ബാലകിഷ്ണ കൊച്ചുള്ളാ… ക​ണ്ണൂ​രി​ൽ ബു​ള്ള​റ്റ് മോ​ഷ്‌‌​ടാവി​നെ എ​ഐ കാ​മ​റ കു​ടു​ക്കി; കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി ല​ബീ​ഷ് ബാ​ല​കൃ​ഷ്ണ​ൻ  അറസ്റ്റിൽ

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ർ​ത്തി​യി​ട്ട ബു​ള്ള​റ്റ് മോ​ഷ്ടി​ച്ച പ്ര​തി​യെ എ​ഐ കാ​മ​റ കു​ടു​ക്കി. എ​ഐ കാ​മ​റ​യി​ൽനി​ന്ന് ല​ഭി​ച്ച ദൃ​ശ്യ​ങ്ങ​ളെ തു​ട​ർ​ന്ന് കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി ല​ബീ​ഷ് ബാ​ല​കൃ​ഷ്ണ​നെ (23) ന​ട​ക്കാ​വി​ൽ വ​ച്ച് അ​റ​സ്റ്റ് ചെ​യ്തു. ക​ഴി​ഞ്ഞ നാ​ലി​ന് റെ​യി​ൽ​വേ മു​ത്ത​പ്പ​ൻ ക്ഷേ​ത്ര​ത്തി​ന് സ​മീ​പം നി​ർ​ത്തി​യി​ട്ട കെ​എ​ൽ 58 സെ​ഡ് 7052 ന​ന്പ​ർ ബു​ള്ള​റ്റാ​ണ് മോ​ഷ​ണം​പോ​യ​ത്. ചാ​ലാ​ട് സ്വ​ദേ​ശി രാ​ജേ​ഷ് ക​ന്നാ​ട്ടി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് ബു​ള്ള​റ്റ്. രാ​ജേ​ഷി​ന്‍റെ പ​രാ​തി​യി​ൽ ക​ണ്ണൂ​ർ ടൗ​ൺ ഇ​ൻ​സ്പെ​ക്ട​ർ പി.​എ. ബി​നു മോ​ഹ​ന​നും സം​ഘ​വും അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ന്ന​തി​നി​ടെ​യാ​ണ് കൊ​ടു​വ​ള്ളി​യി​ലെ എ​ഐ കാ​മ​റ​യി​ൽ പ്ര​തി കു​ടു​ങ്ങി​യ​ത്. ഹെ​ൽ​മ​റ്റി​ല്ലാ​തെ​യാ​യി​രു​ന്നു പ്ര​തി ബു​ള്ള​റ്റ് ഓ​ടി​ച്ചി​രു​ന്ന​ത്. എ​ഐ കാ​മ​റ​യി​ൽ കു​ടു​ങ്ങി​യ​പ്പോ​ൾ ആ​ർ​സി ഓ​ണ​റാ​യ രാ​ജേ​ഷി​ന് മൊ​ബൈ​ലി​ൽ നി​യ​മ​ലം​ഘ​നം ന​ട​ന്ന​താ​യ സ​ന്ദേ​ശം എ​ത്തു​ക​യാ​യി​രു​ന്നു. രാ​ജേ​ഷ് ഉ​ട​ൻത​ന്നെ ക​ണ്ണൂ​ർ പോ​ലീ​സി​ന് വി​വ​ര​ങ്ങ​ൾ കൈ​മാ​റി. ക​ണ്ണൂ​ർ ടൗ​ൺ ഇ​ൻ​സ്പെ​ക്ട​ർ പി.​എ. ബി​നു മോ​ഹ​ന​ൻ ഉ​ട​ൻത​ന്നെ ന​ട​ക്കാ​വ്…

Read More

ത​ല​ശേ​രി ജ​യി​ലി​നു മു​ന്നി​ൽ പോ​ലീ​സി​ന് നേരെ ആ​ക്രമണം; ഒ​രാ​ൾ അ​റ​സ്റ്റി​ൽ

ത​ല​ശേ​രി: സ്പെ​ഷ​ൽ സ​ബ് ജ​യി​ലി​നു മു​ന്നി​ൽ പോ​ലീ​സി​നും ജ​യി​ൽ കി​ച്ച​ൻ ക​രാ​റു​കാ​ര​നുംനേ​രേ ആ​ക്ര​മ​ണം. ഒ​രാ​ൾ അ​റ​സ്റ്റി​ൽ. പാ​നൂ​ർ അ​ര​യാ​ക്കൂ​ൽ സ്വ​ദേ​ശി ബി​ജു എ​ന്ന ജ​ന്മീ​ന്‍റ​വി​ട ബി​ജു​വിനെ (45 ) യാണ് ടൗ​ൺ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം. ജ​യി​ലി​ലെ കി​ച്ച​ൺ ക​രാ​റു​കാ​ര​നാ​യ പ്ര​സാ​ദി​നു നേ​രേ​യാ​ണ് ആ​ദ്യം അ​ക്ര​മ​മു​ണ്ടാ​യ​ത്. വി​വ​ര​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ എ എ​സ്ഐ ജ​യ​കൃ​ഷ്ണ​ന്‍റെ മു​ഖ​ത്തു കുത്തു​ക​യും ഷോ​ള​റി​ന് അ​ടി​ക്കു​ക​യും ചെ​യ്ത പ്ര​തി​യെ പോ​ലീ​സ് സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ ബി​ജു അ​ടു​ത്ത നാ​ളി​ലാ​ണ് ജ​യി​ൽ മോ​ചി​ത​നാ​യ​ത്.

Read More

വി​വാ​ദ ശ​ബ്ദസ​ന്ദേ​ശം: പാ​നൂ​ർ സെ​ക്ര​ട്ട​റി​യു​ടെ ക​സേ​ര തെ​റി​ച്ചു; കേ​ന്ദ്ര​മ​ന്ത്രി​യു​ടെ ക​സേ​ര തെ​റി​പ്പി​ച്ച​തും താ​നെ​ന്നു സെ​ക്ര​ട്ട​റി

ത​ല​ശേ​രി: പാ​നൂ​ർ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​നെ ഇ​ഡി​യെകൊ​ണ്ട് ച​വി​ട്ടി​ക്കൂ​ട്ടി ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ കൊ​ണ്ടു പോ​യി​ടു​മെ​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള വി​വാ​ദ ശ​ബ്ദ സ​ന്ദേ​ശ​ത്തെ തു​ട​ർ​ന്ന് പാ​നൂ​ർ ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി പ്ര​വീ​ണി​ന്‍റെ ക​സേ​ര തെ​റി​ച്ചു. പ്ര​വീ​ണി​നെ മാ​ന​ന്ത​വാ​ടി​ക്ക് സ്ഥ​ലംമാ​റ്റി സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ട്ടു. ചെ​യ​ർ​മാ​നെ​തി​രെ​യും മു​സ്‌​ലിം സ​മു​ദാ​യ​ത്തി​നെ​തി​രേ​യു​മു​ള്ള സെ​ക്ര​ട്ട​റി​യു​ടെ ശ​ബ്ദസ​ന്ദേ​ശം ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പു​റ​ത്താ​യ​ത്. കേ​ന്ദ്ര​മ​ന്ത്രി​യാ​യി​രു​ന്ന മു​ക്താ​ർ അ​ബ്ബാ​സ് ന​ഖ്‌​വി​യു​ടെ ക​സേ​ര തെ​റി​പ്പി​ച്ച​ത് താ​നാ​ണെ​ന്ന് സെ​ക്ര​ട്ട​റി അ​വ​കാ​ശ​പ്പെ​ടു​ന്നു​ണ്ട്. സൗ​ദി​യി​ലെ കേ​യി റു​ബാ​ത്തി​ന്‍റെ ആ​റാ​യി​രം കോ​ടി കേ​യിമാ​ർ​ക്ക് ന​ൽ​കാ​ൻ ന​ഖ്‌​വി ആ​യി​രം കോ​ടി കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ടെ​ന്നും ഇ​ത​റി​ഞ്ഞ താ​ൻ ഇ​ട​പെ​ട്ടാ​ണ് ന​ഖ്‌​വി യു​ടെ മ​ന്ത്രി സ്ഥാ​നം തെ​റി​പ്പി​ച്ച​തെ​ന്നു​മാ​ണ് സെ​ക്ര​ട്ട​റി​യു​ടെ അ​വ​കാ​ശ​വാ​ദം . പി.​കെ. കൃ​ഷ്ണ​ദാ​സ് എ​നി​ക്കൊ​ന്നു​മ​ല്ല പി​ന്നെ​യ​ല്ലേ നി​ന്‍റെ നാ​സ​ർ മാ​ഷും ബാ​ഫ​ഖി ത​ങ്ങ​ളും എ​ന്ന പ​രാ​മ​ർ​ശ​വും ശ​ബ്ദ സ​ന്ദേ​ശ​ത്തി​ലു​ണ്ട്. ഇ​സ്ലാ​മി​ക് ബ്ര​ദ​ർ ഹു​ഡ് ഉ​ൾ​പ്പെ​ടെ​യു​ള്ള തീ​വ്ര വാ​ദ സം​ഘ​ട​ന​ക​ളു​ടെ പേ​രും ശ​ബ്ദ സ​ന്ദേ​ശ​ത്തി​ൽ ആ​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ന്…

Read More

അ​തി​വേ​ഗ പോ​ക്സോ കോ​ട​തി​യിൽ കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത് 9212 കേ​സു​ക​ൾ

ക​ണ്ണൂ​ർ: കു​ട്ടി​ക​ൾ​ക്കെ​തി​രാ​യ ലൈം​ഗി​ക അ​തി​ക്ര​മക്കേ​സു​ക​ളി​ൽ വി​ചാ​ര​ണ വേ​ഗ​ത്തി​ലാ​ക്കാ​ൻ തു​ട​ങ്ങി​യ അ​തി​വേ​ഗ പോ​ക്സോ കോ​ട​തി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഒ​ച്ചി​ഴ​യു​ന്ന വേ​ഗ​ത്തി​ൽ. ഇ​തു​മൂ​ലം ഇ​ര​ക​ൾ​ക്കു​ള്ള നീ​തി ഏ​റെ വൈ​കു​ന്ന​താ​യി പ​രാ​തി. 2023 സെ​പ്റ്റം​ബ​ർ വ​രെ 9212 കേ​സു​ക​ളാ​ണ് തീ​ർ​പ്പാ​ക്കാ​തെ കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത്. ഫോ​റ​ൻ​സി​ക് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കു​ന്ന​തി​ലെ​യും പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ​മാ​രെ നി​യ​മി​ക്കു​ന്ന​തി​ലെ​യും കാ​ല​താ​മ​സ​മാ​ണ് പ്ര​ധാ​ന​മാ​യും കേ​സു​ക​ൾ ഇ​ഴ​യാ​ൻ കാ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്. കോ​ട​തി​ക​ളു​ടെ കു​റ​വ് പ​രി​ഹ​രി​ക്കു​ന്ന​തി​ന് പു​തി​യ കോ​ട​തി​ക​ൾ ആ​രം​ഭി​ക്കു​മെ​ന്നു ക​ഴി​ഞ്ഞ വ​ർ​ഷം പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും നാ​മ​മാ​ത്ര​മാ​യ​വ​യാ​ണ് തു​ട​ങ്ങി​യ​ത്. കു​ട്ടി​ക​ൾ​ക്കെ​തി​രാ​യ ലൈം​ഗി​ക അ​തി​ക്ര​മ​ങ്ങ​ൾ, ചൈ​ൽ​ഡ് പോ​ർ​ണോ​ഗ്രാ​ഫി തു​ട​ങ്ങി​യ കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്ക് ക​ഠി​ന​ശി​ക്ഷ വ്യ​വ​സ്ഥ ചെ​യ്യു​ന്ന നി​യ​മ​മാ​ണ് 2012 ൽ ​പാ​സാ​യ പോ​ക്സോ നി​യ​മം. ത​ല​സ്ഥാ​ന ജി​ല്ല​യി​ൽ ത​ന്നെ​യാ​ണ് ഏ​റ്റ​വു​മ​ധി​കം കേ​സു​ക​ൾ കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത്. 1452 കേ​സു​ക​ളാ​ണ് പു​തി​യ ക​ണ​ക്കു​ക​ൾ പ്ര​കാ​രമു​ള്ള​ത്. എ​റ​ണാ​കു​ള​വും മ​ല​പ്പു​റ​വു​മാ​ണ് ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ളി​ൽ ഉ​ള്ള​ത്. യ​ഥാ​ക്ര​മം 1241, 1208 എ​ന്നി​ങ്ങ​നെ​യാ​ണ്.​ വ​യ​നാ​ട്ടി​ലാ​ണ് ഏ​റ്റ​വും കു​റ​വ്.…

Read More

കേട്ടാൽ അറയ്ക്കുന്ന ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​യു​ടെ വി​വാ​ദ ശ​ബ്ദരേ​ഖ പുറത്ത്; സെക്രട്ടറിക്കെതിരേ രാഷ്ട്രീയം മറന്ന് പാനൂരിലെ ജനങ്ങൾ

ത​ല​ശേ​രി: “ചെ​യ​ർ​മാ​നെ ഇ​ഡി​യെ കൊ​ണ്ട് ച​വി​ട്ടി കൂ​ട്ടി ഉ​ത്ത​ർ പ്ര​ദേ​ശി​ൽ കൊ​ണ്ടു പോ​യി​ടും. ഓ​നെ പു​റ​ത്താ​ക്കാ​ൻ അ​ധി​കാ​ര​മു​ള്ള​വ​നാ ഞാ​ൻ. ഓ​ൻ എ​ൽ​പി സ്കൂ​ൾ മാ​ഷാ..​എ​ന്‍റെ മു​ക​ളി​ൽ ക​യ​റി ക​മ​ന്‍റ് ചെ​യ്യാ​ൻ ഓ​ൻ വ​ള​ർ​ന്നി​ട്ടി​ല്ല. ഞാ​ന​ത്ര മോ​ശ​ക്കാ​ര​ന​ല്ല. വെ​ടി​പ്പു​ള്ള ത​റ​വാ​ട്ടി​ൽ പി​റ​ന്ന​വ​നാ… സ​മ​ന്മാ​ർ ത​മ്മി​ലാ ച​ർ​ച്ച ന​ട​ത്തേ​ണ്ട​ത്. ഞാ​ൻ ഷം​സീ​റി​നെ (നി​യ​മ​സ​ഭ സ്പീ​ക്ക​ർ) മൈ​ൻ​ഡ് ചെ​യ്തി​ട്ടി​ല്ല പി​ന്നെ​യാ ഇ​വ​ൻ. നാ​യി​ന്‍റെ മ​ക്ക​ളു​ടെ ( സം​സ്ഥാ​ന സ​ർ​ക്കാ​ർ ) അ​ടു​ത്ത് പൈ​സ ഒ​ന്നു​മി​ല്ല. ആ​യി​ര​ക്ക​ണ​ക്കി​ന് ക്രി​മി​ന​ലു​ക​ളെ കൈ​കാ​ര്യം ചെ​യ്തു വ​ന്ന​വ​നാ ഞാ​ൻ ….” മു​ക​ളി​ൽ പ​റ​ഞ്ഞ വ​രി​ക​ളെ​ല്ലാം എ​ൽ​എ​ൽ​ബി ഉ​ൾ​പ്പെ​ടെ ബി​രു​ദ​മു​ള്ള ഒ​രു ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​യു​ടെ വാ​ക്കു​ക​ളാ​ണ്.അ​തും ന​ഗ​ര​സാ ചെ​യ​ർ​മാ​ൻ, നി​യ​മ​സ​ഭാ സ്പീ​ക്ക​ർ, ഗ​വ​ൺ​മെ​ന്‍റ് എ​ന്നി​വ​ർ​ക്കെ​തി​രെ​യു​ള്ള​ത്. രാ​ഷ്‌​ട്ര​ദീ​പി​ക​ക്ക് ല​ഭി​ച്ച പാ​നൂ​ർ ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി എ. ​പ്ര​വീ​ണി​ന്‍റെ വി​വാ​ദ സ​ന്ദേ​ശ​ത്തി​ലെ വാ​ക്കു​ക​ളാ​ണി​ത്.ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​യു​ടെ എ​ട്ട് മി​നി​റ്റും 34 സെ​ക്ക​ൻ​ഡും നീ​ണ്ടു നി​ൽ​ക്കു​ന്ന…

Read More

മു​ഴ​പ്പാ​ല​യി​ൽ ആ​ർ​എ​സ്എ​സ്  പ്ര​വ​ർ​ത്ത​ക​ന്‍റെ ബൈ​ക്ക് ക​ത്തി​ച്ചു;സിസി ടിവി കാമറകൾ പരിശോധിച്ച് പോലീസ്

ച​ക്ക​ര​ക്ക​ൽ: മു​ഴ​പ്പാ​ല​യി​ൽ ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ന്‍റെ ബൈ​ക്ക് ക​ത്തി​ച്ചു. മു​ഴ​പ്പാ​ല കൈ​ത​പ്ര​ത്തെ റി​ജു​വി​ന്‍റെ ബൈ​ക്കാ​ണ് ക​ത്തി​ന​ശി​ച്ച​ത്. ഇ​ന്ന് പു​ല​ർ​ച്ചെ 2.30 ഓ​ടെ വീ​ട്ടു​മു​റ്റ​ത്ത് നി​ർ​ത്തി​യി​ട്ട ബൈ​ക്ക് അ​ക്ര​മി​ക​ൾ തീ​വ​ച്ചു ന​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ബൈ​ക്കി​ൽ നി​ന്നു​ള്ള തീ ​ആ​ളി​പ്പ​ട​ർ​ന്ന് വീ​ടി​ന്‍റെ ചു​മ​രി​നും മ​റ്റും നാ​ശം സം​ഭ​വി​ച്ചു. ശ​ബ്ദം കേ​ട്ട് വീ​ട്ടു​കാ​ർ പു​റ​ത്തു വ​രു​മ്പോ​ഴേ​ക്കും അ​ക്ര​മി​ക​ൾ ര​ക്ഷ​പ്പെ​ട്ടി​രു​ന്നു.വി​വ​ര​മ​റി​ഞ്ഞ് ച​ക്ക​ര​ക്ക​ൽ എ​സ്ഐ ര​മേ​ശ​നും സം​ഘ​വും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ൻ.​ഹ​രി​ദാ​സ​ൻ നേ​താ​ക്ക​ളാ​യ ടി.​പി.​ ശ​ശി​ധ​ര​ൻ, അ​രു​ൺ തു​ട​ങ്ങി നി​ര​വ​ധി പേ​ർ വീ​ട്ടി​ലെ​ത്തി. പ്ര​ദേ​ശ​ത്തെ സി​സി​ടി​വി കാ​മ​റ​ക​ൾ പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ക​യാ​ണ്.

Read More

മാ​ഹി​യി​ൽനി​ന്നു കടത്തിയ 4000 ലി​റ്റ​ർ ഡീ​സ​ൽ​പ​ടി​കൂ​ടി; ക​ള്ള​ക്ക​ട​ത്തി​നാ​യി പ്ര​ത്യേ​കം രൂ​പ​ക​ല്പ​ന ചെ​യ്ത വാഹനങ്ങൾ; സർക്കാരിന് നഷ്ടം കോടികൾ

ത​ല​ശേ​രി: ന​ഗ​ര​ത്തി​ൽ ജി​എ​സ്ടി എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ന​ട​ത്തി​യ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ൽ അ​ന​ധി​കൃ​ത​മാ​യി ക​ട​ത്തു​ക​യാ​യി​രു​ന്ന നാ​ലാ​യി​രം ലി​റ്റ​ർ ഡീ​സ​ൽ പി​ടി​കൂ​ടി. ജി​എ​സ്ടി എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഓ​ഫീ​സ​ർ സ​ൽ​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ടാ​ങ്ക​റി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന ഡീ​സ​ൽ പി​ടി​കൂ​ടി​യ​ത്. സം​ഘ​ത്തി​ൽനി​ന്നു നാ​ല​ര ല​ക്ഷം രൂ​പ പി​ഴ​യീ​ടാ​ക്കി. സ്ക്വാ​ഡി​ലെ അം​ഗ​ങ്ങ​ളാ​യ ശ്രീ​ജേ​ഷ്, അ​നി​ൽ​കു​മാ​ർ, മ​ഹേ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ഡീ​സ​ൽ പി​ടി​കൂ​ടി​യ​ത്.മാ​ഹി മേ​ഖ​ല​യി​ൽനി​ന്നു കേ​ര​ള​ത്തി​ലെ വി​വി​ധ ജി​ല്ല​ക​ളി​ലേ​ക്കു ഡീ​സ​ൽ, പെ​ട്രോ​ൾ ക​ട​ത്ത് ത​കൃ​തി​യാ​യി​ട്ടാ​ണ് ന​ട​ന്നു വ​രു​ന്ന​ത്. ഇ​ത്ത​രം ക​ള്ള​ക്ക​ട​ത്തി​നാ​യി പ്ര​ത്യേ​കം രൂ​പ​ക​ല്പ​ന ചെ​യ്ത വാ​ഹ​ന​ങ്ങ​ളും രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. വി​സ​ർ​ജ്യ വ​സ്തു​ക്ക​ൾ കൊ​ണ്ടു പോ​കു​ന്ന വി​ധ​ത്തി​ലും എ​ണ്ണ​ക്ക​ട​ത്ത് ന​ട​ക്കു​ന്നു​ണ്ട്. കോ​ടി​ക്ക​ണ​ക്കി​നു രൂ​പ​യാ​ണ് ഈ ​ഇ​ന​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് ന​ഷ്ട​പ്പെ​ടു​ന്ന​ത്. മാ​ഹി​യിൽ വിലക്കുറവുള്ളതിനാൽ സ​മീ​പ ​ജി​ല്ല​ക​ളി​ൽനി​ന്നു നൂ​റു ക​ണ​ക്കി​നു വാ​ഹ​ന​ങ്ങ​ളാ​ണ് ഇവിടെയെ​ത്തി എ​ണ്ണ​യ​ടി​ക്കു​ന്ന​ത്.

Read More

ബി​സി​ന​സ് പ​ങ്കാ​ളി​യാ​ക്കാ​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്ത് 13 ല​ക്ഷം ത​ട്ടി: തൃ​ശൂ​ർ സ്വ​ദേ​ശി​ക്കെ​തി​രേ പരാതിയുമായി കണ്ണൂർക്കാരൻ

ത​ളി​പ്പ​റ​മ്പ്: മ​ക​നെ ബി​സി​ന​സ് പ​ങ്കാ​ളി​യാ​ക്കാ​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്ത് ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യെ​ടു​ത്തെ​ന്ന പ​രാ​തി​യി​ൽ തൃ​ശൂ​ർ സ്വ​ദേ​ശി​ക്കെ​തി​രെ ത​ളി​പ്പ​റ​മ്പ് പോ​ലീ​സ് കേ​സെ​ടു​ത്തു. ​ളി​പ്പ​റ​മ്പ് പൂ​ക്കോ​ത്ത് ന​ട​യി​ലെ കെ.​എ​ൻ. ഹേ​മ​ജ​യു​ടെ(58) പ​രാ​തി​യി​ലാ​ണ് കേ​സ്. തൃ​ശൂ​ർ ചി​റ്റി​ല​പ്പി​ള്ളി അ​ടാ​ട്ട് പ​ഞ്ചാ​യ​ത്തി​ലെ പി.​സി. സാ​ഹി​ദ് അ​ൻ​വ​ർ (30)ന്‍റെ പേ​രി​ലാ​ണ് വ​ഞ്ച​നാ കു​റ്റ​ത്തി​ന് കേ​സെ​ടു​ത്ത​ത്. മാ​ർ​ച്ച് 14 മു​ത​ൽ മ​ക​നെ ബി​സി​ന​സ് പ​ങ്കാ​ളി​യാ​ക്കാ​മെ​ന്നും അ​തേ ക​മ്പ​നി​യി​ൽ ജോ​ലി ന​ൽ​കാ​മെ​ന്നും വാ​ഗ്ദാ​നം ചെ​യ്ത് പ​ല ത​വ​ണ​ക​ളാ​യി 13,70,300 രൂ​പ അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് ട്രാ​ൻ​സ്ഫ​ർ ചെ​യ്തു ന​ൽ​കി. എ​ന്നാ​ൽ പ​ണം കൈ​പ്പ​റ്റി​യി​ട്ടും നാ​ളി​തു​വ​രെ​യാ​യി ജോ​ലി​യോ പ​ണ​മോ തി​രി​ച്ചു കി​ട്ടി​യി​ല്ലെ​ന്നാ​ണ് പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്.​ത​ളി​പ്പ​റ​ന്പ് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Read More

കോ​ള​ജി​ന് മു​ന്നി​ൽ കാർ നി​ർ​ത്തി ന​ഗ്ന​താ പ്ര​ദ​ർ​ശ​നം; മ​ധ്യ​വ​യ​സ്ക​ൻ അ​റ​സ്റ്റി​ൽ

ക​ണ്ണൂ​ർ: തോ​ട്ട​ട എ​സ് എ​ൻ കോ​ള​ജി​ന് മു​ന്നി​ൽ കാർ നി​ർ​ത്തി ഇ​റ​ങ്ങി മ​ധ്യ​വ​യ​സ്ക​ൻ വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക് മു​ന്നി​ൽ ന​ഗ്ന​താ പ്ര​ദ​ർ​ശ​നം ന​ട​ത്തി. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം. കോ​ള​ജ് വി​ട്ട് വി​ദ്യാ​ർ​ഥി​നി​ക​ൾ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ൻ നി​ക്ക​വെ​യാ​ണ് ഒ​രാ​ൾ കാ​ർ കൊ​ണ്ട് വ​ന്ന് നി​ർ​ത്തി​യ​ത്. വി​ദ്യ​ർ​ഥി​നി​ക​ൾ നോ​ക്കി​നിക്കേ കാ​റി​ൽനി​ന്നിറങ്ങിയ മ​ധ്യ​വ​യ​സ്ക​ൻ ന​ഗ്ന​താ പ്ര​ദ​ർ​ശ​നം ന​ട​ത്തു​ക​യാ​യി​രു​ന്നു. വി​ദ്യാ​ർ​ഥി​നി​ക​ൾ അ​ധ്യാ​പ​ക​രോ​ട് പ​രാ​തി​പ്പെ​ടു​ക​യും തു​ട​ർ​ന്ന് പോ​ലീ​സി​ൽ അ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു. ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് എ​ത്തി പേ​രാ​വൂ​ർ സ്വ​ദേ​ശി​യാ​യ 59 കാ​ര​നെ അ​റ​സ്റ്റ് ചെ​യ്തു, ഇയാളെ പിന്നീട് ജാ​മ്യ​ത്തി​ൽ വി​ട്ടു.

Read More

രാ​മ​ന്ത​ളി​യി​ല്‍ ബൈ​ക്ക് ​കത്തി​ച്ച സം​ഭ​വം; മൂ​ന്നു​പേ​ര്‍​ക്കെ​തി​രേ കേ​സ്

പ​യ്യ​ന്നൂ​ര്‍: ഹെ​ല്‍​മ​റ്റും മാ​ക്‌​സി​യും ധ​രി​ച്ചെ​ത്തി​യ മൂ​വ​ര്‍​സം​ഘം രാ​മ​ന്ത​ളി​യി​ല്‍ വീ​ട്ടു​മു​റ്റ​ത്ത് നി​ര്‍​ത്തി​യി​ട്ടി​രു​ന്ന ബൈ​ക്ക് ക​ത്തി​ച്ച സം​ഭ​വ​ത്തി​ല്‍ മൂ​ന്നു​പേ​ര്‍​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. വാ​ട്ട​ര്‍ അഥോറി​റ്റി​യു​ടെ ചെ​റു​വ​ത്തൂ​രി​ലെ ഓ​പ്പ​റേ​റ്റ​ര്‍ രാ​മ​ന്ത​ളി കു​ന്ന​രു വ​ട്ട​പ്പ​റ​മ്പ്ചാ​ല്‍ പ​ത്ത്‌​സെ​ന്‍റി​ലെ പ​രേ​ത​നാ​യ ഖാ​ദ​റി​ന്‍റെ മ​ക​ന്‍ എം.​പി.​ഷൈ​നേ​ഷി​ന്‍റെ ബൈ​ക്ക് ക​ത്തി​ച്ച സം​ഭ​വ​ത്തി​ലാ​ണ് മൂ​ന്നു​പേ​ര്‍​ക്കെ​തി​രേ പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ 1.10 നാ​ണ് വീ​ട്ടു​മു​റ്റ​ത്ത് നി​ര്‍​ത്തി​യി​ട്ടി​രു​ന്ന ഹോ​ണ്ട യൂ​ണി​ക്കോ​ണ്‍ ബൈ​ക്ക് തീ​വ​ച്ച് ന​ശി​പ്പി​ച്ച​ത്. ഹെ​ല്‍​മ​റ്റ് ധ​രി​ച്ചെ​ത്തി​യ മൂ​ന്നു​പേ​രി​ലൊ​രാ​ള്‍ കു​പ്പി​ല്‍ കൊ​ണ്ടു​വ​ന്ന പെ​ട്രോ​ള്‍ ബൈ​ക്കി​ന് മു​ക​ളി​ലൊ​ഴി​ച്ച് തീ​പ്പെ​ട്ടി ക​ത്തി​ച്ച് തീ​കൊ​ളു​ത്തു​ന്ന​തും തു​ട​ര്‍​ന്ന് മൂ​ന്നു​പേ​ര്‍ ഓ​ടി​മ​റ​യു​ന്ന ദൃ​ശ്യ​വും വീ​ട്ടി​ലെ നി​രീ​ക്ഷ​ണക്കാ​മ​റ​യി​ല്‍ പ​തി​ഞ്ഞി​രു​ന്നു. സം​ഭ​വ​ത്തി​ന് പി​ന്നി​ല്‍ വീ​ട്ടി​ലേ​ക്കു​ള്ള സ്വ​കാ​ര്യ റോ​ഡി​ല്‍ മ​ണ്ണി​ട്ട​തി​ന്‍റെ വി​രോ​ധ​മാ​യി​രി​ക്കാ​മെ​ന്ന് പോ​ലീ​സി​ന് ന​ല്‍​കി​യ പ​രാ​തി​യി​ലു​ണ്ട്. ഈ ​പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കു​റ്റ​വാ​ളി​ക​ളെ​ന്ന് സം​ശ​യി​ക്കു​ന്ന മൂ​ന്നു​പേ​ര്‍​ക്കെ​തി​രേ കേ​സെ​ടു​ത്ത​ത്.

Read More