പയ്യന്നൂര്‍: വെള്ളൂര്‍ ആലിന്‍കീഴിലെ മുപ്പത്തിരണ്ടുകാരിയേയും മകനേയും കാമുകനൊപ്പം പോലീസ് ഊട്ടിയിൽ കണ്ടെത്തി. ഭാര്യയെയും അഞ്ചുവയസുള്ള മകനേയും കാണാതായെന്ന ഭര്‍ത്താവിന്റെ പരാതിയില്‍ കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടെയാണ് പയ്യന്നൂര്‍ പോലിസ് യുവതിയേയും മകനേയും പെരുമ്പയിലെ യുവാവിനേയും ഊട്ടിയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ബുധനാഴ്ച രാത്രി ഏഴോടെ ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍നിന്നും ഇറങ്ങിയ യുവതിയേയും കുട്ടിയേയുമാണ് കാണാതായത്. പെരുമ്പയിലെ ഒരു യുവാവുമായി അടുപ്പമുള്ളതായി സംശയിക്കുന്നതായും ഭര്‍ത്താവിന്റെ പരാതിയിലുണ്ടായിരുന്നു. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
Read MoreCategory: Kannur
ആ തന്ത്രവും പാളി! ബൊലേറോ പിക്കപ്പില്‍ രഹസ്യ അറ, മണം വരാതിരിക്കാന്‍ പഴകിയ മീന്‍; കണ്ണൂർ സ്വദേശികള്‍ കുടുങ്ങി
മലപ്പുറം: പെരിന്തൽമണ്ണയിൽ വൻ കഞ്ചാവ് വേട്ട. ബൊലേറോ പിക്കപ്പ് വാഹനത്തിലെ രഹസ്യ അറയിൽ സൂക്ഷിച്ച 155 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ. വിൽപ്പനക്കായെത്തിച്ച കഞ്ചാവാണ് പിടികൂടിയത്. സംഭവത്തിൽ കണ്ണൂർ സ്വദേശികൾ പെരിന്തൽമണ്ണയിൽ പൊലീസിന്റെ പിടിയിലായി. കണ്ണൂർ മുഴപ്പിലങ്ങാട് സ്വദേശി കുരിക്കൾവീട്ടിൽ ഹർഷാദ്(25), തലശ്ശേരി വടക്കുംപാട് സ്വദേശി മുഹമ്മദ് റാഹിൽ(20) എന്നിവരാണ് പെരിന്തൽമണ്ണ പൊലീസ് ഇൻസ്പെക്ടർ സി അലവി, എസ് ഐ മുഹമ്മദ് യാസിർ എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രിയിൽ പെരിന്തൽമണ്ണ പൊന്ന്യാകുർശ്ശി ബൈപ്പാസിൽ നടത്തിയ പ്രത്യേക പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. ബൊലേറോ പിക്കപ്പ് വാഹനത്തിൽ രഹസ്യ അറയുണ്ടാക്കി പാക്കറ്റുകളിലാക്കി അടുക്കിവെച്ച നിലയിലായിരുന്നു കഞ്ചാവ്. വിജയ വാഡയിൽ നിന്നും ആന്ധ്ര പോലീസ് വാഹനം പരിശോധിച്ചെങ്കിലും രഹസ്യ അറ കണ്ടുപിടിക്കാൻ കഴിഞ്ഞിരുന്നില്ല. കഞ്ചാവിന്റെ മണം പുറത്തുവരാതിരിക്കാനായി കണ്ടെയ്നറിനുള്ളിൽ പഴകിയ മീൻ വെച്ചിരുന്നു. പെരിന്തൽമണ്ണ ഡി വൈ…
Read Moreകള്ളൻമാർക്കുപോലും അപമാനമായ കള്ളൻ വീണ്ടും! ഓണാവധി നാളിലും ഇവിടെ കയറി ഭക്ഷണം പാചകം ചെയ്ത് കഴിച്ചു
കണ്ണൂർ: താവക്കര വെസ്റ്റ് അങ്കണവാടിയിൽ വീണ്ടും കള്ളൻ കയറി. അങ്കണവാടിയുടെ പിൻവശത്തെ സീലിംഗ് പൊളിച്ചാണ് കള്ളൻ അകത്തു കയറിയത്. അടുക്കളയിൽ കയറി കഞ്ഞി വച്ച് കുടിച്ചതിനുശേഷം മുട്ട, ചെറുപയർ എന്നിവയും പാചകം ചെയ്ത് കഴിച്ചു. കുട്ടികൾക്കുള്ള ഭക്ഷണസാധനങ്ങൾ മുഴുവൻ നശിപ്പിച്ചനിലയിലാണ്. അങ്കണവാടിയിലെ വാട്ടർ പ്യൂരിഫയർ കവർന്നു. വെള്ളത്തിന്റെ പൈപ്പുകളും ഇളക്കിമാറ്റാൻ ശ്രമിച്ചനിലയിലാണ്. സമീപത്തായി രണ്ട് സ്പാനറുകളും ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയിട്ടുണ്ട്. പൂജ അവധിക്കുശേഷം അങ്കണവാടി ഹെൽപ്പറെത്തി തുറന്നപ്പോഴാണ് കള്ളൻ കയറിതായി ശ്രദ്ധയിൽപ്പെട്ടത്. കഴിഞ്ഞ മാസം ഓണാവധി നാളിലും ഇവിടെ കള്ളൻ കയറുകയും ഭക്ഷണം പാചകം ചെയ്ത് കഴിക്കുകയും ചെയ്തിരുന്നു. ഇത് മൂന്നാം തവണയാണ് നഗരത്തിലെ രണ്ട് അങ്കണവാടികളിലായി കള്ളൻ കയറിയത്. അങ്കണവാടി വർക്കർ ജെയ്സയുടെ പരാതിയിൽ കണ്ണൂർ സിറ്റി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read Moreഓടുന്ന ബസില്‍ 50 കാരന്റെ ലീലാവിലാസം, അതും പതിമൂന്നുകാരനോട്..! ബസ് യാത്രയ്ക്കിടെ ആൺകുട്ടിയെ പീഡിപ്പിച്ച മധ്യവയസ്കൻ അറസ്റ്റിൽ
കൂത്തുപറമ്പ്: ബസ് യാത്രയ്ക്കിടെ പതിമൂന്നുകാരനെ ലൈംഗികമായി ഉപദ്രവിച്ച സംഭവത്തിൽ മധ്യവയസ്കൻ അറസ്റ്റിൽ. കൈതേരി എടം സ്വദേശി എം.രാജീവൻ (50) ആണ് അറസ്റ്റിലായത്. മൂന്ന് പെരിയയിൽ നിന്നും കൂത്തുപറമ്പിലേക്ക് ബസിൽ വരികയായിരുന്ന വിദ്യാർഥിയാണ് പീഡനത്തിന് ഇരയായത്. ഇന്നലെ രാത്രി ഏഴോടെയാണ് സംഭവം. മമ്പറത്ത് ബസ് എത്തിയപ്പോൾ വിദ്യാർഥിയുടെ അടുത്തേക്ക് സീറ്റിൽ വന്നിരുന്ന ഇയാൾ വിദ്യാർഥിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. ഇതേ തുടർന്ന് വിദ്യാർഥി കണ്ടക്ടറോട് വിവരം പറഞ്ഞു. തുടർന്ന് ബസ് കൂത്തുപറമ്പ് സ്റ്റേഷനിലേക്ക് മാറ്റുകയും രാജീവനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. സംഭവം പിണറായി സ്റ്റേഷൻ പരിധിയിലായതിനാൽ കേസ് പിണറായി സ്റ്റേഷനിലേക്ക് കൈമാറി.
Read Moreഎല്ലാവരുടെയും കണ്ണുകളെ ഈറനണിയിച്ച് പ്രിയസഖാവിനെ ഒരുനോക്ക് കാണാൻ പുഷ്പ്പനെത്തി; കൂത്തുപറമ്പ് വെടിവെയ്പ്പിലെ ജീവിക്കുന്ന രക്തസാക്ഷി
കണ്ണൂർ: അന്തരിച്ച സിപിഎം മുൻ സംസ്ഥാന സെക്രട്ടി കോടിയേരി ബാലകൃഷ്ണന് ആദരാജ്ഞാലി അർപ്പിക്കാൻ പുഷ്പ്പൻ എത്തി. പൊതുദർശനം നടക്കുന്ന തലശേരി ടൗൺ ഹാളിലെത്തിയാണ് പുഷ്പ്പൻ, കോടിയേരി ബാലകൃഷ്ണനെ കണ്ടത്. 1994ലെ കൂത്തുപറമ്പ് വെടിവെയ്പ്പിലെ ജീവിക്കുന്ന രക്തസാക്ഷിയാണ് പുഷ്പന്. പുഷ്പ്പനുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന വ്യക്തിയായിരുന്നു കോടിയേരി ബാലകൃഷ്ണൻ. അതേസമയം, ഇന്ന് മുഴുവൻ മൃതദേഹം തലശേരി ടൗൺ ഹാളിൽ പൊതുദർശനത്തിന് വയ്ക്കും. ചെന്നൈയിൽനിന്ന് എയർആംബുലൻസിലാണ് കോടിയേരിയുടെ മൃതദേഹം കണ്ണൂരിലെത്തിച്ചത്. കോടിയേരിയുടെ ഭാര്യ വിനോദിനി മകന് ബിനീഷ് അദ്ദേഹത്തിന്റെ ഭാര്യ റിനീറ്റ എന്നിവര്‍ ചെന്നൈയില്‍ നിന്ന് മൃതദേഹത്തെ അനുഗമിച്ചിരുന്നു. കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന് മൃതദേഹം വിമാനത്താവളത്തിൽ ഏറ്റുവാങ്ങി. മുഖ്യമന്ത്രി പിണറായി വിജയൻ, എസ്. രാമചന്ദ്രൻ പിള്ള ഉൾപ്പെടെയുള്ള നേതാക്കൾ വിമാനത്താവളത്തിൽ എത്തിയിരുന്നു. മൃതദേഹം എത്തുന്നതും കാത്ത് വിമാനത്താവളത്തിൽ വൻജനാവലിയാണ് തടിച്ചുകൂടിയത്. വിമാനത്താവളത്തിൽനിന്ന് മൃതദേഹം വിലാപയാത്രയായാണ് തലശേരിയിലേക്ക് കൊണ്ടുവന്നത്. നിരവധി…
Read Moreഅവകാശത്തർക്കത്തിനൊടുവിൽ പോലീസ് സ്റ്റേഷൻ കയറി ‘പിക്കാച്ചു’ ! ഉടമസ്ഥന്റെ പേര് പറഞ്ഞതോടെ തർക്കത്തിന് പരിഹാരം; സംഭവം ഇങ്ങനെ…
കണ്ണൂര്‍: കൂട് വിട്ട് ഒന്ന് പാറിപ്പറന്ന “പിക്കാച്ചു’ ഒരിക്കൽ പോലും കരുതിക്കാണില്ല തന്റെ പേരിൽ അവകാശത്തർക്കമുണ്ടാകുമെന്നും പോലീസ് സ്റ്റേഷനിൽ കയറേണ്ടിവരുമെന്നും. തന്റെ ഉടമയെ കബളിപ്പിച്ച് പാറിപ്പറന്ന ആഫ്രിക്കൻ തത്തയാണ് ഒടുവിൽ കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിൽ കയറേണ്ടിവന്നത്. കഴിഞ്ഞദിവസമാണ് നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ആഫ്രിക്കൻ തത്ത പറന്നെത്തിയത്. ആളുകളോട് ഏറെ ഇണക്കം കാട്ടിയ തത്തയെ ആശുപത്രിയിലെ ഒരു ഡോക്ടർ കൂട്ടിലാക്കി ഭക്ഷണം നൽകുകയും ടൗൺ പോലീസിൽ വിവരമറിയിക്കുകയും ചെയ്തു. ഇതിനുപിന്നാലെ കണ്ണൂർ തളാപ്പിൽനിന്നും തിരൂരിൽനിന്നുമുള്ള രണ്ടുപേർ തത്തയുടെ അവകാശമുന്നയിച്ച് രംഗത്തെത്തി. ഇതോടെ അരലക്ഷത്തോളം രൂപ വിലവരുന്ന തത്തയെ പോലീസ് സ്റ്റേഷനിലാക്കി. തത്തയുടെ ഉടമയാരെന്നതിനെക്കുറിച്ച് പോലീസിനും വ്യക്തമായ തീരുമാനമെടുക്കാനായില്ല. ഇതിനിടെ തത്ത അതിഥി എന്ന പേര് പറഞ്ഞു. ഇതോടെ പോലീസ് ഈ പേരുമായി ബന്ധമുള്ള ആരെങ്കിലും അവകാശവാദമുന്നയിച്ചവരുടെ കൂട്ടത്തിലുണ്ടോയെന്ന് അന്വേഷിച്ചു. കണ്ണൂർ തളാപ്പിൽനിന്നെത്തിയ അന്പിളി എന്നയാളുടെ പേരായിരുന്നു…
Read Moreവാടക ക്വാർട്ടേഴ്സിൽ മരിച്ചത്പ ശ്ചിമ ബംഗാളിൽനിന്ന് കാണാതായ പെൺകുട്ടിയും കാമുകനും! ബന്ധുക്കളും പോലീസും തിങ്കളാഴ്ചയെത്തും
ചെറുപുഴ: പാടിയോട്ടുചാൽ വയക്കരയിലെ വാടക ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയ യുവാവും പെൺകുട്ടിയും പശ്ചിമ ബംഗാൾ സ്വദേശികൾ. പശ്ചിമ ബംഗാളിലെ സുന്ദർബെൻ സ്വദേശികളായ രാഹുൽ ബൈദ്യ (22), രൂപ(16) എന്നിവരാണു മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം 6.30 ഓടെ വാടകമുറിയിൽ സാരിയിൽ തൂങ്ങി മരിച്ചനിലയിലാണ് ഇരുവരെയും കണ്ടെത്തിയത്. പശ്ചിമബംഗാളിലെ സുന്ദൻബെൻ കോസ്റ്റൽ പോലീസ് സ്റ്റേഷനിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതായി രാഹുൽ ബൈദ്യയ്ക്കെതിരേ കേസുണ്ട്. പെൺകുട്ടിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയിലാണ് കേസെടുത്തത്. യുവാവ് പെൺകുട്ടിയുമായി കുറച്ചു ദിവസം മുന്‍പാണ് ചെറുപുഴ പോലീസ് സ്റ്റേഷൻ അതിർത്തിയിൽപ്പെട്ട വയക്കരയിലെത്തിയത്. ഇവിടെ വാടക ക്വാർട്ടേഴ്സിൽ താമസിച്ചിരുന്ന സഹോദരനും ഭാര്യയ്ക്കുമൊപ്പം താമസിക്കുകയായിരുന്നു യുവാവും പെൺകുട്ടിയും. സംഭവസമയത്ത് സഹോദരനെയും ഭാര്യയെയും താമസസ്ഥലത്തുനിന്ന് കാണാതായിരുന്നു. ഇതിനുശേഷമാണ് യുവാവും പെൺകുട്ടിയും തൂങ്ങിമരിച്ചതെന്ന് കരുതുന്നു. ചെറുപുഴ പോലീസ് വിവരമറിയിച്ചതിനെ തുടർന്ന് സുന്ദർബെൻ കോസ്റ്റൽ പോലീസ് സ്റ്റേഷനിൽനിന്ന് പോലീസും ബന്ധുക്കളും കേരളത്തിലേക്ക് തിരിച്ചിട്ടുണ്ട്.…
Read Moreഅഭിനന്ദിക്കാം… ഈ മിടുക്കിയെ..! കഠിനാധ്വാനത്തിനു മുമ്പില്‍ തടസങ്ങൾ വഴിമാറി; ഹരിത ഇനി ഡോ. ഹരിത
വെള്ളരിക്കുണ്ട്: കഠിനാധ്വാനത്തിന് മുന്നിൽ പരിമിതികൾ തടസമായില്ല. വെള്ളരിക്കുണ്ട് കൂളിപ്പാറയിലെ കൂലിത്തൊഴിലാളിയായ രാമകൃഷ്ണന്റെയും ബാലാമണിയുടെയും മകൾ ഹരിത രാമകൃഷ്ണൻ ഇനി ഡോക്ടർ. പരിമിതമായ സാഹചര്യങ്ങളിൽ നിന്നും ഡോക്ടർ എന്ന അഭിമാനകരമായ നേട്ടത്തിന് ഉടമയായി മാറിയ ഹരിത ഇപ്പോൾ ഭീമനടി ഗവ. ആയുർവേദ ആശുപത്രിയിൽ ഹൗസ് സർജൻസിയുടെ ഭാഗമായി പ്രാക്ടീസ് നടത്തുന്നു. പാലക്കാട് അഹല്യ ആയുർവേദ മെഡിക്കൽ കോളജിൽ നിന്നുമാണ് ബിരുദം പൂർത്തിയാക്കിയത്. മലവേട്ടുവ സമുദായത്തിൽനിന്നുള്ള ആദ്യ ആയുർവേദ ഡോക്ടർ എന്ന നേട്ടവും ഹരിതക്ക് സ്വന്തം. വെള്ളരിക്കുണ്ട് നിർമലഗിരി എൽപി സ്കൂളി ലായിരുന്നു പ്രാഥമികവിദ്യാഭ്യാസം. തുടർന്ന് പരവനടുക്കം എംആർഎസിൽ പ്ലസ്ടു പൂർത്തിയാക്കിയ ശേഷം എൻട്രൻസ് എഴുതി ആയുർവേദപഠനത്തിന്ചേർന്നു. സഹോദരൻ ഹരികൃഷ്ണൻ വെള്ള രിക്കുണ്ട് പോസ്റ്റ് ഓഫീസിൽ താത്കാലിക ജീവനക്കാരനാണ്.
Read Moreഷിനോജ് മുത്താണ്..! ഷിനോജിന്റെ സത്യസന്ധതയിൽ ഉടമക്ക് തിരിച്ച് കിട്ടിയത് അറുപത് ലക്ഷത്തോളം വിലവരുന്ന സ്വര്‍ണാഭരണങ്ങള്‍
പയ്യന്നൂര്‍: മുന്‍ എംഎല്‍എ കെ.പി.കുഞ്ഞിക്കണ്ണന്റെ ഡ്രൈവര്‍ കാറമേല്‍ മുച്ചിലോട്ടെ പി.വി. ഷിനോജ്(29) സത്യസന്ധതയിൽ മുഹ്സീനയക്ക് തിരികെ ലഭിച്ചത് അറുപത് ലക്ഷത്തോളം രൂപയുടെ സ്വർണാഭരണങ്ങൾ. ഇന്നലെ രാത്രി എട്ടോടെയാണ് വീടിന് സമീപത്തെ മുച്ചിലോട് ക്ഷേത്രപരിസരത്ത് റോഡില്‍ ഒരു ബാഗ് വീണുകിടക്കുന്നതായി ഷിനോജ് കണ്ടത്. ബാഗ് തുറന്നുനോക്കിയപ്പോഴാണ് അതില്‍ സ്വർണാഭരണങ്ങളായിരുന്നു. ബാഗിൽ നിന്ന് ലഭിച്ച ഡോക്ടറുടെ പഴയ കുറിപ്പടിയില്നിന്നും ലഭിച്ച ഫോണ്‍ നമ്പറില്‍ വിളിച്ചാണ് ഉടമയായ പാലത്തരയിലെ മുഹ്സിനയെ വിവരമറിയിച്ചത്. ബന്ധുവിന്റെ വീട്ടിലെ സല്ക്കാരാഘോഷങ്ങളില് പങ്കെടുത്തശേഷം ഓട്ടോ ടാക്സിയിലുള്ള മടക്കയാത്രയിലാണ് ഇവരുടെ ബാഗ് നഷ്ടമായത്. മടക്കയാത്രക്ക് മുമ്പ് ആഭരണങ്ങള്‍ ഊരി ബാഗില്‍ വെച്ചിരുന്നു. മുഹ്സീനയുടെ മകളും കുട്ടികളുമാണ് ഓട്ടോടാക്സിയിലുണ്ടായിരുന്നത്. കുട്ടികള്‍ കളിക്കുന്നതിനിടയില്‍ ബാഗ് വീണുപോയത് മുതിര്‍ന്നവര്‍ അറിഞ്ഞുമില്ല. വീട്ടിലെത്തി സ്വര്‍ണാഭരണങ്ങളടങ്ങിയ ബാഗ് എവിടേയോ നഷ്ടപ്പെട്ടതിന്റെ മാനസിക പ്രയാസത്തില്‍ കഴിയുന്നതിനിടയിലാണ് ഷിനോജിന്റെ വിളിയെത്തിയത്. നഷ്ടപ്പെട്ടുവെന്ന് കരുതിയ സ്വര്‍ണാഭരണങ്ങള്‍ കണ്ടുകിട്ടയതിന്റെ ആശ്വാസത്തിലെത്തിയ മുഹ്സീനക്ക്…
Read Moreകൈകൾ കുഴഞ്ഞ് അവൻ വെള്ളത്തിലേക്ക് താണുപോയി; പുലർച്ചെ അച്ഛനൊപ്പം കുളിക്കുന്നതിനിടെ പ്ലസ്ടു വിദ്യാർഥി ചിറയിൽ മുങ്ങി മരിച്ചു
തളിപ്പറമ്പ്: ചിറയിൽ അച്ഛനൊപ്പം കുളിക്കുന്നതിനിടെ വിദ്യാർഥിയായ മകൻ മുങ്ങി മരിച്ചു. കുറുമാത്തൂര്‍ ഹയര്‍സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ഥി തളിയില്‍ സ്വദേശി ജിതിന്(17)ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ അഞ്ചരയോടെയായിരുന്നു സംഭവം. അച്ഛൻ ജയകൃഷ്ണനോടൊപ്പം കുളിച്ചുകൊണ്ടിരിക്കെ ചിറയില്‍ മുങ്ങി താഴുകയായിരുന്നു. ഉടന്‍ തന്നെ നാട്ടുകാര്‍ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജാശുപത്രിയിലേക്ക് മാറ്റി. പിതാവ് ജയകൃഷ്ണന് നാഷണല്‍ പെര്‍മിറ്റ് ലോറി ഡ്രൈവറാണ്. ജിഷയാണ് അമ്മ. സഹോദരന്: ജിതേന്ദ്ര.
Read More