ജെ​മി​നി ശ​ങ്ക​ര​ന്‍റെ വി​യോ​ഗം സ​ർ​ക്ക​സ് ക​ല​യ്ക്ക് വ​ലി​യ ന​ഷ്ടമെന്ന് മു​ഖ്യ​മ​ന്ത്രി

ക​ണ്ണൂ​ർ: ജെ​മി​നി ശ​ങ്ക​ര​ന്‍റെ നി​ര്യാ​ണ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​നു​ശോ​ചി​ച്ചു. ഇ​ന്ത്യ​ൻ സ​ർ​ക്ക​സി​നെ ലോ​ക​പ്ര​ശ​സ്ത​മാ​ക്കു​ന്ന​തി​ൽ മു​ഖ്യ​പ​ങ്കു വ​ഹി​ച്ച വ്യ​ക്തി​യാ​ണ് ജെ​മി​നി ശ​ങ്ക​ര​നെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ജെ​മി​നി ശ​ങ്ക​ര​ന്‍റെ വി​യോ​ഗം സ​ർ​ക്ക​സ് ക​ല​യ്ക്ക് വ​ലി​യ ന​ഷ്ട​മാ​ണ് ഉ​ണ്ടാ​ക്കി​യ​തെ​ന്നും മു​ഖ്യ​മ​ന്ത്രി അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു. ഇ​ന്ത്യ​യു​ടെ വി​വി​ധ പ്ര​ധാ​ന​മ​ന്ത്രി​മാ​ർ, രാ​ഷ്ട്ര​പ​തി​മാ​ർ, ലോ​ക നേ​താ​ക്ക​ൾ, പ്ര​മു​ഖ വ്യ​ക്തി​ക​ൾ എ​ന്നി​വ​രു​മാ​യി അ​ദ്ദേ​ഹം സൗ​ഹൃ​ദം കാ​ത്തു​സൂ​ക്ഷി​ച്ചി​രു​ന്നു. സ​ർ​ക്ക​സ് കു​ല​പ​തി കീ​ലേ​രി കു​ഞ്ഞി​ക്ക​ണ്ണ​ന്‍റെ ക​ള​രി​യി​ലൂ​ടെ പ​രി​ശീ​ല​നം ആ​രം​ഭി​ച്ച അ​ദ്ദേ​ഹം സ​ർ​ക്ക​സി​ൽ കാ​ലി​ക​മാ​യ മാ​റ്റ​ങ്ങ​ൾ വ​രു​ത്തു​ന്ന​തി​ൽ പ്ര​ധാ​ന പ​ങ്കു​വ​ഹി​ച്ചു. വി​ദേ​ശ ക​ലാ​കാ​ര​ന്മാ​രെ​യും അ​വ​രു​ടെ സ​ർ​ക്ക​സ് ക​ല​ക​ളെ​യും ഇ​ന്ത്യ​ൻ സ​ർ​ക്ക​സി​ൽ ഉ​ൾ​പ്പെ​ടു​ത്തി സ​ർ​ക്ക​സ് വി​ക​സി​പ്പി​ക്കു​ന്ന​തി​ൽ ശ്ര​ദ്ധി​ച്ചു. 99-ാം വ​യ​സ്സി​ലും ആ​രോ​ഗ്യ​പൂ​ർ​ണ​മാ​യി സ​ജീ​വ ജീ​വി​തം ന​യി​ക്കാ​ൻ അ​ദ്ദേ​ഹ​ത്തി​ന് സാ​ധി​ച്ചു. ജെ​മി​നി ശ​ങ്ക​ര​നു​മാ​യി വ്യ​ക്തി​പ​ര​മാ​യി ഏ​റെ അ​ടു​പ്പം പു​ല​ർ​ത്തി​യി​രു​ന്നു. പു​രോ​ഗ​മ​ന രാ​ഷ്ട്രീ​യ​ത്തോ​ടാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.

Read More

ര​ണ്ട് രൂ​പ​യെ ചൊ​ല്ലി ത​ർ​ക്കം, കൈ​യാ​ങ്ക​ളി; ക​ണ്ട​ക്ട​ർ​ക്കും യാ​ത്ര​ക്കാ​ര​നു​മെ​തി​രേ കേ​സ്; കണ്ണൂരിലെ സംഭവം ഇങ്ങനെ…

ക​ണ്ണൂ​ർ: ര​ണ്ട് രൂ​പ ബാ​ക്കി ന​ൽ​കാ​ത്ത​തി​നെ ചൊ​ല്ലി യാ​ത്ര​ക്കാ​ര​നും ക​ണ്ട​ക്ട​റും ത​മ്മി​ൽ ഏ​റ്റു​മു​ട്ടി. പൊ​ടി​ക്കു​ണ്ടി​ൽനി​ന്ന് ബ​സി​ൽ ക​യ​റി​യ യാ​ത്ര​ക്കാ​ര​നാ​യ ര​തീ​ശ​നും ക​ണ്ട​ക്ട​ർ റ​ജി​നാ​സും ത​മ്മി​ലാ​ണ് ഏ​റ്റു​മു​ട്ടി​യ​ത്. ക​ണ്ണാ‌​ടി​പ​റ​മ്പി​ൽനി​ന്നു ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന സം​ഗീ​ത് ബ​സി​ലാ​ണ് സം​ഭ​വം.​ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​യിരുന്നു സം​ഭ​വം. ബ​സി​ൽ ക​യ​റി​യ ര​തീ​ശ​ന്‍റെ അ​ടു​ത്ത് ടി​ക്ക​റ്റ് എ​ടു​ക്കാ​നെ​ത്തി​യ​പ്പോ​ൾ ര​ണ്ട് രൂ​പ ചി​ല്ല​റ ന​ൽ​ക​ണം എ​ന്ന് ക​ണ്ട​ക്ട​ർ ആ​വ​ശ്യ​പ്പെ​ട്ടു. ചി​ല്ല​റ​യി​ല്ലെ​ന്ന് ര​തീ​ശ​ൻ അ​റി​യി​ച്ചു. തു​ട​ർ​ന്ന് ഇ​രു​വ​രും ത​മ്മി​ൽ വാ​ക്ക് ത​ർ​ക്കം ഉ​ണ്ടാ​യി. ഒ​ടു​വി​ൽ കൈ​യാ​ങ്ക​ളി​യു​മാ​യി. ഒ​ടു​വി​ൽ ബ​സി​ൽ ഉ​ണ്ടാ​യി​രു​ന്ന പോ​ലീ​സു​കാ​ര​ൻ ‌ടൗ​ൺ സ്റ്റേ​ഷ​നി​ൽ വി​ളി​ച്ച​റി​യി​ക്കു​ക​യും ഇ​രു​വ​ർ​ക്കു​മെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ക്കു​ക​യു​മാ​യി​രു​ന്നു.

Read More

ഉ​ത്സ​വസ്ഥ​ല​ത്ത് ഗു​ണ്ടാ​സം​ഘം യു​വാ​വി​ന്‍റെ മു​ഖം ത​ക​ർ​ത്തു; അ​ക്ര​മികളെ സം​ര​ക്ഷി​ച്ച് പേ​രാ​മ്പ്ര പോ​ലീ​സ്; യുവാവിന്‍റെ ശ​ബ്ദസ​ന്ദേ​ശം പുറത്ത്

  ത​ല​ശേ​രി: പേ​രാ​മ്പ്ര​യി​ൽ ഉ​ത്സ​വ​സ്ഥ​ല​ത്ത് ഗു​ണ്ടാസം​ഘം യു​വാ​വി​നെ ക്രൂ​ര​മാ​യി ആ​ക്ര​മി​ച്ചു. മു​ഖ​ത്ത് ഗു​രു​ത​ര​മാ​യ പ​രി​ക്കു​ക​ളോ​ടെ പേ​രാ​മ്പ്ര കൈ​പ്പ​റ​മ്പ് കി​ഴ​ക്കേ മാ​ണി​ക്കോ​ത്ത് ക​ണ്ടിവീ​ട്ടി​ൽ അ​ഭി​ന​വി (23) നെ ​ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മ​ക​നെ ക്രൂ​ര​മാ​യി അ​ക്ര​മി​ച്ച​വ​ർ​ക്കെ​തി​രേ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് അ​ഭി​ന​വി​ന്‍റെ മാ​താ​പി​താ​ക്ക​ൾ പേ​രാ​മ്പ്ര പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ക​യ​റി ഇ​റ​ങ്ങി​യ​ത് നാ​ല് ദി​വ​സം. ഒ​ടു​വി​ൽ ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​ട​പെ​ട്ട​പ്പോ​ൾ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. എ​ന്നാ​ൽ, എ​ഫ്ഐ​ആ​റി​ൽനി​ന്ന് ഗു​ണ്ട​ക​ളെ ര​ക്ഷി​ക്കാ​ൻ തു​നി​ഞ്ഞി​റ​ങ്ങി​യ പോ​ലീ​സ് അ​ക്ര​മി സം​ഘ​ത്തി​ലെ ര​ണ്ടു​പേ​രെ കേ​സി​ൽനി​ന്ന് ഒ​ഴി​വാ​ക്കി. ഇ​തുസം​ബ​ന്ധി​ച്ച് പോ​ലീ​സി​ന്‍റെ നി​യ​മവി​രു​ദ്ധ നീ​ക്ക​ങ്ങ​ൾ വി​ശ​ദീ​ക​രി​ക്കു​ന്ന അ​ക്ര​മ​ത്തി​നി​ര​യാ​യ യു​വാ​വി​ന്‍റെ ശ​ബ്ദസ​ന്ദേ​ശം രാ​ഷ്‌​ട്ര​ദീ​പി​ക​യ്ക്ക് ല​ഭി​ച്ചു. ക​ഴി​ഞ്ഞ 14 ന് ​രാ​ത്രി​യാ​ണ് ക​ല്ലൂ​ർ​കാ​വ് ഉ​ത്സ​വസ്ഥ​ല​ത്ത് ഗു​ണ്ടാ സം​ഘം അ​ഭി​ന​വി​നെ ക്രൂ​ര​മാ​യി ആ​ക്ര​മി​ച്ച​ത്. ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച അ​ഭി​ന​വി​ന്‍റെ മു​ഖ​ത്ത് ആ​റ് തു​ന്ന​ലു​ക​ളാ​ണു​ള​ള​ത്. മാ​താ​പി​താ​ക്ക​ൾ നാ​ല് ദി​വ​സം സ്റ്റേ​ഷ​നി​ൽ ക​യ​റി​യി​റ​ങ്ങി​യി​ട്ടും പോ​ലീ​സ് കേ​സെ​ടു​ക്കാ​ൻ ത​യാ​റാ​കാ​ത്ത​തി​നെ…

Read More

സെ​മി​നാ​രി പ​ഠ​ന​ത്തി​നി​ടെ ഗു​രു​ക്ക​ൻ​മാ​രെ അ​നു​ക​രി​ച്ച് തു​ട​ങ്ങി​! അ​നു​ക​ര​ണ​ക​ല​യും വ്ര​ത​മാ​ക്കി ഫാ.​ എ​ബി​ൻ എ​ന്ന മി​മി​ക്രി അ​ച്ച​ൻ

സ്വ​ന്തം ലേ​ഖ​ക​ൻ ഇ​രി​ട്ടി: സെ​മി​നാ​രി പ​ഠ​ന​ത്തി​നി​ടെ ഗു​രു​ക്ക​ൻ​മാ​രെ അ​നു​ക​രി​ച്ച് തു​ട​ങ്ങി​യ ഫാ. ​എ​ബി​ൻ മ​ട​പ്പാം​തോ​ട്ട്കു​ന്നേ​ൽ ടി​വി സ്ക്രീ​നി​ലെ കോ​മ​ഡി വേ​ദി​ക​ളി​ലും താ​ര​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. മി​മി​ക്രി, പാ​ട്ട്, ഡാ​ൻ​സ്..​അ​ങ്ങ​നെ സ​ർ​വ​ക​ലാ വ​ല്ല​ഭ​നാ​യാ​ണ് കോ​മ​ഡി വേ​ദി​യി​ൽ ഈ ​കൊ​ച്ച​ച്ച​ൻ തി​ള​ങ്ങു​ന്ന​ത്. സി​നി​മാ താ​ര​ങ്ങ​ളാ​യ മ​ധു​വി​നെ​യും ജ​നാ​ർ​ദ​ന​നെ​യും വേ​ദി​യി​ൽ അ​ച്ച​ൻ അ​വ​ത​രി​പ്പി​ക്കു​ന്പോ​ൾ നി​റ​ഞ്ഞ കൈ​യ​ടി​ക​ളാ​ണ് ഉ​യ​രു​ന്ന​ത്. മാ​ലോം ആ​ന​മ​ഞ്ഞ​ൾ ഇ​ട​വ​ക​യി​ലെ മ​ട​പ്പാം​തോ​ട്ടു​കു​ന്നേ​ൽ ആ​ന്‍റ​ണി-​ജെ​സി ദ​മ്പ​തി​ക​ളു​ടെ മൂ​ത്ത മ​ക​നാ​യ എ​ബി​ൻ 2011 ലാ​ണ് ത​ല​ശേ​രി അ​തി​രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​മി​നാ​രി​യി​ൽ വൈ​ദി​ക പ​ഠ​നം ആ​രം​ഭി​ച്ച​ത്. 2022 ജ​നു​വ​രി​യി​ലാ​യി​രു​ന്നു വൈ​ദി​ക​പ​ട്ടം സ്വീ​ക​ര​ണം. ആ​ദ്യം മേ​രി​ഗി​രി ഇ​ട​വ​ക​യി​ൽ സ​ഹ​വൈ​ദി​ക​നാ​യി നി​യ​മി​ത​നാ​യ എ​ബി​ന​ച്ച​ൻ ഇ​പ്പോ​ൾ ഇ​രി​ട്ടി വെ​ളി​മാ​നം ഇ​ട​വ​ക​യി​ലെ അ​സി.​വി​കാ​രി​യാ​ണ്. സെ​മി​നാ​രി പ​ഠ​ന​കാ​ല​യ​ള​വി​ലെ മ​ത്സ​ര​വേ​ദി​ക​ളി​ലാ​യി​രു​ന്നു മി​മി​ക്രി അ​വ​ത​രി​പ്പി​ച്ച് തു​ട​ങ്ങി​യ​ത്.ആ​ദ്യം അ​നു​ക​രി​ച്ചു​തു​ട​ങ്ങി​യ​ത് അ​ന്ന​ത്തെ റെ​ക്ട​ർ അ​ച്ച​നാ​യി​രു​ന്ന ഫാ. ​സ്റ്റീ​ഫ​ൻ കു​ള​ങ്ങ​ര​മു​റി​യെ ആ​ണ്. കോ​ട്ട​യ​ത്ത് തി​യോ​ള​ജി പ​ഠി​ക്കു​ന്ന സ​മ​യ​ത്ത് ഫു​ട്ബോ​ൾ ക​ളി​ക്കി​ട​യി​ൽ…

Read More

ചെ​റു​പു​ഴ​യി​ൽ കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ വിദ്യാർഥി മരിച്ചു; അവധിക്ക് എബിൻ വീട്ടിലെത്തിയപ്പോഴായിരുന്നു ദാരുണസംഭവം

ചെ​റു​പു​ഴ: ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്തി​ലെ രാ​ജ​ഗി​രി​യി​ൽ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ യു​വാ​വ് മരിച്ചു.​ വാ​ഴ​ക്കു​ണ്ടം സെ​വ​ൻ​സ് സ്വ​ദേ​ശി​യാ​യ കാ​ട്ടാ​ത്ത് എ​ബി​ൻ സെ​ബാ​സ്റ്റ്യ​ൻ (22) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. രാ​ജ​ഗി​രി​യി​ൽ ത​ച്ചി​ലേ​ട​ത്ത് ഡാ​ർ​വി​ന്‍റെ കൃ​ഷി​യി​ട​ത്തി​ലാ​ണ് പു​ല​ർ​ച്ചെ ആ​റോ​ടെ എ​ബി​നെ പ​രി​ക്കേ​റ്റനി​ല​യി​ൽ ക​ണ്ട​ത്. ഉ​ട​ൻത​ന്നെ ചെ​റു​പു​ഴ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് പ​രി​യാ​രം ക​ണ്ണൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലും പ്രവേശിപ്പിച്ചെങ്കി​ലും മ​രി​ക്കു​ക​യാ​യി​രു​ന്നു. എ​റ​ണാ​കു​ള​ത്ത് ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് പ​ഠി​ക്കു​ക​യാ​യി​രു​ന്ന എ​ബി​ൻ ഒ​രാ​ഴ്ച മു​ൻ​പാ​ണ് നാ​ട്ടി​ലെ​ത്തി​യ​ത്. വാ​ഴ​ക്ക​ണ്ട​ത്തെ കാ​ട്ടാ​ത്ത് ഷാ​ജു​വി​ന്‍റെ​യും സ​ജി​നി​യു​ടെ​യും മ​ക​നാ​ണ്. ഏ​ക സ​ഹോ​ദ​ര​ൻ ബി​ബി​ൻ. ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്തി​ലെ രാ​ജ​ഗി​രി, കാ​നം​വ​യ​ൽ, കോ​ഴി​ച്ചാ​ൽ ഈ​സ്റ്റ് തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ കാ​ട്ടാ​ന ശ​ല്യം രൂ​ക്ഷ​മാ​ണ്. ക​ർ​ണാ​ട​ക വ​ന​ത്തി​ൽനി​ന്നാ​ണ് കാ​ട്ടാ​ന​ക​ൾ കൃ​ഷി​യി​ട​ങ്ങ​ളി​ലെ​ത്തു​ന്ന​ത്‌. ചി​ല ഭാ​ഗ​ങ്ങ​ളി​ൽ കാ​ര്യ​ങ്കോ​ട് പു​ഴ ക​ട​ന്നാ​ണ് കാ​ട്ടാ​ന​ക​ൾ എ​ത്തു​ന്ന​ത്.

Read More

വി​വാ​ദ റി​സോ​ർ​ട്ട് വൈ​ദേ​കം വി​ൽ​പ്പ​ന​യ്ക്ക്; വാ ​ങ്ങാ​ൻ കേ​ന്ദ്ര സ​ഹ​മ​ന്ത്രിയുടെ കമ്പനി

ക​ണ്ണൂ​ർ: എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​റും മു​തി​ർ​ന്ന സി​പി​എം നേ​താ​വു​മാ​യ ഇ.​പി. ജ​യ​രാ​ജ​ന്‍റെ ഭാ​ര്യ​യ്ക്കും മ​ക​നും ഓ​ഹ​രി​ക​ളു​ള്ള വൈ​ദേ​കം റി​സോ​ർ​ട്ട് വാ​ങ്ങാ​ൻ വ്യ​വ​സാ​യി​യും കേ​ന്ദ്ര സ​ഹ​മ​ന്ത്രി​യു​മാ​യി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര​ൻ താ​ത്പ​ര്യം പ്ര​ക​ടി​പ്പി​ച്ച​താ​യി റി​പ്പോ​ർ​ട്ട്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക​ന്പ​നി വൈ​ദേ​കം മാ​നേ​ജ്മെ​ന്‍റു​മാ​യി ബ​ന്ധ​പ്പെ​ട്ടതായാണു വിവരം. അ​ടു​ത്ത ദി​വ​സം ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ന​ട​പ​ടി​ക​ൾ സം​ബ​ന്ധി​ച്ച് ച​ർ​ച്ച ന​ട​ക്കുമെ​ന്നും അറിയുന്നു. വി​ല​യടക്കം മറ്റു വി​വ​ര​ങ്ങ​ൾ പു​റ​ത്തു വി​ട്ടി​ട്ടി​ല്ല. വൈ​ദേ​കം ആ​യു​ർ​വേ​ദ റി​സോ​ർ​ട്ട് എ​ന്ന സ്ഥാ​പ​ന​ത്തി​ൽ ഇ.​പി. ജ​യ​രാ​ജ​ന്‍റെ ഭാ​ര്യ​യ്ക്കും മ​ക​നും വ​ലി​യ ഓ​ഹ​രി പ​ങ്കാ​ളി​ത്വ​മു​ള്ള​ത് സി​പി​എ​മ്മി​ന​ക​ത്തും പു​റ​ത്തും ച​ർ​ച്ച​യ​്ക്ക് വ​ഴി​വ​ച്ചി​രു​ന്നു. സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി​യി​ൽ ഇ​തു സം​ബ​ന്ധി​ച്ച് മു​തി​ർ​ന്ന സി​പി​എം നേ​താ​വ് പി. ​ജ​യ​രാ​ജ​ൻ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​തോ​ടെ​യാ​ണ് വി​വാ​ദ​ങ്ങ​ൾ ആ​രം​ഭി​ച്ച​ത്. ഇ.​പി. ജ​യ​രാ​ജ​ന്‍റെ ഭാ​ര്യ​യും ജി​ല്ലാ ബാ​ങ്ക് റി​ട്ട. ഉ​ദ്യോ​ഗ​സ്ഥ​യു​മാ​യ ഇ​ന്ദി​ര​യ​്ക്കും മ​ക​ൻ ജ​യ്സ​ൺ ജ​യ​രാ​ജ​നും 9,199 ഓ​ഹ​രി​ക​ളാ​ണുള്ള​ത്. ഇ​ന്ദി​ര​യ​ക്ക്…

Read More

അ​രി​ക്കൊ​മ്പ​ന്‍ വി​ഷ​യം സ​ര്‍​ക്കാ​രി​ന് വി​ട്ടു​കൊ​ടു​ക്കു​ക​യാ​ണ് കോ​ട​തി ചെ​യ്യേ​ണ്ടി​യി​രു​ന്ന​തെന്ന് ഇ.​പി.​ജ​യ​രാ​ജ​ന്‍

ക​ണ്ണൂ​ര്‍: അ​രി​ക്കൊ​മ്പ​ന്‍ വി​ഷ​യ​ത്തി​ല്‍ ഹൈ​ക്കോ​ട​തി ഇ​ട​പെ​ട്ട​തോ​ടെ ആ​കെ കു​ഴ​ഞ്ഞു​മ​റി​ഞ്ഞെ​ന്ന് എ​ല്‍​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ ഇ.​പി.​ജ​യ​രാ​ജ​ന്‍. കോ​ട​തി ഇ​ട​പെ​ട്ടി​ല്ലാ​യി​രു​ന്നെ​ങ്കി​ല്‍ ഇ​ത്ര​യും പ്ര​ശ്‌​നം ഉ​ണ്ടാ​കി​ല്ലാ​യി​രു​ന്നെ​ന്ന് ഇ.​പി പ​റ​ഞ്ഞു. വി​ഷ​യം സ​ര്‍​ക്കാ​രി​ന് വി​ട്ടു​കൊ​ടു​ക്കു​ക​യാ​ണ് കോ​ട​തി ചെ​യ്യേ​ണ്ടി​യി​രു​ന്ന​ത്. കോ​ട​തി ഇ​ട​പെ​ട​ലു​ക​ളി​ല്‍ ജ​ന​ങ്ങ​ളി​ല്‍​നി​ന്ന് വി​മ​ര്‍​ശ​ന​മു​യ​രു​ന്നു​ണ്ടെ​ന്നും ഇ.​പി. കൂ​ട്ടി​ചേ​ർ​ത്തു. അ​തേ​സ​മ​യം ഇ​ടു​ക്കി​യി​ലെ ജ​ന​വാ​സ​മേ​ഖ​ല​യി​ല്‍ ഇ​ന്നും അ​രി​ക്കൊ​മ്പ​ന്‍റെ ആ​ക്ര​മ​ണ​മു​ണ്ടാ​യി. സൂ​ര്യ​നെ​ല്ലി ആ​ദി​വാ​സി കോ​ള​നി​യി​ലെ ലീ​ല​യു​ടെ വീ​ട് ആ​ന ത​ക​ര്‍​ത്തു. ഈ ​സ​മ​യം വീ​ടി​ന​ക​ത്തു​ണ്ടാ​യി​രു​ന്ന ലീ​ല​യും മ​ക​ളും കു​ഞ്ഞും ത​ല​നാ​രി​ഴ​യ്ക്കാ​ണ് ര​ക്ഷ​പെ​ട്ട​ത്.

Read More

കണ്ണൂരില്‍ അമ്മയ്ക്കും മക്കള്‍ക്കും വെട്ടേറ്റു; അയല്‍വാസി കസ്റ്റഡിയില്‍! സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

കണ്ണൂര്‍: വഴിത്തര്‍ക്കത്തെ ചൊല്ലിയുള്ള സംഘര്‍ഷത്തിനിടെ അമ്മയ്ക്കും രണ്ട് മക്കള്‍ക്കും വെട്ടേറ്റു. കോളയാട് മീനചൂടിലെ ശൈലജ, മകന്‍ അഭിജിത്ത്, മകള്‍ അഭിരാമി എന്നിവര്‍ക്കാണ് വെട്ടേറ്റത്. മൂന്ന് പേരെയും തലശേരിയിലെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ഇവരുടെ അയല്‍വാസിയായ രാജനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ വെട്ടിപരിക്കേല്‍പ്പിക്കുകയായിരുന്നെന്നാണ് പരാതി. ശൈലജയെ ആക്രമിക്കുന്നത് തടയാനുള്ള ശ്രമത്തിനിടെയാണ് മക്കള്‍ക്കും വെട്ടേറ്റത്. ശൈലജയ്ക്കും മകനും തലയിലും അഭിരാമിക്ക് കൈയിലുമാണ് പരിക്കേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

Read More

വ​ഴി​യോ​ര​ത്തെ പ്ലാ​വു​ക​ളി​ൽ ച​ക്ക​ക​ളു​ടെ ദൃ​ശ്യ​വി​രു​ന്ന് ! ഇതുവഴി കടന്നു പോകുന്ന, ആവശ്യമുള്ളവര്‍ക്ക് ചക്ക സൗജന്യമായി നല്‍കി പാപ്പച്ചന്‍ ചേട്ടന്‍

ബേ​ബി സെ​ബാ​സ്റ്റ്യ​ൻ വെ​മ്പു​വ: ഗ്രാ​മീ​ണ റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലു​മു​ള്ള കൃ​ഷി​ഭൂ​മി​യി​ൽ ന​ട്ടു​വ​ള​ർ​ത്തു​ന്ന പ്ലാ​വു​ക​ളി​ൽ സം​സ്ഥാ​ന ഫ​ല​മാ​യ ച​ക്ക​ക​ളു​ടെ ദൃ​ശ്യ​വി​രു​ന്ന്. പ​യ്യാ​വൂ​രി​ന​ടു​ത്ത് വെ​മ്പു​വ​യി​ൽ​നി​ന്ന് ക​രി​മ്പ​ക്ക​ണ്ടി​യി​ലേ​ക്കു​ള്ള റോ​ഡ​രി​കി​ലാ​ണ് ഈ ​അ​പൂ​ർ​വ കാ​ഴ്ച വി​സ്മ​യം. ഇ​ന്ത്യ​ൻ ആ​ർ​മി​യി​ൽ ഇ​ല​ക്‌‌​ട്രി​ക് മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നി​യ​റാ​യി വി​ര​മി​ച്ച വെ​മ്പു​വ സ്വ​ദേ​ശി കെ.​എ​സ്. മാ​ത്യു എ​ന്ന കു​രീ​ക്കാ​ട്ടി​ൽ പാ​പ്പ​ച്ച​ന്‍റെ കൃ​ഷി​യി​ട​ത്തി​ലാ​ണ് റോ​ഡി​നി​രു​ഭാ​ഗ​ത്തു​മാ​യു​ള്ള പ്ലാ​വു​ക​ളി​ൽ ച​ക്ക​ക​ൾ നി​റ​ഞ്ഞു നി​ൽ​ക്കു​ന്ന​ത്. “ജ​യ് ജ​വാ​ൻ, ജ​യ് കി​സാ​ൻ’ എ​ന്ന ആ​പ്ത​വാ​ക്യം സ്വ​ന്തം ജീ​വി​ത​ത്തി​ലൂ​ടെ അ​ന്വ​ർ​ഥ​മാ​ക്കു​ന്ന പാ​പ്പ​ച്ച​ൻ വി​വി​ധ​യി​ന​ങ്ങ​ളി​ലു​ള്ള നൂ​റി​ലേ​റെ പ്ലാ​വു​ക​ളാ​ണ് ത​ന്‍റെ കൃ​ഷി​യി​ട​ത്തി​ലും റോ​ഡി​നോ​ട് ചേ​ർ​ന്ന ഭാ​ഗ​ങ്ങ​ളി​ലു​മാ​യി ന​ട്ടു​പി​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തു​വ​ഴി ക​ട​ന്നു പോ​കു​ന്ന​വ​രി​ൽ ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് അ​ദ്ദേ​ഹം സൗ​ജ​ന്യ​മാ​യും ച​ക്ക ന​ൽ​കാ​റു​മു​ണ്ട്. കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം മൂ​ല​മാ​യി​രി​ക്കാം ഇ​ക്കൊ​ല്ലം ച​ക്ക​യു​ടെ വി​ള​വ് മു​ൻ​വ​ർ​ഷ​ത്തേ​ക്കാ​ൾ വ​ള​രെ കു​റ​വാ​ണെ​ന്നും പാ​പ്പ​ച്ച​ൻ ചേ​ട്ട​ൻ പ​റ​ഞ്ഞു. മു​പ്പ​ത്ത​ഞ്ചു വ​ർ​ഷ​ക്കാ​ലം ഇ​ന്ത്യ​ൻ ക​ര​സേ​ന​യി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ച അ​ദ്ദേ​ഹം മി​ക​ച്ച ക​ർ​ഷ​ക​നു​മാ​ണ്. നി​ര​വ​ധി​യി​നം ഫ​ല​വൃ​ക്ഷ​ങ്ങ​ൾ കൃ​ഷി…

Read More

ട്രെയിൻ ആക്രമണം; മൂന്നു പേരുടെ മരണവാർത്ത കേട്ട്  മ​ട്ട​ന്നൂ​ർ ഞെട്ടലിൽ; റഹ്മത്തിന്‍റെ മരണം ഉപ്പ മരിച്ച ദിവസം തന്നെ

മ​ട്ട​ന്നൂ​ർ: ആ​ല​പ്പു​ഴ- ക​ണ്ണൂ​ർ എ​ക്സി​ക്യൂ​ട്ടി​വ് ഡി 1 ​ബോ​ഗി​യി​ൽ തീ​യാ​ളി​പ​ട​രു​ന്ന​ത് ക​ണ്ട് ര​ക്ഷ​പെ​ടാ​നാ​യി ട്രെ​യി​നി​ൽ നി​ന്ന് ചാ​ടി പി​ഞ്ചു​കു​ട്ടി​യ​ട​ക്കം മൂ​ന്ന് പേ​ർ മ​രി​ച്ച​തി​ന്‍റെ ഞെ​ട്ട​ലി​ലാ​ണ് മ​ട്ട​ന്നൂ​ർ പ്ര​ദേ​ശം. പാ​ലോ​ട്ടു​പ​ള്ളി – ക​ല്ലൂ​ർ റോ​ഡി​ൽ ഹാ​ജി റോ​ഡി​ലെ ബ​ദ്‌​റി​യ മ​ൻ​സി​ലി​ൽ പ​രേ​ത​നാ​യ അ​ബ്ദു​ൾ റ​ഹി​മാ​ൻ – ജ​മീ​ല ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ റ​ഹ്മ​ത്ത് (38), റ​ഹ്മ​ത്തി​ന്‍റെ സ​ഹോ​ദ​രി കോ​ഴി​ക്കോ​ട് ചാ​ലി​യം സ്വ​ദേ​ശി ജ​സീ​ല – ശു​ഹൈ​ബ് സ​ഖാ​ഫി ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ ര​ണ്ട​ര വ​യ​സു​കാ​രി സ​ഹ​റ ബ​ത്തൂ​ൽ, കൊ​ടോ​ളി പ്രം ​വ​രു​വ​ൻ കു​ണ്ടി​ലെ നൗ​ഫീ​ക്ക് (42) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. സ​ഹ​റ​യു​ടെ പി​താ​വ് ശു​ഹൈ​ബ് വി​ദേ​ശ​ത്തും ഉ​മ്മ ജ​സീ​ല ടീ​ച്ച​ർ കോ​ഴ്സി​നും പോ​യ​തി​നാ​ൽ മ​ക​ൾ സ​ഹ​റ​യെ കൂ​ട്ടാ​നാ​യി ഇ​ന്ന​ലെ ഉ​ച്ച ക​ഴി​ഞ്ഞാ​ണ് റ​ഹ്മ​ത്ത് കോ​ഴി​ക്കോ​ട് പോ​യ​ത്. അ​വി​ടെ നി​ന്നു നോ​മ്പ് തു​റ​യും ക​ഴി​ഞ്ഞ് കു​ട്ടി​യെ​യും കൂ​ട്ടി വ​രു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം. റ​ഹ്മ​ത്തി​ന്‍റെ ഉ​പ്പ അ​ബ്ദു​റ​ഹി​മാ​ൻ…

Read More