ആലുവ: ലോക്ഡൗൺ ജീവിത വഴിയടച്ചെന്നുപറഞ്ഞ് മൊബൈല്‍ ടവറിനു മുകളില്‍ കയറി ഓട്ടോ ഡ്രൈവറുടെ ആത്മഹത്യാ ഭീഷണി. ആലുവ ഏലൂക്കരയിലായിരുന്നു സംഭവം. ലോക്ഡൗണ്‍ കാലത്ത് ജീവിക്കാന്‍ വഴിയില്ലെന്ന് പറഞ്ഞായിരുന്നു ആത്മഹത്യാ ഭീഷണി. വൈകുന്നേരം അഞ്ചോടെയായിരുന്നു ഓട്ടോ ഡ്രൈവർ മൊബൈൽ ടവറിന് മുകളിൽ കയറിയത്. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി അനുനയിപ്പിച്ച് ഇയാളെ താഴെയിറക്കാൻ ശ്രമം നടത്തി.
Read MoreCategory: Kochi
ഒരു സ്ഥലത്തും നിൽക്കുന്നില്ല! മലയാറ്റൂരിലും ഹനുമാൻ കുരങ്ങ് എത്തി; നായ്ക്കൾ കുരച്ചു കൊണ്ട് അടുത്തേക്ക് ചെല്ലുമ്പോള്‍…
മലയാറ്റൂർ: പെരുന്പാവൂരിനു പിന്നാലെ മലയാറ്റൂരിലും ഹനുമാൻ കുരങ്ങ് എത്തി. ഇന്നലെ രാവിലെയാണ് കുരങ്ങിനെ പ്രദേശവാസികൾ കണ്ടത്. മലയാറ്റൂർ- നീലീശ്വരം പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ കോളനി കവല, തോട്ടുവ, മുപ്പേലിപ്പുറം ഭാഗങ്ങളിൽ ഇന്നലെ മുഴുവൻ കറങ്ങിനടക്കുകയായിരുന്നു കുരങ്ങ്. നായ്ക്കൾ കുരച്ചു കൊണ്ട് അടുത്തേക്ക് ചെല്ലുന്നതിനാൽ കുരങ്ങ് ഒരു സ്ഥലത്തും നിൽക്കുന്നില്ല. വ്യാഴാഴ്ച പെരുന്പാവൂർ ആലാട്ടുചിറ പാണം കുഴി പ്രദേശത്ത് ഒരു ഹനുമാൻ കുരങ്ങിനെ കണ്ടെത്തിയിരുന്നു. വ്യാഴാഴ്ച ഉച്ചയോടെയാണ് കുരങ്ങ് എത്തിയത്. തുടർന്ന് പാണംകുഴി, നെടുമ്പാറ, ആലാട്ടുചിറ പ്രദേശങ്ങളിലും കുരങ്ങെത്തി. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ കാണപ്പെടുന്ന ഒരു കുരങ്ങു വർഗമാണ് ഗ്രേ കുരങ്ങുകൾ അഥവാ ഹനുമാൻ കുരങ്ങുകൾ. ഇന്ത്യയിൽ ഇവ പ്രധാനമായും കാണപ്പെടുന്നത് ഗോവ, കർണാടക, കേരളം എന്നിവിടങ്ങളിലെ പശ്ചിമഘട്ടവനങ്ങളിലാണ്. കാലടി സംസ്കൃത സർവകലാശാല കാന്പസിലും കാലടിയിലെ വിവിധ പ്രദേശങ്ങളിലും മാസങ്ങൾക്കു മുന്‍പും ഇത്തരം കുരങ്ങുകളെ കണ്ടെത്തിയിരുന്നു.
Read Moreമമ്മൂട്ടിയുടെ ഫോണ്‍ ചലഞ്ച് ഹിറ്റ്! യുവനടന് അഞ്ചു ഫോണുകള്‍ക്കുള്ള പണം കൈമാറി; ഉപയോഗയോഗ്യമായ പഴയ ഫോണുകളും ലഭിക്കുന്നുണ്ട്
കൊച്ചി: നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനായി നടന് മമ്മൂട്ടി ആഹ്വാനം ചെയ്ത സ്മാര്‍ട്ട് ഫോണ്‍ ചലഞ്ച് ഹിറ്റായി. വിദ്യാമൃതം എന്ന പേരില്‍ നടത്തിയ ചലഞ്ചില്‍ യുവ താരങ്ങളടക്കം നിരവധി പേര് സഹായമെത്തിച്ചതായി പദ്ധതിയുടെ സംഘാടകരായ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ അധികൃതര്‍ അറിയിച്ചു. പദ്ധതി പ്രഖ്യാപിച്ച ആദ്യദിനംതന്നെ തിരുവനന്തപുരം താജ് വിവന്ത് പുതിയ ഫോണ്‍ നല്കി. കൊട്ടാരക്കര ആസ്ഥാനമായ എംജിഎം സ്കൂള്‍ ഗ്രൂപ്പ്, കോട്ടയം കേന്ദ്രമായ ക്യുആര്‍എസ് ഹോം അപ്ലൈന്‍സ്, കോയമ്പത്തൂര്‍ ആസ്ഥാനമായ പവിഴം ജ്വല്ലറി, പാമ്പാടി അഡോള് ഗ്ലാസ് എന്നിവരും ഫോണ്‍ ചലഞ്ചിലേക്കു ഫോണുകളെത്തിച്ചു. നടനും നിര്‍മാതാവുമായ യുവനടന് അഞ്ചു ഫോണുകള്‍ക്കുള്ള പണം കൈമാറി. ഉപയോഗയോഗ്യമായ പഴയ ഫോണുകളും ലഭിക്കുന്നുണ്ട്. പ്രവാസി മലയാളികള്‍ ഉള്‍പ്പെടെ ചിലര്‍ ലാപ്ടോപ്പും കൈമാറുന്നു. ഉപയോഗിച്ച ഫോണുകൾ ഫോര്‍മാറ്റ് ചെയ്ത ശേഷമാകും കുട്ടികള്‍ക്ക് കൈമാറുക. ലഭിച്ച അപേക്ഷകളുടെ എണ്ണം ഏഴായിരം കടന്നതോടെ…
Read Moreഇളവുകള്‍ പണി തരുമോ ? ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വന്നതിനു പിന്നാലെ രണ്ടാം ദിനവും കൊച്ചി നഗരത്തില്‍ വന്‍ തിരക്ക്
കൊച്ചി: ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വന്നതിനു പിന്നാലെ രണ്ടാം ദിനവും നഗരത്തില്‍ വന്‍ തിരക്ക്. ആവശ്യസാധങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് പുറമേ വസ്ത്രശാലകളും ഇന്നലെ തുറന്നു പ്രവര്‍ത്തിച്ചതോടെ കൊച്ചി നഗരത്തിലടക്കം ജില്ലയിലെങ്ങും വാഹനത്തിരക്ക് അനുഭവപ്പെട്ടു. ഇന്നും നാളെയും വാരാന്ത്യ ലോക്ഡൗണ്‍ ആണെന്നതും തിരക്ക് വർധിപ്പിച്ചു. പ്രധാന ജഗ്ഷനുകളില്‍ രാവിലെയും വൈകുന്നേരവും ദീർഘനേരം നീണ്ടുനിന്ന ഗതാഗതക്കുരുക്കുണ്ടായി. എറണാകുളം ബ്രോഡ്വേയില് സാമൂഹിക അകലം പോലും പാലിക്കാതെയാണ് ജനങ്ങള്‍ തിക്കുംതിരക്കും കൂട്ടിയത്. പെന്റാ മേനകയില്‍ മൊബൈല്‍ കടകള്‍ ഒട്ടുമിക്കവയും തുറന്നതോടെ ഇവിടെയും ജനത്തിരക്കായിരുന്നു. ഓണ്‍ലൈന്‍ പഠനത്തിന് മൊബൈല്‍ ഫോണുകള്‍ അന്വേഷിച്ചെത്തുന്നവരാണ് കൂടുതലും. നിര്‍ധനായ വിദ്യാര്‍ഥികള്‍ക്ക് വിവിധ പദ്ധതികളുടെ ഭാഗമായി സംഘടനകള്‍ നല്കുന്ന ഫോണുകളാണ് നിലവില്‍ കൂടുതലായി വിറ്റഴിയുന്നതെന്നു മൊബൈല്‍ ഷോപ്പ് ഉടമകള്‍ പറഞ്ഞു. പലചരക്ക് കടകളും പച്ചക്കറി മാര്‍ക്കറ്റുകളുമാണ് ജനം തിക്കിത്തിരക്കിയ മറ്റൊരിടം. മാളുകളിലെ ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ പലതും തുറക്കാതായതോടെ ചെറുകടകളെയാണ് ആളുകൾ…
Read Moreകോവിഡ് മാനദണ്ഡങ്ങളോടെ എസ്. രമേശന് നായര്‍ക്ക് നാടിന്റെ അന്ത്യാജ്ഞലി
കൊച്ചി: കവിയും ഗാനരചയിതാവുമായ എസ്. രമേശന് നായര്‍ക്ക് (73) നാട് വിടചൊല്ലി. ഇന്നു രാവിലെ 11ന് പച്ചാളം പൊതുശ്മാനത്തിലായിരുന്നു സംസ്കാരം. പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടു നടന്ന ചടങ്ങില്‍ സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവര്‍ അദേഹത്തിന് അന്ത്യാജ്ഞലി അര്‍പ്പിക്കാന്‍ എത്തി. കാന്‍സര്‍ ബാധിതനായി ചികിത്സയിലിക്കെ കോവിഡ് ബാധിച്ച് ഇന്നലെയായിരുന്നു മരണം. 160 ഓളം സിനിമകള്‍ക്കായി 700 ല്‍പരം ഗാനങ്ങള്‍ രമേശന് നായര്‍ രചിച്ചിട്ടുണ്ട്. 200 ആല്‍ബങ്ങള്‍ക്കായി 2000 ത്തോളം ഭക്തിഗാനങ്ങള്‍ എഴുതിയ ഇദേഹം ആറ് സീരിയലുകള്‍ക്കും ഗാനരചന നടത്തി. കന്യാകുമാരിയിലെ കുമാരപുരത്ത് 1948 മേയ് മൂന്നിന് എ. ഷഡാനനന്‍ തമ്പിയുടെയും പരമേശ്വരി അമ്മയുടെയും മകനായാണ് ജനനം. പത്തനംതിട്ട കാതോലിക്കേറ്റ് കോളജില്‍നിന്നു 1972 ല്‍ റാങ്കോടെ എംഎ പാസായി. 1973 മുതല്‍ 75 വരെ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിലും 1975 മുതല്‍ 1995 വരെ ഓള് ഇന്ത്യ റേഡിയോയിലും ജോലി…
Read Moreഫ്ളാറ്റിൽ യുവതിക്ക് പീഡനം; ചിത്രങ്ങള്‍ പകര്‍ത്തിയ ഫോണ്‍ കണ്ടെത്താന്‍ ഊര്‍ജിത ശ്രമം
കൊച്ചി: നഗരത്തിലെ ഫ്ളാറ്റില്‍ യുവതിയെ പൂട്ടിയിട്ട് ദിവസങ്ങളോളം ക്രൂരമായി പീഡിപ്പിച്ച സംഭവത്തില്‍ പ്രതി മാര്ട്ടിന് ചിത്രങ്ങള്‍ പകര്‍ത്തിയ ഫോണ്‍ കണ്ടെത്താന്‍ ഊര്‍ജിത ശ്രമങ്ങളുമായി അന്വേഷണ സംഘം. തന്റെ നഗ്നദൃശ്യങ്ങള്‍ പ്രതി ചിത്രീകരിച്ചതായി പോലീസിനു നല്കിയ പരാതിയില്‍ പരാതിക്കാരി വ്യക്തമാക്കിയിരുന്നു. ഈ ഫോണ്‍ കണ്ടെത്തുന്നതിനുള്ള അന്വേഷണത്തിലാണ് പോലീസ്. അതിനിടെ, രണ്ടു ദിവസംകൂടി കസ്റ്റഡിയില്‍ ലഭിച്ച പ്രതിയെ അധികൃതര്‍ വിശദമായി ചോദ്യം ചെയ്യാനൊരുങ്ങുകയാണ്. തെളിവെടുപ്പിനും വിശദമായ ചോദ്യം ചെയ്യലിനും സമയം നീട്ടി നല്‍കണമെന്ന പോലീസിന്റെ ആവശ്യം പരിഗണിച്ചാണു കോടതി കസ്റ്റഡി കാലാവധി നീട്ടി നല്‍കിയത്. പ്രതിയുടെ സാമ്പത്തിക സ്രോതസുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വ്യക്തത വരുത്തുന്നതിനായി പോലീസ് മാര്‍ട്ടിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ പരിശോധിച്ചെങ്കിലും പ്രതി അനധികൃതമായി പണം സമ്പാദിച്ചതായുള്ള വിവരങ്ങള്‍ ഒന്നും കണ്ടെത്താനായില്ല. പീഡനം നടന്ന ഫ്ളാറ്റിലും തുടര്‍ന്ന് മാര്ട്ടിന് ഒളിവില്‍ കഴിഞ്ഞ കാക്കനാട്ടെ ഫ്ളാറ്റിലും തൃശൂരിലെ പരിസര പ്രദേശങ്ങളിലും…
Read Moreമൂന്ന് കുപ്പി മദ്യവും മിക്സച്ചറും, അതേ, ഞാനാണ് അയച്ചത്..! തപാല്‍ മാര്‍ഗം മദ്യം കടത്താന്‍ ശ്രമിച്ച കേസില്‍ കുറ്റം സമ്മതിച്ച് ബംഗളൂരു മലയാളി
കൊച്ചി: തപാല്‍ മാര്‍ഗം മദ്യം കടത്താന്‍ ശ്രമിച്ച കേസില്‍ കുറ്റം സമ്മതിച്ച് ബംഗളൂരു മലയാളി. തപാല്‍ വകുപ്പില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്സൈസ് സംഘം നടത്തിയ അന്വേഷണത്തിലാണ് മദ്യം അയച്ച ആളുടെ വിവരങ്ങള്‍ ലഭിച്ചത്. മദ്യം തപാല്‍ മാര്‍ഗം എറണാകുളത്തുള്ള സുഹൃത്തിന് അയച്ചത് താനാണെന്ന് ഇയാള്‍ ഫോണിലൂടെ മൊഴി നല്‍കിയിട്ടുണ്ട്. ഇയാളുടെയും എറണാകുളത്തെ സുഹൃത്തിന്റെയും പേരു വിവരങ്ങള്‍ എക്സൈസ് പുറത്തുവിട്ടിട്ടില്ല. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി തപാല്‍ വകുപ്പ് ജീവനക്കാരുടെ മൊഴിയെടുക്കും. ഒപ്പം ബംഗളൂരു തപാല്‍ ഓഫീസിലെ ദൃശ്യങ്ങളും ശേഖരിക്കും. പാര്‍സല്‍ അയച്ചയാളെ കൊച്ചിയില്‍ എത്തിച്ചോ ബംഗളൂരിലെത്തിയോ ചോദ്യം ചെയ്യും. വിശദമായ അന്വേഷണത്തിനു ശേഷമാകും അറസ്റ്റ്. തപാല്‍ ലഭിക്കേണ്ടിയിരുന്ന എറണാകുളം സ്വദേശിയെയും അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസമാണ് എറണാകുളം ഹെഡ് പോസ്റ്റ് ഓഫീസില്‍ എലി തുരന്ന നിലയിലുള്ള പാഴ്സല്‍ കണ്ടെത്തിയത്. തുടര്‍ന്ന്…
Read Moreഫ്ളാറ്റിലെ പീഡനം; പ്രതികളില്‍ ഒരാള്‍ക്ക് കോവിഡ്; മാര്‍ട്ടിനെ തൃശൂരിലെത്തിക്കും
കൊച്ചി: ഫ്ലാറ്റില്‍ യുവതിയെ പീഡിപ്പിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതികളില്‍ ഒരാള്‍ക്കു കോവിഡ്. മറ്റു രണ്ടു പ്രതികളും നിരീക്ഷണത്തിൽ. ഇതോടെ നേരത്തെ റിമാന്‍ഡിലായ ശ്രീരാഗ്, ധനേഷ്, ജോണ്‍ ജോയ് എന്നീ മൂന്ന് പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ കോടതിയില്‍ പോലീസ് നല്കിയ ഹര്‍ജി പിന്നീട് പരിഗണിക്കാന്‍ മാറ്റി. അതിനിടെ, കേസിലെ പ്രധാന പ്രതിയായ മാര്‍ട്ടിനെ തെളിവെടുപ്പിനായി ഇന്ന് തൃശൂരിലെത്തിച്ചേക്കും. ഇയാള്‍ ഒളിവില്‍ താമസിച്ച സ്ഥലങ്ങളിലടക്കം തെളിവെടുപ്പ് നടത്താനാണു അന്വേഷണസംഘത്തിന്റെ തീരുമാനം. മാര്‍ട്ടിനെ ഇന്നലെ കാക്കാനാട്ടെ ഫ്ലാറ്റില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. കൊച്ചിയില്‍ നിന്ന് ഒളിവില്‍ പോകുന്നതിന് മുമ്പ് താമസിച്ച ഫ്ലാറ്റിലായിരുന്നു തെളിവെടുപ്പ്. മാര്‍ട്ടിനെ കൊച്ചിയില്‍നിന്ന് രക്ഷപ്പെടുത്താനും ഒളിവില്‍ താമസിപ്പിക്കാനും സഹായിച്ചവരാണ് മൂന്ന് പ്രതികളെന്നാണ് ആരോപണം. ഇവര്‍ക്കൊപ്പം തെളിവെടുപ്പ് നടത്താനാണ് കസ്റ്റഡി ആവശ്യപ്പെട്ടത്. മാര്‍ട്ടിന്റെ സാന്പത്തിക ഇടപാടുകള്‍ പരിശോധിക്കന്നതിന്റെ ഭാഗമായി ഇയാള്‍ക്ക് അക്കൗണ്ടുള്ള ബാങ്കുകളില്‍നിന്ന് പോലീസ് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു.…
Read Moreലക്ഷദ്വീപിലെ ഭരണപരിഷ്കാരങ്ങള്‍;പൊതുതാൽപര്യ ഹര്‍ജി ഹൈക്കോടതി തള്ളി
കൊച്ചി: ലക്ഷദ്വീപിലെ ഭരണപരിഷ്കാരങ്ങള്‍ക്കെതിരെയുള്ള പൊതുതാല്പര്യ ഹര്‍ജി ഹൈക്കോടതി തള്ളി. കെപിസിസി സെക്രട്ടറി നൗഷാദ് അലി നല്കിയ ഹര്‍ജിയാണു ഹൈക്കോടതി തള്ളിയത്. നിര്‍ദേശങ്ങളുടെ കരട് മാത്രമാണ് ദ്വീപില്‍ ഇപ്പോഴുള്ളതെന്നു വിലയിരുത്തികൊണ്ടാണു ഹര്‍ജി ഹൈക്കോടതി തള്ളിയത്. രാജ്യദ്രോഹ കുറ്റം ചുമത്തിയ സിനിമാ പ്രവര്‍ത്തകയായ ആയിഷ സുല്‍ത്താന നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും. അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് ഇവര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്. അതിനിടെ, ദ്വീപിലെ വിവാദമായ ഭൂമി ഏറ്റെടുക്കല്‍ നടപടി നിര്‍ത്തിവച്ചതായ വിവരങ്ങളും പുറത്തുവരുന്നുണ്ട്.
Read Moreഎറണാകുളത്ത് രോഗമുക്തി 95 ശതമാനത്തിൽ; നാലു ദിവസത്തിനിടെ മരണം നൂറ് കടന്നു
കൊച്ചി: എറണാകുളം ജില്ലയില്‍ കോവിഡ് 19 രോഗമുക്തിരുടെ എണ്ണം 95 ശതമാനത്തിലെത്തി. ജില്ലയില്‍ ഇതുവരെ 3,38,364 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 3,21,460 പേരും രോഗമുക്തി നേടി. രോഗമുക്തരുടെ എണ്ണം ആശ്വാസം നല്കുന്നതാണെങ്കിലും മരണസംഖ്യ ആശങ്കയായി ഉയരുകയാണ്. കഴിഞ്ഞ നാലു ദിവസത്തിനിടെമാത്രം ജില്ലയില്‍ സ്ഥിരീകരിച്ചത് 103 മരണങ്ങളാണ്. ഏതാനും ആഴ്ചകളായി എറണാകുളത്ത് മരണസംഖ്യ ഉയരുന്ന കാഴ്ചയാണ്. 0.25 ശതമാനത്തിലും താഴെയെത്തിയ മരണസംഖ്യ നിലവില്‍ 0.34 ശതമാനത്തിലെത്തി. ഇന്നലെ 1,793 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 1,801 പേര് രോഗമുക്തി നേടി. 2,173 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2,402 പേരെ നിരീക്ഷണ പട്ടികയില്‍നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം ഇതോടെ 39,055 ആയി കുറഞ്ഞു. ഇന്നലെ ജില്ലയില്‍നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍നിന്നായി 12,415…
Read More