വി​ഷം ഉ​ള്ളി​ല്‍​ച്ചെ​ന്ന് മ​രി​ച്ച​ത് പ​ത്ത​നം​തി​ട്ട​യി​ല്‍നിന്ന് കാ​ണാ​താ​യ ഭ​ര്‍​ത്താ​വും ര​ണ്ടു മ​ക്ക​ളു​മു​ള്ള വീ​ട്ട​മ്മ! വി​ഷം ക​ഴി​ച്ച​ത് കൂ​ടെ താ​മ​സി​ച്ചി​രു​ന്ന യുവാവിനൊപ്പം

കാ​ഞ്ഞ​ങ്ങാ​ട്: ആ​വി​ക്ക​ര​യി​ലെ ക്വാ​ര്‍​ട്ടേ​ഴ്‌​സി​ല്‍ വി​ഷം ഉ​ള്ളി​ല്‍​ച്ചെ​ന്ന് മ​രി​ച്ച​ത് പ​ത്ത​നം​തി​ട്ട​യി​ല്‍ നി​ന്നും കാ​ണാ​താ​യ ഭ​ര്‍​തൃ​മ​തി​യാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. ഹോ​ട്ട​ല്‍ ജീ​വ​ന​ക്കാ​രി​യാ​യ ര​മ (45) ആ​ണ് മ​രി​ച്ച​ത്. ഭ​ര്‍​ത്താ​വും ര​ണ്ടു മ​ക്ക​ളു​മു​ള്ള ര​മ​യെ കാ​ണാ​താ​യെ​ന്ന് കാ​ണി​ച്ച് ഏ​ഴു​വ​ര്‍​ഷം മു​ന്പ് മ​ല​യാ​ല​പ്പു​ഴ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ പ​രാ​തി ല​ഭി​ച്ചി​രു​ന്നു. കൂ​ടെ താ​മ​സി​ച്ചി​രു​ന്ന വ​യ​നാ​ട് പ​ന​മ​രം സ്വ​ദേ​ശി ജ​യ​പ്ര​കാ​ശി​നൊ​പ്പ​മാ​ണ് യു​വ​തി വി​ഷം ക​ഴി​ച്ച​ത്. ജ​യ​പ്ര​കാ​ശി​ന്‍റെ നി​ല ഗു​രു​ത​ര​മാ​ണ്. ഇ​യാ​ള്‍ പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ ക​ഴി​യു​ക​യാ​ണ്. ഇ​തേ​ത്തു​ട​ര്‍​ന്ന് ഹൊ​സ്ദു​ര്‍​ഗ് പോ​ലീ​സി​ന് മൊ​ഴി​യെ​ടു​ക്കാ​നാ​യി​ല്ല. മൊ​ഴി​യെ​ടു​ത്തു ക​ഴി​ഞ്ഞാ​ല്‍ മാ​ത്ര​മേ സം​ഭ​വ ത്തെ​ക്കു​റി​ച്ച് എ​ന്തെ​ങ്കി​ലും പ​റ​യാ​നാ​കു​ക​യു​ള്ളൂ​വെ​ന്ന് ഡി​വൈ​എ​സ്പി പി.​ബാ​ല​കൃ​ഷ്ണ​ന്‍ നാ​യ​ര്‍ പ​റ​ഞ്ഞു.

Read More

ഒരു കരിങ്കോഴിക്ക് ഇത്ര വിലയോ? ലേ​ലം വി​ളി ക​ത്തി​ക്ക​യ​റി! കൂത്തുപറമ്പില്‍ നടന്ന കരിങ്കോഴി ലേലം വിളിയില്‍ സംഭവിച്ചത്…

കൂ​​​ത്തു​​​പ​​​റ​​​മ്പ്: ഒ​​​രു സാ​​​ധാ​​​ര​​​ണ ക​​​രി​​​ങ്കോ​​​ഴി​​​ക്ക് എ​​​ത്ര വി​​​ല​​​യു​​​ണ്ടാ​​​കു​​​മെ​​​ന്ന് ചോ​​​ദി​​​ച്ചാ​​​ൽ അ​​​ഞ്ഞൂ​​​റോ അ​​​റു​​​ന്നൂ​​​റോ എ​​​ന്നാ​​​കും ഉ​​​ത്ത​​​രം. എ​​​ന്നാ​​​ൽ ഞെ​​​ട്ടേ​​​ണ്ട, കേ​​​ട്ടോ​​​ളൂ. ചെ​​​റു​​​വാ​​​ഞ്ചേ​​​രി ക​​​ണ്ണാ​​​ടി​​​ച്ചാ​​​ലി​​​ൽ ഒ​​​രു ക​​​രി​​​ങ്കോ​​​ഴി​​​ക്ക് കി​​​ട്ടി​​​യ​​​ത് 39,000 രൂ​​​പ. ടെ​​​ന്‍റ് കെ​​​ട്ടി തെ​​​രു​​​വ് സ​​​ർ​​​ക്ക​​​സ് അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന സം​​​ഘം ലേ​​​ല​​​ത്തി​​​ന് വ​​​ച്ച ക​​​രി​​​ങ്കോ​​​ഴി​​​യു​​​ടെ വി​​​ല​​​യാ​​​ണ് എ​​​ല്ലാ​​​വ​​​രെ​​​യും ഞെ​​​ട്ടി​​​ച്ച് ഉ​​​യ​​​ർ​​​ന്നു​​​പൊ​​​ങ്ങി​​​യ​​​ത്. ലേ​​​ല വി​​​വ​​​രം സാ​​​മൂ​​​ഹി​​​ക മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ പ്ര​​​ച​​​രി​​​ച്ച​​​തോ​​​ടെ ആ​​​ളു​​​ക​​​ൾ കൂ​​​ട്ട​​​മാ​​​യി എ​​​ത്തി​​​ത്തു​​​ട​​​ങ്ങി. ക​​​രി​​​ങ്കോ​​​ഴി​​​യെ സ​​​ർ​​​ക്ക​​​സ് സം​​​ഘ​​​ത്തി​​​നാ​​​യി പ്ര​​​ദേ​​​ശ​​​വാ​​​സി​​​യാ​​​യ ഒ​​​രാ​​​ളാ​​​യി​​​രു​​​ന്നു സ്പോ​​​ൺ​​​സ​​​ർ ചെ​​​യ്ത​​​ത്.

Read More

കോ​ട​തി ജാ​മ്യം ന​ൽ​കി​യ പ്ര​തി​യെ കോ​ട​തി വ​ള​പ്പി​ൽ വ​ച്ച് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു; സി​ഐ​ക്കെ​തി​രേ കോ​ട​തി​യ​ല​ക്ഷ്യ കേ​സ്

ത​ല​ശേ​രി: ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ത​ല​ശേ​രി അ​തി​വേ​ഗ കോ​ട​തി ജാ​മ്യ​ത്തി​ൽ വി​ട്ട​യാ​ളെ കോ​ട​തി വ​ള​പ്പി​ൽ വ​ച്ച് ത​ന്നെ ക​സ്റ്റ​ഡി​യി​ലെ‌​ടു​ത്ത സം​ഭ​വ​ത്തി​ൽ സി​ഐ​ക്കെ​തി​രേ കോ​ട​തി​യ​ല​ക്ഷ്യ കേ​സ്. കേ​ള​കം സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ അ​ജ​യ​കു​മാ​റി​നെ​തി​രെ​യാ​ണ് ന​ട​പ​ടി. ജു​ഡീ​ഷ്യ​റി​യെ​യും അ​ഭി​ഭാ​ഷ​ക​രെയും അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തി​യെ​ന്ന് കാ​ണി​ച്ചാ​ണ് ന​ട​പ​ടി. ന​ട​പ​ടി​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ങ്കി​ൽ കാ​ര​ണം കാ​ണി​ക്കാ​നും നി​ർ​ദേ​ശം ന​ൽ​കി. സി​ഐ​ക്കെ​തി​രേ കോ​ട​തി രൂ​ക്ഷ വി​മ​ർ​ശ​ന​വും ന​ട​ത്തി. സാ​മ്പ​ത്തി​ക ഇ​ട​പാ​ട് സം​ബ​ന്ധി​ച്ച കേ​സി​ൽ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ മ​ട്ട​ന്നൂ​ർ ക​യ​നി​യി​ലെ മു​ഹ​മ്മ​ദ​ലി​യെ സി​ഐ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​തോ​ടെ അ​ഡ്വ. വി.​ആ​ർ. നാ​സ​ർ കോ​ട​തി സ​ത്യ​വാ​ങ്മൂ​ലം സ​മ​ർ​പ്പി​ച്ചി​രു​ന്നു.

Read More

വീഴ്ചകളിൽ നിന്ന് വീഴ്ചയിലേക്ക് പോലീസുകാർ… ആ​റു​വ​യ​സു​കാ​ര​നെ​തി​രാ​യ ആ​ക്ര​മ​ണം; പോ​ലീ​സി​ന് വീ​ഴ്ച​യു​ണ്ടാ​യെ​ന്ന് അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട്

ക​ണ്ണൂ​ര്‍: ത​ല​ശേ​രി​യി​ല്‍ ആ​റു​വ​യ​സു​കാ​ര​നെ ച​വി​ട്ടി​തെ​റി​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ പോ​ലീ​സി​നു വീ​ഴ്ച പ​റ്റി​യെ​ന്ന് അ​ന്വേ​ഷ​ണ​റി​പ്പോ​ര്‍​ട്ട്. ക​ണ്ണൂ​ര്‍ റൂ​റ​ല്‍ എ​സ് പി.​ബി.​രാ​ജീ​വ് റി​പ്പോ​ര്‍​ട്ട് എ​ഡി​ജി​പി​ക്ക് കൈ​മാ​റി. സം​ഭ​വ​ത്തി​ല്‍ ത​ല​ശേ​രി എ​സ്എ​ച്ച്ഒ ഉ​ള്‍​പ്പെ​ടെ​യു​ള്ള ആ​റ് പോ​ലീ​സു​കാ​ര്‍​ക്കെ​തി​രെ ന​ട​പ​ടി​യു​ണ്ടാ​യേ​ക്കും. സം​ഭ​വം ന​ട​ന്ന അ​ന്നു ത​ന്നെ പ്ര​തി​യെ സ്റ്റേ​ഷ​നി​ലെ​ത്തി​ച്ചെ​ങ്കി​ലും എ​സ്എ​ച്ച്ഒ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ ഇ​ത് ഗൗ​ര​വ​മാ​യെ​ടു​ത്തി​ല്ല. സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ച പോ​ലീ​സ് സം​ഘ​ത്തി​നും വീ​ഴ്ച​യു​ണ്ടാ​യെ​ന്ന് അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ടി​ലു​ണ്ട്. നി​ര്‍​ത്തി​യി​ട്ടി​രു​ന്ന കാ​റി​ല്‍ ചാ​രി നി​ന്ന​തി​നാ​ണ് രാ​ജ​സ്ഥാ​ന്‍ സ്വ​ദേ​ശി​യാ​യ ആ​റു വ​യ​സു​കാ​ര​നെ യു​വാ​വ് ച​വി​ട്ടി​തെ​റി​പ്പി​ച്ച​ത്. സം​ഭ​വം ന​ട​ന്ന​യു​ട​നെ ദൃ​ക്‌​സാ​ക്ഷി​ക​ള്‍ പ​രാ​തി ന​ല്‍​കി​യെ​ങ്കി​ലും പ്ര​തി​യെ പോ​ലീ​സ് വി​ട്ട​യ​ച്ചി​രു​ന്നു. പി​ന്നീ​ട് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ അ​ട​ക്കം പു​റ​ത്തു​വ​ന്ന​തോ​ടെ​യാ​ണ് ഇ​യാ​ള്‍​ക്കെ​തി​രെ വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്ത​ത്.

Read More

അ​മേ​രി​ക്ക​ൻ സ്ഥാ​നാ​ർ​ഥി വോ​ട്ട​ഭ്യ​ർ​ഥി​ച്ച​ത് എ​കെ​ജി സെ​ന്‍റ​ർ മു​ൻ സെ​ക്ര​ട്ട​റിയോട്; അ​ണി​ക​ളി​ല്ലാ​തെ വോ​ട്ട​ഭ്യ​ർ​ഥി​ക്കു​ന്ന സ്ഥാ​നാ​ർ​ഥി പുത്തൻ അനുഭവമെന്ന മുകുന്ദൻ

നവാസ് മേത്തർത​ല​ശേ​രി: അ​മേ​രി​ക്ക​യി​ലെ ഒ​രു കോ​ർ​പ​റേ​ഷ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന സ്ഥാ​നാ​ർ​ഥി വോ​ട്ട​ഭ്യ​ർ​ഥി​ച്ചെ​ത്തി​യ​ത് എ​കെ​ജി സെ​ന്‍റ​ർ മു​ൻ സെ​ക്ര​ട്ട​റി​യു​ടെ മു​ന്നി​ൽ. അ​മേ​രി​ക്ക​യി​ലെ കാ​ലി​ഫോ​ർ​ണി​യ മി​ൽ​പി​റ്റ​സ് കോ​ർ​പ​റേ​ഷ​ൻ കൗ​ൺ​സി​ല​ർ സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്ന ദീ​പ​ക് അ​വാ​ന്തി​യാ​ണ് തി​രു​വ​ന​ന്ത​പു​രം എ​കെ​ജി സെ​ന്‍റ​ർ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന ത​ല​ശേ​രി ധ​ർ​മ​ടം സ്വ​ദേ​ശി മു​കു​ന്ദ​ന്‍റെ മു​ന്നി​ലെ​ത്തി​യ​ത്. അ​വ​ധി​ക്കാ​ലം ആ​ഘോ​ഷി​ക്കു​ന്ന​തി​നാ​ണ് അ​മേ​രി​ക്ക​യി​ലു​ള്ള മ​ക​ൾ അ​ശ്വ​തി​യു​ടെ അ​ടു​ത്തേ​ക്ക് മു​കു​ന്ദ​ൻ ചെ​ന്ന​ത്. പേ​ര​കു​ട്ടി​യു​ടെ കൂ​ടെ സാ​യാ​ഹ്ന സ​വാ​രി​ക്ക് ഇ​റ​ങ്ങി​യ ത​ന്‍റെ മു​ന്നി​ലേ​ക്ക് എ​ത്തി​യ സ്ഥാ​നാ​ർ​ഥി​യെ ക​ണ്ട​പ്പോ​ൾ മു​കു​ന്ദ​ൻ അ​ത്ഭു​ത​പ്പെ​ട്ടു​പോ​യി. എ​ട്ടാം തീ​യ​തി ന​ട​ക്കു​ന്ന തെ​ര​ത്തെ​ടു​പ്പി​ന് സ്ഥാ​നാ​ർ​ഥി ത​നി​ച്ചാ​ണ് വോ​ട്ട​ഭ്യ​ർ​ഥി​ച്ചെ​ത്തി​യി​രി​ക്കു​ന്ന​ത്. നാ​ട്ടി​ൽ നി​ര​വ​ധി തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ​ക്ക് ചു​ക്കാ​ൻ പി​ടി​ച്ചി​ട്ടു​ള്ള ത​നി​ക്ക് അ​ണി​ക​ളി​ല്ലാ​തെ വോ​ട്ട​ഭ്യ​ർ​ഥി​ക്കു​ന്ന സ്ഥാ​നാ​ർ​ഥി പു​ത്ത​ന​നു​ഭ​വ​മാ​യെ​ന്ന് മു​കു​ന്ദ​ൻ അ​മേ​രി​ക്ക​യി​ൽ നി​ന്നും രാ​ഷ്‌​ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു. സി​പി​എം ത​ല​ശേ​രി ഏ​രി​യാ ക​മ്മി​റ്റി ഓ​ഫീ​സ് സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന മു​കു​ന്ദ​ൻ കാ​ൽ​നൂ​റ്റാ​ണ്ട് മു​മ്പാ​ണ് തി​രു​വ​ന​ന്ത​പു​രം എ​കെ​ജി സെ​ന്‍റ​റി​ന്‍റെ ചു​മ​ത​ല​ക്കാ​ര​നാ​യ​ത്. റ​ബ്കോ​യി​ൽ പ​ബ്ലി​ക് റി​ലേ​ഷ​ൻ…

Read More

കണ്ണൂരില്‍ പത്താംക്ലാസുകാരി മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയത് സ്വന്തം പിതാവ്! സംഭവം പുറത്താകാനുള്ള കാരണം…

ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ൽ മ​ക​ളെ പീ​ഡി​പ്പി​ച്ച പി​താ​വ് അ​റ​സ്റ്റി​ൽ. കൂ​ത്തു​പ​റ​മ്പി​ലാ​ണ് സം​ഭ​വം. പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​യ കു​ട്ടി​യെ ആ​ണ് പി​താ​വ് പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി​യ​ത്. ‌‌ സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ വി​ദേ​ശ​ത്തേ​ക്ക് മു​ങ്ങി​യ പ്ര​തി​യെ ത​ന്ത്ര​പൂ​ർ​വം നാ​ട്ടി​ലെ​ത്തി​ച്ചാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. വ​യ​റു വേ​ദ​ന​യെ തു​ട​ർ​ന്ന് കു​ട്ടി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യ​തോ​ടെ​യാ​ണ് പീ​ഡ​ന വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്. പിതാവാണ് പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ​തെ​ന്ന് കു​ട്ടി മൊ​ഴി ന​ൽ​കി.

Read More

പ​​​തി​​​നേ​​​ഴു​​​കാ​​​രി​​​യെ വി​​​വാ​​​ഹ​​​വാ​​​ഗ്ദാ​​​നം നല്‍കി പീഡിപ്പിച്ചു; പിന്നെ പലര്‍ക്കുമായി കാഴ്ചവച്ചു! കാ​​​സ​​​ര്‍​ഗോ​​​ഡ് നടന്ന സംഭവത്തില്‍ കാ​​​മു​​​ക​​​നും കൂ​​​ട്ടാ​​​ളി​​​യും കുടുങ്ങി

കാ​​​സ​​​ര്‍​ഗോ​​​ഡ്: പ​​​തി​​​നേ​​​ഴു​​​കാ​​​രി​​​യെ കൂ​​​ട്ട​​​മാ​​​ന​​​ഭം​​​ഗ​​​ത്തി​​​നി​​​ര​​​യാ​​​ക്കി​​​യ സം​​​ഭ​​​വ​​​ത്തി​​​ല്‍ കാ​​​മു​​​ക​​​നും കൂ​​​ട്ടാ​​​ളി​​​യും അ​​​റ​​​സ്റ്റി​​​ല്‍. നെ​​​ല്ലി​​​ക്ക​​​ട്ട ബി​​​ലാ​​​ല്‍ ന​​​ഗ​​​റി​​​ലെ അ​​​റ​​​ഫാ​​​ത്ത് (23), ത​​​ള​​​ങ്ക​​​ര ബാ​​​ങ്കോ​​​ട് വാ​​​ട​​​ക​​​യ്ക്ക് താ​​​മ​​​സി​​​ക്കു​​​ന്ന മ​​​ല​​​പ്പു​​​റം സ്വ​​​ദേ​​​ശി മു​​​ഹ​​​മ്മ​​​ദ് ഷെ​​​ഫീ​​​ഖ് (28) എ​​​ന്നി​​​വ​​​രെ​​​യാ​​ണു പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്. ഇ​​​വ​​​രെ കാ​​​സ​​​ര്‍​ഗോ​​​ഡ് ജു​​​ഡീ​​​ഷ​​​ല്‍ മ​​​ജി​​​സ്‌​​​ട്രേ​​​റ്റ് കോ​​​ട​​​തി​​​യി​​​ല്‍ ഹാ​​​ജ​​​രാ​​​ക്കി റി​​​മാ​​​ന്‍​ഡ് ചെ​​​യ്തു. കാ​​​സ​​​ർ​​​ഗോ​​​ഡ് വി​​​ദ്യാ​​​ന​​​ഗ​​​ര്‍ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​ന്‍ പ​​​രി​​​ധി​​​യി​​​ലെ വാ​​​ട​​​ക ക്വാ​​​ര്‍​ട്ടേ​​​ഴ്സി​​​ല്‍ താ​​​മ​​​സി​​​ക്കു​​​ന്ന പ​​​തി​​​നേ​​​ഴു​​​കാ​​​രി​​​യാ​​​ണു പീ​​​ഡ​​​ന​​​ത്തി​​​നി​​​ര​​​യാ​​​യ​​​ത്. കാ​​​മു​​​ക​​​നാ​​​യ അ​​​റ​​​ഫാ​​​ത്ത് വി​​​വാ​​​ഹ​​​വാ​​​ഗ്ദാ​​​നം ന​​​ല്‍​കി പെ​​​ണ്‍​കു​​​ട്ടി​​​യെ പീ​​​ഡി​​​പ്പി​​​ക്കു​​​ക​​​യും തു​​​ട​​​ര്‍​ന്ന് പ​​​ല​​​ര്‍​ക്കു​​​മാ​​​യി കാ​​​ഴ്ച​​​വ​​​യ്ക്കു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു​​​വെ​​​ന്നു പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു.

Read More

ഒ​ന്നാം പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ വാ​ഗ്ദാ​നം ര​ണ്ടാം സ​ർ​ക്കാ​ർ “കു​ഴി​ച്ചു മൂ​ടി’; പ​ങ്കാ​ളി​ത്ത പെ​ൻ​ഷ​നി​ൽ എ​ല്ലാ ജീ​വ​ന​ക്കാ​രും ചേ​ര​ണ​മെ​ന്ന് ഉ​ത്ത​ര​വ്

നി​ശാ​ന്ത് ഘോ​ഷ്ക​ണ്ണൂ​ർ: ഒ​ന്നാം പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ പ്ര​ക​ട​ന പ​ത്രി​ക​യി​ലെ പ​ങ്കാ​ളി​ത്ത പെ​ൻ​ഷ​നു പ​ക​രം സ്റ്റാ​റ്റ്യൂ​ട്ട​റി പെ​ൻ​ഷ​ൻ എ​ന്ന പ്ര​ധാ​ന വാ​ഗ്ദാ​ന​ത്തെ പൂ​ർ​ണ​മാ​യും മ​റ​ന്ന് ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​ർ. പ​ങ്കാ​ളി​ത്ത പെ​ൻ​ഷ​ൻ പ​ദ്ധ​തി​യി​ൽ ചേ​രാ​തെ മാ​റി നി​ൽ​ക്കു​ന്ന സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ അ​ടു​ത്ത് മാ​സം 30ന​ള​ളി​ൽ പെ​ൻ​ഷ​ൻ പ​ദ്ധ​തി​യി​ൽ നി​ർ​ബ​ന്ധ​മാ​യും ചേ​ര​ണ​മെ​ന്ന് കാ​ണി​ച്ച് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി. ഇ​ക്ക​ഴി​ഞ്ഞ 26നാ​ണ് ധ​ന​കാ​ര്യ​വ​കു​പ്പ് ഇ​തു സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്. ജീ​വ​ന​ക്കാ​ർ പെ​ൻ​ഷ​ൻ പ​ദ്ധ​തി​യി​ൽ നി​ശ്ചി​ത കാ​ലാ​വ​ധി​ക്കു​ള്ളി​ൽ ചേ​രു​ന്ന​തി​ന് ധ​ന​കാ​ര്യ​വ​കു​പ്പി​ന്‍റെ അ​നു​മ​തി വേ​ണ്ട​തി​ല്ലെ​ന്നും ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്തം ബ​ന്ധ​പ്പെ​ട്ട വ​കു​പ്പ് മേ​ധാ​വി​ക​ൾ​ക്കാ​ണെ​ന്നും ഉ​ത്ത​ര​വി​ൽ നി​ർ​ദേ​ശി​ക്കു​ന്നു. 2013ൽ ​ഉ​മ്മ​ൻ ചാ​ണ്ടി സ​ർ​ക്കാ​രാ​യി​രു​ന്നു അ​തുവ​രെ നി​ല​വി​ലു​ണ്ടാ​യി​രു​ന്ന സ്റ്റാ​റ്റ്യൂ​ട്ട​റി പെ​ൻ​ഷ​ൻ പ​ദ്ധ​തി​ക്കു പ​ക​രം പു​തു​താ​യി സ​ർ​വീ​സി​ൽ പ്ര​വേ​ശി​ക്കു​ന്ന​വ​ർ​ക്ക് പ​ങ്കാ​ളി​ത്ത പെ​ൻ​ഷ​ൻ (കോ​ൺ​ട്രി​ബ്യൂ​ട്ട​റി) പെ​ൻ​ഷ​ൻ ന​ട​പ്പാ​ക്കി​യ​ത്. പു​തു​താ​യി സ​ർ​വീ​സി​ൽ പ്ര​വേ​ശി​ക്കു​ന്ന​വ​ർ 30 ദി​വ​സ​ത്തി​ന​കം പ​ദ്ധ​തി​യി​ൽ പ​ങ്കാ​ളി​ക​ളാ​ക​ണ​മെ​ന്നാ​യി​രു​ന്നു നി​ർ​ദേ​ശം. യു​ഡി​എ​ഫ്…

Read More

ക​ണ്ണൂ​രി​ൽനി​ന്ന്  കാ​പ്പ ചു​മ​ത്തി നാ​ടു​ക​ട​ത്തി​യ യു​വാ​വ്  ലോ​ഡ്ജി​ൽ തൂ​ങ്ങി മ​രി​ച്ചനി​ല​യി​ൽ

കൂ​ത്തു​പ​റ​മ്പ്: ക​ണ്ണൂ​രി​ൽനി​ന്ന് കാ​പ്പ ചു​മ​ത്തി നാ​ടു ക​ട​ത്തി​യ യു​വാ​വി​നെ എ​റ​ണാ​കു​ള​ത്തെ ലോ​ഡ്ജി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ക​തി​രൂ​ർ പ​റാം​കു​ന്നി​ലെ കൂ​രാ​ഞ്ചി വീ​ട്ടി​ൽ കെ.​വി​ഥു​നെ (32)യാ​ണ് ഇ​ന്നു രാ​വി​ലെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ക​ഴി​ഞ്ഞ മൂ​ന്നു വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ​തി​നെ തു​ട​ർ​ന്നാ​ണ് ഈ ​മാ​സം 18 ന് ​കാ​പ്പ ചു​മ​ത്തി നാ​ട് ക​ട​ത്തി​യ​ത്. ക​ണ്ണൂ​ര്‍ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ ര്‍​ആ​ർ. ഇ​ള​ങ്കോ​യു​ടെ റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ക​ണ്ണൂ​ര്‍ റേ​ഞ്ച് ഡി​ഐ​ജി യു​ടെ ഉ​ത്ത​ര​വ് പ്ര​കാ​രം ഇ​യാ​ൾ​ക്ക് ക​ണ്ണൂ​ർ ജി​ല്ല​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​ന് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു.

Read More

പെൺകുട്ടിയെ വീട്ടിൽ കയറി കഴുത്തറുത്ത് കൊലപ്പെടുത്തി; മുഖംമൂടി ധരിച്ചയാളെ വീടിന് സമീപത്ത് കണ്ടതായി നാട്ടുകാർ

കണ്ണൂർ: കണ്ണൂർ പാനൂരിൽ പെൺകുട്ടിയെ വീട്ടിൽ കയറി കഴുത്തറുത്ത് കൊലപ്പെടുത്തി. പാനൂർ സ്വദേശി വിഷ്ണുപ്രിയ (23) ആണ് കൊല്ലപ്പെട്ടത്. വീടിനുള്ളിൽ കഴുത്തറുത്ത നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മുഖംമൂടി ധരിച്ചയാളെ വീടിന് സമീപത്ത് കണ്ടതായി നാട്ടുകാർ പറഞ്ഞു. ഇയാളെക്കുറിച്ചു കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. വീട്ടിൽ മറ്റാരും ഇല്ലാതിരുന്ന സമയത്തായിരുന്നു കൊലപാതകം. പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

Read More