പറവൂർ: കെഎസ്ആർടിസി ബസിൽനിന്ന് ഗണപതി വിഗ്രഹം കണ്ടെത്തി. ഗുരുവായൂരിൽ നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന ബസിൽനിന്നാണ് 6.900 കിലോഗ്രാം തൂക്കവും ഒരടി ഉയരമുള്ള ഓടിന്റെ ഗണപതി വിഗ്രഹം കണ്ടെത്തിയത്. ബസ് കൊടുങ്ങല്ലൂരിൽ എത്തിയപ്പോഴാണു സീറ്റിന്റെ അടിയിൽ വിഗ്രഹം കിടക്കുന്നതു കണ്ടക്ടറുടെ ശ്രദ്ധയിൽപ്പെട്ടത്. മറ്റൊന്നിലും പൊതിയാതെയാണു വിഗ്രഹം വച്ചിരുന്നത്. ഉടമസ്ഥൻ ഉണ്ടോയെന്നു ബസിൽ തിരക്കിയെങ്കിലും ഇല്ലായിരുന്നു. തുടർന്നു പറവൂർ ഡിപ്പോയിൽ എത്തിയപ്പോൾ കണ്ടക്ടർ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തി വിഗ്രഹം സ്റ്റേഷനിലേക്കു കൊണ്ടുപോയി.
Read MoreCategory: Kochi
ഇലന്തൂർ ഇരട്ട നരബലിക്കേസ്;ഷാഫി ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ല; നുണ പരിശോധന വേണ്ടി വരുമെന്ന് പോലീസ്
കൊച്ചി: ഇലന്തൂർ ഇരട്ട നരബലിക്കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫിയെ നുണ പരിശോധനയ്ക്ക് വിധേയനാക്കിയേക്കുമെന്നു സൂചന. റോസിലി കൊല്ലപ്പെട്ട കേസിൽ കാലടി പോലീസിന്റെ കസ്റ്റഡിയിലായിരുന്ന ഇയാൾ ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ലെന്നു കാലടി പോലീസ് പറഞ്ഞു. അന്വേഷണ സംഘത്തിന്റെ പല ചോദ്യങ്ങൾക്കും ഇയാൾ മറുപടി ചിരിയിൽ ഒതുക്കുകയാണ്. ഷാഫിയെ കേന്ദ്രീകരിച്ചായിരുന്നു ചോദ്യം ചെയ്യൽ. റോസിലിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കാലടി പോലീസിന്റെ കസ്റ്റഡിയിലുള്ള പ്രതികളുടെ കസ്റ്റഡി ഇന്ന് അവസാനിക്കും. ഉച്ചയ്ക്കു ശേഷം മുഹമ്മദ് ഷാഫി, രണ്ടാം പ്രതി ഭഗവൽ സിംഗ്, മൂന്നാം പ്രതി ലൈല എന്നിവരെ പെരുന്പാവൂർ കോടതിയിൽ ഹാജരാക്കും. ഇലന്തൂരിലെ തെളിവെടുപ്പ് ഇന്നലെ പൂർത്തിയായിരുന്നു. പത്മയെ കൊലപ്പെടുത്തിയ കേസിൽ പ്രതികളെ 12 ദിവസം കസ്റ്റഡിയിൽ വാങ്ങി പോലീസ് ചോദ്യം ചെയ്തിരുന്നു. അതിനുശേഷമാണ് കാലടി പോലീസ് രജിസ്റ്റർ ചെയ്ത റോസിലിയുടെ കൊലപാതകക്കേസിൽ ഒന്‍പതു ദിവസത്തേക്ക് പ്രതികളെ കസ്റ്റഡിയിൽ വാങ്ങിയത്. പ്രതികളെ ഇലന്തൂരിലെയും…
Read Moreനേപ്പാൾ സ്വദേശിനിയുടെ കൊലപാതകം; പ്രതി റാം ബഹദൂറിനെ കുടുക്കിയത് കൊച്ചി സിറ്റി പോലീസിന്റെ രഹസ്യനീക്കം; രണ്ടുപേരും നേപ്പാളികളായിൽ…
കൊച്ചി: എളംകുളത്ത് നേപ്പാളി സ്വദേശിനി ഭഗീരഥി ഥാമി (30) യെ കൊലപ്പെടുത്തിയ കേസിലെ പ്രതിയും ഭാഗീരഥിയുടെ പങ്കാളിയുമായ നേപ്പാൾ സ്വദേശി റാം ബഹാദൂർ ബിസ്ത് (45)നെ കുടുക്കിയത് കൊച്ചി സിറ്റി പോലീസിന്റെ രഹസ്യനീക്കം. കഴിഞ്ഞ 24 നാണ് ഭഗീരഥിയുടെ മൃതദേഹം തുണിയിലും പ്ലാസ്റ്റിക്ക് കവറിലും പൊതിഞ്ഞ് എളംകുളത്തെ വാടകവീട്ടിൽ കണ്ടെത്തിയത്. സംഭവത്തിനുശേഷം ഇയാൾ ഒളിവിൽ പോകുകയായിരുന്നു. സംഭവസ്ഥലത്തുനിന്നു കിട്ടിയ ആധാർ കാർഡിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സി.എച്ച്. നാഗരാജു, ഡിസിപി എസ്. ശശിധരൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ പ്രതിയെക്കുറിച്ച് നിർണായകമായ വിവരങ്ങൾ ലഭിച്ചിരുന്നു. ലക്ഷ്മി എന്ന പേരിലായിരുന്നു റാം ബഹദൂർ ഭഗീരഥിയെ ഭാര്യയാണെന്നു പറഞ്ഞ് അവിടെ താമസിപ്പിച്ചിരുന്നതെന്നു പോലീസ് കണ്ടെത്തി. കൊല്ലപ്പെട്ട ഭഗീരഥിയുടെ നേപ്പാളിലെ ബന്ധുക്കൾ കൊച്ചി സിറ്റി പോലീസിന് കൈമാറിയ വിവരങ്ങൾ ചേർത്ത് സൈബർ സംഘത്തിന്റെയടക്കം സഹായത്തോടെ പോലീസ് റാം…
Read Moreഒന്നിച്ചു പഠിച്ചിരുന്നപ്പോൾ സൗഹൃദം; പിന്നീട് പ്രണയത്തിൽ നിന്ന് ഒഴിവായി; നഴ്സിംഗ് വിദ്യാര്‍ഥിനിയെ ആക്രമിച്ച് യുവാവ്
വൈപ്പിന്‍: പ്രണയം നിരസിച്ച നഴ്സിംഗ് വിദ്യാര്‍ഥിനിയെ ആക്രമച്ച കേസിൽ യുവാവിനെതിരേ മുനമ്പം പോലീസ് കേസെടുത്തു. മുനമ്പം ചക്കങ്ങാട്ട് ശരത്-21 നെതിരയാണ് കേസെടുത്തിട്ടുള്ളത്. സംഭവത്തെ തുടര്‍ന്ന് വിദ്യാര്‍ഥിനി നല്കിയ പരാതിയില്‍ ദേഹോപദ്രവം ഏല്‍പ്പിച്ചതിനും സ്ത്രീകള്‍ക്ക് മാനഹാനി വരുത്തക്കരീതിയില്‍ പെരുമാറിയതിനുമാണ് കേസ്. നേരത്തെ ഇരുവരും തമ്മില്‍ ഒരുമിച്ച് പഠിച്ചിരുന്ന സമയത്ത് സൗഹൃദത്തിലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ പിന്നീട് ചില കാരണങ്ങളാല്‍ പെണ്‍കുട്ടിയുടെ ഭാഗത്തുനിന്നും സൗഹൃദം ഇല്ലാതായി. ഇത് ചോദ്യം ചെയ്ത് കഴിഞ്ഞ ദിവസം പെണ്‍കുട്ടി വീട്ടിലേക്ക് പോകുന്ന സമയത്ത് പിന്നാലെ ബൈക്കിലെത്തിയാണ് മുഖത്തിടിച്ചതും മറ്റ് ഉപദ്രവങ്ങള്‍ ചെയ്തതും. സംഭവത്തിനുശേഷം പ്രതി ഒളിവിലായതിനാല്‍ അറസ്റ്റ് നടന്നിട്ടില്ല.
Read Moreഗ്യാസ് ഏജൻസിയിലെ തൊഴിൽതർക്കം; പോലീസ് അന്വേഷണം പുരോഗമിക്കുന്നു; നാളെ ലേബർ ഓഫീസറുടെ സാന്നിധ്യത്തിൽ ചർച്ച
വൈപ്പിൻ: സിഐടിയുവിന്റെ നേതൃത്വത്തിൽ വളരെയേറെ വിവാദമുയർത്തിയ വൈപ്പിൻ കുഴുപ്പിള്ളി പള്ളത്താംകുളങ്ങരയിലെ എ ആൻഡ് എ ഗ്യാസ് ഏജൻസിയിലെ തൊഴിൽ തർക്കത്തിൽ സർക്കാർ ഇടപെടുന്നു. ഇതിന്റെ ഭാഗമായി നാളെ രാവിലെ 11.30ന് ജില്ലാ ലേബർ ഓഫീസർ ഇരുവിഭാഗത്തെയും ചർച്ചയ്ക്ക് ക്ഷണിച്ചു. വ്യവസായ മന്ത്രിയുടെ ആവശ്യപ്രകാരം വ്യവസായ കേന്ദ്രം ജില്ലാ ഓഫീസർ സംഭവത്തെ കുറിച്ച് അന്വേഷിച്ച് മന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. തൊഴിൽ തർക്കത്തിന്റെ പേരിൽ സിഐടിയു നേതാക്കൾ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്നും കൈയേറ്റം ചെയ്തെന്നും ആരോപിച്ച് പട്ടികജാതി വനിതാ സംരംഭകയായ ഏജൻസി ഉടമ ഉമ സുധീർ നൽകിയ പരാതിയിൽ കേസെടുത്ത പോലീസിന്റെ അന്വേഷണം പുരോഗിക്കുകയാണ്. കേസന്വേഷിക്കുന്ന മുനന്പം ഡിവൈഎസ്പി എം.കെ. മുരളി പരാതിക്കാരിയിൽനിന്നും സംഭവസ്ഥലത്ത് ഉണ്ടായിരുന്ന ജീവനക്കാരിൽ നിന്നുമൊക്കെ മൊഴിയെടുത്തിട്ടുണ്ട്. കുറച്ചുനാൾ മുന്‍പ് മറ്റൊരു ഗ്യാസ് ഏജൻസിയുടെ കുറച്ചു ഭാഗത്തെ സിലിണ്ടർ വിതരണം താൽകാലികമായി തങ്ങൾ ഏറ്റെടുത്ത സമയത്ത് താൽകാലികമായി…
Read Moreഭഗീരഥിയുടെ കൊലപാതകം; റാം ബഹാദൂർ മറ്റൊരു നേപ്പാളി യുവതിക്കൊപ്പം താമസിച്ചതായി വിവരം
കൊച്ചി: എളംകുളത്ത് വാടക വീട്ടിൽ സ്ത്രീയുടെ മൃതദേഹം പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന റാം ബഹാദൂർ ബിസ്തി എറണാകുളത്ത് മറ്റൊരു നേപ്പാളി യുവതിക്കൊപ്പം താമസിച്ചിരുന്നതായി പോലീസിന് വിവരം ലഭിച്ചു. ഇവരെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.അതേസമയം കൊലയ്ക്കു ശേഷം ഒളിവിൽ പോയ റാം ബഹദൂറിനെ കണ്ടെത്താനായി പോലീസ് സംഘം ഡൽഹിയിൽ ക്യാന്പ് ചെയ്യുകയാണ്. ഇയാൾ ഡൽഹിയിൽ എത്തിയെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. അന്വേഷണസംഘത്തിലെ ഒരു വിഭാഗം നേപ്പാളിലേക്കു പോകാനും ആലോചനയുണ്ട്. അതേസമയം, മൃതദേഹം ഭഗീരഥി ധാമിയുടേത് തന്നെയാണോയെന്ന് കണ്ടെത്തുന്നതിനായി ഡിഎൻഎ പരിശോധന നടത്തും. മൃതദേഹത്തിന്റെ മുഖം അഴുകിയ നിലയിലായിരുന്നു. കൊല്ലപ്പെട്ടത് ഭഗീരഥി ധാമി തന്നെയാണോയെന്ന് ഉറപ്പുവരുത്തുന്നതിനായാണ് ഡിഎൻഎ പരിശോധന നടത്തുന്നത്.കഴിഞ്ഞ ദിവസം ഭഗീരഥിയുടെ ബന്ധുക്കൾ എന്ന് അവകാശപ്പെട്ട് ബംഗളൂരിൽനിന്ന് ആളെത്തിയിരുന്നു. ഡിഎൻഎ പരിശോധനയ്ക്ക് രക്തബന്ധമുള്ളവരുടെ സാന്പിളുകളാണ് ശേഖരിക്കേണ്ടത്. അതുകൊണ്ടുതന്നെ ഇവരുടെ രക്തബന്ധമുള്ളവർ…
Read Moreരൂപവും കാലിലെ ചെരുപ്പും അതുപോലെ തന്നെ; യൂത്ത് കോൺഗ്രസ് നേതാവിനെ ചോദ്യം ചെയ്തപ്പോൾ പുറത്ത് വന്നത് മാലമോഷണക്കഥ; അക്ബറിനെ കൈവിലങ്ങണിയിച്ച് പോലീസ്
കൊച്ചി: കലൂര്‍ പള്ളിക്കു മുന്നിലൂടെ ഭര്‍ത്താവിനൊപ്പം നടന്നു പോകുകയായിരുന്ന എഴുപതുകാരിയുടെ മാല മോഷ്ടിച്ചു കടന്ന യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. തിരുവനന്തപുരം ചെമ്മരന്തി മേലേത്തില്‍ വീട്ടില്‍ അക്ബര്‍ ഷാ(35)യെയാണ് നോര്‍ത്ത് പോലീസ് ഇന്‍സ്പെക്ടര്‍ ബ്രിജുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇയാള്‍ യൂത്ത് കോണ്‍ഗ്രസ് വര്‍ക്കല നടയറ ടൗണ്‍ മുന്‍ പ്രസിഡന്റാണ്.കഴിഞ്ഞ 23ന് വൈകുന്നേരം ഏഴരയോടെയായിരുന്നു സംഭവം. കലൂര്‍ ബാങ്ക് റോഡില്‍ താമസിക്കുന്ന വയോധികയുടെ രണ്ടു പവന്റെ മാലയാണ് പ്രതി മോഷ്ടിച്ചത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നോര്‍ത്ത് പോലീസ് രണ്ടു സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം നടത്തിവരികയായിരുന്നു. എസ്ആര്‍എം റോഡില്‍ കഴിഞ്ഞ ദിവസം പോലീസ് പരിശോധനയിക്കിടെ സിസി ടിവി ദൃശ്യങ്ങളിലേതിനു സമാനമായ പ്രതിയുടെ രൂപവും, ചെരുപ്പും മറ്റും ശ്രദ്ധയിൽപ്പെട്ട ഉദ്യോഗസ്ഥർ ഇയാളെ ചോദ്യം ചെയ്തപ്പോള്‍ പരസ്പരവിരുദ്ധമായി സംസാരിക്കുകയും, തുടർന്ന് കൂടുതൽ ചോദ്യം ചെയ്തതോടെ പ്രതി കുറ്റം സമ്മതിക്കുകയുമായിരുന്നു.…
Read Moreകൊച്ചി നഗരത്തില്‍ അറുതിയില്ലാതെ കൊലപാതകങ്ങൾ! കൊന്നുതള്ളിയത് എട്ടുപേരെ; പോലീസിനും ഷോക്ക്
കൊച്ചി: പോലീസിന്റെ കര്‍ശന നിരീക്ഷണത്തിനിടയിലും കൊച്ചി നഗരത്തില്‍ കൊലപാതകങ്ങള്‍ ആവര്‍ത്തിക്കുന്നു. ഓഗസ്റ്റ് രണ്ടാംവാരം തുടങ്ങി ഒടുവില്‍ കഴിഞ്ഞ ദിവസം കടവന്ത്രയിലെ കൊലപാതകത്തിലെത്തി നില്ക്കുമ്പോള് പോലീസും പകച്ചുനില്‍ക്കുകയാണ് . അടിക്കടിയുള്ള കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ നഗരത്തില്‍ രാത്രിയിലടക്കം കര്‍ശന പരിശോധനകളും വാടകയ്ക്ക് നല്കുന്ന വീടുകളിലും ഫ്ലാറ്റുകളിലും മറ്റും കൃത്യമായ വിവര ശേഖരണവുമടക്കം പോലീസ് ഒരുവശത്തുകൂടി മുന്നോട്ട് നീങ്ങുമ്പോഴാണ് മറുവശത്ത് കൊലപാതകങ്ങള്‍ ആവര്‍ത്തിക്കുന്നത്. കഴിഞ്ഞ രണ്ടര മാസത്തിനുള്ളിൽ കൊച്ചി നഗരം കേന്ദ്രീകരിച്ച് എട്ടു കൊലപാതകങ്ങളാണ് നടന്നത്. ആറ് കേസുകളില്‍ പോലീസിന് പ്രതികളെ പിടികൂടാനായി. ലഹരിയും വാക്കുതര്ക്കവുമൊക്കെയാണ് ഒട്ടുമിക്ക സംഭവങ്ങള്‍ക്കും പിന്നില്‍. കേസുകള്‍ ആവര്‍ത്തിക്കുമ്പോള്‍ ഇത്തരം സംഭവങ്ങള്‍ക്ക് തടയിടാനുള്ള പദ്ധതികളൊരുക്കുകയാണ് പോലീസ്. കൊന്നുതള്ളിയത് എട്ടുപേരെ ഓഗസ്റ്റ് 10ന് രാത്രി ഒമ്പതിന് എറണാകുളം നോര്‍ത്തിലെ ഹോട്ടലിലായിരുന്നു നഗരത്തിലെ ആദ്യ കൊലപാതകം. കടയില്‍ കഴിക്കാനെത്തിയ രണ്ട് പേര് തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാവുകയും ഇത് കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നു.…
Read Moreകൂറ്റൻ സ്ളാബിനടിയിൽ ജീവനുവേണ്ടിയുള്ള പിടച്ചിൽ..! കരൾ പിളർക്കും കാഴ്ച; 25 ഓളം ആളുകൾ കിണഞ്ഞു ശ്രമിച്ചിട്ടും അല്പം പോലും സ്ലാബ് ഉയർത്താൻ സാധിച്ചില്ല
മരട്: മരടിൽ പൊളിച്ചുകൊണ്ടിരുന്ന കെട്ടിടം തകർന്നുവീണ് രണ്ട് തൊഴിലാളികൾ കൂറ്റൻ സ്ലാബിനടിയിൽ ജീവനുവേണ്ടി പിടയുന്നത് കരൾ പിളർക്കുന്ന കാഴ്ചയായി. സ്ലാബിനടിയിൽ കുടുങ്ങിപ്പോയവരെ പുറത്തേക്കെടുക്കാൻ 25 ഓളം ആളുകൾ കിണഞ്ഞു ശ്രമിച്ചിട്ടും അല്പം പോലും സ്ലാബ് ഉയർത്താൻ സാധിക്കാതെ മനുഷ്യാധ്വാനം വിഫലമാകുന്നത് ദയനീയ കാഴ്ചയായിരുന്നു. ബുധനാഴ്ച രാവിലെ 11 ഓടെയായിരുന്നു നാടിനെ നടുക്കിയ ദുരന്തം. ഇരുനിലക്കെട്ടിടം പൊളിച്ചു മാറ്റുന്നതിനിടെ താഴെ ജോലി ചെയ്തിരുന്ന ഒഡീഷ സ്വദേശികളായ സുശാന്ത് കുമാര്‍ നായ്ക് (37), ശങ്കര്‍ വിശ്വനായക് (25) എന്നിവരുടെ മുകളിലേക്ക് വലിയ സ്ലാബ് വന്ന് പതിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന മറ്റു മൂന്നുപേരുടെ കരച്ചില്‍കേട്ടാണ് സമീപത്തുണ്ടായിരുന്നവര്‍ അവിടേക്കെത്തിയത്. സഹപ്രവർത്തകർ സ്ലാബിനടിയിൽപ്പെട്ടത് ഹിന്ദിയില്‍ പറഞ്ഞപ്പോള്‍ ചിലര്‍ക്ക് മനസിലായില്ലെങ്കിലും സ്ലാബ് ചൂണ്ടിക്കാട്ടി കരഞ്ഞതോടെ മറ്റുള്ളവര്‍ക്ക് കാര്യം പിടികിട്ടി. അവിടെയുണ്ടായിരുന്ന 15 ഓളം പേർ കിണഞ്ഞു ശ്രമിച്ചിട്ടും സ്ലാബ് ഉയര്‍ത്താന്‍ സാധിച്ചില്ല. സമീപത്തെ ചുമട്ടുതൊഴിലാളികള്‍ കയറുമായി എത്തിയതോടെ…
Read Moreനേപ്പാൾ സ്വദേശിനിയുടെ കൊലപാതകം; ബഹാദൂർ ബിസ്തി മറ്റു സ്ത്രീകളെയും വലയിലാക്കിയോ?
കൊച്ചി: എളംകുളത്ത് വാടകവീട്ടിൽ നേപ്പാൾ സ്വദേശിനി കൊല്ലപ്പെട്ട കേസിൽ പ്രതിയെന്നു സംശയിക്കുന്ന റാം ബഹാദൂർ ബിസ്തി മറ്റു സ്ത്രീകളെയും വലയിലാക്കിയോ എന്ന് അന്വേഷണം. ഇയാൾ മുന്‍പ് രണ്ടു സ്ത്രീകൾക്കൊപ്പം താമസിച്ചിരുന്നതായി പോലീസ് പറയുന്നു. കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട നേപ്പാളിലെ ബെൽദാം ദായി കഞ്ചൻപൂർ സ്വദേശി ഭാഗീരഥി(35) ഇയാൾക്കൊപ്പം താമസിച്ച മൂന്നാമത്തെ സ്ത്രീയാണെന്നു അന്വേഷണസംഘം വ്യക്തമാക്കി. ഇവർ അയാളുടെ ഭാര്യയല്ലെന്നാണ് സ്ഥിരീകരണം. അതേസമയം കൊലയ്ക്കു ശേഷം ഒളിവിൽ പോയ റാം ബഹാദൂറിനെ ഇനിയും കണ്ടെത്താനായിട്ടില്ല. ഇയാൾക്കായി അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്. മൂന്നു വർഷം മുന്‍പ് ജോലി തേടി കൊച്ചിയിലെത്തി ലക്ഷ്മി എന്ന വ്യാജപേരിലാണ് ഇവർ റാം ബഹാദൂർ ബിസ്തിക്കൊപ്പം താമസിച്ചിരുന്നത്. കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. നേപ്പാൾ എംബസിയുമായി ബന്ധപ്പെട്ട് ഭഗീരഥിയുടെ ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ട്. ബംഗളൂരിലുള്ള ഇവരുടെ ബന്ധുക്കൾ ഇന്നെത്തുമെന്ന് സൗത്ത് അസിസ്റ്റന്റ്…
Read More