കണ്ണൂർ: കാറിൽ കടത്തുകയായിരുന്ന അഞ്ചുകിലോ കഞ്ചാവും ഒരുകിലോ ഹാഷിഷ് ഓയിലും അഞ്ചുഗ്രാം എംഡിഎംഎയും പിടികൂടിയ സംഭവത്തിൽ പ്രതികൾ ഉടൻ പിടിയിലാവുമെന്ന് പോലീസ്. കൊറ്റാളി, മട്ടന്നൂർ സ്വദേശികൾക്കായി പോലീസ് വലവിരിച്ചു കഴിഞ്ഞു.കാറിൽനിന്നു ലഭിച്ച രണ്ട് മൊബൈൽ ഫോണുകൾ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്. ഈ മൊബൈൽ ഫോണുകളിലേക്ക് വന്ന കോളുകളും പോലീസ് പരിശോധിക്കുന്നുണ്ട്. സംസ്ഥാനത്തു മയക്കുമരുന്നുകൾ എത്തിക്കുന്ന പ്രധാന കണ്ണികളാണ് ഇവരെന്നാണ് പോലീസ് പറയുന്നത്. പ്രതികൾ സംസ്ഥാനം വിട്ടതായാണ് പോലീസ് സൂചന. ഇന്നലെ പുലർച്ചെ ഒന്നോടെ പുല്ലൂപ്പിക്കടുത്തുവച്ചാണ് മയക്കുമരുന്നുകൾ പിടികൂടിയത്. രാത്രികാല പരിശോധനയ്ക്കിടെ പോലീസിനെ കണ്ടതോടെ രണ്ടംഗസംഘം പുതുതായി നിർമാണം നടക്കുന്ന ബൈപ്പാസ് റോഡിലേക്ക് കാർ കയറ്റിയ ശേഷം വാഹനം ഉപേക്ഷിച്ചു രക്ഷപ്പെടുകയായിരുന്നു. തുടർന്ന്, പോലീസ് നടത്തിയ പരിശോധനയിൽ കാറിൽനിന്ന് 1.052 കിലോഗ്രാം ഹാഷിഷ് ഓയിൽ അഞ്ചുകിലോഗ്രാം കഞ്ചാവ്, 5.8 ഗ്രാം എംഡിഎംഎ തുടങ്ങിയ നിരോധിത മയക്കുമരുന്നുകളും രണ്ടു…
Read MoreCategory: Kannur
വിവാഹവാഗ്ദാനം നൽകി വിദേശത്തു വച്ചു പീഡിപ്പിച്ച്ഗർഭിണിയാക്കി; ഇരിക്കൂർ പെൺകുട്ടിയുടെ പരാതിയിൽ യുപി സ്വദേശിക്കെതിരേ കേസ്
ഇരിക്കൂർ: വിവാഹവാഗ്ദാനം നൽകി ദുബായിയിൽ വച്ച് പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന യുവതിയുടെ പരാതിയിൽ ഉത്തർ പ്രദേശ് സ്വദേശിക്കെതിരേ ഇരിക്കൂർ പോലീസ് കേസെടുത്തു. ബ്ലാത്തൂർ കല്യാടിനടുത്തുള്ള 35 കാരിയുടെ പരാതിയിൽ ഉത്തർപ്രദേശ് സ്വദേശി നദീം ഖാനെ(25)തിരെയാണ് കേസെടുത്തത്. ദുബായിയിൽ ജോലി ചെയ്യുന്നതിനിടെയാണ് യുവതി യുപി സ്വദേശിമായി പരിപയപ്പെടുന്നത്. പരിചയം മുതലെടുത്ത് പീഡിപ്പിക്കുകയായിരുന്നു. പിന്നീട് കുഞ്ഞിന് ജൻമം നൽകിയ ശേഷമാണ് യുവതി നാട്ടിലെത്തി പരാതി നൽകിയത്. ഇരിക്കൂർ പ്രിൻസിപ്പൽ എസ്ഐ ദിനേശൻ കൊതേരിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.
Read Moreമട്ടന്നൂരിലെ ഷോപ്പിംഗ് കോംപ്ലക്സ് വാട്ടർ ടാങ്കിൽ മാലിന്യവും ചത്ത കാക്കയും! ബഹുനില കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത് നൂറോളം സ്ഥാപനങ്ങൾ
മട്ടന്നൂര്‍: നഗരത്തിൽ നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന ഷോപ്പിംഗ് കോംപ്ലക്സിലെ ജലസംഭരണിയിൽ പായലും ചത്ത കാക്കയും. നഗര ഹൃദയത്തിൽ നൂറോളം സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന ബഹുനില കെട്ടിടത്തിന്റെ ഏറ്റവും മുകളിൽ കെട്ടി ഉണ്ടാക്കിയ വലിയ കോൺക്രീറ്റ് ജല സംഭരണിയിലാണ് മാലിന്യത്തിനൊപ്പം കാക്കയുംചത്തത്. കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ബാങ്കിലെ ജീവനക്കാർ വെള്ളത്തിനു ദുർഗന്ധം ഉണ്ടെന്ന് ബന്ധപ്പെട്ടവരോട് പറഞ്ഞിട്ട് യാതൊരു ഫലവുമുണ്ടായില്ലെന്ന് ഇവർ പറയുന്നു. തുടർന്ന് ഇവർ തന്നെ ടാങ്ക് പരിശോധിച്ചപ്പോഴാണ് പായലും പൂപ്പലും നിറഞ്ഞ സംഭരണിയിൽ ചത്ത നിലയിൽ കാക്കയെയും കണ്ടെത്തിയത്. കാക്കയുടെ ശരീരവശിഷ്ടങ്ങൾ വെള്ളത്തിൽ അഴുകിയ നിലയിലാണ്. വിദ്യാഭ്യാസ സ്ഥാപനം, എസ്ബിഐ, കേരള ബാങ്കുകൾ, കൂൾബാറുകൾ, ബേക്കറികൾ തുടങ്ങി നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടമാണിത്. നഗരസഭാ ആരോഗ്യവിഭാഗത്തിന് പരാതി നൽകിയതിനെ തുടർന്നു ആരോഗ്യ വിഭാഗം പരിശോധന നടത്തി. വെള്ളം ഉപയോഗിക്കുന്നത് തടഞ്ഞിട്ടുണ്ട്. തുടർ നടപടികൾ സ്വീകരിക്കുമെന്നും ഇത്തരത്തിലുള്ള ടാങ്കുകൾ ശ്രദ്ധയിൽപ്പെട്ടാൽ കർശന…
Read Moreപെൺകുട്ടിയുടെ മുറിയിൽ കയറിവസ്ത്രങ്ങൾ വലിച്ചുകീറി ;വളപട്ടണത്ത് 2 പേർക്കെതിരേ പോക്സോ കേസ്
വളപട്ടണം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മുറിയിൽ കയറി വസ്ത്രങ്ങൾ വലിച്ചുകീറുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ രണ്ടുപേർക്കെതിരേ പോക്സോ നിയമ പ്രകാരം കേസെടുത്തു. കഴിഞ്ഞ എട്ടിന് രാത്രി 10 ഓടെ ചിറക്കൽ കാഞ്ഞിരത്തറയിലായിരുന്നു സംഭവം. പെൺകുട്ടിയുടെ വീട്ടിലെത്തിയ യുവാക്കൾ പെൺകുട്ടിയുടെ മുറിയിൽ കയറി വസ്ത്രങ്ങൾ വലിച്ചുകീറുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു. പെൺകുട്ടിയുടെ നിലവിളി കേട്ട് മാതാപിതാക്കൾ ഓടിയെത്തുന്പോഴേക്കും യുവാക്കൾ രക്ഷപ്പെടുകയായിരുന്നു.
Read Moreസ്വപ്ന സുരേഷ്, വിജേഷ് പിള്ള എന്നിവർക്കെതിരായ പരാതി; തളിപ്പറമ്പ് ഏരിയാ സെക്രട്ടറിയുടെ മൊഴി രേഖപ്പെടുത്തും
തളിപ്പറമ്പ്: സ്വപ്ന സുരേഷ്, വിജേഷ് പിള്ള എന്നിവർക്കെതിരായ കേസിൽ സിപിഎം തളിപ്പറമ്പ് ഏരിയാ സെക്രട്ടറി കെ. സന്തോഷിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും. കേസന്വേഷണത്തിന് കണ്ണൂർ റൂറൽ എസ്പി ഹേമലത ഐപിഎസിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചിരുന്നു. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായി സ്വപ്ന സുരേഷിന്റെ ആരോപണങ്ങൾ പിൻവലിക്കാൻ കടമ്പേരി സ്വദേശിയായ വിജേഷ് പിള്ള എന്നയാൾ സമീപിച്ച് 30 കോടി വാഗ്ദാനം ചെയ്തുവെന്നും സമ്മതിച്ചില്ലെങ്കിൽ അവസാനിപ്പിച്ചുകളയുമെന്നും പറഞ്ഞതായി സ്വപ്ന സുരേഷ് സമൂഹ മാധ്യമത്തിലൂടെ വെളിപ്പെടുത്തിയിരുന്നു. ഇതിനെതിരായാണ് സിപിഎം തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ. സന്തോഷ് പരാതി നൽകിയതും തളിപ്പറമ്പ് പൊലീസ് കേസെടുക്കുകയും ചെയ്തത്. ഗൂഢാലോചന, വ്യാജരേഖ ചമക്കൽ, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകൾ ചുമത്തി കേസെടുക്കണമെന്നാവിശ്യപ്പെട്ടാണ് കെ. സന്തോഷ് പരാതി നൽകിയത്
Read Moreആ ചിരിയിൽ ഹുമയൂൺ വീണു; സ്വത്ത് എഴുതി നൽകാമെന്ന് വാഗ്ദാനം നൽകി യുവതി തട്ടിച്ചത് 12 ലക്ഷം
കണ്ണൂർ: സ്വത്ത് എഴുതി നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ വാങ്ങി വഞ്ചിച്ചെന്ന പരാതിയിൽ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു. പള്ളിക്കുന്ന് സ്വദേശി ഹുമയൂണിന്റെ പരാതിയിൽ കാപ്പാട് സ്വദേശിനി രാഖി (47) ക്കെതിരെയാണ് കണ്ണൂർ ടൗൺ പോലീസ് കേസെടുത്തത്. രാഖിയുടെ പേരിലുള്ള സ്വത്തുവകകൾ എഴുതി നൽകാമെന്നു പറഞ്ഞു പല തവണകളായി ഹുമയൂണിന്റെ കൈയിൽനിന്ന് രാഖി 12 ലക്ഷം തട്ടിയെന്നാണു പരാതിയിൽ പറയുന്നത്. പണം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടിട്ടും രാഖി നൽകിയില്ലെന്നും പരാതിയിൽ പറയുന്നുണ്ട്.
Read Moreപട്ടാളക്കാരന്റെ വിധവയെ പീഡിപ്പിച്ച പട്ടാളക്കാരന് പിടിയില്‍; വിവാഹ വാഗ്ദാനം നൽകി വിധവയിൽ നിന്ന് തട്ടിയെടുത്തത് 12 ലക്ഷം
പയ്യന്നൂര്‍: വിധവയെ പീഡിപ്പിച്ച കേസിൽ പട്ടാളക്കാരൻ പിടിയിൽ. പട്ടാളക്കാരന്റെ വിധവയാണു പീഡനത്തിനിരയായ സ്ത്രീയും. സ്ത്രീയുമായി അടുപ്പമുണ്ടാക്കിയശേഷം പട്ടാളക്കാൻ ബലാത്സംഗം ചെയ്യുകയായിരുന്നു. പയ്യന്നൂര്‍ സ്റ്റേഷന് പരിധിയിലെ 32കാരിയുടെ പരാതിയിലാണ് മൈസൂരുവിലെ മനോജ് കുമാര്‍ (40) പയ്യന്നൂര്‍ പോലീസിന്റെ പിടിയിലായത്. 2021 ലാണ് പരാതിക്കാസ്പദമായ സംഭവം. കണ്ണൂര്‍ ഡിഎസ്സി ക്യാമ്പില്‍ ജോലി ചെയ്തുവരവേ പട്ടാളക്കാരന്റെ വിധവയായ പരാതിക്കാരിയുമായി അടുപ്പം കാണിക്കുകയും വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്നുമാണു പരാതി. ഇക്കാലയളവില്‍ പരാതിക്കാരിയില്‍നിന്നും 12,50,000 രൂപ വാങ്ങി വഞ്ചിച്ചതായും പരാതിയുണ്ടായിരുന്നു. ഈ പരാതിയിലാണ് കേസെടുത്ത പോലീസ് ഇയാളെ പിടികൂടിയത്.
Read Moreപാനൂർ മീത്തലെചന്പാട്ട് യുവാവിന്റെ പരാക്രമം; ഓട്ടോ ഡ്രൈവർക്കും ഹോട്ടൽ ഉടമയ്ക്കും എസ്ഐക്കും മർദനം
മാഹി: പാനൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ മീത്തലെ ചമ്പാടിന് സമീപം കൂരാറ റോഡിൽ മനേത്ത് വയലിൽ ഓട്ടോ ഡ്രൈവർക്കും ഹോട്ടൽ ഉടമയ്ക്കും പോലീസിനും മർദനം. മനേത്ത് വയലിലെ യുവാവാണ് ഇന്ന് പുലർച്ചെ മുതൽ പരാക്ര മം കാട്ടിയത്. സഫാ മർവാസിലെ ഓട്ടോ ഡ്രൈവർ പാൽ വിതരണക്കാരനായ ലത്തീഫ് (53) ആണ് ആദ്യം അക്രമത്തിനിരയായത്. ഇന്ന് പുലർച്ചെ 3.30 നായിരുന്നു സംഭവം. ലത്തീഫ് പുലർച്ചെ വീട്ടിൽ നിന്ന് ഓട്ടോ ഓടിച്ച് തലശേരിയിൽ പാൽ എടുക്കുവാൻ പോവുകയായിരുന്നു. ചമ്പാട് മനേത്ത് വയലിൽ നല്ല പൊക്കമുള്ള ട്രൗസർ മാത്രം ധരിച്ച ആൾ ഓട്ടോ തടഞ്ഞു നിർത്തി കയ്യിൽ ഉണ്ടായിരുന്ന മാരകായുധം കൊണ്ട് ഓട്ടോയുടെ ചില്ല് തച്ചുടയ്ക്കുകയായിരുന്നു. ചില്ല് പൂർണമായും തകർന്നു. ഉടൻ ലത്തീഫ് ഓട്ടോ ഓടിച്ച് മൂലക്കടവിൽ എത്തി പന്തക്കൽ പോലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു. പന്തക്കൽ പോലീസിന്റെ നിർദ്ദേശ പ്രകാരം പാനൂർ…
Read Moreകണ്ണൂരിലെ പാര്‍ട്ടിഗ്രാമത്തില്‍ പടക്കനിര്‍മാണശാല വരുന്നു; ” തട്ടിക്കൂട്ട് റിപ്പോർട്ടിൽ അനുമതി” പ്രതിഷേധവുമായി അണികൾ
കണ്ണൂര്‍: പാര്‍ട്ടി ഗ്രാമത്തില്‍ അണികളുടെ പ്രതിഷേധം വകവയ്ക്കാതെ പടക്ക നിര്‍മാണശാല വരുന്നു. 35 മീറ്ററോളം അടുത്തുള്ള വീടുപോലും കാണിക്കാതെ നോക്കെത്താദൂരത്തോളം ജനവാസമില്ല എന്ന തട്ടിക്കൂട്ടു റിപ്പോര്‍ട്ടിന്റെ മറവിലാണ് പടക്ക നിര്‍മാണശാല സ്ഥാപിക്കാനുള്ള നീക്കം. പെരിങ്ങോം-വയക്കര പഞ്ചായത്തിലെ പെരിന്തട്ടയില്‍ കാവിന്മുഖത്തുനിന്നും പെരിന്തട്ട സൗത്ത് സ്കൂളിലേക്കുള്ള റോഡിനോടു ചേര്‍ന്നുള്ള സ്ഥലത്താണ് പടക്ക നിര്‍മാണശാല സ്ഥാപിക്കാനുള്ള നീക്കം നടക്കുന്നത്. ഇരുപത്തഞ്ചോളം കുടുംങ്ങളും പ്രാഥമികാരോഗ്യ കേന്ദ്രവുമുള്ള ഈ പ്രദേശത്ത് ചിരട്ട കത്തിച്ച് ശവസംസ്കാരം നടത്തുന്ന പൊതു ശ്മശാനവും മുകളില്‍ കെഎസ്ഇബിയുടെ 220 കെവി എച്ച്ടി ലൈനും താഴെയായി പെരിന്തട്ട പാടശേഖരത്തിലൂടെ കടന്നുപോകുന്ന നീര്‍ച്ചാലുമുണ്ട്. വേനല്‍ച്ചൂടില്‍ ഏറ്റവും കൂടുതല്‍ ചൂടനുഭവപ്പെടുന്ന പ്രദേശവുമാണ്. ഈ പ്രദേശത്ത് പടക്ക നിര്‍മാണശാല വരുന്നതായി സൂചന ലഭിച്ചപ്പോള്‍ത്തന്നെ കഴിഞ്ഞവര്‍ഷം മെയ്മാസത്തില്‍ പരിസരവാസികള്‍ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നതാണ്. എന്നാല്‍, കഴിഞ്ഞ ജനുവരിയില്‍ പടക്ക നിര്‍മാണശാല അനുവദിക്കുന്നതിന് തടസമുണ്ടെങ്കില്‍ അറിയിക്കണമെന്ന കളക്ടറേറ്റിലെ…
Read Moreമരുമകളുടെ തലയ്ക്കടിച്ച ഭർതൃപിതാവ് കിണറ്റിൽ മരിച്ചനിലയിൽ! അക്രമത്തിനു പിന്നിലെ കാരണത്തെക്കുറിച്ച് പോലീസ് പറയുന്നത്…
ധർമടം: മരുമകളെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു പരിക്കേൽപിച്ച ഭർതൃപിതാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ധർമടം പെരുന്താറ്റിലെ ഓട്ടോ ഡ്രൈവറായ കുന്നത്ത് എൽപി സ്കൂളിനു സമീപത്തെ എ. ചന്ദ്രനെ(65) യാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. മരുമകളായ സിസിനയെ തുണി കൊണ്ട് മുഖം മൂടിയിട്ട് ചുറ്റിക കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സിസിനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിനിടയിൽ ഭർതൃപിതാവിനെതിരേ ധർമടം പോലീസിൽ പരാതി നൽകുകയും ചെയ്തു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മദ്യപാനം ചോദ്യം ചെയ്തതാണ് അക്രമത്തിനു പിന്നിലെന്നാണു പോലീസ് പറയുന്നത്.
Read More