കണ്ണൂർ: കണ്ണൂരിൽ മകളെ പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ. കൂത്തുപറമ്പിലാണ് സംഭവം. പത്താം ക്ലാസ് വിദ്യാർഥിനിയായ കുട്ടിയെ ആണ് പിതാവ് പീഡിപ്പിച്ച് ഗർഭിണിയാക്കിയത്. സംഭവത്തിന് പിന്നാലെ വിദേശത്തേക്ക് മുങ്ങിയ പ്രതിയെ തന്ത്രപൂർവം നാട്ടിലെത്തിച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്. വയറു വേദനയെ തുടർന്ന് കുട്ടി ആശുപത്രിയിൽ ചികിത്സ തേടിയതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. പിതാവാണ് പീഡനത്തിന് ഇരയാക്കിയതെന്ന് കുട്ടി മൊഴി നൽകി.
Read MoreCategory: Kannur
പതിനേഴുകാരിയെ വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചു; പിന്നെ പലര്‍ക്കുമായി കാഴ്ചവച്ചു! കാസര്‍ഗോഡ് നടന്ന സംഭവത്തില്‍ കാമുകനും കൂട്ടാളിയും കുടുങ്ങി
കാസര്‍ഗോഡ്: പതിനേഴുകാരിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ സംഭവത്തില്‍ കാമുകനും കൂട്ടാളിയും അറസ്റ്റില്‍. നെല്ലിക്കട്ട ബിലാല്‍ നഗറിലെ അറഫാത്ത് (23), തളങ്കര ബാങ്കോട് വാടകയ്ക്ക് താമസിക്കുന്ന മലപ്പുറം സ്വദേശി മുഹമ്മദ് ഷെഫീഖ് (28) എന്നിവരെയാണു പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ കാസര്‍ഗോഡ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കാസർഗോഡ് വിദ്യാനഗര്‍ പോലീസ് സ്റ്റേഷന് പരിധിയിലെ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന പതിനേഴുകാരിയാണു പീഡനത്തിനിരയായത്. കാമുകനായ അറഫാത്ത് വിവാഹവാഗ്ദാനം നല്കി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും തുടര്‍ന്ന് പലര്‍ക്കുമായി കാഴ്ചവയ്ക്കുകയുമായിരുന്നുവെന്നു പോലീസ് പറഞ്ഞു.
Read Moreഒന്നാം പിണറായി സർക്കാരിന്റെ വാഗ്ദാനം രണ്ടാം സർക്കാർ “കുഴിച്ചു മൂടി’; പങ്കാളിത്ത പെൻഷനിൽ എല്ലാ ജീവനക്കാരും ചേരണമെന്ന് ഉത്തരവ്
നിശാന്ത് ഘോഷ്കണ്ണൂർ: ഒന്നാം പിണറായി സർക്കാരിന്റെ പ്രകടന പത്രികയിലെ പങ്കാളിത്ത പെൻഷനു പകരം സ്റ്റാറ്റ്യൂട്ടറി പെൻഷൻ എന്ന പ്രധാന വാഗ്ദാനത്തെ പൂർണമായും മറന്ന് രണ്ടാം പിണറായി സർക്കാർ. പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ ചേരാതെ മാറി നിൽക്കുന്ന സർക്കാർ ജീവനക്കാർ അടുത്ത് മാസം 30നളളിൽ പെൻഷൻ പദ്ധതിയിൽ നിർബന്ധമായും ചേരണമെന്ന് കാണിച്ച് സർക്കാർ ഉത്തരവിറക്കി. ഇക്കഴിഞ്ഞ 26നാണ് ധനകാര്യവകുപ്പ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ജീവനക്കാർ പെൻഷൻ പദ്ധതിയിൽ നിശ്ചിത കാലാവധിക്കുള്ളിൽ ചേരുന്നതിന് ധനകാര്യവകുപ്പിന്റെ അനുമതി വേണ്ടതില്ലെന്നും രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കേണ്ട ഉത്തരവാദിത്തം ബന്ധപ്പെട്ട വകുപ്പ് മേധാവികൾക്കാണെന്നും ഉത്തരവിൽ നിർദേശിക്കുന്നു. 2013ൽ ഉമ്മൻ ചാണ്ടി സർക്കാരായിരുന്നു അതുവരെ നിലവിലുണ്ടായിരുന്ന സ്റ്റാറ്റ്യൂട്ടറി പെൻഷൻ പദ്ധതിക്കു പകരം പുതുതായി സർവീസിൽ പ്രവേശിക്കുന്നവർക്ക് പങ്കാളിത്ത പെൻഷൻ (കോൺട്രിബ്യൂട്ടറി) പെൻഷൻ നടപ്പാക്കിയത്. പുതുതായി സർവീസിൽ പ്രവേശിക്കുന്നവർ 30 ദിവസത്തിനകം പദ്ധതിയിൽ പങ്കാളികളാകണമെന്നായിരുന്നു നിർദേശം. യുഡിഎഫ്…
Read Moreകണ്ണൂരിൽനിന്ന് കാപ്പ ചുമത്തി നാടുകടത്തിയ യുവാവ് ലോഡ്ജിൽ തൂങ്ങി മരിച്ചനിലയിൽ
കൂത്തുപറമ്പ്: കണ്ണൂരിൽനിന്ന് കാപ്പ ചുമത്തി നാടു കടത്തിയ യുവാവിനെ എറണാകുളത്തെ ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കതിരൂർ പറാംകുന്നിലെ കൂരാഞ്ചി വീട്ടിൽ കെ.വിഥുനെ (32)യാണ് ഇന്നു രാവിലെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ നിരവധി ക്രിമിനല്‍ കേസുകളിൽ പ്രതിയായതിനെ തുടർന്നാണ് ഈ മാസം 18 ന് കാപ്പ ചുമത്തി നാട് കടത്തിയത്. കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണ ര്‍ആർ. ഇളങ്കോയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ റേഞ്ച് ഡിഐജി യുടെ ഉത്തരവ് പ്രകാരം ഇയാൾക്ക് കണ്ണൂർ ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയിരുന്നു.
Read Moreപെൺകുട്ടിയെ വീട്ടിൽ കയറി കഴുത്തറുത്ത് കൊലപ്പെടുത്തി; മുഖംമൂടി ധരിച്ചയാളെ വീടിന് സമീപത്ത് കണ്ടതായി നാട്ടുകാർ
കണ്ണൂർ: കണ്ണൂർ പാനൂരിൽ പെൺകുട്ടിയെ വീട്ടിൽ കയറി കഴുത്തറുത്ത് കൊലപ്പെടുത്തി. പാനൂർ സ്വദേശി വിഷ്ണുപ്രിയ (23) ആണ് കൊല്ലപ്പെട്ടത്. വീടിനുള്ളിൽ കഴുത്തറുത്ത നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മുഖംമൂടി ധരിച്ചയാളെ വീടിന് സമീപത്ത് കണ്ടതായി നാട്ടുകാർ പറഞ്ഞു. ഇയാളെക്കുറിച്ചു കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. വീട്ടിൽ മറ്റാരും ഇല്ലാതിരുന്ന സമയത്തായിരുന്നു കൊലപാതകം. പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.
Read Moreഡോക്ടറുടെ ലോഗോ പതിച്ച കാറിൽ കടത്താൻ ശ്രമിച്ചത് 124 കിലോ ചന്ദനം; ആന്ധ്രയിലെത്തിച്ചാൽ കിട്ടുന്നത് ലക്ഷങ്ങൾ; കണ്ണൂരിൽവെച്ച് പണിപാളിയതിങ്ങനെ…
കണ്ണൂർ: എടക്കാട് പോലീസ് തോട്ടടയിൽ വാഹന പരിശോധന നടത്തിവരുന്നതിനിടെ 142 കിലോ ചന്ദനം പിടികൂടി. ചന്ദനവുമായി വന്ന അഞ്ചംഗസംഘത്തിലെ രണ്ട് പേർ അറസ്റ്റിൽ. മൂന്ന് പേർ ഓടി രക്ഷപ്പെട്ടു. കാസർഗോഡ് സ്വദേശി പി. സിരൺ (24), തൃശൂർ സ്വദേശി മുഹമ്മദ് സുഫൈൽ(24) എന്നിവരാണ് അറസ്റ്റിലായത്. തൃശൂർ സ്വദേശികളായ ഷാഫി, മുഹമ്മദ് കുഞ്ഞി, കൃഷ്ണൻ എന്നിവരാണ് ഓടി രക്ഷപ്പെട്ടത്. വാഹനത്തിൽ നിന്നും മരം മുറിക്കാൻ ഉപയോഗിക്കുന്ന കട്ടറും കണ്ടെത്തി. തോട്ടട ചിമ്മിണിയൻവളവിൽ ഇന്നലെ വൈകുന്നേരം എസിപി ടി.കെ. രത്നകുമാറിന്റെ നിർദേശാനുസരണം എടക്കാട് സിഐ സത്യനാഥിന്റെയും എസ്ഐ ഹാരിഷ് വാഴയിലിന്റെയും നേതൃത്വത്തിൽ വാഹന പരിശോധന നടത്തിവരവെയാണ് അഞ്ചംഗസംഘത്തിലെ രണ്ട് പേർ പിടിയിലായത്. ഡോക്ടറുടെ ലോഗോ പതിച്ച കെഎൽ 13 എജി 5038 ഇന്നോവ കാറിൽ 17 കഷ്ണങ്ങളായി ഒളിപ്പിച്ച നിലയിലാണ് 142 കിലോ ചന്ദനം പിടികൂടിയത്. തൃശൂരിൽ നിന്നും…
Read Moreലഹരി വാങ്ങാൻ പണം നൽകിയില്ല; പാനൂരിൽ മകൻ അമ്മയുടെ ഇരുകൈകളും വെട്ടി; ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രതി ആശുപത്രിയിൽ
തലശേരി: ലഹരി വസ്തു വാങ്ങാൻ പണം നൽകാത്തതിനെ തുടർന്ന് അമ്മയെ മകൻ വെട്ടിപ്പരിക്കേൽപ്പിച്ചു. ഇരുകൈകൾക്കും വെട്ടേറ്റ പാനൂർ വടക്കേ പൊയിലൂരിലെ വടക്കേയിൽ ജാനകിയെ (62) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ അർധരാത്രിയിലാണ് സംഭവം. ലഹരിക്ക് അടിമയായ മകൻ നിഖിൽ രാജാണ് ജാനകിയെ ആക്രമിച്ചത്.ഇയാളെ പോലീസ് കസ്റ്റഡിയിലെടുക്കും മുൻപേ കൈ ഞരന്പ് മുറിച്ച് വീട്ടിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു. പോലീസ് ഉടന്‍തന്നെ നിഖിൽ രാജിനെ ആശുപത്രിയിലേക്കു മാറ്റി.ലഹരി വസ്തുക്കൾ വാങ്ങിക്കാൻ പണം കൊടുക്കാത്തതിരുന്നതിനെ തുടർന്ന് വീട്ടിലും പരിസര പ്രദേശങ്ങളിലും ഭീകരാന്തരീക്ഷം സൃഷ്ടിച്ച നിഖിൽ അമ്മയുടെ ഇരുകൈകളും വെട്ടുകയായിരുന്നു. വിവരമറിഞ്ഞെത്തിയ കൊളവല്ലൂർ പോലീസാണ് ജാനകിയെ ആശുപത്രിയിലെത്തിച്ചത്. ഇന്നലെ വൈകുന്നേരം പ്രദേശത്തെ വ്യാപാരിയോട് ലഹരിക്ക് പണം ചോദിച്ചത് നൽകാതിരുന്നതിനെ തുടർന്ന് വ്യാപാരിയെ കട തുറക്കാൻ നിഖിൽ അനുവദിച്ചിരുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു. ബ്ലേഡ് കൊണ്ട് സ്വയം ദേഹത്ത് മുറിവേൽപിക്കലും നിഖിൽ പതിവാക്കിയിരുന്നു.
Read Moreമന്പറത്ത് കനറാബാങ്കിൽ കവർച്ചാശ്രമം, പൂട്ട് തകർത്തു! മോഷ്ടാവെത്തിയത് ശരീരം മൂടിയ വസ്ത്രം ധരിച്ച്
കൂത്തുപറമ്പ്: കനറാ ബാങ്കിന്റെ മന്പറം ടൗൺ ശാഖയിൽ കവർച്ചാ ശ്രമം. ബാങ്കിന്റെ മുൻവശത്തെ ഷട്ടറിന്റെ പൂട്ട് തകർത്ത നിലയിലും മറ്റൊരു പൂട്ട് തകർക്കാനുള്ള ശ്രമവും നടന്നു. ഇന്നലെ പുലർച്ചെ രണ്ടോടെയാണ് കവർച്ചാ ശ്രമം നടന്നതെന്ന് ബാങ്കിൽ സ്ഥാപിച്ച സിസിടി ടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമാകുന്നുണ്ട്. കണ്ണ് മാത്രം പുറത്ത് കാണുന്ന രീതിയിൽ ശരീരം പൂർണമായും മൂടിയ നിലയിലുള്ള ഒരാൾ പൂട്ട് തകർക്കാൻ ശ്രമിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഒരു പൂട്ട് തകർത്ത ശേഷം അടുത്തത് തകർക്കാൻ ശ്രമിക്കുന്നതിനിടെ എന്തോ സംശയം തോന്നിയതിനെ തുടർന്ന് പിൻമാറുകയായിരുന്നു. സമീപത്തെ മറ്റ് സിസിടിവി കാമറകളും പരിശോധിച്ചു വരികയാണ്. പിണറായി പോലീസ് അന്വേഷണം ആരംഭിച്ചു.
Read Moreപ്രണയാഭ്യർഥന നിരസിച്ചു: വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെ കുത്തി വീഴ്ത്തി; തടയാനെത്തിയ അമ്മയ്ക്കും പരിക്ക്
മാഹി: പ്രണയാഭ്യർഥന നിരസിച്ചതിന് വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെയും അമ്മയെയും കുത്തിപരിക്കേൽപ്പിച്ച യുവാവിനായി പോലീസ് അന്വേഷണം ഊർജിതമാക്കി. ഇന്നലെ രാത്രി എട്ടോടെയായിരുന്നു സംഭവം. കുറിച്ചിയിൽ ചവോക്കുന്ന് താഴെ -റെയിൽവേ പാളത്തിന് സമീപം എം.എൻ. പുഷ്പരാജി (അനിൽ)ന്റെ ഭാര്യ ഇന്ദുലേഖ (46), മകൾ പൂജ (20) എന്നിവർക്കാണ് കുത്തേറ്റത്. രാത്രി വീട്ടിലേക്ക് അതിക്രമിച്ച് കയറിയ മാഹി ചെറുകല്ലായിയിലെ ജിനീഷ് ബാബു (25) എന്ന യുവാവ് പൂജയെ ആക്രമിക്കുകയായിരുന്നു. മകളെ ആക്രമിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് അമ്മയ്ക്ക് കുത്തേറ്റത്. പൂജയുടെ പുറത്ത് നാല് തവണ കത്തികൊണ്ട് കുത്തി. സാരമായ പരിക്കേറ്റ ഇവരെ തലശേരി ഗവ. ആശുപത്രിയിലും പിന്നീട് ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പ്രതിക്കായി ന്യൂമാഹി പോലീസ് അന്വേഷണം ഊർജിതമാക്കി.
Read Moreഗതാഗത നിയമ ലംഘനം പൊതുജനങ്ങൾക്ക് അറിയിക്കാം! വാട്സാപ് നമ്പറുണ്ട്; എന്നാൽ, സന്ദേശം നോക്കില്ല
സ്വന്തം ലേഖിക കണ്ണൂർ: ട്രാഫിക്ക് നിയമം ലംഘനം നിങ്ങൾക്കും അറിയിക്കാം എന്ന് പറഞ്ഞ് മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ തുടങ്ങിയ വാട്സാപ് നമ്പറുകൾ സംസ്ഥാനത്തെ പല ജില്ലകളിലും പ്രവർത്തിക്കുന്നില്ലെന്ന് ആക്ഷേപം. ട്രാഫിക് നിയമ ലംഘനം ശ്രദ്ധയിൽപെട്ട പലരും ഈ നമ്പറുകളിൽ ഫോട്ടോയും വീഡിയോയുമടക്കം എടുത്ത് അയച്ചിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്ന ആരോപണം ഉയരുന്നത്. കണ്ണൂർ ജില്ലയിൽ നിന്നാണ് കൂടുതൽ പരാതികൾ ഉയരുന്നത്. പോലീസ് നിരീക്ഷണവും, കാമറയും ഉള്ളയിടങ്ങില്‍ മാത്രമല്ല സംസ്ഥാനത്ത് എവിടെയും ഗതാഗത നിയമ ലംഘനം നടക്കുന്നത് ശ്രദ്ധയിൽപെട്ടാൽ പൊതുജനങ്ങൾക്ക് വാട്സപ്പിൽ ഫോട്ടോ സഹിതം അയച്ച് കൊടുക്കാമെന്നായിരുന്നു പറഞ്ഞിരുന്നത്. സ്ഥിരം ഗതാഗത നിയമ ലംഘനങ്ങള്‍ ഇതിലൂടെ അവസാനിപ്പിക്കാമെന്നായിരുന്നു കണക്കുകൂട്ടൽ. ചുവപ്പ് ലൈറ്റ് കത്തിയാലും ട്രാഫിക് സിഗ്നല്‍ മുറിച്ച് കടക്കുന്നവര്‍, ഹെല്‍മറ്റ് ഇല്ലാതെ യാത്ര ചെയ്യുന്നവര്‍, അമിത വേഗത്തിലും, അപകടരമായ ഡ്രൈവിംഗുമെല്ലാം പൊതുജനങ്ങൾക്ക് കാമറയിൽ പകർത്തി വാട്സാപ് നമ്പറിൽ അയച്ചുകൊടുക്കാം.…
Read More