എ​ല്ലാ മു​ന്നൊ​രു​ക്ക​ങ്ങ​ളും പൂ​ര്‍​ത്തി​യാ​യി! ട്രോ​ളിം​ഗ് നി​രോ​ധ​നം ഇ​ന്ന് അ​ർ​ധ​രാ​ത്രി​ മു​ത​ൽ! വ​ള്ള​ങ്ങ​ളി​ലെ മ​ത്സ്യ​വി​ൽ​പ്പ​ന​യ്ക്ക് ഹാ​ർ​ബ​ർ തു​റ​ന്ന് കൊ​ടു​ക്കും

രാ​ജീ​വ് ഡി ​പ​രി​പ​ണം

കൊ​ല്ലം :ട്രോ​ളിം​ഗ് നി​രോ​ധ​നം ഇ​ന്ന് അ​ര്‍​ദ്ധ​രാ​ത്രി മു​ത​ല്‍ നി​ല​വി​ൽ​വ​രും. ജൂ​ലൈ 31 അ​ര്‍​ദ്ധ​രാ​ത്രി വ​രെ 52 ദി​വ​സം ന​ട​പ്പി​ലാ​ക്കാ​നു​ള്ള എ​ല്ലാ മു​ന്നൊ​രു​ക്ക​ങ്ങ​ളും പൂ​ര്‍​ത്തി​യാ​യി.

മ​ത്സ്യ​സ​മ്പ​ത്ത് സം​ര​ക്ഷി​ക്കു​ന്ന​തി​നും സു​സ്ഥി​ര​മാ​യി നി​ല​നി​ര്‍​ത്തു​ന്ന​തി​നും ന​ട​പ്പി​ലാ​ക്കു​ന്ന ട്രോ​ളിം​ഗ് നി​രോ​ധ​ന​ത്തോ​ട് മു​ന്‍​വ​ര്‍​ഷ​ങ്ങ​ളി​ല്‍ എ​ന്ന​പോ​ലെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ സ​ഹ​ക​രി​ക്കും.

കൊ​ല്ല​ത്ത് ഇ​ന്ന് സ​ന്ധ്യ​യോ​ടെ ട്രോ​ളിം​ഗ് ബോ​ട്ടു​ക​ള്‍ എ​ല്ലാം നീ​ണ്ട​ക​ര പാ​ല​ത്തിന്‍റെ കി​ഴ​ക്ക് വ​ശ​ത്തേ​ക്ക് മാ​റ്റി പാ​ല​ത്തി​ന്‍റെ സ്പാ​നു​ക​ള്‍ ത​മ്മി​ല്‍ ച​ങ്ങ​ല​യി​ട്ട് ബ​ന്ധി​പ്പി​ക്കും. തീ​ര​ദേ​ശ​ത്തെ എ​ല്ലാ ഡീ​സ​ല്‍ ബ​ങ്കു​ക​ളും അ​ട​ച്ചി​ടും.

നി​രോ​ധ​നം ബാ​ധ​ക​മ​ല്ലാ​ത്ത ഇ​ന്‍ ബോ​ര്‍​ഡ് വ​ള്ള​ങ്ങ​ൾ, മ​റ്റു ചെ​റി​യ യാ​ന​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യ്ക്ക് മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​കു​ന്ന​തി​ന് ശ​ക്തി​കു​ള​ങ്ങ​ര​യി​ലെ​യും നീ​ണ്ട​ക​ര​യി​ലെ​യും മ​ത്സ്യ​ഫെ​ഡ് ബ​ങ്കു​ക​ളും അ​ഴീ​ക്ക​ല്‍ ഭാ​ഗ​ത്ത് മു​ന്‍​വ​ര്‍​ഷ​ങ്ങ​ളി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന ബ​ങ്കു​ക​ളും പ്ര​വ​ര്‍​ത്തി​ക്കും. വ​ള്ള​ങ്ങ​ളു​ടെ മ​ത്സ്യം വി​ല്‍​ക്കു​ന്ന​തി​ന് വേ​ണ്ടി നീ​ണ്ട​ക​ര ഹാ​ര്‍​ബ​ര്‍ തു​റ​ക്കും.

മ​ണ്‍​സൂ​ണ്‍​കാ​ല ക​ട​ല്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​നും പ​ട്രോ​ളിം​ഗി​നും ആ​യി നീ​ണ്ട​ക​ര​യി​ലും അ​ഴീ​ക്ക​ലും ക​ണ്‍​ട്രോ​ള്‍ റൂ​മു​ക​ള്‍ പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ചി​ട്ടു​ണ്ട്.

ക​ട​ല്‍ സു​ര​ക്ഷാ സ്‌​ക്വാ​ഡി​ന്‍റെയും മ​റൈ​ന്‍ പോ​ലീ​സി​ന്‍റെ​യും സേ​വ​നം 24 മ​ണി​ക്കൂ​റും ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്. കോ​സ്റ്റ​ല്‍ പോ​ലീ​സി​ന്‍റെ സ്പീ​ഡ് ബോ​ട്ടും സ​ജ്ജ​മാ​ണ്.

ഇ​ത​ര​സം​സ്ഥാ​ന ബോ​ട്ടു​ക​ള്‍ ട്രോ​ളിം​ഗ് നി​രോ​ധ​നം ആ​രം​ഭി​ക്കു​ന്ന​തി​ന് മു​മ്പ് ത​ന്നെ തീ​രം വി​ട്ട് പോ​യി​ട്ടു​ണ്ട്.​ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​യി​ട്ടു​ള്ള ബോ​ട്ടു​ക​ൾ മി​ക്ക​തും വൈ​കു​ന്നേ​രം നാ​ലി​ന് മു​ന്പ് തി​രി​ച്ചെ​ത്തും.

ട്രോ​ളിം​ഗ് നി​രോ​ധ​ന​ത്തി​ന് മു​മ്പ് ക​ട​ലി​ല്‍ പോ​യ ബോ​ട്ടു​ക​ളി​ല്‍ 48 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ തി​രി​ച്ചു​വ​രു​ന്ന​വ​യ്ക്ക് ശ​ക്തി​കു​ള​ങ്ങ​ര ഹാ​ര്‍​ബ​റി​ല്‍ മ​ത്സ്യം ഇ​റ​ക്കി വി​പ​ണ​നം ന​ട​ത്താ​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്.

Related posts

Leave a Comment