കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ബോംബ് വച്ചിട്ടുണ്ടെന്ന് ഫോൺ വിളിച്ച് ഭീഷണി മുഴക്കിയാൾ അറസ്റ്റിൽ. കണ്ണൂർ സിറ്റി നാലുവയലിലെ എ.റിയാസി (29)നെയാണ് കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി എട്ടോടെയാണ് പോലീസ് കൺട്രോൾ റൂമിൽ ഫോൺ ഭീഷണി ലഭിച്ചത്. ഇതേ തുടർന്ന് ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും റെയിൽവേ സ്റ്റേഷനിൽ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയില്ല. സ്റ്റേഷനിലെത്തിയ വണ്ടികളും പരിശോധന നടത്തി.വിളിച്ച ഫോൺ നന്പർ സംബന്ധിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് റിയാസ് അറസ്റ്റിലാകുന്നത്. ഫോൺ വിളിക്കുമ്പോൾ റിയാസ് മദ്യലഹരിയിലായിരുന്നെന്ന് പോലീസ് പറഞ്ഞു. കണ്ണൂർ സിറ്റിയിലെ ബഷീറിന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു സിം. ബഷീറിനെ ചോദ്യം ചെയ്തപ്പോഴാണ് റിയാസാണ് ഫോൺ ഉപയോഗിക്കുന്നതെന്ന് കണ്ടെത്തിയത്. ഫോൺ വിളിച്ചത് സ്വബോധത്തോടെയല്ലെന്ന് പ്രതി പറഞ്ഞതായി പോലീസ് പറഞ്ഞു.
Read MoreCategory: Kannur
അഞ്ജുശ്രീയുടെ മരണം; എലിവിഷം ഉള്ളില്‍ ചെന്നതിന്റെ ലക്ഷണങ്ങള്‍’ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി
കാസർഗോഡ്: പെരുമ്പള ബേനൂരില്‍ കോളജ് വിദ്യാര്‍ഥിനി അഞ്ജുശ്രീ ആത്മഹത്യ ചെയ്തതെന്ന് പ്രാഥമിക നിഗമനം. വിഥ്യാർഥിനിയുടെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെത്തി. കുറിപ്പിലെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. പോലീസ് അഞ്ജുശ്രീയുടെ മൊബൈൽഫോൺ വിശദമായി പരിശോധിക്കുകയാണ്.എലിവിഷം ഉള്ളില്‍ ചെന്നതിന്റെ ലക്ഷണങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. രാസപരിശോധനാഫലം വന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണമുണ്ടാകും. ഹോട്ടലിൽനിന്ന് ഓൺലൈനിൽ വരുത്തിച്ച കുഴിമന്തി കഴിച്ചതിനെത്തുടർന്ന് അവശനിലയിലായ അഞ്ജുശ്രീയുടെ മരണം ഭക്ഷ്യവിഷബാധയേറ്റല്ലെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. അഞ്ജുശ്രീയുടെ മരണവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം വേണമെന്ന് കുടുംബവും ആവശ്യപ്പെട്ടിട്ടുണ്ട്.
Read Moreകാഞ്ഞങ്ങാട്ടെ ഹോട്ടലില്‍നിന്ന് പഴകിയ ഷവര്‍മ പിടിച്ചെടുത്തു! ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ഹോട്ടലുകൾ അടച്ചു പൂട്ടാന്‍ നിർദേശം
കാഞ്ഞങ്ങാട്: നഗരത്തിലെ പതിമൂന്നോളം ഹോട്ടലുകളിലും തട്ടുകടകളിലും നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. നോബിൾ ഹോട്ടലിൽ നിന്ന് പഴകിയ ഷവർമയും നിരോധിത പ്ലാസ്റ്റിക്കും പിടിച്ചെടുത്തു. ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ഹോട്ടലുകൾ അടച്ചു പൂട്ടാന്‍ നിർദേശം നൽകി. ഹെൽത്ത് സൂപ്പർവൈസർ കെ.പി. ഷൈൻ ജോസ്, ഒന്നാം ഗ്രേഡ് ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടര്‍ വി.വി.ബീന, രണ്ടാം ഗ്രേഡ് ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടര്‍മാരായ ബിജു അനൂർ, ഷിജു എന്നിവർ നേതൃത്വം നൽകി.
Read Moreവ്യാജരേഖയുപയോഗിച്ച് പാസ്പോർട്ട്; യുവാവിന് തടവും പിഴയും; കൂട്ടുനിന്ന പോലീസുകാരനും പ്രതി
പയ്യന്നൂര്‍: വ്യാജമായി സൃഷ്ടിച്ചെടുത്ത രേഖകളുടെ പിന്‍ബലത്തില്‍ പാസ്പോര്‍ട്ട് നേടിയയാള്‍ക്ക് തടവും പിഴയും. ഇത്തരത്തില്‍ പാസ്പോര്‍ട്ട് സമ്പാദിക്കാന്‍ കൂട്ടുനിന്ന പോലീസ് ഉദ്യോഗസ്ഥനെതിരേ വാറണ്ടും കേസും. മാടായി വെങ്ങര പോസ്റ്റോഫീസിന് സമീപത്തെ താഹിറ മന്‍സിലില്‍ ഇ. മുഹമ്മദ് ഫാറൂഖി (54) നാണ് പയ്യന്നൂര്‍ ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് വി.ഷീജ തടവും പിഴയും വിധിച്ചത്. ഒരു വര്‍ഷം തടവും 17,000 രൂപ പിഴയൊടുക്കാനുമാണ് കോടതി ഉത്തരവിട്ടത്. യഥാര്‍ഥ പേര് മറച്ചുവച്ച് വ്യാജരേഖകളുടെ പിന്‍ബലത്തില്‍ തിരുവനന്തപുരം പാസ്പോര്‍ട്ട് ഓഫീസില്‍നിന്നു കൊല്ലത്തെ ഷക്കില മന്‍സില്‍ ഫാറൂഖ് എന്ന പേരില്‍ 4344690 നമ്പര്‍ ഇന്ത്യന്‍ പാസ്പോര്‍ട്ട് സമ്പാദിച്ച് അത് യഥാര്‍ഥരേഖയായി ഉപയോഗപ്പെടുത്തി പാസ്പോര്‍ട്ട് അധികാരികളെ യും ഇന്ത്യാ ഗവൺമെന്റിനെയും വഞ്ചിച്ചതായാണ് പഴയങ്ങാടി പോലീസ് രജിസ്റ്റര്‍ ചെയ്തിരുന്ന കേസ്. ഇതിനായി റേഷന്‍കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, സ്കൂളിലെ അഡ്മിഷന് രജിസ്റ്റര്‍ എന്നിവ വ്യാജമായി നിര്‍മിച്ചതാണെന്നും പോലീസ് കണ്ടെത്തിയിരുന്നു.…
Read Moreപുഴുവരിച്ച് അല്‍ഫാമും തന്തൂരിയും! 58 ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടികൂടി; കണ്ണൂരിൽ വ്യാപക പരിശോധന
കണ്ണൂര്‍: ജില്ലയിൽ ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ വ്യാപക പരിശോധനയിൽ 58 ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടികൂടി. ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് കോട്ടയത്ത് യുവതി മരിച്ച പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പരിശോധന ഊർജിതമാക്കിയത്. പിടിച്ചെടുത്തവയില്‍ അധികവും ചിക്കന്‍ വിഭവങ്ങളാണ്. അല്‍ഫാം, തന്തൂരി എന്നി ചിക്കന്‍ വിഭവങ്ങള്‍ പുഴുവരിച്ച നിലയിലാണ് കണ്ടെത്തിയത്. പഴകിയ ഭക്ഷണം വില്‍പ്പനയ്ക്ക് വച്ച ഹോട്ടലുകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞദിവസം സംസ്ഥാനത്തെ ഹോട്ടലുകളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ 43ഹോട്ടലുകള്‍ പൂട്ടിച്ചിരുന്നു. 21 സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കുകയും ചെയ്തിരുന്നു. 14 ജില്ലകളിലും വ്യാപകമായി പരിശോധനകള്‍ നടത്താന്‍ ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ക്ക് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കിയിരുന്നു.
Read Moreതലശേരിയിൽ വീണ്ടും യുവതിയുടെ വിളയാട്ടം; മദ്യപിച്ച് നടുറോഡിൽ ബഹളമുണ്ടാക്കിയ യുവതിയുടെ ഇത്തവണത്തെ താണ്ഡവം ആശുപത്രിയിൽ
തലശേരി: ലഹരിയിൽ പിടിവിട്ട് ദുരൂഹതകൾ സൃഷടിച്ച് അവൾ വീണ്ടും ഇറങ്ങി. ഏതാനും ദിവസങ്ങൾക്ക് മുമ്പ് പള്ളൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ലഹരിയിൽ അടിതെറ്റി അപകടകരമാം വിധം വാഹനമോടിച്ച് എത്തി നാട്ടുകാരുടെ നെഞ്ചത്തേക്ക് പറഞ്ഞു കയറുകയും തെറിയഭിഷേകം നടത്തുകയും ചെയ്ത വടക്കുമ്പാട് സ്വദേശിനിയായ യുവതിയാണ് കഴിഞ്ഞ ദിവസം അർധരാത്രിയിൽ ഭീകരത സൃഷടിച്ച് തലശേരി നഗരത്തിലും ഇറങ്ങിയത്. ലഹരിയിൽ നഗരത്തിലൂടെ അമിത വേഗതയിൽ കാറോടിച്ച യുവതിയിൽനിന്നു നാട്ടുകാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.നെഞ്ചു വേദനയുമായി അർധരാത്രിയിൽ നഗര മധ്യത്തിലെ ആശുപത്രിയിൽ എത്തിയ യുവതി ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ കാട്ടിക്കൂട്ടിയത് സിനിമയെ വെല്ലുന്ന രംഗങ്ങളായിരുന്നു. നെഞ്ചു വേദനയുണ്ട് ചികിത്സ വേണം എന്നാവശ്യപ്പെട്ടായിരുന്നു വരവ്. പക്ഷേ നിൽക്കില്ല, ഇരിക്കില്ല, കിടക്കില്ല, അനുസരിപ്പിക്കാൻ ശ്രമിച്ചവരോട് ചീത്തവിളിയും. അസഭ്യവർഷം സഹികെട്ടപ്പോൾ അത്യാഹിത വിഭാഗത്തിലെ മറ്റൊരു രോഗിയുടെ കൂട്ടിരിപ്പുകാരൻ യുവതിയെ ചോദ്യം ചെയ്യാനൊരുങ്ങി. പിന്നെ കണ്ടത് സിനിമ സ്റ്റൈൽ അടിയായിരുന്നു.…
Read Moreവിസ തട്ടിപ്പ്: യുകെ മോഹം പൊലിഞ്ഞ യുവാവ് ജീവനൊടുക്കി; പിന്നാലെ സ്ഥാപനത്തിനെതിരേ വീണ്ടും കേസ്
പയ്യന്നൂര്‍: വിസ തട്ടിപ്പിനിരയായ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നാലെ തളിപ്പറമ്പിലെ സ്ഥാപനം വഞ്ചിച്ചുവെന്ന പരാതിയില്‍ പയ്യന്നൂർ പോലീസിലും കേസ്. കുന്നരു കാരന്താട്ടെ താത്രാടന്‍ വീട്ടില്‍ ശശിയുടെ പരാതിയിലാണ് തളിപ്പറമ്പിലെ സ്റ്റാര്‍ ഹൈറ്റ്സ് കണ്‍സള്‍ട്ടന്‍സിയിലെ കിഷോര്‍ കുമാറിനെതിരെ പയ്യന്നൂര്‍ പോലീസ് കേസെടുത്തത്. യുകെയിലേക്ക് വിസ വാഗ്ദാനം ചെയ്ത് ഇയാള്‍ പരാതിക്കാരനില്‍നിന്നും 13 ലക്ഷം തട്ടിയെടുത്തെന്നാണ് പരാതി.കാനറ ബാങ്ക് അക്കൗണ്ടുവഴിയാണ് 2021 ആഗസ്റ്റ് അവസാന ആഴ്ചമുതല്‍ കഴിഞ്ഞ വര്‍ഷം ജൂലൈവരെ പരാതിക്കാരന് പണം നല്‍കിയത്. എന്നാല്‍, മാസങ്ങള്‍ കഴിഞ്ഞിട്ടും പരാതിക്കാരന് വിസ കിട്ടിയില്ല. പലവട്ടമാവശ്യപ്പെട്ടിട്ടും വിസയ്ക്കായി നല്കിയ പണം തിരിച്ചുനല്‍കാതെയും വന്നപ്പോഴാണ് ഇയാള്‍ പരാതിയുമായി പോലീസിനെ സമീപിച്ചത്. ആറ് ലക്ഷം രൂപ നല്കി വീസ തട്ടിപ്പിനിരയായ വയനാട് പുല്‍പ്പള്ളിയിലെ ടോമി-വിന്‍സി ദമ്പതികളുടെ മകന് മുത്തേടത്ത് അനൂപ് ടോമി (24)കഴിഞ്ഞ ദിവസം ജീവനൊടുക്കിയ സംഭവമുണ്ടായിരുന്നു. യുകെയിലേക്കുള്ള വിസ വാഗ്ദാനത്തില്‍ കുടുങ്ങി…
Read Moreഫ്ലക്സിനു പിന്നിലെ ഗൂഢാലോചന തിരിച്ചറിയണം; പാർട്ടി പ്രവർത്തകർ ജാഗ്രത പുലർത്തണമെന്ന് പി. ജയരാജൻ
കണ്ണൂർ: തന്റെ ഫോട്ടോ ഉപയോഗിച്ച് ഫ്ലക്സ് സ്ഥാപിച്ചതിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നും അതുകൊണ്ട് പാർട്ടി പ്രവർത്തകർ ജാഗ്രത പുലർത്തണമെന്നും പി. ജയരാജൻ. ഫ്ലക്സ് ആരു വച്ചതായാലും ഈ ഫ്ലക്സ് ബോർഡ് ഉടൻ നീക്കം ചെയ്യാൻ പ്രദേശത്തെ പാർട്ടി പ്രവർത്തകരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പി. ജയരാജൻ ഫെയ്സ് ബുക്കിലൂടെ അറിയിച്ചു. “എന്റെ ഫോട്ടോയുള്ള ഒരു ഫള്കസ് ബോർഡ് പ്രത്യക്ഷപ്പെട്ടു എന്നതാണ് ഇന്നത്തെ വലതുപക്ഷ മാധ്യമ വാർത്ത! എന്നാരംഭിക്കുന്ന പോസ്റ്റിൽ പാർട്ടിയിൽ ഭിന്നത ഉണ്ടെന്നു വരുത്താനാണു വലതുപക്ഷ ശ്രമം. അതിന് വേണ്ടി പല തന്ത്രങ്ങളും അവർ ഉപയോഗിക്കും. സ്വയം പോസ്റ്റർ ഒട്ടിച്ച് വാർത്തയാക്കുന്ന മാധ്യമപ്രവർത്തകർ ഉള്ള നാടാണിത്. അതുകൊണ്ട്തന്നെ പാർട്ടി പ്രവർത്തകർ ജാഗ്രതയോടെ ഇരിക്കണമെന്നും’ പോസ്റ്റിൽ പറയുന്നു.
Read Moreദേഹം മുഴുവൻ മുറിവുകള്‍! മർദനമേറ്റു വഴിയിൽ കിടന്ന യുവാവ് മരിച്ചു; കൊലപാതകമെന്നു സംശയം
കൈപ്പറന്പ് (തൃശൂർ): പുറ്റേക്കരയിൽ മർദനമേറ്റ് വഴിയിൽ കിടന്ന യുവാവ് ഇന്നു പുലർച്ചെ മരിച്ചു. കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പുറ്റേക്കര സ്വദേശി വലിയപുരയ്ക്കൽ കുഞ്ഞിരാമൻ മകൻ അരുണ്‍ലാൽ(38) ആണ് മരിച്ചത്. ഇന്നലെ രാത്രി പുറ്റേക്കരയിൽ റോഡിന്റെ വശത്താണ് യുവാവിനെ മർദനമേറ്റ നിലയിൽ കണ്ടെത്തിയത്. രാത്രി പത്തരയ്ക്കുശേഷമാണ് സംഭവമെന്ന് നാട്ടുകാർ പറഞ്ഞു. അതുവരെ ഈ ഭാഗങ്ങളിൽ ആളുകളുണ്ടായിരുന്നു. പതിനൊന്നോടെ ഇതുവഴി ഫുട്ബോൾ മത്സരം കഴിഞ്ഞ് വീട്ടിലേക്ക് പോയിരുന്നവരാണ് യുവാവ് വഴിയരുകിൽ കിടക്കുന്നത് കണ്ടത്. ഉടൻ ആക്ട്സ് ആംബുലൻസ് വിളിച്ച് മെഡിക്കൽ കോളജിലേക്ക് എത്തിച്ചു. ആംബുലൻസിൽ കയറ്റുന്പോഴും ആശുപത്രിയിലെത്തുന്പോഴും ബോധമറ്റ നിലയിലായിരുന്നു. ഇന്നു പുലർച്ചെ മൂന്നരയോടെ യുവാവ് മരിച്ച വിവരം പേരാമംഗലം പോലീസിൽ ആശുപത്രി അധികൃതർ വിളിച്ചറിയിക്കുകയായിരുന്നു. ദേഹം മുഴുവൻ മുറിവുകളുണ്ട്. കൂടാതെ കന്പികൊണ്ടോ മറ്റോ അടിച്ചതിനെ തുടർന്ന് ചതഞ്ഞ നിലയിൽ പാടുകളും കാണാം. മർദിച്ച് വഴിയിൽ ഉപേക്ഷിച്ച് പോയതാണോയെന്നാണ്…
Read More20 ലക്ഷം ഡെപ്പോസിറ്റ് വാങ്ങി ‘ഭീമന്മാർ’ക്ക് മോചനം; ഇന്ന് രാത്രി ചുരം കയറും; പതിനൊന്നു മുതൽ അഞ്ചുവരെയാണ് ചുരം കയറാൻ അനുമതി
താമരശേരി: ചുരം കയറാൻ അനുമതി നിഷേധിച്ചതിനെത്തുടർന്ന് കഴിഞ്ഞ മൂന്നു മാസമായി അടിവാരത്തെ റോഡരികിൽ നിർത്തിയിടേണ്ടി വന്ന ഭീമൻ ട്രെയിലറുകൾ ഇന്ന് രാത്രി പതിനൊന്നിന്് ചുരം കയറി തുടങ്ങും. നെസ് ലേ കമ്പനിക്കു പാൽപ്പൊടിയും മറ്റും നിർമിക്കാന്‍ കൊറിയയിൽനിന്ന് ഇറക്കുമതി ചെയ്ത കൂറ്റന്‍ യന്ത്രങ്ങളുമായി ചെന്നെെയിൽനിന്ന് കർണാടകത്തിലെ നഞ്ചൻകോട്ടേക്കു പുറപ്പെട്ട ട്രെയിലറുകള്സെപ്റ്റംബർ പത്തിനാണ് താമരശേരിക്ക് അടുത്ത് ദേശീയപാതയില്‍ പുല്ലാഞ്ഞിമേട്ടിലും എലോക്കരയിലുമായി തടഞ്ഞിട്ടത്. പിന്നീട് അടിവാരം ബസ് സ്റ്റാൻഡ് പരിസരത്തേക്ക് ട്രെയിലറുകള്‍ മാറ്റുകയായിരുന്നു.ട്രെയിലറുകള്‍ ചുരത്തിലുടെ പോയാല്‍ വളവുകളില്‍ അടിതട്ടി റോഡില്‍ കുടുങ്ങി ഗതാഗതം സ്തംഭിക്കുന്നതും മരക്കൊമ്പുകളില്‍ ഉടക്കിയുണ്ടാകുന്ന ഗതാഗത തടസവും കരുതിയാണ് ട്രെയിലറുകൾക്ക് ചുരം വഴി പോകാനുള്ള അനുമതി നിഷേധിച്ചത്. കർണാടകയിലേയ്ക്ക് കടന്നുപോകാന്‍ മറ്റ് വഴികളില്ലാതെ വന്നതോടെയാണ്. ചുരത്തിലൂടെ തന്നെ പോകാന്‍ ട്രെയിലറിലെ ചരക്കുനീക്കത്തിന് കരാറെടുത്ത അണ്ണാമലൈ ട്രാൻസ്പോർട്ട് കമ്പനി ജില്ലാ ഭരണകൂടത്തെ സമീപിച്ചത്. ജില്ലാകളക്ടറുടെ നിർദ്ദേശ പ്രകാരം പോലീസ്,…
Read More