍ ഇ​ന്‍​സ്റ്റാ​ള്‍ ചെ​യ്യി​പ്പി​ച്ചാ​യി​രു​ന്നു ത​ട്ടി​പ്പ്. കു​റു​മാ​ത്തൂ​ര്‍ കേ​ര​ളാ ഗ്രാ​മീ​ണ്‍ ബാ​ങ്ക് ശാ​ഖ​യി​ലെ അ​ക്കൗ​ണ്ടി​ല്‍ നി​ന്ന് ഒ​ക്ടോ​ബ​ര്‍ പ​ത്തി​ന് 1,74,000 രൂ​പ​യും 13 ന് 36,800 ​രൂ​പ​യും അ​ജ്ഞാ​ത​ൻ പി​ൻ​വ​ലി​ച്ചെ​ന്നാ​ണ് പ​രാ​തി. ത​ളി​പ്പ​റ​ന്പ് പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്ന് കേ​സെ​ട​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Read More

സ്‌​പെ​യി​നി​ലേ​ക്ക് വിസ; 18 ല​ക്ഷ​ത്തിലേറെ ത​ട്ടി​യെ​ടു​ത്ത​താ​യി പ​രാ​തി

പ​യ്യ​ന്നൂ​ര്‍: സ്‌​പെ​യി​നി​ലേ​ക്ക് വീസ വാ​ഗ്ദാ​നം ചെ​യ്ത് മൂ​ന്നു​പേ​രി​ല്‍​നി​ന്നാ​യി 18,26,771 രൂ​പ ത​ട്ടി​യെ​ടു​ത്ത​താ​യി പ​രാ​തി. ​പ​യ്യ​ന്നൂ​ര്‍ താ​യി​നേ​രി​യി​ലെ വി​ബി​ന്‍ വി​ന്‍​സ്റ്റ​ന്‍റെ പ​രാ​തി​യി​ല്‍ പ​യ്യ​ന്നൂ​ര്‍ ക​ണ്ടോ​ത്തെ വി​നാ​യ​ക്, ഇ​രി​ട്ടി ആ​ന​പ്പ​ന്തി​യി​ലെ സ്മി​ത ടി.​ ജോ​ണ്‍ എ​ന്നി​വ​ര്‍​ക്കെ​തി​രേ പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് വ​ഞ്ച​നാ​കു​റ്റ​ത്തിനു കേ​സെ​ടു​ത്തു. ക​ഴി​ഞ്ഞ​വ​ര്‍​ഷം ജൂ​ണ്‍ മു​ത​ല്‍ പ​ല ദി​വ​സ​ങ്ങ​ളി​ലാ​യാ​ണ് പ​രാ​തി​ക്കാ​സ്പ​ദ​മാ​യ ത​ട്ടി​പ്പു ന​ട​ത്തി​യ​ത്. സ്‌​പെ​യി​നി​ലേ​ക്ക് വീസ തരപ്പെടുത്തിന​ല്‍​കാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് പ​രാ​തി​ക്കാ​ര​നാ​യ വി​ബി​നി​ല്‍​നി​ന്ന് 8,81,598 രൂ​പ​യാ​ണ് പ്ര​തി​ക​ള്‍ വാ​ങ്ങി​യ​ത്. കൂ​ടാ​തെ സ​ഹൃ​ത്തു​ക്ക​ളാ​യ യ​ദു​കൃ​ഷ്ണ​ന്‍റെ ക​യ്യി​ല്‍​നി​ന്ന് 6,45,173 രൂ​പ​യും കെ.​വി. മി​ഥു​നി​ല്‍​ നി​ന്ന് മൂ​ന്ന് ല​ക്ഷം രൂ​പ​യും വീസ ന​ല്‍​കാ​മെ​ന്ന ഉ​റ​പ്പി​ല്‍ വാ​ങ്ങി​യ​താ​യി പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. എ​ന്നാ​ല്‍, പ​ല​വ​ട്ടം ചോ​ദി​ച്ചി​ട്ടും വീ​സ​യോ ന​ല്‍​കി​യ പ​ണ​മോ തി​രി​ച്ച് ന​ല്‍​കാ​തെ വ​ഞ്ചി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന പ​രാ​തി​യി​ലാ​ണ് പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

Read More

ഹൈ​റി​ച്ചി​ന്‍റെ പേ​രി​ല്‍ സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് ; പൊ​തു​പ്ര​വ​ര്‍​ത്ത​ക​നു​മാ​യ പ​രാ​തി​ക്കാ​ര​ന്  വ​ധ​ഭീ​ഷ​ണി

പ​യ്യ​ന്നൂ​ർ: ഹൈ​റി​ച്ചി​ന്‍റെ പേ​രി​ല്‍ സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് ന​ട​ക്കു​ന്ന​താ​യി പ​രാ​തി​പ്പെ​ട്ട​യാ​ള്‍​ക്ക് വ​ധ​ഭീ​ഷ​ണി. വി​വ​രാ​വ​കാ​ശ പ്ര​വ​ര്‍​ത്ത​ക​നും പൊ​തു​പ്ര​വ​ര്‍​ത്ത​ക​നു​മാ​യ കോ​റോം മു​തി​യ​ല​ത്തെ കെ.​പി. മു​ര​ളീ​ധ​ര​നാ​ണ് പെ​രി​ങ്ങോം പോ​ലീ​സി​ല്‍ ഇ​തു​സം​ബ​ന്ധി​ച്ച് പ​രാ​തി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ഹൈ​റി​ച്ച് ക​മ്പ​നി​ക്കെ​തി​രേ മു​ര​ളീ​ധ​ര​ന്‍ കാ​ഞ്ഞ​ങ്ങാ​ട് ഡി​വൈ​എ​സ്പി​ക്കും പ​യ്യ​ന്നൂ​ര്‍ ഡി​വൈ​എ​സ്പി​ക്കും കൂ​ടു​ത​ല്‍ രേ​ഖ​ക​ളു​ള്‍​പ്പെ​ടെ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്. ഇ​തി​നി​ട​യി​ലാ​ണു ക​മ്പ​നി​യു​ടെ ആ​ളാ​യ കു​ഞ്ഞി​കൃ​ഷ്ണ​ന്‍ വ​ധ​ഭീ​ഷ​ണി​യു​യ​ര്‍​ത്തി​യി​രി​ക്കു​ന്ന​താ​യി മു​ര​ളീ​ധ​ര​ന്‍ പെ​രി​ങ്ങോം പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ത​നി​ക്കെ​ന്തെ​ങ്കി​ലും സം​ഭ​വി​ച്ചാ​ല്‍ അ​തി​നു​ത്ത​ര​വാ​ദി​ക​ള്‍ കു​ഞ്ഞി​കൃ​ഷ്ണ​നു​ള്‍​പ്പെ​ടു​ന്ന ക​മ്പ​നി​യു​ടെ ആ​ളു​ക​ളാ​യി​രി​ക്കു​മെ​ന്ന് പ​രാ​തി​യി​ല്‍ പ​റ​ഞ്ഞി​ട്ടു​ണ്ട്. ഹൈ​റി​ച്ച് ക​മ്പ​നി​ക്കെ​തി​രെ ഈ​മാ​സം 13ന് ​കാ​ഞ്ഞ​ങ്ങാ​ട് ഡി​വൈ​എ​സ്പി​ക്കും 17ന് ​പ​യ്യ​ന്നൂ​ര്‍ ഡി​വൈ​എ​സ്പി​ക്കും മു​ര​ളീ​ധ​ര​ന്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു. രാ​ജ്യ​ത്തി​ന്‍റെ​യും സം​സ്ഥാ​ന​ത്തി​ന്‍റെ​യും സ​മ്പ​ദ്ഘ​ട​ന​യെ ത​ക​ര്‍​ക്കു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു പ​രാ​തി.

Read More

പ​ഴ​യ​ങ്ങാ​ടി റെ​യി​ൽ പാ​ള​ത്തി​ൽ ക​ല്ലു​ക​ൾ നി​ര​ത്തി അ​ട്ടി​മ​റി​ശ്ര​മം; നാ​ട്ടു​കാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ ര​ക്ഷ​പ്പെ​ട്ടു

പ​ഴ​യ​ങ്ങാ​ടി: പ​ഴ​യ​ങ്ങാ​ടി റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പ​മു​ള്ള റെ​യി​ൽ​വേ അ​ടി​പ്പാ​ല​ത്തി​ലെ റെ​യി​ലി​ൽ ക​ല്ലു​ക​ൾ നി​ര​ത്തി ട്രെ​യി​ൻ അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മം. ഇ​ന്ന​ലെ രാ​ത്രി തി​രു​വ​ന​ന്ത​പു​രം മാ​വേ​ലി എ​ക്സ്പ്ര​സ് ട്രെ​യി​ൻ ക​ട​ന്നു പോ​കു​ന്ന സ​മ​യ​ത്താ​ണ് റെ​യി​ലി​ൽ നി​റ​യെ ക​ല്ലു​ക​ൾ നി​ര​ത്തി​യ​ത്. തു​ട​ർ​ന്ന് മാ​വേ​ലി എ​ക്സ്പ്ര​സ് ക​ട​ന്നു​പോ​യ​പ്പോ​ൾ സ​മീ​പ​മു​ള്ള ക​ട​ക​ളി​ലേ​ക്കും കാ​ൽ ന​ട​യാ​ത്ര​ക്കാ​രു​ടെ നേ​രെ​യും ക​ല്ലു​ക​ൾ തെ​റി​ച്ചു. തു​ട​ർ​ന്ന് റെ​യി​ൽ​പാ​ത​യ്ക്ക് സ​മീ​പ പാ​ത​യി​ലൂ​ടെ ര​ണ്ട് ഇതരസം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ ഇ​റ​ങ്ങി വ​രു​ന്ന​തി​ൽ സം​ശ​യം തോ​നി​യ പ​രി​സ​ര​വാ​സി​ക​ൾ ചോ​ദ്യം ചെ​യ്ത​തി​നെ തു​ട​ർ​ന്നാ​ണ് സം​ഭ​വം പു​റ​ത്താ​യ​ത്. നാ​ട്ടു​കാ​ർ ഇവരെ പി​ടി​കൂ​ടി ചെ​റി​യ​തോ​തി​ൽ കൈ​കാ​ര്യം ചെ​യ്തു. തു​ട​ർ​ന്ന് പ​ഴ​യ​ങ്ങാ​ടി പോ​ലീ​സി​നെ വി​വ​ര​മ​റി​യി​യി​ച്ചു.പോ​ലീ​സ് എ​ത്തു​ന്പോ​ഴേ​ക്കും നാ​ട്ടു​കാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തിയശേഷം പ്ര​തി​ക​ൾ ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ര​ക്ഷ​പ്പെ​ട്ട പ്ര​തി​ക​ൾ​ക്കാ​യി സ​മീ​പ​ത്തെ സി​സി​ടി​വി കാ​മ​റ​ക​ൾ അ​ട​ക്കം പോ​ലീ​സ് പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ്.

Read More