ജ​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​നെ ക​ഴു​ത്ത​റുത്തു കൊ​ല്ലു​മെ​ന്നു ഭീ​ഷ​ണി; എ​ൻ​ഐ​എ കേ​സി​ൽ അകത്തായ ത​ട​വു​കാ​ര​നെ​തി​രേ കേ​സ്

ക​ണ്ണൂ​ർ: സെ​ൻ​ട്ര​ൽ ജ​യി​ലി​ലെ ഉ​ദ്യോ​ഗ​സ്ഥ​നെ ക​ഴു​ത്ത​റു​ത്ത് കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ എ​ൻ​ഐ​എ കേ​സി​ലെ ത​ട​വു​കാ​ര​നെ​തി​രേ ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് കേ​സെ​ടു​ത്തു. നാ​റാ​ത്ത് സ്വ​ദേ​ശി മു​ഹ​മ്മ​ദ് പോ​ള​ക്ക​ണ്ടി​ക്കെ​തി​രേ​യാ​ണ് ജോ​യി​ന്‍റ് സൂ​പ്ര​ണ്ടി​ന്‍റെ പ​രാ​തി പ്ര​കാ​രം ടൗ​ൺ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. പ്രാ​ർ​ഥ​ന​യ്ക്കു വി​ട്ട രീ​തി ശ​രി​യ​ല്ലെ​ന്ന് ആ​രോ​പി​ച്ചാ​ണ് വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി​യ​ത്. ഐ​എ​സ് ബ​ന്ധ​ത്തി​ന്‍റെ പേ​രി​ൽ യു​എ​പി​എ ചു​മ​ത്തി ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ലെ അ​തി​സു​ര​ക്ഷാ സം​വി​ധാ​ന​മു​ള്ള പ​ത്താം ബ്ലോ​ക്കി​ലെ ത​ട​വു​കാ​ര​നാ​ണ് ഭീ​ഷ​ണി മു​ഴ​ക്കി​യ​ത്.

Read More

കാനഡയിലേക്ക് വിസ വാ​ഗ്ദാ​നംചെ​യ്ത് ത​ട്ടി​പ്പ്: ത​ളി​പ്പ​റ​മ്പിൽ ര​ണ്ട് പേ​ർ​ക്കെ​തി​രേ കേ​സ്

ത​ളി​പ്പ​റ​മ്പ്: കാ​ന​ഡ​യി​ലേ​ക്ക് വിസ വാ​ഗ്ദാ​നംചെ​യ്ത് ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യെ​ന്ന പ​രാ​തി​യി​ൽ ര​ണ്ട് പേ​ർ​ക്കെ​തി​രേ ത​ളി​പ്പ​റ​മ്പ് പോ​ലീ​സ് കേ​സെ​ടു​ത്തു. ക​ണ്ണൂ​ർ പ​ള്ളി​ക്കു​ന്ന് സ്വ​ദേ​ശി ദി​വി​ഷി​ത്ത് (32), പു​തി​യ​തെ​രു സ്വ​ദേ​ശി വൈ​ഷ്ണ​വ്(32) എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് ത​ളി​പ്പ​റ​മ്പ് കൂ​വേ​രി അ​ഷ​റ​ഫി(32) ന്‍റെ പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. 2018 ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. കാ​ന​ഡ​യി​ലേ​ക്ക് വീ​സ ശ​രി​യാ​ക്കി ത​രാ​മെ​ന്ന് പ​റ​ഞ്ഞ് 2018 മാ​ർ​ച്ച് 10 മു​ത​ൽ 2019 ജൂ​ലൈ 3 വ​രെ 4,60,000 രൂ​പ ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. പ​ണം കൈ​പ്പ​റ്റി​യ ശേ​ഷം ഇ​ന്തോ​നേ​ഷ്യ​യി​ലും കം​ബോ​ഡി​യ​യി​ലും കൊ​ണ്ടു​പോ​യി. എ​ന്നാ​ൽ, അ​വി​ടെ എ​ത്തി​യി​ട്ടും പ്ര​തി​ക​ൾ വി​സ ശ​രി​യാ​ക്കി ത​ന്നി​ല്ലെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു. ര​ണ്ട് രാ​ജ്യ​ങ്ങ​ളി​ൽ താ​മ​സി​ക്കാ​നും മ​റ്റും ചെ​ല​വാ​യ​ത​ട​ക്കം ആ​റു​ല​ക്ഷം രൂ​പ പ്ര​തി​ക​ൾ ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞി​രു​ന്നെ​ങ്ക​ലും ഇ​തു​വ​രെ​യാ​യി​ട്ടും പ​ണം ന​ൽ​കി​യി​ല്ലെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു.

Read More

പാവങ്ങളുടെ കഞ്ഞികുടി മുട്ടിക്കുന്ന വ്യാപാരി; രാ​മ​ന്ത​ളി​യി​ല്‍ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ 63 ചാ​ക്ക് റേ​ഷ​ന​രി ക​ണ്ടെ​ത്തി; ക​ട​ ഉ​ട​മ​യ്ക്കെ​തി​രേ ന​ട​പ​ടി

പ​യ്യ​ന്നൂ​ര്‍: വി​ത​ര​ണ​ത്തി​നാ​യി ന​ല്‍​കി​യ റേ​ഷ​ന​രി ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ നി​ല​യി​ല്‍. രാ​മ​ന്ത​ളി മു​ച്ചി​ലോ​ട് ചേ​നോ​ത്ത്പാ​റ​യി​ലെ നാ​ലാം ന​മ്പ​ര്‍ റേ​ഷ​ന്‍​ക​ട​യി​ല്‍ വി​ത​ര​ണ​ത്തി​നെ​ത്തി​ച്ച 63 ചാ​ക്ക് റേ​ഷ​ന​രി​യാ​ണ് പൂ​പ്പ​ൽ ബാ​ധി​ച്ച് ഉ​പ​യോ​ഗ ശൂ​ന്യ​മാ​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഇ​ന്ന​ലെ റേ​ഷ​നിം​ഗ് ഇ​ന്‍​സ്പെ​ക്ട​ര്‍ അ​രു​ണ്‍ ന​മ്പൂ​തി​രി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ റേ​ഷ​ന്‍ ക​ട​യി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഉ​പ​യോ​ഗ ശൂ​ന്യ​മാ​യ നി​ല​യി​ലു​ള്ള അ​രി ക​ണ്ടെ​ത്തി​യ​ത്.​അ​ടി​യി​ലെ ചാ​ക്കു​ക​ളി​ലെ അ​രി​യാ​ണ് പൂ​പ്പ​ൽ ബാ​ധി​ച്ച് ഉ​പ​യോ​ഗ ശൂ​ന്യ​മാ​യ​ത്. സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ വി​ഹി​ത​വും പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വി​ഹി​ത​വു​മാ​യി ധാ​രാ​ളം അ​രി​യാ​ണ് ഇ​പ്പോ​ള്‍ റേ​ഷ​ന്‍ ക​ട​ക​ളി​ല്‍ വി​ത​ര​ണ​ത്തി​നാ​യി എ​ത്തു​ന്ന​ത്. പു​തി​യ സ്‌​റ്റോ​ക്ക് വ​രു​മ്പോ​ള്‍ അ​ത് അ​ടി​യി​ലാ​ക്കു​ക​യും പ​ഴ​യ സ്‌​റ്റോ​ക്ക് ചെ​ല​വ​ഴി​ക്കാ​നാ​യി അ​ട്ടി​യു​ടെ മു​ക​ളി​ലാ​ക്കു​ക​യു​മാ​ണ് പ​തി​വ്. എ​ന്നാ​ല്‍, ഈ ​റേ​ഷ​ന്‍ ക​ട​യി​ല്‍ ഇ​ങ്ങ​നെ ചെ​യ്യാ​തെ കൃ​ത്യ​വി​ലോ​പം കാ​ണി​ച്ച​താ​ണ് അ​രി ഉ​പ​യോ​ഗ​ശൂ​ന്യ​മാ​കാ​ന്‍ കാ​ര​ണ​മെ​ന്നാ​ണ് റേ​ഷ​നിം​ഗ് ഇ​ന്‍​സ്‌​പെ​ക്ട​റു​ടെ ക​ണ്ടെ​ത്ത​ല്‍. റേ​ഷ​ന്‍​ക​ട​യു​ട​മ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.2021 ജൂ​ലൈ 26ന് ​രാ​വി​ലെ ഇ​തേ…

Read More

ക്ലാസ് കഴിഞ്ഞ് വീട്ടിലെത്തിയ  പ്ല​സ്ടു വി​ദ്യാ​ര്‍​ഥിയെ കാണാനില്ല; തിരച്ചിൽ നടത്തിയിറങ്ങിയ നാട്ടുകാർ കണ്ടത്  സ്‌​കൂ​ളി​നു സ​മീ​പം ജീവനൊടുക്കിയ നി​ല​യി​ല്‍

കാ​സ​ര്‍​ഗോ​ഡ്: സ്‌​കൂ​ളി​ല്‍​നി​ന്ന് വീ​ട്ടി​ലെ​ത്തി​യ​ശേ​ഷം വീ​ണ്ടും പു​റ​ത്തു​പോ​യ പ്ല​സ്ടു വി​ദ്യാ​ര്‍​ഥി​യെ സ്‌​കൂ​ളി​നു സ​മീ​പം മ​ര​ത്തി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. കു​ണ്ടം​കു​ഴി ഗ​വ.​ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ പ്ല​സ്ടു ഹ്യു​മാ​നി​റ്റീ​സ് വി​ദ്യാ​ര്‍​ഥി അ​ഭി​ന​വ് (17) ആ​ണ് മ​രി​ച്ച​ത്. സ്‌​കൂ​ളി​ല്‍ ക്ലാ​സു​ക​ള്‍ അ​വ​സാ​നി​ച്ച് പ​രീ​ക്ഷ​യ്ക്കു​ള്ള ത​യാ​റെ​ടു​പ്പി​ലാ​യി​രു​ന്നു. ക​ളി​ക്കാ​നാ​ണെ​ന്നു പ​റ​ഞ്ഞാ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം വീ​ട്ടി​ല്‍​നി​ന്നും പു​റ​ത്തു​പോ​യ​ത്.വൈ​കു​ന്നേ​ര​മാ​യി​ട്ടും തി​രി​ച്ചു​വ​രാ​താ​യ​തോ​ടെ​യാ​ണ് വീ​ട്ടു​കാ​രും നാ​ട്ടു​കാ​രും അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​ത്. രാ​ത്രി എ​ട്ടോ​ടെ സ്‌​കൂ​ളി​ന്‍റെ പി​റ​കു​വ​ശ​ത്തു​ള്ള മ​ര​ത്തി​ല്‍ തൂ​ങ്ങി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ന്‍ താ​ഴെ​യി​റ​ക്കി ചെ​ങ്ക​ള​യി​ലെ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. പെ​ര​ള​ത്തെ വി​നോ​ദി​ന്‍റെ മ​ക​നാ​ണ്.

Read More

ഫ​ണ്ടില്ല, സ്കൂ​ളു​ക​ളി​ൽ ഉ​ച്ചഭ​ക്ഷ​ണം മുടങ്ങും; ലക്ഷങ്ങളുടെ കടക്കാരായി അധ്യാപകർ;  മു​ഖ്യാ​ധ്യാ​പ​ക​രെ ആ​ത്മത്യ​യി​ലേ​ക്ക് ത​ള്ളി​വി​ട​രു​തെ​ന്ന് അസോസിയേഷൻ

നി​ശാ​ന്ത് ഘോ​ഷ് ക​ണ്ണൂ​ർ: ഫ​ണ്ടി​ന്‍റെ അ​പ​ര്യാ​പ്ത​ത കാ​ര​ണം സം​സ്ഥാ​ന​ത്തെ സ്കൂ​ൾ കു​ട്ടി​ക​ളു​ടെ ഉ​ച്ചഭ​ക്ഷ​ണ പ​ദ്ധ​തി ഏ​തു സ​മ​യ​വും നി​ല​ച്ചേ​ക്കും. ഫ​ണ്ട് യ​ഥാ​സ​മ​യം കി​ട്ടാ​ത്ത​തു കാ​ര​ണം പി​ടി​എ​യും മു​ഖ്യാ​ധ്യാ​പ​ക​രും അ​ധ്യാ​പ​ക​രും കൈ​യി​ൽനി​ന്ന് പ​ണം ന​ൽ​കി​യാ​ണ് സ്കൂ​ളു​ക​ളി​ൽ ഉ​ച്ചഭ​ക്ഷ​ണം ന​ൽ​കിപ്പോരു​ന്ന​ത്. ഡി​സം​ബ​ർ, ജ​നു​വ​രി, ഫെ​ബ്രു​വ​രി മാ​സ​ങ്ങ​ളി​ലെ ഉ​ച്ച​ഭ​ക്ഷ​ണ ഫ​ണ്ട് ഇ​പ്പോ​ഴും കു​ടി​ശി​ക​യാ​ണ്. ഇ​തി​ന​കംത​ന്നെ പ​ല സ്കൂ​ൾ അ​ധി​കൃ​ത​ർ​ക്കും സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി​യ ഇ​ന​ത്തി​ൽ ല​ക്ഷ​ങ്ങ​ളു​ടെ ബാ​ധ്യ​ത​യു​ണ്ട്. ഈ ​നി​ല​യി​ൽ ഇ​നി മു​ന്നോ​ട്ടു പോ​കാ​നാ​വി​ല്ലെ​ന്നാ​ണ് സ്കൂ​ൾ അ​ധി​കൃ​ത​രുടെ നിലപാട്. വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ് ന​ൽ​കി പോ​ന്ന ഫ​ണ്ടാ​ണ് ഇ​പ്പോ​ഴും തു​ട​രു​ന്ന​ത്. സാ​ധ​ന​ങ്ങ​ളു​ടെ വി​ല അ​നി​യ​ന്ത്രി​ത​മാ​യി കു​തി​ച്ചു​യ​ർ​ന്നി​ട്ടും ഫ​ണ്ടി​ൽ വ​ർ​ധ​ന വ​രു​ത്തി​യി​ട്ടി​ല്ല.പ​ച്ച​ക്ക​റി​ക​ളും പ​ല​വ്യ​ജ്ന​ങ്ങ​ളും വാങ്ങുന്ന ക​ട​ക​ളി​ൽ വലിയ തുക കു​ടി​ശി​കയായതിനാൽ പല വ്യാ​പാ​രി​ക​ളും സാ​ധ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​ത് നി​ർ​ത്തി. പി​ടി​എ​ സ​ഹ​ക​രി​ച്ചി​രു​ന്നെ​ങ്കി​ലും പി​ടി​എ ഫ​ണ്ട് തീ​ർ​ന്ന​തോടെ ഉ​ത്ത​ര​വാ​ദി​ത്തം മു​ഖ്യാ​ധ്യാ​പ​ക​ന്‍റെ മാ​ത്രം ചു​മ​ത​ല​യാ​യി മാ​റി. പ​ല​രും ലോ​ണെ​ടു​ത്തും മ​റ്റു​മാ​ണ്…

Read More

ആ​ഷിയുടെ അടിവസ്ത്രത്തിൽ ഒളിപ്പച്ചത് 932 ഗ്രാം സ്വർണം; പേസ്റ്റ് രൂപത്തിലെ പിടിച്ചെടുത്ത സ്വർണത്തിന്‍റെ വില ഞെട്ടിക്കുന്നത്

മ​ട്ട​ന്നൂ​ർ: ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് അ​ര​ക്കോ​ടി​യി​ല​ധി​കം രൂ​പ വ​രു​ന്ന സ്വ​ർ​ണം പി​ടി​കൂ​ടി. കോ​ഴി​ക്കോ​ട് പേ​രാ​മ്പ്ര സ്വ​ദേ​ശി മു​ഹ​മ്മ​ദ് ആ​ഷി​ക്കി​ൽ നി​ന്നാ​ണ് 52 ല​ക്ഷം വ​രു​ന്ന 932 ഗ്രാം ​സ്വ​ർ​ണം ക​സ്റ്റം​സ് പി​ടി​കൂ​ടി​യ​ത്. ഇ​ന്നു പു​ല​ർ​ച്ചെ ദോ​ഹ​യി​ൽ നി​ന്ന് ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ൽ വ​ന്ന​താ​യി​രു​ന്നു കോ​ഴി​ക്കോ​ട് പേ​രാ​മ്പ്ര സ്വ​ദേ​ശി മു​ഹ​മ്മ​ദ് ആ​ഷി​ക്ക്. ക​ണ്ണൂ​ർ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തി​യ ചെ​ക്കിം​ഗ് ഇ​ൻ പ​രി​ശോ​ധ​ന​യി​ലാ​ണ് സ്വ​ർ​ണം ക​ണ്ടെ​ത്തി​യ​ത്. വേ​സ്റ്റ് രൂ​പ​ത്തി​ലു​ള​ള സ്വ​ർ​ണം നാ​ല് ഗു​ളി​ക മാ​തൃ​ക​യി​ലാ​ക്കി അ​ടി​വ​സ്ത്ര​ത്തി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ച​താ​യി ക​ണ്ടെ​ത്തി.പേ​സ്റ്റ് രൂ​പ​ത്തി​ലു​ള്ള 1016 ഗ്രാം ​ഭാ​ര​മു​ള്ള ക്യാ​പ്‌​സ്യൂ​ളു​ക​ളാ​ണ് പു​റ​ത്തെ​ടു​ത്ത​ത്. ഇ​ത് വേ​ർ​തി​രി​ച്ചെ​ടു​ത്ത​പ്പോ​ൾ 932 ഗ്രാം ​സ്വ​ർ​ണ​മാ​ണ് ല​ഭി​ച്ച​ത്. ഇ​തി​ന് 52 ല​ക്ഷം രൂ​പ വ​രും. ക​സ്റ്റം​സ് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ സി.​വി. ജ​യ​കാ​ന്ത്, സൂ​പ്ര​ണ്ടു​മാ​രാ​യ അ​സീ​ബ്, കെ. ​ജി​നേ​ഷ്, ഇ​ൻ​സ്‌​പെ​ക്ട​ർ​മാ​രാ​യ സ​ന്ദീ​പ് കു​മാ​ർ, സു​രീ​ന്ദ​ർ ജ​ൻ​ജി​ദ്, കെ.​ആ​ർ. നി​ഖി​ൽ, ഹെ​ഡ്…

Read More

ക​ണ്ണൂ​രി​ലെ ജ​യി​ലു​ക​ളി​ൽ ബീ​ഡിയും കഞ്ചാവും എ​ത്തി​ക്കു​ന്ന സം​ഘ​ത്തി​ലെ 2 പേ​ർ അ​റ​സ്റ്റി​ൽ

ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ലെ ജ​യി​ലു​ക​ളി​ൽ ബീ​ഡി​യും ക​ഞ്ചാ​വും ഉ​ൾ​പ്പെ​ടെ​യു​ള്ള ല​ഹ​രി​മ​രു​ന്നു​ക​ൾ എ​ത്തി​ക്കു​ന്ന സം​ഘ​ത്തി​ലെ ര​ണ്ടു​പേ​ർ പി​ടി​യി​ൽ. ത​ളി​പ്പ​റ​ന്പ് തൃ​ച്ചം​ബ​രം സ്വ​ദേ​ശി എം.​വി. അ​നീ​ഷ്കു​മാ​ർ (40), ഞാ​റ്റു​വ​യ​ൽ സ്വ​ദേ​ശി എ.​എം. മു​ഹ​മ്മ​ദ് ഫാ​സി​ൽ (40) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​ന്ന​ലെ വൈ​കകിട്ട് ജി​ല്ലാ ജ​യി​ലി​ൽ ക​ഴി​യു​ന്ന റം​ഷീ​ദ് എ​ന്ന‌​യാ​ളെ കാ​ണ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഇ​വ​ർ ജ​യി​ൽ അ​ധി​കൃ​ത​ർ​ക്ക് അ​പേ​ക്ഷ കൊ​ടു​ത്തി​രു​ന്നു. തു​ട​ർ​ന്ന് ജ​യി​ലി​ന്‍റെ മ​തി​ലി​ന​രി​കി​ൽ ഇ​വ​ർ നി​ൽ​ക്കു​ന്ന​തു ക​ണ്ട് സം​ശ​യം തോ​ന്നി​യ അ​ധി​കൃ​ത​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് 160 ബീ​ഡി​ക​ൾ ഇ​വ​രു​ടെ പ​ക്ക​ൽനി​ന്ന് ക​ണ്ടെ​ടു​ത്ത​ത്. ജ​യി​ൽ അ​ധി​കൃ​ത​ർ ടൗ​ൺ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യും ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്യു​ക​യു​മാ​യി​രു​ന്നു. പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ റം​ഷീ​ദ് എ​ന്നു പേ​രു​ള്ള ഒ​രാ​ൾ ജ​യി​ലി​ൽ ഇ​ല്ലെ​ന്നു മ​ന​സി​ലാ​യി. ജ​യി​ലി​ലെ ത​ട​വു​കാ​ർ​ക്ക് ബീ​ഡി​ക​ളും ക​ഞ്ചാ​വും എ​ത്തി​ച്ചു​കൊ​ടു​ക്കു​ന്ന സം​ഘ​ത്തി​ലു​ള്ള​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​തെ​ന്നാ​ണു പോ​ലീ​സ് പ​റ​യു​ന്ന​ത്. ഇ​വ​രു​ടെ ഫോ​ൺ​കോ​ൾ ലി​സ്റ്റു​ക​ൾ പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്.

Read More

ക്വാ​റി ഉ​ട​മ​ക​ൾ ത​മ്മി​ലു​ള്ള കു​ടി​പ്പ​ക; ഒഴുകിയത് കോടികളുടെ കോഴ; പോ​ലീ​സ് ഉ​ന്ന​തന്‍റെ ക​സേ​ര തെ​റി​ച്ചു

ക​ണ്ണൂ​ർ: ക്വാ​റി ഉ​ട​മ​ക​ൾ ത​മ്മി​ൽ ന​ട​ന്ന കു​ടി​പ്പ​ക​യി​ലും സാ​മ്പ​ത്തി​ക തി​രി​മ​റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ളി​ലു​മാ​യി മ​ല​ബാ​റി​ലെ ഉ​ന്ന​ത കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് ഒ​ഴു​കി​യ​ത് കോ​ടി​ക​ളു​ടെ കോ​ഴ. പ​ണ​മൊ​ഴു​ക്കും അ​റ​സ്റ്റു​ക​ളും ഒ​ടു​വി​ൽ ആ​ഭ്യ​ന്ത​ര വ​കു​പ്പി​നുത​ന്നെ ത​ല​വേ​ദ​ന​യാ​യി. പ​രാ​തി​ക​ൾ പ​രി​ധിവി​ട്ട് എ​ത്തി​യ​തോ​ടെ മ​ല​ബാ​റി​ലെ ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ക​സേ​രയും തെ​റി​ച്ചു. ക്വാ​റി ഉ​ട​മ​ക​ൾ ത​മ്മി​ലു​ള്ള കു​ടി​പ്പ​ക​യി​ൽ ഒ​രു ഉ​ന്ന​ത​ന് മാ​ത്രം ല​ഭി​ച്ച​ത് ഒ​രു കോ​ടി രൂ​പ​യാ​ണെ​ന്നാ​ണ് ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന് ല​ഭി​ച്ചി​ട്ടു​ള്ള റി​പ്പോ​ർ​ട്ട്. സ​മ്പ​ന്ന​ർ ത​മ്മി​ൽ ന​ട​ന്ന ഏ​റ്റു​മു​ട്ട​ലി​ൽ ര​ണ്ട് വി​വാ​ദ അ​റ​സ്റ്റു​ക​ളാ​ണ് ന​ട​ന്ന​ത്. ര​ണ്ട് അ​റ​സ്റ്റു​ക​ൾ​ക്ക് പി​ന്നി​ലും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ചു​ക്കാ​ൻ പി​ടി​ച്ച​തെ​ന്നാ​ണ് പു​റ​ത്തു വ​രു​ന്ന വി​വ​രം. ഉ​ന്ന​ത​ർ ചു​ക്കാ​ൻ പി​ടി​ച്ച് ന​ട​ത്തി​യ അ​റ​സ്റ്റു​ക​ളി​ലെ പ്ര​തി​ക​ൾ​ക്ക് ജ​യി​ലി​ൽ ക​ഴി​യാ​തി​രി​ക്കാ​നു​ള്ള അ​വ​സ​രം ഒ​രു​ക്കാ​ൻ ജ​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ മ​ത്സ​രി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. അ​റ​സ്റ്റ് സം​ബ​ന്ധി​ച്ച വി​വാ​ദ​ങ്ങ​ൾ രാ​ഷ​ട്രീ​യ നേ​തൃ​ത്വ​ങ്ങ​ൾ​ക്കി​ട​യി​ലും സ​ജീ​വ ച​ർ​ച്ച​യാ​യി​ട്ടു​ണ്ട്.

Read More

പ​യ്യ​ന്നൂ​രി​ലെ റോ​ഡ് വി​ക​സ​നം; ഹൈ​ക്കോ​ട​തി അ​ഭി​ഭാ​ഷ​ക​ന്‍റെ കാ​റും സ്കൂ​ട്ട​റും ത​ക​ർ​ത്തു

പ​യ്യ​ന്നൂ​ർ: റോ​ഡ് വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​യ്യ​ന്നൂ​രി​ൽ ഹൈ​ക്കോ​ട​തി അ​ഭി​ഭാ​ഷ​ക​ന്‍റെ കാ​റും സ്കൂ​ട്ട​റും ത​ക​ർ​ത്തു. ഇ​ന്ന് പു​ല​ർ​ച്ചെ 1.30 തോ​ടെ​യാ​ണ് അ​ഭി​ഭാ​ഷ​ക​നാ​യ കോ​റോം മു​തി​യ​ല​ത്തെ പ​ള്ള​ത്തി​ൽ മു​ര​ളി​യു​ടെ വീ​ട്ടു​മു​റ്റ​ത്ത് നി​ർ​ത്തി​യി​ട്ട വാ​ഹ​ന​ങ്ങ​ളാ​ണ് ഒ​രു സം​ഘം ത​ക​ർ​ത്ത​ത്. സംഭവസമയം അ​ഭി​ഭാ​ഷ​ക​ൻ വീ​ട്ടി​ലി​ല്ലാ​യി​രു​ന്നു. മു​ര​ളി​യു​ടെ പ​രാ​തി​യി​ൽ ആ​റു​പേ​ർ​ക്കെ​തി​രേ പ​യ്യ​ന്നൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്തു. ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് ലം​ഘി​ച്ച് ഇ​ന്ന​ലെ പെ​രു​മ്പ- മ​ണി​യ​റ-​മാ​ത​മം​ഗ​ലം റോ​ഡി​ല്‍ മു​തി​യ​ല​ത്ത് ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് ഒ​രു സം​ഘം കേ​ണ​ൽ പ​ദ്മ​നാ​ഭ​ന്‍റെ മ​തി​ൽ പൊ​ളി​ച്ചി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് പ്ര​ദേ​ശ​ത്ത് വാ​ക്കേ​റ്റ​വും സം​ഘ​ർ​ഷാ​വ​സ്ഥ​യും ഉ​ട​ലെ​ടു​ത്തി​രു​ന്നു. പ​യ്യ​ന്നൂ​ര്‍ ഡി​വൈ​എ​സ്പി കെ.​ഇ. പ്രേ​മ​ച​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യാ​ണ് സം​ഘ​ർ​ഷാ​വ​സ്ഥ പ​രി​ഹ​രി​ച്ച​ത്. ക​ഴി​ഞ്ഞ​ദി​വ​സ​വും പ്ര​ദേ​ശ​ത്ത് സ്ഥ​ല ഉ​ട​മ​ക​ളു​ടെ അ​നു​മ​തി ഇ​ല്ലാ​തെ സ്ഥ​ലം ഏ​റ്റെ​ടു​ക്ക​ലി​ന്‍റെ ഭാ​ഗ​മാ​യി ചി​ല​രു​ടെ മ​തി​ലു​ക​ൾ പൊ​ളി​ച്ചി​രു​ന്നു. കോ​ട​തി ഉ​ത്ത​ര​വ് മ​റി​ക​ട​ന്ന് പോ​ലീ​സി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് മ​തി​ലു​ക​ൾ പൊ​ളി​ച്ച​തെ​ന്ന് സ്ഥ​ല​മു​ട​മ​ക​ൾ ആ​രോ​പി​ക്കു​ന്നു​ണ്ട്. സംഘർഘം നിലനിൽക്കുന്നതിനിടെയാണ് അ​ഭി​ഭാ​ഷ​ക​ന്‍റെ വാ​ഹ​ന​ങ്ങ​ൾ…

Read More

വേനൽച്ചൂട് കൂടി, ആ​റ​ള​ത്തെ കൃ​ഷി​യി​ട​ങ്ങ​ളി​ൽ ത​മ്പ​ടി​ച്ചു കാ​ട്ടാ​ന​ക്കൂ​ട്ട​ങ്ങ​ൾ; ഫാ​മി​ലെ തൊ​ഴി​ലാളികൾ ഭീ​തി​യി​ൽ

ഇ​രി​ട്ടി: കാ​ട്ടാ​ന​ക​ൾ കൂ​ട്ട​മാ​യി കൃ​ഷി​യി​ട​ത്തി​ൽ ത​മ്പ​ടി​ച്ച​തോ​ടെ ആ​റ​ളം ഫാ​മി​ൽ തൊ​ഴി​ലെ​ടു​ക്കു​ന്ന​വ​ർ ഭീ​തി​യി​ൽ. ഇ​തോ​ടെ ക​ശു​വ​ണ്ടി ശേ​ഖ​ര​ണം ഉ​ൾ​പ്പെ​ടെ പ്ര​തി​സ​ന്ധി​യി​ലാ​ണ്. കാ​ട്ടാ​ന​ക​ൾ കൂ​ട്ട​മാ​യാ​ണ് ഫാ​മി​ലെ കൃ​ഷി​യി​ട​ത്തി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന​ത്. മൂ​ന്നും നാ​ലും ആ​ന​ക​ൾ അ​ട​ങ്ങി​യ പ​ല സം​ഘ​ങ്ങ​ളാ​ണു കൃ​ഷി​യി​ട​ത്തി​ൽ ഉ​ള്ള​ത്. ക​ശു​മാ​വി​ൻ തോ​ട്ട​ങ്ങ​ളി​ൽ ഇ​നി​യും പ​കു​തി മാ​ത്ര​മാ​ണ് വെ​ട്ടി​തെ​ളി​യി​ച്ച​ത്. ക​ശു​വ​ണ്ടി​യു​ടെ ഉ​ത്പാ​ദ​നം തു​ട​ങ്ങി മാ​സ​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടും കാ​ട്ടാ​ന​ക​ൾ കാ​ര​ണം കാ​ടുവെ​ട്ട് പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​യാ​ത്തതു വ​ൻ​സാ​മ്പ​ത്തി​ക ന​ഷ്ട​മാ​ണ് ഫാ​മി​ന് ഉ​ണ്ടാ​ക്കു​ന്ന​ത്. വേ​ന​ൽച്ചൂ​ട് കൂ​ടി​യ​തോ​ടെ കു​ടി​വെ​ള്ള​വും ഭ​ക്ഷ​ണ​വും തേ​ടി ഫാ​മി​നു​ള്ളി​ൽ ചു​റ്റി​ന​ട​ക്കു​ക​യാ​ണ് ആ​ന​ക്കൂ​ട്ടം. ജീ​വ​ൻ പ​ണ​യ​പ്പെ​ടു​ത്തി​യാ​ണ് തൊ​ഴി​ലാ​ളി​ക​ൾ കൃ​ഷി​യി​ട​ത്തി​ൽ എ​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം കൂ​ട്ട​മാ​യി എ​ത്തി​യ ആ​ന​ക്കൂ​ട്ടം മേ​ഖ​ല​യി​ലെ നി​ര​വ​ധി തെ​ങ്ങു​ക​ളും ക​ശു​മാ​വും ന​ശി​പ്പി​ച്ചു. കാ​ട്ടാ​ന​ക​ളെ കൃ​ഷി​യി​ട​ത്തി​ൽനി​ന്ന് ഓ​ടി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തുനിന്ന് ഉ​ണ്ടാ​കു​ന്നി​ല്ല. നേ​ര​ത്തെ ആ​ദി​വാ​സി​ക​ൾ​ക്കു പ​തി​ച്ചു ന​ൽ​കി​യ ഭൂ​മി​യി​ലെ കാ​ടു മൂ​ടി​യ പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി​രു​ന്നു ഇ​വ താ​വ​ള​മാ​ക്കി​യി​രു​ന്ന​ത്. ഇ​ത്ത​രം പ്ര​ദേ​ശ​ങ്ങ​ളി​ലെ കാ​ടു​ക​ൾ…

Read More