കൊച്ചി: ചുരുങ്ങിയ വാക്കുകള്‍ക്കുള്ളിലെ ചോദ്യം ചെയ്യല്‍, വിശദമായ ആരോഗ്യ പരിശോധന, പുറത്തേക്കിറങ്ങാന്‍ വ്യക്തിഗത വിവരങ്ങള്‍ നല്കിയാല് മാത്രം ലഭിക്കുന്ന പാസ്, മുന്‍കൂട്ടി അറിയിച്ച വാഹനത്തില്‍ മാത്രം യാത്ര, അതും ആരോഗ്യ വകുപ്പ് നിര്‍ദേശിക്കുന്ന സ്ഥലത്തേക്കു മാത്രം. പറന്നെത്തുന്ന പ്രവാസിയെ സ്വീകരിക്കാനും അവര്‍ക്കൊപ്പമെത്താവുന്ന മഹാമാരിയെ അകറ്റി നിര്‍ത്താനും പഴുതടച്ച പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് ഇന്‍സിഡന്റ് കമാന്‍ഡര്‍ കൂടിയായ സബ് കളക്ടര്‍ സ്നേഹില്‍കുമാര്‍ സിംഗിന്റെ നേതൃത്വത്തില്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ ജില്ലാ ഭരണകൂടം ഒരുക്കിയിരിക്കുന്നത്. ഇതുവരെ പരിചയമില്ലാത്ത അതീവ സുരക്ഷാ ക്രമീകരണങ്ങളിലൂടെയാണ് നെടുമ്പാശേരി വിമാനത്താവളം കടന്നു പോകുന്നത്. മൂന്നു വട്ട ആരോഗ്യ പരിശോധനകള്‍ക്കു വിധേയമായശേഷമാകും ഒരോ യാത്രികനും പുറത്തെത്തുക. എമിഗ്രേഷനില്‍ എത്തുന്നതിനു മുമ്പേ ഐസൊലേഷന്‍ മുറിയിലേക്ക് വിമാനത്തില്നിന്നിറങ്ങുന്ന ഓരോ പ്രവാസിയും എമിഗ്രേഷനില്‍ എത്തുന്നതിനു മുമ്പേ പ്രത്യേകം സജീകരിച്ച ഐസൊലേഷന്‍ മുറിയിലേക്കാണ് എത്തുക. ഇവിടെ തുടങ്ങുന്നു പരിശോധനയുടെ ആദ്യ ഘട്ടം. പ്രത്യേകം സുരക്ഷാ വസ്ത്രങ്ങള്‍…
Read MoreCategory: Kochi
കോവിഡ് 19; കൊച്ചിയില്‍ 451 പേര്‍കൂടി നിരീക്ഷണത്തില്‍ ഹൈ റിസ്ക് വിഭാഗത്തിൽ 15 പേര്
കൊച്ചി: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി തുടരുന്നതിനിടെ എറണാകുളം ജില്ലയില്‍ ഇന്നലെ 451 പേരെകൂടി പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 139 പേരെ നിരീക്ഷണ പട്ടികയില്‍നിന്ന് ഒഴിവാക്കുകയും ചെയ്തു. ഇതോടെ ജില്ലയില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 1,596 ആയി. ഇതില്‍ 15 പേര് ഹൈ റിസ്ക് വിഭാഗത്തിലും 1,581 പേര് ലോ റിസ്ക് വിഭാഗത്തിലുമാണ്. ജില്ലയില്‍ ഇന്നലെ ഒരു പോസിറ്റീവ് കേസുകൂടി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണു നിരീക്ഷണത്തിലുള്ളവരുടെ എണ്ണവും വര്‍ധിച്ചത്. കഴിഞ്ഞ എട്ടിന് രോഗം സ്ഥിരീകരിച്ച ചെന്നൈയില്‍ നിന്നു ചികിത്സയ്ക്കായി എത്തിയ എറണാകുളം സ്വദേശിനിയുടെ അഞ്ച് വയസുള്ള മകനാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. കുട്ടി ഇപ്പോൾ കളമശേരി മെഡിക്കല്‍ കോളജിൽ ചികിത്സയിലാണ്. കുട്ടിയുമായി അടുത്തിടപഴകിയ ബന്ധുക്കളായ മൂന്നു പേരെയും മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. കുട്ടിയുമായി സമ്പര്‍ക്കത്തില്‍ വന്നവരുടെ പട്ടിക തയാറാക്കി…
Read Moreഅമ്മയുടെ സഹായം മരണവേളയിലും..! ഹൃദയദാതാവായ ലാലിയുടെ മകള്‍ ദേവികയുടെ വാക്കുകള്‍ ഇങ്ങനെ…
കൊച്ചി: ഹൃദയദാതാവായ ലാലിയുടെ മകള്‍ ദേവികയുടെ വാക്കുകള്‍ ഇങ്ങനെ: ”ജീവിച്ചിരുന്നപ്പോൾ അമ്മ എപ്പോഴും എല്ലാവരെയും സഹായിച്ചിട്ടേയുള്ളൂ. മരണവേളയിലും അങ്ങനെതന്നെയായി. അമ്മയുടെ രോഗം ഏറെ വിഷമിപ്പിച്ചിരുന്നു. ഞങ്ങളെപ്പോലെ കരയുന്നവർക്കൊരു സഹായമായാണ് അവയവദാനത്തിന് തയാറായത്’. ലാലിയുടെ ഹൃദയത്തിനു പുറമേ വൃക്കകളും കണ്ണുകളും ദാനം ചെയ്തു. ഗോപികയും ഗോപീഷുമാണു മറ്റു മക്കള്‍. മൂന്നാറില്‍ മാധ്യമപ്രവര്‍ത്തകനായ ഷിബുവിന്റെ ഭാര്യയാണു ഹൃദയം സ്വീകരിച്ച ലീന. വിദ്യാര്‍ഥികളായ ഷിയോണയും ബേസിലുമാണു മക്കള്‍. അവയവദാനത്തിനു സന്നദ്ധരായ ലാലിയുടെ കുടുംബത്തോടു വലിയ കടപ്പാടുണ്ടെന്ന് ഇവര്‍ പറഞ്ഞു.
Read Moreകോവിഡ് 19, ആദായ വിൽപ്പന.., തകൃതിയായി മാസ്ക് കച്ചവടവും രോഗഭീഷണിയും; കൊച്ചിയിൽ നിന്നുള്ള ഞെട്ടിക്കുന്ന കാഴ്ചയിങ്ങനെ…
കൊച്ചി: കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി തുടരുന്നതിനിടെ കൊച്ചിയില്‍ മാസ്കുകളുടെ വഴിയോര കച്ചവടം തകൃതി. കൊച്ചിയിലെ വിവിധയിടങ്ങളില്‍ ഇത്തരത്തിലുള്ള വില്‍പ്പന പൊടിപൊടിക്കുകയാണ്. ഒറ്റ തവണമാത്രം ഉപയോഗിക്കാവുന്ന മാസ്ക്കുകള്‍ ഉള്‍പ്പെടെ ഇത്തരത്തില്‍ വിറ്റഴിക്കുന്നു. പാക്കറ്റുകളിലാക്കിയും അല്ലാതെയും വിറ്റഴിക്കുന്ന ഇത്തരം മാസ്ക്കുകള്‍ പല യാത്രികരും വാങ്ങുന്നുണ്ട്. ധരിച്ചുനോക്കിയശേഷമാണു ഇഷ്ടമുള്ളവ പലരും തെരഞ്ഞെടുക്കുന്നത്. ആദ്യം എടുക്കുന്ന മാസ്ക് ഇഷ്ടമായില്ലെങ്കില്‍ അവിടെതന്നെ വച്ചശേഷം മറ്റൊന്ന് തെരഞ്ഞെടുക്കുന്നതും പതിവ് കാഴ്ച. ഇത് രോഗഭിതീ വളര്‍ത്തുവെന്ന ആക്ഷേപവും ഉയരുന്നുണ്ട്. റെയില്‍വേ സ്റ്റേഷന് പരിസരത്തും വാഹനങ്ങള്‍ കൂടുതലായി കടന്നുപോകുന്ന സ്ഥലങ്ങളില്‍ ഉള്‍പ്പെടെ ഇത്തരത്തില്‍ മാസ്ക് വില്‍പ്പന സജീവമാണ്. ചിലര്‍ പാക്കറ്റുകളിലാക്കി വില്ക്കുന്പോൾ മറ്റ് ചിലര്‍ ലോട്ടറി വില്‍പ്പനയ്ക്ക് ഉപയോഗിച്ചിരുന്ന സ്റ്റാന്‍ഡുകള്‍ ഉള്‍പ്പെടെ മാസ്ക്കുകളുടെ വില്‍പ്പനയ്ക്കായി ഉപയോഗിക്കുന്നു. കോവിഡ് രോഗബാധയുടെ തുടക്കത്തില്‍ പലരും മാസ്ക്കുകള്‍ക്കു തോന്നിയ വില ഈടാക്കിയിരുന്നെങ്കില്‍ നിലവില്‍ കൊള്ളയടി ഇല്ലെന്നാണ് വാങ്ങുന്നവര്‍ വ്യക്തമാക്കുന്നത്.
Read Moreകോവിഡ് 19; കൊച്ചിയില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം വര്‍ധിച്ചു; ഇന്നലെമാത്രം 361 പേരെ കൂടി നിരീക്ഷണത്തിലാക്കി
കൊച്ചി: നീണ്ടനാളുകള്ക്കുശേഷം എറണാകുളം ജില്ലയില്‍ വീണ്ടും കോവിഡ് സ്ഥിരീകരിച്ചതോടെ നിരീക്ഷണത്തിലുള്ളവരുടെ എണ്ണത്തിലും വര്‍ധന. ഇന്നലെമാത്രം 361 പേരെയാണു ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കിയത്. ഇതോടെ ജില്ലയില്‍ വീടുകളില്‍ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 820 ആയി. ഇതില്‍ പത്തു പേര് ഹൈറിസ്ക്ക് വിഭാഗത്തിലും 810 പേര് ലോ റിസ്ക് വിഭാഗത്തിലുമാണ്. ചെന്നൈയില്‍ സ്ഥിരതാമസമാക്കിയ എറണാകുളം ജില്ലക്കാരിയായ 30 വയസുള്ള യുവതിക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. വൃക്ക രോഗിയായ ഇവര്‍ ചികിത്സാര്‍ഥം കഴിഞ്ഞ ആറിന് റോഡ് മാര്‍ഗം എത്തുകയും, ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടുകയുമായിരുന്നു. കഴിഞ്ഞ മാസം നാലിനാണു ജില്ലയില്‍ അവസാനമായി കോവിഡ് സ്ഥിരീകരിച്ചിരുന്നത്. പിന്നീട് തുടര്‍ച്ചയായ 33 ദിവസം ഒരൊറ്റ പോസിറ്റീവ് കേസുകളും ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. ഇന്നലെ 41 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇതില്‍ ഒരെണ്ണം പോസിറ്റീവ് കേസും, ബാക്കിയെല്ലാം നെഗറ്റീവും ആണ്. ഇന്നലെ പുതുതായി പത്തു…
Read Moreമാലിദ്വീപില്‍ നിന്നുള്ള സംഘം 10ന് എത്തും; ഒരുക്കങ്ങൾ കൊച്ചി തുറമുഖത്ത് പൂര്‍ത്തിയായി; മടങ്ങിയെത്തുന്നത് 750 യാത്രക്കാരുമായുള്ള കപ്പൽ
കൊച്ചി: ലോക്ക്ഡൗണിനെത്തുടര്‍ന്ന് വിദേശരാജ്യങ്ങളില്‍ കുടുങ്ങിയ യാത്രക്കാരെ നാട്ടിലെത്തിക്കുന്നതിന്റെ ഭാഗമായി മാലിദ്വീപില്‍ നിന്ന് 750 യാത്രക്കാരുമായുള്ള നാവികസേനയുടെ ആദ്യ കപ്പല്‍ 10ന് കൊച്ചിയിലെത്തും. പ്രവാസിസംഘം മടങ്ങിയെത്തുന്നതിനോടനുബന്ധിച്ചുള്ള എല്ലാ ഒരുക്കങ്ങളും കൊച്ചി തുറമുഖത്ത് പൂര്‍ത്തിയായി. തുറമുഖത്തിന്റെ ചുമതലയുള്ള കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ ഐ.ജി വിയജ് സാഖറെ, ഫോര്‍ട്ട് കൊച്ചി സബ് കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് എന്നിവര്‍ ക്രൂയിസ് ടെര്‍മിനല്‍ സന്ദര്‍ശിച്ച് ക്രമീകരണങ്ങള്‍ വിലയിരുത്തി. ജില്ലാ ഭരണകൂടം, പോലീസ്, കൊച്ചി പോര്‍ട്ട് ട്രസ്റ്റ്, സിഐഎസ്എഫ്, പോര്‍ട്ട് ഹെല്‍ത്ത് ഓര്ഗനൈസേഷന്, ഇമിഗ്രേഷന്‍, ഇന്ത്യന്‍ നേവി എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരുമായി ഇരുവരും ചര്‍ച്ച നടത്തി. തുറമുഖം വഴി സ്വദേശത്തേക്ക് മടങ്ങിയെത്തുന്നവര്‍ക്ക് തടസ രഹിതമായ ക്രമീകരണങ്ങള്‍ ഉറപ്പുവരുത്തുന്നതിനായി കൊച്ചിന് പോര്‍ട്ട് ട്രസ്റ്റ് ചെയര്‍പേഴ്സണ്‍ ഡോ. എം.ബീന മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തി. പ്രഥാമിക പരിശോധനകള്‍ക്ക് ശേഷമാകും യാത്രക്കാരെ പുറത്തിറക്കുക. കപ്പലിനുള്ളില്‍ തന്നെ നാവികസേനയുടെ മെഡിക്കല്‍…
Read Moreജീവിതത്തിലെ ആദ്യത്തെ വിദേശയാത്ര! അബുദാബി ആസ്വദിക്കാനാകാതെ അമ്പിളി മടങ്ങിയെത്തി; ആശ്വാസത്തോടെ…
സിജോ പൈനാടത്ത് കൊച്ചി: ജീവിതത്തിലെ ആദ്യത്തെ വിദേശയാത്രയായിരുന്നു അമ്പിളിയുടേത്. വിമാനത്തിലൊന്നു കയറണം, മകന് വിഷ്ണു ജോലി ചെയ്യുന്ന അബുദാബി ഒന്നു ചുറ്റിക്കറങ്ങി കാണണം. ആഗ്രഹം അത്രമാത്രമേ ഉണ്ടായിരുന്നുള്ളൂ. കോവിഡില്‍ കുടുങ്ങി കാര്യങ്ങളെല്ലാം അവതാളത്തിലായി. അബുദാബിയില്‍ വന്നിറങ്ങിയ നാള് മുതല്‍ മകന്റെ താമസസ്ഥലത്തെ മുറിയില്‍ തന്നെ. ഗള്‍ഫില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ആദ്യ വിമാനത്തില്‍ കയറാനായിരുന്നു രണ്ടു മാസത്തിനുശേഷം താമസസ്ഥലത്തു നിന്നു പുറത്തിറങ്ങിയത്. അതില്‍ നേരെ നാട്ടിലേക്കു മടക്കം. ഇന്നലെ രാത്രി അബുദാബിയില്‍ നിന്നു കൊച്ചിയിലെത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ കോട്ടയം കറുകച്ചാല്‍ സ്വദേശിനി അമ്പിളിയും ഉണ്ടായിരുന്നു. കന്നി വിദേശയാത്ര നിരാശപ്പെടുത്തിയതിന്റെ സങ്കടമൊന്നുമില്ലെന്നു അമ്പിളിയുടെ വാക്കുകള്‍. പ്രശ്നങ്ങളൊന്നുമില്ലാതെ എത്രയും വേഗം നാട്ടിലേക്കെത്താനായല്ലൊ, അതു മതി. ആദ്യ വിമാനത്തില്‍ തന്നെ ജന്മനാട്ടിലേക്കു മടങ്ങാനായത് അനുഗ്രഹമായി കരുതുന്നു. ദൈവത്തിനു നന്ദി. അമ്പിളി ‘ദീപിക’യോടു സന്തോഷവും ആശ്വാസവും പങ്കുവച്ചു. സന്ദര്‍ശക വിസയില്‍ മാര്‍ച്ച്…
Read Moreഭർത്താവിൽനിന്നു കുട്ടിയെ വിട്ടുകിട്ടാന്‍ ഗള്‍ഫില്‍നിന്നെത്തിയ യുവതി കോവിഡ് പരിശോധനാ ഫലം ഹാജരാക്കണമെന്ന്; സംഭവം കൊച്ചിയില്‍
കൊച്ചി: ഭര്‍ത്താവില്‍നിന്നു കുട്ടിയെ താല്കാലികമായി വിട്ടുകിട്ടാന്‍ ഗള്‍ഫില്‍നിന്നെത്തിയ യുവതി നല്കിയ ഹര്‍ജിയില്‍ കോവിഡ് പരിശോധന നടത്തി ഫലം ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്കി. ഹര്‍ജിക്കാരിയുടെ ചെലവില്‍ കോവിഡ് പരിശോധന നടത്തി ഫലം നല്കാന് തൊടുപുഴ ജില്ലാ ആശുപത്രി സൂപ്രണ്ടിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോവിഡ് രോഗബാധ ഇല്ലെന്നാണ് റിസള്ട്ടെങ്കില് ഹര്‍ജിക്കാരിയുടെ ആവശ്യം പരിഗണിക്കാമെന്നും ഡിവിഷന് ബെഞ്ച് ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കി. സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന തൊടുപുഴ സ്വദേശിനിയാണ് ഹര്‍ജിക്കാരി. തൊടുപുഴ കുടുംബക്കോടതിയില്‍ നിലവിലുള്ള കുടുംബത്തര്ക്ക കേസില്‍ കുട്ടിയുടെ സംരക്ഷണം നേരത്തെ പിതാവിനു നല്കി ഉത്തരവിട്ടിരുന്നു. വിദേശ രാജ്യങ്ങളിലുള്‍പ്പെടെ കോവിഡ് ഭീഷണി വ്യാപകമായതോടെ കഴിഞ്ഞ മാര്‍ച്ച് ഏഴിനാണ് ഹര്‍ജിക്കാരി നാട്ടിലേക്ക് മടങ്ങിയത്. നാട്ടിലെത്തി കുട്ടിയെ താത്കാലികമായി വിട്ടുകിട്ടാന്‍ കുടുംബക്കോടതിയെ സമീപിച്ചെങ്കിലും ഈ അപേക്ഷ നിരസിച്ചു. ഹര്‍ജിക്കാരി ഇതുവരെ കോവിഡ് പരിശോധന നടത്തിയിട്ടില്ലെന്ന ഭര്‍ത്താവിന്റെ ആരോപണം കണക്കിലെടുത്താണ് കോടതി അപേക്ഷ…
Read Moreകോവിഡ് 19: എറണാകുളത്ത് നിരീക്ഷണത്തിൽ തുടരുന്നത് 488 പേർ; ഇളവുകൾ പ്രഖ്യാപിച്ചതോടെ അനാവശ്യമായ പുറത്തിറങ്ങുന്നവരുടെ എണ്ണം വർധിച്ചതായി അധികൃതർ
കൊച്ചി: കോവിഡ്19 രോഗലക്ഷണങ്ങളെത്തുടര്‍ന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 488 പേര് നിരീക്ഷണത്തില്‍ തുടരുന്നു. ഇതില്‍ 472 പേര് വീടുകളിലും 16 പേര് വിവിധ ആശുപത്രികളിലുമായാണ് നിരീക്ഷണത്തിലുള്ളത്. അതിനിടെ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന നാല് പേര് ആശുപത്രിവിട്ടത് കൂടുതല്‍ ആശ്വാസം പകരുന്നു. ഒരുമാസത്തോളമായി ജില്ലയില്‍ പുതിയ കോവിഡ് കേസുകള്‍ ഇല്ലാത്തതും ലോക്ക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിനെയും തുടര്‍ന്ന് നഗരത്തില്‍ കൂടുതല്‍ കടകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചു. ഇതോടെ പുറത്തിറങ്ങുന്ന ആളുകളുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. ഇളവുകള്‍ പ്രഖ്യാപിച്ചതോടെ അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ സുരക്ഷാ ഡ്യൂട്ടിയിലുള്ള ജീവനക്കാര്‍ക്ക് തലവേദനയാവുകയാണ്. അത്യാവശ്യങ്ങള്‍ക്കൊഴികെ ആരും പുറത്തിറങ്ങരുതെന്ന നിര്‍ദേശമുണ്ടെങ്കിലും ചുരുക്കം ചിലര്‍ ഇത്തരം കാര്യങ്ങള്‍ കണക്കിലെടുക്കാതെ വാഹനവുമായി പുറത്തിറങ്ങുന്നുണ്ടെന്ന് ഗതാഗത നിയന്ത്രണത്തിലേര്പ്പെട്ടിരിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇത്തരക്കാരെ ബോധവല്‍ക്കരിക്കുന്നതിനൊപ്പം പുറത്തിറങ്ങുമ്പോള്‍ സ്വീകരിക്കേണ്ട സുരക്ഷാമുന്കരുതലുകളെക്കുറിച്ചും നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട്.തക്കതായ കാരണമില്ലാതെ പുറത്തിറങ്ങുന്നവര്‍ക്കെതിരെ ലോക്ക്ഡൗൺ ലംഘനത്തിന് പോലീസ് കേസും രജിസ്റ്റര്‍ ചെയ്യുന്നുണ്ട്.…
Read Moreവേട്ടാമ്പാറയില്‍ റബര്‍ത്തോട്ടത്തില്‍ കൂറ്റന്‍ രാജവെമ്പാല; പുറത്തു ചാടിച്ചപ്പോള്‍ ശൗര്യത്തോടെ പത്തി വിടര്‍ത്തി; ഒടുവില്‍…
കോതമംഗലം: വേട്ടാമ്പാറയില്‍ റബര്ത്തോല്നിന്നു കൂറ്റന്‍ രാജവെമ്പാലയെ പിടികൂടി. പിണ്ടിമന പഞ്ചായത്തിലെ വേട്ടാമ്പാറയില്‍ റബര്ത്തോട്ടത്തിനുള്ളിലെ ചെറുതോട്ടിലാണ് ഇന്നലെ രാജവെമ്പാലയെ കണ്ടത്. നാട്ടുകാര്‍ അറിയിച്ചതനുസരിച്ചു കോടനാടുനിന്നും ഫോറസ്റ്റ് റേഞ്ചറുടെ നേതൃത്വത്തില്‍ വനപാലകരെത്തിയാണ് വെമ്പാലയെ വലയിലാക്കിയത്. മാളത്തില്‍ ഒളിച്ച വെമ്പാലയെ പുറത്തു ചാടിക്കാനായിരുന്ന ആദ്യശ്രമം. പത്തി വിടര്‍ത്തി ശൗര്യത്തോടെയാണ് വെമ്പാല മാളത്തിന് പുറത്തേക്കു വന്നത്. വനപാലകന് സാബു വാലില്‍ പിടിമുറുക്കിയതോടെ രാജവെമ്പാല കീഴടങ്ങുകയായിരുന്നു. പിന്നെ വലയിലാക്കി. പത്തടിയോളം നീളമുണ്ടായിരുന്നു. ഏതാനും ദിവസം സംരക്ഷിച്ചശേഷം വെമ്പാലയെ വനത്തിലേക്കു തുറന്നു വിടുമെന്ന് അധികൃതര്‍ അറിയിച്ചു. തോട്ടത്തിലെ ടാപ്പിംഗുകാരനായ ജോസ് ആണ് ആദ്യം പാമ്പിനെ കണ്ടത്. പാമ്പ് പത്തിവിടര്ത്തിയതോടെയാണ് രാജവെമ്പാലയാണെന്നു മനസിലായത്.
Read More