ത​ട​വു​കാ​രു​ടെ എ​ണ്ണ​മെ​ടു​ക്കാ​ൻ നോ​ക്കി​യ​പ്പോ​ൾ ബി​ജു​വി​നെ ക​ണ്ടി​ല്ല! സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ പോ​ക്സോ കേ​സ് പ്ര​തി തൂ​ങ്ങിമ​രി​ച്ച നി​ല​യി​ൽ

ക​ണ്ണൂ​ർ: സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ പോ​ക്സോ കേ​സ് പ്ര​തി​യെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.

മാ​ന​ന്ത​വാ​ടി ഗോ​ദാ​പു​രി കോ​ള​നി​യി​ലെ വേ​ലു​വി​ന്‍റെ മ​ക​ൻ ബി​ജു(37) നെ​യാ​ണ് തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഇ​ന്ന് രാ​വി​ലെ ഏ​ഴോ​ടെ​യാ​ണ് സം​ഭ​വം.

രാ​വി​ലെ ജ​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ ത​ട​വു​കാ​രു​ടെ എ​ണ്ണ​മെ​ടു​ക്കാ​ൻ നോ​ക്കി​യ​പ്പോ​ൾ ബി​ജു​വി​നെ ക​ണ്ടി​ല്ല.

തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ബി​ജു​വി​നെ വാ​ർ​ഡി​ൽ തു​ങ്ങി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ൻ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു.

ടി​ബി രോ​ഗി​യാ​യ​ത് കൊ​ണ്ട് ബി​ജു​വി​നെ ഒ​റ്റ​യ്ക്ക് ഒ​രു സെ​ല്ലി​ലാ​യി​രു​ന്നു താ​മ​സി​പ്പി​ച്ചി​രു​ന്ന​ത്.

ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ലാ​ണ് പോ​ക്സോ കേ​സ് പ്ര​തി​യാ​യ ബി​ജു ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ലെ​ത്തി​യ​ത്. മൃ​ത​ദേ​ഹം ജി​ല്ലാ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ.

Related posts

Leave a Comment