വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി യു​വ​തി​യെ പീ​ഡി​പ്പി​ച്ച ശേ​ഷം വി​ദേ​ശ​ത്തേ​ക്കു മുങ്ങി; തിരിച്ചെത്തിയപ്പോള്‍ പോലീസ് യുവാവിനെ പൊക്കി

നെ​ടു​മ്പാ​ശേ​രി: വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി യു​വ​തി​യെ പീ​ഡി​പ്പി​ച്ച ശേ​ഷം വി​ദേ​ശ​ത്തേ​ക്കു ക​ട​ന്നെ​ന്ന കേ​സി​ൽ പ്ര​തി​യാ​യ യു​വാ​വ് നാ​ട്ടി​ൽ മ​ട​ങ്ങി​യെ​ത്തി​യ​പ്പോ​ൾ വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​റ​സ്റ്റി​ൽ. പ​ത്ത​നം​തി​ട്ട കോ​ന്നി സ്വ​ദേ​ശി മേ​ലേ​തി​ൽ വ​ള​പ്പ​റ​മ്പി​ൽ ജി​തി​ൻ ആ​ർ. അ​ര​വി​ന്ദ​നെ​യാ​ണ്(33) എ​മി​ഗ്രേ​ഷ​ൻ വി​ഭാ​ഗം പി​ടി​കൂ​ടി​യ​ത്. 2016 ൽ ​പ​ന്ത​ള​ത്തെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ ജീ​വ​ന​ക്കാ​രി​യാ​യി​രി​ക്കു​ന്പോ​ഴാ​ണ് യു​വ​തി​യെ ഇ​യാ​ൾ പ​രി​ച​യ​പ്പെ​ടു​ന്ന​ത്. പി​ന്നീ​ട് അ​ടു​ത്ത സൗ​ഹൃ​ദം സ്ഥാ​പി​ക്കു​ക​യും വി​വാ​ഹം വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. ത​മി​ഴ്നാ​ട്ടി​ലെ കു​റ്റാ​ല​ത്തെ ലോ​ഡ്ജ് മു​റി​യി​ൽ വ​ച്ചും യു​വ​തി​യു​ടെ വീ​ട്ടി​ൽ​വ​ച്ചും പീ​ഡി​പ്പി​ച്ച​താ​യാ​ണു പ​രാ​തി. പി​ന്നീ​ട് 2019 മാ​ർ​ച്ചി​ൽ ഇ​യാ​ൾ കു​വൈ​ത്തി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്നു. യു​വ​തി​യു​ടെ പ​രാ​തി​യെ​ത്തു​ട​ർ​ന്ന് ഇ​യാ​ൾ​ക്കെ​തി​രെ ലു​ക്കൗ​ട്ട്, ബ്ലൂ ​കോ​ർ​ണ​ർ നോ​ട്ടീ​സു​ക​ൾ പു​റ​പ്പെ​ടു​വി​ച്ചി​രു​ന്ന​തി​നാ​ലാ​ണ് വി​ദേ​ശ​ത്തു​നി​ന്ന് മ​ട​ങ്ങി​യെ​ത്തി​യ​പ്പോ​ൾ എ​മി​ഗ്രേ​ഷ​ൻ വി​ഭാ​ഗ​ത്തി​ന്‍റെ പി​ടി​യി​ലാ​യ​ത്. നെ​ടു​മ്പാ​ശേ​രി പോ​ലീ​സി​നു കൈ​മാ​റി​യ പ്ര​തി​യെ പ​ന്ത​ളം എ​സ്എ​ച്ച്ഒ എ​സ്. ശ്രീ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മെ​ത്തി ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Read More

കോ​വി​ഡ് 19 ! എ​റ​ണാ​കു​ള​ത്ത് രോഗമുക്തി വര്‍ധിക്കുന്നുണ്ട്‌; മ​ര​ണം ആ​യി​രം പി​ന്നി​ട്ടു; കണക്കുകള്‍ ഇങ്ങനെ…

കൊ​ച്ചി: രോ​ഗ​മു​ക്തി നി​ര​ക്ക് വ​ര്‍​ധി​ക്കു​ന്ന​തി​നൊ​പ്പം എ​റ​ണാ​കു​ളം ജി​ല്ല​യി​ല്‍ പി​ടി​വി​ട്ട് മ​ര​ണ​സം​ഖ്യ​യും ഉ​യ​രു​ന്നു. ആ​യി​രം ക​ട​ന്ന മ​ര​ണ​സം​ഖ്യ ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി വ​ര്‍​ധി​ക്കു​ന്ന കാ​ഴ്ച​യാ​ണു​ള്ള​ത്. ക​ഴി​ഞ്ഞ 15 ദി​വ​സ​ത്തി​നി​ടെ 192 മ​ര​ണ​ങ്ങ​ളാ​ണു ജി​ല്ല​യി​ല്‍ സ്ഥി​രീ​ക​രി​ച്ച​ത്. 0.25 ശ​ത​മാ​ന​ത്തി​ലും താ​ഴെ​യെ​ത്തി​യി​രു​ന്ന മ​ര​ണ​നി​ര​ക്ക് നി​ല​വി​ല്‍ 0.32 ശ​ത​മാ​ന​ത്തി​ലെ​ത്തി. 94.6 ശ​ത​മാ​ന​മാ​ണു രോ​ഗ​മു​ക്തി നി​ര​ക്ക്. ഇ​തു​വ​രെ 3,33,892 പേ​രി​ല്‍ രോ​ഗം സ്ഥി​രീ​ക​രി​ച്ച​പ്പോ​ള്‍ 3,15,861 പേ​രും രോ​ഗ​മു​ക്തി നേ​ടി. നി​ല​വി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണ​മാ​ക​ട്ടെ 14,555 ആ​യി കു​റ​യു​ക​യും ചെ​യ്തു. ഇ​ന്ന​ലെ 977 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​പ്പോ​ള്‍ 1,771 പേ​ര്‍ രോ​ഗ മു​ക്തി നേ​ടി. 1,541 പേ​രെ കൂ​ടി ജി​ല്ല​യി​ല്‍ പു​തു​താ​യി വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് അ​വ​സാ​നി​ച്ച 2,773 പേ​രെ നി​രീ​ക്ഷ​ണ പ​ട്ടി​ക​യി​ല്‍​നി​ന്നും ഒ​ഴി​വാ​ക്കു​ക​യും ചെ​യ്തു. വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ഉ​ള്ള​വ​രു​ടെ എ​ണ്ണ​മാ​ക​ട്ടെ കു​ത്ത​നെ കു​റ​ഞ്ഞു 40,446 ആ​യി. ജി​ല്ല​യി​ല്‍​നി​ന്നും കോ​വി​ഡ് 19 പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യി…

Read More

യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം! ഇ​നി പി​ടി​യി​ലാ​കാ​നു​ള്ള​ത് പ്ര​ധാ​നി ഉ​ള്‍​പ്പെ​ടെ മൂ​ന്നു​പേ​ര്‍

കൊ​ച്ചി: യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ത​ട​വി​ലാ​ക്കി​യ കേ​സി​ല്‍ പി​ടി​യി​ലാ​യ​വ​രു​ടെ എ​ണ്ണം അ​ഞ്ചാ​യി. ഇ​ന്ന​ലെ ഒ​രു പ്ര​തി​യെ​കൂ​ടി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത​തോ​ടെ​യാ​ണു പി​ടി​യി​ലാ​യ പ്ര​തി​ക​ളു​ടെ എ​ണ്ണം കൂ​ടി​യ​ത്. ഇ​നി മൂ​ന്നു​പേ​ര്‍​കൂ​ടി പി​ടി​യി​ലാ​കാ​നു​ള്ള​താ​യാ​ണു സൂ​ച​ന. അ​രൂ​ക്കു​റ്റി സ്വ​ദേ​ശി ശ്രീ​ജി​ത്തി(30) നെ​യാ​ണ് ക​ട​വ​ന്ത്ര പോ​ലീ​സ് ഇ​ന്ന​ലെ അ​റ​സ്റ്റ് ചെ​യ്ത​ത്. കൊ​ടു​ങ്ങ​ല്ലൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ മു​ഹ​മ്മ​ദ് അ​ജ്മ​ല്‍(28), സ​ഞ്ജ​യ് ഷാ​ഹു​ല്‍(31), പ​ത്ത​നം​തി​ട്ട മൈ​ല​പ്പാ​റ സ്വ​ദേ​ശി പ്ര​ജീ​ഷ് കു​മാ​ര്‍(27) ആ​ല​പ്പു​ഴ മാ​വേ​ലി​ക്ക​ര സ്വ​ദേ​ശി അ​ജ​യ് രാ​ജ്(24) എ​ന്നി​വ​രെ ക​ട​വ​ന്ത്ര പോ​ലീ​സ് നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ആ​ല​പ്പു​ഴ സ്വ​ദേ​ശി​യാ​യ ഫൈ​സ​ല്‍ എ​ന്ന​യാ​ളാ​ണ് സം​ഘ​ത്ത​ല​വ​ന്‍. ഇ​യാ​ള്‍ കൊ​ല​പാ​ത​കം അ​ട​ക്കം നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ്. ഒ​ളി​വി​ല്‍​പ്പോ​യ ഇ​യാ​ള്‍​ക്കാ​യി അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണ്. ത​ട്ടി​പ്പി​ന് പി​ന്നി​ല്‍ എ​ട്ട് പേ​ര​ട​ങ്ങു​ന്ന ഗു​ണ്ടാ സം​ഘ​മാ​ണെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ ക​ണ്ടെ​ത്ത​ല്‍. എ​റ​ണാ​കു​ളം ക​മ്മ​ട്ടി​പ്പാ​ട​ത്തി​നു സ​മീ​പ​ത്തെ സ്റ്റാ​ര്‍ ഹോം​സ് ഫ്ളാ​റ്റി​ല്‍ താ​മ​സി​ക്കു​ന്ന ഇ​ടു​ക്കി സ്വ​ദേ​ശി അ​നി ജോ​യി​യെ​യാ​ണ് ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. ഇ​യാ​ളു​ടെ സു​ഹൃ​ത്താ​യ…

Read More

വൃ​ദ്ധ​സ​ദ​ന​ത്തി​ലാ​ക്കി​യ​ശേ​ഷം താ​മ​സി​ച്ചി​രു​ന്ന വീ​ട് മ​ക​ൻ പൊ​ളി​ച്ചു​! വയോധികയുടെ താമസം കു​ളി​മു​റി​യി​ല്‍; വി​ദേ​ശ​ത്തു​ള്ള മ​ക​നു​മാ​യി ബ​ന്ധ​പ്പെട്ടപ്പോള്‍…

കൊ​ച്ചി: പെ​രു​മ്പാ​വൂ​ര്‍ കു​റു​പ്പം​പ​ടി പു​ന്ന​യ​ത്ത് കു​ളി​മു​റി​യി​ല്‍ താ​മ​സി​ക്കു​ന്ന സാ​റാ​മ്മ എ​ന്ന എ​ൺ​പ​തു​കാ​രി​യു​ടെ ര​ക്ഷ​യ്ക്കാ​യി വ​നി​താ ക​മ്മീ​ഷ​ന്‍റെ ഇ​ട​പെ​ടൽ. സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ച വ​നി​താ ക​മ്മീ​ഷ​ന്‍ അം​ഗം അ​ഡ്വ. ഷി​ജി ശി​വ​ജി, സാ​റാ​മ്മ​യ്ക്കാ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ൾ ന​ൽ​കാ​ൻ ജി​ല്ലാ സാ​മൂ​ഹ്യ​നീ​തി ഓ​ഫീ​സ​ര്‍​ക്കും മൂ​വാ​റ്റു​പു​ഴ ആ​ര്‍​ഡി​ഒ​യ്ക്കും കു​ന്ന​ത്തു​നാ​ട് സ്റ്റേ​ഷ​ന്‍ എ​സ്എ​ച്ച്ഒ​യ്ക്കും നി​ര്‍​ദേ​ശ​ങ്ങ​ൾ ന​ല്‍​കി. ര​ണ്ടു മാ​സ​ത്തേ​ക്ക് താ​ത്കാ​ലി​ക​മെ​ന്നു പ​റ​ഞ്ഞു വൃ​ദ്ധ​സ​ദ​ന​ത്തി​ലാ​ക്കി​യ​ശേ​ഷം താ​മ​സി​ച്ചി​രു​ന്ന വീ​ട് മ​ക​ൻ പൊ​ളി​ച്ചു​ക​ള​യു​ക​യാ​യി​രു​ന്നു​വെ​ന്നു സാ​റാ​മ്മ പ​റ​യു​ന്നു. വൃ​ദ്ധ​സ​ദ​ന​ത്തി​ല്‍ താ​മ​സി​ക്കാ​ന്‍ ഇ​ഷ്ട​പ്പെ​ടാ​തെ തി​രി​ച്ചു​വ​ന്നു വീ​ട് പൊ​ളി​ച്ചു ക​ള​ഞ്ഞ സ്ഥ​ല​ത്തെ കു​ളി​മു​റി​യി​ൽ താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു ഇ​വ​ർ. ഷെ​ല്‍​റ്റ​ര്‍ ഹോ​മി​ലേ​ക്ക് താ​മ​സം മാ​റ്റാ​ന്‍ ക​മ്മീ​ഷ​ന്‍ അം​ഗം പ​ര​മാ​വ​ധി നി​ര്‍​ബ​ന്ധി​ച്ചെ​ങ്കി​ലും സാ​റാ​മ്മ അ​തി​നു ത​യാ​റാ​യി​ല്ല. ഈ ​മ​ണ്ണി​ല്‍​ത​ന്നെ താ​മ​സി​ക്കാ​ന്‍ മ​ക​ൻ സൗ​ക​ര്യ​മൊ​രു​ക്കി ചെ​ല​വി​നു ത​ര​ണ​മെ​ന്നാ​ണ് അ​വ​രു​ടെ ആ​വ​ശ്യം. വി​ദേ​ശ​ത്തു​ള്ള മ​ക​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് സാ​റാ​മ്മ​യു​ടെ ആ​ഗ്ര​ഹ​പ്ര​കാ​രം താ​മ​സി​ക്കാ​ൻ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നു ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ര്‍​ക്ക് ക​മ്മീ​ഷ​ന്‍ അം​ഗം നി​ര്‍​ദേ​ശം ന​ല്‍​കി.…

Read More

ഫ്ലാറ്റി​ലെ പീ​ഡ​നം! മാ​ർ​ട്ടി​ന്‍റെ വ​രു​മാ​ന​മാ​ർ​ഗ​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​മെ​ന്ന് കൊ​ച്ചി ക​മ്മീ​ഷ​ണ​ർ; പ്ര​തി​ക​ൾ ര​ക്ഷ​പ്പെ​ടാ​ൻ ഉ​പ​യോ​ഗി​ച്ച വാ​ഹ​ന​ങ്ങ​ളും പിടിച്ചെടുത്തു

തൃ​ശൂ​ർ: കൊ​ച്ചി​യി​ലെ ഫ്ലാ​റ്റി​ൽ യു​വ​തി​യെ ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി തൃ​ശൂ​ർ മു​ണ്ടൂ​ർ പു​ലി​ക്കോ​ട്ടി​ൽ മാ​ർ​ട്ടി​ൻ ജോ​സ​ഫി​ന്‍റെ വ​രു​മാ​ന​മാ​ർ​ഗ​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​മെ​ന്ന് കൊ​ച്ചി ക​മ്മീ​ഷ​ണ​ർ. പ്ര​തി​ക​ൾ ര​ക്ഷ​പ്പെ​ടാ​ൻ ഉ​പ​യോ​ഗി​ച്ച വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത​താ​യും അ​ദ്ദേ​ഹം അ​റി​യി​ച്ചു. യു​വ​തി ക്രൂ​ര​പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യെ​ന്ന് മ​ന​സി​ലാ​യ​ത് വാ​ർ​ത്ത​ക​ളി​ലൂ​ടെ​യാ​ണ്. അ​തി​നാ​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടാ​ൻ വൈ​കി​യ​ത്. പ​രാ​തി ല​ഭി​ച്ചി​ട്ടും ന​ട​പ​ടി വൈ​കി​യെ​ന്ന​ത് പ​രി​ശോ​ധി​ക്കും. ജി​ല്ല​യി​ൽ സ​മാ​ന സം​ഭ​വ​ങ്ങ​ളു​ണ്ടോ എ​ന്ന് അ​ന്വേ​ഷി​ക്കു​മെ​ന്നും ക​മ്മീ​ഷ​ണ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. കി​രാ​ലൂ​രി​ലെ ച​തു​പ്പു​പ്ര​ദേ​ശ​ത്തോ​ടു ചേ​ർ​ന്നു​ള്ള വ​ന​ത്തി​ന​ക​ത്തെ ഒ​ളി​സ​ങ്കേ​ത​ത്തി​ൽ​നി​ന്ന് വ്യാ​ഴാ​ഴ്ച​യാ​ണ് മാ​ർ​ട്ടി​നെ പി​ടി​കൂ​ടി​യ​ത്. മു​ണ്ടൂ​രി​ൽ മാ​ർ​ട്ടി​ന്‍റെ വീ​ടി​നോ​ടു ചേ​ർ​ന്നു​ത​ന്നെ​യാ​ണ് ഈ ​സ്ഥ​ലം. ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​മാ​യി പോ​ലീ​സ് മു​ണ്ടൂ​ർ മേ​ഖ​ല​യി​ൽ രാ​വും പ​ക​ലും മാ​ർ​ട്ടി​നു​വേ​ണ്ടി നി​രീ​ക്ഷ​ണം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. ഇ​യാ​ളെ ഒ​ളി​വി​ൽ ക​ഴി​യു​ന്ന​തി​നു സ​ഹാ​യി​ച്ച സു​ഹൃ​ത്തു​ക്ക​ളാ​യ പാ​വ​റ​ട്ടി കൈ​ത​മു​ക്ക് സ്വ​ദേ​ശി ധ​നേ​ഷ്, ശ്രീ​രാ​ഗ്, ബ​ന്ധു കൂ​ടി​യാ​യ ജോ​ണ്‍ ജോ​യ് എ​ന്നി​വ​രെ നേ​ര​ത്തെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. ഇ​വ​ർ ന​ൽ​കി​യ…

Read More

കേസില്‍നിന്നു രക്ഷപ്പെടാനും പണം തിരികെ കൊടുക്കാതിരിക്കാനും ചെറിയൊരു തന്ത്രം! അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ൽ വാ​ദി പ്ര​തി​യാ​യി

മൂ​വാ​റ്റു​പു​ഴ: ത​ട്ടി​പ്പി​നി​ര​യാ​യെ​ന്ന് കാ​ണി​ച്ച് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​യാ​ൾ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ൽ പ്ര​തി​യാ​യി. വി​ദേ​ശ​ത്ത് ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് നി​ര​വ​ധി യു​വാ​ക്ക​ളി​ൽനി​ന്നു കോ​ടി​ക​ൾ ത​ട്ടി​യ കേ​സി​ലെ പ്ര​തി, തൃ​ക്ക​ള​ത്തൂ​ർ മാ​ലി​ക്കു​ന്നേ​ൽ ജോ​ബി എം. ​മോ​ഹ​ന​നെ (37) ആ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. മൂ​വാ​റ്റു​പു​ഴ​യി​ൽ ഇ​ന്ത്യ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ടൂ​ർ​സ് ആ​ൻ​ഡ് ട്രാ​വ​ൽ​സ് എ​ന്ന സ്ഥാ​പ​നം ന​ട​ത്തി​യി​രു​ന്ന ഇ​യാ​ളെ സി​ഐ കെ.​എ​സ്. ഗോ​പ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് അ​റ​സ്റ്റു ചെ​യ്ത​ത്. കോ​ട്ട​യം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, മ​ല​പ്പു​റം, വ​യ​നാ​ട്, ഇ​ടു​ക്കി തു​ട​ങ്ങി​യ ജി​ല്ല​ക​ളി​ലെ നി​ര​വ​ധി യു​വാ​ക്ക​ളാ​ണ് ത​ട്ടി​പ്പി​ന് ഇ​ര​യാ​യ​ത്. കേ​ര​ള​ത്തി​ലെ വി​വി​ധ ജി​ല്ല​ക​ളി​ൽ വ​ടം​വ​ലി മ​ത്സ​ര​ങ്ങ​ൾ സ്പോ​ണ്‍​സ​ർ ചെ​യ്യു​ന്ന ഇ​യാ​ൾ പ​രി​ച​യം​വ​ച്ച് ആ​ളു​ക​ളെ വി​ശ്വാ​സ​ത്തി​ലെ​ടു​ത്താ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​യി​രു​ന്ന​ത്. അ​ഭ്യ​സ്തവി​ദ്യ​രാ​യ യു​വാ​ക്ക​ളെ റ​ഷ്യ, കാ​ന​ഡ, മ​ലേ​ഷ്യ, താ​യ്‌​ല​ൻ​ഡ് തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ ഉ​യ​ർ​ന്ന ശ​മ്പ​ള​ത്തി​ൽ മാ​ളു​ക​ളി​ലും മ​റ്റും ജോ​ലി ത​ര​പ്പെ​ടു​ത്തി​ത​രാ​മെ​ന്ന് പ​റ​ഞ്ഞ് വി​ശ്വ​സി​പ്പി​ച്ച് ര​ണ്ട്…

Read More

രാ​ത്രി കി​ട​ക്കു​ന്ന​തി​നു മു​മ്പ് ക​ണ്ട ചെ​ടി​യും പ​ച്ച​ക്ക​റി​ക​ളും നേ​രം വെ​ളു​ക്കു​മ്പോ​ൾ കാണാനില്ല! മ​ഴ തു​ട​ങ്ങി​യ​തോ​ടെ ഇ​വ​യു​ടെ ‘പണിയും’ കൂ​ടി; ഒച്ചാണ് പ്രശ്നക്കാരൻ…

ഏ​ലൂ​ർ‍‍‍/കി​ഴ​ക്ക​ന്പ​ലം: തൃ​ക്കാ​ക്ക​ര​യി​ൽ തു​ട​ങ്ങി​യ ആ​ഫ്രി​ക്ക​ൻ ഒ​ച്ചി​ന്‍റെ ശ​ല്യം ജി​ല്ല​യി​ലെ മ​റ്റു പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​ക്കു​ന്നു. ഏ​ലൂ​ർ ന​ഗ​ര​സ​ഭ, കി​ഴ​ക്ക​ന്പ​ലം തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം ഇ​പ്പോ​ൾ ഒ​ച്ചു​ക​ളു​ടെ വി​ഹാ​ര​മാ​ണ്. കി​ഴ​ക്ക​മ്പ​ലം പ​ഞ്ചാ​യ​ത്തി​ലെ കു​മ്മ​നോ​ട്, ചൂ​ര​ക്കോ​ട് നി​വാ​സി​ക​ളു​ടെ ഉ​റ​ക്കം കെ​ടു​ത്തു​ന്നു. രാ​ത്രി കി​ട​ക്കു​ന്ന​തി​നു മു​മ്പ് ക​ണ്ട ചെ​ടി​യുംപ​ച്ച​ക്ക​റി​ക​ളും നേ​രം വെ​ളു​ക്കു​മ്പോ​ൾ ഒ​ച്ച് തി​ന്നു തീ​ർ​ക്കു​ന്നു. മ​ഴ തു​ട​ങ്ങി​യ​തോ​ടെ ഇ​വ​യു​ടെ ആ​ക്ര​മ​ണ​വും കൂ​ടി. വാ​ഴ, ജാ​തി, തെ​ങ്ങ് തു​ട​ങ്ങി​യ​വ​യു​ടെ ത​ളി​രി​ല​ക​ളാ​ണ് ഒ​ച്ചു നോ​ട്ട​മി​ടു​ന്ന​ത്. ഒ​ച്ചി​ന്‍റെ ആ​ക്ര​മ​ണം ക​ഴി​ഞ്ഞാ​ൽ വി​ള​ക​ൾ വാ​ടും. ഉ​പ്പ് ആ​യു​ധ​മാ​ണെ​ങ്കി​ലും ഒ​ച്ചി​നെ ഒ​ന്നാ​കെ തു​രു​ത്താ​നു​ള്ള ഒ​രു വ​ഴി​യും തു​റ​ക്കു​ന്നി​ല്ല. പ​ക​ൽ സ​മ​യ​ങ്ങ​ളി​ൽ മ​ര​ങ്ങ​ളി​ലും ഇ​ല​ക​ൾ​ക്ക​ടി​യി​ലും പ​റ്റി പി​ടി​ച്ചി​രി​ക്കു​ന്ന ഒ​ച്ച് രാ​ത്രി​യാ​ണ് തീ​റ്റ തേ​ടി ഇ​റ​ങ്ങു​ന്ന​ത്. മു​ൻ വ​ർ​ഷ​ങ്ങ​ളേ​ക്കാ​ൾ കൂ​ടു​ത​ലാ​യാ​ണ് ഇ​ക്കു​റി ഒ​ച്ചി​റ​ങ്ങി​യി​രി​ക്കു​ന്ന​ത്. നാ​ട്ടു​കാ​ർ കൃ​ഷി​ഭ​വ​നി​ൽ അ​ട​ക്കം നി​ര​വ​ധി പ​രാ​തി​ക​ൾ ന​ല്കി​യെ​ങ്കി​ലും ഇ​തു​വ​രെ ആ​രും തി​രി​ഞ്ഞു നോ​ക്കി​യി​ട്ടി​ല്ലെ​ന്നാ​ണ് പ​രാ​തി. ഏ​ലൂ​ർ ന​ഗ​ര​സ​ഭാ പ്ര​ദേ​ശ​ത്ത്…

Read More

ഫ്ളാ​റ്റി​ലെ പീ​ഡ​നം; മാ​ർ​ട്ടി​ന്‍റെ വ​രു​മാ​ന​മാ​ർ​ഗ​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​മെ​ന്ന് കൊ​ച്ചി ക​മ്മീ​ഷ​ണ​ർ

തൃ​ശൂ​ർ: കൊ​ച്ചി​യി​ലെ ഫ്ളാ​റ്റി​ൽ യു​വ​തി​യെ ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി തൃ​ശൂ​ർ മു​ണ്ടൂ​ർ പു​ലി​ക്കോ​ട്ടി​ൽ മാ​ർ​ട്ടി​ൻ ജോ​സ​ഫി​ന്‍റെ വ​രു​മാ​ന​മാ​ർ​ഗ​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​മെ​ന്ന് കൊ​ച്ചി ക​മ്മീ​ഷ​ണ​ർ. പ്ര​തി​ക​ൾ ര​ക്ഷ​പ്പെ​ടാ​ൻ ഉ​പ​യോ​ഗി​ച്ച വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത​താ​യും അ​ദ്ദേ​ഹം അ​റി​യി​ച്ചു. യു​വ​തി ക്രൂ​ര​പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യെ​ന്ന് മ​ന​സി​ലാ​യ​ത് വാ​ർ​ത്ത​ക​ളി​ലൂ​ടെ​യാ​ണ്. അ​തി​നാ​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടാ​ൻ വൈ​കി​യ​ത്. പ​രാ​തി ല​ഭി​ച്ചി​ട്ടും ന​ട​പ​ടി വൈ​കി​യെ​ന്ന​ത് പ​രി​ശോ​ധി​ക്കും. ജി​ല്ല​യി​ൽ സ​മാ​ന സം​ഭ​വ​ങ്ങ​ളു​ണ്ടോ എ​ന്ന് അ​ന്വേ​ഷി​ക്കു​മെ​ന്നും ക​മ്മീ​ഷ​ണ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. കി​രാ​ലൂ​രി​ലെ ച​തു​പ്പു​പ്ര​ദേ​ശ​ത്തോ​ടു ചേ​ർ​ന്നു​ള്ള വ​ന​ത്തി​ന​ക​ത്തെ ഒ​ളി​സ​ങ്കേ​ത​ത്തി​ൽ​നി​ന്ന് വ്യാ​ഴാ​ഴ്ച​യാ​ണ് മാ​ർ​ട്ടി​നെ പി​ടി​കൂ​ടി​യ​ത്. മു​ണ്ടൂ​രി​ൽ മാ​ർ​ട്ടി​ന്‍റെ വീ​ടി​നോ​ടു ചേ​ർ​ന്നു​ത​ന്നെ​യാ​ണ് ഈ ​സ്ഥ​ലം. ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​മാ​യി പോ​ലീ​സ് മു​ണ്ടൂ​ർ മേ​ഖ​ല​യി​ൽ രാ​വും പ​ക​ലും മാ​ർ​ട്ടി​നു​വേ​ണ്ടി നി​രീ​ക്ഷ​ണം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. ഇ​യാ​ളെ ഒ​ളി​വി​ൽ ക​ഴി​യു​ന്ന​തി​നു സ​ഹാ​യി​ച്ച സു​ഹൃ​ത്തു​ക്ക​ളാ​യ പാ​വ​റ​ട്ടി കൈ​ത​മു​ക്ക് സ്വ​ദേ​ശി ധ​നേ​ഷ്, ശ്രീ​രാ​ഗ്, ബ​ന്ധു കൂ​ടി​യാ​യ ജോ​ണ്‍ ജോ​യ് എ​ന്നി​വ​രെ നേ​ര​ത്തെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. ഇ​വ​ർ ന​ൽ​കി​യ…

Read More

ആശങ്ക വിട്ടൊഴിയുന്നില്ല, എ​റ​ണാ​കു​ള​ത്ത് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി വീ​ണ്ടും വ​ര്‍​ധി​ക്കു​ന്നു

കൊ​ച്ചി: എ​റ​ണാ​കു​ളം ജി​ല്ല​യി​ല്‍ ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി റേ​റ്റ്(​ടി​പി​ആ​ര്‍) വീ​ണ്ടും വ​ര്‍​ധി​ക്കു​ന്നു. ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​മാ​യി 16 ശ​ത​മാ​ന​ത്തി​നു മു​ക​ളി​ലാ​ണു ടി​പി​ആ​ര്‍. ര​ണ്ടു ദി​വ​സം​മു​മ്പ് 12 ശ​ത​മാ​ന​ത്തി​ലും താ​ഴെ​യെ​ത്തി​യ ടി​പി​ആ​റാ​ണു ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​മാ​യി 16 ശ​ത​മാ​ന​ത്തി​നു മു​ക​ളി​ല്‍ തു​ട​രു​ന്ന​ത്. ടി​പി​ആ​ര്‍ വീ​ണ്ടും വ​ര്‍​ധി​ക്കു​ന്ന​തോ​ടെ അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ല്‍ ക​ര്‍​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ന​ട​ത്തേ​ണ്ടി​വ​രു​മെ​ന്ന നി​ല​പാ​ടി​ലാ​ണ് അ​ധി​കൃ​ത​ര്‍.കോ​വി​ഡ് കൂ​ടു​ത​ലാ​യി പ​ട​രു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലാ​കും ക​ര്‍​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തു​ക. ഇ​ന്ന​ലെ ജി​ല്ല​യി​ല്‍ 2,059 പേ​ര്‍​ക്കാ​ണു രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 2,538 പേ​ര്‍ രോ​ഗ മു​ക്തി നേ​ടി. 2510 പേ​രെ കൂ​ടി ജി​ല്ല​യി​ല്‍ പു​തു​താ​യി വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് അ​വ​സാ​നി​ച്ച 5,385 പേ​രെ നി​രീ​ക്ഷ​ണ പ​ട്ടി​ക​യി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കു​ക​യും ചെ​യ്തു. നി​ല​വി​ല്‍ വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ഉ​ള്ള​വ​രു​ടെ ആ​കെ എ​ണ്ണം 50,171 ആ​യി കു​റ​ഞ്ഞി​ട്ടു​ണ്ട്. 97 പേ​രെ ആ​ശു​പ​ത്രി​ക​ളി​ലും എ​ഫ്എ​ല്‍​റ്റി​സി​ക​ളി​ലു​മാ​യി പ്ര​വേ​ശി​പ്പി​ച്ച​പ്പോ​ള്‍ ഇ​വി​ട​ങ്ങ​ളി​ല്‍​നി​ന്ന് 406 പേ​രെ ഡി​സ്ചാ​ര്‍​ജ്…

Read More

എ​ല്ലാ മു​ന്നൊ​രു​ക്ക​ങ്ങ​ളും പൂ​ര്‍​ത്തി​യാ​യി! ട്രോ​ളിം​ഗ് നി​രോ​ധ​നം ഇ​ന്ന് അ​ർ​ധ​രാ​ത്രി​ മു​ത​ൽ! വ​ള്ള​ങ്ങ​ളി​ലെ മ​ത്സ്യ​വി​ൽ​പ്പ​ന​യ്ക്ക് ഹാ​ർ​ബ​ർ തു​റ​ന്ന് കൊ​ടു​ക്കും

രാ​ജീ​വ് ഡി ​പ​രി​പ​ണം കൊ​ല്ലം :ട്രോ​ളിം​ഗ് നി​രോ​ധ​നം ഇ​ന്ന് അ​ര്‍​ദ്ധ​രാ​ത്രി മു​ത​ല്‍ നി​ല​വി​ൽ​വ​രും. ജൂ​ലൈ 31 അ​ര്‍​ദ്ധ​രാ​ത്രി വ​രെ 52 ദി​വ​സം ന​ട​പ്പി​ലാ​ക്കാ​നു​ള്ള എ​ല്ലാ മു​ന്നൊ​രു​ക്ക​ങ്ങ​ളും പൂ​ര്‍​ത്തി​യാ​യി. മ​ത്സ്യ​സ​മ്പ​ത്ത് സം​ര​ക്ഷി​ക്കു​ന്ന​തി​നും സു​സ്ഥി​ര​മാ​യി നി​ല​നി​ര്‍​ത്തു​ന്ന​തി​നും ന​ട​പ്പി​ലാ​ക്കു​ന്ന ട്രോ​ളിം​ഗ് നി​രോ​ധ​ന​ത്തോ​ട് മു​ന്‍​വ​ര്‍​ഷ​ങ്ങ​ളി​ല്‍ എ​ന്ന​പോ​ലെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ സ​ഹ​ക​രി​ക്കും. കൊ​ല്ല​ത്ത് ഇ​ന്ന് സ​ന്ധ്യ​യോ​ടെ ട്രോ​ളിം​ഗ് ബോ​ട്ടു​ക​ള്‍ എ​ല്ലാം നീ​ണ്ട​ക​ര പാ​ല​ത്തിന്‍റെ കി​ഴ​ക്ക് വ​ശ​ത്തേ​ക്ക് മാ​റ്റി പാ​ല​ത്തി​ന്‍റെ സ്പാ​നു​ക​ള്‍ ത​മ്മി​ല്‍ ച​ങ്ങ​ല​യി​ട്ട് ബ​ന്ധി​പ്പി​ക്കും. തീ​ര​ദേ​ശ​ത്തെ എ​ല്ലാ ഡീ​സ​ല്‍ ബ​ങ്കു​ക​ളും അ​ട​ച്ചി​ടും. നി​രോ​ധ​നം ബാ​ധ​ക​മ​ല്ലാ​ത്ത ഇ​ന്‍ ബോ​ര്‍​ഡ് വ​ള്ള​ങ്ങ​ൾ, മ​റ്റു ചെ​റി​യ യാ​ന​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യ്ക്ക് മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​കു​ന്ന​തി​ന് ശ​ക്തി​കു​ള​ങ്ങ​ര​യി​ലെ​യും നീ​ണ്ട​ക​ര​യി​ലെ​യും മ​ത്സ്യ​ഫെ​ഡ് ബ​ങ്കു​ക​ളും അ​ഴീ​ക്ക​ല്‍ ഭാ​ഗ​ത്ത് മു​ന്‍​വ​ര്‍​ഷ​ങ്ങ​ളി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന ബ​ങ്കു​ക​ളും പ്ര​വ​ര്‍​ത്തി​ക്കും. വ​ള്ള​ങ്ങ​ളു​ടെ മ​ത്സ്യം വി​ല്‍​ക്കു​ന്ന​തി​ന് വേ​ണ്ടി നീ​ണ്ട​ക​ര ഹാ​ര്‍​ബ​ര്‍ തു​റ​ക്കും. മ​ണ്‍​സൂ​ണ്‍​കാ​ല ക​ട​ല്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​നും പ​ട്രോ​ളിം​ഗി​നും ആ​യി നീ​ണ്ട​ക​ര​യി​ലും അ​ഴീ​ക്ക​ലും ക​ണ്‍​ട്രോ​ള്‍ റൂ​മു​ക​ള്‍ പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ചി​ട്ടു​ണ്ട്.…

Read More