കൊച്ചി: പനമ്പിള്ളി നഗര്‍ ബ്യൂട്ടിപാർലർ വെടിവയ്പ് കേസിൽ കൊടുംകുറ്റവാളി രവി പൂജാരിയെ റിമാൻഡ് ചെയ്തു. ഈ മാസം 22 വരെയാണ് റിമാൻഡ് ചെയ്തത്. എറണാകുളം സിജെഎം കോടതിയാണ് റിമാൻഡ് അനുവദിച്ചത്. പൂജാരിയെ പ്രത്യേക അന്വേഷണ സംഘം രാത്രിയിൽ ബംഗളൂരുവിലേക്ക് കൊണ്ടുപോകും. കേസിൽ കൂടുതൽ പേർ അറസ്റ്റിലാകാനുണ്ടെന്ന് അന്വേഷണ സംഘം കോടതിയിൽ അറിയിച്ചു.കഴിഞ്ഞ ദിവസങ്ങളിലായി പൂജാരിയെ ചോദ്യം ചെയ്തതില്‍നിന്ന് കേസില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറയുന്നത്. പൂജാരി വെളിപ്പെടുത്തിയ ക്രിമിനല്‍ സംഘങ്ങള്‍ക്ക് കേസുമായുള്ള ബന്ധം സ്ഥിരീകരിക്കുന്നതിനായുള്ള ശാസ്ത്രീയ തെളിവെടുപ്പ് അന്വേഷണ സംഘം ആരംഭിച്ചിട്ടുണ്ട്. പൂജാരി കുറ്റം സമ്മതിക്കുകയും പൂജാരിയുടെ ശബ്ദം ബ്യൂട്ടിപാര്‍ലര്‍ ഉടമ ലീന മരിയ പോള്‍ തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്.
Read MoreCategory: Kochi
മദ്യശാലയും ബാറുകളും അടഞ്ഞു കിടക്കുന്നു! ഒരുമാസം മദ്യപിച്ചാൽ ചെലവാക്കേണ്ടിയിരുന്ന പണം ദുരന്ത നിവാരണ ഫണ്ടിലേക്കു നൽകി
ഇരിങ്ങാലക്കുട: കഴിഞ്ഞ ഒരു മാസമായി മദ്യശാലയും ബാറുകളും അടഞ്ഞു കിടക്കുന്നതിനാൽ മദ്യപിച്ചാൽ ചെലവാക്കേണ്ടിയിരുന്ന പണം 11,111 രൂപ എംഎൽഎയുടെ കോവിഡ് ദുരന്ത നിവാരണ ഫണ്ടിലേക്കു സംഭാവന ചെയ്തു. നടവരന്പിലെ കരാത്രകാരൻ ദേവസിക്കുട്ടിയാണ് തുക വിദ്യാഭ്യാസ-സാമൂഹ്യനീതിവകുപ്പ് മന്ത്രി പ്രഫ. ആർ. ബിന്ദുവിനു കൈമാറിയത്. മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി സന്നിഹിതനായി. വിൻസെൻ കരാത്ര വിദേശത്തു നിന്ന് ജോലി എല്ലാം പോയി നാട്ടിൽ വന്ന് തുടങ്ങിയ കപ്പ കൃഷിയിൽ നിന്നും കിട്ടിയ മുഴുവൻ തുകയായ 10,000 രൂപയും തദവസരത്തിൽ മന്ത്രിക്കു കൈമാറി.
Read Moreകണ്ടാൽ കാടാണെന്നു തോന്നും ; ഇതൊരു സർക്കാർ ഓ ഫീസാണ്! പാഴ് ചെടികൾ ഓഫീസിന്റെ ഒരു ഭാഗത്തുള്ള ജനലുകൾ മൂടിയിട്ടും ജീവനക്കാർക്ക് ഒരു കുലുക്കവുമില്ല
തൃപ്പൂണിത്തുറ: നാടുനീളെ മഴക്കാലപൂർവ ശുചീകരണങ്ങൾ അരങ്ങു തകർക്കുമ്പോൾ രാജനഗരിയുടെ ഹൃദയഭാഗത്തുള്ള പൊതുമരാമത്ത് വകുപ്പിന്റെ ഓഫീസ് പാഴ്ച്ചെടികളാൽ ചുറ്റപ്പെട്ട അവസ്ഥയിൽ. സ്റ്റാച്ച്യു ജംഗ്ഷനടുത്ത് ലായം റോഡിൽ മുനിസിപ്പൽ ഓഫീസിന്റെ എതിർവശത്തുള്ള പിഡബ്ല്യുഡി റോഡ് സെക്ഷൻ അസിസ്റ്റന്റ് എൻജിനീയറുടെ ഓഫീസ് വളപ്പിലാണ് പുല്ലും പാഴ്ച്ചെടികളും തിങ്ങി വളർന്നിരിക്കുന്നത്. പാഴ് ചെടികൾ ഓഫീസിന്റെ ഒരു ഭാഗത്തുള്ള ജനലുകൾ മൂടിയിട്ടും ജീവനക്കാർക്ക് ഒരു കുലുക്കവുമില്ല. വള്ളിപ്പടർപ്പുകളാണ് ഇതിൽ കൂടുതലും വളർന്ന് കയറിയിരിക്കുന്നത്. മുനിസിപ്പാലിറ്റിയുടെയും മറ്റും നേതൃത്വത്തിൽ മഴക്കാല പൂർവ ശുചീകരണത്തിന്റെ ഭാഗമായി റോഡരികിലെ പുല്ലും ചെടികളും വെട്ടിമാറ്റി വൃത്തിയാക്കിയിട്ടും പൊതുമരാമത്ത് ഓഫീസ് ജീവനക്കാർ ഇതൊന്നും അറിഞ്ഞമട്ടില്ല.
Read More55 ലക്ഷം രൂപയുമായി യുവാക്കള്‍ പിടിയിലായ സംഭവം; പ്രതികളിലൊരാള്‍ സ്വര്‍ണ മോഷണക്കേസിലെ പ്രതി?
കൊച്ചി: കാറില്‍ കടത്തിയ 55 ലക്ഷം രൂപയുമായി പിടിയിലായ യുവാക്കളില്‍ ഒരാള്‍ മംഗളൂരുവില്‍ ദേശീയപാതയില്നടന്ന സ്വര്‍ണ മോഷണക്കേസിലെ പ്രതിയാണെന്ന് സംശയം. ഇതു സംബന്ധിച്ച വിശദമായ അന്വേഷണത്തിലാണ് അധികൃതര്‍. കണ്ണൂര്‍ സ്വദേശി റാഷിദ്(37), കാറിന്റെ ഡ്രൈവര്‍ കാലടി സ്വദേശി നിസാം(31) എന്നിവരാണ് എറണാകുളം കണ്ടെയ്നര്‍ റോഡില്‍ ബോള്‍ഗാട്ടി ജംഗ്ഷനില്‍ നടത്തിയ വാഹന പരിശോധനയില്‍ മുളവുകാട് പോലീസിന്റെ പിടിയിലായത്. റാഷിദ് കൊച്ചിയിലുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് മംഗളൂരു ക്രൈംബ്രാഞ്ച് സംഘവും എറണാകുളം സെന്‍ട്രല്‍ എസിപി എ.ജെ. തോമസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും സംയുക്തമായി റാഷിദ് താമസിച്ചിരുന്ന ഫ്ളാറ്റില്‍ പരിശോധന നടത്തുന്നതിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതി വാഹനപരിശോധനയില്‍ കുടുങ്ങിയതാണെന്നാണ് നിഗമനം. ഇരുവരുടെയും അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിട്ടില്ല. വിവരങ്ങള്‍ പരിശോധിച്ച് വരികയാണെന്നും പണത്തിന്റെ ഉറവിടത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടക്കുന്നതായും പോലീസ് അറിയിച്ചു. ലോക്ഡൗണ്‍ നിയന്ത്രണങ്ങളുടെ ഭാഗമായി മുളവുകാട് ഇന്‍സ്പെക്ടര്‍ സുനില്‍രാജിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് രേഖകളില്ലാത്ത…
Read Moreഅഡ്മിനിസ്ട്രേറ്ററുടെ ഭരണപരിഷ്കാരങ്ങൾ; പ്രതിഷേധിച്ച് ലക്ഷദ്വീപില്‍ ജനകീയ നിരാഹാരസമരം തുടങ്ങി
കൊച്ചി: അഡ്മിനിസ്ട്രേറ്ററുടെ ഭരണപരിഷ്ക്കാരങ്ങളില്‍ പ്രതിഷേധിച്ച് ലക്ഷദ്വീപില്‍ ജനകീയ നിരാഹാര സമരം തുടങ്ങി. വിവിധ രാഷ്ട്രീയ കക്ഷികളും സാമൂഹ്യ സംഘടനകളും ഉള്‍പ്പെട്ടുന്ന സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ നേതൃത്വത്തിലാണു സമരം. രാവിലെ ആറിന് ആരംഭിച്ച സമരം വൈകുന്നേരം ആറുവരെ തുടരും. സാധാരണ ജനങ്ങള്‍ വീട്ടിലിരിന്നും, ജനപ്രതിനിധികള്‍ വിവിധ വില്ലേജ്, പഞ്ചായത്തുകള്‍ക്കു മുന്നില്‍ കറുത്ത ബാഡ്ജ് കെട്ടിയുമാണു നിരാഹാര സമരത്തില്‍ പങ്കാളികളാകുന്നത്. മെഡിക്കല്‍ ഷോപ്പുകള്‍ ഒഴികെയുള്ള എല്ലാ കടകളും അടച്ചിടാനാണ് സമര സമിതി ആഹ്വാനം ചെയ്തിട്ടുള്ളത്. ദ്വീപിലെ ബിജെപിയടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ നിരാഹാര സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.അഡ്മിനിസ്ട്രേറ്ററെ പുറത്താക്കുക, കരിനിയമങ്ങള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചുള്ള പ്ലക്കാര്‍ഡുകളും സമരത്തിന്റെ ഭാഗമായി വീട്ടുമുറ്റങ്ങളില്‍ ഉയരുന്നുണ്ട്. ജനവിരുദ്ധ നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കാനുള്ള ഭരണകൂടത്തിനെതിരേയുള്ള സമരപരിപാടികളുടെ ആദ്യപടി എന്ന നിലയിലാണ് ഇന്നത്തെ സമരം.ജനദ്രോഹ നടപടികള്‍ പിന്‍വലിച്ചില്ലെങ്കില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ ആവിഷ്കരിക്കാനാണ് സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ…
Read Moreവിവാഹിതനാണ്, പക്ഷേ…! വിവാഹ വാഗ്ദനം നൽകി പെൺകുട്ടിക്ക് പീഡനം; യുവാവ് അറസ്റ്റിൽ; കൊല്ലത്തെ സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
കൊല്ലം: വിവാഹ വാഗ്ദാനം നൽകി കോളജ് വിദ്യാർഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. കൊല്ലം ചടയമംഗലം ഇളമാട് ചെറുവയ്ക്കൽ സ്വദേശി ഷംനാദ്(27)ആണ് അറസ്റ്റിലായത്. നഗ്ന ചിത്രം പുറത്തുവിടുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയെന്നും പോലീസിന് നൽകിയ പരാതിയിൽ പെൺകുട്ടി വ്യക്തമാക്കി. വിദേശത്തായിരുന്ന പ്രതി വിവാഹിതനാണ്. നാട്ടിലെത്തിയ ശേഷം ഭാര്യയുമായി പിണങ്ങി താമസിക്കുകയായിരുന്നു ഇയാൾ. ഈ സമയത്താണ് വിദ്യാർഥിനിയുമായി സമൂഹ മാധ്യമത്തിലൂടെ ഇയാൾ അടുക്കുന്നത്. താൻ വിവാഹിതനാണെന്ന കാര്യം ഇയാൾ പെൺകുട്ടിയിൽ നിന്നും മറച്ചുവച്ചിരുന്നു. വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടതോടെയാണ് ഇയാൾ ഭീഷണി തുടങ്ങിയതെന്ന് പെൺകുട്ടി ആരോപിക്കുന്നു. പെൺകുട്ടിയുടെ നഗ്ന ചിത്രങ്ങളും വീഡിയോകളും കൈവശമുണ്ടെന്നും ഇത് പ്രചരിപ്പിക്കുമെന്നും ഇയാൾ ഭീഷണിപ്പെടുത്തി. ഇതേതുടർന്നാണ് പെൺകുട്ടി പോലീസിനെ സമീപിച്ചത്. അറസ്റ്റ് ചെയ്ത ഷംനാദിനെ കോടതിയിൽ ഹാജരാക്കി. ഇയാൾ റിമാൻഡിലാണ്.
Read Moreബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ് കേസ്: രവി പൂജാരിയുടെ കസ്റ്റഡി കാലാവധി നീട്ടി ചോദിക്കാൻ അധികൃതര്‍
കൊച്ചി: പനമ്പിള്ളിനഗര്‍ ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ് കേസിലെ മൂന്നാം പ്രതിയും അധോലോക കുറ്റവാളിയുമായ രവി പൂജാരിയെ ചോദ്യം ചെയ്യുന്നത് തുടരുന്നു. കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിച്ച പ്രതിയെ തീവ്രവാദ വിരുദ്ധ സേന (എടിഎസ്)യുടെ നേതൃത്വത്തിലാണു ചോദ്യം ചെയ്യുന്നത്. ശബ്ദ സാമ്പിളുകള്‍ ഉള്‍പ്പെടെ ശേഖരിച്ചു നടത്തുന്ന വിശദമായ ചോദ്യം ചെയ്യലില്‍ പ്രതി എല്ലാ കുറ്റങ്ങളും സമ്മതിച്ചുവെന്നാണു വിവരങ്ങള്‍. പ്രതിയെ കൂടുതല്‍ ദിവസം കസ്റ്റഡിയില്‍ വാങ്ങുവാനും അന്വേഷണസംഘം തയാറെടുക്കുകയാണ്. വിവിധ കേസുകളില്‍ വിശദമായ അന്വേഷണത്തിന് പ്രതിയെ കൂടുതല്‍ ദിവസം കസ്റ്റഡിയില്‍ വേണമെന്നാണു അധികൃതരുടെ നിലപാട്. ഇതിനായി അടുത്തയാഴ്ച കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കും. എട്ടു ദിവസത്തേയ്ക്കാണു പ്രതിയെ നിലവില്‍ കസ്റ്റഡിയില്‍ വിട്ടുനല്‍കിയിട്ടുള്ളത്. കസ്റ്റഡിയില്‍ ലഭിച്ച് രണ്ടാം ദിവസം രാത്രിയാണു പ്രതിയെ കൊച്ചിയിലെത്തിച്ചത്.
Read Moreബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ് കേസ്; കാസർഗോഡ് സംഘത്തെ പൊക്കാൻ പോലീസ്
കൊച്ചി: പനമ്പള്ളിനഗര്‍ ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ് കേസില്‍ കാസര്‍ഗോഡ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഗുണ്ടാ സംഘത്തെ പൊക്കാനൊരുങ്ങി അന്വേഷണ സംഘം. കൊച്ചിയില്‍ ഉള്‍പ്പെടെ വേരുള്ള ഈ സംഘത്തിലെ ഇടപെടലുകള്‍ നടന്നിട്ടുള്ളതായും അധികൃതര്‍ സംശയിക്കുന്നുണ്ട്. അധോലോക കുറ്റവാളി രവി പൂജാരിയെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിലൂടെ ഇവരുടെ കൂടുതല്‍ ഇടപെടലുകള്‍ കണ്ടെത്താനായേക്കുമെന്നാണു കരുതുന്നത്. കേസില്‍ കുറ്റം സമ്മതിച്ച രവി പൂജാരി കാസര്‍ഗോഡ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഗുണ്ട പറഞ്ഞതനുസരിച്ചാണ് ലീന മരിയ പോളിനെ ഭീഷണിപ്പെടുത്തിയതെന്നും വെടിവയ്പ് നടത്തിയതെന്നുമാണ് പറയുന്നത്. കാസര്‍ഗോഡ് ബേവിഞ്ച വെടിവയ്പ് കേസിലും പ്രതി കുറ്റസമ്മതം നടത്തിയിട്ടുണ്ട്. എന്നാല്‍ അന്വേഷണ സംഘം ഇത് വിശ്വാസത്തിലെടുത്തിട്ടില്ല. മറ്റാര്‍ക്കെങ്കിലും കേസില്‍ പങ്കുണ്ടാകുമെന്നാണ് കരുതുന്നത്. സംസ്ഥാനത്ത് ഭീഷണിപ്പെടുത്തി പണം തട്ടിയിട്ടുള്ള സമാനകേസുകളിലും അന്വേഷണസംഘം രവി പൂജാരിയെ സംശയിക്കുന്നു. വെടിവയ്പിനു ക്വട്ടേഷന്‍ നല്‍കിയതുമായി ബന്ധപ്പെട്ട വിവരങ്ങളാണ് അന്വേഷണസംഘം രവി പൂജാരിയില്‍നിന്നു ചോദിച്ചറിയുന്നത്. തീവ്രവാദ വിരുദ്ധ സേന (എടിഎസ്)യുടെ നെടുമ്പാശേരിയിലെ…
Read Moreമുതിര്‍ന്ന പൗരന്മാര്ക്കും രോഗികള്‍ക്കും വാക്സിന് വീടുകളിലെത്തിച്ച് നല്‍കണമെന്ന് ഹൈക്കോടതി
കൊച്ചി: വീടിനു പുറത്ത് പോകാനാവാത്ത മുതിര്‍ന്ന പൗരന്മാര്ക്കും കിടപ്പു രോഗികള്‍ക്കും വാക്സിന് വീടുകളിലെത്തിച്ചു നല്‍കണമെന്നു ഹൈക്കോടതി. ഇത്തരത്തിലുള്ള എല്ലാ ശ്രമവും സര്‍ക്കാറിന്റെ ഭാഗത്തു നിന്നുണ്ടാകണമെന്നും 10 ദിവസത്തിനകം തീരുമാനമെടുക്കണമെന്നും കോടതി പറഞ്ഞു. അഭിഭാഷകര്‍ക്കു വാക്സിനേഷനു മുന്‍ഗണന നല്‍കണമെന്ന പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണു മുതിര്‍ന്ന പൗരന്മാരുടെ കാര്യത്തില്‍ ജസ്റ്റീസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റീസ് ഡോ. കൗസര്‍ എടപ്പഗത്ത് എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചിന്റെ നിര്‍ദേശം. പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകരെയും ക്ലാര്‍ക്കുമാരെയും ജുഡീഷല്‍ ഉദ്യോഗസ്ഥര്‍ക്കും കോടതി ജീവനക്കാര്‍ക്കുമൊപ്പം കോവിഡ് വാക്സിനേഷനുള്ള മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നു കോടതി ഉത്തരവിട്ടിട്ടുണ്ട്. ഹര്‍ജി പരിഗണിക്കവെ, കോവിഡ് കാലത്ത് മുതിര്‍ന്ന പൗരന്മാര് ഏറെ ബുദ്ധിമുട്ടാണു നേരിടുന്നതെന്നു കോടതി ചൂണ്ടിക്കാട്ടി. പാലക്കാട് കോവിഡ് ബാധിച്ച് ആരോഗ്യവകുപ്പിന്റെ പരിചരണം കിട്ടാതെ മുതിര്‍ന്ന പൗരന്മാരിലൊരാള് മരിച്ച സംഭവമുണ്ടായി. സീനിയര്‍ സിറ്റിസണ്‍ ആക്ടിലെ 20-ാം വകുപ്പ് പ്രകാരം മുതിര്‍ന്ന പൗരന്മാര്ക്ക് മതിയായ ചികിത്സ…
Read Moreബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ് കേസ്; രവി പൂജാരിയെ കൊച്ചിയിലെത്തിച്ചു; തുടര്‍ നീക്കങ്ങള്‍ അതീവ രഹസ്യം
കൊച്ചി: കൊച്ചിയിലെ ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ് കേസിലെ മൂന്നാം പ്രതിയും അധോലോക കുറ്റവാളിയുമായ രവി പൂജാരിയെ ചോദ്യം ചെയ്യുന്നതും തെളിവെടുപ്പടക്കലുമടക്കം എല്ലാം അതീവ രഹസ്യം. സുരക്ഷയുടെ ഭാഗമായാണു തുടര്‍നീക്കങ്ങള്‍ അതീവ രഹസ്യമാക്കിവയ്ക്കാന്‍ ഉദ്യോഗസ്ഥര്‍ക്കു ലഭിച്ചിരിക്കുന്ന നിര്‍ദേശങ്ങള്‍. പ്രതിയെ ഇന്നു മുതല്‍ ചോദ്യം ചെയ്തേക്കും. സുരക്ഷാ വിവരങ്ങള്‍ വിലയിരുത്തിയശേഷമാകും തെളിവെടുപ്പ് നടത്തണോയെന്ന കാര്യത്തില്‍ അന്തി തീരുമാനമെടുക്കൂ. ബംഗളൂരുവില്‍നിന്ന് ഇന്നലെ രാത്രി 8.50 ഓടെയാണു എയര്‍ ഏഷ്യ വിമാനത്തില്‍ രവി പൂജാരിയെ നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിച്ചത്. ഡിവൈഎസ്പി അനൂപ് കുരുവിള ജോണിന്റെ നേതൃത്വത്തിലൂള്ള ആന്റി ടെറിസ്റ്റ് പോലീസ് സംഘം വിമാനത്താവളത്തില്‍ എത്തിയ രവി പൂജാരിയെ പിന്നീടു നെടുമ്പാശേരി പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. ഇവിടെയുള്ള ആന്റി ടെററസ്റ്റ് ഓഫീസിലെ മുറിയിലാണ് ഇയാളെ ഇന്നലെ താമസിപ്പിച്ചത്. ബംഗളൂരു പരപ്പന അഗ്രഹാര ജയിലിലായിരുന്ന രവി പൂജാരിയെ നടപടികള്‍ പൂര്‍ത്തിയാക്കി വൈകിട്ട് നാലരയോടെയാണ് ക്രൈംബ്രാഞ്ച് ഏറ്റുവാങ്ങിയത്.2018…
Read More