നവാസ് മേത്തർതലശേരി: നാദാപുരം സ്വദേശിയായ റാനിഷ് ഇഖ്ബാൽ താനി എന്ന പ്ലസ് ടൂ വിദ്യാർഥിനി സംവിധാനം ചെയ്ത “ദ ലൈറ്റ് ഓഫ് മൈ ലൈഫ്’ എന്ന ഹ്രസ്വചിത്രം നവ മാധ്യമങ്ങളിൽ വൈറലാകുന്നു. അധ്യാപകർ കേവലം പാഠപുസ്തക വിജ്ഞാനത്തിന്റെ ഉറവിടമല്ല, മറിച്ച് വിലയേറിയ പാഠങ്ങളുടെ കിരണങ്ങളാൽ വിദ്യാർഥികളിൽ പ്രകാശിക്കുകയും ചെയ്യുന്ന ഒരു മെഴുകുതിരി പോലെയാണ് എന്ന സന്ദേശമാണ് ദ ലൈറ്റ് ഓഫ് മൈ ലൈഫ് എന്ന ഹ്രസ്വചിത്രം മുന്നോട്ട് വെക്കുന്നത്. കുട്ടിക്കാലം മുതൽ ഞങ്ങളെ വളർത്തിയ സ്നേഹനിധികളായ അധ്യാപകർക്ക് ഞങ്ങൾ ഈ ഹ്രസ്വചിത്രം സമർപ്പിക്കുന്നു എന്ന മുഖവുരയോടയാണ് ചിത്രം ആരംഭിക്കുന്നത്. അധ്യാപകരുടെ അത്ഭുതകരമായ കഠിനാധ്വാനത്തിനും സ്ഥിരമായ പരിചരണത്തിനും നന്ദി പറയാനും റാനിഷ് മറന്നില്ല. കുട്ടിക്കാലത്ത് അമ്മയെ നഷ്ടപ്പെട്ട് മദ്യപാനിയായ അച്ഛനൊപ്പം വളരുന്ന ചെറുപ്പവും വികൃതിയുമായ ഷാൻ എന്ന ആൺകുട്ടിയെ തന്റെ ജീവിതം മികച്ചതാക്കി മാറ്റിയ മിസ് സനയ എന്ന…
Read MoreCategory: Kannur
കുഞ്ഞിമംഗലത്ത് ഒരുകോടിയോളം രൂപ കോൺഗ്രസ് മണ്ഡലം നേതാക്കള്‍ തട്ടിയെടുത്തതായി ആക്ഷേപം! സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
പയ്യന്നൂര്‍: കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റിക്ക് ലഭിക്കേണ്ട ഒരുകോടിയോളം രൂപ വ്യാജരേഖ ചമച്ച് മണ്ഡലം കമ്മിറ്റി നേതാക്കള്‍ കൈക്കലാക്കിയെന്ന് പരാതി. കുഞ്ഞിമംഗലത്തെ ഒന്നാം വാര്‍ഡ് ബൂത്ത് കമ്മിറ്റിക്ക് ലഭിക്കേണ്ട തുകയാണ് അവരറിയാതെ നേതാക്കള്‍ കൈക്കലാക്കിയതായി ആക്ഷേപമുയരുന്നത്. കുഞ്ഞിമംഗലം ഒന്നാം വാര്‍ഡ് ബൂത്തുകമ്മിറ്റിയുടെ പേരിലുള്ള സ്ഥലം ദേശീയപാത വികസനത്തിനായി വിട്ടുകൊടുത്തപ്പോള്‍ രണ്ടു ഘട്ടങ്ങളിലായി ലഭിച്ച നഷ്ടപരിഹാരത്തുകയാണ് നേതാക്കള്‍ കൈവശപ്പെടുത്തിയത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എടനാട് വാര്‍ഡ് കമ്മിറ്റിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍നിന്നും ദേശീയപാത വികസനത്തിനായി ഏറ്റെടുത്ത ഭൂമിയുടെ നഷ്ടപരിഹാരമായി 5,72,707 രൂപ വാര്‍ഡ് കമ്മിറ്റി സെക്രട്ടറി/പ്രസിഡന്റ് എന്നിവരായ രണ്ടുപേരുടെ കണ്ണൂര്‍ ജില്ലാ ബാങ്കിന്റെ പയ്യന്നൂര്‍ ശാഖയിലെ അക്കൗണ്ടിലേക്ക് അയച്ചതായി വിവരാവകാശ രേഖ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം ജനുവരി 27ന് 87,52,045 രൂപയും കൈപ്പറ്റിയതായും വിവരാവകാശ രേഖയില്‍ പറയുന്നു. മൂന്നാം വാര്‍ഡില്‍ താമസക്കാരനായ മണ്ഡലം പ്രസിഡന്റ് ഒന്നാം വാര്‍ഡ് ബൂത്ത് പ്രസിഡന്റായും മണ്ഡലം…
Read Moreവരും, കണ്ണൂർ മോഡൽ റെയ്ഡ്; സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനർക്കാർക്ക് വേണം പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്
റെനീഷ് മാത്യുകണ്ണൂർ: കേരളത്തിലെ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലിക്ക് ചേരുന്നവർക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കണമെന്ന് ശിപാർശ. ഇതുസംബന്ധിച്ച റിപ്പോർട്ട് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം ആഭ്യന്തരവകുപ്പിന് സമർപ്പിച്ചിട്ടുണ്ട്. മന്ത്രിസഭാ ചർച്ചകളുടെ അടിസ്ഥാനത്തിൽ റിപ്പോർട്ട് നടപ്പിലാക്കും. സംസ്ഥാനത്തെ പല സ്ഥാപനങ്ങളിലും ഇതരസംസ്ഥാന തൊഴിലാളികളടക്കം നിരവധി പേരാണ് ജോലി ചെയ്യുന്നത്. മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലയിൽനിന്ന് ഉൾപ്പെടെയുള്ളവർ ജോലി ചെയ്യുന്നുണ്ട്. മറ്റു സംസ്ഥാനങ്ങളിൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവർ, പിടികിട്ടാപ്പുള്ളികൾ എന്നിവർ കേരളത്തിലെ വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിട്ടുണ്ട്. കണ്ണൂർ മോഡൽ റെയ്ഡ് സംസ്ഥാനതലത്തിൽകഴിഞ്ഞ ദിവസം പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിൽ സംസ്ഥാനത്ത് വ്യാപകമായി അക്രമം നടന്നിരുന്നു. ചില സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ജീവനക്കാരാണ് ആക്രമണത്തിന് പിന്നിലെന്നും രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോപ്പുലർ ഫ്രണ്ടുമായി ബന്ധമുള്ളവരുടെ സ്ഥാപനങ്ങളിൽ കണ്ണൂരിൽ ഇന്നലെ പോലീസ് റെയ്ഡ് നടത്തിയിരുന്നു.…
Read Moreകണ്ണൂരിൽ കോൺഗ്രസ് ഓഫീസിന് നേരെ ബോംബേറ്; ആക്രമണം നടത്തിയത് ബൈക്കിലെത്തിയ രണ്ടംഗ സംഘം
ചക്കരക്കൽ: ചക്കരക്കൽ മുതുക്കുറ്റി ആശാരി മൊട്ടയിൽ കോൺഗ്രസ് ഓഫീസിനായി നിർമിക്കുന്ന കെട്ടിടത്തിന് നേരേ ബോംബേറ്. ഇന്നു പുലർച്ചെ ഒന്നോടെയായിരുന്നു സംഭവം. ചക്കരക്കൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കോൺഗ്രസ് ഓഫീസും പ്രിയദർശിനി മന്ദിരവുമായി പ്രവർത്തിക്കുന്നതിന് നിർമിച്ച കെട്ടിടത്തിന് നേരെയാണ് ബോംബേറ് നടന്നത്. കെട്ടിടത്തിന്റെ നിർമാണം പൂർത്തിയായി ഉദ്ഘാടനം നടത്താനുള്ള ശ്രമത്തിലായിരുന്നു. ബൈക്കിലെത്തിയ രണ്ടംഗ സംഘം കെട്ടിടത്തിനു നേരെ ബോംബ് എറിയുകയായിരുന്നു. രണ്ടു ബോംബുകൾ എറിഞ്ഞതായി കോൺഗ്രസ് നേതാക്കൾ പറഞ്ഞു.കെട്ടിടത്തിനുള്ളിലുണ്ടായിരുന്ന ഫർണിച്ചറുകൾ തകരുകയും കെട്ടിടത്തിന്റെ ചുമരിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. സംഭവത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. അടുത്തകാലത്ത് ഇതിനു സമീപത്തെ രാജീവ് മന്ദിരത്തിന് നേരെ ആക്രമണമുണ്ടായതായും ഇതിലെ പ്രതികളെ ഇതുവരെ പിടികൂടിയില്ലെന്നും പോലീസ് അക്രമികൾക്കെതിരെ കർശന നടപടി സ്വീകരിക്കാത്തതാണ് അക്രമം ഉണ്ടാകാൻ കാരണമെന്ന് ഡിസിസി ജനറൽ സെക്രട്ടറി എം.കെ.മോഹനൻ പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധമുണ്ടായ…
Read Moreകോടിയേരിയുടെ ആരോഗ്യനിലയിൽ പുരോഗതി: ചിത്രം പങ്കുവച്ച് കുടുംബം
നവാസ് മേത്തർതലശേരി: സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യനിലയിൽ നല്ല പുരോഗതിയുള്ളതായി മകൻ ബിനീഷ് കോടിയേരി രാഷ്ട്രദീപികയോട് പറഞ്ഞു. വന്നതിനേക്കാൾ നല്ല പുരോഗതിയാണ് ചികിത്സയിലൂടെ കൈവന്നിട്ടുള്ളത്. എന്നാൽ, ആശുപത്രി വിടാൻ സമയം എടുക്കുമെന്നും ബിനീഷ് കോടിയേരി വ്യക്തമാക്കി. താടി വളർത്തിയ കോടിയേരിയുടെ ചിത്രം കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും നവ മാധ്യമങ്ങളിൽ പങ്കു വച്ചു. ആദ്യമായാണ് താടി വളർത്തിക്കൊണ്ടുള്ള കോടിയേരിയുടെ ചിത്രം പുറത്തു വരുന്നത്. ഭാര്യ വിനോദിനി ബാലകൃഷണൻ കോടിയേരിയുടെ കൂടെ തോളത്ത് കയ്യിട്ട് ഇരുവരും ചിരിച്ച് കൊണ്ട് നിൽക്കുന്ന ചിത്രമാണ് പുറത്ത് വന്നിട്ടുള്ളത്. ഈ ചിത്രം പുറത്തു വന്നത് കോടിയേരിയെ സ്നേഹിക്കുന്നവർക്ക് ഏറെ ആശ്വാസമായിട്ടുണ്ട്. മിനിറ്റുകൾക്കുള്ളിൽ നവ മാധ്യമങ്ങളിൽ ഈ ചിത്രം വൈറലായിട്ടുണ്ട്. കോടിയേരിയുടെ ആരോഗ്യനില അറിയുന്നതിന് ദിവസവും നൂറു കണക്കിന് ഫോൺ കോളുകളാണ് രാജ്യത്തിനകത്തും പുറത്തു നിന്നുമായി ആശുപത്രിയിലേക്കെത്തുന്നത്. ആരോഗ്യനില മെച്ചപ്പെട്ടു വരുന്ന കോടിയേരിയെ സന്ദർശിക്കുന്നതിന്…
Read Moreഏൽപ്പിച്ച ജോലി കൃത്യമായി ചെയ്ത് തുടങ്ങിക്കഴിഞ്ഞു..! ചാത്തോത്ത് വീട്ടിൽ ഒരംഗമായി ഇനി പാത്തൂട്ടി റോബോട്ടും; ചെയ്യുന്ന ജോലി ഇങ്ങനെ…
കൂത്തുപറമ്പ്: വേങ്ങാട് മെട്ട കരിയന്തോടിലെ ചാത്തോത്ത് ഷിയാദിന്റെ മാതാവും പിതാവും സഹോദരനും ഉൾപ്പെടുന്ന കുടുംബത്തിൽ ഒരംഗമായി ഇനി റോബോട്ടും. അടുക്കള കാര്യങ്ങളിൽ സഹായത്തിനും ഭക്ഷണസാധനങ്ങൾ ഡൈനിംഗ് ഹാളിലെ മേശപ്പുറത്ത് എത്തിക്കാനും തിരിച്ചു കൊണ്ടുപോകുന്നതും ഇനി പാത്തൂട്ടി റോബോട്ടിന്റെ ചുമതലയാണ്. ഏൽപ്പിച്ച ജോലി കൃത്യമായി ചെയ്ത് തുടങ്ങിക്കഴിഞ്ഞു ഇവൾ. ഓട്ടോമാറ്റിക്കായും മാനുവലായുമാണ് റോബോട്ട് പ്രവർത്തിക്കുന്നത്. ഓട്ടോമാറ്റിക്കായി പ്രവർത്തിക്കുമ്പോൾ വഴി സ്വയം തിരിച്ചറിഞ്ഞ് അടുക്കളയിൽ നിന്നും ഡൈനിംഗ് ഹാളിലേക്ക് പരസഹായം കൂടാതെ സഞ്ചരിക്കും. വഴിയില്ലാത്ത സ്ഥലങ്ങളിൽ ഇതിനെ കൊണ്ടു പോകേണ്ടി വന്നാൽ മാനുവൽ മോഡിലാണ് പ്രവർത്തിക്കുക. പ്രത്യേകം സജ്ജമാക്കിയ വഴി തിരിച്ചറിഞ്ഞു സഞ്ചരിക്കുന്നതിനാലാണ് ഷിയാദ് ഇതിന് പാത്തൂട്ടി എന്ന് പേരിട്ടിരിക്കുന്നത്. ഷിയാദ് പഠനത്തോടൊപ്പം ഇത് ഒരു പ്രോജക്ടായി ഏറ്റെടുക്കുകയായിരുന്നു. ആവശ്യമായ ഉപകരണങ്ങൾ വാങ്ങി നൽകി പിതാവും പൂർണ പിന്തുണ നൽകി. മേക്കപ്പും അനുബന്ധ കാര്യങ്ങളും ചെയ്യാനായി മാതാവും സഹോദരനും സഹായത്തിനെത്തി.…
Read Moreപയ്യന്നൂരില്‍ കുടിച്ചത് ഒരുകോടിയുടെ മദ്യം! രിമനുഭവിക്കേണ്ടി വന്നത് വ്യാപാരികളും കെട്ടിട ഉടമകളും
പയ്യന്നൂര്‍: ഓണാഘോഷത്തിനിടയില്‍ ഒരുകോടിയുടെ മദ്യം കുടിച്ചുതീര്‍ത്ത് പയ്യന്നൂര്‍ സംസ്ഥാനത്ത് അഞ്ചാം സ്ഥാനത്തെത്തിയപ്പോള്‍ ദുരിമനുഭവിക്കേണ്ടി വന്നത് വ്യാപാരികളും കെട്ടിട ഉടമകളും. കഴിഞ്ഞ മൂന്നു ദിവസങ്ങളിലായുള്ള അവസ്ഥയാണിത്. കടവരാന്തകളും ഒഴിഞ്ഞ കെട്ടിടങ്ങളും മദ്യപന്മാരുടെ താവളമായി മാറിയതാണ് കാരണം. രാവിലെ വ്യാപാര സ്ഥാപനങ്ങള്‍ തുറക്കാനായി എത്തുന്ന വ്യാപാരികളാണ് മദ്യക്കുപ്പികളും ഭക്ഷണ അവശിഷ്ടങ്ങളും കൊണ്ട് ഗതികേടിലായത്. കടതുറക്കണമെങ്കില് കടവരാന്തകള്‍ ആദ്യം വൃത്തിയാക്കണമെന്ന അവസ്ഥയാണ്. ഒഴിഞ്ഞ കെട്ടിടങ്ങളുടെ അവസ്ഥയും വ്യത്യസ്തമല്ല. പൊട്ടിച്ചിട്ട കുപ്പിച്ചില്ലുകൊണ്ട് കെട്ടിട ഉടമകൾ പൊറുതിമുട്ടിയിരിക്കുന്നു. പരസ്യമദ്യപാനം കണ്ടാലും തിരിച്ചുള്ള പ്രതികരണമോര്‍ത്ത് മൗനംപാലിക്കേണ്ട അവസ്ഥയുമുണ്ട്. നൈറ്റ് പട്രോളിംഗുള്പ്പെടെ പോലീസ് തലങ്ങും വിലങ്ങും പായുമ്പോഴും നഗരത്തിലെ പരസ്യ മദ്യപാനത്തിന് കുറവില്ല എന്നതാണവസ്ഥ.
Read Moreദേ മാവേലി ഡ്രൈവിംഗ് സീറ്റിൽ ! മാവേലി ബസ് ഓടിച്ച് ബസ്സ്റ്റാൻഡിലെത്തിയപ്പോൾ യാത്രക്കാരും നാട്ടുകാരും കൗതുത്തോടെ ചുറ്റും കൂടി
ചെറുവത്തൂർ: ഉത്രാടം നാളിൽ മാവേലി ബസ് ഓടിച്ച് ബസ്സ്റ്റാൻഡിലെത്തിയപ്പോൾ യാത്രക്കാരും നാട്ടുകാരും കൗതുത്തോടെ ചുറ്റും കൂടി. സിനിമാ-നാടകനടനും സംവിധായകനുമായ സുജിത്ത് ബങ്കളമാണ് ഉത്രാടം നാളിൽ ജനകീയ ബസോടിച്ച് ചെറുവത്തൂർ ബസ്സ്റ്റാൻഡിലെത്തിയത്. കോവിഡ് മഹാമാരിയെ നിയന്ത്രിച്ചു നിർത്തി നടക്കുന്ന ആദ്യ ഓണാഘോഷപരിപാടികളിൽ കലാരംഗത്തുള്ളവർക്ക് നിരവധി അവസരങ്ങൾ ലഭിച്ചതിന്റെ ആഹ്ലാദം പ്രകടിപ്പിക്കാനാണ് സുജിത്ത് ബങ്കളം മാവേലിയുടെ വേഷവിധാനങ്ങളോടെ സ്വകാര്യ ബസ് ഓടിച്ചെത്തിയത്. സഹപ്രവർത്തകൻ മാവേലി വേഷമിട്ടെത്തിയത് ബസ് തൊഴിലാളികൾക്ക് ആവേശമായി. അവർ ടൗണിലെ ഹോട്ടലിൽ കൊണ്ടുപോയി ചായയും ഇലയടയും വാങ്ങിക്കൊടുത്താണ് അടുത്ത ട്രിപ്പ് എടുക്കാൻ വിട്ടത്. പുറത്തിറങ്ങിയതും ഇനി ഇറങ്ങാനുള്ളതുമായ ഏതാണ്ട് 15 സിനിമകളിൽ ഇതിനകം സുജിത്ത് അഭിനയിച്ചിട്ടുണ്ട്. ഒടുവിൽ “ന്നാ താൻ കേസ് കൊട്’ എന്ന സിനിമയിലും അഭിനയിച്ചു. ജില്ലയിൽത്തന്നെ ചിത്രീകരണം നടന്നുവരുന്ന സുരാജ് വെഞ്ഞാറമൂട് മുഖ്യവേഷത്തിലെത്തുന്ന സിനിമയിലും അർജുൻ അശോകൻ നായകനാകുന്ന പ്രേമസല്ലാപത്തിലും സുജിത്തിന് അവസരം ലഭിച്ചിട്ടുണ്ട്.…
Read Moreബസിലുണ്ടായിരുന്ന ആ സ്ത്രീ കണ്ടില്ലായിരുന്നെങ്കില്‍..! പാർവതിയെ ബസിൽനിന്ന് ഇറങ്ങാൻ കണ്ടക്ടര്‍ സമ്മതിച്ചില്ല; ഒടുവില്‍…
കണ്ണൂർ: ബസിൽ വച്ച് യുവതിയുടെ സ്വർണമാല പൊട്ടിച്ച് രക്ഷപെടാൻ ശ്രമിക്കവെ തമിഴ്നാട് സ്വദേശിനി അറസ്റ്റിൽ. തൂത്തുക്കുടി സ്വദേശി പ്രശാന്തിന്റെ ഭാര്യ പാർവതിയെയാണ് കണ്ണൂർ ടൗൺ സിഐ ബിനു മോഹനും സംഘവും അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചകഴിഞ്ഞ് 2.30 ഓടെ തലശേരിയിൽനിന്നു കണ്ണൂരിലേക്ക് വരികയായിരുന്ന ബസിൽനിന്നാണ് യുവതി മാല പൊട്ടിക്കാൻ ശ്രമിച്ചത്. ബസ് കാൾടെക്സിൽ എത്തിയപ്പോൾ മാല പൊട്ടിച്ച് ബസിൽനിന്ന് ഇറങ്ങാൻ ശ്രമിക്കുന്നത് ബസിലുണ്ടായിരുന്ന മറ്റൊരു സ്ത്രീ കണ്ടു. ഇവർ കാര്യം കണ്ടക്ടറോട് പറഞ്ഞതോടെ പാർവതിയെ ബസിൽനിന്ന് ഇറങ്ങാൻ സമ്മതിച്ചില്ല. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയും പോലീസെത്തി യുവതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രതിയുടെ പേരിൽ ജില്ലയുടെ പല ഭാഗങ്ങളിൽ മോഷണക്കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Read Moreഓണാഘോഷത്തിന്റെ മറവില്‍ കോളജുകളിൽ ആഭാസങ്ങളും വാഹനാഭ്യാസങ്ങളും! കോളജുകളിലെത്തിച്ച ആഡംബര വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു
തളിപ്പറമ്പ്: ഓണാഘോഷത്തിന്റെ മറവില്‍ കോളജുകളിൽ ആഭാസങ്ങളും വാഹനാഭ്യാസങ്ങളും നടക്കാനിടയുണ്ടെന്ന റിപ്പോർട്ടിനെ തുടർന്ന് വിവിധ കോളജുകളിൽ വിദ്യാർഥികളെത്തിയ കാറുകളും രൂപമാറ്റം വരുത്തിയ ജീപ്പുകളും പോലീസ് കസ്റ്റഡിയിലെടുത്തു. മിനി കൂപ്പര്‍, ബെന്‍സ്, മോറിസ് മൈനര്‍, കാറുകളും രൂപമാറ്റം വരുത്തിയതടക്കമുള്ള രണ്ടു ജീപ്പുകളുമാണ് തളിപ്പറമ്പ് സിഐ എ.വി. ദിനേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കസ്റ്റഡിയിലെടുത്തത്. ആഘോഷങ്ങളുടെ മറവില്‍ വാഹനാഭ്യാസം അരങ്ങേറാൻ സാധ്യതയുണ്ടെന്നും ഇതിനെതിരേ നടപടി സ്വീകരിക്കണമെന്നും ചില സ്ഥാപന മേധാവികൾ തന്നെ പോലീസിനോട് ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്ന് വിദ്യാഭ്യാസ സ്ഥാപന പരിസരങ്ങളിലും നഗരത്തിലും പോലീസ് നിരീക്ഷണമേർപ്പെടുത്തിയിരുന്നു. ഇന്നലെ രാവിലെയാണ് വാഹനങ്ങൾ കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ മോട്ടോർവാഹന വകുപ്പ് പരിശോധിക്കും. വിദ്യാര്‍ഥികളുടെ ആഭാസത്തരങ്ങള്‍ നിയന്ത്രിക്കുന്നതിന് രക്ഷിതാക്കളുടെ ഭാഗത്തുനിന്ന് വേണ്ട മുന്‍കരുതല്‍ ഉണ്ടാകുന്നില്ലെന്ന് കണ്ടെത്തിയതായും സ്ഥാപന മേധാവികളുമായി ആലോചിച്ച് ഇത് തടയുന്നതിനുള്ള നടപടി തുടരുമെന്നും തളിപ്പറമ്പ് ഇന്‍സ്പെക്ടര്‍ എ.വി. ദിനേഷ് പറഞ്ഞു. വരും ദിവസങ്ങളിലും പരിശോധന…
Read More